2019 ഡിസംബർ. ചൈനയിലെ വുഹാൻ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ പകർച്ചപ്പനിയും ശ്വാസതടസ്സവും ആളുകളുടെ ജീവനെടുത്തു തുടങ്ങിയ സമയം. 2020ന്റെ തുടക്കമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതയ്ക്കുന്ന മഹാമാരിയായി കോവിഡ്19 വളർന്നു കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചു. ലോകാരോഗ്യസംഘടന കോവി‍ഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 10 വർഷത്തേക്കെങ്കിലും ലോകത്തിന് ‘നോർമൽ’ അവസ്ഥയിലേക്ക് തിരിച്ചു പോക്കുണ്ടാവില്ല എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അതിവേഗത്തിലുള്ള കോവിഡ് വാക്സീന്റെ കണ്ടെത്തൽ പ്രവചനങ്ങളെയെല്ലാം തകിടം മറിച്ചു. ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക മരുന്നു കമ്പനികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വാക്സീനെ എതിർക്കുന്നവരുടെ പ്രചരണം. കോവിഷീൽഡ് വാക്സീൻ നിർമിച്ചിരുന്ന അസ്ട്രാസെനക കമ്പനിയുടെ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വിവാദം. വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നായിരുന്നു യുകെ കോടതിയിൽ ഇതു സംബന്ധിച്ച കേസിന് കമ്പനി നൽകിയ സത്യവാങ്മൂലം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 ഡിസംബർ. ചൈനയിലെ വുഹാൻ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ പകർച്ചപ്പനിയും ശ്വാസതടസ്സവും ആളുകളുടെ ജീവനെടുത്തു തുടങ്ങിയ സമയം. 2020ന്റെ തുടക്കമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതയ്ക്കുന്ന മഹാമാരിയായി കോവിഡ്19 വളർന്നു കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചു. ലോകാരോഗ്യസംഘടന കോവി‍ഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 10 വർഷത്തേക്കെങ്കിലും ലോകത്തിന് ‘നോർമൽ’ അവസ്ഥയിലേക്ക് തിരിച്ചു പോക്കുണ്ടാവില്ല എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അതിവേഗത്തിലുള്ള കോവിഡ് വാക്സീന്റെ കണ്ടെത്തൽ പ്രവചനങ്ങളെയെല്ലാം തകിടം മറിച്ചു.

ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക മരുന്നു കമ്പനികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വാക്സീനെ എതിർക്കുന്നവരുടെ പ്രചരണം.

മെക്സിക്കോയിലെ അസ്ട്രാസെനക കോവിഡ് വാക്സിനേഷൻ ക്യാംപിൽനിന്ന്. 2022 ഏപ്രിലിലെ ചിത്രം (Photo by ULISES RUIZ / AFP)
ADVERTISEMENT

കോവിഷീൽഡ് വാക്സീൻ നിർമിച്ചിരുന്ന അസ്ട്രാസെനക കമ്പനിയുടെ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വിവാദം. വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നായിരുന്നു യുകെ കോടതിയിൽ ഇതു സംബന്ധിച്ച കേസിന് കമ്പനി നൽകിയ സത്യവാങ്മൂലം. ഇന്ത്യയില്‍ ഉൾപ്പെടെ ഒട്ടേറെപ്പേർ സ്വീകരിച്ച കോവിഷീൽഡ് വാക്സീനെപ്പറ്റി മുൻപും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഒരു കേസിൽ പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടാകാം എന്ന് കമ്പനി സമ്മതിക്കുന്നത് ഇതാദ്യം. എന്താണ് നിലവിലെ വാക്സീൻ വിവാദം? പാർശ്വഫലങ്ങൾ അപൂർവമായി വന്നേക്കാം എന്നത് വാക്സീന്റെ സാധുതയെ അപ്പാടെ തള്ളിക്കളയുന്നുണ്ടോ?

∙ എന്താണ് നിലവിലെ വിവാദം?

2021 ഏപ്രിലിൽ അസ്ട്രാസെനക കമ്പനിയുടെ കോവിഡ് വാക്സീൻ സ്വീകരിച്ച് ദിവസങ്ങൾക്കകം യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. ഇവർ നൽകിയ പരാതിയിലാണ് കമ്പനിക്കെതിരെ നിയമനടപടികൾ ആരംഭിച്ചത്. വാക്‌സീന്‍ എടുത്ത ശേഷം രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം ജാമി സ്‌കോട്ടിന്റെ കുടുംബം കോടതിയിൽ തെളിയിച്ചു. പക്ഷേ, വാക്സീൻ ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല എന്നാണ് 2023 മേയിൽ അസ്ട്രാസെനക കോടതിയെ അറിയിച്ചത്.

(Graphics: Manorama Online)

ഒടുവിൽ മൂന്ന് വർഷത്തോളം നീണ്ട പോരാട്ടത്തിനു ശേഷമാണ് അപൂർവം ചില കേസുകളിൽ കോവിഷീൽഡ് പാർശ്വഫലങ്ങൾക്ക് ഇടയാക്കിയേക്കാം എന്ന കമ്പനിയുടെ വെളിപ്പെടുത്തൽ. ജാമി സ്കോട്ടിനു പുറമേ മറ്റ് 51 പേർ നൽകിയ സമാനമായ പരാതികളും യുകെ ഹൈക്കോടതിയിലുണ്ട്. എന്നാൽ ഇവരിലെല്ലാം പ്രശ്നങ്ങളുണ്ടാക്കിയത് വാക്സീന്റെ പാർശ്വഫലമാണോ എന്നതിൽ വ്യക്തതയില്ല. വാക്സീൻ അപൂർവമായി സങ്കീർണതകൾക്ക് കാരണമായേക്കാം എന്ന് പറയുന്നുണ്ടെങ്കിലും വാക്സീനും മരണങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല.

ADVERTISEMENT

∙ എന്താണ് അസ്ട്രാസെനക വാക്സീൻ?

ബ്രിട്ടിഷ്–സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക ഓക്‌സ്‌ഫഡ് സർവകലാശാലയുമായി ചേര്‍ന്നാണ് കോവിഷീൽഡ്, വാക്സ്‌സെവരിയ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഓക്സ്ഫഡ് സർവകലാശാലയിലെ പ്രഫസർ സാറ ഗിൽബർട്ട് കാതറീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സീന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് തീർത്തും സുരക്ഷിതമെന്ന് കരുതുന്ന ‘വൈറൽ വെക്ടർ’ വിഭാഗത്തിൽപ്പെടുന്ന വാക്സീൻ വികസിപ്പിച്ചെടുത്തതും. 2021ൽ വാക്സീൻ പുറത്തുവന്നതിന് പിന്നാലെ, പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അസ്ട്രാസെനകയുമായി കരാറിലേർപ്പെട്ടു. ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള കോവിഷീൽഡ് വാക്സീന്‍ നിർമിച്ച് വിതരണം ചെയ്തത് സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്. 

(Graphics: Manorama Online)

കൊവാക്സിൻ, സ്ഫുട്നിക്, ഫൈസർ തുടങ്ങി പല കമ്പനികളുടെ വാക്സീൻ വിതരണം ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തിരുന്നത് കോവിഷീൽഡ് ആയിരുന്നു. കേരളത്തിൽ സർക്കാർ തലത്തിൽ കോവിഷീൽഡ്, കോവാക്സീൻ എന്നിവ വിതരണം ചെയ്തിരുന്നുവെങ്കിലും കോവിഷീൽഡിനായിരുന്നു ആവശ്യക്കാർ കൂടുതൽ. രണ്ട് ഡോസുകളാണ് ഒരാൾക്ക് എടുത്തിരുന്നത്. 2022 വരെയുള്ള കണക്ക് പ്രകാരം 170 കോടി കോവിഷീൽഡ് ഡോസുകളാണ് ഇന്ത്യയിൽ എടുത്തിട്ടുള്ളത്. 2024 ഏപ്രിൽ 30 വരെ ഇന്ത്യയിലാകെ എടുത്തിട്ടുള്ളത് 220 കോടി ഡോസ് കോവിഡ് വാക്സീനാണ്. കോവിഷീൽഡ് വാക്സീന്റെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഇന്ത്യയിലായിരുന്നുവെന്ന് നിസ്സംശയം പറയാം.

∙ വിവാദങ്ങൾ ആദ്യമാണോ?

ADVERTISEMENT

അസ്ട്രാസെനക നിർമിക്കുന്ന കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് അവർതന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ വാക്സീൻ സംബന്ധിച്ച് വിശദമായ ചോദ്യാവലി തന്നെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആർക്കൊക്കെ വാക്സീൻ എടുക്കാം, വാക്സീൻ എടുക്കും മുൻപ് പരിശോധനകൾ ആവശ്യമാണോ, എത്ര ദിവസത്തെ ഇടവേള വേണം തുടങ്ങിയ വിവരങ്ങൾ വിശദമാക്കുന്ന ചോദ്യാവലിയിൽ വാക്സീൻ എടുത്താൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ വരാനിടയുണ്ട് എന്ന ചോദ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പാർശ്വഫലങ്ങളാണ് ഇതിന് മറുപടിയായി സീറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.

1. പനി, തലവേദന, ഛർദി, തളർച്ച, വാക്സീൻ എടുത്ത സ്ഥലത്ത് ചൊറിച്ചിൽ (പത്തിലൊരാൾക്ക് വരാം)

2. വാക്സീൻ എടുത്ത സ്ഥലത്ത് നീരോ ചുവന്നു തടിക്കുകയോ ചെയ്യുക, കടുത്ത പനി, തൊണ്ടവേദന, ചുമ, മസിലുകളിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ (പത്തിലൊരാൾക്ക് വരാം)

3. കടുത്ത ക്ഷീണവും ഉറക്കവും, അടിവയറ്റിൽ വേദന, ശരീരമാകെ ചൊറിച്ചിൽ, ദേഹത്ത് തടിപ്പുകൾ, അമിതമായി വിയർക്കുക (നൂറിലൊരാൾക്ക് വരാം)

4. അലർജിക് റിയാക്‌ഷൻ. ഇതിന്റെ ഭാഗമായി കടുത്ത ശ്വാസംമുട്ടല്‍, വായിലും മുഖത്തും ചുണ്ടിലും നീരു വച്ച് വീർക്കൽ എന്നിവയുണ്ടാകാം. എന്നാൽ ഇത് എത്ര പേർക്ക് വരാനിടയുണ്ടെന്നോ എത്രത്തോളം ഭീകരമാകുമെന്നോ കൃത്യമായ കണക്കില്ല.

5. വളരെ അപൂർവമായി, വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുകയോ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയോ ചെയ്യാം. (ലക്ഷത്തിൽ ഒരാൾക്ക് വരാൻ സാധ്യതയുണ്ട്)

ഇന്ത്യ പോലൊരു രാജ്യത്ത് ഇത്ര വേഗത്തിൽ കോവിഷീൽഡ് വാക്സീൻ വിപണിയിൽ ഇറക്കേണ്ടതില്ലായിരുന്നുവെന്നും പാർശ്വഫലങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കാട്ടി തുടക്കം മുതൽതന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. വാക്സീനെപ്പറ്റി പരാതികൾ ഉയർന്നതോടെ മറ്റു പല രാജ്യങ്ങളും കോവിഷീൽഡ് വാക്സീൻ നിരോധിക്കുകയും ചെയ്തു. ഡെന്മാർക്ക് ആണ് ആദ്യം കോവിഡ് വാക്സീൻ നിരോധിച്ച രാജ്യം. പിന്നാലെ അയർലൻഡ്, തായ്‌ലൻഡ്, നെതർലൻഡ്സ്, നോർവേ, കോംഗോ തുടങ്ങിയ രാജ്യങ്ങളും കോവിഷീൽഡ് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു.

കോവിഡ് വാക്സിനേഷൻ ക്യാംപിൽ അസ്ട്രാസെനകയുടെ വാക്സീൻ ഒരുക്കുന്ന നഴ്സ് (Photo by ULISES RUIZ / AFP)

നിരവധി പരാതികളെത്തുടർന്ന് 2021ൽ ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവയും കോവിഷീൽഡിനോട് ‘നോ’ പറഞ്ഞു. പിന്നാലെ കാനഡ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ആ പട്ടികയിലേക്ക് എത്തി. ലോകത്താകമാനം കോവിഷീൽഡ് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ കോവിഷീൽഡ് ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കാൻ ഇടയുണ്ടെന്ന പ്രസ്താവന ലോകാരോഗ്യസംഘടനയുടെ ഭാഗത്തുനിന്നുമുണ്ടായി. പക്ഷേ, വാക്സീൻ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയതായി ശാസ്ത്രീയമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു. വാക്സീനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടില്ല.

വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തേ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. കോവിഷീൽഡിന്റെ നേട്ടങ്ങൾ നോക്കുമ്പോൾ വളരെ അപൂർവമായ സാധ്യതയാണത്. വാക്സീനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകൾക്കും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാകാം. വാക്സീൻ എടുത്തവർക്കെല്ലാം അത് ഉണ്ടാവുമെന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണ്.

ഡോ.ബി. ഇക്ബാൽ, ചെയർപഴ്സൻ, കേരള കോവിഡ് എക്സ്പർട്ട് കമ്മിറ്റി

∙ എന്താണ് ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ?

ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രം (ടിടിഎസ്) എന്ന അപൂർവ അവസ്ഥയാണ് കോവിഷീൽഡിന്റെ പാർശ്വഫലങ്ങളിൽ പ്രധാനപ്പെട്ടതായി പറയുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപപ്പെടുകയും രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ കൗണ്ട് കുറഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥയാണിത്. വാക്സീനോട് ശരീരത്തിന്റെ ഇമ്യൂൺ സിസ്റ്റം പ്രതികരിക്കുകയും ശരീരത്തിൽ ആന്റബോഡികൾ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ഘടകത്തെ അത് ബാധിക്കും. അതാണ് ഇത്തരമൊരു സങ്കീർണ അവസ്ഥയ്ക്ക് കാരണമാകുന്നത്.

കോവിഡ് വാക്സിനേഷൻ ക്യാംപിൽ വാക്സീൻ ഒരുക്കുന്ന നഴ്സ് (Photo by ULISES RUIZ / AFP)

മസ്തിഷ്കം, അടിവയർ തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തക്കട്ടകൾ അഥവാ ത്രോംബോസിസ് രൂപപ്പെടാം. ത്രോംബോസിസുകളെ തന്നെ സങ്കീർണത അനുസരിച്ച് രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. കൃത്യസമയത്ത് വിദഗ്ധ ചികിത്സ കിട്ടിയില്ലെങ്കിൽ മരണ കാരണമായേക്കാവുന്നവയാണ് ത്രോംബോസിസുകൾ. ശക്തമായ തലവേദന, കാഴ്ചയ്ക്ക് മങ്ങൽ, ശ്വാസം എടുക്കുമ്പോൾ കിതപ്പ്, നെഞ്ചു വേദന, കാലിൽ നീര് വയ്ക്കുക, അടിവയറ്റിൽ വേദന, വാക്സീൻ എടുത്ത ഭാഗത്തോ അതിനു സമീപത്തോ തൊലിക്കടിയിൽ കാണുന്ന ചെറിയ രക്തം നിറഞ്ഞ തടിപ്പുകൾ എന്നിവയാണ് ടിടിഎസിന്റെ ലക്ഷണങ്ങളായി പറയുന്നത്.

∙ പേടിക്കേണ്ടതുണ്ടോ?

യേൽ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ അസ്ട്രാസെനകയുടെ കോവിഷീൽഡ് വാക്സീനും ജോൺസൺ ആൻഡ് ജോൺസന്റെ കോവിഡ് വാക്സീനും സ്വീകരിച്ചവരിലാണ് ത്രോംബോസിസുകൾ വരാനുള്ള സാധ്യത കൂടുതലായുള്ളത് എന്ന് കണ്ടെത്തിയിരുന്നു. കാൻസർ പോലെയുള്ള അസുഖങ്ങളുള്ളവർ, കിടപ്പു രോഗികൾ തുടങ്ങിയവരിലാണ് ഇത്തരം സങ്കീർണതകൾക്ക് കൂടുതൽ സാധ്യതയെന്നും വ്യക്തമാക്കിയിരുന്നു. വാക്സീന്റെ പാർശ്വഫലമായി ടിടിഎസ് മാറുന്നതിനെക്കുറിച്ച് 2023ൽ ലോകാരോഗ്യ സംഘടനയും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഇത്തരമൊരു സങ്കീർണത ചുരുങ്ങിയ കേസുകളിൽ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നും അതിന്റെ പേരിൽ വാക്സീനെ തള്ളിക്കളയേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു.

മുംബൈയിലെ വാക്സിനേഷൻ ക്യാംപിൽ കോവിഷീൽഡ് വാക്സീനെടുക്കുന്ന യുവതി (Photo by Sujit Jaiswal / AFP)

‘‘പോസ്റ്റ് കോവിഡ് സിൻഡ്രമിന്റെ ഭാഗമായും രക്തക്കട്ടകൾ ഉണ്ടാവാം. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും പ്രായമായവരിലും, വാക്സീൻ സ്വീകരിച്ച പലർക്കും ഒരുപക്ഷേ നേരത്തേ കോവിഡ് വന്നിട്ടുണ്ടാകാം. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ് ബാധിക്കാം. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കണ്ടാൽ വാക്സീൻ മൂലമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. വാക്സീൻ എടുത്തത് മൂലം സങ്കീർണമായ പ്രശ്നങ്ങളുണ്ടായ കേസുകളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.’’ ഡോ.ബി. ഇക്ബാൽ പറയുന്നു.

∙ പറയേണ്ടത് കമ്പനിയോ?

യുകെ ഹൈക്കോടതിയിൽ അസ്ട്രാസെനക കമ്പനി നൽകിയ മൊഴിയാണ് ഇപ്പോൾ വിവാദമായി മാറിയത്. എന്നാൽ മരുന്നിന്റെ പാർശ്വഫലത്തെക്കുറിച്ച് ആധികാരികമായി പറയേണ്ടത് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണോ വാക്സീൻ വികസിപ്പിച്ചവരാണോ എന്ന ചർച്ചയും ഉയരുന്നുണ്ട്. എംആർഎൻഎ സാങ്കേതിക വിദ്യയിൽ നിർമിച്ച വാക്സീൻ ഏറ്റവും സുരക്ഷിതമാണെന്നും പാർശ്വഫലങ്ങൾ ഗുരുതരമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. വാക്സീൻ എടുത്തശേഷമാണ് മരണമുണ്ടായത് എന്ന ആരോപണങ്ങൾ കേരളത്തിലും ഉണ്ടായിട്ടുണ്ടെങ്കിലും വാക്സീനാണ് മരണകാരണമായത് എന്ന് അത്തരം കേസുകളിൽ തെളിഞ്ഞിട്ടില്ല.

കോർബെവാക്സ്, കോവിഷീൽഡ്, കോവാക്സിൻ എന്നിവ വിതരണത്തിനെത്തിച്ചപ്പോൾ (Photo by Prakash SINGH / AFP)

നിലവിലെ കേസിനു പുറമേ യുകെ ഹൈക്കോടതിയിൽ മാത്രം 51 കേസുകളാണ് കമ്പനിക്കെതിരെ ഉള്ളത്. പാർശ്വഫലങ്ങളെ സംബന്ധിച്ച് കമ്പനി വെളിപ്പെടുത്തൽ നടത്തിയതോടെ ഇനിയും കേസുകളുടെ എണ്ണം കൂടും എന്നുറപ്പ്. കമ്പനി നഷ്ടപരിഹാരം നൽകേണ്ടതായും വരും. കോവിഷീൽഡ് ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഇന്ത്യയിലാവട്ടെ നിലവിൽ നാമമാത്രമായ ഡോസ് വാക്സീനുകൾ മാത്രമേ നൽകുന്നുള്ളൂ. കോവിഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങളെപ്പറ്റി ഇന്ത്യയിലും പഠനം നടത്തണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary:

Should I Be Concerned About Side Effects of the Covishield Vaccine? Explainer