നമുക്കുള്ള ശിക്ഷ ആര് ഏൽക്കും ?
നിങ്ങൾ ആരെയെങ്കിലും ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടോ? നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത എന്തെങ്കിലും കാര്യം മറ്റൊരാളെ ആത്മഹത്യ ചെയ്യുന്നതിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിന്തിരിപ്പിച്ച കാര്യം ചിലപ്പോൾ നിങ്ങൾ അറിയണമെന്നില്ലെന്നു മാത്രം. ഈ ചോദ്യത്തിനു മൂർച്ചയുള്ള ഒരു മറുവശവുമുണ്ട്. നിങ്ങൾ ഒരാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിട്ടുണ്ടോ? അതും ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ ആകാം. ഇന്ത്യൻ പീനൽ കോഡ് 306-ാം വകുപ്പുപ്രകാരം പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആത്മഹത്യാപ്രേരണ. ആത്മഹത്യാപ്രേരണയ്ക്കു ശിക്ഷിക്കപ്പെടുന്നതു പക്ഷേ, അതൊരു വ്യക്തിയോ ഏതാനും വ്യക്തികളോ ചെയ്യുമ്പോഴാകും. സമൂഹം വിവിധതരം സമ്മർദങ്ങൾ നൽകി കാലക്രമേണ ഒരാളെ ആത്മഹത്യ ചെയ്യിപ്പിക്കുമ്പോൾ സമൂഹത്തെ ശിക്ഷിക്കുക സാധ്യമല്ല എന്നതാകാം ഇഞ്ചിഞ്ചായും കൂട്ടായും കുറ്റം ചെയ്യാൻ മനുഷ്യജന്തുക്കളെ പ്രേരിപ്പിക്കുന്നത്. സമൂഹത്തിന്റെ ആ കുറ്റകൃത്യത്തിൽ സമൂഹത്തിലെ ഓരോ അംഗത്തിനും ഏറിയും കുറഞ്ഞുമുള്ള ഉത്തരവാദിത്തമുണ്ട്. അങ്ങനെയൊരു ഉത്തരവാദിത്തവുമായാണ് തലകുനിച്ച് ഇതെഴുതാനിരിക്കുന്നത്.

കേരളത്തിലെ എൽജിബിടിക്യുഐഎ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ക്വീരള എന്ന സംഘടനയുടെ സ്ഥാപകരിലൊരാളും ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർ കുമാറിനെ (52) കഴിഞ്ഞ ഞായറാഴ്ച കോഴിക്കോടുള്ള താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ വീണ്ടും തല കുനിപ്പിക്കുന്നത്.
കിഷോറിന്റെ മരണത്തിനു പല കാരണങ്ങളുണ്ടാകാം. അതെന്തായാലും അതിൽ നിങ്ങളും ഞാനുമുൾപ്പെട്ട സമൂഹത്തിന്റെ ദീർഘകാല പങ്ക് ഒരിക്കലും കുറച്ചുകാണാൻ കഴിയില്ല. എൽജിബിടിക്യുഐഎ എന്നു സ്വയം തിരിച്ചറിഞ്ഞവരും പ്രഖ്യാപിച്ചവരും അല്ലാത്തവരുമായ ആളുകളെ മരിച്ചനിലയിൽ കണ്ടെത്തുന്നത് നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ പുതുമയല്ല. എന്നാൽ, അത്തരത്തിൽപ്പെട്ടവരുടെ വലിയൊരാശ്രയവും ആശ്വാസവുമായിരുന്നു കിഷോർ എന്നത് ഈ മരണത്തെ കൂടുതൽ വേദനയുള്ളതാക്കുന്നു. കോഴിക്കോട് ആർഇസിയിലും (ഇപ്പോഴത്തെ എൻഐടി) കാൻപുർ ഐഐടിയിലും കംപ്യൂട്ടർ എൻജിനീയറിങ് പഠിച്ച് പത്തു വർഷത്തോളം യുഎസിലായിരുന്ന കിഷോർ കേരളത്തിലാണ് ക്വീർ ആക്ടിവിസ്റ്റിനു കൂടുതൽ ഉത്തരവാദിത്തങ്ങൾ എന്ന ബോധ്യത്തോടെയാണ്, ഫിലഡൽഫിയയിൽ വാങ്ങിയ വീടെല്ലാം വിറ്റ് ഏതാനും വർഷം മുൻപു നാട്ടിലെത്തുന്നത്.
കോളജ് അധ്യാപികയും എഴുത്തുകാരിയുമായ എന്റെ ബന്ധു ഡോ. രതി മേനോനാണ് കിഷോറിനെ ഞങ്ങൾക്കു പരിചയപ്പെടുത്തിത്തന്നത്. ‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’ എന്ന അദ്ദേഹത്തിന്റെ പുസ്തകമിറങ്ങിയ കാലമായിരുന്നു അത്. മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്നൊരു പുസ്തകവും അടുത്തകാലത്ത് കിഷോറിന്റേതായി പുറത്തുവന്നു. സാങ്കേതികവിദ്യ മുതൽ സംഗീതം വരെയുള്ള വിവിധ വിഷയങ്ങളിലെ അഗാധമായ അറിവും എൽജിബിടിക്യുഐഎ ജീവിതധാരണകളും മനുഷ്യപ്പറ്റുള്ള യുഎസ് അനുഭവങ്ങളും വലിയ സുഹൃദ്‌വലയവും നേതൃഗുണവുമെല്ലാമുണ്ടായിരുന്ന കിഷോറിനെപ്പോലും മരിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന വിധം പ്രാകൃതമാണ് ഞാനും നിങ്ങളുമുൾപ്പെട്ട കേരളീയ സമൂഹം എന്ന നിർഭാഗ്യകരമായ തിരിച്ചറിവാണു പ്രധാനം.
എൽജിബിടിക്യുഐഎ തിരിച്ചറിയലുകൾക്ക്, പ്രഖ്യാപനങ്ങൾക്ക്, അവകാശങ്ങൾക്ക് ഭാഗ്യവശാൽ ഇനിയൊരു തിരിച്ചുപോക്കില്ല. കുമാരനാശാൻ പാടിയതുപോലെ ‘കെട്ടി നിർത്താൻ കഴിയാത്ത ദുർബലപ്പെട്ട ചരടിൽ ജനത നിൽക്കാ’ എന്നതാണ് യാഥാർഥ്യം. കിഷോറുമാരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന അതേ ജനത! നമ്മുടെ സമൂഹത്തിലെ വിവിധ മേഖലകളിൽ അറിയപ്പെടുന്നവരുൾപ്പെടെയുള്ള പലരും സമൂഹത്തോടുള്ള ഭയത്താൽ തങ്ങളുടെ എൽജിബിടിക്യുഐഎ സ്വത്വം സ്വയം അംഗീകരിക്കാത്തവരോ പുറത്തുപറയാൻ സാധിക്കാത്തവരോ ആണ്. ഈ സ്വത്വത്തിന്റെ, സത്യത്തിന്റെ തിളങ്ങുന്ന അംഗീകാരമായിരുന്നു മമ്മൂട്ടി എന്ന മഹാനടൻ കാതൽ എന്ന സിനിമയിലൂടെ നടത്തിയ പരകായപ്രവേശം. അതിലും കുറെക്കൂടി മഹത്താണ് പുതിയ തലമുറയ്ക്ക് ഇക്കാര്യത്തിലുള്ള ബോധ്യങ്ങൾ.
അടുത്തകാലത്തായി ചില പേരുദോഷങ്ങൾ ഉണ്ടാക്കിയെങ്കിലും, ലോകത്തിനു തന്നെ മാതൃകയാണല്ലോ കേരളത്തിലെ സഹകരണ മേഖല. സഹകരണ മേഖലയും എൽജിബിടിക്യുഐഎയും തമ്മിലുള്ള ബന്ധം ശ്രദ്ധിച്ചിട്ടുണ്ടോ? 1925ൽ ആണ് ആഗോള തലത്തിൽത്തന്നെ സഹകരണമേഖലയുടെ പതാകയായി മഴവിൽപ്പതാക അംഗീകരിക്കപ്പെടുന്നത്. ഈ മഴവിൽപ്പതാകയോട് ഏറെ സാമ്യമുള്ളതാണ് എൽജിബിടിക്യുഐഎ സമൂഹത്തിന്റെ 1978ൽ വന്ന മഴവിൽപ്പതാകയും. ജീവിതം രണ്ടു നിറം മാത്രമുള്ള ചതുരംഗപ്പടയല്ല; മഴയും വെയിലും ഒരുമിക്കുമ്പോൾ ചക്രവാളം നിറയുന്ന നിശ്ശബ്ദമായ സപ്തസ്വരങ്ങളാണെന്ന് ഓർമിപ്പിച്ച് അതു മെല്ലെ കാറ്റിൽ ഇളകുന്നു.
കിഷോറിന്റെ കാര്യത്തിൽ ഒരു കുറ്റബോധം കൂടിയുണ്ട്. ഇടക്കാലത്ത് ടച്ച് വിട്ടു പോയിരുന്നു. കടുത്ത വിഷാദം പിടിപെടുന്നവരും ആത്മഹത്യാപ്രവണതയുള്ളവരും ഇങ്ങനെ ചിലപ്പോൾ ടച്ചെല്ലാം വിട്ട് ഉൾവലിയുമല്ലോ എന്നൊരു സങ്കടം കൊളുത്തിവലിക്കുന്നു. നമ്മുടെ പരിചയവലയത്തിലുള്ളവർ ഇങ്ങനെ ഇരുണ്ട എന്തിലേക്കെങ്കിലും ആണ്ടുപോകുന്ന യാത്രയിലല്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ മനുഷ്യരുടെയും ഉത്തരവാദിത്തമല്ലേ? ഇത് എൽജിബിടിക്യുഐഎക്കാരുടെ മാത്രം പ്രശ്‌നമാണെന്നും വിചാരിക്കരുത്. നേരിട്ടോ സമൂഹമാധ്യമങ്ങളിലോ മിണ്ടിക്കൊണ്ടിരുന്നവരെ പെട്ടെന്നു കാണാതാകുമ്പോൾ/ കേൾക്കാതാകുമ്പോൾ അവരെ അന്വേഷിക്കാനും നേരിട്ടു ചെന്നു കാണാനും കേൾക്കാനും ശ്രമിക്കേണ്ടതാണെന്നും തോന്നിപ്പോകുന്നു. കാരണം, ചില ആത്മഹത്യകൾ കൊലപാതകങ്ങളാണ്. ആത്മഹത്യ ചെയ്യാതിരിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ട്.
കിഷോറിന്റെ കോഴിക്കോട് ആർഇസിയിൽത്തന്നെ പഠിച്ച രാജനെക്കൂടി ഓർക്കാതെ ഈ കുറിപ്പ് എങ്ങനെ അവസാനിപ്പിക്കും? രാജനു ശേഷവും നമ്മുടെ നാട്ടിൽ ലോക്കപ്പ് മരണങ്ങളുണ്ടായി. കിഷോറിനു ശേഷവും, അയ്യോ, ഈ നാട്ടിൽ ഇനിയും ആളുകളെ മരിച്ച നിലയിൽ കണ്ടെത്തും. എങ്കിലും അവരുടെ എണ്ണത്തിൽ നമുക്കു വലിയ കുറവുണ്ടാക്കാൻ പറ്റില്ലേ? അറിഞ്ഞുകൊണ്ടുതന്നെ നിങ്ങൾക്കാർക്കെങ്കിലും ആരെയെങ്കിലും ആത്മഹത്യയിൽനിന്നു പിന്തിരിപ്പിക്കാൻ സാധിക്കില്ലേ?
∙ ആടുജീവിതം
സബ് ടൈറ്റിലുകൾ, ഒടിടി തുടങ്ങിയവ സാധാരണമായതിനാൽ പുസ്തകത്തെക്കാൾ വേഗത്തിലാണ് സിനിമ ഇപ്പോൾ ആഗോളമാകുന്നത്. അപ്പോഴും ആടുജീവിതം 200 കോടി ക്ലബ്ബിൽ കയറുമോ, ഓസ്‌കർ നേടുമോ എന്നൊന്നുമല്ല ആലോചിക്കുന്നത്. വിവിധ ദിശകളിലേക്കുള്ള കുടിയേറ്റങ്ങൾ വർധിച്ചു വരുന്ന ഇക്കാലത്ത് ലോകമെങ്ങുമുള്ള കാടൻ തൊഴിൽനിയമങ്ങൾ മാനവീകരിക്കപ്പെടാൻ ആടുജീവിതം നിമിത്തമാകുമോ? കരാർത്തൊഴിലാളികളെ ടെംപോകളിലും ചെറുലോറികളിലും ആടുമാടുകളെപ്പോലെ കൊണ്ടുപോകുന്ന കാഴ്ച കൊച്ചിയിലും സുലഭമായ ഇക്കാലത്ത് ഈ ചോദ്യം വിശേഷിച്ചും പ്രസക്തമാണ്. (വിദേശങ്ങളിൽ കിട്ടുന്ന/ കാണുന്ന എല്ലാം ഇപ്പോൾ ഇന്ത്യയിലും കേരളത്തിലുമുണ്ട് എന്ന വീരസ്യം കേൾക്കുമ്പോഴെല്ലാം ഈ കാഴ്ചയും ഓർമ വരും).
ലാസ്റ്റ് സീൻ (Last seen): മേടമാസം ഒരു പൊലീസ് സ്റ്റേഷനാകുന്നു. എല്ലാം ഊരിക്കളഞ്ഞ് നിൽക്കെടാ മനുഷ്യന്റെ മോനേ എന്ന് ദിവാരൻ പൊലീസ്.