പിണറായിക്ക് രാഹുൽ നൽകി ‘മോദി ചാലഞ്ച്’: എന്തുകൊണ്ട് മിണ്ടുന്നില്ല? ഞെട്ടിത്തരിച്ച് സിപിഎം കേന്ദ്രങ്ങൾ
ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന സിപിഎമ്മിനെ കേരളത്തിലെത്തിയാൽ വിമർശിക്കുന്ന പതിവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള പര്യടനത്തിനിടെ രാഹുലിന്റെ മറ്റൊരു മുഖം കേരളം കണ്ടു. സിപിഎം വല്ലാതെ പകച്ചുപോയ നിമിഷങ്ങളിലൊന്നായിരുന്നു അത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ കേരളത്തിൽ പര്യടനം നടത്തിയ രാഹുൽ പൊതുവേ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞൊരു വിമർശനം നടത്തിയിരുന്നില്ല. പക്ഷേ ഇക്കുറി സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി പിണറായിയെ പേരെടുത്തു പറഞ്ഞ് രാഹുൽ കണക്കറ്റു വിമർശിച്ചു. അതേ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായിക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ കുഴങ്ങുകയാണ് വോട്ടെടുപ്പിനു ദിവസങ്ങൾ ബാക്കി നിൽക്കെ സിപിഎം. പാർട്ടിക്കു വേണ്ടി പ്രതിരോധം തീർത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദമുഖങ്ങൾക്ക് വേണ്ടത്ര മൂർച്ച പോരെന്നു പറയുന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർതന്നെ. മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും നടത്തുന്ന അന്വേഷണങ്ങളുടെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളുടെയും പശ്ചാത്തലത്തിൽ രാഹുലും മോദിയും നടത്തിയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എന്തു മറുപടി പറയും എന്ന ആകാംക്ഷയിലാണ് തിരഞ്ഞെടുപ്പ് രംഗം.

ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന സിപിഎമ്മിനെ കേരളത്തിലെത്തിയാൽ വിമർശിക്കുന്ന പതിവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള പര്യടനത്തിനിടെ രാഹുലിന്റെ മറ്റൊരു മുഖം കേരളം കണ്ടു. സിപിഎം വല്ലാതെ പകച്ചുപോയ നിമിഷങ്ങളിലൊന്നായിരുന്നു അത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ കേരളത്തിൽ പര്യടനം നടത്തിയ രാഹുൽ പൊതുവേ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞൊരു വിമർശനം നടത്തിയിരുന്നില്ല. പക്ഷേ ഇക്കുറി സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി പിണറായിയെ പേരെടുത്തു പറഞ്ഞ് രാഹുൽ കണക്കറ്റു വിമർശിച്ചു. അതേ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായിക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ കുഴങ്ങുകയാണ് വോട്ടെടുപ്പിനു ദിവസങ്ങൾ ബാക്കി നിൽക്കെ സിപിഎം.
പാർട്ടിക്കു വേണ്ടി പ്രതിരോധം തീർത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദമുഖങ്ങൾക്ക് വേണ്ടത്ര മൂർച്ച പോരെന്നു പറയുന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർതന്നെ. മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും നടത്തുന്ന അന്വേഷണങ്ങളുടെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളുടെയും പശ്ചാത്തലത്തിൽ രാഹുലും മോദിയും നടത്തിയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എന്തു മറുപടി പറയും എന്ന ആകാംക്ഷയിലാണ് തിരഞ്ഞെടുപ്പ് രംഗം.
∙ ബിജെപിക്ക് വിമർശനം, മോദിയോടില്ല!
ബിജെപി ക്കെതിരെ പ്രസംഗിക്കുന്ന മുഖ്യമന്ത്രിമാരെയെല്ലാം ജയിലിൽ അടച്ചും അവർക്കെതിരെ നടപടി സ്വീകരിച്ചും പ്രതികാരം തീർക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്താണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അനങ്ങാത്തതെന്നായിരുന്നു സിപിഎം കോട്ടകളെ വിറപ്പിച്ച രാഹുലിന്റെ ചോദ്യം. ‘‘രാജ്യത്ത് പ്രധാന ശത്രു ബിജെപി ആണെന്നു സിപിഎം പറയുമ്പോഴും കേരള മുഖ്യമന്ത്രി മാത്രം എന്താണ് 24 മണിക്കൂറും എന്നെ മാത്രം കുറ്റം പറയുന്നത്. പിണറായി വിജയൻ ഇടയ്ക്കെല്ലാം ബിജെപിയേയും മോദിയേയും കുറ്റം പറയാൻ സമയം കണ്ടെത്തണം’’– ഇങ്ങനെ പോയി രാഹുലിന്റെ കൂരമ്പുകൾ.
നവകേരള സദസ്സിൽ ഉൾപ്പെടെ കേരളമാകെ സഞ്ചരിച്ച, പിന്നീട് ഇപ്പോൾ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നിത്യേന പലതവണ പ്രസംഗിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ‘നരേന്ദ്ര മോദി’ എന്ന പേരെടുത്തു പറയുന്നില്ല എന്ന ആരോപണം നേരത്തേ തന്നെ ഉയർന്നതാണ്. ബിജെപി എന്ന പാർട്ടിയെ വിമർശിക്കുമ്പോഴും മോദിയെ പേരെടുത്തു വിമർശിക്കാത്തത് എന്ത് എന്ന ചോദ്യം സിപിഎം കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഉയർന്നിരുന്നു. സിപിഎം –ബിജെപി അന്തർധാര ഈ തിരഞ്ഞെടുപ്പിൽ ഈ വഴിയിലൂടെ പ്രതിഫലിക്കും എന്ന ആരോപണങ്ങൾക്കും ഇതു വഴിവച്ചിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ അന്വേഷണങ്ങളിൽ മോദിയുടെ സഹായം ആവശ്യമുള്ളതുകൊണ്ടാണ് പിണറായി വിജയൻ മോദിയുടെ പേരെടുത്തു പറഞ്ഞു വിമർശിക്കാത്തത് എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉൾപ്പെടെയുള്ള വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു പിണറായിയുടെ ഓരോ പ്രസംഗങ്ങളും വാർത്താസമ്മേളനങ്ങളും. മോദി എന്ന പേര് ഒരിടത്തും കടന്നുവന്നില്ല. പിണറായിയാകട്ടെ, ബിജെപിക്കും കോൺഗ്രസിനുമെതിരായ രൂക്ഷമായ വിമർശനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു.
∙ ആ മറുപടി മതിയായിരുന്നോ?
രാഹുലിന്റെ കടന്നാക്രമണത്തിനൊപ്പം, തിരുവനന്തപുരത്തും തൃശൂരിലും പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കും അത്രയേറെ തീവ്രതയുണ്ടായിരുന്നു. കരിമണൽ വിവാദവും കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിക്കെതിരായ മോദിയുടെ വിമർശനം. ‘‘സിഎംആർഎൽ കേസ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. സ്വർണക്കടത്ത് സംഘങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്. കേരളത്തിലെ സമ്പദ്‌വ്യവസ്ഥ തകർന്നു. ശമ്പളവും പെൻഷനും പോലും കൊടുക്കാനാകുന്നില്ല. വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന പണം കടം വീട്ടാനാണ് കേരളം ഉപയോഗിക്കുന്നത്.
കേരളത്തിൽ പരസ്യമായാണ് ജനങ്ങളുടെ നികുതിപ്പണം തട്ടുന്നത്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും സമ്പാദ്യമാകെ സഹകരണ ബാങ്കുകളിലൂടെ സിപിഎം കൊള്ളയടിക്കുന്നു. മുന്നൂറിലേറെ സഹകരണ ബാങ്കുകളിലായി ഒരു ലക്ഷം കോടി രൂപയുടെ കൊള്ളയാണ് നടന്നത്. കരുവന്നൂർ വിഷയത്തിൽ 3 വർഷമായി മുഖ്യമന്ത്രി നുണ പറയുകയാണ്...’’ മോദിയുടെ വാക്കുകൾ സിപിഎമ്മിനും സംസ്ഥാന ഭരണകൂടത്തിനും എതിരായ കൂരമ്പുകൾതന്നെയായിരുന്നു.
ഇതിന് അതേ നാണയത്തിൽ മറുപടി ഇല്ലാതെ പോയി എന്നാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു രംഗത്തെ ആശ്ചര്യപ്പെടുത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിശദീകരണമാകട്ടെ, രാഹുലിന്റെയും മോദിയുടെയും ആരോപണങ്ങൾക്ക് ഉതകുന്ന മറുപടിയും ആയിരുന്നില്ല. എക്സാലോജിക്കുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ചോദ്യം ചെയ്തോട്ടെ എന്നായിരുന്നു ഗോവിന്ദൻ ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നൽകിയ മറുപടി. അതു കമ്പനികൾ തമ്മിലുള്ള വിഷയമാണ്. പാർട്ടി ചർച്ച ചെയ്യേണ്ടതില്ല. നിയമപരമായി അന്വേഷണം നടന്നോട്ടെ. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പാർട്ടി പ്രതികരിച്ചതെന്നുമായി ഗോവിന്ദന്റെ വാക്കുകൾ.
മോദിക്കെതിരെയും ഗോവിന്ദന്റെ വാക്കുകൾ നീണ്ടു: ‘‘കരുവന്നൂർ ബാങ്കിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ കൂടുതലൊന്നും ഇഡി കണ്ടെത്തിയിട്ടില്ല. ഇതെല്ലാം വൻ കൊള്ളയാണെന്നു പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ നിലവാരം. സാധാരണ ആർഎസ്എസുകാരൻ പോലും പറയാൻ മടിക്കുന്നതാണ് മോദി പറയുന്നത്. നീരവ് മോദി 13,000 കോടി രൂപയും വിജയ് മല്യയും മെഹുൽ ചോക്സിയും 8000 കോടിയും തട്ടിപ്പ് നടത്തിയതു ദേശസാൽകൃത ബാങ്കുകളിൽ നിന്നാണ്. അതിനെതിരെ മോദി ഒരക്ഷരം പറയുന്നില്ല’’ ഇങ്ങനെ പോയി ഗോവിന്ദന്റെ വാക്കുകൾ. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുടെ പേരെടുത്തു പറഞ്ഞു വിമർശിക്കാത്തത് എന്താണ് എന്ന രാഹുലിന്റെ ചോദ്യത്തിനു മറുപടിയായില്ല.
∙ സിപിഎം മറുപടിയുടെ രാഷ്ട്രീയ ഫോർമുല
അടുത്ത ദിവസം കേരളത്തിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആകട്ടെ, രാഹുലിന്റെ ചോദ്യത്തിനു പരോക്ഷമായ മറുപടിക്കേ തയാറായുള്ളൂവെന്നതും ശ്രദ്ധേയം. ‘‘മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നില്ലെന്ന് ആക്ഷേപിക്കുന്ന രാഹുൽ ഗാന്ധി, സ്വന്തം നേതാക്കൾ ആ പാർട്ടിയിൽതന്നെ ഉണ്ടാകുമെന്ന് ആദ്യം ഉറപ്പുവരുത്തട്ടെ’’ എന്ന പരിഹാസം മാത്രമായിരുന്നു യച്ചൂരിയുടെ മറുപടിയുടെ കാതൽ.
മോദിയുടെ വിമർശനങ്ങൾക്കും യച്ചൂരി മറുപടി നൽകി. ‘‘പിണറായി വിജയനെതിരെ പ്രധാനമന്ത്രി ഉയർത്തിയതു വ്യക്തിപരമായ ആരോപണങ്ങളാണ്. പ്രധാനമന്ത്രി ആദ്യം ആരോപണം ഉന്നയിക്കുകയും അതിനു പിറകെ സിബിഐയെയും ഇഡിയെയും അന്വേഷിക്കാൻ വിടുകയും ചെയ്യുന്നത് നാട്ടുനടപ്പാക്കിയിരിക്കുകയാണ്’’ എന്നായിരുന്നു യച്ചൂരിയുടെ അടുത്ത വാക്കുകൾ. കേരളത്തിലെത്തിയ പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് സംസാരിച്ചതാകട്ടെ, കോൺഗ്രസിനെ പിന്തുണച്ചും അവരുടെ അഭ്യുദയകാംക്ഷിയായി സ്വയം വിശേഷിപ്പിച്ചുമായിരുന്നു.
‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും സിപിഎം കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്. അപ്പോഴും കോൺഗ്രസിനെയും രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള അതിന്റെ നേതാക്കളെയും കണക്കറ്റ് പിണറായി പതിവില്ലാത്ത വിധം വിമർശിക്കുന്നുവെന്ന ആരോപണം കോൺഗ്രസിന്റെ ദേശീയ നേതൃത്വം മുൻപുതന്നെ പങ്കുവച്ചിട്ടുള്ളതാണ്. യച്ചൂരി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്കും ഇതറിയാം. കേരളത്തിൽ ബിജെപി അല്ല, കോൺഗ്രസ് ആണ് മുഖ്യ എതിരാളി എന്ന രാഷ്ട്രീയ ഫോർമുലയാണ് കേരള നേതാക്കൾ ഇതിനു നൽകുന്ന മറുപടി.
രാഹുലിന്റെ ആ ഒന്നൊന്നര ചോദ്യം അപ്പോഴും അന്തരീക്ഷത്തിൽ ഉയർന്നുതന്നെ നിൽക്കുന്നു. ബിജെപി ആണ് മുഖ്യ ശത്രു എന്ന് കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിലെ പ്രഖ്യാപനമാണ്. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് ബിജെപിക്കെതിരായ മറുപടി എന്ന തത്വം പാർട്ടി കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും ആ വഴിക്കും ഏറെ മുന്നോട്ടുപോകാനായിട്ടില്ല.
എന്തായാലും, വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎലും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയും സിഎംആർഎൽ ഉടമയെയും ഉദ്യോഗസ്ഥരെയും അടക്കം ഇഡി ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ വേളയിൽ ഇഡിയുടെ അടുത്ത ലക്ഷ്യം ആര് എന്ന ചോദ്യം കേരളത്തിൽ ഏറ്റവും കൂടുതൽ ഉയരുന്നത് സിപിഎമ്മിൽ തന്നെയാണ്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്എൻ ശശിധരൻ കർത്തായെ കഴിഞ്ഞ രാത്രിയാണ് ഇഡി ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്തത്.
ഇഡിയുടെ അടുത്ത ലക്ഷ്യം ആര് എന്ന അഭ്യൂഹങ്ങൾക്കിടെയാണ്, രാഹുലിന്റെ ആ ചോദ്യം ഇടിത്തീ പോലെ സിപിഎമ്മിനും സംസ്ഥാന ഭരണനേതൃത്വത്തിനും മേൽ വന്നു വീണത്. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ദൂരദർശനിലും ആകാശവാണിയിലും ഏപ്രിൽ 22, 23 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മാധ്യമത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി ആർക്കെതിരെ പറയുമോ എന്ന ചോദ്യത്തിനും വല്ലാത്തൊരു ആകാംക്ഷയുണ്ട്.