ദൈവത്തിനാകാമെങ്കിൽ ‘വിജയേട്ട’നുമാകാം; ‘പ്രത്യേക ഏക്‌ഷൻ ഞാൻ കണ്ടതാണ്’; ‘ഉള്ളി പൊളിക്കാൻ’ പാർട്ടിക്ക് ബാലനുണ്ട്
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ദേശീയപ്രസക്തി ‘കേരളത്തിലെ കനൽത്തരി’ ഇത്തിരി കൂടി ആളിക്കത്തിക്കുക എന്നതു മാത്രമെന്നായിരുന്നു പാർട്ടിക്കാർ പോലും കരുതിയിരുന്നത്. ഇതിനിടെയാണു സിപിഎമ്മിനു ദേശീയപദവി നഷ്ടമായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്നു പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പ്രസംഗിക്കുന്നത്. എതിരാളികൾക്കു വടി കിട്ടിയെന്നു പലരും കരുതി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ദേശീയപ്രസക്തി ‘കേരളത്തിലെ കനൽത്തരി’ ഇത്തിരി കൂടി ആളിക്കത്തിക്കുക എന്നതു മാത്രമെന്നായിരുന്നു പാർട്ടിക്കാർ പോലും കരുതിയിരുന്നത്. ഇതിനിടെയാണു സിപിഎമ്മിനു ദേശീയപദവി നഷ്ടമായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്നു പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പ്രസംഗിക്കുന്നത്. എതിരാളികൾക്കു വടി കിട്ടിയെന്നു പലരും കരുതി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ദേശീയപ്രസക്തി ‘കേരളത്തിലെ കനൽത്തരി’ ഇത്തിരി കൂടി ആളിക്കത്തിക്കുക എന്നതു മാത്രമെന്നായിരുന്നു പാർട്ടിക്കാർ പോലും കരുതിയിരുന്നത്. ഇതിനിടെയാണു സിപിഎമ്മിനു ദേശീയപദവി നഷ്ടമായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്നു പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പ്രസംഗിക്കുന്നത്. എതിരാളികൾക്കു വടി കിട്ടിയെന്നു പലരും കരുതി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ദേശീയപ്രസക്തി ‘കേരളത്തിലെ കനൽത്തരി’ ഇത്തിരി കൂടി ആളിക്കത്തിക്കുക എന്നതു മാത്രമെന്നായിരുന്നു പാർട്ടിക്കാർ പോലും കരുതിയിരുന്നത്. ഇതിനിടെയാണു സിപിഎമ്മിനു ദേശീയപദവി നഷ്ടമായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്നു പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പ്രസംഗിക്കുന്നത്. എതിരാളികൾക്കു വടി കിട്ടിയെന്നു പലരും കരുതി. സിപിഎമ്മിനെതിരെ ട്രോളോടു ട്രോളായി. ബാലേട്ടൻ പറഞ്ഞത് ആകെ നാണക്കേടായെന്നു സഖാക്കൾ പോലും ചിന്തിച്ചു. പക്ഷേ, പിന്നീടു കണ്ടത് ചിഹ്നം സംരക്ഷിക്കാനല്ല, ഇന്ത്യ സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്നു പറഞ്ഞ് സിപിഎം ആവേശത്തോടെ രംഗത്തെത്തുന്നതാണ്.
‘ഇടതില്ലെങ്കിൽ ഇന്ത്യയില്ല’ എന്ന മുദ്രാവാക്യവുമായി അണികളെല്ലാം സജീവമായി. ഏറ്റവും താഴെത്തട്ടിൽ പോലും സിപിഎമ്മിന്റെ പോരാട്ടത്തിനും ദേശീയ മുഖം വന്നു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നതു പോലെ ചർച്ചയായി ‘ഇടതില്ലെങ്കിൽ ഇന്ത്യയില്ല’ എന്ന മുദ്രാവാക്യം. ഇടതുപക്ഷം ഇല്ലെങ്കിൽ ഇന്ത്യയെന്തോ അപകടത്തിലാകുമെന്ന തരത്തിൽ നടത്തിയ പ്രചാരണം പൊളിക്കാൻ യുഡിഎഫിനും എൻഡിഎയ്ക്കും നല്ല വിയർപ്പൊഴുക്കേണ്ടി വന്നു. അനുഭവത്തിന്റെ തഴക്കവും പഴക്കവും ഉള്ള നേതാക്കൾ ശുഷ്കമാകുന്ന കേരള രാഷ്ട്രീയത്തിൽ വാക്കുകളുടെ മെയ്‌വഴക്കം ഒട്ടും നഷ്ടപ്പെടാത്ത അഭ്യാസിയാണ് എ.കെ.ബാലൻ.
∙ എന്തിനും മറുപടി പറയും ബാലന്‍
സിപിഎം ഏതു പ്രതിസന്ധി നേരിട്ടാലും ഒന്നും പറയാനില്ലെന്നു പറഞ്ഞ് മറ്റു നേതാക്കളെല്ലാം മാധ്യമങ്ങൾക്കു മുന്നിൽ വരാതെ മാറി നടന്നാലും എ.കെ.ബാലൻ മാധ്യമങ്ങള്‍ക്കു മുന്നിലെത്തും. അതുവരെ അകപ്പെട്ടിരുന്ന വലിയ പ്രതിസന്ധിയിൽ നിന്നു കരകയറ്റാൻ എ.കെ.ബാലന്റെ നാക്കിൽ കുറിക്കുകൊള്ളുന്ന ‘മറു’പടി ഉണ്ടാകും. വിവാദവുമായി വരുന്നവര്‍ക്ക് മറ്റൊരു സംഭവം ബാലന്‍ നല്‍കും. ആ ചൂണ്ടയില്‍ കൊത്തുന്നതോടെ വിവാദമെല്ലാം വഴിമാറിപ്പോയി എ.കെ.ബാലൻ പറഞ്ഞതാകും പിന്നീടുള്ള ചർച്ച.
∙ ബാലന്റെ വിജയേട്ടൻ, വിജയന്റെ ബാലൻ
പിണറായി വിജയനെ ആരു വിമർശിച്ചാലും ആദ്യം അതിനെതിരെ രംഗത്തു വരുന്നത് എ.കെ.ബാലനാകും. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മന്ത്രിസഭാംഗം എന്ന പരിമിതി ഉണ്ടായിരുന്നെങ്കിലും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു സ്ഥാനത്തിന്റെ ഭാരമില്ല. മാസപ്പടി വിവാദത്തിൽ തുടര്‍ച്ചയായി വിവാദങ്ങൾ വന്നപ്പോള്‍ സാങ്കേതികത്വം നിരത്തി പ്രതിരോധം തീർക്കുകയായിരുന്നു പല സിപിഎം നേതാക്കളും. അതിനെ പൊളിക്കാന്‍ മറുവാദവുമായി പ്രതിപക്ഷവും രംഗത്തു വരും. വിവാദം ഇങ്ങനെ തുടരുമ്പോള്‍ ബാലൻ ഒരിക്കൽ ചോദിച്ചു ‘പിണറായി പണം വാങ്ങുന്നത് നിങ്ങൾ കണ്ടോ?’. ഇതു തന്നെയായിരുന്നു സിപിഎം പിന്നീടു ജനങ്ങളോടും ചോദിച്ചത്.
പിണറായി വിജയനെ ക്യാപ്റ്റനെന്നും മറ്റും വിളിക്കുന്നത് വ്യക്തിപൂജയാണെന്ന വാദം പാർട്ടിയിൽ തന്നെ ഉയർന്നു വരുന്ന സമയത്ത് ബാലനോട് മാധ്യമങ്ങള്‍ ഇതെക്കുറിച്ച് ചോദിച്ചു ‘ നിങ്ങടെ ഭാര്യമാരൊക്കെ വീട്ടിൽ വല്ലാതെ സ്നേഹം വരുമ്പോൾ എന്തൊക്കെ വിളിക്കുന്നുണ്ടാകും? ’ എന്നു മറുചോദ്യം. അതിൽ നിർത്തിയില്ല. ഞാൻ പിണറായി വിജയനെ വിളിക്കുന്നത് ‘വിജയേട്ടാ’ എന്നാണ്. എന്റെ അച്ഛന്റെ പ്രായമുള്ളവരും എന്ന ബാലേട്ടാ എന്നു വിളിക്കും. സ്നേഹം കൊണ്ടുള്ള വിളിയിൽ എന്തിനാണു രാഷ്ട്രീയം കാണുന്നതെന്നു ചോദിക്കുമ്പോൾ വ്യക്ത്യാരാധന വിവാദം അലിഞ്ഞില്ലാതാകുന്നു.
കെ.സുധാകരനും പിണറായിവിജയനും ബ്രണ്ണൻ കോളജിൽ രാഷ്ട്രീയച്ചൂടിന്റെ വടിവാളുകൾക്കിടയിലൂടെ നടക്കുമ്പോൾ അന്നു കോളജിന്റെ ചെയർമാനായ വ്യക്തിയാണ് എ.കെ.ബാലൻ. അന്നു മുതൽ തുടങ്ങിയതാണു പിണറായിയുമായുള്ള ബന്ധം. സുധാകരനെ പേടിപ്പിക്കുന്നതിനായി പിണറായി വിജയൻ പ്രത്യേക ‘ഏക്‌ഷൻ ’ കാണിച്ചപ്പോൾ അതിന്റെ ദൃക്സാക്ഷികളിൽ ഒരാളുമായിരുന്നു എ.കെ.ബാലൻ. പക്ഷേ, ഏതു പ്രശ്നത്തിലും പിണറായി വിജയനു വേണ്ടി മറുപടി പറയാനെത്തുന്നത് അദ്ദേഹത്തിന്റെ അറിവോടെയാണോയെന്നു ചോദിച്ചാല്‍ ഒരിക്കലും അല്ലെന്നു പറയും എ.കെ.ബാലന്‍. നാദാപുരത്തു ജനിച്ച താന്‍ മലബാറിലെ സാധാരണക്കാരന്റെ ഭാഷയില്‍ പ്രതികരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
∙ ദൈവത്തിനാകാമെങ്കിൽ പിണറായിക്കുമാകാം
ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നു പറഞ്ഞ് കേരളമാകെ പ്രസംഗിച്ച പിണറായി വിജയന്‍ കേരളത്തിലെ തിരഞ്ഞെടുപ്പു കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ സ്വകാര്യസന്ദര്‍ശനത്തിനു വിദേശത്തേക്കു പുറപ്പെട്ടു. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ത്രിപുരയിലും ബംഗാളിലുമൊന്നും പോയി പ്രസംഗിക്കാത്തതു യുഡിഎഫും ബിജെപിയും വിവാദവുമാക്കി. കൃത്യമായ മറുപടി പറയാതെ സിപിഎം നേതാക്കൾ പലരും മാറി നിന്നപ്പോഴും എ.കെ.ബാലനു കൃത്യമായി മറുപടിയുണ്ടായി. പ്രപഞ്ചമുണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചെന്നും ഇത്രയേറെ പണിയെടുത്ത മുഖ്യമന്ത്രിക്കു വിശ്രമിക്കാന്‍ അവകാശമില്ലേയെന്നും അവിശ്വാസിയായ എ.കെ.ബാലന്‍ ചോദിച്ചപ്പോള്‍ പലര്‍ക്കും വാക്കുകള്‍ ഇല്ലാതായി.
അത്രദൂരേയ്ക്കൊന്നുമല്ല പോയത് എന്നറിയാൻ തന്റെ ഭൂമിശാസ്ത്ര പരിജ്ഞാനവും ബാലൻ നിരത്തി. ഇന്ത്യയുടെ തെക്കേ മുനമ്പായ നിക്കോബാറിലെ കാംപൽബേ ദ്വീപിൽനിന്ന് 60 കിലോമീറ്റർ മാത്രമാണ് ഇന്തൊനീഷ്യയിലേക്കുള്ള അകലം എന്നു പറയുക മാത്രമല്ല ‘പിണറായി വിജയാ’ എന്നു നീട്ടിവിളിച്ചാൽ കേൾക്കുന്ന സ്ഥലമാണെന്നും പറഞ്ഞു. ചെലവിന്റെ കാര്യം ചോദിച്ചപ്പോൾ മറുപടി; ‘‘കർഷകത്തൊഴിലാളിയായ കുഞ്ഞിക്കണാരൻമാർ ചൈനയിൽ പോകുന്നു. 92,000 രൂപ മാസവരുമാനമുള്ള മുഖ്യമന്ത്രിയോടു യാത്രയുടെ ചെലവ് എവിടുന്നാണെന്നു ചോദിക്കേണ്ടതുണ്ടോ?’’ ഇനിയും കുറ്റം പറയാനൊരുങ്ങുന്നവരോട് മറ്റൊരു മുന്നറിയിപ്പും കൊടുത്തു ‘ഇങ്ങനെയൊക്കെ പറഞ്ഞാൽ മരിച്ചാൽ പോലും നിങ്ങളുടെ കണ്ണടയില്ല’.
∙ നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കാം
ലക്ഷങ്ങൾ ചെലവിട്ടു ലക്ഷ്വറി ബസ് രൂപമാറ്റം വരുത്തി ‘നവകേരള യാത്ര’ നടത്തുന്ന വിവാദം കത്തി നിൽക്കുന്നു. ഇത്രയും പണം ചെലവാക്കിയ ആഡംബര ബസ് പിന്നീടെന്തു ചെയ്യുമെന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുമ്പോഴാണ് എ.കെ.ബാലന്റെ ‘മ്യൂസിയം’ പ്രസ്താവന ഉണ്ടാകുന്നത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്ത ബസ് പിന്നീട് മ്യൂസിയത്തിൽ വച്ചാൽ ടിക്കറ്റെടുത്ത് ആളു കാണാൻ വരുമെന്നും യാത്രയ്ക്കു ശേഷം വിറ്റാൽ ഇരട്ടിവില കിട്ടുമെന്നും ബാലൻ പറഞ്ഞു. പിന്നീടെല്ലാവരും ഇതിനു പിന്നാലെയായി. രക്ഷാപ്രവർത്തനവും ബഹളവുമൊക്കെ യാത്രയിൽ ഉണ്ടായെങ്കിലും ബാലന്റെ മ്യൂസിയം പ്രസ്താവനയോടെ ലക്ഷ്വറി ബസ് വിവാദം മറ്റൊരു തലത്തിലായി. മ്യൂസിയത്തിൽ വയ്ക്കാത്ത ആ ബസ് ഇപ്പോൾ ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നു.
∙ തീവ്രത കുറഞ്ഞ പീഡനം
മുൻ ഷൊർണൂർ എംഎല്‍എ പി.കെ.ശശിയുമായി ബന്ധപ്പെട്ട സദാചാര വിഷയത്തിലാണ് ‘തീവ്രത കുറഞ്ഞ പീഡനം’ എന്ന വാക്ക് കേരളമാകെ ചർച്ചയാകുന്നത്. പാര്‍ട്ടി കമ്മിഷന്‍ അംഗങ്ങളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവരുടെ അന്വേഷണത്തില്‍ ‘തീവ്രത കുറഞ്ഞ പീഡനമാണ് ’സംഭവിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നു. അതീവ ഗൗരവമായി പീഡന വിവാദം ചര്‍ച്ച ചെയ്യേണ്ട സ്ഥാനത്ത് എല്ലാവരും തീവ്രത കുറഞ്ഞ പീഡനം എന്ന വാക്കിനു പിന്നാലെ പോയി.
∙ ഇതുപോലെ ചീഞ്ഞുനാറിയ ഗവര്‍ണര്‍ ഇതിനു മുന്‍പുണ്ടായിട്ടില്ല
മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തര്‍ക്കം കൊടുമ്പിരി കൊണ്ടുനില്‍ക്കുമ്പോള്‍ എ.കെ.ബാലന്‍ പറഞ്ഞു ‘ഇതുപോലെ ചീഞ്ഞുനാറിയ ഒരു ഗവര്‍ണറെ ഇതിനു മുന്‍പു കണ്ടിട്ടില്ല’. കോഴിക്കോട് മിഠായിത്തെരുവിലൂടെ ഗവര്‍ണര്‍ നടന്നപ്പോള്‍ ബാലന്‍ പറഞ്ഞു ‘ഇദ്ദേഹത്തിന് ചികിത്സ നല്‍കണം, എന്തെങ്കിലും സംഭവിച്ചാല്‍ ആരു മറുപടി പറയും ?’. മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ വേണ്ടത്ര ബഹുമാനിക്കുന്നില്ലെന്ന ഗവര്‍ണറുടെ തോന്നല്‍ ‘രണ്ടാം ശൈശവത്തിന്റേതാണെന്ന് ’ ബാലന്‍ പറഞ്ഞു. പണ്ടൊരിക്കല്‍ ഇതുപോലെ പിണങ്ങിയ ഗവര്‍ണറെ ഒരു കേക്ക് കൊടുത്തു സമാധാനിപ്പിച്ചതാണെന്നും ബാലന്‍ പരിഹസിച്ചു.
അടുത്ത കാലത്ത് ചർച്ചയായ എ.കെ.ബാലൻ പരാമർശങ്ങൾ
∙ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചു, ഇങ്ങനെയൊക്കെ പറഞ്ഞാൽ മരിച്ചാൽ പോലും കണ്ണടയില്ല, പിണറായി വിജയാ എന്നു നീട്ടിവിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്തിൽ അദ്ദേഹമുണ്ട് (പിണറായി വിജയന്റെ വിദേശയാത്രാ വിവാദം)
∙ തീവ്രത കുറഞ്ഞ പീഡനം (മുൻ എംഎൽഎ പി.കെ.ശശിയുമായി ബന്ധപ്പെട്ടുള്ള സദാചാരവിവാദം)
∙ നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കാം
∙ ഗവർണർക്കു രണ്ടാം ശൈശവം (ഗവർണർ -സർക്കാർ പോരിൽ)
∙ എസ്എഫ്ഐയിൽ വരുന്നവരെല്ലാം സിപിഎം കുടുംബത്തിൽ നിന്നു വരുന്നവരല്ല (വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ)
∙ എ.കെ.ആന്റണിയുടെ മകനാകാമെങ്കിൽ കെ.കരുണാകരന്റെ മകൾക്കുമാകാം
∙ കോൺഗ്രസിന്റെ കക്ഷത്തെ കീറ സഞ്ചിയല്ല ലീഗ് (പലസ്തീൻ ഐക്യദാർഢ്യ റാലി വിഷയത്തിൽ)
∙ മാസപ്പടിക്കേസ് ഉള്ളി പൊളിച്ച പോലായി. ഉള്ളിൽ ഒന്നുമില്ല
∙ കെ.സുധാകരൻ പൊളിഞ്ഞ മരണക്കിണറിലെ അഭ്യാസി
∙ മുഖ്യമന്ത്രി പിണറായി വിജയനെ ടിവിയിൽ കാണുമ്പോൾ കുരിശുകണ്ട സാത്താനെപ്പോലെയുള്ള വിറയൽ കോൺഗ്രസുകാർ നിർത്തണം
∙ പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ ലോകാദ്ഭുതം
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രചാരണം നടത്തുകയും അട്ടിമറി പ്രതീക്ഷിക്കുകയും ചെയ്തെങ്കിലും ജയിച്ചത് യുഡിഎഫ് തന്നെ. പല വാദങ്ങളും നേതാക്കൾ മാധ്യമപ്രവർത്തകർക്കു മുന്നിൽ നിരത്തുമ്പോഴും എ.കെ.ബാലൻ പറഞ്ഞത് പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ ലോകാദ്ഭുതം എന്നാണ്. 52 വർഷം ഉമ്മൻചാണ്ടി കൈവച്ച മണ്ഡലത്തിൽ പക്ഷേ അവർ പ്രതീക്ഷിച്ചത്ര വിജയം വന്നില്ലെന്നു കൂടി പറഞ്ഞപ്പോൾ എതിരാളികൾക്കുള്ള മറുപടിയും ആയി.