മഞ്ഞുകാലമെത്താൻ മറന്ന കേരളത്തിൽ 2024ല്‍ മകരത്തിൽതന്നെ വേനൽച്ചൂട് അനുഭവപ്പെട്ടു തുടങ്ങി. മാർച്ച് മുതൽ താപനില ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ ആർദ്രത മൂലം യഥാർത്ഥ താപനിലയേക്കാൾ വളരെ കൂടിയ ചൂടാണ് നമുക്ക് അനുഭവപ്പെടുന്നത്. രൂക്ഷമാകുന്ന കാലാവസ്ഥാ പ്രതിസന്ധിക്കൊപ്പം ‘എൽനിനോ’ പ്രതിഭാസം (ശാന്ത സമുദ്രോപരിതലം ക്രമാതീതമായി ചൂട് പിടിക്കുന്ന അവസ്ഥ) കൂടി വന്നതാവാം ചൂട് ഇത്രയും ഉയരാൻ കാരണം. എൽനിനോ പ്രതിഭാസം അവസാനിച്ചു എന്ന പുതിയ വാർത്ത ആശ്വാസമാണ്. പക്ഷേ, സമൃദ്ധമായ വേനൽ മഴ ഇനിയും വൈകിയാൽ ഇടവപ്പാതി വരെയുള്ള സമയം സംസ്ഥാനം അക്ഷരാർഥത്തിൽ തീച്ചൂളയിൽ തുടരേണ്ടി വരും. വർധിക്കുന്ന ചൂടിനൊപ്പം വൈദ്യുതിയുടെ ആവശ്യകതയും കുതിച്ചുയരുകയാണ്. മാർച്ചിൽ ഇതിനു മുൻപൊരിക്കലും പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരുന്നില്ല. എന്നാൽ ഇത്തവണ മാർച്ച് 11 മുതൽ ഞായർ, ദുഖവെള്ളി ഒഴികെയുള്ള എല്ലാ ദിവസവും പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു. സമീപകാലത്തെ സ്വർണവില പോലെ പ്രതിദിന വൈദ്യുതി ഉപയോഗവും സന്ധ്യാസമയത്തെ പീക്ക് ഡിമാൻഡും തുടർച്ചയായി പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 2023 ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആയിരുന്നു ഇതിനുമുൻപ് ഏറ്റവും കൂടിയ പീക്ക് ഡിമാൻഡ്. പ്രതിദിന വൈദ്യുതി ഉപയോഗത്തിലെ മുൻ റെക്കോർഡും അന്നു തന്നെയായിരുന്നു; 102.998 ദശലക്ഷം യൂണിറ്റ്. എന്നാൽ 2024 മാർച്ച്‌ 11 മുതൽ പീക്ക് ഡിമാൻഡ് പത്തു വട്ടവും പ്രതിദിന വൈദ്യുതി ഉപയോഗം എട്ട് തവണയും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലും വൈദ്യുതി ആവശ്യകത അൽപം കുറവായിരിക്കും. എന്നാൽ ഏപ്രിൽ 7 ഞായറാഴ്ച പീക്ക് ഡിമാൻഡിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുകയാണുണ്ടായത്. ഇങ്ങനെ പോയാൽ കടുത്ത വൈദ്യുത പ്രതിസന്ധിയിലാകാൻ കേരളത്തിന് അധികസമയം വേണ്ടിവരില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുകാലമെത്താൻ മറന്ന കേരളത്തിൽ 2024ല്‍ മകരത്തിൽതന്നെ വേനൽച്ചൂട് അനുഭവപ്പെട്ടു തുടങ്ങി. മാർച്ച് മുതൽ താപനില ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ ആർദ്രത മൂലം യഥാർത്ഥ താപനിലയേക്കാൾ വളരെ കൂടിയ ചൂടാണ് നമുക്ക് അനുഭവപ്പെടുന്നത്. രൂക്ഷമാകുന്ന കാലാവസ്ഥാ പ്രതിസന്ധിക്കൊപ്പം ‘എൽനിനോ’ പ്രതിഭാസം (ശാന്ത സമുദ്രോപരിതലം ക്രമാതീതമായി ചൂട് പിടിക്കുന്ന അവസ്ഥ) കൂടി വന്നതാവാം ചൂട് ഇത്രയും ഉയരാൻ കാരണം. എൽനിനോ പ്രതിഭാസം അവസാനിച്ചു എന്ന പുതിയ വാർത്ത ആശ്വാസമാണ്.

പക്ഷേ, സമൃദ്ധമായ വേനൽ മഴ ഇനിയും വൈകിയാൽ ഇടവപ്പാതി വരെയുള്ള സമയം സംസ്ഥാനം അക്ഷരാർഥത്തിൽ തീച്ചൂളയിൽ തുടരേണ്ടി വരും. വർധിക്കുന്ന ചൂടിനൊപ്പം വൈദ്യുതിയുടെ ആവശ്യകതയും കുതിച്ചുയരുകയാണ്. മാർച്ചിൽ ഇതിനു മുൻപൊരിക്കലും പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് ((Million Unit- mu) കടന്നിരുന്നില്ല. എന്നാൽ ഇത്തവണ മാർച്ച് 11 മുതൽ ഞായർ, ദുഖവെള്ളി ഒഴികെയുള്ള എല്ലാ ദിവസവും പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു. സമീപകാലത്തെ സ്വർണവില പോലെ പ്രതിദിന വൈദ്യുതി ഉപയോഗവും സന്ധ്യാസമയത്തെ പീക്ക് ഡിമാൻഡും തുടർച്ചയായി പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

കടുത്ത ചൂടിനെ വെല്ലുവിളിച്ച് ജോലി ചെയ്യുന്ന കെഎസ്ഇബി പ്രവർത്തകർ. (ചിത്രം∙മനോരമ)
ADVERTISEMENT

2023 ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആയിരുന്നു ഇതിനുമുൻപ് ഏറ്റവും കൂടിയ പീക്ക് ഡിമാൻഡ്. പ്രതിദിന വൈദ്യുതി ഉപയോഗത്തിലെ മുൻ റെക്കോർഡും അന്നു തന്നെയായിരുന്നു; 102.998 ദശലക്ഷം യൂണിറ്റ്. എന്നാൽ 2024 മാർച്ച്‌ 11 മുതൽ പീക്ക് ഡിമാൻഡ് പത്തു വട്ടവും പ്രതിദിന വൈദ്യുതി ഉപയോഗം എട്ട് തവണയും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലും വൈദ്യുതി ആവശ്യകത അൽപം കുറവായിരിക്കും. എന്നാൽ ഏപ്രിൽ 7 ഞായറാഴ്ച പീക്ക് ഡിമാൻഡിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുകയാണുണ്ടായത്. ഇങ്ങനെ പോയാൽ കടുത്ത വൈദ്യുത പ്രതിസന്ധിയിലാകാൻ കേരളത്തിന് അധികസമയം വേണ്ടിവരില്ല.

Show more

∙ എല്ലാ റെക്കോർഡും കടന്നു

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ അഭൂതപൂർവമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2022-23 ൽ അതിന് മുൻപത്തെ വർഷത്തെ അപേക്ഷിച്ച് 4.77% അധികവൈദ്യുതിയാണ് ഉപയോഗിച്ചത്. 2013-14 മുതലുള്ള 9 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രതിവർഷം ശരാശരി 826 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപയോഗ വർധനവാണ് ഉണ്ടായിട്ടുള്ളത്, വർധനവിന്റെ തോത് ശരാശരി 3.54%. എന്നാൽ നടപ്പ് വർഷം വൈദ്യുതി ഉപയോഗ വർധനവിന്റെ തോത് 10.5 ശതമാനത്തിന് മുകളിലാണ്.

കഴിഞ്ഞവർഷം (2022-23) കേരളത്തിൽ 27977 ദശലക്ഷം യൂണിറ്റ് (എംയു) വൈദ്യുതിയാണ് ഉപയോഗിച്ചതെങ്കിൽ ഇത്തവണ 30937.88 എംയു വൈദ്യുതി നമ്മൾ ഉപയോഗിച്ചു. മുൻ വർഷത്തേക്കാൾ 2960.7 എംയു അധികം.

ചരിത്രത്തിൽ ആദ്യമായി വാർഷിക വൈദ്യുതി ഉപയോഗം 30,000 ദശലക്ഷം യൂണിറ്റ് കടന്നതിന് പുറമേ പ്രതിമാസ ഉപയോഗം ആദ്യമായി 3000 ദശലക്ഷം യൂണിറ്റ് കടക്കുന്നതിനും (3056.76 എംയു) 2024 മാർച്ച്‌ സാക്ഷിയായി.1880കളിൽ ആഗോള ശരാശരി താപനില കണക്കാക്കാൻ തുടങ്ങിയശേഷം ഏറ്റവും ചൂട് കൂടിയ മാർച്ച്‌ മാസമാണ് കടന്ന് പോയത്. കഴിഞ്ഞ പത്തു മാസവും ചരിത്രത്തിലെ ചൂട് കൂടിയ മാസങ്ങളായിരുന്നു. വൈദ്യുതി ഉപയോഗത്തിലെ ഈ വൻ വർധനയ്ക്ക് നിദാനമായത് അന്തരീക്ഷ താപനിലയിലെ ഈ മാറ്റമാണ്.

കനത്ത ചൂടാണെങ്ങും. വെയിലത്തുള്ള ജോലികൾ ഒഴിവാക്കണമെന്ന അധികൃതരുടെ നിർദ്ദേശവുമുള്ള സമയത്താണ് കെഎസ്ഇബി ജോലിക്കാർ ഉച്ചയ്ക്കു ജോലി ചെയ്യുന്നത്. കോഴിക്കോട് ടൗൺഹാളിനു സമീപത്തു നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
ADVERTISEMENT

2021-22 നെ അപേക്ഷിച്ച് 2022-23ൽ ഉപയോഗത്തിൽ പരിമിതമായ വർധന മാത്രമേ വന്നിട്ടുള്ളൂ. (2021 മേയ്, ജൂൺ മാസങ്ങളിൽ ലോക്ക് ഡൗൺ മൂലം ഉപയോഗം ഗണ്യമായി കുറഞ്ഞതിനാൽ ആണ് 2022 മേയ്, ജൂൺ മാസങ്ങളിൽ ഉപയോഗത്തിൽ 15%, 12% വർധനവ് കാണുന്നത്) എന്നാൽ നടപ്പു വർഷത്തിൽ ഓരോ മാസത്തിലും മുൻവർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവുണ്ട്. 2023 മേയ് മാസത്തിൽ മുൻ വർഷത്തേക്കാൾ 20 ശതമാനത്തിലേറെയാണ് ഉപയോഗം കൂടിയത്. 2022 മേയ് മാസത്തിൽ കേരളത്തിൽ ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. അതിനാൽ തന്നെ അന്ന് വൈദ്യുതി ഉപയോഗം താരതമ്യേന കുറവായിരുന്നു.

എന്നാൽ 2023ൽ നമുക്ക് കാര്യമായി വേനൽമഴ ലഭിച്ചില്ല. അതിനാൽ ചൂട് ക്രമാതീതമായി ഉയരുകയും വൈദ്യുതി ഉപയോഗം കൂടുകയും ചെയ്തു. സാധാരണ മഴക്കാലം ഏറ്റവും സജീവമായിരിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വൈദ്യുതി ഉപയോഗം താരതമ്യേന കുറവായിരിക്കും. എന്നാൽ 2023 ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ തീരെ മഴ ഇല്ലായിരുന്നു. അതിനാൽ തന്നെ മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം അധിക ഉപയോഗമാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. ഇത്തവണ മഞ്ഞുകാലം ഇല്ലാതിരുന്നതിനാൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലും മുൻ വർഷത്തേക്കാൾ 10 ശതമാനത്തിലേറെ വൈദ്യുതി കേരളത്തിന് വേണ്ടി വന്നു.

നിലവിൽ വേനൽ കാലത്ത് വെളുപ്പിന് മൂന്നുമണി മുതൽ രാവിലെ 9-10 മണി വരെ ആണ് ഡിമാൻഡ് ഏറ്റവും കുറവ് ഉള്ളത്. ഉച്ചയോടെ ഉയർന്നു തുടങ്ങുന്ന വൈദ്യുതി ആവശ്യകത രാത്രി 8–12 മണി വരെ ഏറ്റവും ഉയർന്നുനിൽക്കുന്നു. 

സംസ്ഥാനത്ത് മഴക്കാലത്തും വേനൽക്കാലത്തും വൈദ്യുതിയുടെ ആവശ്യകതയിൽ വലിയ അന്തരം ഉണ്ട്. മഴക്കാലത്തെ അപേക്ഷിച്ച് 20 ശതമാനത്തിനടുത്ത് അധികം വൈദ്യുതിയാണ് മാർച്ച്– മേയ് മാസങ്ങളിൽ വേണ്ടി വരാറുള്ളത്. എന്നാൽ അത്യാവശ്യം മഴ ലഭിച്ച 2023 ജൂലൈ മാസത്തിൽ ശരാശരി 75.28 എംയു വൈദ്യുതി ഉപയോഗിച്ചിടത്ത് 2024 ഏപ്രിലിൽ എത്തുമ്പോൾ 98.61 എംയു വൈദ്യുതിയാണ് പ്രതിദിനം ഉപയോഗിക്കുന്നത്. വർധനവ് 30.99 %. വൈദ്യുതി ആവശ്യകതയും കാലാവസ്ഥയും തമ്മിലുള്ള ബന്ധം അടിവരയിടുന്നതായിരുന്നു ഏപ്രിൽ 11 ലെയും 12 ലെയും പീക്ക് സമയത്തെ പരമാവധി ഡിമാൻഡ്. ഏപ്രിൽ 11 ന് വൈകീട്ട് പരമാവധി 5319 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടി വന്നത്. ഏപ്രിൽ 12 ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും വേനൽ മഴ ലഭിച്ചതോടെ അന്ന് വൈകീട്ടത്തെ പീക്ക് ഡിമാൻഡ് 4769 മെഗാവാട്ട് മാത്രമായിരുന്നു, മുൻ ദിവസത്തേക്കാൾ 550 മെഗാവാട്ട് കുറവ്.

അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽ തിരുവനന്തപുരം നഗരത്തിലെ കാഴ്ച. (ചിത്രം∙മനോരമ)

∙ പീക്ക് സമയം അൺലിമിറ്റഡ്

ADVERTISEMENT

വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെയാണ് വൈദ്യുതി ആവശ്യകത ഏറ്റവും ഉയർന്ന വൈകുന്നേരത്തെ പീക്ക് സമയമായി കെഎസ്ഇബി കണക്കാക്കുന്നത്. എന്നാൽ ഇപ്പോൾ വേനൽക്കാലത്ത് പീക്ക് സമയം കൂടുതൽ നീണ്ടു പോകുന്നു. ഈ മാസത്തിൽ മിക്ക ദിവസവും രാത്രി 10 മണിക്ക് ശേഷമാണ് ഏറ്റവും ഉയർന്ന ഡിമാൻഡ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ വേനൽ കാലത്ത് വെളുപ്പിന് മൂന്നുമണി മുതൽ രാവിലെ 9-10 മണി വരെ ആണ് ഡിമാൻഡ് ഏറ്റവും കുറവ് ഉള്ളത്. ഉച്ചയോടെ ഉയർന്നു തുടങ്ങുന്ന വൈദ്യുതി ആവശ്യകത രാത്രി 8–12 മണി വരെ ഏറ്റവും ഉയർന്നുനിൽക്കുന്നു. ഈ മാറ്റം ഉൾക്കൊള്ളുകയും ടിഒഡി (Time of the day) മീറ്ററുകൾ ഉള്ള ഉപയോക്താക്കൾക്ക് പീക്ക് സമയത്തെ താരിഫ് വേനൽക്കാലത്ത് എങ്കിലും12 മണി വരെ ആക്കുകയും ചെയ്തില്ലെങ്കിൽ അത് വൈദ്യുതി ബോർഡിന് സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കും.

Show more

∙ നിലവിലെ പ്രതിസന്ധി മറികടക്കാൻ

2004ലെ വേനലിനു ശേഷം ഒരുപക്ഷേ വൈദ്യുതി ബോർഡ് നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധിയാണ് ഇത്തവണത്തേത്. നിലവിൽ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലാണ്. ഏപ്രിൽ 10 രാവിലെ 7 മണിക്കുള്ള കണക്ക് പ്രകാരം 1732 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് വൈദ്യുതി ബോർഡിന്റെ റിസർവോയറുകളിൽ ഉള്ളത്. അതിനാൽ തന്നെ മേയ് 31ന് ഉണ്ടാകേണ്ട ചുരുങ്ങിയ സ്റ്റോറേജ് (ഏകദേശം 700 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് വേണ്ടത്ര വെള്ളം) കഴിച്ചാൽ ഈ നിലയങ്ങളിൽ നിന്നുള്ള ഉൽപാദനം പ്രതിദിനം 15 മുതൽ 20 ദശലക്ഷം യൂണിറ്റ് വരെ മാത്രമേ സാധ്യമാകൂ.

ഏപ്രില്‍ 27ന് 110.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. 2013 ഏപ്രിൽ 27ന് 89.96  ദശലക്ഷം യൂണിറ്റ് ഉപയോഗിച്ച സ്ഥാനത്താണിത്. 

കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള നമ്മുടെ വിഹിതവും ദീർഘകാല കരാറുകൾ വഴി ലഭിക്കുന്ന വൈദ്യുതിയും കൊണ്ട് ബാക്കി വേണ്ട വൈദ്യുതി മുഴുവനായി കണ്ടെത്താൻ ആകില്ല. അതിനാൽ കുറച്ച് വൈദ്യുതി പവർ എക്സ്ചേഞ്ചുകളിൽ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങിയിട്ടാണ് ഇപ്പോൾ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നത്. വേനൽ മഴ കാര്യമായി ലഭിച്ചില്ലെങ്കിൽ അടുത്ത രണ്ടു മാസവും സമാനമായ സ്ഥിതിയാണ് ഉണ്ടാവുക. ഈ സാഹചര്യത്തിൽ അടിയന്തരമായി ചില നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.

1. ശക്തമായ ഊർജ സംരക്ഷണ ക്യാംപെയ്ൻ നടത്തുക. വിദ്യാർഥികൾ, റസിഡൻസ് അസോസിയേഷനുകൾ, വാണിജ്യ വ്യവസായ മേഖലകളിലെ സംഘടനകൾ തുടങ്ങിയവരെയെല്ലാം ഇതിന്റെ ഭാഗമാക്കുക. ഇതിൽ പീക് സമയത്ത് വൈദ്യുതി കൂടുതലായി വേണ്ട ഉപകരണങ്ങൾ കഴിയാവുന്നതും പ്രവർത്തിപ്പിക്കാതിരിക്കാൻ പ്രത്യേകമായി ആഹ്വാനം ചെയ്യേണ്ടതുണ്ട്.
2. ആർഭാടത്തിനായുള്ള വൈദ്യുതി അലങ്കാരങ്ങൾ കർശനമായി നിയന്ത്രിക്കുക
3. വലിയ തുണിക്കടകളിലും ജ്വല്ലറികളിലും എല്ലാം ഡീസൽ ജനറേറ്ററുകൾ ഉണ്ടാകും. അടിയന്തര പരിഹാരം എന്ന നിലയിൽ പാരിസ്ഥിതികമായി അഭികാമ്യം അല്ലെങ്കിൽ പോലും പീക്ക് സമയത്ത് അവരോട് ഈ ജനറേറ്ററുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുകയും അതിന് അവർക്ക് ഇൻസെന്റീവ് നൽകുകയും ചെയ്യാവുന്നതാണ്.

കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ ഓരോ പഠനങ്ങളും പ്രതിസന്ധിയുടെ ആഴം നേരത്തെ കണക്കാക്കിയിരുന്നതിനേക്കാൾ അധികമാണെന്നും സ്ഥിതിഗതികൾ ഇനിയും രൂക്ഷമാകും എന്നും ഉറപ്പിച്ചു പറയുന്നു. ചൂട് കൂടുന്നതോടെ സ്വാഭാവികമായും വൈദ്യുതിയുടെ ആവശ്യകതയും ഗണ്യമായി ഉയരും. വൈദ്യുത വാഹനങ്ങളുടെ വ്യാപനം സമീപഭാവിയിൽ തന്നെ വർധിക്കും എന്നതിനാൽ അതിനായും അധിക വൈദ്യുതി വേണ്ടിവരും. പ്രതിസന്ധി ഘട്ടങ്ങളിൽ കൈക്കൊള്ളുന്ന ഹ്രസ്വകാല നടപടികൾക്ക് ഒപ്പം കാലാവസ്ഥയിലെ മാറ്റങ്ങൾ കൂടി കണക്കിലെടുത്തുള്ള ദീർഘകാല ആസൂത്രണം അനിവാര്യമാണ്. ഇത് ആഗോളതലത്തിൽ ഊർജരംഗത്ത് വന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾക്ക് അനുസൃതമായിരിക്കുകയും വേണം.

കനത്ത ചൂടിനെത്തുടർന്ന് പുല്ലുകളും ചെടികളും വാടിക്കരിഞ്ഞു തുടങ്ങുകയാണ്. കണ്ണൂരിൽ നിന്നുള്ള ദൃശ്യം. (ചിത്രം∙മനോരമ)

പൊതുസമൂഹവുമായും സ്വതന്ത്ര വിദഗ്ധരുമായും ഇക്കാര്യത്തിൽ വിപുലമായ സംഭാഷണങ്ങൾക്ക് വൈദ്യുതി ബോർഡ് തയാറാകണം. ചുരുക്കത്തിൽ വൈദ്യുതി ബോർഡ് ജലാശയങ്ങളെയല്ല ജനാശയങ്ങളെ വേണം ആശ്രയിക്കാൻ (കടപ്പാട്). നമ്മുടെ അടിസ്ഥാന ആവശ്യങ്ങളെ പരിമിതപ്പെടുത്താതെ തന്നെ കഴിയാവുന്നത്രയും ഊർജ സംരക്ഷണം ഉറപ്പുവരുത്തുകയും ഊർജ ക്ഷമത വർധിപ്പിക്കുകയും ചെയ്യുക എന്നതാവണം ഒന്നാമത്തെ പരിഹാരം. വൈദ്യുതി ആവശ്യകത കുറയ്ക്കുവാൻ സഹായകരമായ നടപടികൾക്ക് മുൻഗണനയുണ്ടാകണം. ഉദാഹരണത്തിന്, ഉയരുന്ന ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷണറുകൾ പലപ്പോഴും ആവശ്യമായി വരുന്നുണ്ട് എങ്കിലും ഇത് ആത്യന്തികമായി വീണ്ടും താപ വർധനവിനാണല്ലോ വഴിവയ്ക്കുന്നത്.

വേവൻ രൂക്ഷമായതിന് പിന്നാലെ വരണ്ടുണങ്ങിയ ചിറ്റൂർ പുഴ. (ചിത്രം∙മനോരമ)

അടുത്തടുത്ത് നിർമിതികൾ ഉള്ള നഗരപ്രദേശങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെയും ടാറിട്ട റോഡുകളുടെയും പ്രഭാവത്തിൽ ഇതിനകം തന്നെ അനുഭവപ്പെടുന്ന ‘അർബൻ ഹീറ്റ് ഐലൻഡ് ഇഫക്ട്’ ഇനിയും വർധിക്കുന്നതിന് എസിയുടെ വ്യാപനം വഴിവയ്ക്കുന്നുണ്ട്. നഗര വനങ്ങൾ ഉൾപ്പെടെ പച്ചപ്പ് കൂട്ടാനുള്ള നടപടികൾ കൈക്കൊള്ളുക, കെട്ടിട നിർമാണത്തിൽ ചൂട് കുറയ്ക്കുന്നതിന് അനുയോജ്യമായ രീതികൾ അവലംബിക്കുക തുടങ്ങിയവയിലൂടെ സൂക്ഷ്മ കാലാവസ്ഥയെ കഴിയാവുന്നത്രയും അനുകൂലമാക്കാൻ ശ്രമിക്കണം. ഈ നടപടികൾ നഗരാസൂത്രണത്തിന്റെ ഭാഗമായി വരണം.

വൈദ്യുതി ആവശ്യകത കണക്കാക്കുമ്പോൾ അതിൽ കാലാവസ്ഥാ പ്രവചനങ്ങൾ കൂടി ഉൾചേർക്കണം. ഇതിൽ തന്നെ തൊട്ടടുത്ത ദിവസങ്ങളിലേക്കുള്ള കാലാവസ്ഥ പ്രവചനങ്ങൾ ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് സെന്ററിന് ഇതിന്റെ ചുമതല കൊടുക്കുന്നത് നന്നായിരിക്കും. തൊട്ടടുത്തു തന്നെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉള്ള റഡാർ സെന്ററുമായി കൈകോർക്കുകയാണെങ്കിൽ ഇക്കാര്യം ഫലപ്രദമായി ചെയ്യാനാകും.

കനത്ത ചൂടിനെത്തുടർന്ന് റോഡരികിൽ പാർക്ക് ചെയ്ത ലോറിക്കടിയിൽ തണൽ തേടുന്ന തൊഴിലാളി. (ചിത്രം∙മനോരമ)

∙ മഴയത്ത് വെള്ളം, വേനലിൽ സൂര്യൻ

ആഗോളതലത്തിൽ യഥാക്രമം 10 ലക്ഷം മെഗാ വാട്ടിനു മുകളിലും 9 ലക്ഷം മെഗാവാട്ടിനു മുകളിലും സ്ഥാപിതശേഷിയുള്ള സൗരോർജവും കാറ്റിൽനിന്നുള്ള ഊർജവും തീർച്ചയായും ഇന്ന് മുഖ്യധാരയാണ്. ഇന്റർനാഷനൽ എനർജി ഏജൻസി ഉൾപ്പെടെ ഭാവിയിലെ പ്രധാന ഊർജസ്രോതസ്സായി കാണുന്നത് സൗരോർജത്തെ തന്നെയാണ്. കേരളത്തിന്റെയും ഭാവി ഊർജ സുരക്ഷയിൽ സൗരോർജത്തിന് പ്രധാന പങ്കാണ് വഹിക്കാനാവുക. സമീപഭാവിയിൽ ബേസ് ലോഡ് ആവശ്യങ്ങൾക്കുള്ള വൈദ്യുതിയിൽ നല്ലൊരു പങ്കും സംസ്ഥാനത്തിന് വെളിയിലുള്ള താപനിലയങ്ങളെ ആശ്രയിച്ചു തന്നെ നിറവേറ്റേണ്ടിവരും. എന്നാൽ ശരിയായ ആസൂത്രണത്തിലൂടെ ഭാവിയിൽ വരുന്ന അധിക ഡിമാൻഡ് പൂർണ്ണമായും സൗരോർജത്തിൽ നിന്ന് കണ്ടെത്താൻ കഴിയും.

സോളർ പാനലുകൾ. (ചിത്രം∙മനോരമ)

ദീർഘകാല അടിസ്ഥാനത്തിൽ താപനിലയങ്ങളിൻമേലുള്ള ആശ്രിതത്വം കുറച്ചു കൊണ്ടുവരാനും ആകും. സൗരോർജ പദ്ധതികളിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുന്നത് വൈദ്യുതി കൂടുതൽ വേണ്ട വേനൽക്കാലത്തും കുറവ് ലഭിക്കുന്നത് ഡിമാൻഡ് കുറഞ്ഞിരിക്കുന്ന മഴക്കാലത്തും ആണ്. കഴിഞ്ഞവർഷം ഓഗസ്റ്റിലെ പോലെ മഴക്കാലത്ത് പ്രതീക്ഷയ്ക്ക് വിപരീതമായി മഴ പെയ്യാതിരിക്കുകയും വൈദ്യുതിയുടെ ആവശ്യകത വർധിക്കുകയും ചെയ്യുകയാണെങ്കിൽ ആ സമയത്ത് സൗരോർജത്തിൽ നിന്നുള്ള ഉൽപാദനം കൂടുകയും അധിക ആവശ്യം ഒരു പരിധിവരെ നിറവേറ്റപ്പെടുകയും ചെയ്യും. 2022 മേയ് മാസത്തെ പോലെ ശക്തമായ വേനൽ മഴ വൈദ്യുതി ആവശ്യകതയെ കുറയ്ക്കുന്ന സാഹചര്യത്തിൽ സൗരോർജത്തിൽ നിന്നുള്ള ഉൽപാദനവും കുറയും.

സംസ്ഥാനത്ത് നിലവിൽ ഗ്രിഡ് ബന്ധിത പദ്ധതികൾ ആണ് വൈദ്യുതി ബോർഡ് പ്രോത്സാഹിപ്പിക്കുന്നത്. ഇതുമൂലം വൈകുന്നേരത്തെ പീക്ക് സമയത്ത് ആവശ്യകത പൂർണമായും നിറവേറ്റേണ്ട ഉത്തരവാദിത്തം ബോർഡിന്റെ തലയിൽ വരികയാണ്. പീക്ക് സമയത്ത് ആവശ്യകതയിൽ ഒരു ഭാഗം എങ്കിലും വിവിധ തരത്തിലും തലത്തിലുമുള്ള സ്റ്റോറേജ് സംവിധാനങ്ങളിലൂടെ കണ്ടെത്തേണ്ടി വരും. (ഇതിന് തീർച്ചയായും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ട്. എങ്കിലും നിലവിലെ അറിവുകൾ പ്രകാരം താപനിലയങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി പ്രശ്നങ്ങൾ കുറവാണ്) ഗ്രിഡ് ബന്ധിതവും അല്ലാത്തതുമായ പദ്ധതികളുടെ ഒരു മിശ്രണം ആണ് അഭികാമ്യം. ഗ്രിഡുമായി ബന്ധിപ്പിക്കാത്ത പദ്ധതികൾക്ക് വൈകുന്നേരത്തെ പീക്ക് സമയത്ത് മൂന്നുനാലു മണിക്കൂർ ആവശ്യകത കൂടി നിറവേറ്റാൻ കഴിയുന്ന ബാക്കപ്പ് ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്.

ഫ്ലോട്ടിങ് സോളർ പാനലുകൾ. (ചിത്രം∙മനോരമ)

അതിനൊപ്പം തന്നെ സബ്സ്റ്റേഷൻ തലത്തിൽ മെഗാവാട്ട് റേഞ്ചിലുള്ള സ്റ്റോറേജ് സംവിധാനങ്ങൾ കൊണ്ടുവരുന്നത് ലോഡ് മാനേജ് ചെയ്യുന്നതിന് ഏറെ സഹായകരമായിരിക്കും. പ്രതിമാസം 150 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് ഇപ്പോൾ സബ്സിഡി നിരക്കിൽ ആണല്ലോ വൈദ്യുതി കൊടുക്കുന്നത്. ഇവരുടെ ആവശ്യകതയിൽ ഒരു ഭാഗം സൗരോർജത്തിൽ നിന്ന് കണ്ടെത്തുകയാണെങ്കിൽ അത് വൈദ്യുതി ബോർഡിനും സാമ്പത്തികമായി ഏറെ ഗുണം ചെയ്യും. അതിനാൽ തന്നെ അത്തരം ആളുകൾക്ക് സൗരോർജ പദ്ധതികൾ സ്ഥാപിക്കാൻ ബോർഡിന് സാമ്പത്തിക സഹായം നൽകാവുന്നതാണ്. ചുരുക്കത്തിൽ ഭാവിയിൽ മഴക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രധാന സ്രോതസ്സ് ജലവും വേനൽക്കാലത്ത് സൂര്യനുമായി മാറാൻ കഴിയും.

വാൽക്കഷണം:
കഴിഞ്ഞ 10 വർഷത്തോളമായി ഈ ലേഖകൻ വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ 2-3 മണിക്കൂർ നേരത്തേക്ക് എങ്കിലും ഗ്രിഡിൽ നിന്ന് കാര്യമായി വൈദ്യുതി എടുക്കുന്നില്ല. 200 വാട്ട്സ് മാത്രം ശേഷിയുള്ള സോളർ പാനലിൽ നിന്നുള്ള വൈദ്യുതി ബാറ്ററിയിൽ സംഭരിക്കുകയും അത് വൈകുന്നേരത്തെ പീക്ക് സമയത്ത് മാത്രം ലൈറ്റുകൾ,ഫാനുകൾ,ടിവി തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ ആയി ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്

(കേരള നദിസംരക്ഷണ സമിതി പ്രസിഡന്റാണ് ലേഖകൻ. വൈദ്യുതി  മേഖലയിൽ സ്വതന്ത്ര പഠനങ്ങൾ നടത്തുന്നു. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ സംസ്ഥാന ഉപദേശക സമിതി അംഗമായിരുന്നു)

English Summary:

Electricity in Crisis: Kerala Struggles with Soaring Demand and Climate Challenges

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT