കൊന്നും കൊലവിളിച്ചും അധികാരത്തിന്റെ കാൽനൂറ്റാണ്ട്: ഐഎസ് ഭീകരർ ‘രക്ഷപ്പെട്ടതും’ പുട്ടിന്റെ തന്ത്രം?
അധികാരത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ രജതജൂബിലി വർഷം അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ മുള്ളുകളും കർണങ്ങളിൽ വിലാപവുമാണ് നിറയുന്നത്. പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മുതൽ യുക്രെയ്‌നിലെ പുഞ്ചുകുഞ്ഞിന്റെ വരെ മരണത്തിന് ഉത്തരം പറയേണ്ട ഉത്തരവാദിത്തം പുട്ടിനുണ്ട്. ‘ജനപ്രിയ’ നേതാവെന്ന പ്രതിച്ഛായ ഓരോ ദിവസവും ഇടിയുകയാണ്. സുതാര്യമല്ലാത്തത് എന്നു ലോക മാധ്യമങ്ങൾ ചാപ്പ കുത്തിയ തിരഞ്ഞെടുപ്പിലൂടെ ആറു വർഷത്തേയ്ക്ക് അധികാരത്തുടർച്ച ഉറപ്പാക്കിയെങ്കിലും സമീപ കാല സംഭവങ്ങൾ അദ്ദേഹത്തിന് ഒട്ടും ശുഭകരമല്ല. അതിൽ ഒടുവിലത്തേതാണ് മോസ്കോയ്ക്കു സമീപം സംഗീതശാലയിലുണ്ടായ തീവ്രവാദി ആക്രമണം. രണ്ടു പതിറ്റാണ്ടിനിടെ റഷ്യയിലുണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായി ഇതു കണക്കാക്കുന്നു. പുട്ടിൻ ഏകാധിപത്യത്തിന്റെ ആൾരൂപമായി മാറുമ്പോഴും റഷ്യക്കാരുടെ സുരഷിതത്വം ഉറപ്പു വരുത്തുന്ന അധികാരിയെന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെയും അതിന്റെ തകർച്ചയുടെയും തിക്തഫലങ്ങൾ ആവോളം അനുഭവിച്ച റഷ്യക്കാർക്ക് ആഭ്യന്തര ആക്രമണങ്ങളും സോവിയറ്റ് യൂണിയനിൽനിന്നു വിട്ടുപോയ പ്രദേശങ്ങളിൽ നിന്നുമുള്ള ആക്രമണങ്ങളും ദുരിതം സൃഷ്ടിച്ചിരുന്നു. പുട്ടിന്റെ വരവോടെ റഷ്യയിൽ ആഭ്യന്തര സമാധാനത്തിന്റെ നാളുകൾ പുലരാൻ തുടങ്ങിയിരുന്നു. എന്നാൽ സംഗീതശാലയിൽ ഉതിർന്ന ഓരോ വെടിയുണ്ടയും റഷ്യക്കാരുടെ ആ സുരക്ഷിതത്വ ബോധത്തിലാണ് വിള്ളൽ വീഴ്ത്തിയത്.

അധികാരത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ രജതജൂബിലി വർഷം അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ മുള്ളുകളും കർണങ്ങളിൽ വിലാപവുമാണ് നിറയുന്നത്. പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മുതൽ യുക്രെയ്‌നിലെ പുഞ്ചുകുഞ്ഞിന്റെ വരെ മരണത്തിന് ഉത്തരം പറയേണ്ട ഉത്തരവാദിത്തം പുട്ടിനുണ്ട്. ‘ജനപ്രിയ’ നേതാവെന്ന പ്രതിച്ഛായ ഓരോ ദിവസവും ഇടിയുകയാണ്. സുതാര്യമല്ലാത്തത് എന്നു ലോക മാധ്യമങ്ങൾ ചാപ്പ കുത്തിയ തിരഞ്ഞെടുപ്പിലൂടെ ആറു വർഷത്തേയ്ക്ക് അധികാരത്തുടർച്ച ഉറപ്പാക്കിയെങ്കിലും സമീപ കാല സംഭവങ്ങൾ അദ്ദേഹത്തിന് ഒട്ടും ശുഭകരമല്ല. അതിൽ ഒടുവിലത്തേതാണ് മോസ്കോയ്ക്കു സമീപം സംഗീതശാലയിലുണ്ടായ തീവ്രവാദി ആക്രമണം.
രണ്ടു പതിറ്റാണ്ടിനിടെ റഷ്യയിലുണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായി ഇതു കണക്കാക്കുന്നു. പുട്ടിൻ ഏകാധിപത്യത്തിന്റെ ആൾരൂപമായി മാറുമ്പോഴും റഷ്യക്കാരുടെ സുരഷിതത്വം ഉറപ്പു വരുത്തുന്ന അധികാരിയെന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെയും അതിന്റെ തകർച്ചയുടെയും തിക്തഫലങ്ങൾ ആവോളം അനുഭവിച്ച റഷ്യക്കാർക്ക് ആഭ്യന്തര ആക്രമണങ്ങളും സോവിയറ്റ് യൂണിയനിൽനിന്നു വിട്ടുപോയ പ്രദേശങ്ങളിൽ നിന്നുമുള്ള ആക്രമണങ്ങളും ദുരിതം സൃഷ്ടിച്ചിരുന്നു. പുട്ടിന്റെ വരവോടെ റഷ്യയിൽ ആഭ്യന്തര സമാധാനത്തിന്റെ നാളുകൾ പുലരാൻ തുടങ്ങിയിരുന്നു. എന്നാൽ സംഗീതശാലയിൽ ഉതിർന്ന ഓരോ വെടിയുണ്ടയും റഷ്യക്കാരുടെ ആ സുരക്ഷിതത്വ ബോധത്തിലാണ് വിള്ളൽ വീഴ്ത്തിയത്.
∙ പരാജിത മുഖം
നവൽനിയുടെ മരണത്തിന് പുട്ടിൻ നിർദേശം നൽകിയിരുന്നില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത് യുഎസ് ഇന്റലിജൻസാണ്. മറ്റൊരു വിവരവും മാർച്ച് ആദ്യവാരം യുഎസ് റഷ്യയ്ക്കു നല്‍കിയിരുന്നു. ഭീകരാക്രമണത്തെക്കുറിച്ചായിരുന്നു അത്. എന്നാൽ യുഎസ് നൽകിയ മുന്നറിയിപ്പുകളെല്ലാം തള്ളിക്കളഞ്ഞ പുട്ടിന് ഇപ്പോൾ ഒരു പരാജിതന്റെ മുഖമാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് (അഫ്ഗാൻ വിഭാഗം) തോക്കുധാരികൾ മോസ്കോയ്ക്കു പുറത്ത് ഒരു സംഗീത സദസ്സിൽ കയറി 130ൽ അധികം പേരെ കൊലപ്പെടുത്തിയപ്പോൾ തകർന്നത് ശ്രദ്ധാപൂർവ്വം പുട്ടിൻ വളർത്തിയെടുത്ത ‘ശക്തൻ’ എന്ന പ്രതിഛായയാണ്. പുട്ടിൻ കെട്ടിപ്പടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ കഴിവുതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നാറ്റോ അംഗത്വത്തിലൂടെ യുക്രെയ്‌നിൽനിന്നു ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണി തടയാൻ ആ രാജ്യത്തെ ആക്രമിച്ച പുട്ടിന് സ്വന്തം രാജ്യത്തെ തീവ്രവാദ ആക്രമണം തടയാൻ കഴിഞ്ഞില്ലെന്നത് ജനങ്ങളുടെ ഇടയിൽ അദ്ദേഹത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി.
∙ പുട്ടിന്റേത് സൂപ്പർമാൻ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമം
താനും തന്റെ രാജ്യവും ശക്തമാണെന്ന പ്രതിച്ഛായയാണ് കുറേ വർഷങ്ങളായി പുട്ടിൻ സൃഷ്ടിക്കുന്നത്. ആയോധന കലകളിലുള്ള പ്രാവീണ്യവും ശാരീരികമായ അമാനുഷികതയും പരസ്യപ്പെടുത്തുന്ന ചിത്രങ്ങളും വാർത്തകളും വ്യാപിപ്പിക്കുക വഴി റഷ്യയിലെ ജനങ്ങളുടെ ഇടയിലും മറ്റുരാജ്യങ്ങളിലും ഒരു സൂപ്പർമാൻ പ്രതിച്ഛായ സൃഷ്ടിക്കാൻ പുട്ടിനു കഴിഞ്ഞിരുന്നു. റഷ്യയിലെ സമാധാന അന്തരീക്ഷം വീണ്ടെടുത്തത് ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. സാമ്പത്തികമായും റഷ്യ വളർച്ച നേടി. ലോക രാജ്യങ്ങൾക്കിടയിലും പഴയ പ്രതാപം ഒരു പരിധിവരെ വീണ്ടെടുത്തു. ചൈനയുമായും ഇറാനുമായുമുള്ള കൂട്ടുകെട്ടിലൂടെ അമേരിക്കൻ ചേരിക്ക് ശക്തമായ വെല്ലുവിളി ഉയർത്തി രണ്ടാം ശീതസമരത്തിന്റെ അന്തരീക്ഷം ഒരുക്കാനും പുട്ടിനു കഴിഞ്ഞിരുന്നു.
∙ ജീവിച്ചിരുന്ന നവൽനിയേക്കാൾ ശക്തൻ മരിച്ച നവൽനി
അഴിമതിയും എതിരാളിയെ തകർക്കാൻ എന്തിനും മടിക്കാത്ത പ്രകൃതവും കാരണം പുട്ടിന്റെ ക്രൂരമുഖം നേരത്തേത്തന്നെ വെളിപ്പെട്ടതാണ്. അതിനെതിരെ പോരാട്ടത്തിന് തുടക്കമിട്ടത് നവൽനിയാണ്. പ്രതിപക്ഷ നേതാവിന്റെ വിമർശനം കൊടുങ്കാറ്റു പോലെ പുട്ടിനെ പിടിച്ചുലയ്ക്കാൻ തുടങ്ങി. എന്നാൽ ജനാധിപത്യപരമായല്ല പുട്ടിൻ ഇതു നേരിട്ടത്. നവൽനിയേയും പ്രതിപക്ഷത്തേയും അദ്ദേഹം വേട്ടയാടാൻ തുടങ്ങി. നവൽനിക്കു നേരെ നടന്ന വധശ്രമങ്ങൾക്കൊക്കെ പിന്നിൽ പുട്ടിനാണെന്നതു പരസ്യമായ രഹസ്യമാണ്. ഒടുവിൽ നിസ്സാരമായ കേസുകൾ ചുമത്തി തടവറയിലാക്കി. ജയിൽ കിടക്കുന്ന നവൽനിയെപ്പോലും പുട്ടിൻ പേടിച്ചു. അങ്ങനെ നവൽനി ജയിലിൽത്തന്നെ അവസാനിച്ചു. പക്ഷേ ജീവിച്ചിരുന്ന നവൽനിയേക്കാൾ ശക്തനാണ് മരിച്ച നവൽനിയെന്ന നിലയിലേക്കാണ് റഷ്യൻ രാഷ്ട്രീയം നീങ്ങുന്നത്.
∙ ലോകത്തിനു മുന്നിൽ കുറ്റവാളി?
നവൽനിയുടെ മരണവും യുക്രെയ്ൻ ആക്രമണവും ലോകത്തിനു മുന്നിൽ പുട്ടിനെ ഒരു കുറ്റവാളിയാക്കി മാറ്റുകയായിരുന്നു. ഒടുങ്ങാത്ത അധികാരക്കൊതി കാരണം റഷ്യൻ ഭരണഘടനതന്നെ മാറ്റി തുടർച്ചയായ പ്രസിഡന്റ് സ്ഥാനത്തിന് അവസരം ഒരുക്കി. തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാജ്യത്തുണ്ടായ വ്യാപക അക്രമങ്ങളും അറസ്റ്റും ലോക ശ്രദ്ധ നേടി. പല സ്ഥലത്തും പുട്ടിനെതിരെ തീവ്ര പ്രതികരണങ്ങൾ ഉയർന്നു. ഈ പ്രശ്നങ്ങളുടെയെല്ലാം മധ്യേയാണ് നിരപരാധികൾ കൂട്ടക്കൊല ചെയ്യപ്പെട്ട തീവ്രവാദി ആക്രമണം. ശക്തമായ നിരീക്ഷണമുള്ള നഗരത്തിൽ ഐഎസ് ഭീകരർ ഒരു മണിക്കൂറോളം നീണ്ട ആക്രണം നടത്തിയ ശേഷം എങ്ങനെ രക്ഷപ്പെട്ടു എന്നത് ഇപ്പോഴും ദുരൂഹമാണ്. സംഭവ സ്ഥലത്തു വച്ചു ഭീകരരെ പിടികൂടുവാനോ വെടിവെച്ചിടാനോ സുരക്ഷാ സേനയ്ക്കു കഴിഞ്ഞില്ല. മറിച്ച് യുക്രെയ്ൻ അതിർത്തിക്കു സമീപം 4 ഭീകരരെ പിടികൂടിയതായി റഷ്യൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് ആയ എഫ്എസ്ബി അവകാശപ്പെടുകയായിരുന്നു.
പല ലോക രാജ്യങ്ങളും ഈ അവകാശ വാദത്തിൽ സംശയം പ്രകടിപ്പിച്ചു. യുദ്ധസാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും അധികം സേനാവിന്യാസമുള്ള യുക്രെയ്ൻ അതിർത്തിയിലേക്ക് ഭീകരർ വാഹനം ഓടിച്ചു പോകുമോ എന്ന സംശയമാണ് സുരക്ഷാ വിദഗ്ധർ ഉന്നയിച്ചത്. ആക്രമണത്തിൽ യുക്രെയ്‌നിനെയും പ്രതിക്കൂട്ടിലാക്കാനുള്ള പുട്ടിന്റെ തന്ത്രമാണ് യുക്രെയ്ൻ അതിർത്തിയിലെ അറസ്റ്റ് എന്നും പിടികൂടപ്പെട്ടവർ യഥാർഥ പ്രതികളാണോ എന്നതും സംശയാസ്‌പദമാണ്. തീവ്രവാദി ആക്രമണം യുക്രെയ്നു നേരെയുള്ള നേനാവിന്യാസം ശക്തിപ്പെടുത്താനുള്ള മാർഗമാക്കരുതെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു കഴിഞ്ഞു. ഏതായാലും റഷ്യയിലെ ജനങ്ങളിൽ ഭയത്തിന്റെ വിത്തുവിതയ്ക്കാൻ തീവ്രവാദി ആക്രമണത്തിനു കഴിഞ്ഞു. ഒപ്പം പുട്‌നിലുള്ള വിശ്വാസത്തിലും മങ്ങലേറ്റു.
∙ യുദ്ധക്കൊതിയുടെ മാസ്റ്റർ പ്ലാനുകൾ
1999ൽ ചെച്‌നിയയിൽനിന്നുള്ള ആക്രമണമാണ് ഇതിനു മുൻപ് റഷ്യയെ ഏറ്റവും അരക്ഷിതാവസ്ഥയിൽ എത്തിച്ചത്. തുടർച്ചയായുള്ള ബോംബ് സ്‌ഫോടനങ്ങളിൽ നൂറുകണക്കിന് റഷ്യക്കാർ കൊല്ലപ്പെട്ടു. ഈ ഭീകരാക്രമണങ്ങൾ റഷ്യയിൽ കോളിളക്കം സൃഷ്ടിച്ചു. റഷ്യക്കാരുടെ അരക്ഷിതാവസ്ഥയും അപമാനവും മുതലെടുത്ത പുട്ടിൻ ചെച്‌നിയയിൽ കൂട്ടക്കൊലതന്നെ നടത്തി. കാൽ നൂറ്റാണ്ടു മുൻപ് 1999ൽ അധികാരത്തിൽ ആദ്യ ചുവടുവച്ച പുട്ടിൻ ചുവടുറപ്പിച്ചത് ചെച്‌നിയൻ ആക്രമണങ്ങളിലൂടെയായിരുന്നു. ചെച്‌നിയൻ ഭീകരാക്രമണങ്ങളും തിരിച്ചടിയുമെല്ലാം പുട്ടിന്റെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായിരുന്നോ എന്നു പോലും സംശയിക്കുന്ന പുട്ടിൻ വിമർശകർ പാശ്ചാത്യ ലോകത്തുണ്ട്. അല്ലെങ്കിൽ ഒരു അവസരത്തെ കൂട്ടക്കൊലയ്ക്കായി മുതലെടുക്കുന്നു. ഇസ്രയേലിലെ നെതന്യാഹുവിനെപ്പോലെ.
റഷ്യയിൽ ഏകാധിപതിയെപ്പോലെ വാഴുന്നതിന് തനിക്ക് എപ്പോഴും യുദ്ധം ആവശ്യമാണെന്നു പുട്ടിൻ കരുതുന്നു. ചെച്‌നിയൻ യുദ്ധം അവസാനിച്ചപ്പോഴേക്കും അദ്ദേഹം ജോർജിയയെ ആക്രമിച്ചു. നാറ്റോയിൽ ചേരാൻ ശ്രമിക്കുന്നു എന്നതായിരുന്നു കാരണം. ഇപ്പോൾ ഇതേ കാരണം പറഞ്ഞ് യുക്രെയ്‌നിനു നേരെയും ആക്രമണം നടത്തുന്നു. യുക്രെയ്നിലേത് പ്രത്യേക സൈനിക നടപടി മാത്രമാണെന്നു പറഞ്ഞിരുന്ന പുട്ടിൻ ഇപ്പോൾ നിലപാട് മാറ്റി. റഷ്യ യുദ്ധത്തിലാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മോസ്കോയ്ക്കു സമീപം നടന്ന തീവ്രവാദ ആക്രമണത്തിലെ പ്രതികൾ യുക്രെയ്‌നിലേയ്ക്കു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പുട്ടിൻ പറയുന്നത് ആ രാജ്യത്തിനുമേൽ കൂടുതൽ ആക്രമണം നടത്താനാണെന്നു നിരീക്ഷകർ കരുതുന്നു.
∙ അരാജകത്വം വളരുന്നു
യുക്രൈയ്നിലാണ് യുദ്ധം നടക്കുന്നതെങ്കിലും അതു റഷ്യയിലെ സാധാരണ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റഷ്യയിലെ തൊഴിലും സമ്പദ്ഘടനയും യുദ്ധകാലത്തേതായി മാറിക്കഴിഞ്ഞു. പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന ഫാകടറികളിലേക്ക് തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ എത്തിക്കഴിഞ്ഞു. അടുത്തിടെ നടന്ന ഭീകരാക്രമണത്തിലെ നാലു പ്രതികളും തജിക്കിസ്ഥാനിൽനിന്നുള്ളരാണെന്നതും ശ്രദ്ധേയമാണ്.
യുദ്ധഭൂമിയിൽ ജോലി ചെയ്യാനും കൂലിപ്പട്ടാളത്തോടൊപ്പം പോകാനുമായി മധ്യേഷ്യയിലെ തൊഴിലാളികൾക്ക് വീസ ഇല്ലാതെ റഷ്യയിൽ എത്താമെന്ന അവസ്ഥയാണ്. യുദ്ധത്തിനു പിന്നാലെ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യയ്ക്കായി പോരാടാൻ തയാറാകുന്നവർക്ക് പൗരത്വം നൽകുമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഈ വാഗ്ദാനത്തിൽ ആകൃഷ്ടരായി ഒട്ടേറെ പേർ എത്തുന്നുണ്ട്.
∙ റഷ്യയിൽ കൂലിപ്പട്ടാളക്കാർക്കായി വൻ റിക്രൂട്ടിങ്
എന്നാൽ യുദ്ധമേഖലയിലേക്കാണെന്നു വെളിപ്പെടുത്താതെയും റിക്രൂട്ടിങ് ഏജൻസികൾ ആളുകളെ റഷ്യയിൽ എത്തിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത്തരത്തിൽ കബളിപ്പിച്ച് റഷ്യയിലെ യുദ്ധമേഖലയിലേക്ക് കൊണ്ടു പോയത് സമീപ ദിവസങ്ങളിൽ വാർത്തയായിരുന്നു. യുക്രെയ്‌നിൽ ഏകദേശം മൂന്നു ലക്ഷത്തിലധികം റഷ്യൻ സൈനികർ പരുക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. റഷ്യൻ പട്ടാളക്കാരുടെ മരണ നിരക്ക് കുറയ്ക്കാനും യുദ്ധത്തോടുള്ള ജനങ്ങളുടെ എതിർപ്പിന് അയവു വരുത്താനുമായി കൂലിപ്പട്ടാളക്കാരെയാണ് റഷ്യ കൂടുതലായി ആശ്രയിക്കുന്നത്. കൂലിപ്പട്ടാളക്കാർക്കായി വൻ തോതിൽ റിക്രൂട്ടിങ് നടക്കുന്നുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും ക്രിമിനൽ സംഘങ്ങൾ റിക്രൂട്ട്മെന്റിന് വിധേയമായി റഷ്യൻ മണ്ണിൽ വിഹരിക്കുന്നു. വിശാലമായ റഷ്യൻ സമൂഹത്തിന് ഭാവിയിൽ ഇവർ വലിയ തലവേദനയായേക്കും.
റഷ്യയിലെ സുരക്ഷാ സ്ഥിതി വഷളാകുന്നതിനാൽ ആ രാജ്യം സന്ദർശിക്കുന്നതു സംബന്ധിച്ചു മാർച്ച് ആദ്യത്തോടെ യുഎസും ബ്രിട്ടനും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ഒരു പടികൂടി കടന്ന്, റഷ്യൻ സന്ദർശനം ഒഴിവാക്കണമെന്നാണ് സ്വീഡന്റെ നിർദേശം. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് ചെക്ക് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു. റഷ്യൻ സന്ദർശനം ഒഴിവാക്കാനാണ് ജർമനിയുടെയും ശുപാർശ. അതിനിടെ, മേയിൽ ചൈനീസ് സന്ദർശനത്തിന് ഒരുങ്ങുകയുമാണ് പുട്ടിൻ. മാർച്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷമുള്ള പുട്ടിന്റെ ആദ്യ വിദേശ യാത്ര കൂടിയാകും അത്. എന്തുകൊണ്ട് ചൈന എന്ന ചോദ്യം പാശ്ചാത്യശക്തികൾ ഇപ്പോൾത്തന്നെ ഉയർത്തിക്കഴിഞ്ഞു. പരിധികളൊന്നുമില്ലാതെ, വ്യാപാരത്തിലുൾപ്പെടെ സഹകരിക്കാനുള്ള കരാർ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി പുട്ടിൻ ഒപ്പിട്ടത് 2022 ഫെബ്രുവരിയിലാണ്. കരാറൊപ്പിട്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ യുക്രെയ്നിലേക്ക് പുട്ടിൻ സൈന്യത്തെ അയയ്ക്കുകയും ചെയ്തു. വീണ്ടുമൊരു ചൈനാ സന്ദർശനത്തിന് പുട്ടിനൊരുങ്ങുമ്പോൾ സംശയങ്ങളേറുക സ്വാഭാവികം.