നാലുവയസ്സുകാരിയുടെ ആറാം വിരലിന്റെ ശസ്ത്രക്രിയയ്ക്കു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ വാർത്ത ഒട്ടും സന്തോഷത്തോടെയല്ല പൊതുസമൂഹം കേൾക്കുക. എന്തു ന്യായീകരണമുണ്ടെങ്കിലും ഒരു ശസ്ത്രക്രിയയ്ക്കു പകരം മറ്റൊന്നു ചെയ്യുക എന്നതു വലിയ അപരാധമാണ്. കുടുംബത്തോടും കുട്ടിയോടും ഡോക്ടറും സഹായികളും നിരുപാധികം മാപ്പു പറഞ്ഞു എന്നത് ഏതു തെറ്റു വന്നാലും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ഈ കെട്ടകാലത്ത് സ്വാഗതാർഹം തന്നെയാണെങ്കിലും ഒരു കൊച്ചുകുട്ടിയുടെ ശരീരത്തിൽ നടത്തുന്ന ശസ്ത്രക്രിയപോലും അശ്രദ്ധമായി നിർവഹിക്കുന്നു എന്ന വസ്തുത ഡോക്ടർമാർക്കു മൊത്തത്തിൽ അവമതിപ്പുണ്ടാക്കി എന്നതു നിസ്തർക്കമാണ്. എന്താണ് ഇത്തരത്തിലുള്ള ഒരു സംഭവമുണ്ടാകാൻ കാരണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Representative Image: (Photo: JazzIRT/istockphoto)

സാധാരണഗതിയിൽ സർജറിക്കു മുൻപ് അനസ്തീസിയ കൊടുക്കുമ്പോൾത്തന്നെ രോഗിയുടെ പേരും ചെയ്യാനുദ്ദേശിക്കുന്ന സർജറിയുടെ പേരും ഒരു ബാൻഡിലെഴുതി (arm band) രോഗിയുടെ കയ്യിൽ കെട്ടിയിരിക്കും. ശസ്ത്രക്രിയകൾക്കായി ഒരുക്കിയിരിക്കുന്ന രോഗികൾ മാറിപ്പോവുന്നത് അത്തരം നടപടിയിലൂടെ നിശ്ചയമായും ഒഴിവാക്കാനാവും. സാധാരണഗതിയിൽ ഏതു സർജറി യൂണിറ്റിലും അനുവർത്തിക്കുന്ന ഈ നടപടി ഒഴിവാകുന്ന സാഹചര്യം അപൂർവമാണ്. തിരക്കുകൾകൊണ്ടോ ആം ബാൻഡ് അഴിഞ്ഞു വീണതുകൊണ്ടോ ആം ബാൻഡ് കെട്ടിക്കൊടുക്കുന്ന സഹായികൾ ശ്രദ്ധിക്കാത്തതുകൊണ്ടോ ആം ബാൻഡ് ഡോക്ടർ കൃത്യമായി പരിശോധിക്കാത്തതുകൊണ്ടോ ഒക്കെയാവാം ഇത്തരമൊരു ദുരന്തമുണ്ടാവുന്നത്. ഇവിടെ എന്താണു സംഭവിച്ചതെന്നതിൽ വ്യക്തതയില്ല. ഒരേ പേരുള്ള രണ്ടു കുട്ടികൾ രണ്ടുതരം സർജറിക്കായി വരികയും വേണ്ടത്ര ശ്രദ്ധിക്കാതെ ഡോക്ടർ ശസ്ത്രക്രിയ മാറിച്ചെയ്യുകയും  എന്നത് ഒരു സാധ്യതയാണ്.

Representative Image: (Photo: humonia/istockphoto)
ADVERTISEMENT

ഒരു കുട്ടി മാത്രമാണെങ്കിൽ കുട്ടിയെ ഓപ്പറേഷൻ ടേബിളിൽ പ്രാഥമിക പരിശോധന നടത്തുമ്പോൾ ഡോക്ടർ നാവിനടിയിലെ കെട്ട് (Tongue tie) കാണുകയും കൂടുതൽ അന്വേഷണങ്ങൾ നടത്താതെ ആ സർജറിക്കു തുനിയുകയും ചെയ്തിരിക്കാം. ഏതു തരത്തിലായാലും അക്ഷന്തവ്യമായ അപരാധവും തികഞ്ഞ വീഴ്ചയുമാണെന്നു പറയാതെ വയ്യ.(ആയിരം കുട്ടികളിൽ ഒരു കുട്ടിയിൽ മാത്രം കാണുന്ന ആറാംവിരൽ - polydacty നൂറിലൊരു കുട്ടിയിൽ കാണുന്ന ടങ് ടൈയെ അപേക്ഷിച്ച് താരതമ്യേന അപൂർവമാണ്.) ജനറൽ അനസ്തീസിയ നൽകിയ 16 സർജറികളും മറ്റ് 5 ശസ്ത്രക്രിയകളുമായിരുന്നു പീഡിയാട്രിക് സർജറിയിൽ ചെയ്യാനുണ്ടായിരുന്നത്. 

താരതമ്യേന വളരെ ചെറിയ സർജറി ടീം ഇത്രയും സർജറികൾ ഉച്ചയ്ക്കു മുൻപു ചെയ്തു തീർക്കുന്നത് എത്ര മാത്രം ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടുമാണെന്നു സമൂഹം അറിയുന്നില്ല. മനുഷ്യശേഷി (Manpower) കുറയുകയും ജോലിഭാരം കൂടുകയും ചെയ്യുമ്പോൾ  എത്ര ശ്രദ്ധിച്ചാലും പിഴവുകൾ സംഭവിച്ചുപോകും. മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

ഇത്തരം തെറ്റുകൾ എത്ര ശ്രദ്ധിച്ചാലും ഏതവസ്ഥയിലും സംഭവിക്കാമെന്നു മർഫിയുടെ നിയമം പറയുന്നു എന്നതൊന്നും ഇതിനു ന്യായീകരണമാകുന്നില്ല. Anything that can go wrong, will go wrong എന്നതാണ് മർഫിയുടെ നിയമം. അമേരിക്കൻ എയ്റോസ്പെയ്സ് എൻജിനീയറായിരുന്ന എഡ്വേഡ് മർഫി വളരെ ശ്രദ്ധിച്ചു നിർവഹിച്ച റോക്കറ്റ് ദൗത്യം പരാജയപ്പെട്ടശേഷമാണ് ഈയൊരു സിദ്ധാന്തത്തിനു രൂപം നൽകിയത്. ഒരു കാര്യം ചെയ്യാൻ രണ്ടു വഴികളുണ്ടാവുകയും അതിലൊരു വഴി ദുരന്തത്തിലേക്കു നയിക്കുകയും ചെയ്യുമെങ്കിൽ ആരെങ്കിലും എപ്പോഴെങ്കിലും അതു ചെയ്യും എന്നാണ് മർഫിയുടെ നിയമം പറയുന്നത്.

ADVERTISEMENT

തെറ്റുകൾക്ക് ഒരു തരത്തിലുള്ള ന്യായീകരണമല്ലെങ്കിലും എത്ര ശ്രദ്ധിച്ചാലും ലോകത്തുടനീളം ഇത്തരം കാര്യങ്ങൾ നടക്കുന്നുവെന്നാണ് ഈ നിയമം സൂചിപ്പിക്കുന്നത്; മനുഷ്യൻ ദൈവമല്ല എന്നതിന്റെ തെളിവും. മെഡിക്കൽ രംഗത്ത് അപൂർവമായുണ്ടാവുന്ന ഇത്തരം ശ്രദ്ധക്കുറവുകൾ (Medical negligence) കോടതികളും വൈദ്യരംഗത്തെ വിദഗ്ധരും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. Duty of Care, Dereliction of Duty, Damage എന്നിവയാണ് ഇത്തരം സംഭവങ്ങളിൽ കോടതി വിലയിരുത്തുക.

Representative Image: (Photo: Gumpanat/istockphoto)

രോഗിയെ വേണ്ടത്ര ശ്രദ്ധിക്കുന്നതിലും രോഗിയെ ഉത്തരവാദിത്തത്തോടെ പരിചരിക്കുന്നതിലും വീഴ്ച വന്നെങ്കിലും Damage എന്ന അവസ്ഥ ഇല്ലാത്തതിനാൽ ഈ കേസ് ശ്രദ്ധക്കുറവിന്റെ പരിധിയിൽ വരുന്നുണ്ടോ എന്നതിൽ നിയമജ്ഞർക്കു വ്യത്യസ്ത അഭിപ്രായമുണ്ട്. ഇതൊക്കെയായാലും, ഒരു രോഗിയുടെ ആരോഗ്യകാര്യത്തിൽ നൂറു ശതമാനം ശ്രദ്ധ നൽകേണ്ട ഒരു പ്രഫഷനൽ, ആ രംഗത്ത് അശ്രദ്ധ കാണിക്കുകയും സാമൂഹികമായി ഡോക്ടർസമൂഹത്തിന് അപമാനമുണ്ടാക്കുകയും ചെയ്തു എന്ന കാര്യത്തിൽ ഒരു ന്യായീകരണവും മതിയാവില്ല എന്നതുറപ്പ്.

English Summary:

Shocking Surgical Swap: Child's Tongue Operated on Instead of Sixth Finger