കച്ചത്തീവിൽ കലങ്ങി ശ്രീലങ്ക; മാലദ്വീപിന്റെ ചങ്കിൽ ചൈന; ഇന്ത്യയുടെ അയൽപക്കനയത്തിൽ സംഭവിച്ചത്?
2023ൽ തന്നെ ഇന്ത്യയെ പുറത്താക്കാൻ മാലദ്വീപ് ശക്തമായ നീക്കം തുടങ്ങിയിരുന്നു. ‘ഇന്ത്യ ഔട്ട്’ എന്ന ക്യാംപെയ്ൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കിടയിലെ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നേപ്പാൾ മുതൽ ബംഗ്ലദേശ്, ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിൽ സമീപകാലത്ത് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വർധിച്ചുവരികയാണ്. ഈ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം സംഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ സാഹചര്യങ്ങളിലും അവരുടെ രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ പങ്ക് സംശയാസ്പദമാണെങ്കിലും, ഇന്ത്യയുടെ അസ്വാരസ്യം അതിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല.
2023ൽ തന്നെ ഇന്ത്യയെ പുറത്താക്കാൻ മാലദ്വീപ് ശക്തമായ നീക്കം തുടങ്ങിയിരുന്നു. ‘ഇന്ത്യ ഔട്ട്’ എന്ന ക്യാംപെയ്ൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കിടയിലെ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നേപ്പാൾ മുതൽ ബംഗ്ലദേശ്, ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിൽ സമീപകാലത്ത് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വർധിച്ചുവരികയാണ്. ഈ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം സംഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ സാഹചര്യങ്ങളിലും അവരുടെ രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ പങ്ക് സംശയാസ്പദമാണെങ്കിലും, ഇന്ത്യയുടെ അസ്വാരസ്യം അതിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല.
2023ൽ തന്നെ ഇന്ത്യയെ പുറത്താക്കാൻ മാലദ്വീപ് ശക്തമായ നീക്കം തുടങ്ങിയിരുന്നു. ‘ഇന്ത്യ ഔട്ട്’ എന്ന ക്യാംപെയ്ൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കിടയിലെ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നേപ്പാൾ മുതൽ ബംഗ്ലദേശ്, ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിൽ സമീപകാലത്ത് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വർധിച്ചുവരികയാണ്. ഈ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം സംഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ സാഹചര്യങ്ങളിലും അവരുടെ രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ പങ്ക് സംശയാസ്പദമാണെങ്കിലും, ഇന്ത്യയുടെ അസ്വാരസ്യം അതിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല.
2023ൽ തന്നെ ഇന്ത്യയെ പുറത്താക്കാൻ മാലദ്വീപ് ശക്തമായ നീക്കം തുടങ്ങിയിരുന്നു. ‘ഇന്ത്യ ഔട്ട്’ എന്ന ക്യാംപെയ്ൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കിടയിലെ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നേപ്പാൾ മുതൽ ബംഗ്ലദേശ്, ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിൽ സമീപകാലത്ത് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വർധിച്ചുവരികയാണ്. ഈ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം സംഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ സാഹചര്യങ്ങളിലും അവരുടെ രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ പങ്ക് സംശയാസ്പദമാണെങ്കിലും, ഇന്ത്യയുടെ അസ്വാരസ്യം അതിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല. കൂടാതെ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള അവിശ്വാസം ഒരു പ്രായോഗിക ബദലായി ചൈനയിലേക്ക് ചായാൻ അവരെ പ്രേരിപ്പിച്ചുവെന്നും പറയാം.
ശ്രീലങ്കയിലെ കച്ചത്തീവിനെ ഇന്ത്യ വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി പ്രധാനമന്ത്രി സമൂഹ മാധ്യമങ്ങളിൽ നടത്തിയ പ്രസ്താവന ചൂടുള്ള ചർച്ചയായി തുടരുകയാണിപ്പോഴും. ഇതെന്തായാലും ശ്രീലങ്കയുമായുള്ള ബന്ധത്തിൽ ഇളക്കം തട്ടിച്ചിട്ടുണ്ട്. മാലദ്വീപാണെങ്കിൽ ഏറെക്കുറേ ചൈനയോട് വിധേയപ്പെട്ടു കഴിഞ്ഞു. ഭൂട്ടാനും മ്യാൻമറും അഫ്ഗാനിസ്ഥാനും നേപ്പാളുമെല്ലാം വഴിമാറാൻ തുടങ്ങുമ്പോൾ സുസ്ഥിരമായ അയൽപക്കം ഉറപ്പുവരുത്താൻ ഇന്ത്യ ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങളുണ്ട്.
∙ ചാഞ്ചാടി ശ്രീലങ്ക
ശ്രീലങ്കയുമായുള്ള സവിശേഷ ബന്ധങ്ങളിലും കാലാകാലങ്ങളിൽ തിരിച്ചടികളുണ്ടായിട്ടുണ്ട്. തമിഴ് പ്രശ്നത്തിൽ ആദ്യഘട്ടങ്ങളിൽ ഇടപെട്ട ഇന്ത്യയോട് മാറിവന്ന ഭരണകൂടങ്ങൾ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. 1987ലെ ഇന്ത്യ-ശ്രീലങ്ക കരാറും ഇന്ത്യൻ സമാധാനപരിപാലന സേനയുടെ പ്രവർത്തനങ്ങളും കാര്യങ്ങളെ മാറ്റിമറിച്ചു. രാജീവ്ഗാന്ധി വധത്തെത്തുടർന്ന് ഇന്ത്യയുടെ നിലപാടിൽ കാതലായ മാറ്റങ്ങൾ വന്നു. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതെ സാമ്പത്തിക-വ്യാപാരകാര്യങ്ങളിൽ ഊന്നി ബന്ധം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. രാജപക്സെ ഭരണകൂടം 2008-09ൽ തമിഴ് വംശജർക്കെതിരെ നടത്തിയ നരഹത്യയെ മറ്റൊരു തരത്തിൽ ഇന്ത്യ ന്യായീകരിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദം കാരണം ചില നിലപാടുമാറ്റങ്ങൾക്ക് ഇന്ത്യ വഴങ്ങേണ്ടി വന്നു. ഉദാഹരണത്തിന് മനുഷ്യാവകാശ കമ്മിഷനിൽ ശ്രീലങ്കക്കെതിരെ കൊണ്ടുവന്ന പ്രമേയങ്ങളെ ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ മാറിനിന്നും ഇന്ത്യ തന്ത്രപരമായി പ്രതികരിച്ചു.
വടക്കുകിഴക്കൻ തമിഴരുടെ ആശങ്കകളും പരാതികളും വ്യാപകമായി ശ്രദ്ധയാകർഷിച്ചപ്പോൾ ഇന്ത്യൻ വംശജരായ തമിഴരുടെ ദയനീയമായ അവസ്ഥ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. ശ്രീലങ്കയിലെ ജനസംഖ്യയുടെ നാലിലൊന്ന് തമിഴരാണ്. അവരിൽ പലരും തമിഴ്നാടുമായി വൈകാരികമായ ബന്ധം നിലനിർത്തുന്നു. ശ്രീലങ്കയിൽ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ധാരാളം തമിഴർ ഇന്ത്യയിലേക്ക് പലായനം ചെയ്തു. അതിനുശേഷം, പതിനായിരക്കണക്കിന് ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് തമിഴ്നാട് ആതിഥേയരായി. തമിഴ് പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന് ഇന്ത്യ ആത്മാർഥമായി ശ്രമം നടത്തിയിട്ടുണ്ടോയെന്ന ആശങ്ക ഇപ്പോഴുമുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തുടരെത്തുടരെ അറസ്റ്റ് ചെയ്യുന്നതാണ് ശ്രീലങ്കയുമായുള്ള മറ്റൊരു വലിയ പ്രശ്നം.
ഇന്ത്യൻ തീരത്തിനടുത്തുള്ള മത്സ്യസമ്പത്ത് കുറയുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കൂടുതൽ മേഖലകളിലേക്ക് പോകുന്നുണ്ട്. 1974ലെയും 1976ലെയും ഉടമ്പടിപ്രകാരം സമുദ്രാതിർത്തികൾ വേർതിരിച്ചിട്ടുണ്ടെങ്കിലും വളരെ സങ്കീർണമായ ഈ കടലിടുക്കിൽ ഇരുരാജ്യങ്ങളിലെയും മൽസ്യത്തൊഴിലാളികൾക്ക് മാനുഷികമായ പരിഗണനകൾ നൽകണമായിരുന്നു. ഉടമ്പടി ഒപ്പിടുമ്പോൾ ഇത് പിന്നീട് സങ്കീർണമാകുമെന്നു കരുതിയിട്ടുണ്ടാവില്ല. എന്നാൽ ഈ മാനുഷിക വിഷയത്തിൽ തുടർച്ചയായ സഹകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉയർന്ന തലത്തിലുള്ള ചർച്ചകൾ അനിവാര്യമായിരുന്നു. മത്സ്യത്തൊഴിലാളികൾക്കെതിരെ ബലപ്രയോഗം പാടില്ല എന്ന അടിസ്ഥാന നിഗമനത്തിൽ ആയിരിക്കണം ഇത് നടക്കേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ ഇരുരാജ്യങ്ങളിലെയും മാറിവന്ന ഭരണകൂടങ്ങൾ ഇത് അവഗണിച്ചു.
∙ കല്ലുകടിയായി കച്ചത്തീവ്
ഇതിനിടയിലാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചർച്ചകൾ കൊടുമ്പിരി കൊണ്ടത്. മോദിയുടെയും വിദേശകാര്യമന്ത്രിയുടെയും പ്രസ്താവനകൾ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നടത്തിയതെന്ന് വ്യക്തമാണ്. പ്രത്യേകിച്ച് കോൺഗ്രസിനെയും ഡിഎംകെയെയും മുൾമുനയിൽ നിർത്തികൊണ്ടുള്ള പ്രസ്താവനകൾ. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ ഏതുതരം ഇടപെടലാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.
ജയലളിത സുപ്രീംകോടതിയിൽ ഈ വിഷയത്തിൽ നൽകിയ ഹർജി നിലനിൽക്കുന്നതുകൊണ്ട് തിടുക്കത്തിൽ ഒരു നിലപാടുമാറ്റത്തിനായി മോദി സർക്കാർ നീങ്ങുമെന്ന് ആരും കരുതുന്നില്ല. മാത്രമല്ല ശ്രീലങ്ക കഴിഞ്ഞവർഷം നേരിട്ട സാമ്പത്തിക ദുരന്തമുഖത്ത് കൈത്താങ്ങായി നിന്ന ഇന്ത്യയോടു പിണങ്ങാൻ അവിടുത്തെ ഭരണകൂടം മടിക്കും. ചൈനയുടെ ശ്രീലങ്കയിലെ പ്രവർത്തനങ്ങളെ സംശയത്തോടെ വീക്ഷിച്ചിരുന്നവർക്ക് അന്ന് മറ്റൊന്ന് കൂടി ബോധ്യപ്പെട്ടിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യയല്ലാതെ മറ്റാരുമുണ്ടാവില്ലെന്ന സത്യം.
∙ ശത്രുപക്ഷത്ത് മാലദ്വീപ്, ബന്ധം മുറിഞ്ഞ് അഫ്ഗാനിസ്ഥാൻ
ഉഷ്ണമേഖലാ പറുദീസയായ മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധവും ഇക്കാലയളവിനുള്ളിൽ വളരെ മോശമായിക്കഴിഞ്ഞു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ കടുത്ത ഇന്ത്യാവിരുദ്ധ നിലപാടും ചൈനയെ നിരന്തരം പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസ്താവനകളും കാര്യങ്ങളെ കീഴ്മേൽ മറിച്ചു. 2024 മാർച്ച് 15നകം സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടുള്ള മുഹമ്മദ് മുയിസു സർക്കാരിന്റെ നിലപാട് കടുത്ത പ്രതിഷേധമാണുണ്ടാക്കിയത്. തിരഞ്ഞെടുപ്പിലുടനീളം ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ മുയിസു നടത്തിയിരുന്നത് നേരത്തേ മോദി ഭരണകൂടം വിലയിരുത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാവണം ലക്ഷദ്വീപിനെക്കുറിച്ചുള്ള മോദിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റും തുടർന്നുള്ള വിവാദങ്ങളും.
മാലദ്വീപിൽ നിന്നും വിനോദസഞ്ചാര സാധ്യതകൾ ലക്ഷദ്വീപിലേക്ക് പറിച്ചുനടുമെന്ന തോന്നൽ മാലദ്വീപ് സർക്കാരിനും ഉണ്ടായിക്കാണും. എന്തായാലും ഒരു സൗഹൃദരാജ്യത്തെക്കൂടി മേഖലയിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെടുമെന്ന പ്രതീതി ഇതുകാരണമുണ്ടായി. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം വളരെക്കാലം ഊഷ്മളവും സൗഹൃദപരവുമായിരുന്നു. താലിബാന്റെ രണ്ടാംവരവോടെ കാര്യങ്ങൾ മാറി. ആ രാജ്യവുമായുള്ള നയതന്ത്രബന്ധം പോലും ഇപ്പോൾ പരിമിതമാണ്. താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കാൻ തയാറാകാത്തിടത്തോളം അഫ്ഗാനുമായുള്ള ബന്ധം അനിശ്ചിതമായി തുടരും. എന്നാലും പരിമിതമായ തോതിൽ ഇന്ത്യ മാനുഷിക സഹായം നൽകുന്നുണ്ട്.
∙ അയൽപക്ക നയതന്ത്രം പുതുക്കിപ്പണിയണം
ചുരുക്കത്തിൽ സൗഹൃദ-അയൽപക്കം നിലനിർത്തണമെങ്കിൽ ഇന്ത്യ ആദ്യം സ്ഥിരതയുള്ളതും സമാധാനപരവുമായ പ്രാദേശിക ക്രമം സ്ഥാപിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിനാദ്യം വേണ്ടത് ചെറുതും വലുതുമായ അയൽരാജ്യങ്ങളോട് ജനാധിപത്യപരമായി ഇടപെടുകയും സംവദിക്കുകയും ചെയ്യുക എന്നതാണ്. ഇന്ത്യയുടെ ‘വല്യേട്ടൻ’ മനോഭാവം പലപ്പോഴും മറ്റുരാജ്യങ്ങളെ സംശയത്തിന്റെയും ആശങ്കയുടെയും അന്തരീക്ഷത്തിലേക്ക് തള്ളിവിടും. പ്രത്യേകിച്ച് മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതെയും അവരുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടും വിധം അഭിപ്രായങ്ങൾ പറയാതെയുമിരിക്കണം.
മേഖലയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളോട് സമയബന്ധിതമായി പ്രതികരിച്ച്, പ്രശ്നങ്ങൾ വലുതാകുന്നത് തടയുകയും മേഖലാ സാമ്പത്തികനയത്തെ സ്വാഭാവിക ഭൂമിശാസ്ത്രപരമായ നേട്ടങ്ങളുമായി സമന്വയിപ്പിക്കാനും ശ്രമിക്കണം. സാർക്കിന്റെ പുനരുജ്ജീവനം ഒരർഥത്തിൽ ഇതിനുള്ള ഒരു വേദിയാണ്. ഇന്ത്യ എപ്പോഴും സാർക്കിനെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. കാരണം ഭൂരിപക്ഷം അയൽരാജ്യങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇന്ത്യയുമായി സ്നേഹ-ദ്വേഷ ബന്ധത്തിലാണ്, ഇടയ്ക്കിടെ കലഹത്തിലും. ഏതാനം ആഴ്ചകൾകൊണ്ടുതന്നെ ഇന്ത്യയുടെ നയതന്ത്രം പുതിയ ഉയരങ്ങളിലെത്തിയെന്നും ജി-20 ഉച്ചകോടിയിൽ എടുത്ത ചില തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിലെ ലോകം സ്വീകരിക്കുന്ന ദിശയെ മാറ്റിമറിക്കാൻ ശേഷിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
എന്നാൽ സ്വന്തം ഭൗമരാഷ്ട്ര തട്ടകത്തിന്റെ ദിശമാറ്റാൻ കഴിയാത്തിടത്തോളം ഇന്ത്യയ്ക്കു ലോകക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് വിചാരിക്കുന്നത് വെറും അതിശയോക്തിയും യാഥാർഥ്യമാക്കാൻ കഴിയാത്ത സ്വപ്നവും മാത്രമാണ്. ‘അയൽക്കാരെ കൈകാര്യം ചെയ്യുകയെന്നതാണ് വിദേശനയത്തിന്റെ യഥാർഥ പരീക്ഷണം.’– മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഒരിക്കൽ പറഞ്ഞു. സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ അയൽപക്കങ്ങളെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ നമ്മുടെ അയൽപക്ക നയതന്ത്രം സാമ്പ്രദായിക ശീലങ്ങളിൽനിന്നും മാറിസഞ്ചരിച്ചേ തീരൂ.