ഇതാണ് ബിജെപി തന്ത്രം, ലക്ഷ്യമിടുന്നത് ആ 4 സീറ്റ്: അറിഞ്ഞുകളിച്ച് സ്റ്റാലിൻ; ‘ജയയ്ക്കൊപ്പം പോയ’ വോട്ടുതേടി പളനിസാമിയും
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽതന്നെയാണ് തമിഴ്നാട്ടിലെ 39 സീറ്റുകളും ജനവിധി തേടിയത്– ഏപ്രിൽ 19ന്. കനിമൊഴി– ഡിഎംകെ (തൂത്തുക്കുടി), തമിഴിസൈ സൗന്ദർരാജൻ– ബിജെപി (ചെന്നൈ സൗത്ത്), കെ.അണ്ണാമലൈ– ബിജെപി (കോയമ്പത്തൂർ), ദയാനിധി മാരൻ–ഡിഎംകെ (ചെന്നൈ സെൻട്രൽ), ഒ.പനീർസെൽവം– ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ (രാമനാഥപുരം) തുടങ്ങിയ പ്രമുഖരുടെ പോരാട്ടത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും. എന്തായിരിക്കും ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന് ഇത്രയേറെ പ്രാധാന്യം ഇത്തവണ ലഭിക്കാനുള്ള കാരണം? ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാഎഡിഎംകെയും ഉഴുതുമറിച്ച രാഷ്ട്രീയഭൂമികയിലേക്ക്, തമിഴ്നാടിന്റെ രാഷ്ട്രീയ സംസ്കൃതിയിലേക്ക് നുഴഞ്ഞുകയറാൻ സർവ സന്നാഹങ്ങളുമായിട്ടാണ് ഇത്തവണ ബിജെപി പട നയിക്കുന്നത്. അതിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ‘ഇന്ത്യ’ സഖ്യത്തിനു കരുത്തു പകരാനുള്ള തീവ്ര ശ്രമത്തിലാണ് ഡിഎംകെ. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് അണ്ണാഡിഎംകെ.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽതന്നെയാണ് തമിഴ്നാട്ടിലെ 39 സീറ്റുകളും ജനവിധി തേടിയത്– ഏപ്രിൽ 19ന്. കനിമൊഴി– ഡിഎംകെ (തൂത്തുക്കുടി), തമിഴിസൈ സൗന്ദർരാജൻ– ബിജെപി (ചെന്നൈ സൗത്ത്), കെ.അണ്ണാമലൈ– ബിജെപി (കോയമ്പത്തൂർ), ദയാനിധി മാരൻ–ഡിഎംകെ (ചെന്നൈ സെൻട്രൽ), ഒ.പനീർസെൽവം– ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ (രാമനാഥപുരം) തുടങ്ങിയ പ്രമുഖരുടെ പോരാട്ടത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും. എന്തായിരിക്കും ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന് ഇത്രയേറെ പ്രാധാന്യം ഇത്തവണ ലഭിക്കാനുള്ള കാരണം?
ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാഎഡിഎംകെയും ഉഴുതുമറിച്ച രാഷ്ട്രീയഭൂമികയിലേക്ക്, തമിഴ്നാടിന്റെ രാഷ്ട്രീയ സംസ്കൃതിയിലേക്ക് നുഴഞ്ഞുകയറാൻ സർവ സന്നാഹങ്ങളുമായിട്ടാണ് ഇത്തവണ ബിജെപി പട നയിക്കുന്നത്. അതിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ‘ഇന്ത്യ’ സഖ്യത്തിനു കരുത്തു പകരാനുള്ള തീവ്ര ശ്രമത്തിലാണ് ഡിഎംകെ. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് അണ്ണാഡിഎംകെ.
∙ വോട്ടുവിഹിതം ആർക്കൊപ്പം?
ആകെ ലോക്സഭാ മണ്ഡലങ്ങളുടെ കണക്കിൽ ഉത്തർപ്രദേശ് (80), മഹാരാഷ്ട്ര (48), ബംഗാൾ (42), ബിഹാർ (40) എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ് തമിഴ്നാട്. ത്രികോണ മത്സരമാണ് ഇത്തവണ. ഡിഎംകെയുടെ നേതൃത്വത്തിൽ കോൺഗ്രസ്, സിപിഐ, സിപിഎം, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), എംഡിഎംകെ, കെഎംഡികെ എന്നിവരുൾപ്പെട്ട മുന്നണി, അണ്ണാഡിഎംകെ നയിക്കുന്ന ഡിഎംഡികെ, എസ്ഡിപിഐ, പിടികെ മുന്നണി, ബിജെപി ചുക്കാൻ പിടിക്കുന്ന പിഎംകെ, തമിഴ് മാനിലാ കോൺഗ്രസ്, എഎംഎംകെ മുന്നണി എന്നിവയാണ് പോർക്കളത്തിൽ.
2019ൽ ഡിഎംകെ മുന്നണി 38 സീറ്റും തൂത്തുവാരി. ഇക്കുറി ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും അതിൽതന്നെ. മാത്രമല്ല, തമിഴകഫലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പു വിജയം സംബന്ധിച്ച സൂചനകൂടിയാകുമെന്നുറപ്പ്. 2019ലെ പ്രകടനം വിലയിരുത്തിയാൽ ഡിഎംകെ മുന്നണി വോട്ട് വിഹിതത്തിൽ (33.1%) വളരെ മുന്നിലാണ്. 22 സീറ്റിലും 20 ശതമാനത്തിലേറെ വോട്ടുകൾക്കായിരുന്നു ജയം. 12 സീറ്റിൽ വിജയ മാർജിൻ 10 മുതൽ 20 ശതമാനവും. ഇത്തവണ മറ്റൊരു ഘടകം കൂടിയുണ്ട്; അന്ന് ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും അണ്ണാഡിഎംകെയും ഇക്കുറി ഇരുമുന്നണികളിൽ നേർക്കുനേർ പോരാടുന്നു എന്നതും അനുകൂലം.
2019ൽ അണ്ണാഡിഎംകെ 19.1%, ബിജെപി 3.6% എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം. ഇക്കുറി മത്സര രംഗത്തുള്ള മുന്നണികളുടെ ആകെ വോട്ടുവിഹിതം കണക്കെടുത്താൽ ഇന്ത്യ മുന്നണി 52.5% വോട്ടുകളുമായി ബഹുദൂരം മുന്നിലാണ്. അണ്ണാഎഡിഎംകെ മുന്നണി 21.3%, ബിജെപി മുന്നണി 9.4% എന്നിങ്ങനെയാണ് വോട്ടുനില. ഡിഎംകെയുടെ തോൽപ്പിക്കുക അത്രയെളുപ്പമല്ലെന്ന് ഇൗ കണക്കുകൾ തെളിയിക്കും. തമിഴ്നാട്ടിൽ വീണ്ടുമൊരു തേരോട്ടം തന്നെയാണ് ഇന്ത്യ മുന്നണിയുടെ തുറുപ്പുചീട്ട്. സ്റ്റാലിന്റെ കരുത്തുറ്റ നേതൃത്വവും ജനസ്വാധീനവും ഡിഎംകെ സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ.
പരമ്പരാഗതമായി ഡിഎംകെയെ പിന്തുണയ്ക്കുന്ന വെള്ളാളർ, മുതലിയാർ, ഉദയ്യാർ, നാടാർ, നായിഡു, മുസ്‌ലിം വിഭാഗങ്ങളുടെ വോട്ട് ഇക്കുറിയും പാർട്ടി ഉറപ്പിക്കുന്നു. വിജയം ആവർത്തിക്കാനുള്ള ആത്മവിശ്വാസത്തിലാണ് ഡിഎംകെയെങ്കിലും ചിലയിടങ്ങളിലെങ്കിലും അണ്ണാഡിഎംകെയും എൻഡിഎയും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. അതു തിരിച്ചറിഞ്ഞു മോദിക്കും ബിജെപിക്കുമെതിരെ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ ശക്തമായ ആക്രമണമാണ് സ്റ്റാലിൻ അഴിച്ചുവിട്ടത്. മോദിയും ബിജെപിയും തമിഴ് വിരുദ്ധരും ഫെഡറലിസം തകർക്കുന്നവരുമാണെന്നു സ്റ്റാലിൻ ആരോപിച്ചു. ഇന്ത്യയെ ബിജെപിയുടെ പിടിയിൽ നിന്നു മോചിപ്പിക്കുന്ന തിരഞ്ഞെടുപ്പാകുമിതെന്നാണ് ഡിഎംകെ എംപി കനിമൊഴി പറഞ്ഞത്. (തമിഴ്‌നാട്ടിലെ ഡിഎംകെയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം ചുവടെ - Photo/ mkstalin/X)
∙ വോട്ടു ചരിത്രം ഇങ്ങനെ...
തമിഴ്നാടിന്റെ തിരഞ്ഞെടുപ്പു ചരിത്രം ഏറെക്കാലം ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാഎഡിഎംകെയും തമ്മിലുള്ള പോരാട്ടമായിരുന്നു. 1996നു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ 40 ശതമാനത്തിലേറെ സീറ്റുവിഹിതം ഇരുപാർട്ടികളും ചേർന്നു പങ്കിട്ടു. സംസ്ഥാന ഭരണം ഇരുപാർട്ടികളും മാറി മാറി കയ്യാളി. ജയലളിതയുടെ മരണത്തോടെ അണ്ണാഡിഎംകെയുടെ തകർച്ച തുടങ്ങി. 2019ൽ 19% മാത്രമായിരുന്നു വോട്ടുവിഹിതം. 20 സീറ്റിൽ മത്സരിച്ചപ്പോൾ വിജയം വെറും ഒരു സീറ്റിൽ മാത്രം ഒതുങ്ങി. 2014ൽ 39 സീറ്റിൽ മത്സരിച്ച് 37ലും വിജയിച്ച പാർട്ടിയുടെ ദയനീയ പതനം. 1996ൽ നേടിയ 7.8% കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമായിരുന്നു ഇത്.
അതേസമയം, മറുവശത്ത് ഡിഎംകെ വോട്ടുവിഹിതം കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായി 30 ശതമാനത്തിലേറെ വോട്ടുവിഹിതം 2019ൽ പാർട്ടി നേടി. മത്സരിച്ച 20 സീറ്റിലും വിജയിക്കുകയും ചെയ്തു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അണ്ണാഡിഎംകെയ്ക്ക് നിർണായകമാണ്. സംസ്ഥാനത്തു ഡിഎംകെയെ എതിരിടുന്ന ശക്തമായ പ്രതിപക്ഷമായി മാറാൻ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് അവർ. വീണ്ടും അടിയറവു പറഞ്ഞാൽ പാർട്ടിയുടെ നിലനിൽപ്പു തന്നെ അവതാളത്തിലാകും.
∙ ആ 4 മണ്ഡലം ബിജെപി ലക്ഷ്യം
സംസ്ഥാന അധ്യക്ഷനായ കെ.അണ്ണാമലൈ എന്ന മുൻ ഐപിഎസ് ഓഫിസറുടെ തന്ത്രങ്ങളുടെ കരുത്തിൽ ബിജെപി ജീവന്മരണ പോരാട്ടമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ തമിഴ്നാട്ടിലെത്തി. ഇതും അണ്ണാമലൈയുടെ നേതൃത്വത്തിൽ നടത്തുന്ന വൻ പ്രചാരണവും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് 3.6% വോട്ടാണെങ്കിലും ഇത്തവണ വെല്ലൂർ, കോയമ്പത്തൂർ, തിരുനൽവേലി, കന്യാകുമാരി മണ്ഡങ്ങളിൽ വിജയിക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പിഎംകെ. തമിഴ്മാനിലാ കോൺഗ്രസ്, അമ്മ മക്കൾ മുന്നേറ്റ കഴകം (ടിടിവി ദിനകരന്റെ പാർട്ടി) എന്നിവർ ചേർന്ന മുന്നണിക്കാണ് ബിജെപി നേതൃത്വം നൽകുന്നത്. തമിഴ് ജനസംഖ്യയിൽ 15 ശതമാനത്തോളം വണ്ണിയാർ വിഭാഗമാണ്. പട്ടാളി മക്കൾ കക്ഷിയുടെ വോട്ടുബാങ്കായ ഇവരിലൂടെ തമിഴ്നാടിന്റെ വടക്കൻ ഭാഗങ്ങളിൽ പിടിമുറുക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ദക്ഷിണ തമിഴ്നാട്ടിൽ പ്രബലരായ 12% വരുന്ന തേവർ വിഭാഗത്തെ ദിനകരന്റെയും പനീർസെൽവത്തിന്റെയും പിന്തുണയോടെ കയ്യിലെടുക്കാമെന്നും പാർട്ടി കരുതുന്നു.
പ്രചാരണത്തിലുടനീളം ബിജെപിയെ തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടിയെന്ന നിലയിലാണ് അണ്ണാമലൈ അവതരിപ്പിച്ചത്. ഇൗ തിരഞ്ഞെടുപ്പ് ബിജെപി അധ്യക്ഷൻ എന്ന നിലയിൽ അണ്ണാമലൈയുടെ തന്ത്രങ്ങളുടെ വിലയിരുത്തൽ കൂടിയാകും. ബിജെപിയുമായുള്ള 5 വർഷത്തെ ബന്ധം വേർപെടുത്തിയ അണ്ണാഡിഎംകെ ഇത്തവണ ഡിഎംഡികെ, പുതിയ തമിഴകം, എസ്ഡിപിഐ പാർട്ടികളുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജയയുടെ വേർപാടിനു ശേഷം പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെയ്ക്കു തമിഴ്നാട്ടിൽ ചുവടുറപ്പിക്കാനായിട്ടില്ല.
നഷ്ടമായ വോട്ടുബാങ്ക് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണു പാർട്ടി. എട്ട് ലോക്സഭാ സീറ്റുകളുള്ള പടിഞ്ഞാറൻ മേഖലയിൽ അവർക്കിത് അഭിമാന പോരാട്ടമാണ്. 7 ശതമാനത്തോളം ഗൗണ്ടർ വോട്ടുള്ള ഇവിടം ഒരുകാലത്ത് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. ഗൗണ്ടർ സമുദായാംഗമായ പളനിസാമിയുടെ നേതൃത്വത്തിൽ ഇൗ മേഖലയിൽ ശക്തമായൊരു തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. 15 മണ്ഡലങ്ങളിൽ ബിജെപിയുമായി നേർക്കുനേർ പോരാടുന്ന അണ്ണാ എഡിഎംകെയ്ക്കു വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷയില്ലതാനും.