‘മുസ്‌ലിംകൾക്ക് ഒരു രാജ്യം നൽകി, ഇനിയുള്ളത് ഹിന്ദു ഇന്ത്യ’. ഇങ്ങനെ വിശ്വസിച്ചവർ വിഭജന കാലത്ത് ഉണ്ടായിരുന്നു. അവർ ആത്മാർഥമായാണ് അങ്ങനെ കരുതിയിരുന്നതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സയ്യിദ് നഖ്​വി ഒരിക്കൽ ചൂണ്ടിക്കാട്ടിയത്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഗാന്ധിജിയും നെഹ്റുവും ഡോ. അംബേദ്കറും അടക്കമുള്ള വിദേശ വിദ്യാഭ്യാസം നേടി ആധുനിക കാഴ്ചപ്പാടുകൾ സ്വാംശീകരിച്ച ദേശീയ നേതാക്കൾ ആയിരുന്നു. ആധുനികരായിരുന്ന അവർ ഇന്ത്യയെ ജനാധിപത്യമായി പരിവർത്തിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിൽ വലിയൊരു വിഭാഗത്തിന് ഇച്ഛാഭംഗം ഉണ്ടായി. അതിന്റെ പ്രതികരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിജിയുടെ വധം. അദ്ദേഹത്തെ വധിക്കാൻ നാഥുറാം ഗോഡ്സെയെ ഒരുക്കിയത് ഈ ചിന്താഗതിയായിരുന്നു. സ്വാതന്ത്ര്യം വാങ്ങിത്തന്ന ഉന്നതരായ ഈ നേതാക്കളോട് അവർക്കോ അവരുടെ സംഘടനകൾക്കോ വിരോധമുണ്ടായിരുന്നില്ല. ഹിന്ദു ഇന്ത്യ ഉണ്ടാകാതെ പോയതു മാത്രമാണ് അവരെ പ്രകോപിപ്പിച്ചത്. മഹാത്മാവിന്റെ കാലുതൊട്ടുവന്ദിച്ച ശേഷമാണ് ഗോഡ്സെ നിറയൊഴിച്ചത്.

‘മുസ്‌ലിംകൾക്ക് ഒരു രാജ്യം നൽകി, ഇനിയുള്ളത് ഹിന്ദു ഇന്ത്യ’. ഇങ്ങനെ വിശ്വസിച്ചവർ വിഭജന കാലത്ത് ഉണ്ടായിരുന്നു. അവർ ആത്മാർഥമായാണ് അങ്ങനെ കരുതിയിരുന്നതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സയ്യിദ് നഖ്​വി ഒരിക്കൽ ചൂണ്ടിക്കാട്ടിയത്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഗാന്ധിജിയും നെഹ്റുവും ഡോ. അംബേദ്കറും അടക്കമുള്ള വിദേശ വിദ്യാഭ്യാസം നേടി ആധുനിക കാഴ്ചപ്പാടുകൾ സ്വാംശീകരിച്ച ദേശീയ നേതാക്കൾ ആയിരുന്നു. ആധുനികരായിരുന്ന അവർ ഇന്ത്യയെ ജനാധിപത്യമായി പരിവർത്തിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിൽ വലിയൊരു വിഭാഗത്തിന് ഇച്ഛാഭംഗം ഉണ്ടായി. അതിന്റെ പ്രതികരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിജിയുടെ വധം. അദ്ദേഹത്തെ വധിക്കാൻ നാഥുറാം ഗോഡ്സെയെ ഒരുക്കിയത് ഈ ചിന്താഗതിയായിരുന്നു. സ്വാതന്ത്ര്യം വാങ്ങിത്തന്ന ഉന്നതരായ ഈ നേതാക്കളോട് അവർക്കോ അവരുടെ സംഘടനകൾക്കോ വിരോധമുണ്ടായിരുന്നില്ല. ഹിന്ദു ഇന്ത്യ ഉണ്ടാകാതെ പോയതു മാത്രമാണ് അവരെ പ്രകോപിപ്പിച്ചത്. മഹാത്മാവിന്റെ കാലുതൊട്ടുവന്ദിച്ച ശേഷമാണ് ഗോഡ്സെ നിറയൊഴിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മുസ്‌ലിംകൾക്ക് ഒരു രാജ്യം നൽകി, ഇനിയുള്ളത് ഹിന്ദു ഇന്ത്യ’. ഇങ്ങനെ വിശ്വസിച്ചവർ വിഭജന കാലത്ത് ഉണ്ടായിരുന്നു. അവർ ആത്മാർഥമായാണ് അങ്ങനെ കരുതിയിരുന്നതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സയ്യിദ് നഖ്​വി ഒരിക്കൽ ചൂണ്ടിക്കാട്ടിയത്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഗാന്ധിജിയും നെഹ്റുവും ഡോ. അംബേദ്കറും അടക്കമുള്ള വിദേശ വിദ്യാഭ്യാസം നേടി ആധുനിക കാഴ്ചപ്പാടുകൾ സ്വാംശീകരിച്ച ദേശീയ നേതാക്കൾ ആയിരുന്നു. ആധുനികരായിരുന്ന അവർ ഇന്ത്യയെ ജനാധിപത്യമായി പരിവർത്തിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിൽ വലിയൊരു വിഭാഗത്തിന് ഇച്ഛാഭംഗം ഉണ്ടായി. അതിന്റെ പ്രതികരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിജിയുടെ വധം. അദ്ദേഹത്തെ വധിക്കാൻ നാഥുറാം ഗോഡ്സെയെ ഒരുക്കിയത് ഈ ചിന്താഗതിയായിരുന്നു. സ്വാതന്ത്ര്യം വാങ്ങിത്തന്ന ഉന്നതരായ ഈ നേതാക്കളോട് അവർക്കോ അവരുടെ സംഘടനകൾക്കോ വിരോധമുണ്ടായിരുന്നില്ല. ഹിന്ദു ഇന്ത്യ ഉണ്ടാകാതെ പോയതു മാത്രമാണ് അവരെ പ്രകോപിപ്പിച്ചത്. മഹാത്മാവിന്റെ കാലുതൊട്ടുവന്ദിച്ച ശേഷമാണ് ഗോഡ്സെ നിറയൊഴിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മുസ്‌ലിംകൾക്ക് ഒരു രാജ്യം നൽകി, ഇനിയുള്ളത് ഹിന്ദു ഇന്ത്യ’. ഇങ്ങനെ വിശ്വസിച്ചവർ വിഭജന കാലത്ത് ഉണ്ടായിരുന്നു. അവർ ആത്മാർഥമായാണ് അങ്ങനെ കരുതിയിരുന്നതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സയ്യിദ് നഖ്​വി ഒരിക്കൽ ചൂണ്ടിക്കാട്ടിയത്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഗാന്ധിജിയും നെഹ്റുവും ഡോ. അംബേദ്കറും അടക്കമുള്ള വിദേശ വിദ്യാഭ്യാസം നേടി ആധുനിക കാഴ്ചപ്പാടുകൾ സ്വാംശീകരിച്ച ദേശീയ നേതാക്കൾ ആയിരുന്നു. ആധുനികരായിരുന്ന അവർ ഇന്ത്യയെ ജനാധിപത്യമായി പരിവർത്തിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിൽ വലിയൊരു വിഭാഗത്തിന് ഇച്ഛാഭംഗം ഉണ്ടായി. അതിന്റെ പ്രതികരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിജിയുടെ വധം. അദ്ദേഹത്തെ വധിക്കാൻ നാഥുറാം ഗോഡ്സെയെ ഒരുക്കിയത് ഈ ചിന്താഗതിയായിരുന്നു. സ്വാതന്ത്ര്യം വാങ്ങിത്തന്ന ഉന്നതരായ ഈ നേതാക്കളോട് അവർക്കോ അവരുടെ സംഘടനകൾക്കോ വിരോധമുണ്ടായിരുന്നില്ല. ഹിന്ദു ഇന്ത്യ ഉണ്ടാകാതെ പോയതു മാത്രമാണ് അവരെ പ്രകോപിപ്പിച്ചത്. മഹാത്മാവിന്റെ കാലുതൊട്ടുവന്ദിച്ച ശേഷമാണ് ഗോഡ്സെ നിറയൊഴിച്ചത്. 

∙ മടക്കയാത്ര

ADVERTISEMENT

‘ഇന്ത്യ തിരിഞ്ഞുനടക്കുകയാണ്’ എന്ന് ഭൂരിപക്ഷം വിദേശ മാധ്യമങ്ങൾ പറയുന്നു. ‘എതിർ ശബ്ദങ്ങൾക്ക് ഇടം നൽകാത്ത വിജയം ജനാധിപത്യത്തിന്റെ വിജയമല്ല’. ‘മോദിയുടെ പരാമർശങ്ങൾ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്’ എന്നിങ്ങനെയാണ് തലക്കെട്ടുകൾ. മുക്കാൽ നൂറ്റാണ്ടു പിന്നിട്ടശേഷം, ഒരു തിരഞ്ഞെടുപ്പിന്റെ വക്കത്ത് ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി രാജ്യത്ത് ചർച്ച നടക്കുകയാണെന്നതിൽ അവർ അദ്ഭുതംകൊള്ളുന്നു. ഉത്തരേന്ത്യയെ അപേക്ഷിച്ച് പുരോഗമന സ്വഭാവമുള്ള ദക്ഷിണേന്ത്യ മോദിയെ തള്ളുന്നത് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുരാജ്യം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും അത്തരമൊരു രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് രണ്ടാംകിട സ്ഥാനം മാത്രമേ ലഭിക്കൂ എന്നും വിമർശനം ഉയരുന്നു. അയൽ രാജ്യങ്ങളിൽ നിന്ന് അഭയം തേടിയെത്തുന്നവരിൽ മുസ്​ലിംകൾക്കു മാത്രം പൗരത്വം നൽകേണ്ടതില്ലെന്ന തീരുമാനം ഒരു വലിയ വിഭാഗം ജനങ്ങൾക്ക് അപമാനമാണ്. ഇതര മതസ്ഥർ തമ്മിലുള്ള വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതിന് വ്യവസ്ഥകൾ വയ്ക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ തീരുമാനവും വിവേചനം ചുവയ്ക്കുന്നതാണ്.

ചെന്നൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ബിജെപി അനുയായികൾ. (File Photo by R. Satish BABU / AFP)

രാജഭരണമോ കയ്യൂക്കുള്ളവന്റെ മേധാവിത്തമോ ശീലിച്ചവരാണ് ലോകത്തെ മഹാഭൂരിപക്ഷം ജനതയും. ഇന്ത്യൻ ജനതയും വ്യത്യസ്തമല്ല. ഗോത്ര, മാടമ്പി ഭരണങ്ങളിൽ തുടരുന്ന പ്രദേശങ്ങൾ ഇപ്പോഴുമുണ്ട്. ഇത്തരമൊരു ജനതയെ ആധുനികമായ ജനാധിപത്യത്തിലേക്ക് പരിവർത്തിപ്പിക്കാനുള്ള ധീരശ്രമമാണ് ദേശീയ പ്രസ്ഥാനത്തിലെ അടക്കമുള്ള ആദ്യകാല നേതാക്കൾ ചെയ്തത്. ഇത്രയും വലിയ ജനത ജനാധിപത്യത്തിൽ നിന്ന് പിന്തിരിയുന്നതിലെ അപകടമാണ് വിദേശ മാധ്യമങ്ങൾ അടക്കമുള്ള വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്തതല്ലേ എന്നതാണ് ഈ വിമർശനത്തിനുള്ള സ്വാഭാവികമായ ന്യായീകരണം. വേണ്ടത്ര ജനാധിപത്യ പരിശീലനം ഇല്ലാത്ത ജനത ശക്തനായ ഏകാധിപത്യ ഭരണത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നാണ് ഇതിനു മറുപടി. ഇന്ത്യയിലെ  മധ്യവർഗം ‘മടക്കയാത്ര’യിൽ അപകടം കാണാത്തത് ഉദാഹരണമായി പറയുന്നു. 

∙ മോദി പറഞ്ഞത്

രാജസ്ഥാനിൽ ഏപ്രിൽ 21 മുതലാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ പൊട്ടിത്തെറികൾ ദൃശ്യമായത്. ‘അതിക്രമിച്ചു കടന്നവർക്ക്’ സ്വത്തു പിടിച്ചെടുത്തു നൽകാൻ കോൺഗ്രസും മറ്റു പ്രതിപക്ഷ ശക്തികളും ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം മുന്നറിയിപ്പു പോലെ പറഞ്ഞത്. ഒരു പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തി എന്നാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയത്. ഒരു ഭരണാധികാരി സ്വന്തം ജനതയിലെ ഒരു വിഭാഗത്തിനെതിരെ സംസാരിക്കുകയോ? ചർച്ച കത്തിപ്പടർന്നതോടെ സമാനപ്രസംഗങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു പൊതു വിലയിരുത്തൽ. ഒന്നാൽ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മധ്യപ്രദേശിലെ പ്രസംഗം ആ കണക്കുകൂട്ടൽ തെറ്റിച്ചു. 

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രരാണത്തിനിടെ മോദി പ്രസംഗിക്കുന്നു. (Photo: narendramodi/X)
ADVERTISEMENT

ഹിന്ദുക്കൾക്ക് ഭരണഘടന നൽകിയ സംവരണ അവകാശം കോൺഗ്രസ് മതം നോക്കി നൽകുന്നു എന്ന മറ്റൊരു വിഷയം കൂടി അദ്ദേഹം ഉന്നയിച്ചു. കർണാടകയിൽ നിലവിലുള്ള മുസ്​ലിം സംവരണമാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ‘നുഴഞ്ഞുകയറ്റക്കാരും’ ‘കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നവരും’ ആണ് കോൺഗ്രസിന്റെ മുൻഗണനയിലുള്ളവരെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ സ്വത്തും ഹിന്ദു വനിതകളുടെ താലിച്ചരടും പിടിച്ചെടുത്ത് പുനർവിതരണം നടത്തുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി പറഞ്ഞു. പിന്നാലെ കോൺഗ്രസ് പ്രകടനപത്രികയെ ‘മുസ്​ലിം ലീഗ് പ്രകടനപത്രിക’യെന്നു ബിജെപിയുടെ സമൂഹമാധ്യമ വിഭാഗം വിളിച്ചു. 

∙വസ്തുതയെന്ത്?

പിന്നാക്കക്കാരെ കണ്ടെത്താൻ ‘എക്സ്റേ’ പരിശോധന നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് സ്വത്ത് പിടിച്ചെടുക്കാൻ ആയിരുന്നില്ലെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്യാൻ നിയമം കൊണ്ടുവരുമെന്നാണ് അതിന്റെ സാരാംശം. പിന്നാക്ക സംവരണത്തിൽ മുസ്​ലിംകൾ കടന്നുവന്നതിനെപ്പറ്റിയും വിശദീകരണമുണ്ടായി. കർണാടകയിൽ ആർ. നാഗണ്ണ ഗൗഡ കമ്മിഷൻ ശുപാർശ അനുസരിച്ച് 1962ലാണ് അന്നത്തെ കോൺഗ്രസ് സർക്കാർ മുസ്​ലിംകളിൽ ചില വിഭാഗങ്ങളെ മാത്രം ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത്– നൽകിയത് 4%. 1994ൽ ദേവെഗൗഡ മുഖ്യമന്ത്രി ആയിരിക്കെ ഇത് മുസ്​ലിം വിഭാഗത്തിന് മൊത്തം നൽകി. ദേവെഗൗഡയുടെ പാർട്ടി ഇപ്പോൾ ബിജെപിക്കൊപ്പമാണ്. 

ബിക്കാനീർ മുൻ ബിജെപി ന്യൂനപക്ഷ മോർച്ച മേധാവി ഉസ്മാൻ ഗനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (File Photo: mshahi0024/X)

കർണാടകയിലെ ബിജെപി സർക്കാർ 2023ൽ ഇതു റദ്ദാക്കി ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്കായി നൽകി. അതായത് ആ സംവരണം പിന്നാക്കക്കാരിലേക്ക് എത്തിയില്ല. മതാധിഷ്ഠിത സംവരണത്തെപ്പറ്റി പ്രകടനപത്രികയിൽ പറയുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ഇങ്ങനെയാണെങ്കിലും മുസ്​ലിംകളെ സൂചിപ്പിച്ച് നടത്തിയ ‘നുഴഞ്ഞുകയറ്റക്കാരും’ ‘കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നവരും’ പ്രയോഗങ്ങൾ വലിയ ചർച്ചയായി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം പുറത്തുനിന്നെത്തിയവർക്കു കൊടുക്കാൻ നിങ്ങൾ തയാറാവുമോ എന്ന ചോദ്യം ജനങ്ങളെ ചിന്തിപ്പിച്ചു. ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവരെയാണ് സമീപകാലത്ത് അധിനിവേശക്കാർ എന്നു പറയുന്നത്. 

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ വീക്ഷിക്കുന്നവർ (Photo: narendramodi/X)
ADVERTISEMENT

ബംഗ്ലദേശിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ ധാരാളം വന്നിട്ടുണ്ട്. ഇത് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇതിനു പുറമേയാണ് റോഹിംഗ്യൻ അഭയാർഥികൾ. ഈ സാഹചര്യമുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാർ ആണ് രാജ്യത്തെ 20 കോടിയോളം ജനതയെന്ന് വിശേഷിപ്പിക്കുന്നതെങ്ങനെ?  

മുസ്​ലിംകൾക്കിടയിലെ കുട്ടികളുടെ എണ്ണവും കുറഞ്ഞുവരുന്നതായാണ് സൂചികകൾ പറയുന്നതും. 1992–93 കാലത്ത് മുസ്​ലിംകൾക്കിടയിൽ ജനന നിരക്ക് 4.4 ആയിരുന്നെങ്കിൽ 2019–21 കാലമാകുമ്പോൾ അത് 1.94 ആയി കുറഞ്ഞു. ഹിന്ദു വിഭാഗത്തെ അപേക്ഷിച്ച് അൽപം കൂടുതൽ മാത്രമെന്നാണ് കണക്കുകൾ പറയുന്നത്.

മോദി ആരെയും പേരെടുത്തു പറയാതെയാണ് വിമർശിക്കുന്നതെങ്കിൽ ആ മറ ഇല്ലാതെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നടത്തുന്നത്. മോദി ഉള്ളത് ഉള്ളതുപോലെ പറഞ്ഞുവെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ന്യായീകരിച്ചത്. ‘വിദ്വേഷ പ്രസംഗം’ എന്നതിൽ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെ ഉറച്ചുനിൽക്കുകയും ചെയ്തു. മുസ്​ലിംകൾക്ക് എതിരെ ദീർഘകാലമായി കൊണ്ടുവരാൻ ശ്രമിക്കുന്ന ചിത്രമാണിതെന്നാണ് പൗരാവകാശ പ്രവർത്തകരുടെ ആരോപണം. 

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയവർ (Photo: ArunSao3/X)

∙ഗുജറാത്തിൽ പണ്ടും

‘2002 മുതൽ തുടരുന്ന മോദി ഗാരന്റി’ എന്നാണ് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗങ്ങളെ ഒരു പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. 2001 ഒക്ടോബറിലാണ് ആദ്യതവണ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയത്. നാലു മാസം കഴിഞ്ഞ് 2002 ഫെബ്രുവരി 28 മുതൽ ഒരാഴ്ചയോളം ഗുജറാത്തിൽ വർഗീയ കലാപം നടന്നിരുന്നു. കലാപം നിയന്ത്രിക്കാൻ കഴിയാതെ പോയതിന് ‘മോദി രാജധർമം പാലിക്കണം’ എന്നാണ് പ്രധാനമന്ത്രി വാജ്പേയി വിമർശിച്ചത്. ഈ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് മുന്നോടിയായി ഗുജറാത്തിന്റെ അഭിമാനം വീണ്ടെടുക്കാൻ ഗൗരവ് യാത്ര നടന്നു. 

മെഹ്സാന ജില്ലയിൽ 2002 സെപ്റ്റംബർ 9ന് തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി നടത്തിയ പ്രസംഗം അന്ന് വലിയ വിവാദമുണ്ടാക്കി. കലാപബാധിതർക്കായി നടത്തിയിരുന്ന ക്യാംപുകൾ അടച്ചു പൂട്ടിയതിനെ ന്യായീകരിച്ചുകൊണ്ട് കുട്ടികളെ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾ തുടരണമെന്നാണോ പറയുന്നത് എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതായി പരാതിയുണ്ടായി. ശരാശരി 5 കുട്ടികൾക്ക് ജന്മം നൽകുന്നു എന്ന സൂചനയോടെ നമ്മൾ 5 നമുക്ക് 25 എന്ന് ന്യൂനപക്ഷങ്ങൾക്കെതിരെ പരാമർശം നടത്തിയതായി പൗരാവകാശ പ്രസ്ഥാനങ്ങൾ പരാതി നൽകി. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: narendramodi/X)

ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രസംഗങ്ങൾ എന്നാണ് വിമർശനം. ലോകത്തെ രണ്ടാമത്തെ വലിയ മുസ്​ലിം ജനതയോട് ബിജെപി ഭരണം വിവേചനം കാണിക്കുന്നതായും പീഡനം നടക്കുന്നതായും വിമർശകർ പറയുന്നു. പശുവിറച്ചിയുടെ പേരിൽ പരസ്യമായി തല്ലിക്കൊല്ലുന്നതടക്കമുള്ള സംഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മുസ്​ലിം വിഭാഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ പല സ്ഥലത്തും ആഹ്വാനമുണ്ടായി. യുപി, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വീടുകളോ വ്യാപാര സ്ഥാപനങ്ങളോ ഇടിച്ചുനിരത്തുന്നത് ന്യൂനപക്ഷങ്ങൾക്കു മാത്രമാണ് ബാധകമാകുന്നതെന്ന് അവർ പറയുന്നു. ഈ ആരോപണങ്ങൾ ബിജെപി ശക്തിയുക്തം തള്ളുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമുണ്ടാക്കുന്നതാണ് 10 വർഷത്തെ മോദി ഭരണം എന്നാണ് ബിജെപി മറുപടി നൽകുന്നത്. 

∙ ഭയം എന്നും വിലയിരുത്തൽ

‘മോദി ആകെ ഉലഞ്ഞിട്ടുണ്ട്’ എന്നാണ് വിവാദ പ്രസംഗങ്ങളെപ്പറ്റി രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഭൂരിപക്ഷം കിട്ടുമോ എന്ന സംശയമാണ് അദ്ദേഹത്തെ കടുത്ത പരാമർശങ്ങൾക്ക് പ്രേരിപ്പിക്കുന്നതത്രേ. 400 സീറ്റ് ലഭിക്കുമെന്നാണ് മോദി പാർലമെന്റിൽ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചത്. ഭൂരിപക്ഷത്തിനു വേണ്ടതിലും നൂറിലേറെ സീറ്റുകൾ. അങ്ങനെയെങ്കിൽ അതിതീവ്രമായ പ്രചാരണം തന്നെ ആവശ്യമില്ലല്ലോ എന്ന് സ്വാഭാവികമായും സംശയിക്കാം. പക്ഷേ അതിതീവ്ര പ്രചാരണത്തിലേക്കാണ് ബിജെപി കടക്കുന്നത്. വൻ ഭൂരിപക്ഷം അത്ര അയത്നലളിതമല്ലെന്ന സൂചനകളാണ്, കടന്നാക്രമണങ്ങൾക്ക് ബിജെപിയെ നിർബന്ധിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലമിതാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി. (Photo: narendramodi/X)

രാജ്യത്ത് മറ്റാർക്കും അടുത്തെത്താൻ കഴിയാത്ത പോപ്പുലാരിറ്റിയാണ് മോദിക്കുള്ളത്. ഇതിനു പുറമേ ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും ബിജെപിയോട് ചായ്​വ് പ്രകടിപ്പിക്കുന്നു. ആർഎസ്എസ് അടക്കമുള്ള പരിവാർ സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ അവസ്ഥയിലാണ്. എതിരാളികളേക്കാൾ സാമ്പത്തിക സ്ഥിതിയിൽ ബഹുദൂരം മുന്നിലാണ് ബിജെപി. ഇത്തരം അനുകൂല സാഹചര്യങ്ങളിൽ എന്തിനാണ് ഒരു തരിമ്പും വിട്ടുതരില്ല എന്ന മട്ടിലുള്ള പ്രചാരണം? അതും സാമുദായികമായ ഉൾപ്പിരിവുകൾ സൃഷ്ടിക്കുന്ന മട്ടിൽ? 

∙ ഭയത്തിന്റെ കാരണങ്ങൾ

രാജ്യത്തെ സാധാരണക്കാർ വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ചൂടറിയുന്നുവെന്ന് വിദഗ്ധർ പറയുന്നു. നോട്ടുനിരോധനത്തിൽ തളർന്ന ചെറുകിട വ്യവസായ മേഖല, കോവിഡ് കൂടി കഴിഞ്ഞതോടെ പ്രതിസന്ധി ഘട്ടത്തിലാണ്. അതിനാൽ ദരിദ്രനാരായണൻ‌മാരുടെ പ്രതിഷേധം പാർട്ടി ഭയക്കുന്നുണ്ട്. 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മാത്രം 20–24 വയസ്സുകാരുടെ തൊഴിലില്ലായ്മ 43 ശതമാനത്തിൽനിന്ന് 44.5 ശതമാനമായി ഉയർന്നു. ഇതേസമയം 25നും 29നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ 13.35 ശതമാനത്തിൽനിന്ന് 14 ശതമാനമായി. യുപി, ഹരിയാന, രാജസ്ഥാൻ മേഖലകളിലെ ജാട്ടുകളും ഗുജറാത്തിലെ ക്ഷത്രിയരും പിണങ്ങി നിൽക്കുകയാണ്. രാജസ്ഥാനിലെ പത്തോളം സീറ്റുകളിൽ ഇത്തവണ കടുത്ത മത്സരം ബിജെപി പ്രതീക്ഷിക്കുന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി പ്രവർത്തകർക്ക് ഗദ കൈമാറുന്ന മോദി. (Photo: narendramodi/X)

സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നടത്തിയ ഇടപെടലോടെ അഴിമതി വിരുദ്ധ മുദ്രാവാക്യത്തിന് ഇടർച്ച സംഭവിച്ചു. അഴിമതി അഴിമതി തന്നെയെന്ന് പൊതുജനം വിശ്വസിക്കുന്നു. പകൽവെളിച്ചത്തിൽ പെട്ടുപോയതും സർക്കാ‍ർ വിരുദ്ധ വോട്ടിനു കാരണമാകാം. ചണ്ഡിഗഡ് തിരഞ്ഞെടുപ്പി‍ൽ നടത്തിയ അട്ടിമറി സുപ്രീംകോടതി കയ്യോടെ പിടികൂടി. ഒരു സാമ്പത്തിക ക്രമക്കേടിൽ സംസ്ഥാന മുഖ്യമന്ത്രിമാരെ പിടികൂടി ജയിലിൽ അടയ്ക്കുന്ന ‘നിയമത്തിന്റെ സ്വാഭാവിക ഒഴുക്കി’നെപ്പറ്റി ജനങ്ങൾക്ക് സംശയമുണ്ട്. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറക്കുകയും അവരെ നിരത്തിനിർത്തി സ്വീകരണം കൊടുക്കുകയും ചെയ്തത് നീതിബോധമുള്ളവരെ ഞെട്ടിച്ചു. സുപ്രീം കോടതിക്ക് രൂക്ഷമായി തന്നെ ഇടപെടേണ്ടിവന്നു. ഇതെല്ലാം ‘വ്യത്യസ്തമായ പാർട്ടി’ എന്ന അവകാശവാദത്തിനാണ് കോട്ടം തട്ടിച്ചത്.

കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകിയെന്നു പറഞ്ഞത് മധ്യപ്രദേശിലെ ഗോത്ര മേഖലകളിൽ പ്രസംഗിക്കുമ്പോഴാണ്. മധ്യപ്രദേശിൽ തുടർച്ചയായ പരാജയങ്ങൾക്കു ശേഷവും കോൺഗ്രസിന്റെ വോട്ടുബാങ്ക് വലിയ കേടുപാടില്ലാതെ നിൽക്കുന്നത് ഗോത്ര വിഭാഗങ്ങളുടെ പിന്തുണ കൊണ്ടാണ്. മധ്യ ഇന്ത്യയിലെ ഈ വോട്ടുകൾ നേടാനുള്ള ബിജെപി തന്ത്രം കൂടിയാണിത്.

പുൽവാമ സംഭവം കാരണം 2019ൽ പാക്കിസ്ഥാൻ ആയിരുന്നു എതിരാളി. ഇന്ത്യൻ ദേശീയതയെ സംരക്ഷിക്കുന്ന വ്യക്തിയായി അന്ന് മോദി മാറി. ഇത്തവണ ഹിന്ദു സമുദായകത്തിന്റെ സംരക്ഷകൻ ആയാണ് അദ്ദേഹത്തെ പാർട്ടി ഉയർത്തിക്കാട്ടിയത്. ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകുന്നത് ഒരു സന്ദേശമായിരുന്നു. അതേസമയം രാമക്ഷേത്രത്തിന് വേണ്ടത്ര പ്രതിഫലനം ഉണ്ടാകുമോ എന്നു പാർട്ടി ആശങ്കപ്പെടുന്നുണ്ട്. പട്ടിണിക്ക് പരിഹാരമായി ഒരിക്കലും ക്ഷേത്രത്തെ ഇന്ത്യക്കാരൻ കണ്ടിട്ടില്ല. ആവനാഴിയിലെ ആയുധങ്ങൾ ഒഴിയുന്നു. ജനശ്രദ്ധയാകർഷിക്കുന്ന വിഷയങ്ങൾ ഇല്ലാതായി.

തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ നരേന്ദ്ര മോദിയുടെ ഫോട്ടോ പതിക്കുന്നു. മുംബൈയിൽ നിന്നൊരു കാഴ്ച. (Photo by Indranil Mukherjee / AFP)

∙ ഭരണഘടന മാറുമോ?

മോദിതരംഗമുണ്ടോ? ഇല്ലെന്ന് ബിജെപിക്ക് സംശയം തോന്നിയത് ആദ്യഘട്ടത്തിലെ വോട്ടെടുപ്പു കഴിഞ്ഞപ്പോഴാണ്. 102 സീറ്റുകളിൽ 93 ഇടത്തും കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞു. ഇതോടെ കാരണം അന്വേഷിച്ചു. 400 സീറ്റ് നേടുമെന്ന അവകാശവാദം ഒരു വിഭാഗത്തെ ഭയപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തിയത്. ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി വമ്പൻ ഭൂരിപക്ഷം ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും ആക്ടിവിസ്റ്റുകളും വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഇത് ബിജെപിക്ക് വോട്ടു ചെയ്യാൻ സാധ്യതയുള്ള വലിയൊരു പിന്നാക്ക വിഭാഗത്തിൽ ആശങ്കയും സംശയവും സൃഷ്ടിച്ചുവത്രേ. സംവരണം അടക്കമുള്ള ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നഷ്ടമാകുമോ എന്നാണ് അവർ ഭയന്നത്. 

400 സീറ്റ് എന്ന നിലപാട് മോദി ആവർത്തിക്കാതിരിക്കാൻ കാരണം ഇതായിരുന്നു. മറ്റൊരു വിഷയം കണ്ടെത്താനുള്ള ശ്രമമാണ് പ്രകടനപത്രികയിലേക്ക് എത്തിച്ചത്. ഏപ്രിൽ 5ന് കോൺഗ്രസ് പത്രിക പുറത്തിറക്കിയെങ്കിലും ആഴ്ചകൾക്കു ശേഷമാണ് സ്വത്തു പിടിച്ചെടുക്കൽ അടക്കമുള്ള വിവാദങ്ങൾ പ്രധാനമന്ത്രി ഉയർത്തിയെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകിയെന്നു പറഞ്ഞത് മധ്യപ്രദേശിലെ ഗോത്ര മേഖലകളിൽ പ്രസംഗിക്കുമ്പോഴാണ്. മധ്യപ്രദേശിൽ തുടർച്ചയായ പരാജയങ്ങൾക്കു ശേഷവും കോൺഗ്രസിന്റെ വോട്ടുബാങ്ക് വലിയ കേടുപാടില്ലാതെ നിൽക്കുന്നത് ഗോത്ര വിഭാഗങ്ങളുടെ പിന്തുണ കൊണ്ടാണ്. മധ്യ ഇന്ത്യയിലെ ഈ വോട്ടുകൾ നേടാനുള്ള ബിജെപി തന്ത്രം കൂടിയാണിത്. 

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്നു. (Photo by HIMANSHU SHARMA / AFP)

∙ അപകടത്തിലാണോ?

‘ജനാധിപത്യത്തിന്റെ മാതാവ്’ നല്ല ആരോഗ്യമുള്ള നിലയിലല്ല എന്നാണ് ഒരു വിദേശ മാധ്യമം നിരീക്ഷിച്ചത്. സങ്കുചിത രാഷ്ട്രീയം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയേയും തടസ്സപ്പെടുത്തുമെന്നും വിദേശത്തെ പല നിരീക്ഷകരും കരുതുന്നു. മൻമോഹൻ സിങ്ങിന്റെ 10 വർഷവും മോദിയുടെ 10 വർഷവും താരതമ്യം ചെയ്താണ് ഇവർ ഈ നിരീക്ഷണം നടത്തുന്നത്.

‘മെയ്‌ക് ഇൻ ഇന്ത്യ’ പക്ഷേ ‘മെയ്ക് ജോബ്സ്’ ആയില്ലത്രേ. ഇന്ത്യയുമായുള്ള വികസിത രാജ്യങ്ങളുടെ ബന്ധം മോശമാകാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടി. പൊതുവേ ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും വ്യക്തിപൂജ ജനാധിപത്യത്തിന് പകരംവച്ചുവെന്നും വിമർശനമുണ്ടായി.

അതേസമയം ജനാധിപത്യം അപകടത്തിലാണെന്ന പ്രചാരണത്തിന് കടുത്ത എതിർപ്പുകളും വരുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു സർക്കാരിനെ പോലും പിരിച്ചുവിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയത് മുൻ സാമ്പത്തിക ഉപദേശകൻ ആയ കെ. സുബ്രഹ്മണ്യൻ ആണ്. മൻമോഹൻ സിങ് ഭരിച്ച 10 വർഷം 11 സർക്കാരുകളെയാണ് പിരിച്ചുവിട്ടത്. മുൻഗാമികളും ഒട്ടും മോശമായിരുന്നില്ല. നെഹ്റു (7), ഇന്ദിര ഗാന്ധി (49), രാജീവ് ഗാന്ധി (60), നരസിംഹറാവു (11) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളെ പിരിച്ചുവിട്ടത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ 90% പേരും മതസ്വാതന്ത്ര്യമുണ്ടെന്ന അഭിപ്രായക്കാരാണ്. ഇന്ത്യ സാമ്പത്തികമായി മുന്നേറുകയാണ് ഉണ്ടായതെന്നും സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നു. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ 220% വർധനയുണ്ടായി. മൻമോഹൻ സിങ്ങിന്റെ കാലത്ത് ഇത് 3.8% ആയിരുന്നു. 

ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി. (Photo: narendramodi/X)

∙ ശേഷൻ കൊടുത്ത നാവ് 

ആന്ധ്രയിൽ കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന നരസിംഹ റാവുവിന്റെ പ്രതിമകളുടെ കൈപ്പത്തി തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ട് ചാക്കുകൊണ്ടു മൂടിയിരുന്നു. അത്ര പോലും വോട്ടർ സ്വാധീനിക്കപ്പെടരുതെന്ന ചട്ടം പാലിച്ചാണ് കമ്മിഷൻ ഇങ്ങനെ ചെയ്തത്. തിരഞ്ഞെടുപ്പിൽ മത, സാമുദായിക സ്പർധ ഉണ്ടാകരുതെന്നാണ് മറ്റൊരു പ്രധാന തിരഞ്ഞെടുപ്പു ചട്ടം. അതിന് ഇടയാക്കുന്ന മട്ടിൽ പ്രസംഗിക്കുന്നവരെ പ്രചാരണത്തിൽനിന്ന് തടയുകയാണ് സാധാരണഗതിയിൽ കമ്മിഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ  പ്രസംഗത്തിനെതിരെ രണ്ടായിരത്തി അഞ്ഞൂറോളം പരാതികളാണ് കമ്മിഷന് ലഭിച്ചത്. 

2014ൽ ബിജെപി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ വോട്ട് ഇല്ലാതെയാണ്. മുസ്​ലിം എംപിമാർ ഭരണകക്ഷിക്ക് ഇല്ലാതായി. ഇത്തവണ 540 മണ്ഡലങ്ങളുള്ള രാജ്യത്ത് ബിജെപിക്ക് ഒരേയൊരു മുസ്​ലിം സ്ഥാനാർഥിയാണുള്ളത്.

ആദ്യഘട്ടത്തിൽ ‘പ്രതികരിക്കുന്നില്ല’ എന്നാണ് കമ്മിഷന്റെ വക്താവ് അറിയിച്ചതെങ്കിൽ പിന്നീട് മോദിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ് നൽകി. ഒരു സർക്കാർ ഏജൻസി എന്ന നിലയിൽനിന്ന് ജനാധിപത്യത്തിന്റെ കാവലാൾ എന്ന നിലയിലേക്ക് ടി.എൻ. ശേഷൻ നൽകിയ ധൈര്യത്തിൽ ഒറ്റദിവസംകൊണ്ട് മാറിയ കമ്മിഷനെ അന്ന് രാജ്യം അദ്‌ഭുതത്തോടെയാണ് കണ്ടുനിന്നത്. ഇത്തവണ അതിനു പകരം വിമർശനങ്ങൾ ഏറ്റുവാങ്ങി. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ ഉത്തരേന്ത്യയിലെ മുസ്​ലിം ജനവിഭാഗത്തിന്റെ മൗനം ശ്രദ്ധിക്കേണ്ടതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ചെറുത്തുനിൽപ്പുകൾക്കു വേണ്ടി നടത്തുന്ന നീക്കം പോലും എതിരാളികളുടെ കയ്യിലെ ആയുധമാകരുതെന്ന ചിന്ത അതിനു കാരണമാണ്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളെ അഭിവാദ്യം ചെയ്യുന്ന മോദി. (Photo: narendramodi/X)

സാമുദായിക ധ്രുവീകരണത്തിന് ഇടവരുത്തുന്ന ഒന്നും ഉണ്ടാകരുതെന്ന് ന്യൂനപക്ഷങ്ങൾ കരുതുന്നു. അതേസമയം ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വോട്ടവകാശം വിനിയോഗിക്കണമെന്നും അവർ കരുതുന്നു. വർഗീയ അസ്വാസ്ഥ്യം ഉണ്ടാവുന്നത് ആരും ആഗ്രഹിക്കുന്നില്ല. 2014ൽ ബിജെപി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ വോട്ട് ഇല്ലാതെയാണ്. മുസ്​ലിം എംപിമാർ ഭരണകക്ഷിക്ക് ഇല്ലാതായി. ഇത്തവണ 540 മണ്ഡലങ്ങളുള്ള രാജ്യത്ത് ബിജെപിക്ക് ഒരേയൊരു മുസ്​ലിം സ്ഥാനാർഥിയാണുള്ളത്.

സയ്യിദ് നഖ്​വി പറയുന്നത് വർഗീയതയോട് പൊതുജനം വലിയ താൽപര്യം കാണിക്കുന്നില്ല എന്നു കൂടിയാണ്. ഒരു സംഭവം അദ്ദേഹം പറയുന്നു. ഹരിയാനയിലെ മണ്ട്​കോലയിൽ മുസ്​ലിംകളെ ഒറ്റപ്പെടുത്തണമെന്ന് ജാട്ടുകളോട് പ്രദേശത്തെ ബജ്‌രംഗ് ദൾ ആഹ്വാനം ചെയ്തെങ്കിലും അവർ അനുസരിച്ചില്ല. സൗഹാർദം നിലനിർത്തണമെന്ന് മുസ്​ലിംകളും തീരുമാനിച്ചു. എന്തുവിലകൊടുത്തും സമാധാനം നിലനിർത്തുമെന്ന് ഇരുവിഭാഗവും തീരുമാനിച്ചതോടെ കലക്കവെള്ളത്തിൽ നിന്ന് മീൻപിടിക്കാൻ തയാറാക്കിയ പദ്ധതി ചീറ്റിപ്പോയി. 

English Summary:

Examining the Motivations Behind Narendra Modi's Controversial Anti-Muslim Speech During the Lok Sabha Election