കുറുവടിയെടുത്തു തെരുവിലേക്കിറങ്ങിയ ഒരു പ്രധാനമന്ത്രിയിൽനിന്നാണ് ഈ ജനാധിപത്യരാഷ്ട്രത്തിന്റെ ആരംഭം. വിഭജനത്തിനുശേഷമുള്ള വർഗീയകലാപങ്ങളുടെ കാലം. പാക്കിസ്ഥാനി മുസ്‌ലിംകളുടെ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ടു ഡൽഹിയിലെത്തിയ പഞ്ചാബിലെയും സിന്ധിലെയും ഹിന്ദുക്കൾക്കു ടെന്റ് കെട്ടി താമസിക്കാൻ ഔദ്യോഗിക വസതിയിലെ മുറ്റവും പുൽത്തകിടിയും വിട്ടുനൽകി ആ പ്രധാനമന്ത്രി. യോർക് റോഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതി അഭയാർഥിക്യാംപായി മാറി. എല്ലാ ദിവസവും അദ്ദേഹം അവരുടെ ആവലാതികൾ കേട്ടു. ആ അഭയാർഥികളിൽ രണ്ടുപേർ (വിമല സിന്ധിയും മോഹനും) അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പഞ്ചാബിഹിന്ദുക്കളുടെ കൂട്ടക്കുരുതിക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുവടിയെടുത്തു തെരുവിലേക്കിറങ്ങിയ ഒരു പ്രധാനമന്ത്രിയിൽനിന്നാണ് ഈ ജനാധിപത്യരാഷ്ട്രത്തിന്റെ ആരംഭം. വിഭജനത്തിനുശേഷമുള്ള വർഗീയകലാപങ്ങളുടെ കാലം. പാക്കിസ്ഥാനി മുസ്‌ലിംകളുടെ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ടു ഡൽഹിയിലെത്തിയ പഞ്ചാബിലെയും സിന്ധിലെയും ഹിന്ദുക്കൾക്കു ടെന്റ് കെട്ടി താമസിക്കാൻ ഔദ്യോഗിക വസതിയിലെ മുറ്റവും പുൽത്തകിടിയും വിട്ടുനൽകി ആ പ്രധാനമന്ത്രി. യോർക് റോഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതി അഭയാർഥിക്യാംപായി മാറി. എല്ലാ ദിവസവും അദ്ദേഹം അവരുടെ ആവലാതികൾ കേട്ടു. ആ അഭയാർഥികളിൽ രണ്ടുപേർ (വിമല സിന്ധിയും മോഹനും) അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായി.  കുറച്ചുദിവസം കഴിഞ്ഞപ്പോൾ പഞ്ചാബിഹിന്ദുക്കളുടെ കൂട്ടക്കുരുതിക്കു ഡൽഹിയിലെ ഹിന്ദുക്കൾ പകരംവീട്ടാനിറങ്ങി. ഒട്ടേറെ മുസ്‌ലിംകൾ കൊല്ലപ്പെട്ടു. അവരുടെ കടകൾ തീയിട്ടു നശിപ്പിക്കപ്പെട്ടു. 

നേതാജി സുഭാഷ് ചന്ദ്ര ബോസിനൊപ്പം ജവാഹർലാൽ നെഹ്‌റു. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

രക്ഷപ്പെട്ടോടിയ നഗരത്തിലെ മുസ്‌ലിം സഹോദരങ്ങൾക്കുവേണ്ടിയും യോർക് റോഡിലെ പതിനേഴാം നമ്പർ വസതിയിൽ റിലീഫ് ക്യാംപ് തുടങ്ങി. പ്രധാനമന്ത്രിയുടെ വീട്ടുമുറ്റത്ത് അവർക്കുവേണ്ടി വലിയ അടുപ്പുകളെരിഞ്ഞു. അദ്ദേഹം എല്ലാ ദിവസവും അവരെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയുടെ ചേർത്തുപിടിക്കലിൽ ഡൽഹി മുസ്‌ലിംകൾ അഭയം കണ്ടെത്തി. അദ്ദേഹത്തിന്റെ മകൾ ഇന്ദിര ഗാന്ധിയും സുഹൃത്തുക്കളായ മൃദുല സാരാഭായിയും സുഭദ്ര ദത്തയും പഴയ ഡൽഹിയിലെ അഭയാർഥിക്യാംപുകളിൽ സജീവമായി. തെരുവുകളിൽ കലാപം പടർന്നപ്പോൾ, ഒരു പഴയ ജീപ്പിൽ കുറുവടിയുമായി നെഹ്റു റോന്തു ചുറ്റി. ഒരു പൊലീസുകാരനെപ്പോലെ വടി ചുഴറ്റി അദ്ദേഹം കലാപകാരികളെ നേരിട്ടു. അദ്ദേഹം ചെന്നിടത്തൊക്കെ അവർ ആയുധങ്ങൾ ഉപേക്ഷിച്ച് ചിതറിയോടി. ഒരിടത്തു ഹിന്ദുക്കൾ മുസ്‌ലിം കച്ചവടക്കാരനെ കൊല്ലാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ, അദ്ദേഹം അവർക്കിടയിൽച്ചെന്ന് ആ മനുഷ്യനെ പരിചപോലെ പൊതിഞ്ഞുപിടിച്ചു. ‘ജവാഹർലാൽ ഇവിടെയുണ്ട്, അദ്ദേഹത്തെ ഉപദ്രവിക്കരുത്’ എന്നു പരിഭ്രാന്തരായി വിളിച്ചുപറഞ്ഞുകൊണ്ടു കലാപകാരികൾ ഓടിപ്പോയി.

‘ജവാഹർലാൽ’ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അക്രമം നടത്താൻ ആരും ധൈര്യപ്പെട്ടില്ല. പതുക്കെപ്പതുക്കെ കലാപം കെട്ടടങ്ങി. ഡൽഹി ശാന്തമായി. കൽഹണന്റെ രാജതരംഗിണിയിൽ ‘നീതിയും അഭയ’വുമായിട്ടാണ് രാജധർമത്തെ നിർവചിക്കുന്നത്. എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തിയ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി അതു നിശ്ശബ്ദമായി സ്വജീവിതത്തിൽ പകർത്തി. 

ADVERTISEMENT

എങ്ങനെയാണ് സ്വന്തം സുരക്ഷപോലും നോക്കാതെ കലാപകാരികൾക്കിടയിലേക്കു നേരിട്ടിറങ്ങി സമാധാനം സൃഷ്ടിച്ചതെന്ന് അമേരിക്കൻ എഴുത്തുകാരനായ നോർമൻ കസിൻസ് ഒരിക്കൽ അദ്ദേഹത്തോട് ആരാഞ്ഞു. അപ്പോൾ നെഞ്ചിലെ റോസാപ്പൂവിൽ തിരുകിപ്പിടിച്ചുകൊണ്ട്, ഒരു ദാർശനികനെപ്പോലെ അദ്ദേഹം പറഞ്ഞു: ‘അതിശക്തമായ മതവികാരം നിലനിൽക്കുന്ന സങ്കീർണമായ ഒരു രാജ്യം ഏതു നിമിഷവും കലാപത്തിലേക്കു വഴുതിവീഴാമെന്ന തിരിച്ചറിവുള്ള ഒരാൾക്കു മാത്രമേ ഇന്ത്യയുടെ ഭരണാധികാരിയാകാൻ കഴിയൂ. കലാപം പടർന്നുപിടിക്കാതെ തടയേണ്ടതു നമ്മുടെ കടമയാണ്’.

ജവാഹർലാൽ നെഹ്‌റു. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

നോർമൻ കസിൻസ് വീണ്ടും ചോദിച്ചു: ‘താങ്കൾ കൊല്ലപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നില്ലേ?’. ഒട്ടും സംശയിക്കാതെ അദ്ദേഹം മറുപടി പറഞ്ഞു: ‘ഞാൻ മാത്രമല്ലല്ലോ, ധാരാളം പേർ കൊല്ലപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നില്ലേ?’ അതായിരുന്നു നെഹ്റു. ഇന്ത്യയുടെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണം 1951 ഒക്ടോബറിൽ ലുധിയാനയിൽനിന്ന് ആരംഭിച്ചപ്പോൾ, അദ്ദേഹം വോട്ടു ചോദിച്ചത് മതനിരപേക്ഷ- ആധുനിക ഇന്ത്യയെന്ന സ്വപ്നത്തിനുവേണ്ടിയായിരുന്നു. ഒരിക്കലും അദ്ദേഹം ജനങ്ങളെ വേർതിരിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിച്ചില്ല.   

ഇന്ത്യയുടെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണം 1951 ഒക്ടോബറിൽ ലുധിയാനയിൽനിന്ന് ആരംഭിച്ചപ്പോൾ, നെഹ്‌റു വോട്ടു ചോദിച്ചത് മതനിരപേക്ഷ- ആധുനിക ഇന്ത്യയെന്ന സ്വപ്നത്തിനു വേണ്ടിയായിരുന്നു. ഒരിക്കലും അദ്ദേഹം ജനങ്ങളെ വേർതിരിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിച്ചില്ല.

ADVERTISEMENT

സ്വാതന്ത്ര്യത്തിനു തൊട്ടുമുൻപ് പ്രശസ്ത ഫ്രഞ്ച് പത്രപ്രവർത്തകൻ ജാക്വേസ് മാർക്യൂസ് നെഹ്റുവിനെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തെ യാത്രയാക്കുമ്പോൾ ശുഭാപ്തിവിശ്വാസത്തോടെ നെഹ്‌റു പറഞ്ഞു: ‘മാർക്യൂസ്, മൂന്നു കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കട്ടെ. ഒന്ന്, ഇന്ത്യ ഒരിക്കലും ഒരു ഡൊമിനിയൻ (ബ്രിട്ടിഷ് വിധേയരാജ്യം) ആയിരിക്കില്ല. രണ്ട്, ഒരിക്കലും പാക്കിസ്ഥാൻ ജന്മമെടുക്കില്ല. മൂന്ന്, സ്വാതന്ത്ര്യത്തിനുശേഷം വർഗീയലഹളകൾ ഉണ്ടാകില്ല’. പിന്നീട്, ഒന്നരവർഷത്തിനു ശേഷമാണ് മാർക്യൂസ് ഇന്ത്യയിൽ തിരികെയെത്തിയത്. അപ്പോഴേക്കും ഭൂപടങ്ങൾ മാറുകയും മാർക്യൂസിന്റെ സുഹൃത്തായ നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തിരുന്നു.

ഗായിക ലതാ മങ്കേഷ്കർക്കൊപ്പം ജവാഹർലാൽ നെഹ്‌റു. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

വീണ്ടും കണ്ടപ്പോൾ, പഴയ സംഭാഷണം ഓർമിപ്പിക്കാൻ മാർക്യൂസ് ആഗ്രഹിച്ചില്ല. പക്ഷേ, തന്റെ പ്രവചനങ്ങൾ പിഴച്ചതു നെഹ്‌റു മറന്നിരുന്നില്ല. വികാരത്തള്ളിച്ചയിൽ വാക്കുകൾ മുറിയവേ, നെഹ്‌റു അദ്ദേഹത്തോടു ചോദിച്ചു: ‘‘നിങ്ങൾക്ക് ഓർമയുണ്ടോ ഞാൻ അന്നു പറഞ്ഞത്. നോ ഡൊമിനിയൻ, നോ പാക്കിസ്ഥാൻ ആൻഡ് നോ...’’ വാക്കുകൾ പൂർത്തിയാക്കാനാകാതെ, വർഗീയകലാപത്തെക്കുറിച്ചുള്ള തന്റെ പ്രവചനം ഓർക്കാൻപോലും ഇഷ്ടപ്പെടാതെ തീവ്രവേദനയിൽ നെഹ്‌റു നിർത്തി. കുറേനേരം അവർ രണ്ടുപേരും നിശ്ശബ്ദരായി ഇരുന്നു. ഒടുവിൽ നെഹ്‌റു വീണ്ടും ചോദിച്ചു: ‘എനിക്കു തെറ്റിപ്പോയി അല്ലേ, മാർക്യൂസ്?’ ‘തെറ്റിപ്പോയി’ എന്ന ആ ഒരൊറ്റ വാക്കിന്റെ വിനയത്തിൽ, ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി തനിക്കു മുന്നിൽ ആകാശത്തോളം വളർന്നെന്നു മാർക്യൂസ് പിന്നീടെഴുതി. 

ADVERTISEMENT

എല്ലാ ഇന്ത്യക്കാരും ഒരുപോലെ അവകാശികളായ, അപരരില്ലാത്ത, ദേശസ്നേഹം തെളിയിക്കേണ്ട ബാധ്യത ന്യൂനപക്ഷങ്ങൾക്കു മേൽ അടിച്ചേൽപിക്കാത്ത ഒരു ആധുനിക മതനിരപേക്ഷ രാഷ്ട്രത്തിനു നെഹ്റു ശ്രദ്ധയോടെ രൂപം കൊടുത്തത് ആ വർഗീയകലാപങ്ങളുടെ അശാന്തവും അഭിശപ്തവുമായ ഓർമകൾ അലട്ടിയതുകൊണ്ടായിരുന്നു. അദ്ദേഹത്തിനു ശേഷമുള്ള പ്രധാനമന്ത്രിമാർ ഈ പൈതൃകത്തെ ഉത്തരവാദിത്തബോധത്തോടെ പിന്തുടരുകയും മതാധിഷ്ഠിതമായി ജനങ്ങളെ വിഭജിക്കുന്ന രീതിയിൽ പ്രസംഗിക്കാതിരിക്കുകയും ചെയ്തു.

ഇന്ദിര ഗാന്ധിയും ജവാഹർലാൽ നെഹ്​റുവും. 1954ലെ ചിത്രം (Photo by INTERCONTINENTALE / AFP)

പക്ഷേ, പതിറ്റാണ്ടുകൾക്കു ശേഷം ചരിത്രബോധവും ധാർമികതയും വിസ്മരിച്ചുകൊണ്ട് മറ്റൊരു പ്രധാനമന്ത്രി പ്രസംഗിക്കുന്നതു നാം കേൾക്കുന്നു. ഒരു ബഹുസ്വര ജനാധിപത്യരാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭരണാധികാരികളുടെ പച്ചയായ വർഗീയത എന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല. നെഹ്റുവിന്റെ കുറുവടിയും മോദിയുടെ ‘ദണ്ഡും’ തമ്മിൽ ആയിരം പ്രകാശവർഷങ്ങളുടെ ദൂരമുണ്ടെന്നു വർത്തമാനകാല ഇന്ത്യ നമുക്കു കാണിച്ചുതരുന്നു.

English Summary:

The Secular Vision that Shaped India: Jawaharlal Nehru's Enduring Legacy