ബഹുജനം പലമനം
എന്താണ് മായാവതിയുടെ ഉദ്ദേശ്യമെന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല. കാരണം, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരോടും ചങ്ങാത്തമില്ലാതെ മത്സരിക്കുന്ന മറ്റൊരു പാർട്ടിയെയും പോലെയല്ല ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). അതു രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയുടെ ഭാഗമാണ്. സത്യത്തിൽ അങ്ങനെ പറയുന്നതു ഭംഗിവാക്കാണ്. ഇപ്പോൾ പ്രതീക്ഷയല്ല എന്നതാണു വസ്തുത. ബിജെപിയുമായും ഇന്ത്യാ മുന്നണിയുമായും കൂട്ടുകെട്ട് ബിഎസ്പി താൽപര്യപ്പെടുന്നില്ല. സഖ്യങ്ങൾക്കൊണ്ടു പ്രയോജനമല്ല നഷ്ടം മാത്രമാണു ബിഎസ്പിക്ക് ഉണ്ടായതെന്നാണു മായാവതി പറയുന്നത്; ബിഎസ്പിയുടെ നഷ്ടങ്ങൾ മറ്റുള്ളവർ മുതലാക്കുന്നുവെന്നും. തങ്ങൾക്കു തനിച്ച് വലിയ കരുത്തുണ്ട്, അതിന്റെ ബലത്തിൽ മത്സരിച്ചു ജയിക്കുമെന്നാണു പ്രഖ്യാപനം. ബിജെപിയെയും 2019ൽ തങ്ങളുമായി സഖ്യമുണ്ടായിരുന്ന സമാജ്‌വാദി പാർട്ടിയെയും (എസ്പി) ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയെയുമാണു ബിഎസ്പി ഏറെ വിമർശിക്കുന്നത്. എസ്പി – കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുകൾ പിളർത്തുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യം മായാവതിക്കില്ലെന്നു ചിലർ പറയുന്നത് യുപിയിലെ ബിഎസ്പി സ്ഥാനാർഥിപ്പട്ടിക കണ്ടിട്ടാണ്. കഴിഞ്ഞദിവസംവരെ പ്രഖ്യാപിച്ച 64 പേരിൽ 18 മുസ്‌ലിംകളുണ്ടെന്നതാണ് അതിനു പ്രധാന കാരണം. മുസ്‌ലിംകളുടെ വോട്ടത്രയും ഇത്തവണ പ്രതിപക്ഷമുന്നണിക്കു ലഭിക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നതു തടയാൻ മാത്രമാണ് ബിഎസ്പിയുടെ നടപടിയെന്നാണു വിമർശനം.

എന്താണ് മായാവതിയുടെ ഉദ്ദേശ്യമെന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല. കാരണം, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരോടും ചങ്ങാത്തമില്ലാതെ മത്സരിക്കുന്ന മറ്റൊരു പാർട്ടിയെയും പോലെയല്ല ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). അതു രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയുടെ ഭാഗമാണ്. സത്യത്തിൽ അങ്ങനെ പറയുന്നതു ഭംഗിവാക്കാണ്. ഇപ്പോൾ പ്രതീക്ഷയല്ല എന്നതാണു വസ്തുത. ബിജെപിയുമായും ഇന്ത്യാ മുന്നണിയുമായും കൂട്ടുകെട്ട് ബിഎസ്പി താൽപര്യപ്പെടുന്നില്ല. സഖ്യങ്ങൾക്കൊണ്ടു പ്രയോജനമല്ല നഷ്ടം മാത്രമാണു ബിഎസ്പിക്ക് ഉണ്ടായതെന്നാണു മായാവതി പറയുന്നത്; ബിഎസ്പിയുടെ നഷ്ടങ്ങൾ മറ്റുള്ളവർ മുതലാക്കുന്നുവെന്നും.
തങ്ങൾക്കു തനിച്ച് വലിയ കരുത്തുണ്ട്, അതിന്റെ ബലത്തിൽ മത്സരിച്ചു ജയിക്കുമെന്നാണു പ്രഖ്യാപനം. ബിജെപിയെയും 2019ൽ തങ്ങളുമായി സഖ്യമുണ്ടായിരുന്ന സമാജ്‌വാദി പാർട്ടിയെയും (എസ്പി) ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയെയുമാണു ബിഎസ്പി ഏറെ വിമർശിക്കുന്നത്. എസ്പി – കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുകൾ പിളർത്തുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യം മായാവതിക്കില്ലെന്നു ചിലർ പറയുന്നത് യുപിയിലെ ബിഎസ്പി സ്ഥാനാർഥിപ്പട്ടിക കണ്ടിട്ടാണ്. കഴിഞ്ഞദിവസംവരെ പ്രഖ്യാപിച്ച 64 പേരിൽ 18 മുസ്‌ലിംകളുണ്ടെന്നതാണ് അതിനു പ്രധാന കാരണം. മുസ്‌ലിംകളുടെ വോട്ടത്രയും ഇത്തവണ പ്രതിപക്ഷമുന്നണിക്കു ലഭിക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നതു തടയാൻ മാത്രമാണ് ബിഎസ്പിയുടെ നടപടിയെന്നാണു വിമർശനം.
ബിജെപിയുടെ വോട്ടും പിളർത്താൻ മായാവതി ശ്രമിക്കുന്നുവെന്നു ചിലർ വിലയിരുത്തുന്നത് സ്ഥാനാർഥിപ്പട്ടിക കണ്ടിട്ടുതന്നെയാണ്. കാരണം, പട്ടികയിൽ 14 ഇതര പിന്നാക്കവിഭാഗക്കാരുണ്ട്; 10 ബ്രാഹ്മണർ, 5 ഠാക്കൂറുകൾ; സംവരണ സീറ്റുകളിൽ മാത്രമാണു പട്ടികജാതിക്കാരുള്ളത്. യുപിയിൽ ഒബിസി വോട്ടുകൾ പിടിക്കാനുള്ള വ്യഗ്രതയിൽ തങ്ങളെ അവഗണിച്ചു, ചില നേതാക്കൾ തങ്ങളെ അവഹേളിച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് സംസ്ഥാനത്തു ഠാക്കൂറുകൾ ഗണ്യമായ തോതിൽ ബിജെപിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അപ്പോൾ, മായാവതിയുടെ സ്ഥാനാർഥികൾ ബിജെപിക്കു ദോഷം ചെയ്യാമെന്നും വാദം. എന്നാൽ, മണ്ഡലത്തിന്റെ മത, ജാതി ഘടനകൾ നോക്കി സ്ഥാനാർഥിയെ നിശ്ചയിക്കുകയെന്നത് ഏതു പാർട്ടിയും ചെയ്യുന്ന കാര്യമാണ്. ചെയ്യുന്നതു മായാവതിയെങ്കിൽ ജയമല്ല, വോട്ടുപിളർത്തൽ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നു പറയുന്നത് അന്യായമാണ്; മായാവതിയുടെ ഇനിയും തീർത്തും മങ്ങാത്ത സ്വാധീനം പരോക്ഷമായി അംഗീകരിക്കുന്നുവെന്നും പറയാം.
ദലിത് പാർട്ടിയെന്നാണ് ബിഎസ്പി പൊതുവേ കരുതപ്പെടുന്നത്. പക്ഷേ, രാജ്യത്തെ 85% ‘ബഹുജന’ത്തിന്റേത് എന്ന രീതിയിലാണ് കാൻഷി റാം അതിനെ സങ്കൽപിച്ചത്. യുപിയിലൊഴികെ ജനം അങ്ങനെ കരുതിയില്ലെന്നതു വസ്തുതയുമാണ്. യുപിയിൽത്തന്നെ പാർട്ടിപ്പദവികൾ ലഭിച്ചവരുടെയും സ്ഥാനാർഥികളായവരുടെയും പല കാലങ്ങളിലെ പട്ടിക നോക്കിയാൽ ബഹുജന സ്വഭാവം വ്യക്തമാണ് – മേൽജാതികളെന്നു വിശേഷണമുള്ളവരും ഒബിസികളും മുസ്‌ലിംകളും അവയിലുണ്ട്, പട്ടികജാതിയല്ലായിരുന്നു ഭൂരിപക്ഷം. 1999ൽ യുപിയിലെ 85 സ്ഥാനാർഥികളുടെ ബിഎസ്പി പട്ടികയിൽ 17 മുസ്‌ലിംകൾ, 20 പട്ടികജാതിക്കാർ, 38 ഒബിസികൾ, 10 ‘മേൽജാതിക്കാർ’ എന്നിങ്ങനെയായിരുന്നു വിതരണം. അത്തരത്തിലൊരു സൂക്ഷ്മത ബിഎസ്പി പിന്നീടും കാണിച്ചു.
2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ദലിത്–പിന്നാക്ക–മുസ്‌ലിം–ബ്രാഹ്മണ ഫോർമുല വിജയിച്ചപ്പോഴാണ് അത് ഏറെ ശ്രദ്ധിക്കപ്പെട്ടതും മികച്ച ‘സോഷ്യൽ എൻജിനീയറിങ്’ ആയി എടുത്തുപറയപ്പെട്ടതും എന്നു മാത്രം. ആ മത–ജാതി അതീതമായ തന്ത്രത്തെ പരാജയപ്പെടുത്താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 2012ൽ എസ്പിക്കും 2017ൽ ബിജെപിക്കും സാധിച്ചു.
2012 മുതൽ ബിഎസ്പിക്കു ശോഷണം സംഭവിക്കുന്നുവെന്ന വിലയിരുത്തലുമുണ്ടായി. പരിഹാരക്രിയയുടെ ഭാഗമായാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയുമായി സഹകരിക്കാൻ മായാവതി തീരുമാനിച്ചത്. 10 സീറ്റിൽ ബിഎസ്പി ജയിച്ചെങ്കിലും ബിജെപിയുടെ ദലിത്, ഒബിസി പ്രീണന ശ്രമങ്ങൾ വിജയിച്ചു, മുസ്‌ലിംകളുടെ വോട്ട് ലഭിച്ചില്ല തുടങ്ങിയ കാരണങ്ങളാണ് ബിഎസ്പിയുടെ നേട്ടം ചെറുതായതിനു കണ്ടെത്തപ്പെട്ട കാരണങ്ങൾ.
അപ്പോഴും യുപിയിൽ 19.42%, ദേശീയമായി 3.66% എന്നിങ്ങനെ ബിഎസ്പിക്കു വോട്ട് ലഭിച്ചു; ദേശീയമായി ബിജെപിക്കും കോൺഗ്രസിനും തൃണമൂലിനും മാത്രം താഴെ. 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് ഒരു സീറ്റ്, 12.7% വോട്ട്. ബിജെപിയെയോ പ്രതിപക്ഷമുന്നണിയെയോ ദുർബലമാക്കുക എന്നതിനെക്കാൾ സ്വന്തം കരുത്ത് തിരിച്ചുപിടിക്കുകയെന്നതാണ് ബിഎസ്പി ഇപ്പോൾ പറയുന്ന ലക്ഷ്യം. തങ്ങളെപ്പോലെ, എസ്പിയും തകർച്ചയിലാണ്; രണ്ടിന്റെയും വോട്ടുകൾ കയ്യേറിയിരിക്കുന്നതു ബിജെപിയാണ്. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ ഭരണകക്ഷിയെന്ന അധികബലമുള്ള ആ പാർട്ടി കയ്യേറ്റം തുടരും, എസ്പിയുമായി സഹകരിച്ചാൽ താഴെത്തട്ടിലുള്ള വോട്ടുകൾ അവരും പങ്കിടും. അങ്ങനെപോകുന്നു തനിച്ചു നടക്കുന്നതിന്റെ കാരണങ്ങൾ.
യുപിയിൽ ബിഎസ്പിക്കും തന്റെ പിൻഗാമി ആകാശ് ആനന്ദിനുമുള്ള വെല്ലുവിളിയായാണ് ചന്ദ്രശേഖർ ആസാദിനെ മായാവതി കാണുന്നത്. 2020ൽ മാത്രം പാർട്ടിയുണ്ടാക്കുകയും അതിന്റെ പേരിനൊപ്പം കാൻഷി റാം എന്നുകൂടി ചേർക്കുകയും ചെയ്ത ആസാദ് ഇനിയും ശക്തി തെളിയിച്ചിട്ടില്ല. ആസാദിന്റേത് തെരുവിലിറങ്ങി ശബ്ദമുയർത്തിയുള്ള സമരശൈലിയാണ്; മനസ്സുകൊണ്ടു പ്രതിപക്ഷത്തിനൊപ്പമാണ്. തങ്ങളുടെ ചെറുപ്പക്കാരെ തെരുവിലിറക്കാനും വഴിതെറ്റിക്കാനും താൽപര്യപ്പെടുന്ന ചിലരുണ്ടെന്നും അവരുടേത് ‘നെഗറ്റീവ് പൊളിറ്റിക്സ്’ ആണെന്നും ആകാശ് പറഞ്ഞത് ആസാദും അദ്ദേഹത്തിന്റെ പാർട്ടിയും ആകെ മത്സരിക്കുന്ന യുപിയിലെ നാഗിനയിലാണ്. അരികിലാക്കപ്പെട്ടവർക്കു നീതി ലഭിക്കാനുള്ള ‘പോസിറ്റീവ് പൊളിറ്റിക്സ്’ ആണ് ബിഎസ്പിയുടേതെന്നും ആകാശ് പറയുകയുണ്ടായി. അതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്നു ഭാവിയിൽ വ്യക്തമായേക്കും.
ബിഎസ്പി ഒറ്റയ്ക്കു നടന്നു, പല ചേരികൾ പരീക്ഷിച്ചു. എന്നാൽ, യുപിക്കപ്പുറം ദലിത്പക്ഷ നീതിയുടെ രാഷ്ട്രീയത്തെ വിശാലമാക്കാൻ സാധിച്ചില്ല; ഡോ. ബി.ആർ.അംബേദ്കറും കാൻഷി റാമുമൊക്കെ പറഞ്ഞിരുന്ന ‘പല പൂട്ടുകൾ തുറക്കാവുന്ന അധികാര രാഷ്ട്രീയമെന്ന മാസ്റ്റർ കീ’ താൽക്കാലികമായി മാത്രം കൈവശംവയ്ക്കാനേ സാധിച്ചുള്ളൂ. ആ സ്ഥിതിക്കു മാറ്റം വരുമെന്നു കരുതാൻ പ്രേരിപ്പിക്കുംവിധമുള്ളതല്ല മായാവതിയുടെ പുതിയ സമീപനവും. സാമൂഹികനീതി പ്രതിപക്ഷ മുദ്രാവാക്യമായിരിക്കുന്ന കാലത്തെ കാര്യമാണു പറയുന്നത്. പ്രസംഗിക്കാൻ കാൻഷി റാം പണ്ടു തയാറാക്കിയ കുറിപ്പുകൾ നോക്കിയിട്ടാണോ ഇപ്പോൾ രാഹുൽ ഗാന്ധി സാമൂഹികനീതി സംബന്ധിച്ച വാദങ്ങൾ പറയുന്നതെന്നു തോന്നും. അത്രയ്ക്ക് അദ്ഭുതകരമാണ് സാമ്യം.