ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര–കേരള വികാരം ശക്തമാണെന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണി വിലയിരുത്തുന്നു. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ഇവിടെ വിശദമാക്കുന്നു. കോൺഗ്രസിനൊപ്പം ആന്റണി എക്കാലത്തും ചേർത്തു പിടിക്കുന്നതും സ്നേഹിക്കുന്നതും നെഹ്‌റു കുടുംബത്തെയാണ്. ആ സ്നേഹത്തിനു പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. ഇന്ദിര മുതൽ പ്രിയങ്ക വരെ ഉള്ളവരെ ഏറെ അടുത്തു കണ്ട വ്യക്തി എന്ന നിലയിൽ എ.കെ.ആന്റണിയുടെ ആ നിരീക്ഷണങ്ങൾക്ക് ഏറെ മൂല്യമുണ്ട്. തനിക്ക് എന്തായിരുന്നു കെ.കരുണാകരനും ഉമ്മൻചാണ്ടിയുമെന്നും വ്യക്തമാക്കുകയാണ് അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലവും പ്രവചിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.കെ.ആന്റണി സംസാരിച്ചപ്പോൾ...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര–കേരള വികാരം ശക്തമാണെന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണി വിലയിരുത്തുന്നു. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ഇവിടെ വിശദമാക്കുന്നു. കോൺഗ്രസിനൊപ്പം ആന്റണി എക്കാലത്തും ചേർത്തു പിടിക്കുന്നതും സ്നേഹിക്കുന്നതും നെഹ്‌റു കുടുംബത്തെയാണ്. ആ സ്നേഹത്തിനു പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. ഇന്ദിര മുതൽ പ്രിയങ്ക വരെ ഉള്ളവരെ ഏറെ അടുത്തു കണ്ട വ്യക്തി എന്ന നിലയിൽ എ.കെ.ആന്റണിയുടെ ആ നിരീക്ഷണങ്ങൾക്ക് ഏറെ മൂല്യമുണ്ട്. തനിക്ക് എന്തായിരുന്നു കെ.കരുണാകരനും ഉമ്മൻചാണ്ടിയുമെന്നും വ്യക്തമാക്കുകയാണ് അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലവും പ്രവചിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.കെ.ആന്റണി സംസാരിച്ചപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര–കേരള വികാരം ശക്തമാണെന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണി വിലയിരുത്തുന്നു. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ഇവിടെ വിശദമാക്കുന്നു. കോൺഗ്രസിനൊപ്പം ആന്റണി എക്കാലത്തും ചേർത്തു പിടിക്കുന്നതും സ്നേഹിക്കുന്നതും നെഹ്‌റു കുടുംബത്തെയാണ്. ആ സ്നേഹത്തിനു പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. ഇന്ദിര മുതൽ പ്രിയങ്ക വരെ ഉള്ളവരെ ഏറെ അടുത്തു കണ്ട വ്യക്തി എന്ന നിലയിൽ എ.കെ.ആന്റണിയുടെ ആ നിരീക്ഷണങ്ങൾക്ക് ഏറെ മൂല്യമുണ്ട്. തനിക്ക് എന്തായിരുന്നു കെ.കരുണാകരനും ഉമ്മൻചാണ്ടിയുമെന്നും വ്യക്തമാക്കുകയാണ് അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലവും പ്രവചിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.കെ.ആന്റണി സംസാരിച്ചപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര–കേരള വികാരം ശക്തമാണെന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണി വിലയിരുത്തുന്നു. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ഇവിടെ വിശദമാക്കുന്നു. കോൺഗ്രസിനൊപ്പം ആന്റണി എക്കാലത്തും ചേർത്തു പിടിക്കുന്നതും സ്നേഹിക്കുന്നതും നെഹ്‌റു കുടുംബത്തെയാണ്. ആ സ്നേഹത്തിനു പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. 

ഇന്ദിര മുതൽ പ്രിയങ്ക വരെ ഉള്ളവരെ ഏറെ അടുത്തു കണ്ട വ്യക്തി എന്ന നിലയിൽ എ.കെ.ആന്റണിയുടെ ആ നിരീക്ഷണങ്ങൾക്ക് ഏറെ മൂല്യമുണ്ട്. തനിക്ക് എന്തായിരുന്നു കെ.കരുണാകരനും ഉമ്മൻചാണ്ടിയുമെന്നും വ്യക്തമാക്കുകയാണ് അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലവും പ്രവചിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.കെ.ആന്റണി സംസാരിച്ചപ്പോൾ...

ADVERTISEMENT

∙ ‘എന്തുകൊണ്ട് ബിജെപി തോൽക്കണം’

ലോകത്തു സവിശേഷമായ സ്ഥാനം ഇന്ത്യയ്ക്കുണ്ട്. ജാതി, മതം, വർഗം, വർണം, ഭാഷ, വസ്ത്രം, ആചാരം തുടങ്ങിയവയിൽ ഇത്രമാത്രം വൈവിധ്യമുളള ഒരു രാജ്യം ലോകത്തു വേറെയില്ല. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ഈ വൈവിധ്യമാണ്: നാനാത്വത്തിൽ ഏകത്വം. ബിജെപിയെക്കുറിച്ചുള്ള ഏറ്റവും വലിയ ആക്ഷേപം ആ വൈവിധ്യം അവർ തകർക്കാൻ ശ്രമിക്കുന്നു എന്നതാണ്. അതോടെ ഇന്ത്യയുടെ ആന്തരിക ശക്തി തകരും. നാനാത്വത്തിനു പകരം ഏകത്വമാണ് ബിജെപിയുടെ ലക്ഷ്യം. അതു നാശത്തിനേ വഴിവയ്ക്കൂ. 

പ്രകടനപത്രികയിൽ കേരളത്തിനു കൂടുതൽ താൽപര്യമുള്ള 25 വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ‘കോൺഗ്രസ് പ്രകടനപത്രിക – ഉറപ്പുള്ള വാക്ക്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനച്ചടങ്ങിൽ എ.കെ.ആന്റണി. (ഫയൽ ചിത്രം: മനോരമ)

ഭരണഘടനയാണ് ഈ രാജ്യത്തെ സംരക്ഷിക്കുന്നത് അതിൽ ഒരിടത്തും മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കാമെന്നു പറഞ്ഞിട്ടില്ല. പൗരത്വം സംബന്ധിച്ച നിയമഭേദഗതികൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിലും മതം കടന്നുവന്നിട്ടില്ല. ബിജെപി ആ പാതകവും ചെയ്തു. വിഭജനത്തിന്റെ സമയത്ത് പാക്കിസ്ഥാൻ ഉണ്ടായപ്പോൾ എന്തുകൊണ്ട് ഹിന്ദുസ്ഥാനും പാടില്ല എന്ന വാദഗതി ശക്തമായിരുന്നു. എന്നാൽ ‘സാധ്യമല്ല’ എന്നു തീർത്തു പറഞ്ഞു ഗാന്ധിജി‌. എന്റെ ശവശരീരത്തിലൂടെ മാത്രമേ അതു നടപ്പിൽ വരുത്താനാകൂ എന്നും പറഞ്ഞു. 

ആർഎസ്എസ് തുടക്കം മുതലേ ഭരണഘടനയ്ക്ക് എതിരാണ്. അതിനെ ദുർബലപ്പടുത്താനുള്ള ശ്രമങ്ങൾ പല തവണ നടന്നു. ഒരിക്കൽ കൂടി ബിജെപി വന്നാൽ അവർ ഭരണഘടന പൊളിച്ചെഴുതും. അതു രാജ്യത്തിന് ആപത്താണ്. ജനാധിപത്യത്തിന് ആപത്താണ്. ‘ഇന്ത്യ’ മുന്നണി വന്നതോടെ ബിജെപിയെ തോൽപ്പിക്കാമെന്ന ആത്മവിശ്വാസം സംജാതമായി.

ADVERTISEMENT

∙ എന്തുകൊണ്ട് നെഹ്റുകുടുംബം

മാനുഷികതയും സ്നേഹവുമാണ് ആ കുടുബത്തിന്റെ മുഖമുദ്ര. ഇന്ത്യയെ ഒന്നായേ അവർ കാണൂ. ജാതിയും മതവും അവർക്കു മുന്നിലില്ല. കോൺഗ്രസിന്റെ ആദർശങ്ങളുടെ ദീപശിഖ പാറിക്കുന്നത് നെഹ്റു കുടുംബമാണ്.

ഇന്ദിര ഗാന്ധിയോടൊപ്പം എ.കെ. ആന്റണി (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

∙ ഇന്ദിര ഗാന്ധി

കോൺഗ്രസിൽ ഒട്ടേറെ തലമുറകൾ കടന്നു വന്നിട്ടുണ്ട്. ഞങ്ങളെപ്പോലെ കെഎസ്‌യുവിലൂം യൂത്ത് കോൺഗ്രസിലും കൂടി കടന്നു വന്നവരെ സംരക്ഷിക്കുകയും ഊർജം പകരുകയും ചെയ്തത് ഇന്ദിര ഗാന്ധിയാണ്. എന്നിട്ടും ഞങ്ങൾ അവരെ ഇടയ്ക്ക് ഉപേക്ഷിച്ചു പോയി. 1977ൽ പിളർപ്പ് ഉണ്ടായപ്പോൾ ഞങ്ങൾ എടുത്ത നിലപാടിന്റെ പേരിൽ അവരിൽനിന്ന് അകന്നു പോയി. പക്ഷേ അങ്ങോട്ട് ആവശ്യപ്പെടാതെയും ഇങ്ങോട്ട് എതിർപ്പ് പറയാതെയും കോൺഗ്രസിലേക്ക് ഞങ്ങളെ തിരിച്ചെടുത്തത് ഇന്ദിര ഗാന്ധിയാണ്. 

ADVERTISEMENT

അങ്ങനെ വന്ന പലരെയും കോൺഗ്രസിലേക്ക് തിരിച്ചെടുക്കുക മാത്രമാണ് ചെയ്തതെങ്കിൽ ഞങ്ങളുടെ കാര്യത്തിൽ അതു ലയനമാക്കാനുള്ള മഹാ മനസ്കത അവർ കാട്ടി. എറണാകുളത്തു നടന്നത് ലയനസമ്മേളനമാണ്. ’77 ലെ പിളർപ്പിനു ശേഷം മടങ്ങി എത്തിയവരുടെ ഇന്ത്യയിലെതന്നെ ആദ്യത്തെ ലയന സമ്മേളനമായിരുന്നു അത്. അങ്ങനെ ഒരു അംഗീകാരം നൽകിയ ഇന്ദിരയോട് ഞങ്ങൾക്ക് അങ്ങേയറ്റം ആദരവുണ്ടായി. പാർട്ടിയിൽ അന്നു രണ്ടു ചേരികളുണ്ടായിരുന്നു. 

രാജീവ് ഗാന്ധിയോടൊപ്പം എ.കെ.ആന്റണി (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

പിളർപ്പിന്റെ സമയത്ത് കൂടെ നിന്നവരെ ‘വിശ്വസ്തരായും’ തിരിച്ചു വന്നവരെ ‘പുതുതായി വന്നവരു’മായി കണക്കാക്കപ്പെട്ടു. ആ കാലഘട്ടത്തിലാണ് എന്നെ ഒരു ദിവസം ഡൽഹിക്കു വിളിപ്പിച്ചത്. എറണാകുളത്തു താമസിക്കുമ്പോൾ രാജീവ് ഗാന്ധിയുടെ ഫോൺ വന്നു. എത്രയും വേഗം ഡൽഹിയിലെത്താനായിരുന്നു നിർദേശം. ഇന്ദിര ഗാന്ധിയെ കണ്ടപ്പോൾ എന്നോട് അവർ എഐസിസി ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ‘പുതുതായി വന്നവർ’ എന്ന മട്ടിൽ ഞങ്ങളെ കോൺഗ്രസിലെ മഹാരഥന്മാർ കളിയാക്കുമ്പോഴാണ് ഇന്ദിര ആ ഉദാരത പ്രകടിപ്പിച്ചത്. ഞങ്ങളോടെല്ലാംതന്നെ അവർ വലിയ കരുതൽ പ്രകടിപ്പിച്ചു. അവരോടുള്ള ആദരവും സ്നേഹവും അതോടെ ഇരട്ടിച്ചു. അത് ഒരു തരം ആരാധനാ മനോഭാവം തന്നെയായി മാറി. 

∙ രാജീവ് ഗാന്ധി

രാജീവ് ഗാന്ധിയെ പോലെ മാന്യനും മനുഷ്യസ്നേഹിയുമായ രാഷ്ട്രീയക്കാരനെ ഞാൻ കണ്ടിട്ടില്ല. പാർലമെന്റിൽ ഒരിക്കൽ അടൽബിഹാരി വാജ്പേയിയുടെ പ്രസംഗം കേട്ടിട്ട് രാജീവിന് എന്തോ പന്തികേട് തോന്നി. സാധാരണ സഭയെ ഇളക്കിമറിക്കുന്ന വാക്ധോരണിയാണ് വാജ്പേയിയുടേത്. ഇത്തവണ അൽപം ക്ഷീണിതനായി രാജീവിന് തോന്നി. എന്തു പറ്റിയെന്ന് അദ്ദേഹത്തിനോടു ചോദിച്ചു. വൃക്ക സംബന്ധമായ രോഗം വാജ്പേയിയെ ബാധിച്ചത് അപ്പോഴാണ് അറിയുന്നത്. വിദേശകാര്യ സെക്രട്ടറിയെ വിളിച്ച രാജീവ് ഉടനെ യുഎൻ സമ്മേളനത്തിന്റെ പ്രതിനിധി സംഘത്തിൽ വാജ്പേയിയെ ഉൾപ്പെടുത്താൻ നിർദേശിച്ചു. ആ യാത്രയുടെ ഭാഗമായി വിദേശത്തു ചികിത്സ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. വാജ്പേയി ആരോഗ്യം വീണ്ടെടുത്തു. മാനുഷികതയായിരുന്നു രാജീവിന്റെ മുഖമുദ്ര. 

2017ൽ പാർലമെന്റ് വളപ്പിൽ കേന്ദ്ര സർക്കാരിനെതിരായ കോൺഗ്രസ് ധർണയ്ക്കിടെ കാലിടറിയ എ.കെ. ആന്റണിയെ താങ്ങുന്ന സോണിയ ഗാന്ധി (ചിത്രം: മനോരമ)

∙ സോണിയ ഗാന്ധി

എത്രയോ കാലത്തെ അടുപ്പമുണ്ട്. മാന്യതയും പക്വതയും സമഭാവനയുമാണ് അവരുടെ ഏറ്റവും വലിയ സവിശേഷതകൾ. മറ്റുള്ളവർക്ക് അവർ നൽകുന്ന പരിഗണനയും പ്രാധാന്യവും എടുത്തു പറയേണ്ടതാണ്. ഇന്ത്യ എന്ന വികാരമാണ് അവരെ നയിക്കുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും കുലീനയായ രാഷ്ട്രീയ നേതാവ് സോണിയ ഗാന്ധിയാണ്. 

∙ രാഹുൽഗാന്ധി

ഇന്ത്യ മുന്നണിയുടെ ഇന്നത്തെ താരപ്രചാരകൻ രാഹുൽഗാന്ധിയാണ്. ജാഡകളില്ലാതെ എല്ലാവരെയും സ്നേഹിക്കുന്ന മനുഷ്യനാണ് രാഹുൽ. കുട്ടികളെയും പാവപ്പെട്ടവരെയും അമ്മമാരെയും ഇതുപോലെ സ്നേഹിക്കുന്നവർ രാഷ്ട്രീയരംഗത്തു ചുരുക്കമാണ്. ആളുകളുമായി അദ്ദേഹം നേരിട്ടു സംവദിക്കും. ഭാരത് ജോഡോ യാത്രയോടെ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവായി മാറി. 

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയോടൊപ്പം എ.കെ. ആന്റണി (ചിത്രം: മനോരമ)

∙പ്രിയങ്ക ഗാന്ധി

ഇന്ദിര ഗാന്ധിയുടെ പ്രത്യേകതകളാണ് പലരും പ്രിയങ്കയിൽ കാണുന്നത്. ജനങ്ങളെ ഏറ്റവും അധികം ആകർഷിക്കുന്ന നേതാക്കളിൽ ഒരാളായി അവർ അതിവേഗം മാറിയിരിക്കുന്നു. 

∙ ‘എന്തുകൊണ്ട് എൽഡിഎഫ് തോൽക്കണം’ 

ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിക്കപ്പെടുന്ന കേരളം ഇന്ന് പാപ്പരായി. ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. ഓണത്തിനും വിഷുവിനും സപ്ലൈകോയിൽ സാധനങ്ങളില്ല. ഈസ്റ്ററിനും പെരുന്നാളിനും 90% വീടുകളും കഷ്ടത്തിലായിരുന്നു. കാർഷിക മേഖല തകർന്നു. പരമ്പരഗാത മേഖല പ്രശ്നങ്ങളിലാണ്. മലയോരത്ത് ലക്ഷക്കണക്കിനാളുകൾക്ക് ഉറക്കം നഷ്ടപ്പെട്ടു. കാട് കേരളത്തിൽ മാത്രമാണോ? നമ്മളേക്കാൾ വനപ്രദേശം കൂടുതൽ ഉള്ള അയൽ സംസ്ഥാനങ്ങൾ ഇല്ലേ? അവിടെയൊക്കെ ഒറ്റപ്പെട്ട പ്രശ്നങ്ങളുണ്ട്. പക്ഷേ ഇതുപോലെ തുടർച്ചയായി ഉണ്ടാകുന്നില്ലല്ലോ. വന്യജീവി ആക്രമണങ്ങൾക്കെതിരെ അവർ എടുത്ത ജാഗ്രത ഫലം കണ്ടെന്നാണ് അതു വ്യക്തമാക്കുന്നത്. പക്ഷേ കേരളം പരാജയപ്പെട്ടു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കോൺഗ്രസ് സമരത്തിൽ പ്രിയങ്ക ഗാന്ധിയോടൊപ്പം എ.കെ.ആന്റണി (ചിത്രം: മനോരമ)

വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാരുടെ ഒഴുക്ക് മറ്റൊരു സംസ്ഥാനത്തും ഇതുപോലെ ഇല്ല. കിട്ടുന്ന അവസരത്തിൽ അവർ രക്ഷപ്പെട്ടു പോകുകയാണ്. പ്ലസ്ടു പാസായാൽ ഉടനെ ഇവിടെനിന്നു കടക്കണമെന്ന വികാരമാണ് കുട്ടികളെ ഭരിക്കുന്നത്.

വിദേശത്തേക്കു പോകുന്നവർ കുറച്ചു കഴിയുമ്പോൾ അവരുടെ രക്ഷിതാക്കളെയും കൊണ്ടുപോകും. ഒടുവിൽ കേരളം അന്യദേശ തൊഴിലാളികളുടെ നാടായി മാറും. ആ വിഭാഗത്തിലുളളവരെ വിലകുറച്ചു കൊണ്ടല്ല ഞാൻ പറയുന്നത്. പക്ഷേ കേരളം കേരളമല്ലാതായി മാറും, മലയാളികളുടെ നാടല്ലതായി മാറും. ഈ അപകടത്തെക്കുറിച്ചൊന്നും ഈ സർക്കാർ പഠിക്കുന്നതേയില്ല.  നേരത്തേ സിഡിഎസും മറ്റും ഇത്തരം പ്രവണതകൾ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർ നടപടികളെടുക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അതിനൊന്നും ആർക്കും താൽപര്യമില്ല.

എ. കെ. ആന്റണി

ഇത്രമാത്രം തകർന്നിട്ടും ആഡംബരത്തിനു കുറവുണ്ടോ? കേരളം ഭരിച്ചിരുന്ന എല്ലാ സർക്കാരുകളും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ചെലവു ചുരുക്കൽ നടപടികളെടുത്തിട്ടുണ്ട്. അതു മന്ത്രിമാരിലും ഉദ്യോഗസ്ഥരിലും ആദ്യം തുടങ്ങും. പക്ഷേ ഇവിടെയോ? നേരെ തിരിച്ചാണ്. ജനങ്ങളോട് മുണ്ടു മുറുക്കിയുടുക്കാനാണ് പറയുന്നത്. ഇതെല്ലാം സൃഷ്ടിച്ച  ജനരോഷം രൂക്ഷമാണ്. എൽഡിഎഫിനെ അനുകൂലിക്കുന്ന പാർട്ടികളുടെ അനുഭാവികളിൽ ഒരു വിഭാഗം പോലും ഇക്കൂട്ടരെ പാഠം പഠിപ്പിക്കണമെന്ന തീരുമാനത്തിലാണ്.

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിനരികെ പൊട്ടിക്കരയുന്ന എ.കെ ആന്റണി. ഭാര്യ എലിസബത്ത്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ സമീപം (ചിത്രം: മനോരമ)

∙ ഉമ്മൻചാണ്ടി

ഞാനും ഉമ്മൻചാണ്ടിയും തമ്മിലുളള ബന്ധം വളരെ ഗാഢമായിരുന്നു. 1962ൽ ഞാൻ കെഎസ്‌യുവിന്റെ ട്രഷറർ ആയപ്പോൾ മുതൽ തുടങ്ങിയ ബന്ധമാണ് അത്. അദ്ദേഹം മരിക്കുന്നതുവരെ അതു വളരെ തീവ്രസ്നേഹത്തോടെ തുടർന്നു. എനിക്ക് ഉമ്മൻചാണ്ടിയിൽ ഉള്ള വിശ്വാസം മറ്റാരോടും ഉണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ പരസ്പരം ചർച്ച ചെയ്യാതെ പ്രധാനപ്പെട്ട ഒരു തീരുമാനവും എടുത്തിട്ടില്ല. അത് ഒരു രാഷ്ട്രീയ ബന്ധം മാത്രമായിരുന്നില്ല. ഒരു പ്രത്യേക സൗഹൃദമായിരുന്നു. ‘കാലം സാക്ഷി’ എന്ന ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ അദ്ദേഹംതന്നെ അതു പറഞ്ഞിട്ടുണ്ട്. 

∙ കെ.കരുണാകരൻ

1967ലെ തകർച്ചയ്ക്കു ശേഷം കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് കെ.കരുണാകരനാണ്. 

കെ. കരുണാകരന്‍, രാജീവ് ഗാന്ധി, എ.കെ.ആന്റണി തുടങ്ങിയവർ (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

∙ സിപിഎമ്മിന് സംഭവിച്ചത്

കേരളത്തിലെ സിപിഎമ്മിന്റെ പ്രതീകം ഇഎംഎസ് ആയിരുന്നു. ഇഎംഎസ്– എകെജി– പി.കൃഷ്ണപിള്ള കാലം മാറി. കാലം മാറുമ്പോൾ ഉണ്ടാകുന്ന ജീർണതകൾ ഏറ്റവും ബാധിച്ച പാർട്ടികളിൽ മുഖ്യം സിപിഎമ്മാണ്.

എ.കെ. ആന്റണി (ചിത്രം: മനോരമ)

∙ തിരഞ്ഞെടുപ്പിലെ പ്രതീക്ഷ

കഴിഞ്ഞ രണ്ടു പാർലമെന്റ് തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് വളരെ മുന്നോട്ടു വരും. നല്ല അംഗബലമുള്ള ശക്തമായ പാർട്ടിയായി കോൺഗ്രസ് മാറും. ബിജെപിയുടെ ഗ്രാഫ് താഴേക്കാണ്. ഇന്ത്യ മുന്നണി മുന്നോട്ടും. കേരളത്തിൽ യുഡിഎഫ് 15 സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞു. അഞ്ചിടത്ത് മത്സരമുണ്ട്. ആ അഞ്ചു സീറ്റുകൾ ജയിക്കാനും യുഡിഎഫ് പ്രാപ്തമാണ്.

English Summary:

Exclusive Interview With Congress Leader AK Antony