നല്ല അർഥത്തിൽത്തന്നെ ബുദ്ധിജീവിയെന്നു വിളിക്കാവുന്ന കുറച്ചുപേരെ അടുത്തറിയാം. എന്നാൽ, ഇവരിൽ പലരും വികാരജീവികളെന്ന നിലയിൽ തീർത്തും പരാജയമാണെന്നു പറയേണ്ടി വരും; ഉദാഹരണത്തിന് കുശുമ്പ്, കുന്നായ്മ എന്നിവയുടെ കാര്യത്തിൽ. ബുദ്ധിജീവിതവും വികാരജീവിതവും തമ്മിലുള്ള ബാലൻസിങ് എളുപ്പമല്ല. വിദ്യാഭ്യാസം വിവരക്കേടിനു വിലങ്ങുതടിയല്ല എന്ന് കോവിലന്റെയും ഉജാലയുടെയും നാടായ കണ്ടാണശ്ശേരിയിൽവച്ച് പണ്ടേ കേട്ടിട്ടുണ്ട്. ജീവിതവിജയത്തിലെ പ്രധാന ചേരുവ ഐക്യു (ബുദ്ധിമികവ്) അല്ല, ഇക്യു (വൈകാരിക മികവ്) ആണെന്ന വാദം ബലപ്പെട്ടതും ഈയിടെയാണല്ലോ. ഞങ്ങളുടെ കൂടെ സ്‌കൂളിലും കോളജിലുമുണ്ടായിരുന്ന പഠിപ്പിസ്റ്റുകളിൽ ഭൂരിപക്ഷവും ജീവിതത്തിൽ (ഒരർഥത്തിലും) വിജയിച്ചില്ലല്ലോ എന്നും ഉഴപ്പന്മാർ പലരും വിജയിച്ചല്ലോ എന്നും ഓർക്കുമ്പോൾ ഈ വാദം ശരിയാണെന്നു തോന്നും. അടുത്തു പരിചയമുള്ള ബുദ്ധിജീവികളിൽ വികാരജീവി എന്ന നിലയിലും ബാലൻസുള്ള അപൂർവം ഒരാളെ കഴിഞ്ഞദിവസം കണ്ടു. അദ്ദേഹം പറഞ്ഞ ഒരു കാര്യം പറയാനാണു വന്നത്; ആ കാര്യംപോലെ തന്നെ പ്രധാനമാണ് അദ്ദേഹമാണല്ലോ അതു പറഞ്ഞത് എന്നതും. അതുകൊണ്ടാണ് ഇങ്ങനെ തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല അർഥത്തിൽത്തന്നെ ബുദ്ധിജീവിയെന്നു വിളിക്കാവുന്ന കുറച്ചുപേരെ അടുത്തറിയാം. എന്നാൽ, ഇവരിൽ പലരും വികാരജീവികളെന്ന നിലയിൽ തീർത്തും പരാജയമാണെന്നു പറയേണ്ടി വരും; ഉദാഹരണത്തിന് കുശുമ്പ്, കുന്നായ്മ എന്നിവയുടെ കാര്യത്തിൽ. ബുദ്ധിജീവിതവും വികാരജീവിതവും തമ്മിലുള്ള ബാലൻസിങ് എളുപ്പമല്ല. വിദ്യാഭ്യാസം വിവരക്കേടിനു വിലങ്ങുതടിയല്ല എന്ന് കോവിലന്റെയും ഉജാലയുടെയും നാടായ കണ്ടാണശ്ശേരിയിൽവച്ച് പണ്ടേ കേട്ടിട്ടുണ്ട്. ജീവിതവിജയത്തിലെ പ്രധാന ചേരുവ ഐക്യു (ബുദ്ധിമികവ്) അല്ല, ഇക്യു (വൈകാരിക മികവ്) ആണെന്ന വാദം ബലപ്പെട്ടതും ഈയിടെയാണല്ലോ. ഞങ്ങളുടെ കൂടെ സ്‌കൂളിലും കോളജിലുമുണ്ടായിരുന്ന പഠിപ്പിസ്റ്റുകളിൽ ഭൂരിപക്ഷവും ജീവിതത്തിൽ (ഒരർഥത്തിലും) വിജയിച്ചില്ലല്ലോ എന്നും ഉഴപ്പന്മാർ പലരും വിജയിച്ചല്ലോ എന്നും ഓർക്കുമ്പോൾ ഈ വാദം ശരിയാണെന്നു തോന്നും.

അടുത്തു പരിചയമുള്ള ബുദ്ധിജീവികളിൽ വികാരജീവി എന്ന നിലയിലും ബാലൻസുള്ള അപൂർവം ഒരാളെ കഴിഞ്ഞദിവസം കണ്ടു. അദ്ദേഹം പറഞ്ഞ ഒരു കാര്യം പറയാനാണു വന്നത്; ആ കാര്യംപോലെ തന്നെ പ്രധാനമാണ് അദ്ദേഹമാണല്ലോ അതു പറഞ്ഞത് എന്നതും. അതുകൊണ്ടാണ് ഇങ്ങനെ തുടങ്ങിയത്.

(Representative image by George Rudy/shutterstock)
ADVERTISEMENT

ജോലിയുമായി ഭാര്യ കുറച്ചുദൂരെയുള്ള നഗരത്തിലായതുകൊണ്ട് അദ്ദേഹവും മകനും മാത്രമേ വീട്ടിലുള്ളൂ. അച്ഛൻ ഈയിടെയായി എന്നോട് എന്താ ഒന്നും മിണ്ടാത്തതെന്നു മകൻ ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തോടു ചോദിച്ചത്രേ. ഉത്തരം പറയുന്നതു പോകട്ടെ, നിസ്സഹായതയുടെ ഭാരം മൂലം തലയുയർത്തി ഒന്നു നോക്കാൻ പോലും ആ അച്ഛനു സാധിച്ചില്ല. തലയിൽ മാത്രമല്ല, ഹൃദയത്തിലും ആൾത്താമസമുള്ള ആ മനുഷ്യൻ പറഞ്ഞതുകേട്ടു ഞെട്ടിപ്പോയി. മകനോട് എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ രാവിലെ എഴുന്നേൽക്കുന്നതു മുതൽ മൂന്നാലു മണിക്കൂർ നേരം മനസ്സിൽ അതു പറയാനുള്ള റിഹേഴ്‌സൽ എടുക്കുകയാണത്രേ ആ പിതാവ്. എന്തു പറഞ്ഞാലാണ് മകൻ ദേഷ്യപ്പെടുക എന്ന് അദ്ദേഹത്തിന് ഉറപ്പില്ല.

 വോട്ടു ചെയ്യാൻ വരുന്നവരിൽ വലിയ പങ്കും മധ്യവയസ്സുകാരാണ്. ഈ മധ്യവയസ്സുകാർ തിരഞ്ഞെടുക്കുന്നവർ ഈ ചെറുപ്പക്കാരെയും പ്രായം ചെന്നവരെയും ഭരിക്കും. അവരുടെ രാജ്യം വരും.

ശരിയാണ്, ഇക്കാലത്തെ കുട്ടികളോടു സംസാരിക്കുക എളുപ്പമല്ല. വേണ്ടതിനും വേണ്ടാത്തതിനും അവർ നമ്മളെ തിരുത്തുന്നതായി നമുക്കു തോന്നും. ഇതിനെ പക്ഷേ, വേണമെങ്കിൽ നല്ല രീതിയിലും കാണാം. അതായത്, മാതാപിതാക്കളുടെയും മക്കളുടെയും തലമുറകളിൽനിന്ന് ഉപദേശങ്ങൾ കിട്ടാൻ ഭാഗ്യം ചെയ്ത ഒരപൂർവ തലമുറയിൽപ്പെട്ടവരാണ് തങ്ങളെന്നു സ്വയം കരുതുക.

(Representative image by Drazen Zigic/shutterstock)
ADVERTISEMENT

അദ്ദേഹത്തിന് അന്നു മകനോടു പറയാനുണ്ടായിരുന്ന ഒരു കാര്യം തിരഞ്ഞെടുപ്പിനെപ്പറ്റിയായിരുന്നു. മകൻ വോട്ടു ചെയ്യുന്നില്ലെന്ന് അദ്ദേഹം എങ്ങനെയോ അറിഞ്ഞിരുന്നു. ഇക്കാലത്തെ പല ന്യൂജനങ്ങളെയും പോലെ ഇക്കാര്യത്തിൽ അവനു താൽപര്യമില്ല. ന്യൂജനത്തിന്റെ അവഗണനയ്ക്ക് ഒരു സവിശേഷതയുണ്ട്. അത് യഥാർഥ അവഗണനയാണ്. അവഗണിക്കുന്ന കാര്യങ്ങളെപ്പറ്റി അവർക്കു തരിമ്പും ‘ബോധ’റേഷൻ ഇല്ല. നമ്മളോ, 24 മണിക്കൂറും ഒരു കാര്യത്തെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടാണ് അതിനെ അവഗണിക്കാൻ ശ്രമിക്കുന്നത്. ‘അരയിൽ തിളങ്ങുന്ന കുടവുമായ് മിഴികളിൽ അനുരാഗമഞ്ജനം ചാർത്തി ജലമെടുക്കാനെന്ന മട്ടിൽ നിൻ തിരുമുൻപിലൂടൊരു നാളുമെത്തിയിട്ടില്ല’ എന്ന സുഗതകുമാരി ലൈനാണ് നമ്മുടേത്. അതു സത്യമല്ലല്ലോ; കൃഷ്ണാ, നീയെന്നെയറിയില്ല എന്നതു മാത്രമാണല്ലോ സത്യം.

തിരഞ്ഞെടുപ്പിനെ അവഗണിക്കാൻ നമ്മുടെ കുട്ടികളിലെ ഭൂരിപക്ഷത്തിനും അവരുടേതായ കാരണങ്ങളുണ്ട്. രാജ്യത്തെ 18 വയസ്സു തികഞ്ഞവരിൽ 38% പേർ മാത്രമാണ് ഈ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ വോട്ടർമാരായി റജിസ്റ്റർ ചെയ്യാൻ മുന്നോട്ടു വന്നത്. ഇതു പക്ഷേ ആഗോള പ്രവണതയാണത്രേ. ഇക്കാര്യത്തിൽ ഇവർ തനിച്ചല്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതായത്, ഇക്കാലത്തെ ചെറുപ്പക്കാർക്കു മാത്രമല്ല, പ്രായം ചെന്നവർക്കും തിരഞ്ഞെടുപ്പിൽ വലിയ താൽപര്യമില്ല. അഥവാ വോട്ടു ചെയ്യാൻ വരുന്നവരിൽ വലിയ പങ്കും മധ്യവയസ്സുകാരാണ്. ഈ മധ്യവയസ്സുകാർ തിരഞ്ഞെടുക്കുന്നവർ ഈ ചെറുപ്പക്കാരെയും പ്രായം ചെന്നവരെയും ഭരിക്കും. അവരുടെ രാജ്യം വരും.

(Representative image by PRASANNAPIX/shutterstock)
ADVERTISEMENT

അപ്പനോടും അമ്മയോടും മിണ്ടാനല്ലേ മക്കളേ, നിങ്ങൾക്കും റിഹേഴ്‌സൽ ആവശ്യമുള്ളൂ? അപ്പൂപ്പനും അമ്മൂമ്മയുമായി നിങ്ങൾ സെറ്റല്ലേ? അവരുടെ കൂടെയല്ല നിങ്ങൾ ജീവിക്കുന്നതെന്നു വരാം. എന്നാലും നിങ്ങളുടെ ഒരു ഫോൺകോൾ മതി, നാളെ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ അവരെക്കൊണ്ടു വോട്ടു ചെയ്യിപ്പിക്കാൻ നിങ്ങൾക്കു സാധിക്കും. അതിലും എളുപ്പത്തിൽ നിങ്ങൾക്കും പോയി വോട്ടു ചെയ്യാൻ പറ്റും. ഇല്ലെങ്കിൽ എന്തു പറ്റുമെന്നോ, തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇപ്പോൾ നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന നിങ്ങളുടെ മാതാപിതാ ജനറേഷൻ കാര്യങ്ങൾ തീരുമാനിക്കും.  റേഷൻകടയിൽപ്പോയിട്ടില്ലാത്ത ജനറേഷനെന്നു നിങ്ങളെ ഉള്ളിൽ വിളിച്ച് മാക്രോലെവലിൽ അവർ നിങ്ങളെ ഭരിക്കും!

അമിതമായ ഇയർഫോൺ ഉപയോഗം മുതൽ പ്രണയത്തിൽനിന്നു പിന്മാറുന്നവരെ ഉപദ്രവിക്കുന്നതു വരെയുള്ള നിങ്ങളുടെ തലമുറയുടെ എല്ലാ ശീലങ്ങൾക്കും പിന്നിൽ ചരിത്രപരവും രാഷ്ട്രീയവുമായ കാര്യങ്ങളുണ്ടെന്നതു നേര്. അതെന്തായാലും, രണ്ടു ദിവസത്തേക്കു ദയവായി ആ ഇയർഫോൺ ഒന്ന് ഊരിവയ്ക്കുക. കേൾവിശക്തി മുതലുള്ള ആരോഗ്യപ്രശ്‌നങ്ങൾ അവിടെ നിൽക്കട്ടെ. ഇയർഫോൺ ചെവിയിൽ തിരുകിക്കഴിഞ്ഞാൽ നിങ്ങൾ ലോകത്തെ പുറത്തിട്ടടയ്ക്കുകയാണ്. അതു ചെവിയിൽ തിരുകിക്കഴിഞ്ഞാൽപ്പിന്നെ ചുറ്റുമുള്ളതൊന്നും കേൾക്കാതാവുകയാണ്. മൊബൈൽ ഫോണും സ്വിഗിയും പുതിയ ബൈക്കുകളുമൊന്നുമല്ല നിങ്ങളെ അടയാളപ്പെടുത്തുന്നത്, ഈ ഇയർഫോണുകളാണ്. നിർഭാഗ്യവശാൽ അകലെയുള്ളവരുടെ സംഗീതമാണ് പലപ്പോഴും അവ കേൾപ്പിക്കുന്നത്, അടുത്തുള്ളവരുടെ ആവലാതികളല്ല.

ഇയർഫോൺ, ഇപ്പോൾ ഇയർബഡുകളും, ഉപയോഗിക്കുന്നതു രസം തന്നെയാണ്. ഒച്ച അപ്പോൾ രണ്ടു ചെവിയുടെയും ഇടയിലുള്ള മധ്യബിന്ദുവിൽ, തലയ്ക്കുള്ളിൽ കേൾക്കുന്നതുപോലെ തോന്നും. എല്ലാം മറന്നുപോകുന്ന തരത്തിലുള്ള ഏറെ ആസ്വാദ്യകരമായ ഒരു സമനിലയാണത്. ബുദ്ധിയും ഹൃദയവും തമ്മിലുള്ള സമനിലയെപ്പറ്റിയാണല്ലോ പറഞ്ഞു തുടങ്ങിയത്. നിങ്ങൾ മാത്രം കേൾക്കുന്ന സംഗീതവും അപ്പോഴും നിങ്ങളെ ചൂഴ്ന്നു നിൽക്കുന്ന സമൂഹവും തമ്മിലും വേണം അങ്ങനെ ഒരു സമനില. അതിനു സഹായിക്കുന്ന തരം ഒരു ഇയർഫോൺ സങ്കൽപിച്ചു നോക്കാമോ? അതുവച്ച് കാതോർത്താൽ ഞങ്ങളുടെ തലമുറയുടെ കുറ്റങ്ങളും കുറവുകളും കുറെക്കൂടി വ്യക്തമായി കേൾക്കാനാകുമെന്നു തോന്നുന്നു. ലഹരി ഉപയോഗത്തിലൂടെയും റാഗിങ് കൊലപാതകത്തിലൂടെയുമെല്ലാം നിങ്ങളുടെ തലമുറ നഷ്ടപ്പെടുത്തിയ ഉത്തരവാദിത്തങ്ങളും അപ്പോൾ തെളിഞ്ഞു കേൾക്കാനാകും. ബെഡ്‌റൂമിന്റെ വാതിൽ തുറക്കൂ, ഇയർഫോൺ ഊരിവയ്ക്കൂ, വിരൽ നീട്ടിക്കാണിക്കൂ.

(Representative image by Talukdar David/shutterstock)

ലാസ്റ്റ് സീൻ (Last seen): കേന്ദ്രത്തിൽ നിന്നു ബിജെപിയെ തെറിപ്പിക്കുന്നതിനെക്കാൾ പ്രധാനം കേരളത്തിൽ സിപിഎമ്മിനെ തോൽപിക്കുകയാണെന്നു കോൺഗ്രസ് നേതാക്കന്മാർ. കേന്ദ്രത്തിൽ നിന്നു ബിജെപിയെ തെറിപ്പിക്കുന്നതിനെക്കാൾ പ്രധാനം കേരളത്തിൽ കോൺഗ്രസിനെ തോൽപിക്കുകയാണെന്നു സിപിഎം നേതാക്കന്മാർ.

ചുമ്മാതല്ല ഇത്തവണ ഇലക്‌ഷനു ചൂടില്ല ചൂടില്ല എന്നു പറഞ്ഞു കേൾക്കുന്നത്. ചേട്ടന്മാരേ, ഇതു ലോക്‌സഭാ ഇലക്​ഷനാണ്, പഞ്ചായത്ത് ഇലക്‌ഷനല്ല.

English Summary:

Why youth participation in Lok Sabha voting is important