പരാതിപ്പെട്ടികളിൽനിന്നു രക്ഷപ്പെടാം
പഴയൊരു പെട്ടിക്കഥ കേൾക്കുക. ഗ്രീക്ക് പുരാണത്തിലെ കഥ. പ്രോമിത്യൂസ് എന്ന ദേവൻ സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യവർഗത്തിനു നൽകി. അത് സെയൂസിന് (ദേവേന്ദ്രന്) തീരെ പിടിച്ചില്ല. അന്ന് മനുഷ്യവർഗത്തിൽ പുരുഷന്മാർ മാത്രമായിരുന്നു. പ്രോമിത്യൂസിന് കഠിനശിക്ഷ പലതും നൽകി. അഗ്നി സ്വീകരിച്ച മനുഷ്യവർഗത്തിനും നൽകണം കഠിനശിക്ഷ. അതിനായി പാൻഡോറ (Pandora) എന്ന അതിസുന്ദരിയെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചു. അവളുടെ കയ്യിൽ അടച്ച ഒരു പെട്ടിയും കൊടുത്തു. അത് തുറന്നുപോകരുതെന്ന നിർദേശവും നൽകി. പ്രോമിത്യൂസിന്റെ സഹോദരൻ എപിമീത്യൂസ് പാൻഡോറയുടെ രൂപലാവണ്യത്തിൽ മയങ്ങി, അവളെ വിവാഹം ചെയ്തു. ജിജ്ഞാസയെ ചെറുക്കാനാവാഞ്ഞ പാൻഡോറ ആ പെട്ടി തുറന്നു. അസൂയ, ദുരാഗ്രഹം, വെറുപ്പ്, വേദന, രോഗം, ദുരിതം, ദാരിദ്ര്യം, യുദ്ധം തുടങ്ങി എല്ലാ തിന്മകളും പുറത്തുചാടി. പാൻഡോറ തിടുക്കത്തിൽ പെട്ടി അടച്ചപ്പോൾ പ്രതീക്ഷ മാത്രം അതിൽപ്പെട്ടു. അങ്ങനെ ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം പാൻഡോറയെന്ന സ്ത്രീയും അവളുടെ പെട്ടിയും ആണെന്ന് വ്യാഖ്യാനം. പെട്ടിയല്ല ഭരണി എന്നർഥമുള്ള ‘പിതോസ്’ എന്ന ഗ്രീക്ക് പദം വിവർത്തനത്തിൽ തെറ്റി പെട്ടിയായിപ്പോയതാണ്. കഥ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമുണ്ട്.

പഴയൊരു പെട്ടിക്കഥ കേൾക്കുക. ഗ്രീക്ക് പുരാണത്തിലെ കഥ. പ്രോമിത്യൂസ് എന്ന ദേവൻ സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യവർഗത്തിനു നൽകി. അത് സെയൂസിന് (ദേവേന്ദ്രന്) തീരെ പിടിച്ചില്ല. അന്ന് മനുഷ്യവർഗത്തിൽ പുരുഷന്മാർ മാത്രമായിരുന്നു. പ്രോമിത്യൂസിന് കഠിനശിക്ഷ പലതും നൽകി. അഗ്നി സ്വീകരിച്ച മനുഷ്യവർഗത്തിനും നൽകണം കഠിനശിക്ഷ. അതിനായി പാൻഡോറ (Pandora) എന്ന അതിസുന്ദരിയെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചു. അവളുടെ കയ്യിൽ അടച്ച ഒരു പെട്ടിയും കൊടുത്തു. അത് തുറന്നുപോകരുതെന്ന നിർദേശവും നൽകി. പ്രോമിത്യൂസിന്റെ സഹോദരൻ എപിമീത്യൂസ് പാൻഡോറയുടെ രൂപലാവണ്യത്തിൽ മയങ്ങി, അവളെ വിവാഹം ചെയ്തു.
ജിജ്ഞാസയെ ചെറുക്കാനാവാഞ്ഞ പാൻഡോറ ആ പെട്ടി തുറന്നു. അസൂയ, ദുരാഗ്രഹം, വെറുപ്പ്, വേദന, രോഗം, ദുരിതം, ദാരിദ്ര്യം, യുദ്ധം തുടങ്ങി എല്ലാ തിന്മകളും പുറത്തുചാടി. പാൻഡോറ തിടുക്കത്തിൽ പെട്ടി അടച്ചപ്പോൾ പ്രതീക്ഷ മാത്രം അതിൽപ്പെട്ടു. അങ്ങനെ ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം പാൻഡോറയെന്ന സ്ത്രീയും അവളുടെ പെട്ടിയും ആണെന്ന് വ്യാഖ്യാനം. പെട്ടിയല്ല ഭരണി എന്നർഥമുള്ള ‘പിതോസ്’ എന്ന ഗ്രീക്ക് പദം വിവർത്തനത്തിൽ തെറ്റി പെട്ടിയായിപ്പോയതാണ്. കഥ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമുണ്ട്.
ഇക്കഥയോർക്കാൻ കാരണം നമ്മുടെ സമൂഹത്തിൽ സാധാരണമായ പരാതിപ്പെട്ടികളാണ്. ചിലർ ഇങ്ങനെയൊരു പെട്ടിയുമായാണ് നടപ്പ്. ആരെക്കണ്ടാലും അതു തുറന്ന് ഉള്ളടക്കം പുറത്തെടുത്തു വീശും. തീവ്രത കുറയ്ക്കാൻ ആർക്കും ഒന്നും ചെയ്യാനാവാത്ത കൊടുംവെയിലിനെയും കോരിച്ചൊരിയുന്ന മഴയെയും കുറിച്ചു പോലും നിരന്തരം പരാതി പറയും.
ജോലിസ്ഥലത്താണെങ്കിൽ മേലാവിനെപ്പറ്റി ഏതു നേരവും പരാതി. എത്ര നല്ല കാര്യം സംഭവിച്ചാലും അതേപ്പറ്റി ഒന്നും പറയില്ല. ചെറിയ വീഴ്ച കണ്ടാൽ അതിന്റെ വാർത്ത ഊതിപ്പെരുപ്പിച്ച് വിതരണം ചെയ്യും. സംഭവിച്ചേക്കാൻ സാധ്യതയില്ലാത്ത പലതും ഭാവനയിൽക്കണ്ട് പരാതികൾ സൃഷ്ടിച്ച് അന്യരുടെ മനഃസമാധാനം കെടുത്തും. അടുത്ത കൊല്ലം ഇതിലും വലിയ വേനലായിരിക്കും, ബജറ്റ് വരുന്നതോടെ തുണിവില വല്ലാതെ ഉയരും എന്ന മട്ടിൽ.
പഴയൊരു സംശയാലു നദിയുടെ മറുകരയിൽ നിൽക്കുന്ന പട്ടിയെപ്പറ്റി ആശങ്കപ്പെട്ടതു നിങ്ങൾ കേട്ടിരിക്കും. ‘നദിയിലെ വെള്ളം വറ്റിയാലോ? പട്ടി ഓടി ഇക്കരെയെത്തിയാലോ? പട്ടി വെറുംപട്ടിയല്ല, പേപ്പട്ടിയാണെങ്കിലോ? നമുക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ലെങ്കിലോ?’ വെറുതെയിരിക്കുന്ന നമ്മെ ആശങ്കയുടെ നീർച്ചുഴിയിലേക്ക് വലിച്ചിറക്കുന്ന വികലഭാവന. ഇതും പരാതിയുടെ രൂപംതന്നെ.
സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവു കിട്ടിയപ്പോൾ, ഇനി മുനിസിപ്പാലിറ്റിക്ക് തൊഴിൽക്കരം കൊടുക്കണമെന്നു യുവാവിനു പരാതി. മന്ത്രിമാരുടെ വീഴ്ച, സീരിയലുകൾ യുവജനങ്ങളെ വഴിതെറ്റിക്കുന്നതിലെ അനീതി, ‘ഇപ്പോഴത്തെ’ കുട്ടികളുടെ സ്വഭാവവൈകൃതങ്ങൾ, വീട്ടുജോലിക്കാരിയുടെ അതിരുവിട്ട സംഭാഷണം മുതലായവയെക്കുറിച്ചു വീട്ടിലെത്തിയ അതിഥി പരാതി പറഞ്ഞുകൊണ്ടേയിരിക്കുന്നു. നാമെന്തു ചെയ്യും? ആളെ പിണക്കാതെ എങ്ങനെ ഇത്തരം പരാതിപ്പെട്ടികളെ നേരിടും? വിശേഷിച്ചും അവർ വേണ്ടപ്പെട്ടവരാണെങ്കിൽ.
പരാതി ശരിതന്നെയെന്നു സൂചിപ്പിച്ച് വിഷയം മാറ്റാം. എല്ലാവർക്കുമുണ്ട് ഈ പരാതിയെന്നു പറഞ്ഞ്, നമുക്കൊന്നും ചെയ്യാൻ കഴിയില്ലെന്നു സൂചിപ്പിച്ചും വിഷയം മാറ്റാം. അവർ പറഞ്ഞതെല്ലാം ശരിയെന്നു പറഞ്ഞു മിണ്ടാതിരുന്നാൽ പരാതിമഴ ശക്തമാകാനാണു സാധ്യത. യുക്തിപൂർവം എതിർത്താൽ തർക്കത്തിനു വഴിയുണ്ട്. തർക്കങ്ങൾ ആരും ജയിക്കാറില്ലെന്നതിനാൽ, തർക്കം ഒഴിവാക്കുന്നതാവും നല്ലത്. പക്ഷേ ശരീരഭാഷകൊണ്ടു താൽപര്യക്കുറവു കാട്ടാം.
‘വിമർശിക്കാനും പരാതിപ്പെടാനും നിന്ദിക്കാനും ഏതു മണ്ടനും കഴിയും. മിക്ക മണ്ടന്മാരും അങ്ങനെ ചെയ്യും. പക്ഷ അന്യരെ മനസ്സിലാക്കാനും മാപ്പു കൊടുക്കാനും കഴിയണമെങ്കിൽ, സ്വഭാവഗുണവും ആത്മനിയന്ത്രണവും ഉണ്ടായിരിക്കണം’ എന്നു പ്രശസ്ത പ്രചോദക ലേഖകൻ ഡേൽ കാർണഗി. പരാതിയും ഒഴികഴിവു പറച്ചിലും ഒഴിവാക്കാൻ പക്വത വേണം. നാം തന്നെ തീരുമാനിച്ചെടുത്ത സാഹചര്യത്തിലെത്തിയതാകാം പലപ്പോഴും പരാതിക്കു കാരണം. അതിന് അന്യരെക്കുറിച്ചു പരാതിപ്പെടണോ?
നല്ല പരാതിയാണെങ്കിൽ ബന്ധപ്പെട്ടവരുടെ മുഖത്തുനോക്കിപ്പറയണം. പരാതിയോടൊപ്പം പരിഹാരവും സൂചിപ്പിക്കണം. ബന്ധപ്പെട്ടവരുടെ പിന്നിൽ അന്യരോടു പരാതി പറയുന്നതു രണ്ടാം തരം. മറ്റൊന്നും ഓർക്കാം. പ്രയാസമേയില്ലാത്തവരായി ആരുമില്ല. അവർക്കു മാത്രമറിയാവുന്ന പ്രയാസം. നിശ്ശബ്ദദുഃഖങ്ങൾ. പലരും അതേക്കുറിച്ചു പരാതി പറയാറില്ലെന്നു മാത്രം. അതു വിവേകത്തിന്റെ ലക്ഷണമെന്നു കരുതാം.
അമേരിക്കൻ മതപണ്ഡിതൻ ഗോർഡൻ ഹിങ്ക്ലി (1910 – 2008) ഇക്കാര്യത്തിൽ ശ്രദ്ധേയമായ അഭിപ്രായം പറഞ്ഞു, ‘താൻ ദുരിതത്തിലെന്നു കരുതുന്ന മിക്കവരും തന്നെപ്പറ്റി മാത്രം ചിന്തിക്കുന്നവരാണ്. അന്യരെ സേവിക്കുന്നവർ സ്വയം മറക്കുന്നു; ഏറ്റവും സന്തോഷത്തോടെ കഴിയുന്നു. ജീവിതത്തെക്കുറിച്ചു പരാതിപ്പെടുമ്പോൾ നാം നമ്മെപ്പറ്റി മാത്രം ചിന്തിക്കുകയാണ്’.
ഏതിലും നർമം കണ്ടെത്തുന്ന മാർക് ട്വെയ്ൻ: ‘വൃദ്ധരാകുന്നതിനെക്കുറിച്ചു പരാതിപ്പെടരുത്. പലർക്കും നിഷേധിക്കപ്പെടുന്ന വിശേഷാനുകൂല്യമാണത്’. പരാതിപ്പെട്ടികളെ പൊതുവേ ആരും സ്വാഗതം ചെയ്യുന്നില്ല. നമ്മുടെ വിഷമങ്ങളോർക്കുന്നതോടൊപ്പം, നമുക്കു കൈവന്ന സൗഖ്യങ്ങളെയും നമ്മെ ബാധിച്ചിട്ടേയില്ലാത്ത വിഷമങ്ങളെക്കുറിച്ചും ഇടയ്ക്ക് ഓർക്കാം. മനഃസമാധാനം കൈവരിക്കാൻ വെറുതേയുള്ള പരാതികൾ കുറയ്ക്കാം. യഥാർഥ പരാതികൾ പരിഹാരസൂചനയോടെ ബന്ധപ്പെട്ടവരോടു നേരിട്ടു പറയുകയും ചെയ്യാം.