‘ജയരാജൻ വിവാദം’ ചോദിക്കുന്നു, നിതിൻ ഗഡ്കരിയുടെ ഫാം ഹൗസ് സന്ദർശിച്ച പ്രമുഖൻ ആര്..? മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലേ!
തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെന്ന ‘ബോംബ്’ പൊട്ടാൻ ഇത്രയും വൈകിയത് എന്താണ്...? ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാർട്ടി സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ പറഞ്ഞതു ശരിയാണെങ്കിൽ, അന്ന് ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം ഇ.പി. ജയരാജൻ ശോഭ സുരേന്ദ്രനെ കാണുമ്പോൾ ജയരാജന്റെ ഫോണിലേക്ക് വന്ന ആ കോൾ ആരുടേതാണ്...? കൊല്ലത്തെ ആർഎസ്പി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചതു പോലെ, ആർഎസ്എസുമായി വളരെ അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോവളത്ത് സ്വകാര്യ സന്ദർശനത്തിനു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതറിഞ്ഞ് അദ്ദേഹത്തെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചു വിരുന്നു നൽകിയത് എന്തിനായിരിക്കണം..? കേരള രാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിലേക്കു നീങ്ങുന്നതിനു തെളിവുകളായി ഓരോ സംഭവങ്ങൾ പുറത്തുവരികയാണ്. കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയപ്പോൾ, കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്നും നാളെ അവർ ബിജെപിയാകുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉടനീളം പ്രചരിപ്പിച്ച സിപിഎമ്മിനേറ്റ കനത്ത ആഘാതമായി ഇ.പി ജയരാജൻ വിവാദം. ശോഭയ്ക്കും ദല്ലാൾ നന്ദകുമാറിനുമെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പി. ജയരാജന് അനുവാദം നൽകിയിരിക്കുന്നു.

തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെന്ന ‘ബോംബ്’ പൊട്ടാൻ ഇത്രയും വൈകിയത് എന്താണ്...? ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാർട്ടി സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ പറഞ്ഞതു ശരിയാണെങ്കിൽ, അന്ന് ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം ഇ.പി. ജയരാജൻ ശോഭ സുരേന്ദ്രനെ കാണുമ്പോൾ ജയരാജന്റെ ഫോണിലേക്ക് വന്ന ആ കോൾ ആരുടേതാണ്...?
കൊല്ലത്തെ ആർഎസ്പി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചതു പോലെ, ആർഎസ്എസുമായി വളരെ അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോവളത്ത് സ്വകാര്യ സന്ദർശനത്തിനു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതറിഞ്ഞ് അദ്ദേഹത്തെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചു വിരുന്നു നൽകിയത് എന്തിനായിരിക്കണം..? കേരള രാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിലേക്കു നീങ്ങുന്നതിനു തെളിവുകളായി ഓരോ സംഭവങ്ങൾ പുറത്തുവരികയാണ്.
കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയപ്പോൾ, കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്നും നാളെ അവർ ബിജെപിയാകുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉടനീളം പ്രചരിപ്പിച്ച സിപിഎമ്മിനേറ്റ കനത്ത ആഘാതമായി ഇ.പി ജയരാജൻ വിവാദം. ശോഭയ്ക്കും ദല്ലാൾ നന്ദകുമാറിനുമെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പി. ജയരാജന് അനുവാദം നൽകിയിരിക്കുന്നു.
അപ്പോഴും ഒരു ചോദ്യമുണ്ട്, ബിജെപി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയിൽ അംഗമോ കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും ഔദ്യോഗിക സംവിധാനത്തിൽ പങ്കാളിയോ അല്ലാത്ത ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേക്കാൾ പാർട്ടിയിൽ സീനിയർ ആയ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെങ്കിൽ അതു തെറ്റായിപ്പോയെന്ന് ഔദ്യോഗികമായി പാർട്ടി സമ്മതിക്കേണ്ടതല്ലേ...?
ഇപ്പോൾ ആരോപണം ഉയർന്നതു പോലെ ബിജെപിയിലേക്കു പോകാൻ ജയരാജൻ നീക്കം നടത്തിയതിന്റെ ഭാഗമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമ്പോൾ ജയരാജന്റെ ഫോണിലേക്ക് വിളിച്ചത് ആരാണ്...? ആ ഫോൺ വന്നതോടെ ജയരാജൻ ആകെ ടെൻഷനിലായി എന്നാണ് ശോഭ സുരേന്ദ്രൻ വിശദീകരിക്കുന്നത്. നിയമ നടപടികളുമായി മുന്നോട്ടുപോകാൻ ജയരാജന് പാർട്ടി അനുമതി നൽകിയിരിക്കുന്ന സ്ഥിതിക്ക്, അതിന്റെ ഭാഗമായി കല്ലും നെല്ലും തിരിയുമെന്നു തന്നെ വിശ്വസിക്കാം.
∙ അതെന്താ നടപടിയില്ലാത്തത്...!
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം, ജയരാജനെ തൽക്കാലം കൈവിടേണ്ടെന്നാണ്. രാജ്യത്തെ മുഖ്യ എതിരാളി ബിജെപിയാണെന്ന് സിപിഎം ആവർത്തിച്ചു പറയുമ്പോഴും, പാർട്ടിയുടെ മുതിർന്ന കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ നേതാവ് ബിജെപിയുടെ പ്രമുഖ നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കിൽ അതു തൽക്കാലം നടപടി േവണ്ടാത്ത വിഷയമായി എങ്ങനെയാണ് സിപിഎമ്മിനു കരുതാനാവുക...? എതിർ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ ആരെങ്കിലുമായിരുന്നെങ്കിൽ സിപിഎം ഏതു തരത്തിലാകും പ്രതികരിക്കുക എന്ന രാഷ്ട്രീയ എതിരാളികളുടെ ചോദ്യം ന്യായം.
അതിനൊരുത്തരം കൊല്ലത്ത് ഉണ്ട്. ആർഎസ്പി നേതാവും കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുായ എൻ.കെ. പ്രേമചന്ദ്രൻ. പതിനേഴാം ലോക്സഭയുടെ കാലാവധി തീരുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് പാർലമെന്റ് കന്റീനിൽ മോദിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചപ്പോൾ പ്രേമചന്ദ്രനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എന്തൊക്കെ പുകിലുകളാണ് ഉണ്ടാക്കിയത്. ‘ഒരു നിശ്ചയവുമില്ലൊന്നിനും വരുമോരോ വിധി വന്നപോലെ പോകും...’ എന്ന ആശാൻ വരികൾ കടമെടുത്താണ് പിണറായി പ്രേമചന്ദ്രനെ പരോക്ഷമായി വിമർശിച്ചത്.
ചിന്താവിഷ്ടയായ സീത എന്ന കുമാരാനാശാൻ കാവ്യത്തിലെ
‘ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരിയുന്നു മനുഷ്യനേതിനോ;
തിരിയാ ലോക രഹസ്യമാർക്കുമേ...’
എന്ന വരികൾ കടമെടുത്തപ്പോൾ തെല്ലൊക്കെ വരികളിൽ മാറ്റമുണ്ടായെങ്കിലും, നാളെ പ്രേമചന്ദ്രൻ എവിടെ നിൽക്കും എന്ന രഹസ്യം ആർക്കറിയാം എന്നു തന്നെയാണ് പിണറായി വിജയൻ ഉദ്ദേശിച്ചതെന്നു വ്യക്തം. അപ്പോഴും ഇ.പി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ വിവരം മുഖ്യമന്ത്രി അറിഞ്ഞ ഭാവം കാണിച്ചില്ല. മുഖ്യമന്ത്രി അറിഞ്ഞു കാണില്ലായിരിക്കും എന്നു വിശ്വസിക്കുന്നതാണ് ഉചിതം.
∙ ക്ലിഫ് ഹൗസും നാഗ്പൂരിലെ ഫാം ഹൗസും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉച്ചഭക്ഷണം കഴിച്ചതിനു പഴിയേറെ കേട്ടതാണല്ലോ എൻ.കെ പ്രേമചന്ദ്രൻ. ‘പ്രേമചന്ദ്രൻ നാടിന് അപമാനം’ എന്നെഴുതിയ കറുത്ത ബാനറുമായി അന്ന് പ്രകടനം നടത്തിയതാണ് സിപിഎമ്മുകാർ. ഇ.പി. ജയരാജൻ വിവാദം പുറത്തുവന്നപ്പോൾ പ്രേമചന്ദ്രൻ തിരിച്ചൊരു ചോദ്യം ചോദിച്ചു: ആർഎസ്എസ് ആസ്ഥാനം ഉൾപ്പെടുന്ന നാഗ്പൂർ മണ്ഡലത്തിന്റെ പ്രതിനിധിയും ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തി ഉച്ചയൂണ് നൽകിയത് എന്തിനാണ്? ഇത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിനു യോജിച്ചതാണോ?
മാധ്യമ സമ്മേളനം വിളിച്ചു കൂട്ടിയാണ് പ്രേമചന്ദ്രൻ ഈ ആരോപണം ഉന്നയിച്ചതെങ്കിലും അതിന് സിപിഎം നേതൃത്വം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അതേ പ്രേമചന്ദ്രൻ ഗുരുതരമായ മറ്റൊരു ചോദ്യം ഉന്നയിച്ചു: ‘നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഫാം ഹൗസ് സന്ദർശിച്ച പ്രമുഖൻ ആരാണ്? അത് എന്തിനായിരുന്നു?’ ആ ചോദ്യത്തിനും സിപിഎം ഇതുവരെ മറുപടി നൽകിയിട്ടില്ല.
∙ ശോഭ തുറന്നുവിട്ട ‘ഭൂതം’
പ്രകാശ് ജാവഡേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നും താനും ജാവഡേക്കറെ കാണാറുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. താനും ജാവഡേക്കറെ കണ്ടിരുന്നെന്നും പിന്നീടാണ് ജാവഡേക്കറാണെന്നു മനസ്സിലായതെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജയരാജൻ വിവാദ’ത്തിന്റെ കടുപ്പം കുറയ്ക്കാൻ ശ്രമം നടത്തിയെങ്കിലും കേരള രാഷ്ട്രീയത്തിൽ ജയരാജൻ വിവാദം സിപിഎമ്മിനേറ്റ കനത്ത മുറിപ്പാടു തന്നെയാണ്.
കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജനെ തൽക്കാലം സംരക്ഷിക്കാനാണ് തീരുമാനിച്ചതെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ– കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ എന്തു സംഭവിക്കും എന്നു നിശ്ചയമില്ല. രാജ്യത്തെ മുഖ്യശത്രു എന്നു പാർട്ടി വിശേഷിപ്പിക്കുന്ന ബിജെപിയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നിർബന്ധിതരാകുകതന്നെ ചെയ്യും. നിതിൻ ഗഡ്കരിക്കു വിരുന്നു നൽകിയത് എന്തിനായിരുന്നുവെന്നും ഗഡ്കരിയുടെ നാഗ്പൂരിലെ ഫാം ഹൗസ് സന്ദർശിച്ച നേതാവ് ആരാണെന്നുമൊക്കെ അപ്പോൾ വ്യക്തമായേക്കും.
കേരളത്തിൽ വോട്ടെടുപ്പിന്റെ തൊട്ടു തലേ ദിവസം ശോഭ സുരേന്ദ്രൻ തുറന്നുവിട്ട ‘കുടത്തിലെ ഭൂതം’ ഇനി എന്തൊക്കെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരുമോ എന്തോ...? രാഷ്ട്രീയക്കാർ പതിവായി ഉദ്ധരിക്കുന്ന ചില വരികൾ അധ്യാത്മ രാമായണത്തിലുണ്ട്. ആ വരികൾ ഉദ്ധരിച്ച് ഈ ആഴ്ച അവസാനിപ്പിക്കാം:
‘നിത്യവും ചെയ്യുന്ന കർമഫല ഗുണം
കർത്താവൊഴിഞ്ഞു മറ്റ–
ന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയ്യുന്ന
കർമങ്ങൾ താന്താന–
നുഭവിച്ചീടുകന്നേ വരൂ...’