ഇന്ത്യയുടെ ആ നേട്ടം പ്രവാസികളുടെ മിടുക്കിൽ; രാജ്യം വളരുമ്പോഴും രൂപ തളരുന്നത് എന്തുകൊണ്ട്?
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌ഘടനകളിൽ മുന്നിലാണ് ഇന്ത്യ എന്ന് കേൾക്കുമ്പോൾ അഭിമാനിക്കുന്ന നാം, അതേ രാജ്യത്തെ രൂപയുടെ മൂല്യം നാളുകൾ കഴിയുന്തോറും ഇടിയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാവാത്തത് ഒരു വിരോധാഭാസമായി ഒരാൾക്ക് തോന്നിയാൽ അതിൽ സംശയം പറയാനാവില്ല. കാരണം മികച്ച സമ്പദ്‌വ്യവസ്ഥകളിലെ കറന്‍സികള്‍ക്ക് മികച്ച മൂല്യവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായിരിക്കുമ്പോഴും രൂപയുടെ മൂല്യമിടിഞ്ഞ് 83 രൂപയില്‍ എത്തി നില്‍ക്കുകയാണ്. രൂപയ്ക്ക് മൂല്യശോഷണമുണ്ടാവുമ്പോൾ അതിൽ സന്തോഷിക്കുന്നവരും ദുഃഖിക്കുന്നവരുമുണ്ട്. വിദേശ ഇന്ത്യക്കാരും പ്രവാസികളും ഇന്ത്യന്‍ കയറ്റുമതിക്കാരുമാണ് രൂപ തളരുമ്പോൾ സന്തോഷിക്കുന്നവർ. കാരണം അവർക്ക് വിനിമയത്തിലൂടെ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകും. അതേസമയം വിദേശ വിനോദയാത്രികര്‍ക്കും, വിദേശത്ത് വിദ്യാഭ്യാസം ചെയ്യുന്നവർക്കും രൂപയുടെ മൂല്യശോഷണം ഒരു ബാധ്യതയാണ്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌ഘടനകളിൽ മുന്നിലാണ് ഇന്ത്യ എന്ന് കേൾക്കുമ്പോൾ അഭിമാനിക്കുന്ന നാം, അതേ രാജ്യത്തെ രൂപയുടെ മൂല്യം നാളുകൾ കഴിയുന്തോറും ഇടിയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാവാത്തത് ഒരു വിരോധാഭാസമായി ഒരാൾക്ക് തോന്നിയാൽ അതിൽ സംശയം പറയാനാവില്ല. കാരണം മികച്ച സമ്പദ്‌വ്യവസ്ഥകളിലെ കറന്‍സികള്‍ക്ക് മികച്ച മൂല്യവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായിരിക്കുമ്പോഴും രൂപയുടെ മൂല്യമിടിഞ്ഞ് 83 രൂപയില്‍ എത്തി നില്‍ക്കുകയാണ്.
രൂപയ്ക്ക് മൂല്യശോഷണമുണ്ടാവുമ്പോൾ അതിൽ സന്തോഷിക്കുന്നവരും ദുഃഖിക്കുന്നവരുമുണ്ട്. വിദേശ ഇന്ത്യക്കാരും പ്രവാസികളും ഇന്ത്യന്‍ കയറ്റുമതിക്കാരുമാണ് രൂപ തളരുമ്പോൾ സന്തോഷിക്കുന്നവർ. കാരണം അവർക്ക് വിനിമയത്തിലൂടെ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകും. അതേസമയം വിദേശ വിനോദയാത്രികര്‍ക്കും, വിദേശത്ത് വിദ്യാഭ്യാസം ചെയ്യുന്നവർക്കും രൂപയുടെ മൂല്യശോഷണം ഒരു ബാധ്യതയാണ്. രൂപയെ മറ്റൊരു വിദേശ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ വലിയ നഷ്ടമാണ് ഇക്കൂട്ടർക്കുണ്ടാവുക. രൂപയുടെ മൂല്യമിടിയുന്നതിന്റെ കാരണങ്ങളെ കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം.
∙ വിനിമയ നിരക്കിലെ ചൈനീസ് തന്ത്രം
ഭൂരിപക്ഷം രാജ്യങ്ങളിലും കറന്‍സിയുടെ വിനിമയ നിരക്ക് നിര്‍ണയിക്കുന്നത് വിപണിയാണ്. എന്നാല്‍ ചൈന പോലെയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ വിനിമയ നിരക്ക് അവരുടെ കേന്ദ്ര ബാങ്കുകളാണ് പൂർണമായും നിയന്ത്രിക്കുന്നത്. ഡോളറുമായുള്ള ചൈനീസ് കറന്‍സിയുടെ (യുവാന്‍) വിനിമയ നിരക്ക് അവര്‍ എപ്പോഴും താഴ്ത്തിയാണ് നിര്‍ത്തുന്നത്. ചൈനയുടെ കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു സമീപനം അവര്‍ സ്വീകരിക്കുന്നത്.
എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് പൂര്‍ണമായും നിയന്ത്രിക്കുന്നത് റിസർവ് ബാങ്കല്ല (ആര്‍ബിഐ). രൂപ ഭാഗികമായി നിയന്ത്രിക്കപ്പെടുന്ന കറന്‍സിയാണ്. അതായത് വിപണിക്കും കേന്ദ്ര ബാങ്കിനും രൂപയുടെ വിനിമയ നിരക്കില്‍ ഇടപെടാനാകും. ആഗോള മൂലധനത്തിന്റെ ഒഴുക്ക്, വികസിക്കുന്ന തൊഴില്‍-നൈപുണ്യ വിപണികള്‍, വികസിത സമ്പദ് വ്യവസ്ഥകളിലെ താഴ്ന്ന പണപ്പെരുപ്പം എന്നീ കാര്യങ്ങളാണ് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിനെ നിയന്ത്രിക്കുന്നത്.
∙ അറിയണം പ്രവാസിയുടെ ശക്തി
ഇന്ത്യയുടെ വിദേശനാണ്യ ശേഖരമാണ് രൂപയുടെ മൂല്യം ഉയര്‍ത്തുന്നതില്‍ ഏറെ പങ്കുവഹിക്കുന്നത്. സമ്പദ്ഘടന എത്ര മികച്ച രീതിയില്‍ വളരുന്നു എന്നതിനേക്കാള്‍ രാജ്യത്തിന്റെ കൈവശമുള്ള ഡോളര്‍-യൂറോ ശേഖരത്തിന്റെ ശക്തിയാണ് രൂപയുടെ മൂല്യം വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള വിദേശനാണ്യത്തിന്റെ വരവ് പ്രധാനമായും രണ്ടു തരത്തിലാണ്. ഒന്ന് കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യം. രണ്ട് പ്രവാസികള്‍ അയക്കുന്ന പണം. ഇതില്‍ പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തിന്റെ അളവില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
നാട്ടിലേക്കു പണമയയ്ക്കുന്ന വിദേശ ഇന്ത്യക്കാരനെയും ഇന്ത്യയില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്ന വിദേശ സ്ഥാപനങ്ങളെയും വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ പ്രതികൂലമായി സ്വാധീനിക്കാറില്ല എന്നതാണ് യാഥാർഥ്യം. എന്നാല്‍ ആഗോള വിപണികളില്‍ നിലനില്‍ക്കുന്ന മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നു. ഇപ്പോഴും കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ധിച്ചു നില്‍ക്കുന്ന സമ്പദ്ഘടനയാണ് നമ്മുടേത്. ഇക്കാരണത്താല്‍ ഇന്ത്യയുടെ വ്യാപാര കമ്മി എപ്പോഴും ഉയര്‍ന്നു നില്‍ക്കും. ഉയര്‍ന്ന വ്യാപാര കമ്മി രൂപയുടെ മൂല്യശോഷണത്തിന് പ്രധാന കാരണമാണ്.
∙ പണം പുറത്തേയ്ക്ക് ഒഴുകുന്ന 4 വഴികൾ
പ്രവാസികളിലൂടെയും മറ്റും ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യത്തെ കുറിച്ചുള്ള കണക്കുകൾ ചർച്ചയാകാറുണ്ട്. എന്നാൽ രാജ്യത്ത് നിന്നും പുറത്തേക്ക് അയക്കുന്ന പണത്തെ കുറിച്ച് അറിയേണ്ടേ? പ്രധാനമായും നാലു കാരണങ്ങളാലാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പണം ഒഴുകുന്നത്– വിദേശ യാത്ര, വിദേശത്തു താമസിക്കുന്ന കുടുംബാംഗങ്ങളുടെ ജീവിതച്ചെലവ്, വിദേശ വിദ്യാഭ്യാസം, സമ്മാനങ്ങള്‍ക്കായി ചെലവഴിക്കുന്നത്.
ആര്‍ബിഐയുടെ നയമനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം 2.5 ലക്ഷം ഡോളര്‍ വരെ വിദേശത്തേക്ക് അയയ്ക്കാം. ഇന്ത്യയുടെ വിദേശത്തേക്കുള്ള പണമയക്കല്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അത് 37 ശതമാനം വര്‍ധിച്ച് 18.34 ബില്യൻ ഡോളറിലെത്തി സര്‍വകാല റിക്കോര്‍ഡിട്ടു. ഇതില്‍ വിദേശ യാത്രക്കാണ് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് (51 ശതമാനം വരെ).
∙ വിദേശ പണമിടപാടിലും ഓൺലൈൻ തരംഗം
ലോക ബാങ്കിന്റെ പ്രസിദ്ധീകരണമായ റെമിറ്റന്‍സ് പ്രൈസസ് വേള്‍ഡ് വൈഡ് ത്രൈമാസികത്തിന്റെ 2023 സെപ്റ്റംബര്‍ ലക്കത്തില്‍ പറയുന്നത്, 2023ന്റെ മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ പണം അയക്കലും പണം കൈപ്പറ്റലും നടന്നിട്ടുള്ളത് എളുപ്പ മാര്‍ഗമായ മൊബൈല്‍ വിനിമയത്തിലൂടെയാണെന്നാണ്. ഇതിനുള്ള പ്രധാനകാരണം പണമയക്കാനുള്ള ചെലവാണ്. ബാങ്കു മുഖേനയുള്ള പണമയക്കലിനാണ് ഏറ്റവും കൂടുതല്‍ ചെലവു വരുന്നത്. (ശരാശരി 11.48 ശതമാനം). പതിവായി ഇതര രാജ്യങ്ങളുമായി പണമിടപാടു നടത്തുന്നവര്‍ക്ക് വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ സംവിധാനം ഏറെ ഗുണം ചെയ്യുന്നു. യുപിഐ സൗകര്യം വിദേശ ഇന്ത്യക്കാര്‍ക്കു കൂടി അനുവദിക്കാനുള്ള നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനവും സഹായമായി.
ഇന്ത്യയും സിംഗപ്പൂരുമായുള്ള യുപിഐ ബന്ധവും ഇന്ത്യയ്ക്കും യുഎഇക്കുമിടയിലുണ്ടായ വിനിമയ സഹകരണവും നാട്ടിലേക്കുള്ള പണം വരവില്‍ കുതിപ്പു സൃഷ്ടിച്ചു. 2023ല്‍ താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ വിദേശത്തു നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ചത് ഇന്ത്യയാണെന്നാണ് ലോക ബാങ്കിന്റെ ഏറ്റവും പുതിയ കുറിപ്പില്‍ പറയുന്നത്. കുടിയേറ്റവും വികസനവും സംബന്ധിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.
എന്നിട്ടും രൂപയ്ക്ക് എന്താണ് ഈ തളർച്ച
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ശക്തിയും വളർച്ചയും സൂചിപ്പിക്കുന്ന കണക്കാണ് മുകളിൽ സൂചിപ്പിച്ചത്. പക്ഷേ എന്നിട്ടും ഇന്ത്യയുടെ കറൻസിയായ രൂപയ്ക്ക് എന്താണ് ഈ തളർച്ച എന്ന് കണ്ടെത്തണമല്ലോ? രൂപയുടെ മൂല്യം കുറയ്ക്കുന്ന ചില ഘടകങ്ങള്‍ പരിശോധിക്കാം.
∙ വിനിമയ നിരക്കിലെ അസ്ഥിരത
വിനിമയ നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാവുമ്പോള്‍ പ്രാദേശിക കറന്‍സിയുടെ (രൂപയുടെ) മൂല്യവും മാറുന്നു. വിദേശ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം മെച്ചമാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാകുന്ന പണം കുറവായിരിക്കും. എന്നാല്‍ വിദേശ നാണയത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ കൈപ്പറ്റുന്നയാള്‍ക്ക് കൂടുതല്‍ പണം ലഭിക്കും.
∙ സാമ്പത്തിക സൂചകങ്ങള്‍
ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ ഉയര്‍ന്ന കടവും കൂടിയ തോതിലുള്ള വിലക്കയറ്റവും താഴ്ന്ന പലിശ നിരക്കും പ്രാദേശിക കറന്‍സിയുടെ മൂല്യത്തില്‍ കുറവുവരുത്താന്‍ ശേഷിയുള്ളവയാണ്. കുറഞ്ഞ പലിശനിരക്ക്, സമ്പദ്‌വ്യവസ്ഥയില്‍ പണമൊഴുക്ക് വര്‍ധിപ്പിക്കുകയും വിലക്കയറ്റം ത്വരിതപ്പെടുത്തുകയും ചെയ്യും. ഉയര്‍ന്ന കടം സമ്പദ് ഘടനയുടെ നിലനില്‍പിനെ തന്നെ സാരമായി ബാധിക്കുമെന്നതിനാല്‍ കറന്‍സി മൂല്യത്തിലും ഇടിവു വരുത്തും.
∙ കറന്‍സിയുടെ മൂല്യം കുറയ്ക്കല്‍
രൂപയുടെ മൂല്യം കുറയ്ക്കാന്‍ ആര്‍ബിഐ തീരുമാനിച്ചാല്‍, നാട്ടിലേക്കു വരുന്ന പണത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകും. വികസ്വര സമ്പദ് ഘടനകളില്‍ വിദേശ നാണ്യം ആകര്‍ഷിക്കുന്നതിന് കേന്ദ്ര ബാങ്കുകള്‍ ഈ തന്ത്രം ഉപയോഗിക്കാറുണ്ട്. വിദേശ നിക്ഷേപകരുടെ വരവ് സുഗമമാക്കുന്നതിന് ഇത്തരത്തില്‍ വിനിമയ നിരക്ക് കൃത്രിമമായി താഴ്ത്തി നിര്‍ത്താറുണ്ട്.
വിദേശത്തുനിന്ന് ഏറ്റവും കൂടുതല്‍ പണം എത്തുന്ന രാജ്യം എന്ന പദവിയിലേയ്ക്ക് ഇന്ത്യയെ എത്തിക്കുന്നതില്‍ പ്രവാസി ഇന്ത്യക്കാര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈ പണം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും വളര്‍ച്ചയ്ക്കുമാണ് ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയിലേക്കു പണം അയക്കുന്നതില്‍ ഏറ്റവും മുന്നില്‍ യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യക്കാരാണ്. ഇന്ത്യയുടെ മൊത്തം പണം വരവില്‍ 36 ശതമാനവും ഇവിടെ നിന്നാണ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കാണ് രണ്ടാം സ്ഥാനം. ഇതില്‍ 18 ശതമാനവുമായി യുഎഇയാണ് ഏറ്റവും മുന്നില്‍. ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവ് ഈ വര്‍ഷം 8 ശതമാനം വര്‍ധിച്ച് 13,500 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(ലേഖകൻ യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ & സിഇഒയാണ്)