അടുക്കളയിലെ ആ എണ്ണ നിങ്ങളുടെ നാഡി ക്ഷയിപ്പിക്കും, കരള് വീക്കവും; ഹൃദയവും പിണങ്ങാതെ നോക്കാം
ഗ്രീസിലെ ആതൻസിൽ ഈയിടെ സമാപിച്ച യൂറോപ്യൻ ഹൃദയശാസ്ത്ര സമിതിയുടെ സമ്മേളനത്തിൽ ബ്രിട്ടനിലെ ആൻഗ്ലിയാ സർവകലാശാലയിലെ ഡോ. സഫി പെഡോക് ഒൻപതു ഗവേഷണങ്ങളുടെ അതിവിശദമായ ഏകോപനപഠനം അവതരിപ്പിച്ചു: ‘‘ലിഫ്റ്റും കോണിയും ഉണ്ടെങ്കിൽ ലിഫ്റ്റ് ഉപേക്ഷിച്ചു കോണി കയറിക്കോളൂ. അതു നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കും.’’ ജീവന്റെ ജീവനായ ഹൃദയം തളരാതിരിക്കാൻ ആരോഗ്യശാസ്ത്രം പല തന്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ, ഹൃദ്രോഗം തടയാൻ നിർദേശിക്കുന്ന വ്യായാമക്രമങ്ങൾ നാലിലൊരാൾ അനുസരിക്കുന്നില്ല. ഹൃദയാരോഗ്യവും കോണികയറ്റവുമായുള്ള ബന്ധം പഠിച്ച ഒൻപതു ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കാനുള്ള പരീക്ഷണത്തിൽ 35നും 84നും ഇടയിൽ പ്രായമുള്ള 4,80,479 പേരാണ് പങ്കെടുത്തത്. കോണി കയറുന്നവരെയും കയറാത്തവരെയും താരതമ്യപ്പെടുത്തിയപ്പോൾ എല്ലാത്തരം ആരോഗ്യപ്രശ്നങ്ങളും കോണി കയറുന്നവരിൽ 24% കുറവായിരുന്നു. ഹൃദ്രോഗബാധ 39% കുറവായിരുന്നു.

ഗ്രീസിലെ ആതൻസിൽ ഈയിടെ സമാപിച്ച യൂറോപ്യൻ ഹൃദയശാസ്ത്ര സമിതിയുടെ സമ്മേളനത്തിൽ ബ്രിട്ടനിലെ ആൻഗ്ലിയാ സർവകലാശാലയിലെ ഡോ. സഫി പെഡോക് ഒൻപതു ഗവേഷണങ്ങളുടെ അതിവിശദമായ ഏകോപനപഠനം അവതരിപ്പിച്ചു: ‘‘ലിഫ്റ്റും കോണിയും ഉണ്ടെങ്കിൽ ലിഫ്റ്റ് ഉപേക്ഷിച്ചു കോണി കയറിക്കോളൂ. അതു നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കും.’’
ജീവന്റെ ജീവനായ ഹൃദയം തളരാതിരിക്കാൻ ആരോഗ്യശാസ്ത്രം പല തന്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ, ഹൃദ്രോഗം തടയാൻ നിർദേശിക്കുന്ന വ്യായാമക്രമങ്ങൾ നാലിലൊരാൾ അനുസരിക്കുന്നില്ല. ഹൃദയാരോഗ്യവും കോണികയറ്റവുമായുള്ള ബന്ധം പഠിച്ച ഒൻപതു ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കാനുള്ള പരീക്ഷണത്തിൽ 35നും 84നും ഇടയിൽ പ്രായമുള്ള 4,80,479 പേരാണ് പങ്കെടുത്തത്. കോണി കയറുന്നവരെയും കയറാത്തവരെയും താരതമ്യപ്പെടുത്തിയപ്പോൾ എല്ലാത്തരം ആരോഗ്യപ്രശ്നങ്ങളും കോണി കയറുന്നവരിൽ 24% കുറവായിരുന്നു. ഹൃദ്രോഗബാധ 39% കുറവായിരുന്നു.
ആറു കൊല്ലം മുൻപ്, 2018ൽ, ഗവേഷകരായ മനോജ് ഏബ്രഹാമും ജയിംസ് പണിക്കരും ചേർന്നു ചെന്നൈയിലെ സവിതാ കോളജിൽ ഒരു പഠനം നടത്തി. പഠനത്തിൽ പങ്കെടുത്ത ഇരുപത്തിയഞ്ചുകാരനായ വൈദ്യശാസ്ത്ര വിദ്യാർഥി ആറാഴ്ചയ്ക്കിടെ, ആഴ്ചയിൽ 5 ദിവസമെന്ന കണക്കിൽ ദിവസേന രണ്ടുവട്ടം 120 പടി കോണി കയറുകയും ഇറങ്ങുകയും ചെയ്തു. പരീക്ഷണത്തിനു മുൻപു പരമാവധി ഓക്സിജൻ ഉപയോഗം (VO2 max) 35 മില്ലിമീറ്റർ /കിലോഗ്രാം / മിനിറ്റ് ആയിരുന്നു. പരിക്ഷണശേഷം ഇത് 43 ആയി ഉയർന്നു. കോണികയറ്റം ആരോഗ്യത്തിനുണ്ടാക്കിയ ഗുണപരമായ മാറ്റത്തിനു തെളിവാണിത്.
പേശികൾകൊണ്ടുള്ള അമൂല്യമായ രണ്ടു പമ്പുകളുടെ കൂടാണു ഹൃദയം. മിനിറ്റിൽ 60 മുതൽ 100 വരെ അതു മിടിക്കും. ജീവിത സ്പന്ദനത്തിന്റെ കണക്കു നോക്കാം: മിനിറ്റിൽ ശരാശരി 80 മിടിപ്പ് എന്നു കണക്കാക്കിയാൽ മണിക്കൂറിൽ 4800. ദിവസത്തിൽ 1,15,200. കൊല്ലത്തിൽ 42,048,000 പ്രാവശ്യം. ഷഷ്ടിപൂർത്തിയിലെത്തുമ്പോൾ 250 കോടി കവിഞ്ഞിരിക്കും. കോണി കയറുമ്പോൾ ഹൃദയമിടിപ്പു കൂടും. വിശ്രമിക്കുമ്പോൾ 80, ഇരിക്കുമ്പോൾ 90, നടക്കുമ്പോൾ 120, കോണി കയറുമ്പോൾ 140; ഇത് അസാധാരണമല്ല.
∙ കൊഴുകൊഴുത്ത എണ്ണ
ഇറച്ചിയും മറ്റും വറുത്തു കോരിയെടുത്ത ശേഷമുള്ള എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. ഏറെ പഴക്കം ചെന്ന ഒരു പാചക അറിവാണിത്. ഈ കൊഴുകൊഴുത്ത എണ്ണ സേവിച്ച എലികളും അവയുടെ കുഞ്ഞുങ്ങളും നാഡീക്ഷയത്തിന് ഇരയാകുന്നതായി പരീക്ഷണത്തിൽ കണ്ടെത്തി. കരളും വയറും തലച്ചോറും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിനു കാരണം. തമിഴ്നാട് കേന്ദ്രസർവകലാശാലയിലെ ഡോ. കതിരേശൻ ഷൺമുഖത്തിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചപ്പോൾ എലികളുടെ ആദ്യത്തെ തലമുറയിൽ നാഡീക്ഷതമുണ്ടാകുന്നെന്ന ഇവരുടെ കണ്ടെത്തൽ ഇലിനോയ് സർവകലാശാലയിലെ തമിഴ്നാട് സ്വദേശിനി സുഹാസിനി ധാവമണി അമേരിക്കൻ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി സമിതിയുടെ യോഗത്തിൽ അവതരിപ്പിച്ചു.
കൊഴുപ്പും എണ്ണയും രസതന്ത്ര ഭാഷയിൽ ട്രൈഗ്ലിസറൈഡുകളാണ്. ഒരു ഗ്ലിസറിൻ തന്മാത്രയോടു 3 ഫാറ്റി അമ്ലങ്ങളുടെ തന്മാത്രകൾ സ്ഥാപിക്കുന്ന രാസബന്ധമാണിത്. ദ്രവാവസ്ഥയിലുള്ളത് എണ്ണ, ഖരാവസ്ഥയിലുള്ളതു കൊഴുപ്പ്. 150–190 ഡിഗ്രി സെൽഷ്യസിൽ എണ്ണക്കൊഴുപ്പുകളെ ചൂടാക്കിയാണ് ഭക്ഷ്യവസ്തുക്കൾ വറുക്കുന്നത് (ഡീപ് ഫ്രൈയിങ്). 100 ഡിഗ്രി സെൽഷ്യസിൽ ജലാംശം നഷ്ടപ്പെടുന്നു. പിന്നെ മൊരിഞ്ഞു വാസനയും രുചിയും ആകർഷകത്വവും വരുന്നു.
വറുത്ത എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഒട്ടേറെ രാസപ്രക്രിയകൾ സംഭവിക്കുന്നു. ഓക്സീകരണം, വിഘടനം, പ്രോട്ടീൻ പരിവർത്തനം എന്നിങ്ങനെ നീളുന്നു. അങ്ങനെയുണ്ടാകുന്ന അക്രിലാമൈഡ്, പെറോക്സൈഡുകൾ, പോളാർ സംയുക്തങ്ങൾ എന്നിവയിൽ പലതും വിഷമുള്ളവയാണ്.
വീണ്ടും വീണ്ടും ചൂടാക്കി കൊഴുപ്പിച്ച എണ്ണ സേവിച്ച എലികൾക്കെല്ലാം കരൾവീക്കവും നാഡീക്ഷയവും കണ്ടെത്തി. കരളിൽനിന്നു പോഷകമായ ഒമേഗാ–3 ഫാറ്റി അമ്ലം തലച്ചോറിൽ എത്തിയതുമില്ല. വറുത്തു കൊഴുപ്പിച്ച എണ്ണയുടെ ഉപയോഗവും പാർക്കിൻസൺ, അൽസ്ഹൈമേഴ്സ്, വിഷാദം എന്നീ രോഗങ്ങളുമായി ബന്ധമുണ്ടോ എന്നു കതിരേശനും കൂട്ടരും അന്വേഷിക്കുകയാണ്.