‘ദേർ ആർ നോ പെർമനന്റ് ഫ്രണ്ട്സ് ഓർ പെർമനന്റ് എനിമീസ്‍‌’ – കാരൾ മോസ്‌ലീ ബ്രൗൺ എന്ന അമേരിക്കൻ സെനറ്ററുടെ ഒരിക്കലും മായാത്ത ഈ വാക്കുകൾക്ക് ഇന്ത്യ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ പ്രസക്തിയുണ്ട്. ഇന്ത്യൻ ദേശീയ രാഷ്ട്രീയം മുന്നണി സംവിധാനത്തിലേക്കു മാറിയ തൊണ്ണൂറുകളിലാണ് ‘ശത്രുക്കളും മിത്രങ്ങളും’ സ്ഥിരമല്ലെന്ന വാക്കുകൾ കാരൾ പറഞ്ഞത്. 2014ൽ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെ പുറത്താക്കാൻ കച്ചകെട്ടി നടന്നിരുന്നു അരവിന്ദ് കേജ്‍രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും (എഎപി). എന്നാൽ, യുപിഎയ്ക്കു നേതൃത്വം നൽകിയ കോൺഗ്രസിനൊപ്പം ഇന്ത്യ മുന്നണിയിൽ അണി ചേർന്നിരിക്കുകയാണിന്ന് എഎപി. എഎപിയുടെ തട്ടകമായി മാറിയ ഡൽഹിയിൽ ഇരു പാർട്ടികളും സീറ്റുകൾ പരസ്പരം പങ്കിട്ടാണു മത്സരിക്കുന്നത്. ഇന്ത്യ മുന്നണി ഭരിച്ചാൽ തങ്ങളും കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, രാഷ്ട്രീയ ശത്രുക്കൾ കൈകോർത്തതാണ് എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ മണ്ണിൽ പൊതു ശത്രുവിനെ നേരിടുമ്പോൾ ശത്രുത ‘പെർമനന്റ്’ അല്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പകച്ചുപോയ ഇന്ത്യ മുന്നണിക്ക് കരുത്തു പകർന്നൊരു ഉത്തരവാണ് അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യവും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദേർ ആർ നോ പെർമനന്റ് ഫ്രണ്ട്സ് ഓർ പെർമനന്റ് എനിമീസ്‍‌’ – കാരൾ മോസ്‌ലീ ബ്രൗൺ എന്ന അമേരിക്കൻ സെനറ്ററുടെ ഒരിക്കലും മായാത്ത ഈ വാക്കുകൾക്ക് ഇന്ത്യ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ പ്രസക്തിയുണ്ട്. ഇന്ത്യൻ ദേശീയ രാഷ്ട്രീയം മുന്നണി സംവിധാനത്തിലേക്കു മാറിയ തൊണ്ണൂറുകളിലാണ് ‘ശത്രുക്കളും മിത്രങ്ങളും’ സ്ഥിരമല്ലെന്ന വാക്കുകൾ കാരൾ പറഞ്ഞത്. 2014ൽ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെ പുറത്താക്കാൻ കച്ചകെട്ടി നടന്നിരുന്നു അരവിന്ദ് കേജ്‍രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും (എഎപി). എന്നാൽ, യുപിഎയ്ക്കു നേതൃത്വം നൽകിയ കോൺഗ്രസിനൊപ്പം ഇന്ത്യ മുന്നണിയിൽ അണി ചേർന്നിരിക്കുകയാണിന്ന് എഎപി. എഎപിയുടെ തട്ടകമായി മാറിയ ഡൽഹിയിൽ ഇരു പാർട്ടികളും സീറ്റുകൾ പരസ്പരം പങ്കിട്ടാണു മത്സരിക്കുന്നത്.

ഇന്ത്യ മുന്നണി ഭരിച്ചാൽ തങ്ങളും കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, രാഷ്ട്രീയ ശത്രുക്കൾ കൈകോർത്തതാണ് എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ മണ്ണിൽ പൊതു ശത്രുവിനെ നേരിടുമ്പോൾ ശത്രുത ‘പെർമനന്റ്’ അല്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പകച്ചുപോയ ഇന്ത്യ മുന്നണിക്ക് കരുത്തു പകർന്നൊരു ഉത്തരവാണ് അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യവും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയതും. 

ഡൽഹി ഹൈക്കോടതിയിലേക്ക് എത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. (Photo by MANAN VATSYAYANA / AFP)
ADVERTISEMENT

∙ കേജ്‍രിവാളിനെ എന്തിന് അറസ്റ്റു ചെയ്തു?

2022ലാണ് ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഇഡി കേസ് റജിസ്റ്റർ ചെയ്തത്. 2023ൽ അരവിന്ദ് കേജ്‍രിവാളിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കേജ്‍രിവാളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുമെന്നറിഞ്ഞാണ് കേസിൽപ്പെടുത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, ന്യൂഡൽഹി ലോക്സഭാ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയതു കൊണ്ടാണ് കേജ്‍രിവാളിനെ അറസ്റ്റു ചെയ്തതെന്നാണ് കേജ്‍രിവാളുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്ന അരവിന്ദ് കേജ്‌രിവാൾ. (Photo by Arun SANKAR / AFP)

കേജ്‌രിവാൾ മത്സരിച്ചാൽ ജയിക്കും. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഡൽഹിയിലെ മറ്റു മണ്ഡലങ്ങളിലെ വിജയത്തെയും ബാധിക്കും. കോൺഗ്രസുമായി കൈകോർത്തുള്ള ഇത്തവണത്തെ മത്സരത്തിൽ ബിജെപിക്ക് ശക്തമായ അടികിട്ടുമെന്നും ഭയന്നതു കൊണ്ടാണ് കേജ്‍രിവാളിനെ അറസ്റ്റു ചെയ്തതെന്നും വാദങ്ങളുണ്ട്. ആദ്യഘട്ടം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അറസ്റ്റ് എന്നതും ഈ വാദത്തിന്റെ ശക്തി കൂട്ടുന്നു.

∙ അറസ്റ്റ് ‘ബൂസ്റ്റാ’ണ്

ADVERTISEMENT

ബൂസ്റ്റിന്റെ പരസ്യത്തിലെ പെൺകുട്ടിയെ പോലെയാണ് അരവിന്ദ് കേ‌ജ്‌രിവാൾ. ‘ബൂസ്റ്റ് ഈസ് ദ് സീക്രട്ട് ഓഫ് മൈ എനര്‍ജി’ എന്നു പറയുംപോലെ ഓരോ അറസ്റ്റും കേ‌ജ്‌രിവാളിന് കൂടുതൽ കരുത്തു പകരും. ഇപ്രാവശ്യത്തെ അറസ്റ്റ് ഉൾപ്പെടെ 4 തവണ കേജ്‌രിവാൾ ജയിലിലായിട്ടുണ്ട്. ആദ്യം 2011ൽ അണ്ണാ ഹസാരെയ്ക്കൊപ്പം 3 ദിവസം. പിന്നീട് 2012ലാണ് അറസ്റ്റ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവർത്തകരെ നയിച്ച് പ്രകടനം നടത്തിയ കുറ്റത്തിന്. ജാമ്യം വേണ്ടെന്നു പറഞ്ഞായിരുന്നു അന്ന് അദ്ദേഹം ഡൽഹി രോഹിണി ജയിലിലേക്ക് പോയത്. 2014ൽ ബിജെപി മുതിർന്ന നേതാവും നിലവിൽ കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി നൽകിയ മാനനഷ്ടക്കേസിലാണ് ജയിലിലേക്ക് പോയത്. 

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കേജ്‌രിവാൾ. (Photo: X/AamAadmiParty)

ആദ്യ തവണ ജയിലിൽ പോയ ശേഷം അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിൽ രണ്ടാമനായി കേജ്‌രിവാളിന്റെ പേര് എഴുതി ചേർത്തു. 2012ലെ അറസ്റ്റിനു ശേഷമാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത്. മൂന്നാം അറസ്റ്റിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് 70ൽ 67 സീറ്റുമായി ബിജെപിയെ നിഷ്പ്രഭമാക്കി ഡൽഹിയിൽ അധികാരം തിരികെ പിടിച്ചത്. ഇത്തവണത്തെ അറസ്റ്റിനു ശേഷം ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ കേജ്‍രിവാൾ 2 ദിവസം കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റി. പ്രചാരണം കേജ്‌രിവാളിലേക്ക് കേന്ദ്രീകരിച്ചു. മോദിയേയും ബിജെപിയേയും കണക്കറ്റ് വിമർശിച്ചാണ് ഇപ്പോഴത്തെ തേരോട്ടം. തന്റെ അനാവശ്യ അറസ്റ്റിനുള്ള മറുപടിയും ഇനിയുള്ള പ്രസംഗങ്ങളിൽ ഉണ്ടാകുമെന്നതും പകൽപോലെ വ്യക്തം.

∙ 49 ദിവസം, 50 ദിവസം

2013ലെ എഎപി സർക്കാരിന്റെ ആയുസ്സാണ് 49 ദിവസം. 28 സീറ്റുകളുമായി സഭയിൽ എത്തിയ എഎപി, കോൺഗ്രസിലെ 8 പേരുടെ പിന്തുണയുമായാണ് അന്ന് അധികാരത്തിൽ വന്നത്. ചെറിയ വിഷയത്തിൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ കേജ്‌രിവാൾ രാജി നൽകിയത് 2014 ഫെബ്രുവരി 14ന്. ഒരുപക്ഷേ, കോൺഗ്രസ് കൂടുതൽ കാലം പിന്തുണ നല്‍കിയിരുന്നുവെങ്കിൽ ഒരിക്കലും തിരിച്ചു വരാത്തവണ്ണം എഎപി തകർന്നു പോകുമായിരുന്നു.

ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ തിരഞ്ഞെടുപ്പു റാലിക്കിടെ ആർപ്പു വിളിക്കുന്ന എഎപി പ്രവർത്തകർ (Photo courtesy: X/AamAadmiParty)
ADVERTISEMENT

രാഷ്ട്രീയ പ്രവർത്തനത്തിൽ ശിശുക്കളായിരുന്നു കേജ്‌രിവാളും മറ്റ് എഎപി അണികളും. ‘കിട്ടിയ പണി’ക്ക് നല്ല മറുപടിയാണ് അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചു നൽകിയത്. 2013ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപിക്ക് 2015ൽ ആകെ ലഭിച്ചത് മൂന്ന് സീറ്റ്. കോൺഗ്രസിനാകട്ടെ ആരെയും ജയിപ്പിക്കാനായില്ല. 2020ലെ തിരഞ്ഞെടുപ്പിലും ആദ്യ എഎപി സർക്കാരിനു പിന്തുണ പിൻവലിച്ച കോൺഗ്രസ് ‘പൂജ്യ’രായി തുടരുന്നു. 

അവസാനം ജയിലിൽ കിടന്ന കാലമാണ് 50 ദിവസം. ഇത് ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിനു കാരണമാകുമെന്ന് മുന്നണിയിലെ കോൺഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികൾ വിലയിരുത്തുന്നു. ഇന്ത്യ മുന്നണിയുടെ പ്രചാരണത്തിലെ ബ്രഹ്മാസ്ത്രമാണിപ്പോൾ കേജ്‌രിവാൾ. ഹിന്ദിയിലും ഇംഗ്ലിഷിലും ഒരുപോലെ പ്രസംഗിക്കാനുള്ള കേജ്‌രിവാളിന്റെ പ്രാവീണ്യം. മുഖം നോക്കാതെ ആരെയും വെല്ലിവിളിക്കാനുള്ള തന്റേടം.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി പ്രവർത്തകനൊപ്പം അരവിന്ദ് കേജ്‌രിവാൾ. (Photo: X/AamAadmiParty)

കേൾക്കുന്നവരിൽ വിശ്വാസ്യത ഉളവാക്കാൻ തക്ക കഴിവ്... ഇതെല്ലാം ജൂൺ 1 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യ മുന്നണി ഉപയോഗിക്കും. യുപി, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രചാരണത്തിന് കേജ്‌രിവാള്‍ ഇറങ്ങിയേക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള നല്ല അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ അവിടേക്കു പോകാൻ സാധ്യത കുറവാണെന്നാണ് എഎപി വൃത്തങ്ങൾ നല്‍കുന്ന സൂചന. 

∙ പറയുന്നത് ചെയ്യുന്നയാൾ

എഎപി രൂപീകരിക്കുന്നത് 2012 നവംബറിൽ. പാര്‍ട്ടി രൂപീകരണത്തിനു പിന്നാലെ, നഗരത്തിലെ വൈദ്യുതി നിരക്ക് അധികമാണെന്നും വിതരണ കമ്പനികൾ കോടികളുടെ ലാഭമുണ്ടാക്കുന്നെന്നും രേഖകൾ നിരത്തി കേജ്‍രിവാൾ ആരോപിച്ചു. ബിൽ അടയ്ക്കരുതെന്ന് നഗരവാസികളോട് അഭ്യർഥിച്ചു. ബിൽ അടയ്ക്കാത്തവരുടെ വൈദ്യുതി കണക്‌ഷൻ കട്ട് ചെയ്ത് അധികൃതർ പ്രതികരിച്ചു. എന്നാൽ, വൈദ്യുതി വിച്ഛേദിച്ചവരുടെ വൈദ്യുതി കണക്‌ഷൻ എണിയിൽ കയറി ചേർത്തു നൽകിയാണ് കേജ്‌രിവാൾ പ്രതികരിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചാൽ വൈദ്യുതി നിരക്ക് പകുതിയാകും എന്നും പ്രഖ്യാപിച്ചു. 2013ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ആദ്യമെടുത്ത തീരുമാനത്തിൽ നിരക്ക് പകുതിയാക്കി. സാധാരണ കുടുംബം പ്രതിമാസം 2000 രൂപയ്ക്കു മുകളിൽ വൈദ്യുതിക്ക് നൽകിയിരുന്നുവെങ്കിൽ എഎപി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നിരക്ക് പകുതിയായി. അതായത് 1000 രൂപയെങ്കിലും കുറഞ്ഞു. ആ തുക പാചകവാതക സിലിണ്ടറിന് ഉപയോഗിക്കാനായി. 

അറസ്റ്റിലായ കേജ്‌രിവാളിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുന്ന പാർട്ടി പ്രവർത്തകർ. (Photo by Narinder NANU / AFP)

350 കോടി രൂപയ്ക്കു മേൽപ്പാലം നിർമാണം ആരംഭിച്ചു. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലിൽ നിർമാണ ചെലവ് 275 കോടി മാത്രമായി, അതും ഉദ്ദേശിച്ചതിലും ആറ് മാസം മുൻപ് പണിയും തീർന്നു. മൊഹല്ല ക്ലിനിക്കുകളാണ് മറ്റൊരു ഉദാഹരണം. 10 രൂപ ചെലവിൽ വീടിന് അടുത്തുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണാം എന്നതായിരുന്നു ആ പദ്ധതി. രോഗം സങ്കീർണമെങ്കിൽ അടുത്ത തലത്തിലുള്ള ചികിത്സയ്ക്കുള്ള റഫറൻസും മൊഹല്ല ക്ലിനിക്കിൽ നിന്നു ലഭിക്കും. ഡൽഹിയിലെ സർക്കാർ സ്കൂളുകളുടെ നിലവാരം കൂടുതൽ മെച്ചപ്പെട്ടതും എഎപി ഭരണക്കാലത്താണ്. ഇതെല്ലാമാണ് എഎപിയിൽ ഡൽഹിക്കാർക്കു വിശ്വാസ്യതയുണ്ടാക്കിയത്. 

∙ മാപ്പ് പറഞ്ഞ നേതാവ്

2014 ഫെബ്രുവരിയിൽ ആദ്യ എഎപി സർക്കാർ രാജിവച്ചതിനു പിന്നാലെയാണ് ആ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആരൊക്കെയോ ഉപദേശിച്ചതിന്റെ പശ്ചാത്തലത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ഥാനാർഥികളെ നിർത്തി എഎപി. മോദി മത്സരിച്ച യുപിയിലെ വാരാണസിയിൽ കേജ്‌രിവാൾ സ്ഥാനാർഥിയാകുകയും ചെയ്തു. വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ ജയിച്ചതല്ലാത്തെ കാര്യമായ ചലനം സൃഷ്ടിക്കാൻ എഎപിക്ക് ആയില്ല. ഒരുപാടു പേരുടെ പഴിയും കേൾക്കേണ്ടി വന്നു. പാർട്ടി പിരിച്ചു വിട്ട് കേജ്‌രിവാൾ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നു വരെ പറഞ്ഞു കേട്ടിരുന്നു. 

ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ അരവിന്ദ് കേജ്‌രിവാൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു (Photo Courtesy: X/AamAadmiParty)

തുടർന്ന് വിപാസന ധ്യാനത്തിന് ഉത്തരാഖണ്ഡിലേക്ക് പോയി. തിരകെ വന്നു നടത്തിയ സമ്മേളനത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തെറ്റായിപ്പോയെന്നും നഗരവാസികൾക്ക് ഒപ്പം എന്നും ഉണ്ടാകുമെന്നും കേജ്‌രിവാൾ പറഞ്ഞത്. തെറ്റേറ്റു പറഞ്ഞ നേതാവിനെ ജനങ്ങള്‍ അംഗീകരിച്ചു. 50 ദിവസത്തെ ജയിൽ വാസവും വിപാസന ധ്യാനം പോലെയായിരുന്നു എന്നാണ് കേജ്‌രിവാളുമായി ബന്ധപ്പെട്ടവർ പറയുന്നത്. കൂടുതൽ കരുത്തനായാണ് എത്തിയതെന്നും ഇതിന്റെ പ്രതിഫലനം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.

എഎപിയുടെ ഭാവി

കേജ്‍രിവാളിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഇടക്കാല ജാമ്യമാണ്. തിരികെ ജൂൺ 2ന് ജയിൽ അധികൃതർക്കു മുന്നിൽ ഹാജരാകണം. കേസ് എന്ന് അവസാനിക്കുമെന്നു പ്രവചിക്കാൻ ആകില്ല. സത്യേന്ദർ ജയിൻ, മനീഷ് സിസോദിയ തുടങ്ങിയവര്‍ ഇനിയും ജയിൽ മോചിതരായിട്ടില്ല. കേജ്‍രിവാളിനെ അറസ്റ്റു ചെയ്ത കേസിലാണ് സിസോദിയയെയും അറസ്റ്റു ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ കേസിന്റെ വിധി മറ്റൊന്നാകും. അതിലേക്കുളള ശ്രമമാണ് കേജ്‌രിവാളും സംഘവും നടത്തുന്നതും. എഎപി രൂപീകരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന പ്രമുഖരിൽ പലരും ഇന്നില്ല. എങ്കിലും ഒരു ഒറ്റയാൾ പോരാട്ടം പോലെയാണ് കേജ്‌രിവാളിന്റെ യാത്ര. 

∙ ഡൽഹിയിലെ ജയം എന്തുകൊണ്ട് അനിവാര്യം ?

1999 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ഒരുപക്ഷേ, ഈ ചിന്ത അന്ധവിശ്വാസമായും ചിത്രീകരിക്കാം. ഡൽഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ കൂടുതൽ സീറ്റ് നേടുന്നവരാണ് രാജ്യം ഭരിക്കുന്നത്. 1999ൽ ഡൽഹിയിൽ ബിജെപി ഏഴിൽ ഏഴു സീറ്റും നേടി, കേന്ദ്രത്തിൽ വാജ്പേയി അധികാരത്തിൽ വന്നു. തുടർന്നു നടന്ന രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും ഡൽഹിയിൽ മുൻതൂക്കം കോൺഗ്രസിനായിരുന്നു (2004ൽ 7 ൽ 6സീറ്റ്, 2009ൽ ഏഴിൽ ഏഴും). കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സർക്കാരുകൾ. 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ മുഴുവൻ സീറ്റും നേടിയത് ബിജെപി. 2014 മുതൽ കേന്ദ്രം ഭരിച്ചത് ബിജെപി മുന്നണിയും. 2024ൽ ഡൽഹിയിൽ കൂടുതൽ സീറ്റ് ആരു നേടും? ഇന്ത്യ മുന്നണിയോ ബിജെപിയോ?

English Summary:

Arvind Kejriwal's Arrest: Impact on BJP's Lok Sabha Election Prospects and Potential Benefits for the INDIA Alliance in Campaigns