രണ്ടാമതും ‘തോൽവി’; നയതന്ത്രത്തിൽ മോദി പരാജയമോ? മാലദ്വീപിൽ ചൈനയ്ക്കൊപ്പം പുതിയ ‘ശത്രു’
2024, പുതുവർഷത്തിലെ ആദ്യ ആഴ്ച ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വലിയ ഉലച്ചിലാണ് സംഭവിച്ചത്. രാമക്ഷേത്രവും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നിറഞ്ഞു നിൽക്കുന്നിടത്തേയ്ക്കാണ് അന്ന് മാലദ്വീപും ലക്ഷദ്വീപും അതിവേഗം കടന്നുവന്നത്. പിന്നീട് ദിവസങ്ങളോളം ജനശ്രദ്ധ കവർന്ന വിഷയങ്ങളായി ഇവ മാറി. രാഷ്ട്രീയത്തിന് അതീതമായി ദേശീയതയ്ക്ക് ജനമനസ്സുകളിൽ സ്ഥാനമുണ്ടെന്ന് ഇതിന് മുൻപും ഇന്ത്യയിൽ തെളിഞ്ഞിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് കടന്നു കയറിയുള്ള ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടി, ബാലക്കോട്ട് ആക്രമണം, അത്തരത്തിലൊന്നായിരുന്നു. ആഭ്യന്തരമായ അനേകം വിഷയങ്ങൾ തുടർഭരണമെന്ന മോദിസ്വപ്നത്തിന് മുകളിൽ കരിനിഴൽ പടർത്തിയ സമയമാണ് ബാലക്കോട്ട് ആക്രമണം സംഭവിച്ചത്. ദേശീയതയെന്ന വികാരമുണർത്തിയാണ് അന്ന് ബിജെപി വോട്ടു തേടിയതെന്ന ആരോപണം പ്രതിപക്ഷം ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. അതേസമയം, ഇക്കുറി തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നിരിക്കെ അത്തരമൊരു വിഷയമായി കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു. അതിലെ ഫലം തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭരണകക്ഷിക്ക് ഒട്ടും അനുകൂലായ വിധത്തിലായിരുന്നില്ല ആ ഫലം. മാലദ്വീപ് എങ്ങനെയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നത്? അതിനെ എങ്ങനെയാവും ബിജെപി പ്രതിരോധിക്കുക? മാലദ്വീപിൽ രണ്ടാമതും ചൈനീസ് മോഹങ്ങൾ തിരഞ്ഞെടുപ്പിലൂടെ ജയം നേടുമ്പോൾ അത് ഇന്ത്യയുടെ താൽപര്യങ്ങളെ ബാധിക്കുക എപ്രകാരമായിരിക്കും? വിശദമായി പരിശോധിക്കാം.

2024, പുതുവർഷത്തിലെ ആദ്യ ആഴ്ച ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വലിയ ഉലച്ചിലാണ് സംഭവിച്ചത്. രാമക്ഷേത്രവും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നിറഞ്ഞു നിൽക്കുന്നിടത്തേയ്ക്കാണ് അന്ന് മാലദ്വീപും ലക്ഷദ്വീപും അതിവേഗം കടന്നുവന്നത്. പിന്നീട് ദിവസങ്ങളോളം ജനശ്രദ്ധ കവർന്ന വിഷയങ്ങളായി ഇവ മാറി. രാഷ്ട്രീയത്തിന് അതീതമായി ദേശീയതയ്ക്ക് ജനമനസ്സുകളിൽ സ്ഥാനമുണ്ടെന്ന് ഇതിന് മുൻപും ഇന്ത്യയിൽ തെളിഞ്ഞിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് കടന്നു കയറിയുള്ള ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടി, ബാലക്കോട്ട് ആക്രമണം, അത്തരത്തിലൊന്നായിരുന്നു. ആഭ്യന്തരമായ അനേകം വിഷയങ്ങൾ തുടർഭരണമെന്ന മോദിസ്വപ്നത്തിന് മുകളിൽ കരിനിഴൽ പടർത്തിയ സമയമാണ് ബാലക്കോട്ട് ആക്രമണം സംഭവിച്ചത്. ദേശീയതയെന്ന വികാരമുണർത്തിയാണ് അന്ന് ബിജെപി വോട്ടു തേടിയതെന്ന ആരോപണം പ്രതിപക്ഷം ഇപ്പോഴും ഉന്നയിക്കുന്നുണ്ട്.
അതേസമയം, ഇക്കുറി തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നിരിക്കെ അത്തരമൊരു വിഷയമായി കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു. അതിലെ ഫലം തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭരണകക്ഷിക്ക് ഒട്ടും അനുകൂലമായ വിധത്തിലായിരുന്നില്ല ആ ഫലം. മാലദ്വീപ് എങ്ങനെയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നത്? അതിനെ എങ്ങനെയാവും ബിജെപി പ്രതിരോധിക്കുക? മാലദ്വീപിൽ രണ്ടാമതും ചൈനീസ് മോഹങ്ങൾ തിരഞ്ഞെടുപ്പിലൂടെ ജയം നേടുമ്പോൾ അത് ഇന്ത്യയുടെ താൽപര്യങ്ങളെ ബാധിക്കുക എപ്രകാരമായിരിക്കും? വിശദമായി പരിശോധിക്കാം.
∙ ഇന്ത്യൻ തണൽ വിട്ട് ചൈനയെ സ്വീകരിച്ച മാലദ്വീപ്
അയൽരാജ്യങ്ങളിൽ എന്നും ഇന്ത്യയുടെ തണൽ ആഗ്രഹിച്ച രാജ്യമായിരുന്നു മാലദ്വീപ്. കടലിൽ ചിതറിക്കിടക്കുന്ന കുഞ്ഞൻ ദ്വീപുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഈ ദ്വീപുരാഷ്ട്രത്തിന് കുടിവെള്ളം മുതൽ അവശ്യഘട്ടങ്ങളിൽ ചികിത്സാ സഹായംവരെ എത്തിച്ചിരുന്നത് ഇന്ത്യയായിരുന്നു. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിലെ മാലദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം പരിഗണിച്ചായിരുന്നു ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ സഹായഹസ്തവുമായി എത്തിയത്. ടൂറിസത്തിലൂടെ നേടുന്ന വിദേശനാണ്യമാണ് മാലദ്വീപിന്റെ പ്രധാന വരുമാന മാർഗം. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ പണം വേണ്ടിവന്നതോടെയാണ് ഈ ദ്വീപുരാഷ്ട്രം ചൈനയുമായി അടുത്തത്. മുൻ ഭരണാധികാരി അബ്ദുല്ല യമീന്റെ കാലത്താണ് ചൈനയുടെ കടക്കെണിയിലേക്ക് മാലദ്വീപ് തലവയ്ക്കുന്നത്. ഇന്ന്130 കോടി യുഎസ് ഡോളറിനും മുകളിലാണ് മാലദ്വീപ് വീട്ടാനുള്ള ചൈനീസ് കടമെന്നാണ് ഐഎംഎഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏകദേശം 10,800 കോടി രൂപ! കുറഞ്ഞ നാളുകൾക്കുള്ളിൽ എത്രമാത്രം മാലദ്വീപ് ചൈനയുമായി അടുത്തു എന്നതിന് ഈ കണക്കുതന്നെ ധാരാളം.
∙ ജയിച്ചിട്ടും കളി നിർത്താത്ത മുയിസു
2023ൽ മാലദ്വീപിൽ നടന്ന തിരഞ്ഞെടുപ്പിനെ രാജ്യാന്തര നയതന്ത്രജ്ഞർ വിലയിരുത്തിയത് ഇന്ത്യ– ചൈന ബലപരീക്ഷണമായിട്ടായിരുന്നു. അതിനുള്ള പ്രധാന കാരണം പ്രസിഡന്റ് സ്ഥാനാർഥിയായ മുഹമ്മദ് മുയിസുവും അദ്ദേഹത്തിന്റെ പ്രചാരണ രീതികളുമായിരുന്നു. ദ്വീപു തലസ്ഥാനമായ മാലെയിൽ മുൻപ് മേയറായിരുന്നപ്പോൾ മുതൽ ചൈനീസ് പ്രേമം തലയ്ക്ക് പിടിച്ച നേതാവായിരുന്നു മുയിസു. ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യം ഉയർത്തിയും, ഈ വാചകങ്ങൾ എഴുതിയ ഷർട്ടുകൾ ധരിച്ചുമായിരുന്നു മുയിസുവിന്റെ അനുയായികൾ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്.
അധികാരം ലഭിച്ചാൽ, മാലദ്വീപിൽ തുടരുന്ന ഇന്ത്യൻ സൈനികരെ പുറത്താക്കുമെന്ന വാഗ്ദാനമാണ് മുയിസു തിരഞ്ഞെടുപ്പിൽ പ്രധാനമായും ഉയർത്തിയത്. ഒപ്പം രാജ്യത്തിന്റെ പരമാധികാരത്തിൽ ഇന്ത്യൻ കൈകടത്തൽ അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. ദേശീയത എന്ന വികാരം ഇന്ത്യയ്ക്കെതിരെയുള്ള ആയുധമാക്കി ഉയർത്തിക്കാട്ടിയാണ് മൊയിസു തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നു പറയാം. ഇതിനൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും മുയിസുവിന്റെ വിജയത്തിന് കാരണമായി. അയൽരാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടാൻ ആഗ്രഹിക്കാത്ത ഇന്ത്യ, മാലദ്വീപിലെ പ്രചാരണവിഷയങ്ങളടക്കം അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു.
∙ തുടരുന്ന പ്രകോപനം, മറുപടി ലക്ഷദ്വീപിലൂടെ
പ്രസിഡന്റായാൽ ഉടൻ ഇന്ത്യന്‍ സൈനികരെ മാലദ്വീപിൽനിന്ന് പുറത്താക്കും എന്നായിരുന്നു മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ അധികാരമേറ്റ ശേഷം മാസം മൂന്ന് കഴിയാറായിട്ടും മുയിസുവിന് അത് സാധ്യമായില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ പ്രതിനിധി കേന്ദ്രമന്ത്രി കിരൺ റിജിജുവിനോടും യുഎഇയിൽ കാലാവസ്ഥാ ഉച്ചകോടിക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുയിസു നേരിട്ടാണ് സൈനിക പിന്മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടായത് വളരെ വൈകി മാത്രമാണ്.
സാധാരണ മാലദ്വീപിൽ പുതുതായി അധികാരത്തിലെത്തുന്ന ഭരണാധികാരി ആദ്യ വിദേശ സന്ദർശനത്തിനായി പറന്നുയരുന്നത് ന്യൂഡൽഹിയെ ലക്ഷ്യമാക്കിയാകും. എന്നാൽ മുയിസു ഈ പതിവും തെറ്റിച്ചു. ഇന്ത്യയ്ക്ക് പകരം തുർക്കി, യുഎഇ, ചൈന എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി. ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നതിന് പുറമേ ഇന്ത്യയുമായി മാലദ്വീപ് മുൻ സർക്കാരുകൾ ഒപ്പുവച്ച നൂറോളം കരാറുകൾ പുനഃപരിശോധിക്കുമെന്നും മൊയിസു വ്യക്തമാക്കി. 2013 മുതൽ 2018 വരെ ചൈന അനുകൂലിയായ അബ്ദുല്ല യമീൻ മാലദ്വീപ് ഭരിച്ചപ്പോള്‍ പോലും ഇത്രയും ഇന്ത്യാവിരുദ്ധത ഉണ്ടായിട്ടില്ല.
പ്രകോപനങ്ങൾ തുടരുന്നതിനിടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം. തങ്ങൾക്കുള്ള മറുപടിയാണ് അതെന്ന് വൈകാതെതന്നെ മാലദ്വീപിന് മനസ്സിലാവുകയും ചെയ്തു. പുതുവർഷത്തിൽ ലക്ഷദ്വീപിൽ നടപ്പിലാക്കിയ ഒട്ടേറെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തിയത്. ഇതിന് പിന്നാലെ മനോഹരമായ ബംഗാരം ദ്വീപിന്റെ തീരത്തിലൂടെ നടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വൈറലായി. മാലദ്വീപിനെ വിട്ട് ലക്ഷദ്വീപിലേക്ക് വരൂ എന്ന് മോദി പറയാതെ പറഞ്ഞപ്പോൾ മാലദ്വീപിലെ മന്ത്രിമാർ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തി.
മാലദ്വീപിന്റെ മുഖ്യവരുമാന മാർഗമായ ടൂറിസത്തെയാണ് മോദി ലക്ഷ്യമിട്ടതെന്ന വികാരമായിരുന്നു മന്ത്രിമാരുടെ രോഷപ്രകടനത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരടക്കം മാലദ്വീപ് ടൂർ പാക്കേജുകൾ സ്വീകരിക്കാൻ വിസമ്മതിച്ചതിലേക്കാണ് അതു നയിച്ചത്. മന്ത്രിമാരുടെ പ്രസ്താവനായുദ്ധം വലിയ വാർത്താപ്രധാന്യം നേടി. ഇന്ത്യാവിരുദ്ധതയുടെ കൊടുമുടി കയറിയ മാലദ്വീപ് ഭരണകൂടത്തിന് പക്ഷേ ഇന്ത്യൻ ജനതയുടെ രോഷത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല; ഒട്ടേറെ ട്രിപ്പുകൾ റദ്ദാക്കപ്പെട്ടു. അതിനു പിന്നാലെ, ഇന്ത്യൻ പ്രധാനമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മൂന്ന് മന്ത്രിമാരെ മൊയിസുവിന് സസ്പെൻഡും ചെയ്യേണ്ടി വന്നു.
∙ പോർക്കളമായി മജ്‍ലിസ്
സത്യപ്രതിജ്ഞയ്ക്കു ശേഷം മുയിസു പലകുറി ഇന്ത്യയോട് സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ വഴങ്ങാതായതോടെ അന്ത്യശാസനമായി. 2024 മാർച്ച് 15നകം ഇന്ത്യൻ സൈനികർ ദ്വീപിൽനിന്ന് പിൻവാങ്ങണമെന്നാണ് അന്ത്യശാസനത്തിലുണ്ടായിരുന്നത്. മാലദ്വീപ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 17നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത് (പിന്നീട് ഏപ്രിൽ 21ലേക്ക് മാറ്റി). ഇതുകൂടി കണക്കിലെടുത്താണ് മൊയിസു സൈന്യത്തെ പിൻവലിക്കാൻ ആവശ്യം ഉന്നയിച്ചത്. കാരണം മാലദ്വീപ് പാർലമെന്റിൽ ജയം കൈവരിച്ചാൽ അത് മൊയിസുവിനു പകരുന്ന ശക്തി ചെറുതൊന്നുമായിരുന്നില്ല. പക്ഷേ, പിന്നീട് ദ്വീപു രാഷ്ട്രത്തിലുണ്ടായ ചില സംഭവങ്ങൾ മൊയിസുവിനെ ദുർബലപ്പെടുത്തി.
ഇതിലൊന്നായിരുന്നു‘പീപ്പിൾസ് മജ്‌ലിസ്’ എന്നറിയപ്പെടുന്ന മാലദ്വീപ് പാർലമെന്റിലുണ്ടായ സംഭവങ്ങൾ. ജനുവരി അവസാന വാരം മജ്‍ലിസിൽ മൊയിസുവിന്റെയും പ്രതിപക്ഷത്തിന്റെയും അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ വരെയുണ്ടായി. മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി മുയിസു വിളിച്ചുചേർത്ത പ്രത്യേക സമ്മേളനമാണ് അടിപിടിയിൽ കലാശിച്ചത്. ഇതോടെയാണ് ഇന്ത്യൻ മാധ്യമങ്ങൾ മജ്‍ലിസിനെ കുറിച്ചും, മൊയിസുവിനെ മെരുക്കാൻ മജ്‍ലിസുണ്ടെന്ന തരത്തിലും റിപ്പോർട്ടുകൾ നൽകിയത്. ഈ മജ്‍ലിസാണ് ഇപ്പോഴത്തെ ജയത്തോടെ മൊയിസുവിന് സ്വന്തമായത്.
ഇന്ത്യൻ വിനോദ സഞ്ചാരികൾ കടുത്ത ബഹിഷ്കരണ തീരുമാനമെടുത്തത് മാലദ്വീപിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. 2024 മാർച്ചിലെ കണക്ക് പരിശോധിച്ചാൽ മാത്രം 2023 മാർച്ചിനെ അപേക്ഷിച്ച് ഇന്ത്യൻ ടൂറിസ്റ്റുകളുടെ മാലദ്വീപ് സന്ദർശനത്തിൽ 54 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതോടെ തുടർന്നുള്ള ദിവസങ്ങളിൽ കടുത്ത പ്രകോപനത്തിന് മുയിസു ശ്രമിച്ചില്ല. കടുത്ത ഇന്ത്യാവിരുദ്ധതയിൽ നിന്നകന്ന് ഇന്ത്യയുമായി ഒരു വേള അടുക്കാനും മുയിസു ശ്രമിച്ചു. ഇന്ത്യയാകട്ടെ, ഉദ്യോഗസ്ഥതല ചർച്ചകൾ മുന്നോട്ട് പോയതിന്റെ അടിസ്ഥാനത്തിൽ സൈനികരെ മൂന്ന് ഘട്ടമായി പിൻവലിക്കാൻ അനുവാദം നൽകുകയും ചെയ്തു.
ഇതിൽ രണ്ട് ഘട്ടമായുള്ള സൈനിക പിന്മാറ്റം പൂർത്തിയായി. മേയ് പത്തോടെ മൂന്നാം ഘട്ടത്തിൽ മുഴുവൻ ഇന്ത്യൻ സൈനികരും മാലദ്വീപ് വിടുമെന്നാണ് അവിടുത്തെ സർക്കാർ അറിയിച്ചിട്ടുള്ളത്. പകരം ഹെലികോപ്റ്ററുകളടക്കം പ്രവർത്തിക്കുന്നതിനായി ഇന്ത്യയിൽനിന്നുള്ള സിവിലിയൻമാരെ നിയമിക്കും. ഇന്ത്യയിൽനിന്ന് കടം വാങ്ങിയ തുക തിരിച്ചടയ്ക്കാൻ സാവകാശം നൽകണമെന്നും അടുത്തിടെ മൊയിസു അഭ്യർഥിച്ചിരുന്നു.
∙ ‘മജ്ലിസ്’ പ്രസിഡന്റിന് മേൽ ഒരു കണ്ണ്
മാലദ്വീപ് പാർലമെന്റായ മജ്‍ലിസിൽ 93 അംഗങ്ങളാണുള്ളത്. അഞ്ചു വര്‍ഷത്തേക്ക് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ പ്രധാന കടമ പ്രസിഡന്റ് എടുക്കുന്ന തീരുമാനങ്ങൾ പരിശോധിക്കുക, അംഗീകാരം നൽകുക എന്നതാണ്. ഇതാണ് ഇന്ത്യാവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ മൊയിസുവിനെ ഇത്രയും നാൾ തടഞ്ഞതും. കാരണം മജ്‍ലിസിലെ അംഗങ്ങളിൽ ഭൂരിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൊയിസുവിനോട് പരാജയപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാൽദീവിയൻ ഡമോക്രാറ്റിക് പാർട്ടിക്കായിരുന്നു. ഡമോക്രാറ്റിക് പാർട്ടിക്ക് 41 അംഗങ്ങളാണുണ്ടായിരുന്നത്. ഒരു വേള ഇന്ത്യാവിരുദ്ധരായ മൊയിസുവിന്റെ മന്ത്രിസഭയിലെ അംഗങ്ങളെ ഇംപീച്ച് ചെയ്യുമെന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെ മാർച്ചിൽ നടത്തേണ്ടിയിരുന്ന മജ്‍ലിസിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിലിലേക്ക് മാറ്റിയിരുന്നു. പ്രസിഡന്റിന്റെ തീരുമാനത്തിനോടുള്ള ജനങ്ങളുടെ വിലയിരുത്തലാകും ഫലമെന്ന് മാലദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിച്ചപ്പോൾ ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള പോരാട്ടമായിട്ടാണ് വിദേശ രാജ്യങ്ങൾ കണ്ടത്. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പൂരം സ്വന്തമായി നടക്കുമ്പോഴും ഇന്ത്യക്കാർ മാലദ്വീപിലെ ഫലം അറിയാൻ താൽപര്യം കാട്ടിയത്.
ഏപ്രിൽ 21ന് മാലദ്വീപ് നിവാസികളായ 2.8 ലക്ഷം പേർ തങ്ങളുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തി. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ പ്രസിഡന്റ് മുയിസുവിന്റെ പാർട്ടിയായ പീപ്പിൾസ് നാഷനൽ കോൺഗ്രസ് 66 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ജയം ഉറപ്പിച്ചിച്ചു.
∙ മാലദ്വീപിലേക്ക് ഇന്ത്യയുടെ പുതിയ ‘ശത്രു’
കടുത്ത ചൈനീസ് അനുകൂലിയായ മുയിസുവിന്റെ തുർക്കിയോടുള്ള സമീപനമാണ് നിലവിൽ ഇന്ത്യയെ അലട്ടുന്ന പുതിയ പ്രശ്നം. പ്രസിഡന്റായി മുയിസുവിന്റെ ആദ്യ സന്ദർശനം തുര്‍ക്കിയിലേക്കായിരുന്നു. തുർക്കിയിൽനിന്ന് ആളില്ലാ വിമാനങ്ങൾ (ഡ്രോൺ) സ്വന്തമാക്കുന്നത് സംബന്ധിച്ച് മാലദ്വീപ് ചർച്ച നടത്തുകയും, രാജ്യസുരക്ഷയ്ക്കായി വ്യോമനിരീക്ഷണം നടത്തുന്നതിനായി തുർക്കി നിർമിത ഡ്രോൺ മാലദ്വീപിൽ എത്തുകയും ചെയ്തു. 3.7 കോടി ഡോളറാണ് മാലദ്വീപ് നാഷനൽ ഡിഫൻസ് ഫോഴ്സിനുവേണ്ടി തുർക്കിയിൽനിന്ന് ഡ്രോൺ വാങ്ങാൻ ചെലവഴിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ മാലദ്വീപിന് അവകാശമുള്ള ഭാഗങ്ങളിൽ പട്രോളിങ് നടത്തുന്നതിന് വേണ്ടിയാവും ഡ്രോണുകൾ ഉപയോഗിക്കുക. ഇന്ത്യയും മാലദ്വീപും സംയുക്തമായിട്ടായിരുന്നു ഇതുവരെ പട്രോളിങ് നടത്തിയിരുന്നത്. ഇതിനായി ഡോർണിയർ വിമാനവും റഡാർ സ്റ്റേഷനുകളും ഇന്ത്യമുൻകയ്യെടുത്ത് സ്ഥാപിച്ചിരുന്നു.
ഇതിന് പുറമേ ദ്വീപുരാജ്യത്തിന് ആവശ്യമായ വൈദ്യസഹായത്തിനും, ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കുമായി ചൈനയുമായും ശ്രീലങ്കയുമായും കരാറുണ്ടാക്കാനാണ് മൊയിസു താൽപര്യം കാട്ടിയത്. മാലദ്വീപുമായി ബന്ധപ്പെട്ട ഓരോ മേഖലയിൽ നിന്നും ഇന്ത്യയെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് മൊയിസു മുൻകൈ എടുത്ത് ചെയ്യുന്നതെന്നു ചുരുക്കം.
∙ മോദിയുടെ നയതന്ത്ര പരാജയം
‘അയൽരാജ്യങ്ങൾക്ക് ആദ്യ പരിഗണന’യെന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്രത്തിന് ലഭിച്ച ഒടുവിലത്തെ അടിയാണ് മാലദ്വീപിലെ മൊയിസുവിന്റെ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ. പെട്ടെന്നൊരു ദിവസംകൊണ്ടല്ല മാലദ്വീപിൽ ഇന്ത്യാവിരുദ്ധത ഉയർന്നു വന്നത്. വർഷങ്ങളായി അത് അവിടെ രൂപപ്പെടുകയായിരുന്നു. ഇന്ത്യ മുൻകൈ എടുത്ത് സംഘടിപ്പിച്ച യോഗാദിന പരിപാടി ജനക്കൂട്ടം ആക്രമിച്ച സംഭവങ്ങൾ വരെ മാലദ്വീപിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ മാഹാസമുദ്രത്തിൽ ചൈനയിൽനിന്ന് കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയമാണ് മാലദ്വീപിൽ ചൈനയ്ക്ക് പുതിയ അവസരങ്ങൾ സ്വന്തമായിരിക്കുന്നത്. ഇതിലും വലുതാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ തുർക്കിയുടെ സ്വാധീനം മാലദ്വീപിലൂടെയുണ്ടാവുക എന്നത്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചേർന്ന് യുഎന്നിലടക്കം ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുർക്കി.
മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കേണ്ടി വന്നതും ഇന്ത്യയുടെ നയതന്ത്ര പരാജയമായി കണക്കാക്കാമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ത്യ മാലദ്വീപിന് സമ്മാനമായി നൽകിയ ഹെലികോപ്‌റ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും അടിയന്തര വൈദ്യസഹായം നൽകുവാനും ഇന്ത്യയിലെ സിവിലിയൻമാർ മതി എന്ന നിലപാടിലാണ് ഇപ്പോൾ മാലദ്വീപ്.
എന്നാൽ മൊയിസു പുതിയ പദ്ധതികൾ മെനയുന്നു എന്ന സംശയവും ഇന്ത്യയ്ക്കുണ്ട്. സിവിലിയൻ ഉദ്യോഗസ്ഥരെ സൈന്യത്തേക്കാളും എളുപ്പം പുറത്താക്കാൻ മൊയിസുവിനാകും. മോദിയുടെ ഭരണകാലം ഇന്ത്യയ്ക്ക് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണുവെന്ന് നയതന്ത്ര നിരീക്ഷകർ ആരോപിക്കുമ്പോഴും പ്രതിപക്ഷം ഇക്കാര്യം കാര്യമായി ഉയർത്തുന്നില്ല. എന്നാൽ ഇന്ത്യയിൽ രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പിൽ എപ്പോൾ വേണമെങ്കിലും ആഭ്യന്തര വിഷയങ്ങൾക്ക് മേൽ കത്തിക്കയറാവുന്ന ഒരു വികാരമായി മാലദ്വീപ് കടന്നുവരാം. അപ്പോൾ അത് ആരെയാവും തുണയ്ക്കുക എന്നത് കാത്തിരുന്നുതന്നെ കാണണം.