ഷീല, ജയഭാരതി, നസീർ വന്നു, വോട്ടു മാത്രം വന്നില്ല! പൂവു ചൂടുന്നത് സ്വഭാവദൂഷ്യമുള്ള പെണ്ണുങ്ങളെന്ന് പ്രസംഗം, ഉള്ള വോട്ടും പോയി!
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ.
ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
∙ പൂവൻകോഴി കൂവാത്ത തലശ്ശേരിയും എസ്.കെ. പൊറ്റെക്കാടും
കേരള സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായി തിരഞ്ഞെടുപ്പു നടന്നത് 1957ൽ ആണല്ലോ. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരേ സമയത്താണു തിരഞ്ഞെടുപ്പു നടന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള രണ്ടാമത്തെ ജനവിധിയായിരുന്നു അത്. ബാലറ്റിലൂടെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇന്ത്യയിൽ അധികാരത്തിൽ വന്നതും അതിനെത്തുടർന്നാണ്. അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികൾ അരിവാൾ ധാന്യക്കതിർ ചിഹ്നത്തിലാണു മത്സരിച്ചത്. സ്വന്തം ചിഹ്നത്തിലല്ലാതെ ധാരാളം സ്വതന്ത്രരെയും അവർ രംഗത്തിറക്കി. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, പ്രഫ. ജോസഫ് മുണ്ടശേരി, ഡോ. എ.ആർ. മേനോൻ എന്നിവരൊക്കെ അതിലുൾപ്പെടും.
ലോക്സഭാ സ്ഥാനാർഥികളുടെ കാര്യത്തിലും ഈ പരീക്ഷണം നടന്നു. അങ്ങനെയാണ് തലശ്ശേരി മണ്ഡലത്തിൽ പ്രശസ്ത സാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട് സ്ഥാനാർഥിയായത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സഞ്ചാര സാഹിത്യകാരൻ എന്നീ നിലകളിലൊക്കെ അപ്പോഴേക്കും അദ്ദേഹം പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ പ്രശസ്തമായിരുന്നു വിഷകന്യക. വയനാട്ടിലേക്കുള്ള ആദ്യകാല കുടിയേറ്റമായിരുന്നു അതിന്റെ പ്രമേയം. ആ വയനാട് കൂടി ഉൾപ്പെട്ട തലശ്ശേരി മണ്ഡലത്തിലാണ് എസ്.കെ. പൊറ്റെക്കാട് കന്നിയങ്കത്തിനിറങ്ങിയത്.
ഒരേ കുടുംബത്തിലെ രണ്ടു പ്രബലന്മാരെയാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. എം.കെ. ജിനചന്ദ്രനും പത്മപ്രഭാ ഗൗണ്ടറും. ജിനചന്ദ്രൻ കോൺഗ്രസ് സ്ഥാനാർഥി. പത്മപ്രഭാ ഗൗണ്ടർ പിഎസ്പി സ്ഥാനാർഥി. രണ്ടുപേരും തോട്ടം ഉടമകൾ, വയനാട്ടിൽ ആഴത്തിൽ വേരുകളുള്ളവർ. ജിനചന്ദ്രന് നുകംവച്ച കാളയും പത്മപ്രഭാ ഗൗണ്ടർക്ക് കുടിലുമായിരുന്നു അടയാളം. എസ്.കെ. പൊറ്റെക്കാടിനു ലഭിച്ച ചിഹ്നം പൂവൻകോഴിയായിരുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിനു പരിചിതമായ ആനയെയാണ് അദ്ദേഹം ചിഹ്നമായി ആലോചിച്ചിരുന്നത്.
അത് അട്ടിമറിച്ചത് ആ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയാണ്. ആന തനിക്കു വിട്ടു നൽകി പൂവൻകോഴിയെ കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ സ്നേഹപൂർണമായ അപേക്ഷ പൊറ്റെക്കാട് സ്വീകരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുന്ന പൊറ്റെക്കാടും താനും ഒരേ ചിഹ്നം സ്വീകരിക്കുന്നതു ശരിയാവില്ലെന്നായിരുന്നു ആ സ്ഥാനാർഥിയുടെ കണക്കു കൂട്ടൽ. എന്തായാലും പൊറ്റെക്കാടിന്റെ കോഴിക്ക് തലശ്ശേരി മണ്ഡലത്തിലെ കന്നി അങ്കത്തിൽ കൂകി ജയിക്കാനായില്ല. എങ്കിലും കാര്യത്തോടടുത്തപ്പോൾ മത്സരം ജിനചന്ദ്രനും പൊറ്റെക്കാടും തമ്മിലായി.
പൊറ്റെക്കാടിന്റെ കോഴിക്കു മേൽ നുകംവച്ച ഇരട്ടക്കാളപ്പെട്ടിക്കു കനംവച്ചു. അങ്ങനെ എൻ.െക. ജിനചന്ദ്രൻ വിജയിച്ചു. പക്ഷേ 1382 വോട്ടായിരുന്നു ഭൂരിപക്ഷം. കുടിലടയാളത്തിൽ മത്സരിച്ച പത്മപ്രഭാ ഗൗണ്ടർ മൂന്നാം സ്ഥാനത്തായി. ആ തിരഞ്ഞെടുപ്പിനെപ്പറ്റി പറയുമ്പോൾ എസ്കെയുടെ ചിരപുരാതനമായ ഒരു കാറിനെപ്പറ്റിക്കൂടി സ്മരിക്കാതിരിക്കാനാവില്ല. ഏതു സമയവും വഴിയിൽ നിന്നു പോകാവുന്ന കാറിൽ മന്ദം മന്ദമാണ് സ്ഥാനാർഥി യാത്ര ചെയ്തത്. വഴിക്കു കാർ പണിമുടക്കും. അപ്പോൾ ഡ്രൈവർ ഇറങ്ങി തള്ളും. ചിലപ്പോൾ സ്ഥാനാർഥിയും കൂടി തള്ളേണ്ടി വരും. ചില പാതിരാത്രികളിൽ ആരു തള്ളിയാലും അനങ്ങാതെ ആ കാർ വഴിയലങ്ങനെ കിടക്കും.
∙ പൂവൻ കോഴിയും ഡിഎംകെയും
തമിഴ്നാട് രാഷ്ട്രീയത്തിലെ ചില നീക്കങ്ങളെക്കൂടി ഇതോടൊപ്പം ചേർത്തുവയ്ക്കുമ്പോൾ മാത്രമേ പൂവൻകോഴി ചിഹ്നത്തിന്റെ കഥ പൂർണമാവുകയുള്ളൂ. ദ്രാവിഡ കഴകമെന്ന പെരിയാർ ഇ.വി. രാമസ്വാമിനായ്ക്കരുടെ പാർട്ടി പിളർന്നു. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം അഥവാ ഡിഎംകെ നിലവിൽ വന്നു. 1949ലായിരുന്നു പാർട്ടി രൂപീകരണം. 1957ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ഔദ്യോഗിക പാർട്ടി പദവി ലഭിച്ചിരുന്നില്ല. സ്വതന്ത്രരായിട്ടാണ് സ്ഥാനാർഥികളെ പരിഗണിച്ചത്. അവർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ ചിഹ്നം പൂവൻ കോഴിയായിരുന്നു. 15 സീറ്റുകൾ നേടാനായെങ്കിലും അണ്ണാദുരൈ, നെടുഞ്ചേഴിയൻ തുടങ്ങിയ പ്രമുഖർ പരാജയപ്പെട്ടു. അവിടെയും ആ കോഴിക്കു കൂവിത്തെളിയാനായില്ല.
∙ ചുവന്ന പൂവുമായി ലോക്സഭയിലേക്ക്
കന്നിയങ്കത്തിൽ പരാജയപ്പെട്ടെങ്കിലും എസ്.കെ. പൊറ്റെക്കാട് തലശ്ശേരിയിലേക്കു വീണ്ടുമെത്തി. 1962ൽ. ഇത്തവണയും ലോക്സഭയായിരുന്നു ലക്ഷ്യം. കമ്യൂണിസ്റ്റ് സ്വതന്ത്രനായിട്ടു തന്നെയാണു ജനവിധി തേടിയത്. അപ്പോഴേക്കും അദ്ദേഹം കൂടുതൽ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. ഒരു ദേശത്തിന്റെ കഥയെന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡ് ലഭിച്ചിരിക്കുന്ന സമയം. മറുവശത്ത് ശക്തനായ എതിർ സ്ഥാനാർഥിയെയാണ് കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ പരീക്ഷിച്ചത്. പ്രഭാഷണ കലയിലൂടെ മനസ്സുകളെ കീഴടക്കിയ പ്രഫ.സുകുമാർ അഴിക്കോട്.
ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, പുരോഗമന സാഹിത്യവും മറ്റും തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ അക്കാലത്ത് പ്രശസ്തമായിക്കഴിഞ്ഞിരുന്നു. ചങ്ങമ്പുഴ കവിതകളെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തെയുമൊക്ക രൂക്ഷ ഭാഷയിൽ വിമർശിച്ച അഴിക്കോടിന് അക്കാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധനെന്ന പ്രതിഛായയുമുണ്ടായിരുന്നു. സാഹിത്യ രംഗത്തെ രണ്ടു ശക്തമായ സാന്നിധ്യങ്ങൾ മുഖാമുഖം നിന്നപ്പോള്‍ തലശ്ശേരി മണ്ഡലം കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. എസ്.കെയുടെ ഇത്തവണത്തെ ചിഹ്നം ‘പൂവ്’ ആയിരുന്നു.
ഒരു പ്രചാരണ യോഗത്തിൽ പൂവിനെക്കുറിച്ചുള്ള പരാമർശം അഴീക്കോടിന് പാരയായി. പൂവു ചൂടുന്നത് സ്വഭാവദൂഷ്യമുള്ള പെണ്ണുങ്ങളാണെന്നാണ് പ്രസംഗിക്കാനെത്തിയയാൾ തട്ടിവിട്ടത്. അതോടെ സദസ്സ് ശൂന്യമായി. പൂവു ചൂടുന്നതു സ്വഭാവദൂഷ്യക്കാരല്ലെന്ന് ഫലം വന്നപ്പോൾ തെളിഞ്ഞു. 64,950 വോട്ടിനാണ് എസ്.കെ. പൊറ്റെക്കാടിനെ തലശ്ശേരിക്കാർ ജയിപ്പിച്ചത്. എസ്കെയ്‌ക്കു കിട്ടിയത് 2,16,836 വോട്ട്. അഴീക്കോടിനു 1,51,886.
അഴിക്കോടിന്റെയും പൊറ്റെക്കാടിന്റെയും സമുദായം, വ്യക്തി ജീവിതം എന്നിവയൊക്കെ അക്കാലത്ത് ചർച്ചയായി. ഇപ്പോഴാണെങ്കിൽ അതൊക്കെ പൊളിറ്റിക്കൽ കറക്ട്നസിന്റെ പരിധിയിൽ വരുമായിരുന്നു. രണ്ടു പേർക്കു വേണ്ടിയും പല പ്രമുഖരും പ്രചാരണത്തിനു വന്നു. പ്രഫ. ജോസഫ് മുണ്ടശേരിയെ കമ്യൂണിസ്റ്റ് പാർട്ടി ക്ഷണിച്ചെങ്കിലും അഴീക്കോടിനെതിരെ പ്രസംഗിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പുഷ്പ സുഗന്ധവുമായി പൊറ്റെക്കാട് പാർലമെന്റിലെത്തി. അതിന്റെ അനന്തര ഫലമായി രണ്ടു വിശിഷ്ടമായ യാത്രാ വിവരണങ്ങൾ കൂടി മലയാളത്തിനു ലഭിച്ചു– ഹിമാലയ സാമ്രാജ്യത്തിൽ, നേപ്പാൾ യാത്ര.
∙ രാമു കാര്യാട്ടിന്റെ ത്രാസ്
ചലച്ചിത്ര രംഗത്തു നിന്ന് ആദ്യമായി തിരഞ്ഞെടുപ്പു രംഗത്തേക്കു വന്നത് പ്രസിദ്ധ സംവിധായകൻ രാമു കാര്യാട്ടാണ്. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ. കമ്യൂണിസ്റ്റ് പാർട്ടി അപ്പോഴേക്ക് സിപിഎമ്മും സിപിഐയുമായി വേറിട്ടു കഴിഞ്ഞിരുന്നു. ഇരു കൂട്ടർക്കും അതു നിലനിൽപിന്റെ കൂടി പോരാട്ടമായിരുന്നു. സിപിഎം സ്വതന്ത്രനായിട്ടാണ് രാമു കാര്യാട്ട് അന്ന് ജനവിധി തേടിയത്. നാട്ടിക നിയോജക മണ്ഡലത്തിൽ നിന്ന്. ത്രാസായിരുന്നു അടയാളം. രാമു കാര്യാട്ടിനെ ത്രാസ് അടയാളത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പരസ്യം നാട്ടികയിലെ ചുമരുകളിൽ തെളിഞ്ഞു.
കുമ്മായവും നീല മഷിയും കൊണ്ടായിരുന്നു ചുവരെഴുത്ത്. ആർട്ടിസ്റ്റ് ശ്രീധരനാണ് ആ ചുവരെഴുത്തിനു ചുക്കാൻ പിടിച്ചത്. രാമു കാര്യാട്ട് അപ്പോഴേക്കും സംവിധായകനെന്ന നിലയിൽ പ്രസിദ്ധി നേടിയിരുന്നു. പി.ഭാസ്കരനോടൊന്നിച്ചു ചെയ്ത നീലക്കുയിലാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. അദ്ദേഹത്തിന് ചലച്ചിത്ര ലോകത്ത് സ്വന്തമായ ഒരിടം നേടിക്കൊടുത്ത ചെമ്മീൻ സിനിമയുടെ ചിത്രീകരണം അപ്പോഴേക്കു പൂർത്തിയായിരുന്നില്ല. 1966ലാണ് അതു പുറത്തിറങ്ങിയത്.
നാട്ടിക മണ്ഡലത്തിൽ കാര്യാട്ട് മത്സരിച്ചത് സിപിഎം സ്വതന്ത്രനായിട്ടായിരുന്നുവെങ്കിലും സിപിഐ അദ്ദേഹത്തിനെതിരെ സ്ഥാനാർഥിയെ നിർത്തിയില്ല. 3286 വോട്ടുകൾക്ക് കാര്യാട്ടിന്റെ ത്രാസിനെ നാട്ടികക്കാർ വിജയിപ്പിച്ചു. 40 സീറ്റുകൾ നേടിയ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സിപിഐ പാടേ പരാജയപ്പെട്ടു. 3 സീറ്റുകളാണവർക്കു ലഭിച്ചത്. എന്തായാലും ആ നിയമസഭയിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷമുണ്ടായില്ല. ഗവർണർ വി.വി. ഗിരിയുടെ ശുപാർശയെത്തുടർന്ന് അന്നത്തെ രാഷ്ട്രപതി സക്കീർ ഹുസൈൻ നിയമസഭ പിരിച്ചു വിട്ടതുകാരണം കാര്യാട്ടിന് നിയമസഭ കാണാനുമായില്ല.
∙ ആളുകൂടി, രണ്ടില തളിർത്തില്ല
കാര്യാട്ട് വീണ്ടും രണ്ടുതവണ കൂടി ജനവിധി തേടി. 1970ൽ പനമ്പിള്ളി ഗോവിന്ദ മേനോന്റെ നിര്യാണം മൂലമുണ്ടായ ഒഴിവിൽ മുകുന്ദപുരത്ത് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലേക്കു പത്രിക നൽകി. ഒടുവിൽ മൽസരത്തിനില്ലെന്ന് പ്രസ്‌താവനയിറക്കി. താഷ്‌കന്റ് ചലച്ചിത്രമേളയ്‌ക്കു പോകുന്നുവെന്നാണ് കാരണം പറഞ്ഞത്. എന്നിട്ടും 11,546 വോട്ടുകൾ കിട്ടി. 1971ൽ തൃശൂർ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചു. ഇത്തവണ ഒരു പാർട്ടിയും പിന്തുണച്ചില്ല. ചെമ്മീൻ സിനിമയ്ക്കു ലഭിച്ച അംഗീകാരങ്ങൾ അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കിക്കഴിഞ്ഞിരുന്നു.
രണ്ടില ചിഹ്നത്തിലാണ് അന്നു ജനവിധി തേടിയത്. പോസ്റ്റർ ഡിസൈൻ ചെയ്യാൻ തൃശൂരിലെ ഒരു ചിത്രകലാ വിദ്യാർഥിയെയാണ് അദ്ദേഹം കണ്ടെത്തിയത്. പിൽക്കാലത്ത് പ്രശസ്ത സംവിധായകനായി മാറിയ അമ്പിളി. അദ്ദേഹത്തിന്റെ അമ്മാവനാണ് 1965ലെ തിരഞ്ഞെടുപ്പിൽ ത്രാസിന്റെ പടം വരച്ചു നടന്ന ആർട്ടിസ്റ്റ് ശ്രീധരൻ. പത്മരാജനും ശോഭനാ പരമേശ്വരൻ നായരുമൊക്കെയാണ് ആ തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. തിരഞ്ഞെടുപ്പ് ഓഫിസിലാണ് അന്ന് അമ്പിളി താമസിച്ചിരുന്നത്, രാത്രി വാതിൽ ആരോ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. മൈക്കിന്റെ ഉടമയായിരുന്നു. പണം കൊടുത്തിട്ടില്ല. അയാൾ ഓഫിസ് ആകെ അലങ്കോലമാക്കി. ഒടുവിൽ വടക്കനച്ഛൻ ഇടപെട്ട് പൊലീസിനെ വിളിച്ചപ്പോൾ മൈക്ക് ഉടമ രക്ഷപ്പെട്ടു.
അന്ന് തേക്കിൻകാട് മൈതാനിയിലെ ഒരു പ്രചാരണ യോഗത്തിലേക്കു വൻ ജനപ്രവാഹമായിരുന്നു. നസീർ, ഷീല, ജയഭാരതി തുടങ്ങിയ പ്രമുഖ താരനിരയാണ് അതിൽ അണി നിരന്നത്. അവിടെ കൂടിയവരുടെ വോട്ടു മാത്രം മതിയായിരുന്നു ആദ്ദേഹത്തിനു ജയിക്കാൻ. എന്നാൽ താരനിരയ്ക്കു പിന്നാലെ ആൾക്കൂട്ടം പിരിഞ്ഞു പോയി. രാമുകാര്യാട്ടിന്റെ രണ്ടില വാടി. ആകെ കിട്ടിയത് 6,364 വോട്ടുകൾ. പിൽക്കാലത്ത് കോൺഗ്രസിനു വേണ്ടി പ്രേംനസീറെന്ന താരം പ്രചാരത്തിനിറങ്ങിയപ്പോഴും വലിയ തോതിൽ ആളു കൂടി. അതും വോട്ടായി മാറിയില്ല.
∙ ജയലളിതയുടെ രണ്ടില, കെ.എം.മാണിയുടെയും
രാമുകാര്യാട്ട് രണ്ടില ചിഹ്നത്തിൽ മത്സരിച്ചത് ചരിത്രമാണെങ്കിലും പിൽക്കാലത്ത് ആ ചിഹ്നം അറിയപ്പെട്ടത് അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല. ആ ഓർമതന്നെ ഏറെക്കുറെ വിസ്മൃതമാണ്. ഇന്ന് അത് ഇന്ത്യയിൽ അറിയപ്പെടുന്നത് അണ്ണാഡിഎംകെയുടെ പേരിലാണ്. 1972ൽ എ.ജി. രാമചന്ദ്രൻ (എംജിആർ) ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചപ്പോൾ മുതൽ രണ്ടില അവരുടെ ഔദ്യോഗിക ചിഹ്നമാണ്. ചുവപ്പ് പശ്ചാത്തലത്തിൽ പച്ച നിറത്തിലുള്ള രണ്ട് ഇലകൾ. ജയലളിതയുടെ മരണത്തെത്തുടർന്ന് അണ്ണാഡിഎംകെയിൽ പിളർപ്പുണ്ടായി. ഈ ചിഹ്നം ഇപ്പോൾ എടപ്പാടി പളനിസാമി വിഭാഗത്തിനാണ് അനുവദിച്ചിരിക്കുന്നത്.
കേരളത്തിൽ 1987 മുതൽ കേരള കോൺഗ്രസ് കെ.എം. മാണി വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നമാണ് രണ്ടില. 2019ൽ കെ.എം. മാണിയുടെ മരണത്തെത്തുടർന്ന് പാലാമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നു. അദ്ദേഹത്തിന്റെ മകൻ ജോസ്.കെ.മാണി നിർത്തിയ സ്ഥാനാർഥിക്ക് അന്നത്തെ വർക്കിങ്ങ് ചെയർമാൻ രണ്ടില ചിഹ്നം അനുവദിച്ചില്ല. പകരം പൈനാപ്പിൾ ചിഹ്നത്തിലാണ് സ്ഥാനാർഥി മത്സരിച്ചത്. പിന്നീട് പാർട്ടി പിളർന്നതിനെത്തുടർന്നുണ്ടായ നിയമ യുദ്ധത്തിൽ ജോസ്.കെ. മാണി വിഭാഗത്തിനായിരുന്നു വിജയം. പാർട്ടിയുടെ പേരിനും രണ്ടില ചിഹ്നത്തിനും അതോടെ അവർ അവകാശികളായി.