എസ്എസ്എൽസി ഇനി എളുപ്പമാകില്ലേ? മന്ത്രി ശിവന്കുട്ടിയുടെ ‘30%’ തീരുമാനത്തിന് 100 മാർക്ക്
നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. പക്ഷേ, നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്കു യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.’പിൽക്കാലത്തു പലർക്കും പ്രചോദനമേകിയ ‘ട്രാഫിക്’ സിനിമയിലെ ഈ ഡയലോഗ് ഇവിടെ സൂചിപ്പിക്കാൻ കാരണം എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ എഴുത്തുപരീക്ഷയിൽത്തന്നെ 30% മാർക്ക് നിർബന്ധമാക്കുമെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനമാണ്. കേരള സാഹചര്യത്തിൽ ഒരു വലിയ ‘യെസ്’ ആണത്. വളരെ സെൻസിറ്റീവായ വിഷയത്തിൽ ഇടപെടാനുള്ള ധൈര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

∙ നിലവിലെ സ്ഥിതിയിങ്ങനെ
നമ്മുടെ വിദ്യാഭ്യാസ സാഹചര്യം സൂചിപ്പിക്കാൻ രണ്ട് ഉദാഹരണങ്ങൾ: 1) പത്താം ക്ലാസിൽ മികച്ച ജയം നേടി ഹയർ സെക്കൻഡറിയിലെത്തിയ വിദ്യാർഥികൾക്കായി കോഴിക്കോട് ജില്ലയിലെ ഒരു സ്കൂൾ, അതേ സിലബസിനെയും പുസ്തകങ്ങളെയും അടിസ്ഥാനമാക്കി പ്രീ ടെസ്റ്റ് നടത്തി. 30% മാർക്കെങ്കിലും നേടിയത് 60% വിദ്യാർഥികൾ മാത്രം.
2) ‘മനുവിന്റെ സ്കൂൾ വലുതാണ്. അവിടെ വലിയ മുറ്റമുണ്ട്. മുറ്റത്തു ധാരാളം മരങ്ങളുണ്ട്. മരത്തിൽ നിറയെ പൂക്കളുമുണ്ട്’. ഒന്നാം ക്ലാസിലെ പാഠഭാഗമാണിത്. ഇത് ഒന്നാം ക്ലാസിലെ 5% കുട്ടികൾക്കും രണ്ടാം ക്ലാസിലെ 16.5 % കുട്ടികൾക്കും മാത്രമാണു വായിക്കാൻ കഴിഞ്ഞതെന്നു പ്രഥം ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ 2022ലെ ‘അസർ’ റിപ്പോർട്ടിൽ (ASER – Annual Status of Education Report) പറയുന്നു. 7,8 ക്ലാസുകളിൽപോലും 20–25% കുട്ടികൾക്ക് ഈ പാഠഭാഗം വായിക്കാനാവുന്നില്ല.
ഒന്നാമത്തെ ഉദാഹരണം പത്താം ക്ലാസിൽ നിശ്ചിതനിലവാരം ഉറപ്പാക്കാത്തതിന്റെ പ്രശ്നമാണു വ്യക്തമാക്കുന്നത്. ചെറിയ ക്ലാസുകൾ മുതൽ ഈ പ്രശ്നമുണ്ടെന്നു രണ്ടാമത്തെ ഉദാഹരണത്തിൽനിന്നു വ്യക്തമാണ്.
∙ പ്രശ്നങ്ങൾക്കുള്ള പരിഹാരം മന്ത്രിയുടെ പ്രഖ്യാപനത്തിൽ
1) 2024-25 മുതൽ പത്താം ക്ലാസിൽ ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയിൽ 30% നേടുന്നവർ മാത്രമേ ഉപരിപഠന യോഗ്യത നേടൂ. 40 സ്കോറുള്ള വിഷയത്തിന് 12 സ്കോറും 80 സ്കോറുള്ള വിഷയത്തിന് 24 സ്കോറും നേടണം. ഇതോടെ വിദ്യാഭ്യാസ ഗുണനിലവാരം ഒറ്റയടിക്ക് ഉയരണമെന്നില്ല. പക്ഷേ, മിനിമം നിലവാരം ഉറപ്പാക്കാനുള്ള സുപ്രധാന ചുവടുവയ്പാകും.
2) ഒൻപതാം ക്ലാസ് വരെയുള്ള ഓൾ പാസ് സമ്പ്രദായം പുനരാലോചിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ഒന്നും പഠിക്കാതെ ജയിക്കാമെന്ന മനോഭാവം അതോടെ മാറും. എൽപി, യുപി എന്നിങ്ങനെ ഓരോ ഘട്ടത്തിലും നിശ്ചിത നിലവാരം ഉറപ്പാക്കേണ്ടിവരും.
∙ ഹയർ സെക്കൻഡറി മാതൃക
പത്താം ക്ലാസിലും ഹയർ സെക്കൻഡറിയിലും രണ്ടുതരം ഗ്രേഡിങ് രീതിയാണുള്ളത്. പത്താം ക്ലാസിൽ എഴുത്തുപരീക്ഷയുടെ സ്കോറും അധ്യാപകർ നൽകുന്ന നിരന്തര മൂല്യനിർണയത്തിന്റെ സ്കോറും ഒരുമിച്ചുചേർത്താണു ഫലം തയാറാക്കുന്നത്. എഴുത്തുപരീക്ഷയ്ക്കു മാത്രമായി മിനിമം സ്കോർ നേടേണ്ടതില്ല. ഹയർ സെക്കൻഡറിയിൽ എഴുത്തുപരീക്ഷയിൽ 30% സ്കോർ നേടുന്നവരേ ജയിക്കൂ. പ്രാക്ടിക്കലുള്ള വിഷയങ്ങൾക്ക് 60ൽ 18 മാർക്കും അല്ലാത്തവയ്ക്ക് 80ൽ 24 മാർക്കും വേണം. ഈ രീതി പത്താം ക്ലാസിലേക്കും വ്യാപിപ്പിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമായിരുന്നു.
ഇംഗ്ലിഷ് സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (ഇഎസ്എൽസി) പരീക്ഷ 1951-52ൽ സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷയായി. എസ്എസ്എൽസിയുടെ തുടക്കത്തിൽ 16 പേജുള്ള ബുക്കായിരുന്നു സർട്ടിഫിക്കറ്റ്. 8,9,10 ക്ലാസുകളിലെ മാർക്കും രേഖപ്പെടുത്തിയിരുന്നു.
കുട്ടികളുടെ ബഹുമുഖ കഴിവുകൾ വിലയിരുത്താൻ ഒരൊറ്റ പരീക്ഷ പോരെന്ന ചിന്തയിലാണ് കേരളത്തിൽ നിരന്തര മൂല്യനിർണയരീതി നടപ്പാക്കിയത്. ആദ്യമുണ്ടായിരുന്ന ക്ലാസ് ടെസ്റ്റുകളും സെമിനാറുകളും ഡിബേറ്റുകളും അസൈൻമെന്റുകളുമെല്ലാം ഇല്ലാതാവുകയോ യാന്ത്രികമാവുകയോ ചെയ്തു. മാർക്ക്ദാനത്തിനുള്ള കുറുക്കുവഴിയായി ഇതു മാറി. നിരന്തര മൂല്യനിർണയത്തിന്റെ സ്കോറിങ് രീതി സംബന്ധിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും കൃത്യമായ നിർദേശം നൽകണം. വിദ്യാർഥിയുടെ സാമൂഹിക- വൈകാരിക ശേഷികളും മറ്റു കഴിവുകളും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും വേണം. സ്വയംവിലയിരുത്തലിനും തുടർപഠന സാധ്യതകൾക്കും അതു വിദ്യാർഥിയെ സഹായിക്കും.
∙ പ്രശ്നങ്ങൾ പലതുണ്ട്
പാഠ്യപദ്ധതിപരിഷ്കരണം, പാഠപുസ്തകങ്ങളിൽ അക്ഷരമാലയുടെ തിരിച്ചുവരവ്, ഏറെ അധ്യയന ദിവസങ്ങൾ ചെലവാക്കി നടത്തിയിരുന്ന ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ വാർഷിക പരീക്ഷകൾക്കൊപ്പം നടത്താനുള്ള തീരുമാനം എന്നിങ്ങനെ വിവിധ ശ്രമങ്ങളുടെ പേരിൽ വിദ്യാഭ്യാസമന്ത്രിയും പൊതുവിദ്യാഭ്യാസവകുപ്പും അക്കാദമിക പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്ന എസ്‌സിഇആർടിയും അഭിനന്ദനമർഹിക്കുന്നു. എന്നാൽ, ഹൈസ്കൂൾ– ഹയർ സെക്കൻഡറി ഏകീകരണത്തിലെ അനിശ്ചിതത്വം, അധ്യാപകരുടെ മൾട്ടി ടാസ്കിങ്, പഴഞ്ചൻ പരിശീലന രീതികൾ എന്നിങ്ങനെ പരിഹാരം വേണ്ട പ്രശ്നങ്ങൾ ഇനിയുമേറെയാണ്. (കെ.വി.മനോജ്, എസ്‌സിഇആർടി മുൻ റിസർച് ഓഫിസറും വയനാട് വടുവഞ്ചാൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പലുമാണ് ലേഖകൻ)
∙ ഇവിടെ മാറാനുണ്ട് ഇനിയുമേറെ – ഡോ. അമൃത് ജി.കുമാർ
ഇന്റേണൽ മാർക്കിലൂടെ ജയം ഉറപ്പിക്കുന്ന സ്ഥിതി മാറുമെന്നതിനാൽ, എസ്എസ്എൽസിക്ക് എഴുത്തുപരീക്ഷയിൽ സബ്‌ജക്‌ട് മിനിമം എന്ന മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ, ഇതുമാത്രം മതിയാകില്ല. ഉദാര മൂല്യനിർണയം, ഗ്രേസ് മാർക്കിന്റെ ദുരുപയോഗം, എസ്എസ്എൽസി വിജയശതമാനവും എ പ്ലസുകളുടെ എണ്ണവും ഭരണ നേട്ടമായി വിലയിരുത്തപ്പെടുമെന്ന വിശ്വാസം എന്നിവയെല്ലാം മാറേണ്ടതുണ്ട്. തുടർച്ചയായ വർഷങ്ങളിൽ നാം നേടുന്ന 99% വിജയശതമാനത്തെക്കാൾ അദ്ഭുതകരമാണ് ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലെ വർധന. കഴിഞ്ഞ പത്തുവർഷങ്ങളിലെ എപ്ലസ് ജേതാക്കളുടെ എണ്ണം നോക്കിയാൽ കാര്യം വ്യക്തമാകും.
2014ൽ വെറും 12,802 (2.76 %) കുട്ടികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത്. 2021ൽ അത് 1,21,318 ആയി. 2021 കോവിഡ് കാലമായിരുന്നെന്ന് ഓർക്കണം. പഠനം ഓൺലൈനായി ചുരുങ്ങിയപ്പോൾ എപ്ലസ് കിട്ടിയവരുടെ എണ്ണം മുൻവർഷത്തെക്കാൾ മൂന്നു മടങ്ങായത് സ്കൂൾ എന്ന ആശയത്തെത്തന്നെ ചോദ്യം ചെയ്യുന്നു. നമ്മുടെ പരീക്ഷാഘടനതന്നെ ഉയർന്ന വിജയശതമാനവും വലിയ തോതിൽ എപ്ലസുകളും ഉറപ്പാക്കുന്ന രീതിയിലാണ്. മാർക്ക്, ഗ്രേസ്മാർക്ക് സമ്പ്രദായം എന്നിവ പുനഃപരിശോധിച്ചില്ലെങ്കിൽ ഈ സ്ഥിതി മാറില്ല.
അധ്യാപകർ കുട്ടിയെ കൂടുതൽ ശ്രദ്ധിക്കുന്നതിനും അവരുടെ കഴിവുകളും ദൗർബല്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുന്നതിനുമാണ് നിരന്തര മൂല്യനിർണയം ഏർപ്പെടുത്തിയത്. എന്നാൽ നിരന്തര മൂല്യനിർണയമല്ല, ഇന്റേണൽ മാർക്ക്ദാനം മാത്രമാണു നടന്നത്. പത്താം ക്ലാസിൽ വിവിധ വിഷയങ്ങളിലായുള്ള 130 ഇന്റേണൽ മാർക്ക് പൂർണമായിത്തന്നെ വിദ്യാർഥികൾക്കു ലഭിക്കുന്ന സാഹചര്യമുണ്ട്. കലാ, കായികമേളകൾ, സ്കൗട്ട്, എൻസിസി, റെഡ്ക്രോസ്, എസ്പിസി, ലിറ്റിൽ കൈറ്റ്സ് എന്നിവയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ 25 ഗ്രേസ് മാർക്ക് വരെ അധികമായി നേടാനാവും. എ ഗ്രേഡ് എപ്ലസും ബിപ്ലസ് എ ഗ്രേഡുമായൊക്കെ മാറുന്ന മായാജാലം ഈ ഗ്രേസ്മാർക്ക് രീതിയിലൂടെ സംഭവിക്കും.
∙ വഴിതെറ്റിക്കുന്ന മാർക്ക്ദാനം
പ്രതീക്ഷിച്ചതിലും അധികം മാർക്ക് ലഭിച്ച വിദ്യാർഥികൾ സന്ദേഹത്തിൽ അകപ്പെടുന്നു. തങ്ങൾക്ക് അഭിരുചിയില്ലെങ്കിലും ട്രെൻഡ് അനുസരിച്ചു സ്വീകാര്യതയുള്ള വിഷയങ്ങളിൽ ഒരു കൈ നോക്കാമെന്ന തോന്നൽ അവരിലുണ്ടാവുന്നു. സ്വന്തം മേഖല കണ്ടെത്തുന്നതിനും പിന്തുടരുന്നതിനും മാർക്ക്ദാനം അങ്ങനെ തടസ്സമാകുന്നു. മറ്റു പല മേഖലകളിലും ഉയർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമായിരുന്ന വിദ്യാർഥികൾ തങ്ങളുടേതല്ലാത്ത മേഖലകളിലെത്തി അപകർഷതാബോധത്തിൽപെടുന്നു. മത്സരാധിഷ്ഠിത സമൂഹത്തിൽ അർഹിക്കുന്നതിലും അധികം മാർക്ക് നൽകി ജയിപ്പിക്കുന്നതു വിദ്യാർഥികളെ വഴിതെറ്റിക്കുന്നതിനു തുല്യമാണ്.
∙ മാറേണ്ടതെങ്ങനെ
പഠനലക്ഷ്യങ്ങളെ സാധൂകരിക്കുന്നതിന് ഒരു പരിധി വരെയെങ്കിലും പുതിയ തീരുമാനം സഹായിക്കും. ഇന്റേണൽ മാർക്ക് നീതിയുക്തമായി വിതരണം ചെയ്യാനും നടപടി വേണം. പുറമേനിന്നുള്ള സമിതി ഇന്റേണൽ മാർക്ക് പരിശോധിക്കണം. ഗ്രേസ് മാർക്കിന് ഉതകുന്ന കോ-കരിക്കുലർ പ്രവർത്തനങ്ങളിൽ അതതു മേഖലകളിൽ താൽപര്യവും അർഹതയുമുള്ളവർ മാത്രമാണ് പ്രവേശിക്കുന്നതെന്നും ഉറപ്പാക്കണം.
നിലവിലെ സാഹചര്യത്തിൽ വിജയശതമാനം കുറഞ്ഞാൽ സ്കൂളുകളിൽ പുതിയ അഡ്മിഷൻ കുറയുമെന്നും അങ്ങനെ അതു തങ്ങളുടെ ജോലിയെ ബാധിക്കുമെന്നുമുള്ള സമ്മർദം അധ്യാപകർക്കുണ്ട്. ഇന്റേണൽ മാർക്കും ഗ്രേസ് മാർക്കുമൊക്കെ ഉദാരമായി നൽകി ഉയർന്ന വിജയശതമാനവും കൂടുതൽ എപ്ലസുകളും നേടാനുള്ള മത്സരത്തിന് ഇങ്ങനെയൊരു സാമൂഹികപശ്ചാത്തലം കൂടിയുണ്ട്. സ്വതന്ത്രമായും ഭീതിരഹിതമായും ഇന്റേണൽ മാർക്ക് നൽകുന്നതിനുള്ള സാഹചര്യം അധ്യാപകർക്കു ലഭ്യമാക്കണം.
മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനുതകുന്ന അറിവുകൾ നിർമിക്കുകയും കണ്ടുപിടിത്തങ്ങൾ നടത്തുകയും ചെയ്യുന്ന എത്രപേരെ സംഭാവന ചെയ്തു എന്നതാവണം വിദ്യാഭ്യാസ മേഖലയുടെ ജയത്തിന്റെ മാനദണ്ഡം. അത്തരമൊരു മാറ്റങ്ങൾക്കുള്ള തുടക്കമാകണം സബ്ജക്ട് മിനിമം പരിഷ്കാരം. (കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് എജ്യുക്കേഷനിൽ പ്രഫസറും ഡീനുമാണു ലേഖകൻ)