മോദിയുടെ 400 സീറ്റ് മാത്രമല്ല കാരണം; ഓഹരി വിപണിയുടെ കിതപ്പിന് പിന്നിലെന്ത്? കൊടുങ്കാറ്റിൽ നിക്ഷേപകർ എന്തു ചെയ്യണം?

ഇന്ത്യൻ ഓഹരി വിപണിയുടെ കിതപ്പ് തുടരുമോ? ഏറെ നാളത്തെ കുതിപ്പിന് ശേഷം ഏതാനും ദിവസങ്ങളായി പകച്ചു നിന്ന് വിപണി മേയ് 9ന് വ്യാഴാഴ്ച കുത്തനെ വീഴുകയായിരുന്നു. മേയ് 10ന് ചെറിയ തോതിൽ തിരിച്ചു വരുന്നുണ്ടെങ്കിലും ഈ വീഴ്ച ഏതാനും ചോദ്യങ്ങൾ ഉയര്‍ത്തുന്നു. ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ കാരണങ്ങൾ എന്താണ്? ഈയാഴ്ചത്തെ അപ്രതീക്ഷിത മാറ്റങ്ങൾ ഓഹരി ഉടമകളെ എങ്ങനെ ബാധിക്കും? അതിലുമുപരിയായാണ്, ഫെഡ് നിരക്ക് കുറയ്ക്കലിന്റെ പ്രതീക്ഷയ്ക്കും മികച്ച രാജ്യാന്തര റിസൽട്ടുകൾക്കുമൊപ്പം രാജ്യാന്തര വിപണി മുന്നേറിയപ്പോൾ ഇന്ത്യൻ വിപണിയുടെ വീഴ്ച. അതായത് ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ തുടർച്ചയായ അഞ്ച് നഷ്ടദിനങ്ങൾ കുറിക്കുകയും മേയ് 9ലെ വീഴ്ചയോടെ സുപ്രധാന പിന്തുണമേഖലകളും നഷ്ടമാകുകയും ചെയ്തു. മേയ് 10ന് നിഫ്റ്റി 22,000 പോയിന്റെന്ന ശക്തമായ പിന്തുണമേഖലയ്ക്ക് താഴെ പോയതും ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. നവംബർ പന്ത്രണ്ടിന് ശേഷം ആദ്യമായി നിഫ്റ്റി 100 ദിന മൂവിങ് ആവറേജിന് താഴെ പോയതും ദീർഘ കാല നിക്ഷേപകർക്ക് ധനനഷ്ടത്തിനൊപ്പം, ഇന്ത്യൻ വിപണിയിന്മേലുള്ള ‘അമിത’ വിശ്വാസത്തിനും മങ്ങലേൽപ്പിച്ചു. ഇന്ത്യൻ വിപണിയുടെ ഈ കിതപ്പിന്റെ കാരണങ്ങൾ എന്തൊക്കെ? ഈ സമയത്ത് എന്തൊക്കെ കരുതലുകൾ എടുക്കണം? പരിശോധിക്കാം.

ഇന്ത്യൻ ഓഹരി വിപണിയുടെ കിതപ്പ് തുടരുമോ? ഏറെ നാളത്തെ കുതിപ്പിന് ശേഷം ഏതാനും ദിവസങ്ങളായി പകച്ചു നിന്ന് വിപണി മേയ് 9ന് വ്യാഴാഴ്ച കുത്തനെ വീഴുകയായിരുന്നു. മേയ് 10ന് ചെറിയ തോതിൽ തിരിച്ചു വരുന്നുണ്ടെങ്കിലും ഈ വീഴ്ച ഏതാനും ചോദ്യങ്ങൾ ഉയര്‍ത്തുന്നു. ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ കാരണങ്ങൾ എന്താണ്? ഈയാഴ്ചത്തെ അപ്രതീക്ഷിത മാറ്റങ്ങൾ ഓഹരി ഉടമകളെ എങ്ങനെ ബാധിക്കും? അതിലുമുപരിയായാണ്, ഫെഡ് നിരക്ക് കുറയ്ക്കലിന്റെ പ്രതീക്ഷയ്ക്കും മികച്ച രാജ്യാന്തര റിസൽട്ടുകൾക്കുമൊപ്പം രാജ്യാന്തര വിപണി മുന്നേറിയപ്പോൾ ഇന്ത്യൻ വിപണിയുടെ വീഴ്ച. അതായത് ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ തുടർച്ചയായ അഞ്ച് നഷ്ടദിനങ്ങൾ കുറിക്കുകയും മേയ് 9ലെ വീഴ്ചയോടെ സുപ്രധാന പിന്തുണമേഖലകളും നഷ്ടമാകുകയും ചെയ്തു.
മേയ് 10ന് നിഫ്റ്റി 22,000 പോയിന്റെന്ന ശക്തമായ പിന്തുണമേഖലയ്ക്ക് താഴെ പോയതും ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. നവംബർ പന്ത്രണ്ടിന് ശേഷം ആദ്യമായി നിഫ്റ്റി 100 ദിന മൂവിങ് ആവറേജിന് താഴെ പോയതും ദീർഘ കാല നിക്ഷേപകർക്ക് ധനനഷ്ടത്തിനൊപ്പം, ഇന്ത്യൻ വിപണിയിന്മേലുള്ള ‘അമിത’ വിശ്വാസത്തിനും മങ്ങലേൽപ്പിച്ചു. ഇന്ത്യൻ വിപണിയുടെ ഈ കിതപ്പിന്റെ കാരണങ്ങൾ എന്തൊക്കെ? ഈ സമയത്ത് എന്തൊക്കെ കരുതലുകൾ എടുക്കണം? പരിശോധിക്കാം.
∙ മോദിയുടെ വിശ്വാസം കുറഞ്ഞു, വിപണിയുടെ ആത്മവിശ്വാസവും
400 സീറ്റെന്ന സ്വപ്നത്തിൽ നിന്ന് മോദി സർക്കാർ പിന്നാക്കം പോയതാണ് ഓഹരിയുടെ ആത്മവിശ്വാസം ഇടിച്ചതെന്ന് വിലയിരുത്തലുകളുണ്ട്. പൊതു തിരഞ്ഞെടുപ്പ് ചൂട് ഇന്ത്യൻ വിപണിയെ ബാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കും എന്ന ധാരണയ്ക്കും മാറ്റമുണ്ടായി. തിരഞ്ഞെടുപ്പ് ഗോദയിൽ പ്രതിപക്ഷത്തിന് ആധിപത്യമുള്ള ദക്ഷിണേന്ത്യയിൽ പ്രതിപക്ഷത്തിന് അപ്രതീക്ഷിത ആയുധങ്ങൾ ലഭ്യമായതും ഇന്ത്യൻ വിപണിയുടെ ഗതി തിരുത്തി.
തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനൊപ്പം, തുല്യശക്തിക്കൾ തമ്മിലുള്ള മത്സരമെന്ന ദ്യുതിയുണരുന്നതും ചില കോണുകളിൽ നിന്നും കേന്ദ്ര സർക്കാരിന് ‘കുറഞ്ഞ’ ഭൂരിപക്ഷത്തിൽ തുടർഭരണമെന്ന സൂചന വരുന്നതും ഇന്ത്യൻ വിപണിയിലെ ആവേശത്തിന് മങ്ങലേൽപ്പിച്ചു. വിപണിയെ മാസങ്ങൾക്ക് ശേഷം വീണ്ടും കരടിയുടെ കൈയിലേക്ക് ഏൽപിക്കുന്നതിലേക്കാണ് ഇതു നയിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചർച്ചകൾ വന്നതും ചിലയിടങ്ങളിലെങ്കിലും ഭരണകക്ഷി പ്രചാരണത്തിൽ പ്രതിരോധത്തിലായതും വിപണിയെ സ്വാധീനിച്ചു.
∙ സ്വർണത്തിന് നിയന്ത്രണം, കൂട്ടത്തിൽ ഐടി വീഴ്ച
വിദേശഫണ്ടുകളുടെ വിൽപന സമ്മർദം പരിഹരിക്കാൻ ആഭ്യന്തര ഫണ്ടുകൾ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും നിരന്തരമായ വിൽപന ഇന്ത്യൻ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിച്ചു. കൂടാതെ വിപണിയെ ഭ്രമിപ്പിക്കാൻ പോന്ന റിസൽട്ടുകൾ കഴിഞ്ഞ ആഴ്ചയിൽ ഇല്ലാതെ പോയതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. മികച്ച റിസൽട്ടിനിപ്പുറം മുന്നേറിയയെങ്കിലും ലാഭമെടുക്കലിൽ വീണു തുടങ്ങിയ എച്ച്ഡിഎഫ്സി ബാങ്ക് തുടർച്ചയായി വീണ് അഞ്ചു ശതമാനത്തിനുമേൽ നഷ്ടം കുറിച്ചതും ഇന്ത്യൻ വിപണിക്ക് നിർണായകമായി.
ഏണിങ് സൈക്കിളിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യൻ ഐടി സെക്ടർ നീങ്ങുന്നത്. ഇത് കുറച്ചുകാലം നിലനിന്നേക്കാമെന്ന സൂചനയ്‌ക്കൊപ്പം, ടിസിഎസിന്റെ ലക്ഷ്യവില സിഎൽഎസ്എ വീണ്ടും താഴ്ത്തിയതും ഇന്ത്യൻ ഐടിയുടെയും നില തൽക്കാലത്തേക്ക് മോശമാക്കിയതും ഇന്ത്യൻ വിപണിയുടെ വീഴ്ചയെ സ്വാധീനിച്ചു. മേയ് ആറിന് തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ വിൽപന സമ്മർദത്തിന് വഴിമരുന്നിട്ടതും അപ്രതീക്ഷിത വീഴ്ച നേരിട്ടതും പൊതുമേഖലാ ബാങ്കുകളും പവർ ഫിനാൻസിങ് സ്ഥാപനങ്ങളുമാണ്. റിസർവ് ബാങ്കിന്റെ വായ്പാനുപാതകരുതൽ നിർദേശങ്ങൾ പ്രോജക്ട് ലോണുകളുടെ ചെലവ് വർധിപ്പിക്കുമെന്നതാണ് പ്രോജക്ട് വായ്പകൾ നൽകുന്ന സ്ഥാപനങ്ങൾക്ക് തിരിച്ചടിയായത്.
വായ്പത്തുകയിൽ 20,000 രൂപയിൽ കൂടുതൽ പണമായി നൽകരുത് എന്ന നിയമം കർശനമാക്കിക്കൊണ്ടുള്ള ഉത്തരവ് മേയ് 9ന് സ്വർണപ്പണയ സ്ഥാപനങ്ങളടക്കമുള്ള എൻബിഎഫ്സികളെയും വീഴിച്ചു. ഉയർന്ന മൂല്യത്തിലുള്ള ഇന്ത്യൻ ഓഹരികളിൽ കൂടുതൽ വിൽപന വരുന്നതും സ്വാഭാവികമാണ്. കൂടുതൽ ‘റിസ്കി’ലുള്ള ഇന്ത്യൻ വിപണിയിൽ നിന്നും കൂടുതൽ ലാഭത്തിലുള്ള വിൽപനകൾക്ക് ഫണ്ട് മാനേജർമാർ തയാറാകുന്നതും ഇന്ത്യൻ വിപണിക്ക് ക്ഷീണമായി.
തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുത്തതോടെ നിക്ഷേപകർ കൂടുതൽ ജാഗരൂകരാകുന്നതും ലാഭമെടുത്ത് പുതിയ അവസരത്തിനായി പണവുമായി ഇരിക്കാനാരംഭിച്ചതും വിപണിയുടെ ഒഴുക്കിനെ ബാധിച്ചു. വിപണിയുടെ ഗതി നിർണയിക്കപ്പെട്ടു കഴിഞ്ഞു മാത്രമാകും ഇന്ത്യൻ വിപണിയിലേക്ക് പണമൊഴുകുക.
∙ നിക്ഷേപകരുടെ കുടിയേറ്റം, മാടിവിളിച്ച് യുഎസും ചൈനയും
വിദേശഫണ്ടുകൾ തുടർച്ചയായി വിൽപനക്കാരായതിനൊപ്പം വിൽപനയുടെ തോത് ഉയർത്തിക്കൊണ്ടു വന്നതും ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ അടിസ്ഥാന കാരണമായിട്ടുണ്ട്. ഇന്ത്യൻ വിപണി ‘മോശ’മാണെന്നതല്ല വിദേശ ഫണ്ടുകളുടെ വിൽപനയുടെ അടിസ്ഥാനം, മറിച്ച് ഇന്ത്യൻ വിപണിയേക്കാൾ മികച്ച അവസരങ്ങൾ പുറത്തുണ്ട് എന്നതാണ്. ഫെഡ് റിസർവ് ‘നിരക്ക് കുറയ്ക്കൽ’ ഏതാനും യോഗങ്ങൾ മാത്രം അകലെയാണെന്നത് അമേരിക്കൻ വിപണിക്ക് മുന്നിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അവസരവുമായി നിൽക്കുകയാണ്. അതോടൊപ്പംതന്നെ ആപ്പിളിന്റെയും ഗൂഗിളിന്റെയും മൈക്രോ സോഫ്റ്റിന്റെയും മികച്ച റിസൽട്ടുകളും, എഐ അവസരങ്ങളും അമേരിക്കൻ വിപണിയെ കൂടുതൽ ആകർഷകമാക്കുന്നു. ഇതെല്ലാം ഇന്ത്യൻ വിപണിയിലെ വിദേശഫണ്ടുകളുടെ വിൽപനയ്ക്കുള്ള അടിസ്ഥാന കാരണമാണ്. ഏപ്രിലിലെ നോൺ ഫാം പേറോൾ ഡേറ്റയ്ക്ക് പിന്നാലെ മേയ് 9നു വന്ന ജോബ് ഡേറ്റയും ഫെഡ് നിരക്ക് കുറയ്ക്കലിന് പിന്തുണയായതും അടുത്ത ആഴ്ചയിൽ അമേരിക്കൻ പണപ്പെരുപ്പകണക്കുകൾ വരാനിരിക്കുന്നതും അമേരിക്കൻ വിപണിയിൽ അവസരമാണ്. സെപ്റ്റംബർ മുതൽ ഫെഡ് റിസർവ് നിരക്കുകൾ കുറച്ചു തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ വിപണി.
2023ൽ ആഭ്യന്തര ഉൽപാദനശോഷണം കുറിച്ച ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇത്തവണ വളർച്ചാ ശോഷണം മറികടക്കാനായി കൂടുതൽ ഉത്തേജക നടപടികൾക്ക് തുടക്കമിടുമെന്ന സൂചനയും വന്നിട്ടുണ്ട്. ഇത് ചൈനയിൽ നിന്ന് പിന്മാറുന്നതിൽ നിന്ന് വിദേശഫണ്ടുകളെ തടയുകയും കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. ചൈന റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച ത്വരിതപ്പെടുത്താനായി ഭവനങ്ങൾ വാങ്ങുന്നതിനുള്ള ‘നിബന്ധന’കളിൽ ഇളവുകൾ വരുത്തിക്കഴിഞ്ഞു. കൂടാതെ ഏപ്രിലിൽ ചൈനയുടെ രാജ്യാന്തര വ്യാപാരത്തിൽ വന്ന അപ്രതീക്ഷിത മുന്നേറ്റവും ചൈനയുടെ തിരിച്ചുവരവിന്റെ ലക്ഷണമായി വിപണി കാണുന്നു. ചൈനയുടെ ട്രേഡ് ബാലൻസ് വീണ്ടും വർധിച്ചതും ചൈനീസ് വിപണിയെ ആകർഷകമാക്കുന്നു.
∙ നിക്ഷേപകർ കരുതിയിരിക്കുക, ഇത് അവസരത്തിന്റെ കാലം
വിപണിയിൽ കരടികൾ നിലയുറപ്പിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ദീർഘകാല, ഹ്രസ്വകാല നിക്ഷേപകരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാനായി വിപണിയിലെ അവസരങ്ങളിൽ എന്തു ചെയ്യണമെന്ന കൃത്യമായി പദ്ധതികൾ നിക്ഷേപകർക്കുണ്ടായിരിക്കണം. ഇന്ത്യൻ വിപണി കൊടുങ്കാറ്റിന്റെ തീരത്തു കൂടിയാണ് സഞ്ചരിക്കുന്നത് എന്നും തിരഞ്ഞെടുപ്പ് കാലം വിപണി പിന്നിടുമെന്നും ദീർഘകാല നിക്ഷേപകർ അനുമാനിക്കണം. അടുത്ത വിൽപനയും തിരുത്തലും ദീർഘകാല നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിലെ മികച്ച അവസരവുമായിരിക്കും.
∙ മാറാം മ്യൂച്വൽ ഫണ്ടിലക്ക്; എസ്ഐപിയും സുരക്ഷിതം
ഒരു റീട്ടെയ്‌ൽ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം എസ്ഐപി തന്നെയാണ് ഏറ്റവും മികച്ച നിക്ഷേപ രീതി. മികച്ച മ്യൂച്വൽ ഫണ്ടുകൾ തന്നെയാണ് സുരക്ഷിത നിക്ഷേപ മാർഗം. ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുമ്പോഴും, വളർച്ചാ സാധ്യതയുള്ള സെക്ടറുകളിലെ ഏറ്റവും മികച്ച റിസൽട്ടുകൾ പ്രഖ്യാപിച്ച ഓഹരികളിൽ പല ഘട്ടങ്ങളിലായി നിക്ഷേപം നടത്തുന്നതും അനുയോജ്യമായ രീതിയാണ്. സ്വിങ് ട്രേഡിനായും ഹ്രസ്വകാല നിക്ഷേപത്തിനായും വാങ്ങിയ ഓഹരികൾക്ക് ‘സ്റ്റോപ്പ് ലോസ്’ നിർണയിക്കുകയും, നടപ്പിലാക്കുകയും ചെയ്യുന്നതോടൊപ്പം, പെട്ടെന്നുള്ള ലാഭം ബുക്ക് ചെയ്തു മാറുന്നതും ‘ബെയർ’ മാർക്കറ്റുകളിൽ പണം ‘പെട്ടു’പോകാതിരിക്കാൻ അനുയോജ്യമായ രീതിയാണ്.
∙ ഈ മേഖലകൾ തിരഞ്ഞെടുക്കാം
മാനുഫാക്ചറിങ്, റിന്യൂവബിൾ എനർജി, സെമി കണ്ടക്ടർ, മെറ്റൽ, റിയൽ എസ്റ്റേറ്റ്, ഭവനനിർമാണം, ഹോസ്പിറ്റാലിറ്റി, ഓട്ടോ, ഇൻഫ്രാ, റെയിൽ, ഡിഫൻസ് സെക്ടറുകൾ ഇന്ത്യൻ വിപണിയിൽ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും നാസ്ഡാക്കിന്റെ മുന്നേറ്റവും ഇന്ത്യൻ ഐടി സെക്ടറിനും പ്രതീക്ഷയാണ്. ഈ തിരുത്തലിൽ ഐടി ഓഹരികളും ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫലം ഒട്ടും ബാധിച്ചേക്കില്ല എന്നും അനുമാനിക്കുന്ന സെക്ടർ കൂടിയാണ് ഐടി സെക്ടർ. അമേരിക്ക-ചൈന ബന്ധവും, യൂറോപ്പ്- ചൈന ബന്ധവും വഷളാകുന്നതും ഇന്ത്യൻ ഫാർമ സെക്ടറിനും അനുകൂലമാണ്. ഫാർമ ഓഹരികളെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫലം സ്വാധീനിച്ചേക്കില്ല എന്നും, അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ ഫലങ്ങൾ ഇന്ത്യൻ ഫാർമ സെക്ടറിനും ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. മിഡ്ക്യാപ് ഫാർമ ഓഹരികൾ കൂടുതൽ മുന്നേറിയേക്കാം.
∙ വിശ്വസിക്കാം ഇന്ത്യൻ സമ്പദ് ഘടന
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽനിന്ന് കൂടുതൽ കാലത്തേക്ക് വിട്ടുനിൽക്കാൻ വിദേശഫണ്ടുകൾക്കാവില്ലെന്നതിനാൽ ഇപ്പോഴത്തെ ‘തിരഞ്ഞെടുപ്പ്’ വിൽപനകൾ താൽകാലികമാണെന്നും അനുമാനമുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ തോത് ഇനിയും ഉയരുമെന്നും വിപണി പുതിയ ഉയരങ്ങൾ തണ്ടുമെന്നുംതന്നെയാണ് ഉറപ്പുള്ള പ്രതീക്ഷ. എങ്കിലും തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ ഇന്ത്യൻ വിപണിയെ കരടികൾ നിയന്ത്രിക്കുകയും, ശേഷം ‘തിരഞ്ഞെടുപ്പ് ഫലം’ നിയന്ത്രിക്കുകയും ചെയ്യും.
(Disclaimer : ഓഹരിവിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയ്യാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈക്കൊള്ളുക)