1950- 2015 കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06% ആയി കുറഞ്ഞെന്നും മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 % ആയി വർധിച്ചെന്നും പറയുന്ന പിഎം–ഇഎസി (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി) റിപ്പോർട്ട് ഉണ്ടാക്കിയ രാഷ്ട്രീയ ഒച്ചപ്പാട് ചില്ലറയല്ല. കേന്ദ്രസർക്കാർ, ജനസംഖ്യയേയും രാഷ്ട്രീയ, വർഗീയ ആയുധമാക്കുകയാണെന്നായിരുന്നു പ്രധാന വിമർശനം. തിരഞ്ഞെടുപ്പുകാലത്തു ധ്രുവീകരണമുണ്ടാക്കാനും യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമാണ് ശ്രമമെന്നു സിപിഐ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. എന്നാൽ കോൺഗ്രസ് തന്ത്രപരമായ മൗനം പിന്തുടർന്നു. ബിജെപിയുടെ കെണിയിൽ വീണുകൊടുക്കേണ്ടതില്ലെന്ന ആലോചനയാകാം ഇതിനു പിന്നിൽ. പിഎം–ഇഎസി അംഗവും സാമ്പത്തികശാസ്ത്രജ്ഞയുമായ ഡോ.ഷമിക രവി, കൺസൽറ്റന്റ് അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. തമിഴ്നാട് ഗവർണറും മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആർ.എൻ. രവിയുടെ മകളാണ് ഷമിക. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ രാജ്യമാണ് ഇന്ത്യയെന്ന ആഖ്യാനമാണ് റിപ്പോർട്ട് നൽകുന്നതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാവിഹിതത്തിലെ വളർച്ച സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കാനാണ് പല ബിജെപി നേതാക്കളും ഈ റിപ്പോർട്ട് ഉപയോഗിച്ചത്. സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് ഉപദേശങ്ങൾ നൽകുന്ന സമിതിയാണ് ഇഎസി. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിൽ അതു തയാറാക്കിയ പിഎ–ഇഎസി അംഗം ഡോ.ഷമിക രവി 'മനോരമ ഓൺലൈൻ പ്രീമിയ'ത്തിൽ സംസാരിക്കുന്നു. യുഎസ് കേന്ദ്രമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇന്ത്യ സെന്റർ സീനിയർ ഫെലോ കൂടിയായ ഷമിക ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രഫസറുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1950- 2015 കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06% ആയി കുറഞ്ഞെന്നും മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 % ആയി വർധിച്ചെന്നും പറയുന്ന പിഎം–ഇഎസി (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി) റിപ്പോർട്ട് ഉണ്ടാക്കിയ രാഷ്ട്രീയ ഒച്ചപ്പാട് ചില്ലറയല്ല. കേന്ദ്രസർക്കാർ, ജനസംഖ്യയേയും രാഷ്ട്രീയ, വർഗീയ ആയുധമാക്കുകയാണെന്നായിരുന്നു പ്രധാന വിമർശനം. തിരഞ്ഞെടുപ്പുകാലത്തു ധ്രുവീകരണമുണ്ടാക്കാനും യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമാണ് ശ്രമമെന്നു സിപിഐ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. എന്നാൽ കോൺഗ്രസ് തന്ത്രപരമായ മൗനം പിന്തുടർന്നു. ബിജെപിയുടെ കെണിയിൽ വീണുകൊടുക്കേണ്ടതില്ലെന്ന ആലോചനയാകാം ഇതിനു പിന്നിൽ.

പിഎം–ഇഎസി അംഗവും സാമ്പത്തികശാസ്ത്രജ്ഞയുമായ ഡോ.ഷമിക രവി, കൺസൽറ്റന്റ് അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. തമിഴ്നാട് ഗവർണറും മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആർ.എൻ. രവിയുടെ മകളാണ് ഷമിക. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ രാജ്യമാണ് ഇന്ത്യയെന്ന ആഖ്യാനമാണ് റിപ്പോർട്ട് നൽകുന്നതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാവിഹിതത്തിലെ വളർച്ച സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കാനാണ് പല ബിജെപി നേതാക്കളും ഈ റിപ്പോർട്ട് ഉപയോഗിച്ചത്.

എന്താണ് റിപ്പോർട്ട്?

167 രാജ്യങ്ങളിൽ 1950 മുതൽ 2015 വരെയുള്ള 65 വർഷക്കാലം ജനസംഖ്യയിൽ മതാടിസ്ഥാനത്തിലുണ്ടായ വ്യത്യാസമാണ് പിഎം–ഇഎസി പുറത്തുവിട്ട റിപ്പോർട്ടിലെ പഠനവിഷയം. യുഎസിലെ ഗവേഷകരായ ഡേവിസ് ബ്രൗൺ, പാട്രിക് ജയിംസ് എന്നിവർ 2018ൽ പുറത്തിറക്കിയ പ്രബന്ധവും അവർ ശേഖരിച്ച കണക്കുകളുമാണ് പഠനത്തിനും വിശകലനത്തിനും ഉപയോഗിച്ചത്. 

ADVERTISEMENT

സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് ഉപദേശങ്ങൾ നൽകുന്ന സമിതിയാണ് ഇഎസി. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിൽ അതു തയാറാക്കിയ പിഎ–ഇഎസി അംഗം ഡോ.ഷമിക രവി 'മനോരമ ഓൺലൈൻ പ്രീമിയ'ത്തിൽ സംസാരിക്കുന്നു. യുഎസ് കേന്ദ്രമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇന്ത്യ സെന്റർ സീനിയർ ഫെലോ കൂടിയായ ഷമിക ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രഫസറുമാണ്.

? ഈ പഠനത്തിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്ന കൃത്യമായ സന്ദേശം എന്താണ്

രാജ്യാന്തര തലത്തിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെന്താണെന്ന് പരിശോധിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം. ഇതൊരു ക്രോസ്–കൺട്രി സ്റ്റഡിയാണ്. ഓരോ രാജ്യത്തും നിശ്ചിത മതവിഭാഗത്തിന്റെ ജനസംഖ്യാവിഹിതം എത്രയെന്നാണ് പരിശോധിച്ചത്. കാലക്രമത്തിൽ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാവിഹിതം കൂടുകയാണെങ്കിൽ ആ രാജ്യം വിവേചനം വച്ചുപുലർത്തുന്നില്ലെന്നും ന്യൂനപക്ഷങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും മനസ്സിലാക്കാം. അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിഹിതം ഗണ്യമായി കുറയുന്നുണ്ടെങ്കിൽ അത് വിവേചനത്തിന്റെ തെളിവാണ്. ഇതാണ് ഈ പഠനത്തിന്റെ മുഖ്യഅനുമാനം. 1950 മുതൽ 2015 വരെയുള്ള മാറ്റമാണ് പരിഗണിച്ചത്. ലോകമാകെ, വളർച്ചയുടെ സുവർണകാലം തുടങ്ങിയ വർഷമെന്ന നിലയിലാണ് 1950 തിരഞ്ഞെടുത്ത്.

ഡോ.ഷമിക രവി (ചിത്രം∙മനോരമ)

? ഇന്ത്യയിലേക്ക് വന്നാൽ...

ADVERTISEMENT

മിക്ക രാജ്യങ്ങളും കൂടുതൽ വൈവിധ്യപൂർണ്ണമായ ജനസംഖ്യയായി മാറുകയാണ്, അതായത് ഭൂരിപക്ഷ മതങ്ങളുടെ ജനസംഖ്യാവിഹിതം ആഗോളതലത്തിൽ കുറയുന്നു. പല രാജ്യങ്ങളിലും പല രീതിയിലാണ് ഈ ട്രെൻഡ്. ഇന്ത്യയിലും ഈ കുറവ് പ്രകടമാണ്. 65 വർഷത്തിനിടയിൽ ഭൂരിപക്ഷമതത്തിന്റെ ജനസംഖ്യാവിഹിതത്തിലെ കുറവ് 7.8 ശതമാനമാണ്. പാശ്ചാത്യ ലിബറൽ ജനാധിപത്യ രാജ്യങ്ങൾക്ക് സമാനമാണ് ഇന്ത്യയിലെ ട്രെൻഡ്. ന്യൂനപക്ഷങ്ങളുടെ വിഹിതം കാലക്രമത്തിൽ വർധിച്ചു. ഇതാണ് ഈ പഠനം നൽകുന്ന ആദ്യത്തെ പാഠം.

ഇന്ത്യ അയൽരാജ്യങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നുവെന്നതാണ് രണ്ടാമത്തെ പാഠം. ബംഗ്ലദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ അടക്കമുള്ള രാജ്യങ്ങളിൽ ന്യൂനപക്ഷ ജനസംഖ്യാവിഹിതം കുറയുമ്പോൾ ഇന്ത്യയിൽ കൂടുകയാണ് ചെയ്തത്. ജനസംഖ്യാ വിഹിതത്തിനു പിന്നിലെ മാറ്റത്തിന്റെ കാരണങ്ങളിലേക്ക് ഈ പഠനം കടന്നിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇനിയുള്ള ഗവേഷണങ്ങളിലാണ് അതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടത്. ജനനനിരക്ക്, ഫെർട്ടിലിറ്റി റേറ്റ്, കുടിയേറ്റം ഒക്കെ കാരണങ്ങളാകാം. ഇന്ത്യയിൽ കൂടുതൽ സങ്കീർണമായ കാരണങ്ങളുണ്ടാകാം. ന്യൂനപക്ഷങ്ങൾക്ക് പ്രതികൂലമായ സാഹചര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന പാശ്ചാത്യ ആഖ്യാനത്തെ തകർക്കുന്നതാണ് ഈ പഠനം.

ഡോ.ഷമിക രവി (Photo Credit: Instagram/ShamikaRavi)

പല രാജ്യങ്ങളിലും ന്യൂനപക്ഷമെന്തെന്ന് നിർവചിച്ചിട്ടുപോലുമില്ലെന്ന് ഓർക്കണം. ന്യൂനപക്ഷത്തെ നിർവചിച്ചില്ലെങ്കിൽ അവർക്കു വേണ്ടി നയങ്ങളോ നിയമങ്ങളോ പോലും കൊണ്ടുവരാൻ കഴിയില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക മന്ത്രാലയമടക്കമുണ്ട്. യുഎൻ ചട്ടങ്ങൾ അതേപടി പാലിക്കുന്നുമുണ്ട്. ന്യൂനപക്ഷ ജനസംഖ്യാവിഹിതത്തിൽ 7.82% വർധനയുണ്ടെന്നത് ഇന്ത്യയിലെ ബഹുസ്വരതയുടെ തെളിവാണ്. ന്യൂനപക്ഷങ്ങളോട് ശത്രുതാ മനോഭാവമില്ല. സമീപരാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണ് ന്യൂനപക്ഷങ്ങൾക്ക് വളരാൻ കഴിയുന്നത്. ഒരു പ്രത്യേക ന്യൂനപക്ഷ മതമെന്ന് ഞങ്ങൾ റിപ്പോർട്ടിൽ പറയുന്നില്ല. ന്യൂനപക്ഷത്തെ മുഴുവനായാണ് പരിഗണിച്ചിരിക്കുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും വളരാൻ കഴിയുന്ന ബഹുസ്വര ലിബറൽ ജനാധിപത്യമാണ് ഇന്ത്യ.

? ന്യൂനപക്ഷങ്ങൾ വളരാനുള്ള സാഹചര്യം ഇന്ത്യയിൽ നിലനിൽക്കുന്നു എന്ന പോസിറ്റീവ് സന്ദേശമാണ് ഇതിലുള്ളതെന്നു പറയുമ്പോഴും, ആ രീതിയിലാണോ ആ റിപ്പോർട്ട് വ്യാഖ്യാനം ചെയ്യപ്പെട്ടത്? ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാവിഹിതത്തിലെ വർധന സംബന്ധിച്ച ആശങ്കകൾ പങ്കുവയ്ക്കാനാണ് കേന്ദ്രമന്ത്രിമാരടക്കം ഈ റിപ്പോർട്ട് ഉപയോഗിച്ചത്

ADVERTISEMENT

ഈ റിപ്പോർട്ടിന് ഹിന്ദു–മുസ്‍ലിം വിഷയവുമായി ബന്ധമില്ല. ഇവിടെ ന്യൂനപക്ഷ മതങ്ങളെ മൊത്തമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. കണക്ക് നോക്കി ഒരു മതം ഇത്ര ശതമാനം കൂടി, കുറഞ്ഞുവെന്ന വേണമെങ്കിൽ പറയാനാകും. എന്നാൽ അതല്ല ഈ പഠനം ലക്ഷ്യം വയ്ക്കുന്നത്. പകരം ഇന്ത്യ പോലൊരു രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് വളരാൻ കഴിയുന്നു എന്നാണ് പറഞ്ഞുവയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 2 മാസം എന്തിന് കാത്തിരുന്നു? രണ്ടു മാസം മുൻപേ പ്രസിദ്ധീകരിക്കാമായിരുന്നില്ലേ എന്ന് വേണമെങ്കിൽ ബിജെപിക്കാർക്ക് എന്നോട് ചോദിക്കാമല്ലോ. കാരണം ഇപ്പോൾ തന്നെ 3 ഘട്ടം പോളിങ് അവസാനിച്ചു.

? പക്ഷേ റിപ്പോർട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ അങ്ങനെയായിരുന്നോ? ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം ജനസംഖ്യാവിഹിതം വർധിക്കുന്നത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഈ റിപ്പോർട്ടിനു പിന്നാലെ പറഞ്ഞത്

ഞാൻ ആദ്യമേ പറഞ്ഞല്ലോ. ഈ റിപ്പോർട്ട് ഒരു തുടക്കം മാത്രമാണ്. എന്താണ് ഗ്രൗണ്ടിൽ നടക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ആദ്യപടി മാത്രം. ഈ ജനസംഖ്യാവ്യതിയാനത്തിന്റെ കാരണങ്ങളിലേക്ക് നമ്മൾ പോയിട്ടില്ല. ഓരോ ഗവേഷണപ്രബന്ധവും പൊതുവിടത്തിൽ ആളുകൾ പല തരത്തിലാകും ഉപയോഗിക്കുക. അതിന്മേൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്താൻ നമുക്കാവില്ല. ഇതൊരു ആദ്യ ചുവടായി കണ്ടാൽ മതിയാകും. ഇന്ത്യ മെജോറിറ്റേറിയൻ ആണെന്നു പറയുന്നവർക്ക് മുന്നിൽ അതല്ലെന്നു വ്യക്തമാക്കുന്ന ശക്തമായ തെളിവാണിത്. അങ്ങനെയാണെങ്കിൽ ഇങ്ങനെയല്ലേ? ഇന്തെന്തുകൊണ്ടാണ്? അതെന്തുകൊണ്ടാണ് എന്നു ചോദിക്കുന്നവർക്ക് എനിക്ക് മറുപടി നൽകാനാവില്ല. മറ്റാരുടെയെങ്കിലും അഭിപ്രായത്തിന് ഞാൻ ഉത്തരവാദിയല്ല.

? ഈ പഠനറിപ്പോർട്ട് പുറത്തുവിട്ട സമയം അനുചിതമാണെന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ചും രാജ്യം തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശവും നമുക്ക് മുന്നിലുണ്ട്

ഈ ഗവേഷണപേപ്പറും തിരഞ്ഞെടുപ്പും തമ്മിൽ ഒരു ബന്ധവുമില്ല. 8 മാസത്തോളം നീണ്ടു നിന്ന ഗവേഷണത്തിനു ശേഷം പുറത്തിറങ്ങിയ റിപ്പോർട്ടാണിത്. ഞാ‍ൻ മാത്രമല്ല.  അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവർ കൂടി ചേർന്നാണ് തയാറാക്കിയിരിക്കുന്നത്. വളരെ ശ്രമകരമായ ദൗത്യമായിരുന്നു. പേപ്പറിന്റെ റിവ്യൂ കൂടി കഴിഞ്ഞാണ് പിഎം–ഇഎസി ചെയർമാന് കൈമാറുന്നത്. അതുകഴിഞ്ഞാണ് പ്രസിദ്ധീകരിക്കുന്നത്. ഇതിനെ എങ്ങനെ വേണമെങ്കിലും കാണാമല്ലോ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 2 മാസം എന്തിന് കാത്തിരുന്നു? രണ്ടു മാസം മുൻപേ പ്രസിദ്ധീകരിക്കാമായിരുന്നില്ലേ എന്ന് വേണമെങ്കിൽ ബിജെപിക്കാർക്ക് എന്നോട് ചോദിക്കാമല്ലോ. കാരണം ഇപ്പോൾ തന്നെ 3 ഘട്ടം പോളിങ് അവസാനിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. (Pic credit:REUTERS/Amit Dave)

അതേസമയം, മറ്റു ചിലർ ചോദിക്കും എന്തിനാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്ന്. അതിനൊരു മറുപടിയേയുള്ളൂ. കാര്യങ്ങൾ അതേപടി തന്നെ അറിയുകയാണ് എപ്പോഴും സഹായകരം. വ്യാഖ്യാനം അതുകഴിഞ്ഞുവരുന്ന കാര്യമാണ്. ജനസംഖ്യാവ്യതിയാനത്തെക്കുറിച്ച് സ്ഥിരമായി ഇത്തരം പഠനം നടക്കണമെന്നാണ് എന്റെ അഭിപ്രായം. വെറുതെ ആഖ്യാനങ്ങൾക്കും കെട്ടുകഥകൾക്കും വിട്ടുകൊടുത്ത്, അതുവഴി അനാവശ്യ ഭീതിപരത്തലിനു വഴിവച്ചുകൊടുക്കരുത്. കൂടുതൽ കുട്ടികളുണ്ടെന്നോ, പിന്നാക്കാവസ്ഥയിലാണെന്നോ ഒക്കെ പറയുന്നത് രാഷ്ട്രീയമാണ്. ഞാൻ സംസാരിക്കുന്നത് ഒരു ഗവേഷകയായിട്ടാണ്. ഇത്തരം സംഭാഷണങ്ങൾ കൂടുതൽ ശാസ്ത്രീയമാകണം.

? 'ഹിന്ദുമതം അപകടത്തിലാണെന്ന' മട്ടിലുള്ള വർഗീയ ക്യാംപെയ്നുകൾക്ക് ഈ റിപ്പോർട്ട് ഇന്ധനമാകുമെന്ന് വിമർശനം ഉയരുന്നുണ്ട്

ഒരിക്കലുമില്ല. അടിസ്ഥാരഹിതമായ വാദങ്ങൾ വഴി ഭീതി പരത്താനുള്ള ശ്രമങ്ങളെ ഒരു പരിധി വരെ ഇത്തരം പഠനങ്ങൾ തടയുമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങളെപ്പോലെയുള്ള മാധ്യമപ്രവർത്തകർക്കും ഇത്തരം ആഖ്യാനങ്ങളെ കൗണ്ടർ ചെയ്യേണ്ട ഉത്തരവാദിത്തമുണ്ട്. വസ്തുതയുടെ പിൻബലമില്ലാത്ത കാര്യങ്ങൾ ഉള്ളപ്പോഴാണ് ഭീതിപരത്തലുണ്ടാകുന്നത്. രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും പലപ്പോഴും നടക്കുന്നത് ഇതാണ്. റിസർച് എപ്പോഴും ഡേറ്റ അധിഷ്ഠിതമാണ്. ഡേറ്റയുടെ പിൻബലമില്ലാതെ ഞാനെന്തെങ്കിലും ഈ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിൽ അത് അനാവശ്യ ഭീതി പരത്തലാണ്.

ഡോ.ഷമിക രവി (Photo Credit:X/ShamikaRavi)

? ജനസംഖ്യം സംബന്ധിച്ച ഏറ്റവും ആധികാരികമായ വിവരങ്ങൾ വരുന്നത് സെ‍ൻസസിലാണ്. 2021ൽ സെൻസസ് നടന്നിട്ടില്ല. അതെന്നു നടക്കുമെന്നും ഇനിയും വ്യക്തമല്ല. സെൻസസ് കൂടി നടന്നിട്ട് മാത്രം ഇത്തരമൊരു പഠനം മതിയായിരുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്

കോവിഡ് കൊണ്ടാണ് സെൻസസ് വൈകിയത്. പിന്നീട് തിരഞ്ഞെടുപ്പ് തിരക്കുകളുമായി. സർക്കാർ ഇനി ആദ്യം ചെയ്യാൻ പോകുന്ന കാര്യം സെൻസ് ആയിരിക്കുമെന്നാണ് എന്റെ ഊഹം. 2 വർഷം കൂടി കാത്തിരിക്കുന്നത് ഈ പഠനത്തിലെ വിവരങ്ങളെ സാധൂകരിക്കുക മാത്രമേ ചെയ്യൂ. കാരണം 65 വർഷമെന്ന വലിയൊരു കാലയളവാണ് നമ്മൾ പരിഗണിച്ചിരിക്കുന്നത്.

? 'വാട്സാപ് സർവകലാശാല'യിൽ നിന്നുള്ളതാണ് റിപ്പോർട്ടെന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ പ്രതികരണത്തെക്കുറിച്ച്

ഇത്തരം പരാമർശങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. അവർ രാഷ്ട്രീയക്കാരാണ്. ഞാൻ രാഷ്ട്രീയക്കാരിയല്ല. രാഷ്ട്രീയ ആക്ഷേപങ്ങൾക്കപ്പുറത്ത് വസ്തുനിഷ്ഠമായ ഒരു വിമർശനവും ഇതിനെതിരെ ഉണ്ടായിട്ടില്ലെന്ന് ഓർക്കണം.

പിഎ–ഇഎസി റിപ്പോർട്ടിലെ മറ്റു ചില നിരീക്ഷണങ്ങൾ

∙ ലോകമാകെ ഭൂരിപക്ഷ മതങ്ങളുടെ ജനസംഖ്യാവിഹിതത്തിൽ ഏകദേശം 22 ശതമാനത്തിന്റെ കുറവുണ്ടായി. 

∙1950ൽ ക്രൈസ്തവർ ഭൂരിപക്ഷമായിരുന്ന 94 രാജ്യങ്ങളിൽ 77 എണ്ണത്തിൽ ക്രൈസ്തവ ജനസംഖ്യാവിഹിതത്തിൽ കുറവുണ്ടായി. എന്നാൽ, 1950ൽ മുസ‍്‍ലിം ഭൂരിപക്ഷമുണ്ടായിരുന്ന 38 രാജ്യങ്ങളിൽ 25 എണ്ണത്തിൽ മുസ്‍ലിം ജനസംഖ്യാവിഹിതം കൂടി.

∙ ഇന്ത്യയുടെ സമീപരാജ്യങ്ങളായ ബംഗ്ലദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂരിപക്ഷ മതത്തിന്റെ ജനസംഖ്യാവിഹിതം കൂടുകയും ന്യൂനപക്ഷങ്ങളുടെ വിഹിതം കാര്യമായ തോതിൽ കുറയുകയും ചെയ്തു.

∙ ജനസംഖ്യാക്രമത്തിൽ കാര്യമായ മാറ്റമുണ്ടായ 40 ആഫ്രിക്കൻ രാജ്യങ്ങളിൽ 24 എണ്ണത്തിൽ 'ആനിമിസം' ആയിരുന്നു ഭൂരിപക്ഷ മതം. 2015 ആയപ്പോഴേക്കും ഇവിടങ്ങളിൽ ആനിമിസം ഭൂരിപക്ഷ മതമല്ലാതായി. 

∙ മാലദ്വീപ് ഒഴികെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽപ്പെടുന്ന എല്ലാ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മു‍സ്‍ലിം ജനസംഖ്യാവിഹിതം കൂടി. ഏറ്റവും വർധന ബംഗ്ലദേശിൽ (18%), പാക്കിസ്ഥാനിൽ 3.75% വളർച്ച. 

∙ മുസ്‍ലിം ഭൂരിപക്ഷമില്ലാത്ത മ്യാൻമർ, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ ഭൂരിപക്ഷ മതത്തിന്റെ വിഹിതം കുറഞ്ഞു. ഇടിവ് ഏറ്റവും കൂടുതൽ മ്യാൻമറിൽ (10%). മു‍സ്‍ലിം ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളിൽ ശ്രീലങ്കയിലും ഭൂട്ടാനിലും മാത്രമാണ് ഭൂരിപക്ഷ മതത്തിന്റെ ജനസംഖ്യാ വിഹിതം വർധിച്ചത്. ഇരുരാജ്യങ്ങളിലും ബുദ്ധമത ജനസംഖ്യാവിഹിതം യഥാക്രമം 5 ശതമാനവും 18 ശതമാനവും വർധിച്ചു. ഭൂട്ടാനിൽ ഹിന്ദു വിഹിതം 23 ശതമാനത്തിൽ നിന്ന് 11 ശതമാനമായി കുറഞ്ഞു.

English Summary:

Dr.Shamika Ravi Speaks about the controversial PM-EAC Report