പ്രായപൂർത്തി വോട്ടവകാശപ്രകാരമുള്ള വോട്ടർപട്ടികയ്ക്ക് ഇന്ത്യ സ്വീകരിച്ചത് 1947–48ലെ തിരുവിതാംകൂർ മാതൃകയാണ്; തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ കാര്യത്തിൽ കേരള മാതൃകയും. പൊതുതിരഞ്ഞെടുപ്പുകാലത്ത് പ്രസംഗങ്ങളിലും പ്രകടനങ്ങളിലും മുദ്രാവാക്യങ്ങളിലുമുൾപ്പെടെ പാലിക്കേണ്ട മര്യാദകൾ 1960ൽ ആണ് കേരളത്തിൽ തയാറാക്കിയത്. പ്രസംഗങ്ങളിൽ വ്യക്തികളുടെ സ്വകാര്യജീവിതത്തെക്കുറിച്ചു മോശമായ പരാമർശങ്ങളരുത്, മത– ജാതി–സമുദായ അധിക്ഷേപങ്ങൾ പാടില്ല, പ്രചാരകർ വീടുകളിലെ സ്വൈരജീവിതം തടസ്സപ്പെടുത്തരുത് തുടങ്ങി 27 വ്യവസ്ഥകളാണ് പാർട്ടികളുമായി കൂടിയാലോചിച്ചു കേരളത്തിലുണ്ടാക്കിയത്. മതവും ജാതിയുമൊക്കെ രാഷ്ട്രീയപ്രയോഗത്തിനുള്ളതല്ലെന്നും വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്നുമൊക്കെ അന്നേ നമ്മൾ എഴുതിവച്ചു. തുടർന്നിങ്ങോട്ടുള്ള 64 വർഷത്തിൽ, കഴിഞ്ഞ മാസം 26വരെ അവയൊക്കെ കേരളത്തിലെ പാർട്ടികൾ പാലിച്ചോ എന്ന ചോദ്യം പാഴാക്കേണ്ട. ഉത്തരം നമുക്കറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘രാഷ്ട്രീയബോധമുള്ള സംസ്ഥാനമായ കേരളത്തിൽ’ തയാറാക്കിയ ചട്ടങ്ങൾ എന്നൊരു വിശേഷണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ 1962ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്. ഈ ചട്ടങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചുകൊടുത്തെന്നും പാർട്ടികളും സ്ഥാനാർഥികളും അവ ഏറക്കുറെ പാലിച്ചതിനാൽ പ്രചാരണം സമാധാനപരമായും ചിട്ടയോടെയും നടന്നെന്നും കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടാണ് ദേശീയതലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം തയാറാക്കുന്നത്. അതു കേരളത്തിലെ ചട്ടങ്ങളെ മാതൃകയാക്കിയും ആശയങ്ങൾ സ്വീകരിച്ചും വാചകങ്ങൾ പലതും അതേപടി പകർത്തിയുമുള്ളതാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിന് മുന്നിലൂടെ നടന്നുപോകുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. (Photo by Money SHARMA / AFP)
ADVERTISEMENT

തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഷയിൽ പറഞ്ഞാൽ, ‘ഭരണഘടനയുടെ 324ാം വകുപ്പിലൂടെ ലഭിച്ച അധികാരത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനായി കമ്മിഷൻ നിർദേശിക്കുന്ന പ്രാഥമിക നിയന്ത്രണവ്യവസ്ഥയാണ് പെരുമാറ്റച്ചട്ടം.’ അതു ലംഘിച്ചാൽ വടിയെടുക്കേണ്ടതു കമ്മിഷനാണ്. ബിജെപിയുടെ ‘താരപ്രചാരകരായ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളിൽ കമ്മിഷൻ തീരുമാനം വൈകിപ്പിക്കുന്നെന്ന ആക്ഷേപം 2019ൽ ഉണ്ടായിരുന്നു. അതു സുപ്രീം കോടതിയിൽ ഹർജിയാവുകയും അപ്പോൾ മാത്രം ആരോപിതർക്കു സൽപത്രം നൽകി കമ്മിഷൻ തടിയൂരുകയും ചെയ്തു. തുടർന്ന്, ഹർജിക്കാർക്കു വേണമെങ്കിൽ സൽപത്രങ്ങളെ ചോദ്യംചെയ്യാം എന്നൊരു ആശ്വാസവചനം കോടതിയിൽനിന്നുണ്ടായെന്നതും 5 വർഷം മുൻപത്തെ ചരിത്രം.

പരാതിക്കു വഴിവയ്ക്കുന്ന മതവാക്കുകൾ പലതും പ്രധാനമന്ത്രി ഇത്തവണയും ആവർത്തിച്ചു, പല തവണ. പരാതികളുമുണ്ടായി. അതിലൊന്നിൽ, നടപടി വൈകുന്നെന്നു പറഞ്ഞ് അഭിഭാഷകൻ ആനന്ദ് എസ്.ജോന്ധലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 9നു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്നു താൻ നൽകിയ പരാതിയെക്കുറിച്ചാണു ഹർജിക്കാരൻ പറഞ്ഞത്. കഴിഞ്ഞ 29നു ഹർജി  തള്ളിക്കളയുമ്പോൾ കോടതി തിരഞ്ഞെടുപ്പു കമ്മിഷന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തെന്നു കരുതണം. പരാതി പരിശോധിച്ച് ഉചിതമായ ഉത്തരവു നൽകുമെന്നാണ് കമ്മിഷൻ കോടതിയോടു പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. (Photo: X/narendramodi)
ADVERTISEMENT

ഇതിനിടെ, ചട്ടലംഘനമാരോപിച്ചു പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്, സിപിഐ, സിപിഐ–എംഎൽ ലിബറേഷൻ എന്നിവയുടെയും ഒട്ടേറെ വ്യക്തികളുടെയും പരാതികളുണ്ടായി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ ബിജെപിയുടെ പരാതികളും. പ്രധാനമന്ത്രിക്കെതിരെ പാർട്ടികളുടെ പരാതിയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു കഴിഞ്ഞ 25നു കമ്മിഷൻ നോട്ടിസയച്ചു. ഖർഗെയ്ക്കും രാഹുലിനുമെതിരെയുള്ള പരാതികളിൽ ഖർഗെയ്ക്കും അതേ തീയതിയിൽ നോട്ടിസ്.

ഇക്കാലയളവിൽ, ബിആർഎസ് നേതാവ് കെ.ചന്ദ്രശേഖര റാവുവിനും കോൺഗ്രസിന്റെ രൺദീപ് സുർജേവാലയ്ക്കും എതിരെയും കമ്മിഷനു പരാതി ലഭിച്ചു. ഈ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ സംസ്ഥാനങ്ങളിൽനിന്നു കമ്മിഷൻ തെളിവുശേഖരിച്ചു; ചട്ടലംഘനം സ്ഥിരീകരിച്ചു. രണ്ടാളെയും പ്രചാരണത്തിൽനിന്നു രണ്ടു ദിവസത്തേക്കു വിലക്കി. നഡ്ഡയും ഖർഗെയും കഴിഞ്ഞ 29ന് അകം മറുപടി നൽകണമായിരുന്നു. രണ്ടുപേരും സമയം നീട്ടിച്ചോദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേതാക്കൾ അങ്ങനെ ചോദിച്ചോ, സമയം നീട്ടിക്കൊടുത്തോ തുടങ്ങിയ ചോദ്യങ്ങൾക്കു കമ്മിഷൻ മറുപടി പറഞ്ഞിട്ടില്ല.

മോദിയുടെ പ്രസംഗത്തിനു നഡ്ഡയും രാഹുലിന്റെ പ്രസംഗത്തിനു ഖർഗെയുമാണോ ഉത്തരവാദിയെന്നൊരു സംശയം ഉണ്ടാകുമെന്നു കമ്മിഷനറിയാമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു നോട്ടിസുകളിലും ഇങ്ങനെ പറഞ്ഞു: ‘പരാതിക്കു കാരണമാകുന്ന വാക്കുകൾ പറയുന്നവർക്കാണ് അതിന്റെ ഉത്തരവാദിത്തമെങ്കിലും സാഹചര്യമനുസരിച്ച് (കേസ്–ടു–കേസ് ബേസിസ്) പാർട്ടി അധ്യക്ഷർക്കു നോട്ടിസ് നൽകാമെന്നു കമ്മിഷൻ നിലപാടെടുത്തിരിക്കുന്നു. 

ADVERTISEMENT

താരപ്രചാരകരെ നിശ്ചയിക്കുന്നതും പിൻവലിക്കുന്നതും പാർട്ടിയാണല്ലോ.’ ഇനിയങ്ങോട്ട്, കമ്മിഷനിലെ ഡ്രൈവർ വാഹനാപകടമുണ്ടാക്കിയാൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ കുറ്റമേൽക്കുമെന്ന് ഈ പുതിയ വ്യവസ്ഥയ്ക്ക് അടിക്കുറിപ്പു ചേർക്കാമായിരുന്നു! നമ്മുടെ സാമാന്യബുദ്ധി വെല്ലുവിളി നേരിടുകയാണ്. സുർജേവാലയും കോൺഗ്രസിന്റെ താരപ്രചാരകരിലൊരാളാണ്. അദ്ദേഹത്തിനും കെസിആറിനുമെതിരെയുള്ള പരാതികളിൽ സാമാന്യവേഗത്തിൽ തെളിവുശേഖരണവും ശിക്ഷാനടപടിയുമുണ്ടായി. പ്രധാനമന്ത്രിയുടെയും ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല. ബിജെപിക്കും കോൺഗ്രസിനും രണ്ടു നീതിയല്ല എന്നു വാദിക്കാനല്ലേ മൂന്നു നേതാക്കളുടെയും കാര്യത്തിൽ ഒരേ സമീപനം എന്ന് ആരെങ്കിലും സംശയിച്ചാൽ ദോഷം പറയാനുമാവില്ല.

അത്തരക്കാർക്കു തോന്നാവുന്ന മറ്റൊരു സംശയവുമുണ്ട്്: പ്രധാനമന്ത്രിയായാണോ അതോ ബിജെപിയുടെ താരപ്രചാരകനായാണോ മോദിയെ കമ്മിഷൻ പരിഗണിക്കുന്നത്? പ്രധാനമന്ത്രിയെന്നു തന്നെയെങ്കിൽ, അങ്ങനെയൊരു പരിഗണനയ്ക്കു ലിഖിത നിയമങ്ങളിലൊരിടത്തും വ്യവസ്ഥയില്ല. ഭരണകർത്താക്കളുടെ താൽപര്യങ്ങളനുസരിച്ചു പ്രവർത്തിക്കുന്നവർ എന്ന സ്ഥിതിയിലേക്കു കമ്മിഷൻ‍ വീണ്ടും അധഃപതിച്ചിരിക്കുന്നുവെന്ന അടുത്തകാലങ്ങളിലുണ്ടായ വിലയിരുത്തലുകൾ‍ സ്ഥിരീകരിക്കപ്പെടുകയാവാം. അപ്പോൾ, പുറത്തുനിന്നും അകത്തുനിന്നും തിരഞ്ഞെടുപ്പു കമ്മിഷൻ ദുർബലമാക്കപ്പെടുന്നെന്ന വാദത്തിനും അടിവരയിടേണ്ടിവരും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും. (Photo: X/kharge)

മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കപ്പെടണമെങ്കിൽ നിയമത്തിന്റെ പിൻബലം വേണമെന്നു പാർ‍ലമെന്ററി സമിതിയിലുൾപ്പെടെ വാദമുണ്ടായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ എതിർത്തു. നിയമലംഘനമാണ് ആരോപിക്കുന്നതെങ്കിൽ അതു തീർപ്പാക്കാൻ കോടതിയിൽ പോകേണ്ടിവരും, കാലതാമസമുണ്ടാകും. തങ്ങൾക്കാവുമ്പോൾ വേഗത്തിൽ തീരുമാനമെടുക്കാം എന്നതായിരുന്നു കമ്മിഷന്റെ ന്യായം. മോദിയുടെയും ഖർഗെയുടെയും രാഹുലിന്റെയും കാര്യത്തിൽ ആ വേഗത്തിലുള്ള തീരുമാനം അടുത്തമാസം 4നു മുൻപ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. സാഹചര്യം പരിഗണിക്കുമ്പോൾ, നിലവിലേതിനു പുറമേ മറ്റൊരു പെരുമാറ്റച്ചട്ടം കൂടി വേണം. ആർക്കെതിരെയെന്നതു പരിഗണിക്കാതെയും നിശ്ചിത സമയത്തിനുള്ളിലും പരാതികൾ തീർപ്പാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനുള്ള ആ പെരുമാറ്റച്ചട്ടത്തിൽ വ്യക്തമായി പറയുകയും വേണം.

English Summary:

Political Campaigns under Scrutiny: The Evolution of India's Election Code of Conduct