ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേന്ദ്രത്തിനു വൻ തലവേദനയാകും. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികൾ മറച്ചുവച്ച് വോട്ടുപിടിക്കാൻ ഇറങ്ങുന്നവരെ രൂപയുടെ ഇടിവ് പിടികൂടുമെന്നാണ് രാഷ്ട്രീയ– സാമ്പത്തിക നിരീക്ഷകരും വ്യക്തമാക്കുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിർത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി നടത്തിവരുന്ന തീവ്രശ്രമങ്ങൾക്കു പോലും ഇപ്പോഴത്തെ ഡോളറിന്റെ മുന്നേറ്റത്തെ തളയ്ക്കാൻ കഴിയുന്നില്ല. മധ്യ പൗരസ്ത്യ ദേശത്തെ ഇറാൻ–ഇസ്രയേൽ സംഘർഷമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയാമെങ്കിലും ഇത് ഏറെക്കാലമായി തുടരുന്ന പ്രതിസന്ധിയാണ്. ഇതോടൊപ്പംതന്നെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ വൈകുന്നതും രൂപയ്ക്ക് തിരിച്ചടിയായി. രൂപ മാത്രമല്ല ഏഷ്യയിലെ മറ്റു കറൻസികളുടെയെല്ലാം മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഡോളറിന്റെ മുന്നേറ്റം രാജ്യത്തെ ഓഹരി വിപണിയേയും കാര്യമായി ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്താണ്? എന്താണ് നേരിടാൻ പോകുന്ന പ്രതിസന്ധികൾ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേന്ദ്രത്തിനു വൻ തലവേദനയാകും. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികൾ മറച്ചുവച്ച് വോട്ടുപിടിക്കാൻ ഇറങ്ങുന്നവരെ രൂപയുടെ ഇടിവ് പിടികൂടുമെന്നാണ് രാഷ്ട്രീയ– സാമ്പത്തിക നിരീക്ഷകരും വ്യക്തമാക്കുന്നത്.

രൂപയുടെ മൂല്യം പിടിച്ചുനിർത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി നടത്തിവരുന്ന തീവ്രശ്രമങ്ങൾക്കു പോലും ഇപ്പോഴത്തെ ഡോളറിന്റെ മുന്നേറ്റത്തെ തളയ്ക്കാൻ കഴിയുന്നില്ല. മധ്യ പൗരസ്ത്യ ദേശത്തെ ഇറാൻ–ഇസ്രയേൽ സംഘർഷമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയാമെങ്കിലും ഇത് ഏറെക്കാലമായി തുടരുന്ന പ്രതിസന്ധിയാണ്. ഇതോടൊപ്പംതന്നെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ വൈകുന്നതും രൂപയ്ക്ക് തിരിച്ചടിയായി. 

ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽനിന്നുള്ള ദൃശ്യം (File Photo by ANGELA WEISS / AFP)
ADVERTISEMENT

രൂപ മാത്രമല്ല ഏഷ്യയിലെ മറ്റു കറൻസികളുടെയെല്ലാം മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഡോളറിന്റെ മുന്നേറ്റം രാജ്യത്തെ ഓഹരി വിപണിയേയും കാര്യമായി ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്താണ്? എന്താണ് നേരിടാൻ പോകുന്ന പ്രതിസന്ധികൾ? ഇസ്രയേൽ–ഇറാൻ സംഘർ‍ഷം തുടർന്നാൽ രൂപയുടെ മൂല്യം ഇനിയും ഇടിയുമോ? പ്രവാസികൾക്ക് ഇതുകൊണ്ട് നേട്ടമുണ്ടാക്കാൻ സാധിക്കുമോ? സ്വർണ വിലയ്ക്ക് എന്ത് സംഭവിക്കും? ഇന്ധന വിലയോ? എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിപണി പ്രതിസന്ധികളാണ്. വിശദമായി പരിശോധിക്കാം.

∙ ‘യുദ്ധച്ചൂടിൽ’ വിയർത്ത് രൂപ

ഏപ്രിൽ 1 മുതൽ തുടങ്ങിയ ഇറാൻ–ഇസ്രയേൽ സംഘർഷം രാജ്യാന്തര വിപണിയേയും കാര്യമായി ബാധിച്ചിരിക്കുന്നു. ഏപ്രിൽ 13ന് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണം ഏഷ്യൻ വിപണികളെയും പിടിച്ചുകുലുക്കി.  ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ ഏപ്രിൽ 16ന് ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 14 പൈസ താഴ്ന്ന് ഡോളറിന് 83.57 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച ‘ക്ലോസ്’ ചെയ്യുമ്പോൾ 83.45 രൂപയായിരുന്നു വിനിമയ നിരക്ക്. ഇത് രൂപയുടെ ചരിത്രത്തിലെതന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

ഇറാനിലെ തെക്കൻ ടെഹ്റാനിലെ ഒരു ചന്തയിൽനിന്നുള്ള ദൃശ്യം (File Photo by ATTA KENARE / AFP)

ആഭ്യന്തര ഇക്വിറ്റികളിലെ നെഗറ്റീവ് പ്രവണതയും വിദേശ ഫണ്ടുകളുടെ ഒഴുക്ക് തുടരുന്നതും നിക്ഷേപകരുടെ വികാരത്തെ തളർത്തിയെന്നാണ് ഫോറെക്സ് വ്യാപാരികൾ പറയുന്നത്. മധ്യ പൗരസ്ത്യ ദേശത്തെ സംഘർഷത്തിനു പുറമേ യുഎസ് ആദായം ഉയർന്നതു കാരണം വിദേശ നിക്ഷേപകർ ഡോളർ വാങ്ങുകയും ഓഹരികൾ വിൽക്കുകയും ചെയ്യുന്നത് തുടർന്നതിനാൽ രൂപയുടെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു. യുഎസിലെ ട്രഷറി ആദായ കുതിപ്പ് കാരണം പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി. 2023 നവംബർ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ADVERTISEMENT

∙ യുഎസ് ഫെഡറൽ റിസർവ് പലിശ കുറച്ചില്ലെങ്കിൽ...

പോയവാരങ്ങളിൽ യുഎസ് റീട്ടെയിൽ വിൽപനയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വർധനയാണ് ഉണ്ടായത്. ഇതോടൊപ്പം ട്രഷറി വരുമാനത്തിലെ കുതിപ്പും യുഎസ് സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്നതാണ് കാണിക്കുന്നത്. ഇത് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നുമാണ് സൂചിപ്പിക്കുന്നത്. ഇതും രൂപയ്ക്ക് തിരിച്ചടിയായി. 

വാഷിങ്ടനിലെ ഫെഡറൽ റിസർവ് മന്ദിരം (Photo by SAUL LOEB / AFP)

നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വിദേശ ധനസ്ഥാപനങ്ങൾ ഇന്ത്യയിലെ ഓഹരി, കടപ്പത്ര വിപണികളിൽനിന്നു വൻതോതിലാണു നിക്ഷേപം പിൻവലിക്കുന്നത്. ഇതു തുടരുന്നിടത്തോളം രൂപ കൂടുതൽ ദുർബലമാകും. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്ന തോതിൽ തുടരുന്നതും രൂപയ്ക്കു ദോഷമാണ്. കറന്റ് അക്കൗണ്ട് കമ്മി വർധിക്കുകയായിരിക്കും ഫലം. കമ്മിയിലെ വർധന രൂപയ്ക്കു കൂടുതൽ ദോഷം ചെയ്യും.

∙ 22 വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിൽ ഡോളർ സൂചിക

ADVERTISEMENT

അതേസമയം, ഇന്ത്യ ഉൾപ്പെെടയുള്ള ലോകരാജ്യങ്ങളുടെ കറൻസികളെ ദുർബലമാക്കി ഡോളർ സൂചിക 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. യൂറോ, യെൻ, പൗണ്ട്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ ആറു കറൻസികളുമായി കണക്കാക്കുന്ന ഡോളർ സൂചിക 0.13 ശതമാനം ഉയർന്ന് 106.34 എന്ന നിലയിലെത്തി. ഡോളറുമായുള്ള ആറ് കറൻസികളുടെ മൂല്യം ഓരോ 15 സെക്കൻഡിലും നിർണയിക്കുന്ന യഥാസമയ സൂചികയാണിത്.

യുഎസ് ഡോളർ (REUTERS/Jose Luis Gonzale/Illustration/File Photo)

∙ രൂപയുടെ ഇടിവ്: പ്രവാസികൾക്ക് വൻ നേട്ടം

ഡോളറിന്റെ വിലക്കയറ്റം പ്രവാസികൾക്കു നേട്ടമാണ്. ചരിത്രത്തിൽ ആദ്യമായി യുഎഇ ദിർഹത്തിനും ഖത്തർ റിയാലിനുമെതിരെ രൂപയുടെ മൂല്യം 22.5 രൂപ കടന്നു. ഏപ്രിൽ 16ന് ഒരു യുഎഇ ദിർഹത്തിന് 22.75 രൂപയായിരുന്നു വിനിമയ നിരക്കെങ്കിലും പണമിടപാട് സ്ഥാപനങ്ങളിൽ പരമാവധി 22.50 രൂപ വരെയാണ് നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.

വിപണിയിൽ 22.95 രൂപയാണ് ഒരു ഖത്തർ റിയാലിന്റെ മൂല്യം. സൗദി റിയാൽ – 22.27 രൂപ, ബഹ്റൈൻ ദിനാർ – 221.66 രൂപ, കുവൈത്ത് ദിനാർ – 271.06 രൂപ, ഒമാൻ റിയാൽ 216.98 രൂപ എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ നിരക്കുകൾ. 

അതേസമയം, നാട്ടിലേക്കു പണം അയയ്ക്കാൻ ഇപ്പോൾ വൻതിരക്ക് അനുഭവപ്പെടുന്നില്ല. നിലവിലെ പ്രതിസന്ധികൾ തുടർന്നാൽ ഇനിയും മൂല്യം താഴുമെന്ന കണക്കുകൂട്ടലിലാണ് പ്രവാസികൾ. ഇതോടൊപ്പംതന്നെ ഐടി ഉൽപന്നങ്ങൾ, ഔഷധങ്ങൾ, തുണിത്തരങ്ങൾ, ചില പ്രത്യേക രാസവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുന്ന കയറ്റുമതി മേഖലയ്ക്കും ഗുണം തന്നെയാണ്. എന്നാൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന വലിയ ആഘാതവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ ചെറിയ നേട്ടങ്ങൾക്കു പ്രസക്തിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

യെമനിലെ ഒരു കറൻസി എക്സ്ചേഞ്ച് ഓഫിസിനു മുന്നിൽനിന്നുള്ള ദൃശ്യം (Photo by AHMAD AL-BASHA / AFP)

∙ മൂല്യത്തെ നിയന്ത്രിക്കുന്ന ചില ഘടകങ്ങൾ

ഇറക്കുമതിയും കയറ്റുമതിയും, പണപ്പെരുപ്പം, തൊഴിൽ, പലിശനിരക്ക്, വളർച്ചാ നിരക്ക്, വ്യാപാരക്കമ്മി, ഇക്വിറ്റി മാർക്കറ്റുകളുടെ പ്രകടനം, വിദേശനാണ്യ കരുതൽ ശേഖരം, മാക്രോ ഇക്കണോമിക് നയങ്ങൾ, വിദേശ നിക്ഷേപ വരവ്, ബാങ്കിങ് മൂലധനം തുടങ്ങിയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന നിരവധി ഘടകങ്ങളെയാണ് കറൻസിയുടെ മൂല്യത്തെയും ആശ്രയിക്കുന്നത്. ഉപഭോക്താക്കളുടെ വരുമാന നിലവാരവും കറൻസികളെ സ്വാധീനിക്കുന്നു. വരുമാനം കൂടുമ്പോൾ ആളുകൾ കൂടുതൽ ചെലവഴിക്കുന്നു. ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ ഉയർന്ന ഡിമാൻഡ് വിദേശ കറൻസികളുടെ ആവശ്യം വർധിപ്പിക്കുകയും അതുവഴി പ്രാദേശിക കറൻസിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

∙ 2014ൽ മൂല്യം 58.42 രൂപ, ഇന്ന് 83.52!

2014 മേയ് 26ന് ഒന്നാം മോദി സർക്കാർ അധികാരത്തിൽ കയറുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 58.42 രൂപയായിരുന്നു. എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം ആ നിരക്ക് ഇപ്പോൾ (2024 ഏപ്രിൽ16) 83.52ൽ എത്തിയിരിക്കുന്നു. കേവലം പത്തു വർഷം കൊണ്ട് 25.1 രൂപയുടെ മാറ്റമാണ് വന്നത്. 2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ 45.29 രൂപയായിരുന്നു രൂപയുടെ മൂല്യം. എന്നാൽ പത്തു വർഷങ്ങൾക്ക് ശേഷം ബിജെപി അധികാരത്തിൽ എത്തുമ്പോൾ 58.42 രൂപയായി. അതായത് യുപിഎ ഭരിച്ച പത്ത് വർഷത്തിനിടെ 13.13 രൂപയുടെ ഇടിവ് മാത്രമാണ് രൂപയ്ക്ക് സംഭവിച്ചത്.

∙ ഇന്ധന വില കുതിക്കുന്നു

ഇറാൻ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതു സംബന്ധിച്ച് ഇപ്പോഴും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. അതിനാൽ തന്നെ വിപണിയും ആശങ്കയോടെയാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.53 ശതമാനം ഉയർന്ന് 90.58 യുഎസ് ഡോളറിലെത്തി. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ്. സംഘർഷം തുടരുകയാണെങ്കിൽ ക്രൂഡ് ഓയിൽ വില വീണ്ടും വർധിച്ചേക്കുമെന്നുമാണ് മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് വക്താവ് രാഹുൽ കാലാന്ത്രി പറഞ്ഞത്.

ടെഹ്റാനിലെ കറൻസി എക്സ്ചേഞ്ച് ഷോപ്പുകളിലൊന്നിനു മുന്നിലെ കാഴ്ച (File Photo by ATTA KENARE / AFP)

ഏപ്രിൽ 15ന് പുറത്തിറക്കിയ മൂഡീസ് അനലിറ്റിക്‌സ് ഡേറ്റ അനുസരിച്ച്, എണ്ണവില ബാരലിന് 5 ഡോളർ കൂടി വർധിച്ച് ബാരലിന് 95 ഡോളറിലെത്തി, സംഘർഷം രൂക്ഷമായാൽ ബാരലിന് 100 ഡോളർ കടന്നേക്കാം. ഏപ്രിൽ 12 വരെ ഇന്ത്യൻ ബാസ്‌ക്കറ്റ് ക്രൂഡ് ഓയിൽ ബാരലിന് 91.20 ഡോളറായിരുന്നു വില. മാർച്ചിൽ ഇത് 84.49 ഡോളറായിരുന്നെങ്കിൽ ഏപ്രിലിൽ ബാരലിന് ശരാശരി 90.55 ഡോളറായിരുന്നു. ഇതിനിടെ ആഭ്യന്തര ക്രൂഡ് ഓയിൽ വിൽപനയുടെ വിൻഡ് ഫാൾ ടാക്സ് ഏപ്രിൽ 16 മുതൽ ഒരു ടണ്ണിന് 9600 രൂപയായും കേന്ദ്ര ധനമന്ത്രാലയം ഉയർത്തി. ഏപ്രിലിൽ പകുതിക്ക് വരെ ഒരു ടണിന് 6800 രൂപയായിരുന്നു ഈടാക്കിയിരുന്ന നിരക്ക്.

∙ സ്വർണ വില 53,640 രൂപ, റെക്കോർഡ് കുതിപ്പ് 

രൂപയുടെ വിലത്തകർച്ച സ്വർണ വിപണിയിലും പ്രതിഫലിച്ചു. കേരളത്തിൽ വില പവന് (എട്ടു ഗ്രാം) 720 രൂപ വർധിച്ചു. 54,360 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഏപ്രിൽ 15ന് വിപണി നിർത്തുമ്പോൾ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് 6705 രൂപയിലും പവന് 53,640 രൂപയിലുമാണ് വ്യാപാരം നടന്നത്. അതായത് ഏപ്രിൽ 16ന് ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ നൽകേണ്ടി വരുന്നത് പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയ്ക്ക് മുകളിൽ. ഡോളർ കരുത്താർജിക്കുമ്പോൾ ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരും. ഇതിനു കാരണം രൂപയുടെ വിലയിടിവ് ഇറക്കുമതിച്ചെലവിൽ വരുത്തുന്ന വർധനയാണ്. അതേസമയം, ഡോളർ കരുത്താർജിക്കുമ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിയുകയാണു പതിവ്. സ്വർണത്തിൽനിന്നു നിക്ഷേപകർ പിൻവാങ്ങി ഡോളറിനെ ആശ്രയിക്കുന്നതാണു കാരണം.

(File Photo: REUTERS/Sivaram V)

∙ സെൻസെക്സിൽ 365 പോയിന്റിന്റെ ഇടിവ്

രൂപയുടെ വിലത്തകർച്ച പകർച്ചവ്യാധിപോലെയാണ് ഓഹരി വിപണിയെ പിടികൂടിയത്. ഏപ്രിൽ 15ന് ഇടിവ് നേരിട്ട സെൻസെക്സിനും നിഫ്റ്റിക്കും തുടർച്ചയായ രണ്ടാം ദിവസവും തകർച്ചയായിരുന്നു.

ഏപ്രിൽ 16ന് ക്ലോസ് ചെയ്യുമ്പോൾ സെൻസെക്‌സ് 456.10 പോയിന്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 72,943.68ലും നിഫ്റ്റി 124.60 പോയിന്റെ അഥവാ 0.56 ശതമാനം താഴ്ന്ന് 22,147.9ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയതിനാൽ ഓഹരികൾക്ക് നേരിയ മുന്നേറ്റം പ്രകടമായിരുന്നു, എന്നാൽ മധ്യ പൗരസ്ത്യ ദേശത്തെ സംഘർഷത്തിലെ ആശങ്കകൾ വിപണികളെ വീണ്ടും നഷ്‌ടത്തിലേക്ക് കൊണ്ടുപോയെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. എക്‌സ്‌ചേഞ്ച് ഡേറ്റ പ്രകാരം 3,268.00 കോടി രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റുവെന്നാണ് കണക്ക്. ഇത് ഇന്ത്യൻ വിപണികൾക്ക് തിരിച്ചടിയായി.

∙ പണപ്പെരുപ്പവും മുന്നോട്ട്

ഇതോടൊപ്പംതന്നെ പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, ഉള്ളി, അസംസ്‌കൃത എണ്ണ എന്നിവയുടെ വിലയിലുണ്ടായ വർധന കാരണം രാജ്യത്തെ മൊത്ത പണപ്പെരുപ്പം ഫെബ്രുവരിയിലെ 0.20 ശതമാനത്തിൽനിന്ന് മാർച്ചിൽ മൂന്ന് മാസത്തെ ഉയർന്ന നിരക്കായ 0.53 ശതമാനമായി ഉയർന്നു. കൂടാതെ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി മാർച്ചിൽ 41.69 ദശലക്ഷം ഡോളറായി കുറഞ്ഞു, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.11 ശതമാനം കുറഞ്ഞ് 437.06 ദശലക്ഷം ഡോളറായിരുന്നു. എന്തായാലും രൂപയുടെ വൻ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്തു ചെയ്യുന്നുവെന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

(Representative Image by REUTERS/Vivek Prakash/Files)
Show more

∙ ‘രാജ്യാന്തരമാകണം ഇന്ത്യൻ രൂപ’

ഡോളറിനെതിരെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ രൂപയെ ലോകമെമ്പാടും സ്വീകാര്യവും സ്വീകാര്യവുമായ കറൻസിയാക്കി മാറ്റാനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്. ഇതിനുള്ള ആഹ്വാനവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി. രാജ്യത്തെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയത്. 

യുഎസ് ഡോളറും യൂറോയും പോലെയുള്ള കറൻസികൾ നിലവിൽ കരുതൽ കറൻസികളായി കണക്കാക്കപ്പെടുന്നു, കാരണം അവ വ്യാപാരത്തിനായി വ്യാപകമായി ഉപയോഗിക്കുകയും വിദേശനാണ്യ കരുതൽ ശേഖരമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളും, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ, ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാനും വ്യാപാരത്തിനുമായി പ്രാദേശിക കറൻസികൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ രൂപയിൽ ഇന്ത്യയ്ക്കും ഇതു ചെയ്യാൻ കഴിയണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

English Summary:

The Indian rupee has reached a historic low as US yields continue to rise; What are the Reasons and How it affects Indian Economy?