‘‘ഞാൻ വാക്കുപാലിച്ചു, തിരിച്ചുവന്നു’’ എന്ന് സുപ്രീം കോടതി നൽകിയ പിന്തുണയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 50 ദിവസം മുൻപ് അറസ്റ്റിലായപ്പോൾ പുറത്തു വന്ന ചില പ്രതികരണങ്ങളിലൂടെ കടന്നുപോകുന്നത് കൗതുകകരമാണ്. ‘‘ആംആദ്മി പാർട്ടി തകരും. കേജ്‌രിവാളിന് എളുപ്പം ജാമ്യം കിട്ടില്ല. പാർട്ടി തകരും. സർക്കാരിനെ നടത്തിക്കൊണ്ടുപോകാൻ ആരുമുണ്ടാകില്ല’’ - അശുതോഷ് (മാധ്യമ പ്രവർത്തകനും ദേശീയ വക്താവുമായിരുന്ന അശുതോഷ് 2018ൽ പാർട്ടി വിട്ടു) ‘‘കേജ്‌രിവാളിലും ആംആദ്മി പാർട്ടിയിലും ഞാൻ പൂർണ നിരാശനാണ്. രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ‘ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനം തീരുമാനിച്ചിരുന്നത്. രാഷ്ട്രീയത്തിലിറങ്ങി അതിനെ ശുദ്ധീകരിക്കാമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അതിനു തെളിവാണ് ഇപ്പോൾ ആംആദ്മി പാർട്ടി ചെന്നുപെട്ട അവസ്ഥ’’ - ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ (മുൻ സുപ്രീം കോടതി ജഡ്ജിയായ എൻ. സന്തോഷ് ഹെഗ്ഡെ അണ്ണാ ഹസാരെ നയിച്ച സമരത്തിൽ പങ്കെടുത്തിരുന്നു) ‘‘അരവിന്ദ് കേജ്‌രിവാളിന്റെ രാഷ്ട്രീയം തിഹാർ ജയിലിൽ അവസാനിക്കും’’– കപിൽ മിശ്ര (ആംആദ്മി പാർട്ടി അംഗമായിരുന്ന കപിൽ മിശ്ര പിന്നീട് ബിജെപിയിലെത്തി). ഇവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് കേജ്‌രിവാൾ തിരിച്ചു വന്നുവെന്നു മാത്രമല്ല, ആംആദ്മി പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്തു. ചരിത്രവിജയം നേടാൻ വെമ്പിനിൽക്കുന്ന ബിജെപിയുടെ ആത്മവിശ്വാസത്തിൽ

‘‘ഞാൻ വാക്കുപാലിച്ചു, തിരിച്ചുവന്നു’’ എന്ന് സുപ്രീം കോടതി നൽകിയ പിന്തുണയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 50 ദിവസം മുൻപ് അറസ്റ്റിലായപ്പോൾ പുറത്തു വന്ന ചില പ്രതികരണങ്ങളിലൂടെ കടന്നുപോകുന്നത് കൗതുകകരമാണ്. ‘‘ആംആദ്മി പാർട്ടി തകരും. കേജ്‌രിവാളിന് എളുപ്പം ജാമ്യം കിട്ടില്ല. പാർട്ടി തകരും. സർക്കാരിനെ നടത്തിക്കൊണ്ടുപോകാൻ ആരുമുണ്ടാകില്ല’’ - അശുതോഷ് (മാധ്യമ പ്രവർത്തകനും ദേശീയ വക്താവുമായിരുന്ന അശുതോഷ് 2018ൽ പാർട്ടി വിട്ടു) ‘‘കേജ്‌രിവാളിലും ആംആദ്മി പാർട്ടിയിലും ഞാൻ പൂർണ നിരാശനാണ്. രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ‘ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനം തീരുമാനിച്ചിരുന്നത്. രാഷ്ട്രീയത്തിലിറങ്ങി അതിനെ ശുദ്ധീകരിക്കാമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അതിനു തെളിവാണ് ഇപ്പോൾ ആംആദ്മി പാർട്ടി ചെന്നുപെട്ട അവസ്ഥ’’ - ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ (മുൻ സുപ്രീം കോടതി ജഡ്ജിയായ എൻ. സന്തോഷ് ഹെഗ്ഡെ അണ്ണാ ഹസാരെ നയിച്ച സമരത്തിൽ പങ്കെടുത്തിരുന്നു) ‘‘അരവിന്ദ് കേജ്‌രിവാളിന്റെ രാഷ്ട്രീയം തിഹാർ ജയിലിൽ അവസാനിക്കും’’– കപിൽ മിശ്ര (ആംആദ്മി പാർട്ടി അംഗമായിരുന്ന കപിൽ മിശ്ര പിന്നീട് ബിജെപിയിലെത്തി). ഇവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് കേജ്‌രിവാൾ തിരിച്ചു വന്നുവെന്നു മാത്രമല്ല, ആംആദ്മി പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്തു. ചരിത്രവിജയം നേടാൻ വെമ്പിനിൽക്കുന്ന ബിജെപിയുടെ ആത്മവിശ്വാസത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാൻ വാക്കുപാലിച്ചു, തിരിച്ചുവന്നു’’ എന്ന് സുപ്രീം കോടതി നൽകിയ പിന്തുണയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 50 ദിവസം മുൻപ് അറസ്റ്റിലായപ്പോൾ പുറത്തു വന്ന ചില പ്രതികരണങ്ങളിലൂടെ കടന്നുപോകുന്നത് കൗതുകകരമാണ്. ‘‘ആംആദ്മി പാർട്ടി തകരും. കേജ്‌രിവാളിന് എളുപ്പം ജാമ്യം കിട്ടില്ല. പാർട്ടി തകരും. സർക്കാരിനെ നടത്തിക്കൊണ്ടുപോകാൻ ആരുമുണ്ടാകില്ല’’ - അശുതോഷ് (മാധ്യമ പ്രവർത്തകനും ദേശീയ വക്താവുമായിരുന്ന അശുതോഷ് 2018ൽ പാർട്ടി വിട്ടു) ‘‘കേജ്‌രിവാളിലും ആംആദ്മി പാർട്ടിയിലും ഞാൻ പൂർണ നിരാശനാണ്. രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ‘ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനം തീരുമാനിച്ചിരുന്നത്. രാഷ്ട്രീയത്തിലിറങ്ങി അതിനെ ശുദ്ധീകരിക്കാമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അതിനു തെളിവാണ് ഇപ്പോൾ ആംആദ്മി പാർട്ടി ചെന്നുപെട്ട അവസ്ഥ’’ - ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ (മുൻ സുപ്രീം കോടതി ജഡ്ജിയായ എൻ. സന്തോഷ് ഹെഗ്ഡെ അണ്ണാ ഹസാരെ നയിച്ച സമരത്തിൽ പങ്കെടുത്തിരുന്നു) ‘‘അരവിന്ദ് കേജ്‌രിവാളിന്റെ രാഷ്ട്രീയം തിഹാർ ജയിലിൽ അവസാനിക്കും’’– കപിൽ മിശ്ര (ആംആദ്മി പാർട്ടി അംഗമായിരുന്ന കപിൽ മിശ്ര പിന്നീട് ബിജെപിയിലെത്തി). ഇവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് കേജ്‌രിവാൾ തിരിച്ചു വന്നുവെന്നു മാത്രമല്ല, ആംആദ്മി പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്തു. ചരിത്രവിജയം നേടാൻ വെമ്പിനിൽക്കുന്ന ബിജെപിയുടെ ആത്മവിശ്വാസത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാൻ വാക്കുപാലിച്ചു, തിരിച്ചുവന്നു’’ എന്ന് സുപ്രീം കോടതി നൽകിയ പിന്തുണയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 50 ദിവസം മുൻപ് അറസ്റ്റിലായപ്പോൾ പുറത്തു വന്ന ചില പ്രതികരണങ്ങളിലൂടെ കടന്നുപോകുന്നത് കൗതുകകരമാണ്.  
‘‘ആംആദ്മി പാർട്ടി തകരും. കേജ്‌രിവാളിന് എളുപ്പം ജാമ്യം കിട്ടില്ല. പാർട്ടി തകരും. സർക്കാരിനെ നടത്തിക്കൊണ്ടുപോകാൻ ആരുമുണ്ടാകില്ല’’
 - അശുതോഷ് (മാധ്യമ പ്രവർത്തകനും ദേശീയ വക്താവുമായിരുന്ന അശുതോഷ് 2018ൽ പാർട്ടി വിട്ടു) 

‘‘കേജ്‌രിവാളിലും ആംആദ്മി പാർട്ടിയിലും ഞാൻ പൂർണ നിരാശനാണ്. രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ‘ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനം തീരുമാനിച്ചിരുന്നത്. രാഷ്ട്രീയത്തിലിറങ്ങി അതിനെ ശുദ്ധീകരിക്കാമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അതിനു തെളിവാണ് ഇപ്പോൾ ആംആദ്മി പാർട്ടി ചെന്നുപെട്ട അവസ്ഥ’’
- ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ (മുൻ സുപ്രീം കോടതി ജഡ്ജിയായ എൻ. സന്തോഷ് ഹെഗ്ഡെ അണ്ണാ ഹസാരെ നയിച്ച സമരത്തിൽ പങ്കെടുത്തിരുന്നു)

ADVERTISEMENT

‘‘അരവിന്ദ് കേജ്‌രിവാളിന്റെ രാഷ്ട്രീയം തിഹാർ ജയിലിൽ അവസാനിക്കും’’
കപിൽ മിശ്ര (ആംആദ്മി പാർട്ടി അംഗമായിരുന്ന കപിൽ മിശ്ര പിന്നീട് ബിജെപിയിലെത്തി). 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (ചിത്രം മനോരമ)

ഇവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട്  കേജ്‌രിവാൾ തിരിച്ചു വന്നുവെന്നു മാത്രമല്ല, ആംആദ്മി പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്തു. ചരിത്രവിജയം നേടാൻ വെമ്പിനിൽക്കുന്ന ബിജെപിയുടെ ആത്മവിശ്വാസത്തിൽ പിളർപ്പുണ്ടായോ എന്നു വ്യക്തമാകണമെങ്കിൽ ജൂൺ 4 വരെ കാത്തിരിക്കണം. അരവിന്ദ് കേജ്‌രിവാളിനെ, പ്രതിപക്ഷം പറയുന്നതുപോലെ, ബിജെപി വേട്ടയാടുന്നുവെങ്കിൽ അതിൽ കാര്യമുണ്ടാകണം. സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയും വിജയിച്ച മറ്റൊരാളെ കണ്ടെത്താനാവില്ല. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെയും സമ്പത്തിന്റെ ഹുങ്കാരത്തോടെയും നേതാക്കൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനിടെ ശൂന്യതയിൽ നിന്നെത്തിയാണ് കേജ്‌രിവാൾ അരങ്ങുപിടിച്ചത്. 

ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ച ശേഷം ആദ്യശ്രമത്തിൽതന്നെ അധികാരത്തിൽ എത്താൻ കഴിയുക അസാധ്യമാണ്. തെലുങ്കുദേശം പാർട്ടിയും അസം ഗണ പരിഷത്തും കഴിഞ്ഞാൽ ആംആദ്മി പാർട്ടിക്കു മാത്രമാണ് അതു സാധിച്ചിട്ടുള്ളത്. തെലുങ്കുദേശത്തിന് എൻ.ടി. രാമറാവുവിന്റെ സിനിമാ പശ്ചാത്തലവും എജിപിക്ക് പ്രാദേശിക വികാരവും ഒപ്പമുണ്ടായിരുന്നു. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ രോഷംകൊണ്ട ജനം കേജ്‌രിവാളിന്റെ വാക്കുകളെ വിശ്വസിച്ച് രണ്ടു സംസ്ഥാനങ്ങളിൽ ഭരണം നൽകിയെന്നത് സമീപകാല അദ്ഭുതമാണ്. ഒരു രാഷ്ട്രീയ നേതാവിന് എതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതും വേട്ടയാടലുണ്ടാകുന്നതും ആ നേതാവിന്റെ ‘പൊട്ടൻഷ്യൽ’ കൊണ്ടു കൂടിയാണ്. 

ഡൽഹി മദ്യ നയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായപ്പോൾ പ്രതിഷേധിക്കുന്ന ആംആദ്മി പ്രവർത്തകർ (ചിത്രം: മനോരമ)

∙ അറസ്റ്റും നാടകവും

ADVERTISEMENT

‘അറസ്റ്റ് കേജ്‌രിവാൾ ചോദിച്ചുവാങ്ങിയതാണ്’ എന്ന് ബിജെപിക്കാർ ചൂണ്ടിക്കാട്ടുന്നതിൽ വാസ്തവമുണ്ട്. ഇഡി അയച്ച 9 സമൻസുകൾ കേജ്‌രിവാൾ അവഗണിച്ചു . ‘‘എനിക്കു കിട്ടുന്ന സമൻസുകളുടെ എണ്ണത്തിനനുസരിച്ച് സ്കൂളുകൾ ഞാൻ തുടങ്ങും’’– എന്ന് ഫെബ്രുവരിയിൽ കേന്ദ്ര ഏജൻസികളെ പരിഹസിക്കുകയും ചെയ്തു. ഐആർഎസ് ഉദ്യോഗസ്ഥരായിരുന്ന കേജ്‌രിവാളിനും ഭാര്യ സുനിതയ്ക്കും സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിയമങ്ങളും പ്രത്യാഘാതങ്ങളും നല്ല നിശ്ചയമുണ്ടാകും. താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പലവട്ടം പറയുകയും ചെയ്തു. 

ദേശീയ നേതാവ് എന്ന നിലയിലുള്ള അടുത്ത കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയായിരുന്നു കേജ്‌രിവാൾ. അറസ്റ്റ് അതിന് വഴിയൊരുക്കുമെന്നും കേജ്‌രിവാൾ മനസിലാക്കി. ജയിലിൽനിന്ന് പുറത്തുവന്ന കേജ്‌രിവാൾ അകത്തുപോയതിനേക്കാൾ എത്ര വളർന്നുവെന്നതു മാത്രം നോക്കുക. രാഷ്ട്രീയ നേതാക്കൾ ഇങ്ങനെയാണ് കളം പിടിക്കുന്നത്. ആനയിറങ്ങുന്നതുപോലെ. ചുറ്റുപാടും മുഴുവൻ ഇളക്കി മറിക്കണം. 

മുഖ്യമന്ത്രിപദം രാജിവയ്ക്കാതെ ജയിലിൽനിന്ന് ഭരിക്കാൻ കേജ്‌രിവാളിന് സാധിച്ചു. ‘ഇതൊരു കീഴ്‌വഴക്കമാക്കരുത്, മറ്റു രാഷ്ട്രീയക്കാർ അത്രത്തോളം പോകില്ല’ എന്നാണ് ജയിലിൽ നിന്നുള്ള ഭരണത്തെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭവിച്ചത്. മറ്റു രാഷ്ട്രീയക്കാരെപ്പോലെയല്ല കേജ്‌രിവാൾ. നാടകീയ നീക്കങ്ങളിലൂടെ മുന്നോട്ടുപോകാൻ ഒരിക്കലും മടിച്ചുനിന്നിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട ഒരു കടലാസിലും ഒപ്പിടാത്ത താൻ പുറത്തിറങ്ങുമെന്ന് കേജ്‌രിവാളിന് നല്ല നിശ്ചയമുണ്ടായിരുന്നു. 

ഡൽഹി മദ്യ നയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായപ്പോൾ പ്രതിഷേധിക്കുന്ന ആംആദ്മി പ്രവർത്തകർ (ചിത്രം: മനോരമ)

∙ സുപ്രീം കോടതിയിൽ സംഭവിച്ചത്

സുപ്രീം കോടതിയിലെ വിജയത്തിനു പിന്നാലെ മനു അഭിഷേക് സിങ്‌വി പറഞ്ഞത് ഇങ്ങനെയാണ്– ‘‘ഇന്ത്യയിലെ ‘ഏറ്റവും പ്രധാന പിടികിട്ടാപ്പുള്ളി’യെന്ന് സർക്കാ‍ർ കരുതിയ ആളെ ആറാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്. ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്താണ് സർക്കാർ പൊരുതിയത്. ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെടാതെ പൊരുതണമെന്നാണ് ഇത് പഠിപ്പിക്കുന്നത്’’. 

ADVERTISEMENT

അറസ്റ്റ് നിയമവിരുദ്ധമെന്ന കാര്യമാണ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ആവശ്യപ്പെടാതെതന്നെ കോടതി ജാമ്യം നൽകുകയായിരുന്നു. പൗരാവകാശത്തിന്റെ പൂട്ടും താക്കോലും പിഎംഎൽഎ (കള്ളപ്പണം തടയാനുള്ള നിയമം) നിയമഭേദഗതിയോടെ കരസ്ഥമാക്കിയ ഇഡിയും സർക്കാർ അഭിഭാഷകരും ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് സ്വപ്നേപി കരുതിയില്ല. നിയമവും ചട്ടവും മാത്രമായിരിക്കും സുപ്രീം കോടതിയും പരിഗണിക്കുക എന്ന് അവർ കരുതി. 

ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് കൊണ്ടുപോകുന്നു. (ചിത്രം: മനോരമ)

അതേസമയം ഇന്ത്യൻ ഭരണഘടനയുടെ കാവൽഭടൻ കൂടിയാണ് സുപ്രീംകോടതി എന്ന കാര്യം ഓർത്തില്ല. ജനാധിപത്യവും പൗരാവകാശവും സംരക്ഷിക്കണമെന്ന സന്ദേശം നൽകാനാണ് കോടതി ഈ സന്ദർഭം ഉപയോഗിച്ചത്. പാർലമെന്റും ജുഡീഷ്യറിയും എക്സിക്യുട്ടീവും ഭരണഘടനയുടെ മുന്നിൽ തുല്യശക്തികൾ മാത്രമാണെന്നും ആർക്കും അപ്രമാദിത്വം ഇല്ലെന്നും ഈ വിധിയിലൂടെ കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കാൻ പാർലമെന്റ് ശ്രമിച്ചാൽ അതു തടയാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്. ഭരണഘടനാ വിരുദ്ധ നടപടികളിലേക്ക് ഭരണകൂടം നീങ്ങിയാൽ അത് അനുസരിക്കാതിരിക്കാനുള്ള അധികാരം സിവിൽ സർവീസിനും നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കേജ്‌രിവാളിനെ പിടികൂടിയതിലെ അസ്വാഭാവികതയാണ് സുപ്രീം കോടതി ശ്രദ്ധിച്ചത്. 

∙ വിദേശത്തെ കാണാതിരിക്കാനാവില്ല

‘വ്യാജ കേസിന്റെ പേരിലുള്ള വൃത്തികെട്ട രാഷ്ട്രീയം’ എന്ന് കേജ്‌രിവാളിന്റെ അറസ്റ്റിനെപ്പറ്റി എഴുതിയത് അൽ ജസീറ ആയിരുന്നു. ‘സഹിഷ്ണുത ഇല്ലാതാകുന്നതിന്റെ ലക്ഷണം’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് വാഷിങ്ടൻ പോസ്റ്റ് പറഞ്ഞത്. ദ് ന്യൂയോർക് ടൈംസ്, ബിബിസി, ദി ഇക്കണോമിസ്റ്റ്, ഗാർഡിയൻ എന്നീ രാജ്യാന്തര മാധ്യമങ്ങളും ഒന്നാംപേജിലാണ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത നൽകിയത്. ഇന്ത്യൻ രാഷ്ട്രീയം മുൻപേജിൽ കൊണ്ടുവന്ന പത്രങ്ങൾ ‘മോദിയുടെ കിരീടത്തിലെ മുള്ള്’ എന്ന് കേജ്‌രിവാളിനെ വിളിച്ചു. മോദിയുടെ ഭയമാണ് അറസ്റ്റിനു കാരണമെന്നാണ് മാധ്യമങ്ങൾ പൊതുവെ വിലയിരുത്തിയത്. 

ഡൽഹി മദ്യ നയ കേസിൽ ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ അരവിന്ദ് കേജ്‌രിവാൾ സൗത്ത് ഡൽഹിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മെഹ്റോളിയിൽ റോഡ് ഷോ നടത്തുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ സമീപം. (ചിത്രം: മനോരമ)

നീതിപൂർവകമായ വിചാരണ ഉറപ്പാക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയായിരുന്നു യുഎൻ ഇടപെടൽ. രാഷ്ട്രീയ, പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യുഎൻ വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ ഫണ്ട് മരവിപ്പിക്കുന്നതു പോലുള്ള നടപടികൾ, കളിയിൽ ഇരു ടീമിനും തുല്യപരിഗണന നൽകണമെന്ന സങ്കൽപത്തെ തകർ‍ക്കുന്നതായിരുന്നു. ഇതിനെയും യുഎസ്, ജർമനി അടക്കമുള്ള രാജ്യങ്ങൾ വിമർശിച്ചിരുന്നു. ലോകത്തെ വലിയ ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പിന്റെ ഈ ‘മുന്നൊരുക്കങ്ങൾ’ പാശ്ചാത്യലോകത്തെ ആധുനിക സമൂഹങ്ങളെ അമ്പരപ്പിച്ചു. ഇതെല്ലാം സുപ്രീം കോടതി രാജ്യതാൽപര്യം മുൻനിർത്തി വിശാലമായ അർഥത്തിൽ പരിഗണിച്ചുവെന്നാണ് വിധി വ്യക്തമാക്കുന്നത്. പൗരാവകാശങ്ങൾ സംരക്ഷിക്കണമെന്ന വാചകം പലതവണയാണ് ഈ കേസിനിടയിൽ കോടതി എടുത്തുപറഞ്ഞത്. 

∙ എന്തു വിലകൊടുത്തും...

കേജ്‌രിവാളിന് ജാമ്യം കിട്ടുമെന്നു വന്നതോടെ പുതിയ കേസ് ചുമത്താൻ കൊണ്ടുപിടിച്ച നീക്കം നടത്തിയത് ബിജെപിക്കാർക്കു പോലും ഉൾക്കൊള്ളാനായില്ല. ഖലിസ്ഥാൻ ഭീകരനിൽ നിന്ന് 134 കോടി രൂപ ആവശ്യപ്പെട്ടുവെന്ന എടുത്താൽ പൊങ്ങാത്ത ആരോപണമായിരുന്നു വന്നത്. 9 പേർ കൊല്ലപ്പെട്ട 1993 ഡൽഹി സ്ഫോടനത്തിലെ പ്രതിയായി അമൃത്‌സർ സെൻട്രൽ ജയിലിൽ കഴിയുന്ന തീവ്രവാദിയായ ദേവേന്ദ്രപാ‍ൽ സിങ് ഭുള്ളറിനെ മോചിപ്പിക്കാമെന്ന് 

ഡൽഹി മദ്യ നയ കേസിൽ ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സൗത്ത് ഡൽഹിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മെഹ്റോളിയിൽ റോഡ് ഷോ നടത്തുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ സമീപം. (ചിത്രം മനോരമ)

കേജ്‌രിവാൾ വാക്കുകൊടുത്തിരുന്നുവത്രേ. അദ്ദേഹം വാക്കുപാലിച്ചില്ലെന്ന് ആരോപിച്ച് ഖലിസ്ഥാൻ ഭീകരനായ ഗുർപന്ത് സിങ് പന്നു ഒരു വിഡിയോയും പുറത്തിറക്കി. 

ഈ വിഡിയോ കണ്ട് ‘പരിഭ്രമിച്ച’ വേൾഡ് ഹിന്ദു ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ഗോ രക്ഷാ സേനയുടെ ദേശീയ നേതാവുമായ അഷു മോംഗിയ ഡൽഹി ലഫ്. ഗവർണർക്ക് പരാതി നൽകി. പരാതി കിട്ടിയപാടെ ലഫ്. ജനറൽ വി.കെ. സക്സേന ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ഒട്ടും താമസിയാതെ അന്വേഷണം തുടങ്ങി. തീവ്രവാദിയെ മോചിപ്പിക്കാൻ ന്യൂയോർക്കിൽ ചർച്ച നടത്തിയെന്നാണ് ലഫ്. ഗവർണർ കണ്ടെത്തിയത്. എൻഐഎയുടെ അന്വേഷണമാണ് ആവശ്യപ്പെട്ടത്. എന്നാൽ അതിന് സമയം കിട്ടും മുൻപേ കേജ്‌രിവാൾ പുറത്തിറങ്ങി. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ചിത്രം ഉയർത്തിക്കാട്ടുന്ന പ്രവർത്തകർ (File Photo by SAJJAD HUSSAIN/AFP)

∙ എന്തുകൊണ്ട് ഭയം?

‘ജി‍ൻഡാലിനെ വെളുപ്പിച്ചെടുക്കാൻ വലിയൊരു അലക്കുയന്ത്രം തന്നെ വേണ്ടിവരു’മെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേഷ് പരിഹസിച്ചത് കേജ്‌രിവാൾ  അറസ്റ്റിലായതിന്റെ പിറ്റേന്നാണ്. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് 2 തവണ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായിട്ടുള്ള നവീൻ ജിൻഡാൽ പാർട്ടിയിൽ ചേർന്ന ദിവസംതന്നെ അദ്ദേഹത്തിന് ബിജെപി സീറ്റു നൽകി. ജാർഖണ്ഡിലെ ഖനി ഇടപാടുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു കോടി രൂപയുടെ അഴിമതിയിൽ സിബിഐ അന്വേഷണം നേരിടുന്നയാളാണ് നവീൻ ജിൻഡാൽ. അടുത്ത ദിവസമാണ് കർണാടകയിൽ ഖനി മാഫിയയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച ജനാർദൻ റെഡ്ഡിയെയും പാർട്ടിയിലെടുത്തത്. അരവിന്ദ് കേജ്‌രിവാൾ അഴിമതിക്കാരനാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ബിജെപി പ്രവർത്തകർക്കാണ് ശബ്ദം നഷ്ടമായത്. പുറത്ത് ഈ അഴിമതികളെപ്പറ്റി വിളിച്ചു പറയാൻ ഒരു നേതാവും പാർട്ടിയും ഉണ്ടാകുക എന്നത് ഭീഷണിയാണ്. 

മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി അഴിമതിയുടെ ‘പാരമ്പര്യം’ ഇല്ലെന്നതാണ് ആംആദ്മി പാർട്ടിയെ നോട്ടപ്പുള്ളിയാക്കിയതും. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ തട്ടിപ്പും ഇലക്ടറൽ ബോണ്ടും സുപ്രീംകോടതി കയ്യോടെ പിടികൂടിയതോടെ കേജ്‌രിവാളിനെ അടിയന്തരമായി പിടികൂടേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു. 

അന്വേഷണ ഏജൻസികളുടെ റെയ്ഡിനു പിന്നാലെ നിരവധി രാഷ്ട്രീയ നേതാക്കൾ വരിവരിയായി ഭരണകക്ഷിയിൽ ചേരാൻ കാത്തുനിന്നിരുന്നു. ഈ നിരയിലേക്ക് കേജ്‌രിവാളിന് എത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. അതിനാൽ അറസ്റ്റല്ലാതെ വേറെ വഴിയില്ലാതായി. ഇന്ത്യ സഖ്യത്തിൽ ചേർന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ അറസ്റ്റ് ഇത്രത്തോളം അനിവാര്യമാകുമായിരുന്നില്ല. സഖ്യത്തിൽ ചേർന്നു എന്നു മാത്രമല്ല, അതിന്റെ നടത്തിപ്പിന് നേതൃത്വം കൊടുക്കാനും അദ്ദേഹം ഓടിനടന്നു. 

∙ പൊതു സമൂഹത്തിലെ ഭയം

കള്ളപ്പണം വെളുപ്പിക്കൽ കേസ് അടിയന്തരമായി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടത്ര ഗൗരവം ഉള്ളതല്ല. അടിയന്തര സ്വഭാവമുള്ളതും അല്ല. കേസ് റജിസ്റ്റർ ചെയ്യുന്നത് 2022 ഓഗസ്റ്റിലാണ്. മനീഷ് സിസോദിയയെ 2023 ഫെബ്രുവരിയിലും സഞ്ജയ് സിങ് എംപിയെ ഒക്ടോബറിലും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഒരു സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ വർഷങ്ങൾ ജയിലിൽ കിടക്കേണ്ട അവസ്ഥയാണ് രണ്ടുപേർക്കും ഉണ്ടായത്. ഇവരെ ജയിലിൽ പാർപ്പിച്ചുകൊണ്ട് അന്വേഷണം നടത്തുകയാണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. ഗുരുതരമായ കേസ് ആണെങ്കിൽ എത്രയും വേഗം അന്വേഷണം നടത്തി തെളിവുകൾ സ്വീകരിച്ച് കുറ്റപത്രം സമർപ്പിക്കുന്നതാണ് രീതി. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ പലവട്ടം സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ (File Photo by PTI)

ഇഡിയും സിബിഐയും 456 സാക്ഷികളുടെ മൊഴികളാണ് മദ്യനയ കേസിൽ ശേഖരിച്ചത്. ഇതിൽ 4 പേരാണ് കേജ്‌രിവാളിന്റെ പേരു പറഞ്ഞത്. ടിഡിപി സ്ഥാനാർഥിയായി മത്സരിച്ച മഗുന്ദ റെഡ്ഡിയുടെ മകനായ രാഘവ് റെഡ്ഡി 5 മാസം ജയിലിൽ കിടന്നശേഷം ജാമ്യം കിട്ടിയപ്പോൾ കേജ്‌രിവാളിന്റെ പേരു പറഞ്ഞു. അരബിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡിയെ അറസ്റ്റ് ചെയ്തപ്പോൾ 12 മൊഴികൾ നൽകിയതിൽ കേജ്‌രിവാൾ  ഉണ്ടായിരുന്നില്ല. കേജ്‌രിവാളിന്റെ പേരു പറഞ്ഞതിനു ശേഷം ജാമ്യം കിട്ടി. ബിജെപിക്ക് ഇലക്ടറൽ ബോണ്ടുവഴി പണവും നൽകി. ഒരു കേന്ദ്ര ഏജൻസിക്ക് സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പു കമ്മിഷനേയും മറികടക്കാൻ കഴിഞ്ഞതെങ്ങനെ? നിയമത്തിന്റെ പ്രത്യേകതയാണ് കാരണം. 

 

∙ ഒരു വിധിയും തിരുത്തും

ഫെബ്രുവരി 28ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി എഴുതി: ‘മുൻ സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അഴിമതി തടയുന്ന ‘ലോക്പാലി’ന്റെ ചെയർമാനായി. ഈ പദവി രണ്ടുവർഷമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇഡിക്ക് ആരെയും വിളിച്ചുവരുത്താനും അറസ്റ്റ് ചെയ്യാനും നിരപരാധിയെന്ന് തെളിയിക്കാനുള്ള ബാധ്യത അറസ്റ്റ് ചെയ്യപ്പെടുന്നയാളിന്റെ ചുമലിൽ വയ്ക്കാനും അധികാരം നൽകിയ വിവാദവിഷയമായ പിഎംഎൽഎ വിധിയെഴുതിയത് ജസ്റ്റിസ് ഖാൻവിൽക്കർ ആണ്’. കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നതിനു മുൻപ് വർഷങ്ങളോളം തടവുശിക്ഷ! ഇതാണ് കോൺഗ്രസ് തുടങ്ങിവച്ച് ബിജെപി സർക്കാർ ശക്തിപ്പെടുത്തിയ നിയമത്തിന്റെ ഫലം. 

എഎപി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (File Photo by PTI)

ഇഡിക്ക് പൊലീസിനെപ്പോലെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകാനായി 1998ൽ വാജ്പേയി മന്ത്രിസഭയിലെ യശ്വന്ത് സിൻഹ ബിൽ അവതരിപ്പിച്ചപ്പോൾ കരിനിയമം ആണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 1999 ഫെബ്രുവരിയിൽ ലോക്സഭയും 2002 ജൂലൈയിൽ രാജ്യസഭയും പാസാക്കിയ ഈ നിയമത്തിന് ചിറകുകൾ നൽകിയത് 2005ൽ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരായിരുന്നു. 2009ലും 2012ലും പിന്നെയും നിയമം കർക്കശമാക്കി. 2009ലെ നിയമഭേദഗതിയാണ് ഗൂഢാലോചന ആരോപിച്ച് കേസിൽ നേരിട്ട് പങ്കെടുക്കാത്ത വ്യക്തിയെ ഉൾപ്പെടുത്താൻ ഇഡിക്ക് സഹായകമായത്. 2012ലെ ഭേദഗതിയാകട്ടെ ജാമ്യം എളുപ്പമല്ലാതാക്കി. ‌‌

ഇഡിയുടെ കണക്ക് പ്രകാരം 2023 മാർച്ച് 31 വരെ പിഎംഎൽഎ ചുമത്തി അറസ്റ്റ് ചെയ്തത് 5906 പേരെയാണ്. എന്നാൽ, ഇതിൽ 24 പേരെ മാത്രമാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇതൊരു ഞെട്ടിക്കുന്ന കാര്യമാണ്.

പബ്ലിക് പ്രോസിക്യൂട്ടർ എതിർത്താൽ ജാമ്യം അനുവദിക്കുന്നതിന് അറസ്റ്റിലായ വ്യക്തി കുറ്റം ചെയ്തിട്ടില്ലെന്ന് നിശ്ചയിക്കാൻ കോടതിക്ക് വ്യക്തമായ കാരണങ്ങൾ വേണം. ഈ ഭേദഗതി കാരണമാണ് എഎപി മന്ത്രി സത്യേന്ദർ ജയിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വർഷങ്ങളായി ജയിലിൽ കഴിയുന്നത്. സുപ്രീം കോടതി നിയമഭേദഗതികൾക്ക് 2021ൽ അനുമതി നൽകിയപ്പോൾ യുഎപിഎ നിയമത്തിന്റെ കാർക്കശ്യമാണ് ഇഡിക്കും ലഭിച്ചത്. ഇഡി പൊലീസല്ല, അതിനാൽ റെയ്ഡ് നടത്താനും അറസ്റ്റ് ചെയ്യാനും അധികാരമില്ലെന്ന് പൗരാവകാശത്തെ വിലമതിക്കുന്നവർ സുപ്രീം കോടതയിൽ വാദിച്ചു. 

അറസ്റ്റിലാവുന്നവർക്ക് ജാമ്യം നിഷേധിക്കുന്ന 45–ാം വകുപ്പ് കരിനിയമാണ്. ഇതനുസരിച്ച് കോടതിക്ക് ബോധ്യം വരാത്തിടത്തോളം ജാമ്യം നൽകാൻ കഴിയില്ല. എന്നാൽ ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അംഗീകാരം നൽകി. 241 ഹർജികളാണ് ഇതിനെതിരെ സുപ്രീം കോടതിയിലെത്തിയത്. ഇതെല്ലാം 2022 ജൂലൈ 17ന്, വിരമിക്കുന്നതിനു 2 ദിവസം മുൻപ് ജസ്റ്റിസ് എ.എം. ഖാൻവിക്കർ തള്ളി. അങ്ങനെ 2022 ജൂലൈ 29ന് പൊലീസിനു മാത്രം നൽകേണ്ട അധികാരങ്ങൾ ഇഡിക്ക് സ്വന്തമായി. സാമ്പത്തിക കേസുകൾ തീവ്രവാദ കേസുകൾക്ക് തുല്യമാക്കുകയാണോ എന്ന് വിമർശനമുയർന്നപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ ഒട്ടും കുറഞ്ഞ കുറ്റമല്ലെന്നാണ് ജസ്റ്റിസ് ഖാൻവിൽക്കർ അന്ന് അഭിപ്രായപ്പെട്ടത്. 

സുപ്രീം കോടതി (ചിത്രം: മനോരമ)

ഈ വിധിയെ വിമർശിച്ചുകൊണ്ട് അക്കാദമീഷ്യനായ ഭാനു പ്രതാപ് മേത്ത പറഞ്ഞത് ഇങ്ങനെ: പൗരന്റെ സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കുന്നതിനു പകരം ഭീഷണിയാകുകയാണ് സുപ്രീം കോടതി. പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെ ‘നിരാശാജനകം’ എന്നുപറഞ്ഞു. അടുത്തിടെ, ഈ നിയമം ദുരുപയോഗം ചെയ്യുന്നത് രാജ്യത്തിന് ഗുണകരമല്ല എന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പൊതുവേദിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് ജഡ്ജിതന്നെ ആശങ്ക പങ്കുവച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോകൂർ പറഞ്ഞത് എക്‌സിക്യൂട്ടീവിന് സ്വീകാര്യമാകുന്ന രീതിയിൽ കോടതി പ്രവർത്തിച്ചുതുടങ്ങി എന്നാണ്. ഈ വിമർശനങ്ങളുടെ സത്ത ഉൾക്കൊണ്ടാണ് സുപ്രീം കോടതി കേജ്‌രിവാളിന്റെ വിഷയത്തിൽ ഇടപെട്ടത്. 

∙ എന്താണ് നിയമം? നൂലാമാലകൾ

ഇഡിയുടെ കണക്ക് പ്രകാരം 2023 മാർച്ച് 31 വരെ പിഎംഎൽഎ ചുമത്തി അറസ്റ്റ് ചെയ്തത് 5906 പേരെയാണ്. എന്നാൽ, ഇതിൽ 24 പേരെ മാത്രമാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇതൊരു ഞെട്ടിക്കുന്ന കാര്യമാണ്. അതേസമയം, കർക്കശമായ ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നത് കാരണം അറസ്റ്റിലായവർ ഏറെയും ഇപ്പോഴും വിചാരണത്തടവിലാണ്. രാഷ്ട്രീയക്കാർക്കു പുറമേ, പൗരാവകാശ പ്രസ്ഥാനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ ഈ നിയമം പ്രയോഗിക്കപ്പെടുന്നതായും പരാതിയുണ്ട്. 

‘ന്യൂസ് ക്ലിക്’ മാധ്യമത്തിനെതിരെ ഈ നിയമം പ്രയോഗിച്ചു. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും പങ്കുണ്ടെന്ന് ആരോപിച്ച് ‘ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ്’ എന്ന പുസ്തകം എഴുതിയ റാണ അയ്യൂബിനെതിരെ, ചാരിറ്റിയുടെ പേരിൽ അനധികൃതമായി പണം സമ്പാദിച്ചു എന്നാരോപിച്ച് 2022ൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പ്രതിയാക്കിയാൽ താൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത വകുപ്പ് 24 പ്രകാരം പ്രതിക്കാണ്. കൊലപാതക കേസിലടക്കം പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. പക്ഷേ ഇവിടെ മറിച്ചാണ്. കേസ് തെളിയുന്നതുവരെ ഒരാൾ കുറ്റവാളിയല്ല. കുറ്റാരോപിതൻ തെളിവു ഹാജരാക്കണമെന്ന് പറയുന്നത് നിയമവ്യവസ്ഥയ്ക്ക് യോജിക്കുന്നതുമല്ല. നിയമം നോക്കുന്നതുകൊണ്ടാണ് കീഴ്ക്കോടതികൾ ജാമ്യാപേക്ഷ വരുമ്പോൾതന്നെ തള്ളുന്നത്. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോൾ (File Photo by PTI)

കോടതികൾക്കു മുന്നിൽ മുൻകൂർ വ്യവസ്ഥകൾ വയ്ക്കുന്നതാണ് ഈ നിയമമെന്നാണ് വിദഗ്ധർ പറയുന്നത്. തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വരുമ്പോൾ ‘വൻ ഗൂഢാലോചന’ നടന്നതായും ‘കൂടുതൽ അന്വേഷണം ആവശ്യമാണെ’ന്നും പറഞ്ഞാൽ മതി. ഇതിലേക്കെല്ലാം നയിക്കുന്നതോ, മാപ്പുസാക്ഷി നൽകുന്ന മൊഴിയും. ഇതാണ് കേജ്‌രിവാളിന്റെ കാര്യത്തിലും നടന്നത്. രാജ്യം ഏറ്റവും ശ്രദ്ധിച്ച കേസിൽ ജാമ്യം നൽകി നീതി നടപ്പാക്കാൻ പരമോന്നത കോടതിക്കു കഴിഞ്ഞു. എന്നാൽ നിയമം മാറാതിരിക്കുന്നിടത്തോളം സുപ്രീം കോടതിയുടെ തലവേദന വർധിക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.  ഇപ്പോൾ കോൺഗ്രസ് തിരുത്താൻ തയാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ജാമ്യം അവകാശമാക്കും, ജയിൽ അനിവാര്യമെങ്കിൽ മാത്രം’ എന്ന രീതിയിൽ ഇഡി പോലുള്ള ഏജൻസികളുടെ അധികാരം പരിമിതപ്പെടുത്തുമെന്നാണ് കോൺഗ്രസ് ‘ന്യായ് പത്ര’യിൽ വാഗ്ദാനം ചെയ്യുന്നത്.

∙ ഗുജറാത്തും പഞ്ചാബും ആംആദ്മി പാർട്ടിയും

ബിജെപിയെ നേരിടാൻ കോൺഗ്രസിന് ശക്തിയില്ല എന്നുവരുമ്പോൾ ബിജെപി വിരുദ്ധ വോട്ടർമാർ ആംആദ്മി‌ പാർട്ടിയെ പിന്തുണയ്ക്കുന്നതാണ് അവരെ നോട്ടപ്പുള്ളികളാക്കുന്നത്. ജാതിയും മതവും പ്രദേശവും കാര്യമാക്കാതെയാണ് ജനങ്ങൾ പിന്തുണയ്ക്കുന്നത്. ഉദാഹരണത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ 80 ശതമാനം ന്യൂനപക്ഷ വോട്ടുള്ള സ്ഥലങ്ങളിൽ ആംആദ്മിക്ക് ഉണ്ടായത് വൻവിജയം ആയിരുന്നു. ദലിത് സിഖ് വിഭാഗം കോൺഗ്രസിന് 27% വോട്ട് നൽകിയപ്പോൾ 46% വോട്ട് ആംആദ്മിക്ക് നൽകി. ജാട്ട്/ഒബിസി/ഖത്രി സിഖുകാർ ശിരോമണി അകാലിദളിനേക്കാൾ ആം ആദ്മി പാർട്ടിയെ സ്വീകരിച്ചു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും (File Photo by PTI)

സവർണ ഹിന്ദുക്കളുടെ 20 ശതമാനമാണ് ബിജെപിക്ക് വോട്ട് ചെയ്തതെങ്കിൽ 35% ആം ആദ്മി പാർട്ടിക്ക് ചെയ്തു. ഡൽഹിയിൽ നിയമസഭയിലെന്നപോലെ മുനിസിപ്പാലിറ്റിയിലും ജനം കൂട്ടത്തോടെ ആംആദ്മിക്കൊപ്പം നിന്നു. ഗുജറാത്തിൽ 2017ൽ 77 സീറ്റ് നേടി കരുത്ത് തെളിയിച്ച കോൺഗ്രസിലെ നേതാക്കളെ ‘വലിച്ച്’ ബിജെപി ദുർബലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആംആദ്മി പാർട്ടി എത്തുകയും ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 13% വോട്ട് നേടുകയും ചെയ്തത്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. 

മോദിയെ എതിർക്കുന്ന മുഖ്യമന്ത്രിമാരിൽ ദേശീയ ശ്രദ്ധ ആകർഷിച്ച 2 പേർ മമത ബാനർജിയും അരവിന്ദ് കേജ്‌രിവാളും ആണ്. ഇവരിൽ ദേശീയ പ്രതിച്ഛായ കേജ്‌രിവാളിനാണ്. മണ്ണിന്റെ മകൾ ആണ് മമത. അതേസമയം മറ്റൊരു സംസ്ഥാനത്ത് മുഖ്യമന്ത്രി ആകുകയും രണ്ടാമതൊരു സംസ്ഥാനത്തുകൂടി പാർട്ടിയെ അധികാരത്തിലെത്തിച്ചു എന്നതുമാണ് കേജ്‌രിവാളിനെ ശ്രദ്ധേയനാക്കുന്നത്.

മാത്രമല്ല, മികച്ച ഭരണത്തിന്റെ പേരിൽ കേജ്‌രിവാൾ രാജ്യവ്യാപകമായ ശ്രദ്ധാകേന്ദ്രവുമാണ്. ആ നേട്ടം മമതയ്ക്കില്ല. ജാമ്യം നേടി ഇറങ്ങിയതിനു പിന്നാലെ 75 വയസ്സ് പ്രായപരിധി ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളെ പരിഭ്രമിപ്പിക്കാൻ കേജ്‌രിവാളിനു സാധിച്ചു. എൽ.കെ. അദ്വാനിയെപ്പോലെ മോദി വിരമിക്കുമെന്നും അമിത് ഷാ ആയിരിക്കും പകരക്കാരൻ എന്നും പറഞ്ഞതോടെ പാർട്ടിക്കുള്ളിൽ പുറത്തും ബിജെപിയിൽ അലോസരമുണ്ടായി. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (File Photo by PTI)

∙ വിമർശനങ്ങൾ ഒപ്പം

സിബിഐ ചോദ്യം ചെയ്യുന്ന ദിവസം രാവിലെ വിഡിയോ പുറത്തിറക്കുകയാണ് കേജ്‌രിവാൾ ചെയ്തത്. അതിൽ ഇങ്ങനെ പറഞ്ഞു: ‘‘നമ്മുടെ നേതാക്കൾ ജനങ്ങളെപ്പറ്റി ചിന്തിക്കുന്നതേയില്ല. അവർ 24 മണിക്കൂറും രാഷ്ട്രീയം മാത്രം പറയുന്നു. എന്നെ ജയിലിൽ അടച്ചാൽ ഈ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമോ? 8 വർഷം കൊണ്ട് ഞാൻ ഡൽഹിയിലെ സ്കൂളുകൾ ശരിയാക്കി. നിങ്ങൾക്ക് 30 വർഷംകൊണ്ട് ഗുജറാത്തിലെ ഒരു സ്കൂളെങ്കിലും ശരിയാക്കാനായോ? 8 വർഷം കൊണ്ട് ഡൽഹിയിലെ പവർകട്ട് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് ലോകത്തെ ഒന്നാംനിര രാജ്യമാകാമായിരുന്നു. നിങ്ങളെപ്പോലുള്ള (മോദി) നേതാക്കളാണ് അതില്ലാതാക്കിയത്’’. 

അതേസമയം കേജ്‌രിവാൾ  മോദിയെ തളയ്ക്കാൻ ‘യോഗ്യനല്ല’ എന്നു കരുതുന്നവരുണ്ട്. സ്കൂൾ, കോളജ്, ആശുപത്രി എന്നിവ മെച്ചപ്പെടുത്തി മികച്ച ഭരണം കാഴ്ചവയ്ക്കുന്നതിൽ ഒതുങ്ങുന്നു അദ്ദേഹത്തിന്റെ മഹത്വം എന്നാണ് ഇവർ വിമർശിക്കുന്നത്. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതയാണ്. ഇതിനെ തുറന്ന് എതിർക്കുന്നയാളല്ല കേജ്‌രിവാൾ എന്നാണ് ആരോപണം. ‘ഞാൻ മറ്റെന്തും സഹിക്കും, അഴിമതി ഒഴികെ’ എന്ന അഭിമുഖത്തിലെ അദ്ദേഹത്തിന്റെ നിലപാട് വർഗീയതയോടുള്ള ഉദാസീനതയാണ് സൂചിപ്പിക്കുന്നതെന്ന് ഇവർ പറയുന്നു. 

ദസ്സറ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (File Photo by PTI)

പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെപ്പോലെ മതനിരപേക്ഷ മൂല്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കേജ്‌രിവാളിന് ഇല്ലെന്നാണ് ഒരു ആരോപണം. സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന ഭഗത്‌സിങ് അദ്ദേഹത്തിനും ആദർശപുരുഷനാണ്. ക്ഷേത്രസന്ദർശനം നടത്തിയിട്ടാണ് പല നീക്കങ്ങളും ആരംഭിക്കുന്നത്. കോൺഗ്രസ് കഴിഞ്ഞ 75 വർഷമായി നടത്തിയത് കൊള്ള മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട്. ഡൽഹിയിലെ വർഗീയ കലാപത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചില്ല. ബുദ്ധിജീവികൾ ഏറ്റവും കുറച്ചുമനസ്സിലാക്കിയ നേതാക്കളിൽ ഒരാളാണ് കേജ്‌രിവാൾ എന്നതാണ് ആം ആദ്മി പാർട്ടിയുടെ ഇതിനോടുള്ള മറുപടി. ബിജെപിയുടെ ബി ടീം എന്നും സംഘപരിവാർ ചാരനെന്നും വിളിക്കുന്നത് അദ്ദേഹത്തിന് ഏശില്ല. 

നമ്മുടെ രാഷ്ട്രീയം മാറില്ലെന്ന് വിശ്വസിച്ചവരെ തിരുത്താനാണ് കേജ്‌രിവാൾ ഇറങ്ങിപ്പുറപ്പെട്ടത്. വിദ്യാസമ്പന്നരും ജനാധിപത്യവിശ്വാസികളുമായ യുവജനം ഒപ്പമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. പൊതുവിദ്യാഭ്യാസത്തിന് ബജറ്റിൽ ഏറ്റവും അധികം തുക നീക്കിവച്ചതും അരവിന്ദ് കെജ്‌രിവാൾ ആകുന്നു. ഷീലാ ദീക്ഷിത് അധികാരം ഒഴിയുമ്പോൾ ഉണ്ടായിരുന്ന 30,000 കോടി കടബാധ്യതയെ 3000 കോടിയിലേക്ക് ചുരുക്കാൻ കേജ്‌രിവാളിന് സാധിച്ചെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയും പഞ്ചാബും മിച്ചബജറ്റിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (ഫയല്‍ ചിത്രം മനോരമ)

ഷീലാ ദീക്ഷിതിനെ പോലെ ഒരു മുഖ്യമന്ത്രിയെ അഴിമതിക്കാരിയാക്കി മുദ്രകുത്തിയാണ് കേജ്‌രിവാൾ ശ്രദ്ധേയനായതെന്നത് വസ്തുതയാണ്. ജനശ്രദ്ധ ആകർഷിക്കാൻ വേണ്ടി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ചർച്ച ഉണ്ടാക്കിയതുപോലുള്ള നടപടികളും സ്വീകരിച്ചു. എന്തിലും നാടകീയത കൊണ്ടുവരുന്നത് പരിമിതിയാണ്. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണ് എന്ന് പറഞ്ഞ അതേ കേജ്‌രിവാളിനുതന്നെ ഒരു രാഷ്ട്രീയ സഖ്യത്തിനൊപ്പം ചേരേണ്ടിവന്നു. ഇതെല്ലാം പറയുമ്പോഴും പരാജയത്തേക്കാൾ കൂടുതൽ വിജയം നേടിയ വ്യക്തിയാണ് കേജ്‌രിവാൾ. അഴിമതി ഒരിക്കലും മാറില്ല എന്ന സിദ്ധാന്തത്തോട് ഇണങ്ങി ജീവിച്ച ആളുകൾക്ക് പ്രതീക്ഷ നൽകാൻ കഴിഞ്ഞു. ഇത്തവണ ഏറ്റവും നേട്ടമുണ്ടാക്കുന്ന പാർട്ടിയായി ആംആദ്മി പാർട്ടി മാറിയാൽ അതിശയിക്കേണ്ടതില്ല.

English Summary:

Arvind Kejriwal's Arrest and Return: A Supreme Court Validation of Democracy