‘സഹിക്കയല്ലാതെ മറ്റെന്തു ചെയ്യാൻ?’ എന്നു തോന്നിപ്പോകുന്ന നിമിഷങ്ങളെപ്പറ്റി മനഃശാസ്ത്രജ്ഞർ പ‌ലതും കണ്ടെത്തിയിട്ടുണ്ട്. സാഹചര്യങ്ങളുടെ സമ്മർദത്തിന് അടിപ്പെട്ട് ‘ശീലിച്ച നിസ്സഹായത’ (learned helplessness) എന്ന നിലയിലെത്തിപ്പോകുന്ന അവസ്ഥ. ഇതു പരാജയത്തിന്റെ ലക്ഷണമാണ്. അതിനു നാം എപ്പോഴും കീഴ്പ്പെടേണ്ടതുണ്ടോ? അന്യസഹായം തേടാമെങ്കിലും അതിനു മുതിരാതെ, സ്വാഭിമാനം നഷ്ടപ്പെടുത്തുന്ന രീതി. എല്ലാ കാര്യത്തിലും മന്ദതയും ഉത്സാഹക്കുറവും. പരിശ്രമത്തോടു വൈമുഖ്യം. ഒന്നും ചെയ്യാതിരുന്നുകളയാം എന്ന സമീപനം. തികഞ്ഞ പരാജയബോധം. തളർന്ന മനസ്സ്, വിഷാദഭാവം, അമിത ഉത്ക്കണ്ഠ. അന്തഃസംഘർഷമുണ്ടാക്കുന്ന അനുഭവങ്ങൾ ആവർത്തിച്ചുണ്ടാകുമ്പോഴാണ് പലരും ഈ നിലയിലെത്താറുള്ളത്. രക്ഷാമാർഗങ്ങളുണ്ടെങ്കിലും നിസ്സഹായത പിടികൂടുന്നതോടെ അവ കാണാതെപോകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സഹിക്കയല്ലാതെ മറ്റെന്തു ചെയ്യാൻ?’ എന്നു തോന്നിപ്പോകുന്ന നിമിഷങ്ങളെപ്പറ്റി മനഃശാസ്ത്രജ്ഞർ പ‌ലതും കണ്ടെത്തിയിട്ടുണ്ട്. സാഹചര്യങ്ങളുടെ സമ്മർദത്തിന് അടിപ്പെട്ട് ‘ശീലിച്ച നിസ്സഹായത’ (learned helplessness) എന്ന നിലയിലെത്തിപ്പോകുന്ന അവസ്ഥ. ഇതു പരാജയത്തിന്റെ ലക്ഷണമാണ്. അതിനു നാം എപ്പോഴും കീഴ്പ്പെടേണ്ടതുണ്ടോ?

അന്യസഹായം തേടാമെങ്കിലും അതിനു മുതിരാതെ, സ്വാഭിമാനം നഷ്ടപ്പെടുത്തുന്ന രീതി. എല്ലാ കാര്യത്തിലും മന്ദതയും ഉത്സാഹക്കുറവും. പരിശ്രമത്തോടു വൈമുഖ്യം. ഒന്നും ചെയ്യാതിരുന്നുകളയാം എന്ന സമീപനം. തികഞ്ഞ പരാജയബോധം. തളർന്ന മനസ്സ്, വിഷാദഭാവം, അമിത ഉത്ക്കണ്ഠ. അന്തഃസംഘർഷമുണ്ടാക്കുന്ന അനുഭവങ്ങൾ ആവർത്തിച്ചുണ്ടാകുമ്പോഴാണ് പലരും ഈ നിലയിലെത്താറുള്ളത്. രക്ഷാമാർഗങ്ങളുണ്ടെങ്കിലും നിസ്സഹായത പിടികൂടുന്നതോടെ അവ കാണാതെപോകുന്നു.

(Representative image by Doucefleur/istockphoto)
ADVERTISEMENT

തീരുമാനങ്ങളെടുക്കാനുള്ള കഴിവ് നഷ്ടമാകുന്നു. പരീക്ഷ രണ്ടു പ്രാവശ്യം തോറ്റുപോകാനിടയാകുന്ന കുട്ടി, ഇനി എനിക്ക് ഒരു കാലത്തും ഈ പരീക്ഷ ജയിക്കാനാവില്ലെന്നു യുക്തിരഹിതമായി ചിന്തിച്ച് വിഷാദക്കയത്തിൽ മുങ്ങിപ്പോകുന്നത് ഉദാഹരണം. മാർട്ടിൻ സെലിഗ്മൻ എന്ന മനഃശാസ്ത്രജ്ഞനും സ്റ്റീവൻ എഫ് മയാർ എന്ന ന്യൂറോസയന്റിസ്റ്റും ചേർന്ന് നായ്ക്കളെ ആവർത്തിച്ച് വൈദ്യുതഷോക്കിന് വിധേയരാക്കുന്ന പരീക്ഷണം നടത്തി. ഒരു കമ്പിൽ ഒന്നു തട്ടിയാൽ ഷോക്കിൽനിന്നു രക്ഷപ്പെടാം. പക്ഷേ ഒരു നായയും അത്തരത്തിൽ ചിന്തിച്ചുപോലുമില്ല. ഒന്നും ചെയ്തുമില്ല.‘ഇതു ഞാൻ അനുഭവിച്ചേ പറ്റൂ’ എന്ന ചിന്ത നായ്ക്കളിലുണ്ടായത്രേ.

സ്കോട്‌ലൻഡ് രാജാവായിരുന്ന റോബർട് ബ്രൂസിനെക്കുറിച്ചുള്ള ഐതിഹ്യം പ്രസിദ്ധമാണല്ലോ. ഇംഗ്ലിഷ് സേനയുടെ ആക്രമണത്തിൽ ആറു പ്രാവശ്യം തോറ്റ ബ്രൂസ് തീർത്തും നിരാശനായി ഒരു ഗുഹയിലൊളിച്ചു. അവിടെ കിടക്കവേ, ഗുഹാദ്വാരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു നൂൽ പാകാൻ ശ്രമിക്കുന്ന ചിലന്തിയെക്കണ്ടു. ഓരോ തവണ ശ്രമിക്കുമ്പോഴും നൂൽ മറുകരയിലെത്തിക്കുന്നതിൽ ചിലന്തി പരാജയപ്പെട്ടു. ആറു തോൽവിക്കുശേഷവും തോൽക്കാൻ മനസ്സില്ലാതിരുന്ന ഉത്സാഹിയായ ആ ചെറുജീവി ഏഴാമതും ശ്രമിച്ചു; വിജയിച്ചു. ഇതുകണ്ട് പ്രചോദനം ലഭിച്ച റോബർട്ട് ബ്രൂസ് നാട്ടിലെത്തി സൈനികരെ കൂട്ടി വീണ്ടും യുദ്ധം ചെയ്ത് ഇംഗ്ലിഷ് സൈന്യത്തെ തുരത്തി.

നിങ്ങളെ കായികമോ ബൗദ്ധികമോ ആധ്യാത്മികമോ ആയി ദുർബലപ്പെടുന്ന എന്തിനെയും വിഷമെന്നു കരുതി തിരസ്കരിക്കുക

സ്വാമി വിവേകാനന്ദൻ

ADVERTISEMENT

1314ലെ ചരിത്രസംഭവം. 14 വർഷത്തിനുശേഷം സ്കോട്‌ലൻഡ് പൂർണസ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്തു. ചിലന്തി വല നെയ്തുകാണിച്ച കഥയിൽ സത്യത്തിന്റെ അംശം കുറവാണെന്ന വാദവുമുണ്ട്. പക്ഷേ അതുകൊണ്ട് കഥയ്ക്കോ അതു പകർന്നുനൽകുന്ന സന്ദേശത്തിനോ മങ്ങലേൽക്കുന്നില്ല. പല തവണ പരാജയപ്പെട്ടതിനു ശേഷം എത്രയോ പേർ ആവർത്തിച്ചു ശ്രമിച്ചു ജയിച്ചിട്ടുണ്ട്. സംഭവിച്ചുപോയ തോൽവിയുടെ കാരണം ശാന്തമായി ചിന്തിച്ചു വിശകലനം ചെയ്ത്, പോരായ്മ പരിഹരിക്കുന്നതാണ് വിജയത്തിലേക്കുള്ള വഴി. ശീലിച്ച നിസ്സഹായതയല്ല, ‘ശീലിച്ച ശുഭാപ്തിവിശ്വാസം’ ആണു നമുക്കു വേണ്ടതെന്നു പിൽക്കാലത്ത് സെലിഗ്മൻ തന്നെ പറഞ്ഞിട്ടുണ്ട്. നിസ്സഹായതയെക്കുറിച്ചു പഠിക്കാൻ പ്രഫഷനൽ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ‘ലേൺഡ് ഓപ്ടിമിസം’ എന്ന പേരിൽ പുസ്തകമെഴുതുകയും ചെയ്തു.

ശീലിച്ച നിസ്സഹായതയ്ക്ക് അടിപ്പെട്ട ചിലരുടെ ചിന്ത പോകുന്നവഴികൾ ഇങ്ങനെയാവും; ‘‘പുകവലി നിർത്താൻ ഞാൻ പല തവണ ശ്രമിച്ചുനോക്കിയല്ലോ. നിർത്തുക‌ എനിക്ക് ഒരിക്കലും സാധ്യമല്ല, എങ്ങനെയെല്ലാം ‍ശ്രമിച്ചാലും ഞാൻ തോറ്റുപോകുകയേയുള്ളൂ, നിങ്ങൾക്കിതെല്ലാം പറയാം, ഞാൻ ഏതു കാര്യം തുടങ്ങിയാലും തടസ്സങ്ങൾ വരുമെന്നു തീർച്ച, എന്റെ ശ്രമം വിജയിക്കാൻ പോകുന്നില്ല.’’ ഇത്തരം മുൻവിധിയോടെ പ്രവർത്തിക്കുന്നവർക്ക് ഒരു മേഖലയിലും മികച്ച പ്രകടനം സാധ്യമല്ലാതെ പോകും. ശുഭപ്രതീക്ഷ തീരെയില്ലാത്തവരുടെ ജീവിതവീക്ഷണം പൊതുവേ വികലമാകും. ദൃഢനിശ്ചയത്തോടെയുള്ള സമീപനംവഴി ഇത്തരത്തിലുള്ള നിഷേധചിന്തകളും സമീപനങ്ങളും നിശ്ചയമായും മാറ്റാൻ കഴിയും; കഴിയണം. ഇക്കാര്യത്തിൽ വിദഗ്ധോപദേശം ഗുണകരമാകും.

(Representative image by Obradovic/istockphoto)
ADVERTISEMENT

എത്ര പഠിച്ചിട്ടും പരീക്ഷയിൽ നല്ല മാർക്കു കിട്ടാത്ത കുട്ടിക്കു തോന്നാം, ഒരുകാലത്തും എനിക്കു നല്ല പ്രകടനം സാധ്യമല്ലെന്ന്. പഠനശീലത്തിലെ വൈകല്യമാകാം കുട്ടിയുടെ തകരാർ. താണ ക്ലാസിലെ പാഠങ്ങൾ മനസ്സിലാക്കാതെ ഉയർന്ന ക്ലാസിലെ പാഠം പഠിക്കാൻ ശ്രമിക്കുന്നതുമാകാം ഇതിനു പിന്നിൽ. ഏതു പോരായ്മയും പരിഹരിക്കാൻ വഴികളുണ്ട്. മോശം പ്രകടനത്തിന്റെ കാരണമേതായാലും നിസ്സഹായതയിൽനിന്നു കുട്ടിയെ ഒരു പരിധിവരെ രക്ഷിക്കാൻ കഴിയും. രക്ഷിതാക്കളുടെ സ്നേഹവും ശ്രദ്ധയും ബാല്യത്തിൽ വേണ്ടത്ര കിട്ടാതെപോയവരിൽ, ശീലിച്ച നിസ്സഹായത കൂടാൻ സാധ്യതയേറെ. ഇക്കാര്യം മുതിർന്നവർ നിശ്ചയമായും മനസ്സിൽവച്ചു പെരുമാറേണ്ടതുണ്ട്.

കുട്ടികളെ നോക്കാൻ ആയമാരെ ഏൽപ്പിക്കുന്ന മാതാപിതാക്കൾ അവരുടെ പെരുമാറ്റരീതി ശ്രദ്ധിച്ച്, ആവശ്യമെങ്കിൽ തിരുത്തുന്നതും പ്രധാനം. ആവർത്തിച്ച് അവഗണിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്യുന്ന കുട്ടികളുടെ മാനസികാരോഗ്യം ദുർബലമായേക്കാം. സഹായം ആവശ്യപ്പെടാൻ പോലും ധൈര്യമില്ലാത്ത കുട്ടി വീണ്ടും വീണ്ടും അവഗണിക്കപ്പെട്ട് നിസ്സഹായതയുടെ നീർച്ചുഴിയിൽ വീണു വലയും. ഈ മനോഭാവം എന്നും കൊണ്ടുനടന്നെന്നും വരും. വിപരീതസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു വിജയിക്കാനാകണം കുട്ടികൾക്കു നൽകുന്ന പരിശീലനം. വെല്ലുവിളികളുടെ മുന്നിൽ മുട്ടു മടക്കുകയും തല കുനിക്കുകയും ചെയ്യുന്നവർക്കു വലുതായൊന്നും നേടാനാവാതെ വരാം. ആ സാഹചര്യം ഒഴിവാക്കിയേ മതിയാകൂ.

(Representative image by HAKINMHAN/istockphoto)

അടിച്ചമർത്തുന്ന ഏകാധിപതികളുടെ മുന്നിൽ ശബ്ദമുയർത്താനാകാതെ നിസ്സഹായതയിലുഴലുന്ന ജനതയിൽ ആശയും പ്രതീക്ഷയും കലർത്തി, രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചമെത്തിക്കാൻ മഹാപ്രതിഭകൾക്കു കഴിഞ്ഞതിന്റെ പല ദൃഷ്ടാന്തങ്ങളും ലോകചരിത്രത്തിലുണ്ട്. സ്വന്തം അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ നിസ്സഹായതയിലേക്കു നീങ്ങുന്ന ഭീരുത്വമല്ല, ധർമ്മത്തിലുറച്ച് വിപരീതസാഹചര്യങ്ങളെയും നേരിടാനുള്ള ധീരതയാണ് രക്ഷിതാക്കൾ കുട്ടികളിൽ സന്നിവേശിപ്പിക്കേണ്ടത്.

നിസ്സഹായരായി കഴിയുന്നവരോട് അന്യർക്കു അനുകമ്പ തോന്നുമെങ്കിലും ആദരവു തോന്നില്ലെന്ന് സാമൂഹിക പരിഷ്കർത്താവായിരുന്ന ഫ്രഡറിക് ഡഗ്ലസ് (1818 – 1895). ശക്തിയില്ലാത്തയാൾക്ക് അന്തസ്സുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

English Summary:

Transforming Chronic Helplessness into Habitual Optimism