സ്വതന്ത്രഇന്ത്യയുടെ നയരൂപീകരണചരിത്രത്തിലെ ഏറ്റവും സാർഥക അധ്യായമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി. 2006 ഫെബ്രുവരി രണ്ടിനാണ് ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും ബൃഹത്തും ഫലപ്രദവുമായ ദാരിദ്ര്യനിർമാർജന പരിപാടിയായി ലോകബാങ്ക് വിശേഷിപ്പിച്ച പദ്ധതി ഇതിനകം ഇന്ത്യൻ ഗ്രാമീണരുടെ ജീവനാഡിയായി മാറി. തൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന ഏതൊരാൾക്കും 100 ദിവസത്തെ തൊഴിൽ ‘നീതിയുക്തമായ ഒരവകാശമാക്കി’ ഉറപ്പുവരുത്തുന്നു എന്നതാണ് തൊഴിലുറപ്പു പദ്ധതിയുടെ സവിശേഷത. തൊഴിലുറപ്പു പദ്ധതിയുടെ യഥാർഥചരിത്രം ഈ തിരഞ്ഞെടുപ്പുകാലത്ത് ഏറെ പ്രസക്തമാകുന്നത് ഇടതുപാർട്ടികൾ അതിന്റെ പൈതൃകം ‘ഹൈജാക്ക്’ ചെയ്യുന്നതുകൊണ്ടാണ്. ‘ഇടതുപക്ഷ’ ആശയമായ പദ്ധതി അവരുടെ ആവശ്യപ്രകാരമാണ് യുപിഎയുടെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയതെന്നാണ് കേരളത്തിലെ ഇടതുപക്ഷം അവകാശപ്പെടുന്നത്. ‘തൊഴിലുറപ്പ്’ എന്ന ആശയത്തിന്റെ ചരിത്രത്തെയും പദ്ധതിയുടെ സാക്ഷാത്കാരത്തിനു നിലകൊണ്ട കോൺഗ്രസ്- സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പങ്കിനെയും തമസ്കരിക്കുന്ന വസ്തുതാവിരുദ്ധ വാദമാണിത്. കാരണം, ‘തൊഴിലുറപ്പിന്റെ’ ചരിത്രം ഇടതുപാർട്ടികൾ യുപിഎ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച 2004ൽ മാത്രം തുടങ്ങുന്ന ഒന്നല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്രഇന്ത്യയുടെ നയരൂപീകരണചരിത്രത്തിലെ ഏറ്റവും സാർഥക അധ്യായമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി. 2006 ഫെബ്രുവരി രണ്ടിനാണ് ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും ബൃഹത്തും ഫലപ്രദവുമായ ദാരിദ്ര്യനിർമാർജന പരിപാടിയായി ലോകബാങ്ക് വിശേഷിപ്പിച്ച പദ്ധതി ഇതിനകം ഇന്ത്യൻ ഗ്രാമീണരുടെ ജീവനാഡിയായി മാറി. തൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന ഏതൊരാൾക്കും 100 ദിവസത്തെ തൊഴിൽ ‘നീതിയുക്തമായ ഒരവകാശമാക്കി’ ഉറപ്പുവരുത്തുന്നു എന്നതാണ് തൊഴിലുറപ്പു പദ്ധതിയുടെ സവിശേഷത.

തൊഴിലുറപ്പു പദ്ധതിയുടെ യഥാർഥചരിത്രം ഈ തിരഞ്ഞെടുപ്പുകാലത്ത് ഏറെ പ്രസക്തമാകുന്നത് ഇടതുപാർട്ടികൾ അതിന്റെ പൈതൃകം ‘ഹൈജാക്ക്’ ചെയ്യുന്നതുകൊണ്ടാണ്. ‘ഇടതുപക്ഷ’ ആശയമായ പദ്ധതി അവരുടെ ആവശ്യപ്രകാരമാണ് യുപിഎയുടെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയതെന്നാണ് കേരളത്തിലെ ഇടതുപക്ഷം അവകാശപ്പെടുന്നത്. ‘തൊഴിലുറപ്പ്’ എന്ന ആശയത്തിന്റെ ചരിത്രത്തെയും പദ്ധതിയുടെ സാക്ഷാത്കാരത്തിനു നിലകൊണ്ട കോൺഗ്രസ്- സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പങ്കിനെയും തമസ്കരിക്കുന്ന വസ്തുതാവിരുദ്ധ വാദമാണിത്. കാരണം, ‘തൊഴിലുറപ്പിന്റെ’ ചരിത്രം ഇടതുപാർട്ടികൾ യുപിഎ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച 2004ൽ മാത്രം തുടങ്ങുന്ന ഒന്നല്ല.

വിത്തൽ സഖാറാം പാഗേ. (Photo From File)
ADVERTISEMENT

തൊഴിലുറപ്പുപദ്ധതിയുടെ യഥാർഥ പിതാവ് വിത്തൽ സഖാറാം പാഗേ എന്ന ഗാന്ധിയനായ രാഷ്ട്രീയപ്രവർത്തകനായിരുന്നു. മഹാരാഷ്ട്രയിലെ സത്താറയിൽ ജനിച്ച പാഗേ ഉപ്പു സത്യഗ്രഹത്തിലും ക്വിറ്റ്ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിരുന്നു. ‘തൊഴിൽ അവകാശമാക്കണ’മെന്ന് ആവശ്യപ്പെട്ടുള്ള ആദ്യലേഖനം എഴുതിയ 1949 മുതൽ പാഗേ ജീവിതം ഉഴിഞ്ഞുവച്ചത് ‘തൊഴിലുറപ്പ്’ രാജ്യം മുഴുവൻ നടപ്പാക്കാനാണ്. എഐസിസി അംഗവും ദീർഘകാലം മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനുമായിരുന്ന പാഗേയാണ് ഇന്ത്യയിലാദ്യമായി, മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ 1964-65 കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലുറപ്പു പദ്ധതി ആരംഭിച്ചത്. കടുത്ത വരൾച്ചയിലായിരുന്ന ഗ്രാമീണർക്ക് ഇതേറെ ആശ്വാസകരമായിരുന്നു. 1965ൽ പാഗേ തൊഴിലുറപ്പു നിയമത്തിന്റെ കരടു തയാറാക്കി. 1970 ആയപ്പോഴേക്കും മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ ‘എംപ്ലോയ്മെന്റ് ഗാരന്റി സ്കീം’ (ഇജിഎസ്) നടപ്പാക്കിയിരുന്നു.

എഴുപതുകളുടെ ആദ്യപകുതിയിൽ, മഹാരാഷ്ട്ര അതികഠിനമായ വരൾച്ചയും പട്ടിണിയും അഭിമുഖീകരിച്ചപ്പോൾ ‘പാഗേ സ്കീം’ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ ഇന്ദിരാഗാന്ധിയുടെ അനുവാദത്തോടെ അന്നത്തെ മുഖ്യമന്ത്രി വസന്ത് റാവു നായിക് തീരുമാനിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ഫണ്ടിന്റെ അഭാവം പദ്ധതിയെ ബാധിച്ചപ്പോഴാണ് ഇജിഎസ് ഒരു ‘ഭരണഘടനാ ഗാരന്റി’ ആക്കണമെന്ന ആശയം പാഗേ മുന്നോട്ടുവച്ചത്. അതനുസരിച്ച് 1977ൽ, കോൺഗ്രസുകാരനായ മുഖ്യമന്ത്രി വസന്ത്ദാദാ പാട്ടീൽ ഇജിഎസ് ബിൽ സഭയിൽ പാസാക്കി. തൊഴിലുറപ്പുപദ്ധതിയുടെ ആദ്യ ചുവടുവയ്പ് മഹാരാഷ്ട്രയിൽ ആരംഭിച്ചത് അങ്ങനെയാണ്.

പി.വി.നരസിംഹ റാവു (Photo: Manorama Archives)
ADVERTISEMENT

‘മഹാരാഷ്ട്ര മാതൃക’ ദേശീയതലത്തിലും തുടരണമെന്ന ആഗ്രഹത്തോടെയാണ് എൺപതുകളിലെ കോൺഗ്രസ് സർക്കാരുകൾ നാഷനൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാം, റൂറൽ ലാൻ‍‍ഡ്‌ലെസ് എംപ്ലോയ്മെന്റ് ഗാരന്റി പ്രോഗ്രാം, ജവാഹർ റോസ്ഗർ യോജന തുടങ്ങിയവ നടപ്പാക്കിയത്. പിന്നീട്, സമഗ്രമായ തൊഴിലുറപ്പു പദ്ധതിയുടെ ആവശ്യകത മുന്നോട്ടുവച്ചത് പി.വി.നരസിംഹറാവുവാണ്. കാർഷികമേഖലയിൽ തൊഴിൽ ലഭ്യമല്ലാത്ത സീസണിൽ വരുമാനം ഉറപ്പുവരുത്തുന്ന ‘എംപ്ലോയ്മെന്റ് അഷുറൻസ് സ്കീം’ 1993ൽ നിലവിൽ വന്നത് അങ്ങനെയാണ്. അപ്പോഴും കൊടുംദാരിദ്ര്യവും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും തടയാൻ ഈ പദ്ധതികൾ അപര്യാപ്തമായിരുന്നു.

1998 മുതൽ 2001 വരെ രാജ്യം നേരിട്ടതു കഠിനമായ വരൾച്ചയും കർഷകആത്മഹത്യകളുമാണ്. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാനിലെ എംകെഎസ്എസ് എന്ന സംഘടനയുടെ നേതാവായ അരുണാ റോയ്, സാമ്പത്തികവിദഗ്ധനായ ഴാങ് ദ്രസ് തുടങ്ങിയവരടക്കമുള്ള സാമൂഹികപ്രവർത്തകർ തൊഴിലുറപ്പുപദ്ധതി രാജ്യവ്യാപകമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രചാരണം ആരംഭിച്ചത്. ആദ്യമായി ഈ പദ്ധതി നടപ്പാക്കിയതു മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാരായതുകൊണ്ട് അവർ ഈ ആവശ്യവുമായി 2001ൽ സമീപിച്ചതു കോൺഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയെയായിരുന്നു. തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്ന കാര്യം അതീവഗൗരവത്തോടെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും കത്തെഴുതി.

സോണിയ ഗാന്ധി. (PTI Photo)
ADVERTISEMENT

സോണിയയുടെ നിർദേശത്തെത്തുടർന്ന് രാജസ്ഥാൻ സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് എന്ന പേരിൽ കരട് ബിൽ അരുണാ റോയ് 2003ൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനു സമർപ്പിച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ബിജെപി അധികാരത്തിലെത്തിയതോടെ ആ പ്രതീക്ഷ അണഞ്ഞു. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം രാജ്യമൊട്ടാകെ തൊഴിലുറപ്പുപദ്ധതി നടപ്പാക്കുമെന്നായിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി വിശദമായ ചർച്ച നടത്തിയ ശേഷമാണ് സോണിയ  ഗാന്ധി, മൻമോഹൻ സിങ്, ജയറാം രമേശ് എന്നീ നേതാക്കൾ വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാനിയമം, തൊഴിലുറപ്പു പദ്ധതി എന്നീ സുപ്രധാന ജനക്ഷേമപദ്ധതികൾ പ്രകടനപത്രികയിലുൾപ്പെടുത്തിയത്.

അതേസമയം, സിപിഎമ്മിന്റെ 2004ലെ പ്രകടനപത്രികയിൽ തൊഴിലുറപ്പുപദ്ധതി ഉണ്ടായിരുന്നില്ല. സിപിഎം ഭരിച്ച ഒരു സംസ്ഥാനത്തും നടപ്പാക്കിയിട്ടുമില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി ജയിക്കുകയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്തപ്പോൾ സ്വാഭാവികമായും തൊഴിലുറപ്പു പദ്ധതി പൊതു മിനിമം പരിപാടിയുടെ ഭാഗമായി. നയരൂപീകരണത്തിൽ, ഇടതുപക്ഷത്തിന്റെ നാമമാത്ര പങ്കാളിത്തം ആരംഭിക്കുന്നത് ഈ അവസാനഘട്ടത്തിൽ മാത്രമാണ്. അപ്പോഴും, സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി(എൻഎസി)യാണ് ബില്ലിന്റെ കരടുണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്.

പക്ഷേ, ഭീമമായ ചെലവ് ചുരുക്കാനും കൂടുതൽ നിയന്ത്രണങ്ങൾക്കും വേണ്ടി ധനവകുപ്പും ഗ്രാമവികസനവകുപ്പും ബില്ലിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ, 2004 ഡിസംബർ 21നു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇടതുപക്ഷം സഭയ്ക്കകത്തും സമൂഹം സഭയ്ക്കു പുറത്തും എതിർത്തു. 

തുടർന്നു ബിൽ സ്ഥിരസമിതിക്കു കൈമാറുകയും ഇടതുപക്ഷത്തിന്റേത് ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഒട്ടേറെ സംഘടനകളുടെയും വിദഗ്ധരുടെയും അഭിപ്രായം ഉൾപ്പെടുത്തുകയും ചെയ്തു.   സർക്കാർ ഉത്തരവിലൂടെ തൊഴിലുറപ്പു പദ്ധതി നിർത്തലാക്കാൻ പറ്റില്ലെന്നും ഗ്രാമവികസനവകുപ്പിനു പകരം പഞ്ചായത്തുകൾക്കായിരിക്കും  പദ്ധതി നിർവഹണത്തിൽ കൂടുതൽ അധികാരമെന്നും ഉൾപ്പെടെയുള്ള പല നിബന്ധനകളും നവീകരിച്ച ബില്ലിൽ ഉൾപ്പെടുത്തിയതു സോണിയ ഗാന്ധിയുടെ കർശന നിർദേശത്തെത്തുടർന്നാണ്.

ഒടുവിൽ, സ്വതന്ത്രഇന്ത്യയിലെ ഏറ്റവും മനോഹരവും സർവതലസ്പർശിയുമായ സോഷ്യൽ ഡെമോക്രാറ്റിക് നയപരീക്ഷണത്തിന് ഐതിഹാസിക തുടക്കംകുറിച്ച് 2004 ഓഗസ്റ്റ് 23നു തൊഴിലുറപ്പ് ബിൽ ഏകകണ്ഠമായി പാസാക്കി. വിത്തൽ സഖാറാം പാഗേയിൽ തുടങ്ങി സംവാദത്തിന്റെയും സമന്വയത്തിന്റെയും പലഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞ ദീർഘചരിത്രമാണ് തൊഴിലുറപ്പു പദ്ധതിയുടേത്. അതുകൊണ്ടുതന്നെ, തുടക്കം മുതൽ ഈ ജനാധിപത്യ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന പാഗേയുടെയും കോൺഗ്രസിന്റെയും പങ്കിനെ നിഷേധിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന ഇടതുപാർട്ടികളുടെ വർത്തമാനകാല ആഖ്യാനം ചരിത്രത്തിന്റെ കണ്ണുകെട്ടലാണ്.

English Summary:

Decoding the Origins of India's Groundbreaking Mahatma Gandhi National Rural Employment Scheme