തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ സിപിഎം നേതാവ് വൃന്ദ കാരാട്ട് ഐഎൻഎല്ലിന്റെ പതാക വേദിയിലേക്ക് വരുത്തിയത് മാധ്യമങ്ങളിൽ വലിയ ചർച്ചയും വാർത്തയുമായി. ഇത് ഗൗരവമില്ലാത്ത, വിലകുറഞ്ഞ രാഷ്ട്രീയ വേലയായിപ്പോയെന്ന് കരുതുന്നവരിൽ ഇടതുപക്ഷക്കാർ തന്നെയാണ് ഏറെയും. ഇടതു പാർട്ടികൾ ഇന്ന് രാഷ്ട്രീയ നിലനിൽപിനായി കോൺഗ്രസിനെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. വർഗീയ ഫാഷിസത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ മതനിരപേക്ഷ - ജനാധിപത്യ പാർട്ടികൾ ജീവന്മരണ പോരാട്ടത്തിലാണെന്ന കാര്യം വൃന്ദയ്ക്കും അവർക്കൊപ്പം വേദിയിലുണ്ടായിരുന്ന ബിനോയ് വിശ്വത്തിനും വയനാട് സ്ഥാനാർഥി ആനി രാജയ്ക്കും അറിയാത്തതല്ലല്ലോ? കോൺഗ്രസ്‌ പിന്തുണയോടെ രാജസ്ഥാനിലെ സികാർ സീറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി അംറ റാമും ബംഗാളിൽ മുർഷിദാബാദ് സീറ്റിൽ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ്‌ സലീമും ബിജെപിക്കെതിരെ വാശിയേറിയ മത്സരത്തിലാണ്. അവിടെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചുവന്ന കൊടിയും കോൺഗ്രസിന്റെ ത്രിവർണ പതാകയും കൂട്ടികെട്ടി നടത്തുന്ന പ്രചാരണത്തിന്റെ കാഴ്ചകൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സുലഭമാണ്. അപ്പോഴാണ് വൃന്ദ കാരാട്ട് വയനാട്ടിൽ വന്ന് ഇത്തരത്തിലൊരു ‘പ്രകടനം’ നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പ്  പ്രചാരണത്തിനായി വയനാട്ടിലെത്തിയ സിപിഎം നേതാവ് വൃന്ദ കാരാട്ട് ഐഎൻഎല്ലിന്റെ പതാക വേദിയിലേക്ക് വരുത്തിയത് മാധ്യമങ്ങളിൽ വലിയ ചർച്ചയും വാർത്തയുമായി. ഇത് ഗൗരവമില്ലാത്ത, വിലകുറഞ്ഞ രാഷ്ട്രീയ വേലയായിപ്പോയെന്ന് കരുതുന്നവരിൽ ഇടതുപക്ഷക്കാർ തന്നെയാണ് ഏറെയും. ഇടതു പാർട്ടികൾ ഇന്ന് രാഷ്ട്രീയ നിലനിൽപിനായി കോൺഗ്രസിനെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. വർഗീയ ഫാഷിസത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ മതനിരപേക്ഷ - ജനാധിപത്യ പാർട്ടികൾ ജീവന്മരണ പോരാട്ടത്തിലാണെന്ന കാര്യം വൃന്ദയ്ക്കും അവർക്കൊപ്പം വേദിയിലുണ്ടായിരുന്ന ബിനോയ് വിശ്വത്തിനും വയനാട് സ്ഥാനാർഥി ആനി രാജയ്ക്കും അറിയാത്തതല്ലല്ലോ? 

കോൺഗ്രസ്‌ പിന്തുണയോടെ രാജസ്ഥാനിലെ സികാർ സീറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി അംറ റാമും ബംഗാളിൽ മുർഷിദാബാദ് സീറ്റിൽ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ്‌ സലീമും ബിജെപിക്കെതിരെ വാശിയേറിയ മത്സരത്തിലാണ്. അവിടെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചുവന്ന കൊടിയും കോൺഗ്രസിന്റെ ത്രിവർണ പതാകയും കൂട്ടികെട്ടി നടത്തുന്ന പ്രചാരണത്തിന്റെ കാഴ്ചകൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സുലഭമാണ്. അപ്പോഴാണ് വൃന്ദ കാരാട്ട് വയനാട്ടിൽ വന്ന് ഇത്തരത്തിലൊരു ‘പ്രകടനം’ നടത്തിയത്. 

വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചാരണത്തിൽ നിന്ന്(Photo Credit: anniedraja/facebook)
ADVERTISEMENT

ഇന്ത്യൻ യാഥാർഥ്യം മനസ്സിലാക്കാതെ, കോൺഗ്രസ് വിരോധം മാത്രം പറഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വൃന്ദയെ പോലുള്ള സിപിഎം നേതാക്കൾക്ക് ഇത് കേരളത്തിൽ ഭൂഷണമാകുമെങ്കിലും ബിനോയ് വിശ്വത്തിനും ആനി രാജയ്ക്കും ഇത്തരം ‘വേഷം കെട്ടലുകൾ’ ചേർന്നതല്ല. ദിമിത്രോവ്‌ തീസിസ് ഒരുവട്ടമെങ്കിലും വായിക്കാത്ത നേതാക്കളല്ല ഇവർ ആരും. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫാഷിസത്തെ പരാജയപ്പെടുത്താൻ അന്നത്തെ കമ്യൂണിസ്റ്റ്‌ ഇന്റർനാഷനലിന്റെ ജനറൽ സെക്രട്ടറിയും ബൾഗേറിയൻ കമ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന ദിമിത്രോവ് പ്രകടിപ്പിച്ച രാഷ്ട്രീയ വിവേകവും നിശ്ചയദാർഢ്യവും തുല്യ അളവിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ പക്കലിൽനിന്ന് പ്രതീക്ഷിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോകുന്നത്. അത്രമേൽ അപകടം വർഗീയ ഫാഷിസത്തിൽനിന്ന് നാമിന്നു നേരിടുന്നുണ്ട്.

വയനാട്ടിലെ എൽഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും വൃന്ദ കാരാട്ടും (ഫയൽ ചിത്രം: മനോരമ)

രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിലെ സിപിഐയുടെ സ്ഥാനാർഥിത്വംതന്നെ, പാർട്ടിയുടെ യഥാർഥ രാഷ്ട്രീയ പാരമ്പര്യത്തിനും 1978ൽ ഭട്ടിൻഡ കോൺഗ്രസിൽ കോൺഗ്രസ് വിരുദ്ധ നിലപാട് പ്രഖ്യാപിക്കുന്നതിനും മുൻപ്, ദേശീയ രാഷ്ട്രീയത്തിൽ സിപിഐ എടുത്തിരുന്ന രാഷ്ട്രീയ നിലപാടുകൾക്കും എതിരാണ്. സിപിഐയുടെ ആ പഴയകാല നിലപാടുകൾക്ക് മുൻപത്തേക്കാളും രാഷ്ട്രീയ പ്രാധാന്യവും പ്രസക്തിയും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. ഇത് അംഗീകരിക്കാൻ കേരളത്തിലെ സിപിഎമ്മുകാർ ഇനിയും തയാറായിട്ടില്ല. അവരുടെ രാഷ്ട്രീയ ജീനിൽ ഇപ്പോഴും സജീവമായി കുടികൊള്ളുന്നത് അടിസ്ഥാനമില്ലാത്ത കോൺഗ്രസ്‌ വിരോധമാണ്. മറുവശത്താകട്ടെ നിലനിൽപിനായി കോൺഗ്രസുമായി കൂട്ടുചേരാനും അവർക്ക് മടിയില്ല. പക്ഷേ, എത്രകാലം ജനങ്ങളെ വിഡ്ഢികളാക്കും?

ആനി രാജയുടെ വയനാട്ടിലെ പ്രചാരണത്തിൽ നിന്ന്(Photo Credit: anniedraja/facebook)

∙ എന്തിനു വേണ്ടി ലീഗ് പതാക മാറ്റിവച്ചു? 

രാഹുൽ ഗാന്ധി നോമിനേഷൻ സമർപ്പിക്കാൻ പ്രകടനമായി പോയപ്പോൾ ജാഥയിൽ ആരും പാർട്ടി പതാകകൾ ഉപയോഗിച്ചില്ലെന്നും അതിനു കാരണമായത് ലീഗിന്റെ പതാക ഒഴിവാക്കാനാണെന്നുമുള്ളതാണല്ലോ പരാതി. ഇതെന്തിനായിരുന്നെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ തവണ വടക്കേ ഇന്ത്യയിൽ വ്യാപകമായി വർഗീയ പ്രചാരണത്തിനായി ബിജെപി ഇത് ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷം പറയുന്നത്. കൊടി വേണ്ടെന്നു വച്ച സംഭവത്തിൽ ബിജെപി കോൺഗ്രസിനെതിരെ രാഷ്ട്രീയമായി വിമർശനമുന്നയിക്കുന്നത് മനസ്സിലാക്കാം. ലീഗിന്റെ കൊടി ഉപയോഗിച്ചാലും ഇല്ലെങ്കിലും ബിജെപി അതിനെ വിമർശിക്കും. പക്ഷേ, ബിജെപിയുടെ കെണിയിൽ വീഴാതിരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമത്തെ ഇടതു പക്ഷം പരിഹസിക്കുന്നത് വാർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ കടന്ന കൈയായിപ്പോയി. 

ADVERTISEMENT

മറ്റൊരർഥത്തിൽ ഇതൊരു ഒറ്റുകൊടുക്കലാണ്. തമിഴ്‌നാട്ടിൽ കോൺഗ്രസും ലീഗും ഇടതും ഡിഎംകെ മുന്നണിയിലാണ്. അവിടെയുള്ള സഖ്യ കക്ഷിയായ ലീഗിന്റെ കൊടി ചെങ്കൊടിയുമായി കൂട്ടിക്കെട്ടിയുള്ള പോസ്റ്റർ രാജസ്ഥാനിലും ബിഹാറിലും തങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഉപയോഗിക്കാൻ സിപിഎമ്മും സിപിഐയും തയാറാകുമോ? അതുണ്ടാവില്ലെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടാണ് വൃന്ദ കാരാട്ടിന്റെ ഇടപെടൽ. ഇത്തരം രാഷ്ട്രീയ ഗിമ്മിക്കുകൾക്ക്‌ കൂട്ടുനിൽക്കേണ്ടിവരുന്ന സിപിഐ യുടെ ഗതികേടിൽ സഹതപിക്കുകയേ നിവർത്തിയുള്ളൂ.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധി കൽപ്പറ്റയിൽ നടത്തിയ റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു‌. (ചിത്രം: മനോരമ)

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഐയുടെ സ്ഥാനം ബിജെപിയെ സഹായിക്കുന്ന കേരള സിപിഎമ്മിനെ പോലുള്ള ഒരു പാർട്ടിയോടൊപ്പമല്ല, മറിച്ച് കോൺഗ്രസ് ഉൾപ്പെടുന്ന വിശാല ജനാധിപത്യ മുന്നണിയോടും അത്തരം പാർട്ടികളോടും ഒപ്പമാണ്. അത്തരമൊരു നിലപാട് അഖിലേന്ത്യാ തലത്തിൽ വേണം. അല്ലാതെ കേരളത്തിൽ വരുമ്പോൾ 1964 മുതൽ സിപിഎം നടപ്പിലാക്കിവരുന്ന അന്ധമായ കോൺഗ്രസ്‌ വിരോധത്തിൽ അധിഷ്ഠിതമായ നയം അതേപടി പകർത്തുകയല്ല സിപിഐ ചെയ്യേണ്ടത്. 

ദേശീയ അംഗീകാരം നിലനിർത്തുന്നതിനായി സിപിഎം കോൺഗ്രസിന്റെ പിന്തുണയോടെ കേരളത്തിനു പുറത്ത് സാധ്യമായ സ്ഥലങ്ങളിലെല്ലാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.  ബംഗാൾ, രാജസ്ഥാൻ, ബിഹാർ, തമിഴ്നാട്, ഇവിടെയെല്ലാം കോൺഗ്രസ്‌ ഇന്ന് സിപിഎമ്മിന്റെ സഖ്യകക്ഷിയാണ്.

സിപിഎമ്മിന് ഇന്ന് ഒരു അഖിലേന്ത്യാ നയമില്ല. കോൺഗ്രസ്‌ വിരുദ്ധ രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചിരിക്കുന്നു. കോൺഗ്രസിനോട് ‘ഐക്യവും സമരവും’ എന്ന സ്വന്തം നയം സിപിഐ എന്ന് ഉപേക്ഷിച്ചുവോ അന്നു തുടങ്ങി സിപിഐയുടെ തകർച്ച. സിപിഎമ്മിന് രാഷ്ട്രീയ നിലനിൽപ് ഉണ്ടാക്കികൊടുത്തതല്ലാതെ സിപിഐക്കോ ഇന്ത്യയിലെ പുരോഗമന ജനാധിപത്യ രാഷ്ട്രീയത്തിനോ 1978ൽ ഭട്ടിൻഡയിൽ വച്ച് സംഭവിച്ച നയംമാറ്റം ഒരു ഗുണവും ചെയ്തില്ലതാനും.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും (ഫയൽ ചിത്രം: മനോരമ)

∙ ആ ചോദ്യം സിപിഐ ചോദിക്കുമോ?

ADVERTISEMENT

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിളർന്ന് അറുപതാണ്ടുകൾ പിന്നിട്ടിരിക്കുന്നു. 1964ൽ എന്തിനു വേണ്ടിയാണ്‌ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടിയെ പിളർത്തിയതെന്ന ചോദ്യം സിപിഎമ്മിനോട് ചോദിക്കാൻ സിപിഐ തയാറുണ്ടോ? ഉടൻ വിപ്ലവത്തിനുള്ള ചൈനീസ് ആഹ്വാനത്തിന് പുറമേ ഒരു വിഭാഗത്തിന് ഉണ്ടായിരുന്ന അന്ധമായ കോൺഗ്രസ് വിരോധം. ഇതല്ലേ സത്യം? ഉടൻ വിപ്ലവം നടത്താൻ ഇറങ്ങിപ്പുറപ്പെട്ട പാർട്ടിയുടെ കേരളത്തിലെ ഇന്നത്തെ അവസ്ഥ ഒന്ന് നോക്കൂ. 1970 മുതൽ 1977 വരെ കേരളം ഭരിച്ച അച്യുതമേനോൻ സർക്കാരിനെ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ‘ലജ്ജാകരമായ ഏട്’ എന്ന് വിശേഷിപ്പിച്ചത് പിണറായി വിജയനാണ്. 

സിപിഎം നേതാവ് വൃന്ദ കാരാട്ട് (ചിത്രം: മനോരമ)

ആധുനിക കേരളത്തിന്റെ മുഖഛായതന്നെ മാറ്റിയ, എല്ലാ അർഥത്തിലും ഒരു മാതൃകയായിരുന്ന അച്യുതമേനോൻ സർക്കാരിനെയാണ് ഈ രീതിയിൽ ഇകഴ്ത്തിയത്. അച്യുതമേനോൻ സർക്കാരിനോട് സിപിഎം എടുത്തിരുന്ന സമീപനം എന്തായിരുന്നു എന്ന് ആധുനിക കേരളം മറക്കില്ല. സർക്കാർ ബസുകൾ, ഇലക്ട്രിസിറ്റി ട്രാൻസ്‌ഫോർമറുകൾ, ട്രാക്ടറുകൾ അങ്ങനെ സിപിഎം അക്കാലത്ത് അഗ്നിക്കിരയാക്കാത്ത വല്ലതുമുണ്ടോ? ചുരുക്കത്തിൽ ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത സമരാഭാസങ്ങൾ മുഴുവൻ സിപിഎം നേതൃത്വത്തിൽ അന്ന് അരങ്ങേറി. എന്നാൽ ഇന്ന് നിലനിൽപ്പിനായി, ദേശീയ അംഗീകാരം നിലനിർത്തുന്നതിനായി സിപിഎം കോൺഗ്രസിന്റെ പിന്തുണയോടെ കേരളത്തിനു പുറത്ത് സാധ്യമായ സ്ഥലങ്ങളിലെല്ലാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. 

ബംഗാൾ, രാജസ്ഥാൻ, ബിഹാർ, തമിഴ്നാട്, ഇവിടെയെല്ലാം കോൺഗ്രസ്‌ ഇന്ന് സിപിഎമ്മിന്റെ സഖ്യകക്ഷിയാണ്. ഈ അടുത്ത ദിവസമാണല്ലോ പിണറായി വിജയൻ രാഹുൽ ഗാന്ധിയെ പേരെടുത്തു വിളിച്ച് ശകാരിച്ചത്. മേൽ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും പോയി പിണറായി രാഹുലിനെതിരെ ഇത്തരത്തിൽ സംസാരിക്കുമോ? ബിജെപി വർഷങ്ങളായി രാഹുൽ ഗാന്ധിക്കെതിരെ പ്രചരിപ്പിക്കുന്ന ഒരു പ്രയോഗം പിണറായി വിജയൻ ആയുധമാക്കിയതിന് പിന്നിലെ ചേതോവികാരം എന്താണ്‌?

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും (ഫയൽ ചിത്രം: മനോരമ)

അറുപത്തിനാലിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ പിളർക്കാൻ പറഞ്ഞതൊക്കെ സിപിഎം ഇന്ന് വിഴുങ്ങിയിരിക്കുന്നു. കേരളത്തിൽ മാത്രം കോൺഗ്രസ്‌ വിരോധം! അതേസമയം, സിപിഐ ചെന്നുപെട്ട പടുകുഴി ഒന്ന് ആലോചിച്ച് നോക്കൂ! ഇതൊക്കെ നേർക്കുനേർ നിന്ന് സിപിഎമ്മിനോട് ചോദിക്കാൻ ഒരു സി. കെ. ചന്ദ്രപ്പൻ ഇല്ലാതെപോയത് സിപിഎമ്മിന്റെ നല്ലകാലം. കാലിനു കീഴെ ബാക്കിയുള്ള മണ്ണു കൂടി ഒലിച്ചു പോകുന്നതിന് മുൻപ്, ഇനിയെങ്കിലും ഒരു തിരിച്ചറിവ് സിപിഐക്ക്‌ ഉണ്ടാകുമോ? സിപിഎമ്മിനൊപ്പം മുങ്ങാനുള്ള പ്രസ്ഥാനം അല്ല സിപിഐ.

(ചരിത്രാധ്യാപകനും ഇടതുനിരീക്ഷകനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം) 

English Summary:

Brinda Karat's Flag Controversy in the Wayanad Campaign: Analysing INDIA Coalition Tactics Against BJP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT