‘പശുവിന്റെ പേരിൽ വോട്ടു മതി; ‘ഗോസേവ’യിൽ താൽപര്യമില്ല; ‘ഡബിൾ എൻജിനു’ കീഴിൽ ഇപ്പോഴും മഹാദേവ് ആപ്പുണ്ട്’
ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മത്സരിക്കുന്ന രാജ്നന്ദ്ഗാവ് മണ്ഡലത്തിലേക്കുള്ള യാത്രയിൽ വീടുകളുടെ സമീപത്ത് ചാണകം കൂട്ടിയിട്ടിരിക്കുന്നതു കാണാം. ചാണകം മെഴുകിയ മതിലുകള്‍ ഇരുവശവുമുള്ള ഇടുങ്ങിയ വഴികളിലൂടെ വേണം പ്രചാരണം നടക്കുന്ന ചോഭറിലും രാംപുറിലുമെത്താൻ. ചാണകത്തെക്കുറിച്ച് എന്താ ഇത്ര പറയാൻ കാര്യമെന്നു ചോദിക്കാൻ വരട്ടെ. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിൽ ചാണകത്തിനുള്ള പ്രാധാന്യം വലുതാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ ഉയർന്നു കേൾക്കുന്നതും ചാണകവിഷയം തന്നെ. ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായപ്പോഴാണ് കർഷകരിൽ നിന്നു ചാണകം സംഭരിക്കുന്ന ‘ഗോധൻ ന്യായ്’ പദ്ധതി ആരംഭിച്ചത്. പശുവുമായി ബന്ധപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടയാളമായി കൂടിയാണ് ഈ പദ്ധതിയെ പലരും കണ്ടത്. 2020 ജൂലൈ 20 മുതലാണ് സർക്കാർ ചാണകം വാങ്ങാൻ തുടങ്ങിയത്. മൂന്നു വർഷത്തിനിടെ മാത്രം കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ 1.24 കോടി ക്വിന്റൽ ചാണകം വാങ്ങി. ഇത് വനിതാസ്വാശ്രയ സംഘങ്ങൾ വഴി വെർമി കംപോസ്റ്റ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ചാണകം സംഭരിച്ച വകയിൽ 250 കോടിയിലേറെ രൂപ കർഷകർക്ക് കോൺഗ്രസ് സർക്കാർ നൽകി.

ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മത്സരിക്കുന്ന രാജ്നന്ദ്ഗാവ് മണ്ഡലത്തിലേക്കുള്ള യാത്രയിൽ വീടുകളുടെ സമീപത്ത് ചാണകം കൂട്ടിയിട്ടിരിക്കുന്നതു കാണാം. ചാണകം മെഴുകിയ മതിലുകള്‍ ഇരുവശവുമുള്ള ഇടുങ്ങിയ വഴികളിലൂടെ വേണം പ്രചാരണം നടക്കുന്ന ചോഭറിലും രാംപുറിലുമെത്താൻ. ചാണകത്തെക്കുറിച്ച് എന്താ ഇത്ര പറയാൻ കാര്യമെന്നു ചോദിക്കാൻ വരട്ടെ. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിൽ ചാണകത്തിനുള്ള പ്രാധാന്യം വലുതാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ ഉയർന്നു കേൾക്കുന്നതും ചാണകവിഷയം തന്നെ.
ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായപ്പോഴാണ് കർഷകരിൽ നിന്നു ചാണകം സംഭരിക്കുന്ന ‘ഗോധൻ ന്യായ്’ പദ്ധതി ആരംഭിച്ചത്. പശുവുമായി ബന്ധപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടയാളമായി കൂടിയാണ് ഈ പദ്ധതിയെ പലരും കണ്ടത്. 2020 ജൂലൈ 20 മുതലാണ് സർക്കാർ ചാണകം വാങ്ങാൻ തുടങ്ങിയത്. മൂന്നു വർഷത്തിനിടെ മാത്രം കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ 1.24 കോടി ക്വിന്റൽ ചാണകം വാങ്ങി. ഇത് വനിതാസ്വാശ്രയ സംഘങ്ങൾ വഴി വെർമി കംപോസ്റ്റ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ചാണകം സംഭരിച്ച വകയിൽ 250 കോടിയിലേറെ രൂപ കർഷകർക്ക് കോൺഗ്രസ് സർക്കാർ നൽകി.
2022ൽ ഛത്തീസ്ഗഡിൽ ബജറ്റ് അവതരണത്തിന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നിയമസഭയിലെത്തിയത് ചാണകം കൊണ്ടുണ്ടാക്കിയ പെട്ടിയുമായിട്ടായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ബിജെപി അധികാരത്തിൽ വന്നതോടെ ചാണകം സംഭരിക്കുന്നത് നിർത്തിയെന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് വേദികളിലെല്ലാം പറയുന്നത്. ബിജെപി പശുവിന്റെ പേരിൽ വോട്ടുചോദിക്കുമെങ്കിലും, 'ഗോസേവ'യിൽ താൽപര്യമില്ലെന്നാണ് ബാഗേൽ പറയുന്നത്. 4 മാസം മാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി നേരിട്ട കോൺഗ്രസിന് ഛത്തീസ്ഗഡിൽ ഇനിയൊരു തിരിച്ചുവരവിനായി വലിയ പരിശ്രമം നടത്തേണ്ടതുണ്ട്.
രാജ്നന്ദ്ഗാവ് മണ്ഡലം പിടിക്കുക ബാഗേലിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കോൺഗ്രസ് നേതാവ് മോട്ടിലാൽ വോറ 1998ൽ ജയിച്ച മണ്ഡലം പിന്നീട്, 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൊഴികെ ബിജെപിക്കൊപ്പം അടിയുറച്ചുനിന്നു. ചുരുക്കത്തിൽ ഛത്തീസ്ഗഡ് രൂപീകൃതമായ 2000നു ശേഷം കോൺഗ്രസ് ഇവിടെ ജയിച്ചത് ഒരു ഉപതിരഞ്ഞെടുപ്പിൽ മാത്രം. ബിജെപി മുൻമുഖ്യമന്ത്രി രമൺ സിങ്ങിന്റെ കൂടി തട്ടകമാണ് രാജ്നന്ദ്ഗാവ്. എന്നാൽ 4 മാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്നന്ദ്ഗാവിനു കീഴിലുള്ള 8 അസംബ്ലി മണ്ഡലങ്ങളിൽ അഞ്ചും തങ്ങൾക്കു ലഭിച്ചു എന്നതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ ഭൂപേഷ് ബാഗേൽ മനോരമ ഒാൺലൈൻ പ്രീമിയത്തിൽ പങ്ക് വയ്ക്കുന്നു.
? എന്താണ് മണ്ഡലത്തിലെ പൊതു ചിത്രം
കോൺഗ്രസിന് അനുകൂലമായ വികാരമുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയിൽ ജനം അസ്വസ്ഥരാണ്. 4 മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തുവരുമെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. അത് സംഭവിക്കാതിരുന്നതിൽ സാധാരണജനങ്ങൾക്ക് വലിയ ദുഃഖമുണ്ട്. കർഷകർ, സ്ത്രീകൾ, തൊഴിലാളികൾ അങ്ങനെ എല്ലാ വിഭാഗങ്ങൾക്കും വലിയ തിരിച്ചടിയാണ് കഴിഞ്ഞ 4 മാസത്തിനിടെ ബിജെപി ഭരണത്തിലുണ്ടായത്.
കർഷകരിൽ നിന്ന് സർക്കാർ ചാണകം വാങ്ങുന്ന പദ്ധതി ബിജെപി നിർത്തലാക്കി. കർഷകർക്ക് വലിയതോതിൽ ഗുണം ചെയ്തിരുന്ന പദ്ധതിയാണ്. സർക്കാർ വാങ്ങുന്ന ചാണകം സ്ത്രീകളുടെ സ്വാശ്രയസംഘങ്ങൾ വഴി വെർമി കംപോസ്റ്റ് ആക്കി മാറ്റിയിരുന്നു. 2 ലക്ഷം സ്ത്രീകൾക്കാണ് ഇതുവഴി തൊഴിൽ ലഭിച്ചിരുന്നത്. റൂറൽ ഇൻഡസ്ട്രിയൽ പാർക്കും ബിജെപി അടച്ചു. കഷ്ടത മാത്രമാണ് ജനങ്ങൾക്കുണ്ടായത്. കോൺഗ്രസിന്റെ കാലത്ത് കർഷകർക്ക് ആർക്കും അവരുടെ മക്കളുടെ വിവാഹം നടത്താൻ സ്ഥലം പണയപ്പെടുത്തേണ്ടി വന്നിട്ടില്ല.
? ഛത്തീസ്ഗഡിൽ എത്ര സീറ്റാണ് പ്രതീക്ഷ. നിലവിൽ 11ൽ 9 സീറ്റും ബിജെപിയുടെ കൈവശമാണ്.
6 മുതൽ 7 വരെ സീറ്റ് കോൺഗ്രസിന് ഇക്കുറി ലഭിക്കുമെന്നാണ് പ്രതീക്ഷ.
? പ്രതിപക്ഷ 'ഇന്ത്യാ' സഖ്യത്തെക്കുറിച്ച്...
മികച്ച പ്രതീക്ഷയാണുള്ളത്. 400 സീറ്റുകളിൽ ബിജെപിയുമായി നേരിട്ട് ഇന്ത്യാസഖ്യം മത്സരിക്കുന്നുണ്ട്. ആദ്യമായാണ് ഇത്രയും കൂടുതൽ സീറ്റുകളിൽ നേരിട്ടുള്ള മത്സരം. അതിന്റെ ഗുണം സഖ്യത്തിനു ലഭിക്കും.
? ദേശീയതലത്തിൽ ഇന്ത്യാസഖ്യം എത്ര സീറ്റ് നേടും
വിജയിക്കുന്ന സീറ്റുകളുടെ എണ്ണം ഇപ്പോൾ പറയാനാകില്ല. ഒന്നുമാത്രം പറയാം, ഇന്ത്യാസഖ്യം കേന്ദ്രത്തിൽ സർക്കാരുണ്ടാക്കും.
? 4 മാസത്തിനിടെ താങ്കളുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പാണ്. എന്തുതോന്നുന്നു
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ തീർത്തും വ്യത്യസ്തമാണ്. 4 മാസമായി ജനങ്ങൾ വലിയ നിരാശയിലാണ്. തെറ്റ് സംഭവിച്ചു എന്നവർ തിരിച്ചറിഞ്ഞു. അന്നെടുത്ത തീരുമാനം അവർ തിരുത്തുമെന്നാണ് പ്രതീക്ഷ.
? ബസ്തർ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് വിഷയം ബിജെപി വലുതായി ഉയർത്തിക്കാട്ടുന്നുണ്ട്.
മാവോയിസ്റ്റ് വേട്ടയ്ക്ക് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാവില്ല. ഞങ്ങളുടെ ഭരണകാലത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കാര്യമായി കുറഞ്ഞിരുന്നു. അവരുടെ ഭരണകാലത്ത് കൂടുതലായിരുന്നു. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് വ്യാജ ഏറ്റുമുട്ടൽ നടത്തി ഒട്ടേറെ ആദിവാസികളെ തടവിലാക്കിയിരുന്നു. ഞങ്ങളുടെ കാലത്താണ് അവരിൽ പലർക്കും മോചനമുണ്ടായത്.
? കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്നിരുന്ന ഗോത്രവർഗ വോട്ടുകൾ തങ്ങളിലേക്ക് എത്തിയെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടല്ലോ.
ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണ്. 11 സീറ്റുകളിൽ ഞങ്ങൾ ജയിച്ചിരുന്നു.
? എന്തൊക്കെയാണ് ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് വിഷയങ്ങൾ
കോൺഗ്രസിന്റെ ന്യായ് ഗാരന്റി സംബന്ധിച്ച് ഇവിടുത്തെ ജനങ്ങൾക്കിടയിൽ നല്ല മതിപ്പാണുള്ളത്. വിലക്കയറ്റത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ആളുകൾ നോക്കുന്നത്. അവർക്ക് വേണ്ട കാര്യങ്ങളാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്.
? താങ്കൾക്കെതിരയുള്ള ‘മഹാദേവ് ആപ് അഴിമതി’ ആരോപണം ബിജെപി വീണ്ടും ഉയർത്തുന്നുണ്ടല്ലോ. ദൈവത്തിന്റെ പേരിൽ (മഹാദേവ്) പോലും അഴിമതി നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഇതേ മണ്ഡലത്തിൽ വന്ന് പറഞ്ഞിരുന്നു
മഹാദേവ് ആപ് രാജ്യമാകെ പ്രവർത്തിക്കുന്ന സമയത്ത് അതിനെതിരെ നടപടിയെടുത്ത ഒരേയൊരു സംസ്ഥാനം ഛത്തീസ്ഗഡ് ആണ്. 72 എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഏകദേശം 450 പേരെ അറസ്റ്റ് ചെയ്തു. ഇത് വേറെവിടെയും നടന്നിട്ടില്ല. എന്നിട്ടും എനിക്കെതിരെ എഫ്‍ഐആർ ഇട്ടു. ഞാൻ മഹാദേവ് ആപ്പിന് സംരക്ഷണം കൊടുത്തുവെന്നാണ് ആരോപണം. നടപടിയെടുക്കുന്നതാണോ നടപടിയെടുക്കാതിരിക്കുന്നതാണോ സംരക്ഷണം? ഇത്രയും പ്രശ്നങ്ങൾക്കു ശേഷവും ബിജെപിയുടെ 'ഡബിൾ എന്‍ജിൻ' സർക്കാരിനു കീഴിൽ മഹാദേവ് ആപ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അത് തടയാത്തത്? അതിനർഥം ഇവരുടെ സംരക്ഷണയിലാണ് ഈ ആപ് പ്രവർത്തിക്കുന്നത്. അതിനെതിരെ നടപടിയെടുത്തതിന്റെ പേരിലാണ് എനിക്കെതിരെ എഫ്ഐആർ.