ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ നമ്പറിനു പകരം 'നമോ' എന്ന എഴുത്ത്. ഷർട്ടിനു മുകളിൽ മോദിയുടെ ചിത്രമുള്ള ടി–ഷർട്ട്. യൂട്യൂബിൽ ശ്യാം രംഗീല എന്നറിയപ്പെടുന്ന ശ്യാം സുന്ദറിന്റെ മോദി പ്രേമം 2016 വരെ ഏറെക്കുറെ ഇത്രയും 'ഹൈ ഫ്രീക്വൻസി'യിലായിരുന്നു! മോദിയുടെ ഏറ്റവും വലിയ ആരാധകരിലൊരാളായിരുന്ന ശ്യാം ഇന്ന് ഏറ്റവും വലിയ മോദി വിരോധികളിലൊരാളാണ്. തീർന്നില്ല, ഇത്തവണ മോദിക്കെതിരെ വാരാണസിയിൽ സ്വതന്ത്രനായി മത്സരിക്കാനായി നാമനിർദേശപത്രികയും സമർപ്പിച്ചു. സാങ്കേതിക കാരണങ്ങളുടെ പേരിൽ പത്രിക തള്ളിയെങ്കിലും രാജസ്ഥാൻ സ്വദേശിയായ ശ്യാം രംഗീലയെ ആളുകൾ മറക്കില്ല. മോദിയുടെ ശബ്ദം പൂർണ തികവോടെ അനുകരിക്കുന്ന 29–കാരനായ ശ്യാം രംഗീല ഇന്ന് രാജ്യമാകെ അറിയപ്പെടുന്ന സ്റ്റാൻഡപ് കൊമേഡിയനാണ്. ഇരുവരുടെയും ശബ്ദം തമ്മിൽ തിരിച്ചറിയാൻ പോലും പലരും പാടുപെടും. അത്രമേൽ പെർഫക‍്ഷൻ! ശ്യാമിന്റെ 'മിത്രോം..' എന്ന വിളി കേൾക്കാത്ത യൂട്യൂബ് പ്രിയർ കുറവായിരിക്കും. ആക്ഷേപഹാസ്യത്തിലൂടെ നിരന്തരമായി മോദിയെയും ബിജെപി സർക്കാരിനെയും വിമർശിക്കുന്ന ശ്യാമിന്റെ യൂട്യൂബ് ചാനൽ പിന്തുടരുന്നത് 9.87 ലക്ഷം പേരാണ്. വാർത്താസമ്മേളനങ്ങൾ നടത്താത്ത മോദിയെ പരിഹസിച്ച് അടുത്തയിടയ്ക്ക് 'ദ് വയർ' യൂട്യൂബ് ചാനലിൽ വന്ന ശ്യാമിന്റെ കോമഡി വാർത്താസമ്മേളനവും ഏറെ ചർച്ചയായിരുന്നു. കോമഡിയിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടെന്നു പറഞ്ഞ് പല ടിവി ഷോകളും ശ്യാമിനു നഷ്ടമായിട്ടുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ നമ്പറിനു പകരം 'നമോ' എന്ന എഴുത്ത്. ഷർട്ടിനു മുകളിൽ മോദിയുടെ ചിത്രമുള്ള ടി–ഷർട്ട്. യൂട്യൂബിൽ ശ്യാം രംഗീല എന്നറിയപ്പെടുന്ന ശ്യാം സുന്ദറിന്റെ മോദി പ്രേമം 2016 വരെ ഏറെക്കുറെ ഇത്രയും 'ഹൈ ഫ്രീക്വൻസി'യിലായിരുന്നു! മോദിയുടെ ഏറ്റവും വലിയ ആരാധകരിലൊരാളായിരുന്ന ശ്യാം ഇന്ന് ഏറ്റവും വലിയ മോദി വിരോധികളിലൊരാളാണ്. തീർന്നില്ല, ഇത്തവണ മോദിക്കെതിരെ വാരാണസിയിൽ സ്വതന്ത്രനായി മത്സരിക്കാനായി നാമനിർദേശപത്രികയും സമർപ്പിച്ചു. സാങ്കേതിക കാരണങ്ങളുടെ പേരിൽ പത്രിക തള്ളിയെങ്കിലും രാജസ്ഥാൻ സ്വദേശിയായ ശ്യാം രംഗീലയെ ആളുകൾ മറക്കില്ല.

മോദിയുടെ ശബ്ദം പൂർണ തികവോടെ അനുകരിക്കുന്ന 29–കാരനായ ശ്യാം രംഗീല ഇന്ന് രാജ്യമാകെ അറിയപ്പെടുന്ന സ്റ്റാൻഡപ് കൊമേഡിയനാണ്. ഇരുവരുടെയും ശബ്ദം തമ്മിൽ തിരിച്ചറിയാൻ പോലും പലരും പാടുപെടും. അത്രമേൽ പെർഫക‍്ഷൻ! ശ്യാമിന്റെ 'മിത്രോം..' എന്ന വിളി കേൾക്കാത്ത യൂട്യൂബ് പ്രിയർ കുറവായിരിക്കും. ആക്ഷേപഹാസ്യത്തിലൂടെ നിരന്തരമായി മോദിയെയും ബിജെപി സർക്കാരിനെയും വിമർശിക്കുന്ന ശ്യാമിന്റെ യൂട്യൂബ് ചാനൽ പിന്തുടരുന്നത് 9.87 ലക്ഷം പേരാണ്. വാർത്താസമ്മേളനങ്ങൾ നടത്താത്ത മോദിയെ പരിഹസിച്ച് അടുത്തയിടയ്ക്ക് 'ദ് വയർ' യൂട്യൂബ് ചാനലിൽ വന്ന ശ്യാമിന്റെ കോമഡി വാർത്താസമ്മേളനവും ഏറെ ചർച്ചയായിരുന്നു. കോമഡിയിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടെന്നു പറഞ്ഞ് പല ടിവി ഷോകളും ശ്യാമിനു നഷ്ടമായിട്ടുമുണ്ട്.

ശ്യാം രംഗീല കടുത്ത ബിജെപി അനുകൂലിയായിരുന്ന സമയത്തെ ചിത്രം. എക്സിൽ പങ്കുവച്ചത്. (Photo: X/ShyamRangeela)
ADVERTISEMENT

ഹാർഡ്കോർ ബിജെപി അനുകൂലിയായിരുന്ന ശ്യാം പാർട്ടിയെ വെറുത്തുതുടങ്ങുന്നത് ഒരു റിയാലിറ്റി ഷോയിലൂടെയാണ്. നടൻ അക്ഷയ് കുമാർ വിധികർത്താവായ 'ദ് ഗ്രേറ്റ് ഇന്ത്യൻ ലാഫ്റ്റർ ചാലഞ്ചി'ൽ മത്സരാർഥിയായിരുന്ന ശ്യാം മോദിയെയടക്കം അനുകരിച്ചു. എന്നാൽ ഈ ഭാഗം ഒരിക്കലും പ്രക്ഷേപണം ചെയ്തതേയില്ല. സർക്കാരിന്റെ സമ്മർദം മൂലമാണിതെന്നായിരുന്നു ശ്യാമിന്റെ ആരോപണം. ബിജെപിയുമായി പതിയെ അകന്നു തുടങ്ങിയ ശ്യാം ബിജെപിയെ രൂക്ഷമായി പരിഹസിച്ച് പല വിഡിയോകളും ഇറക്കി.

പെട്രോൾ വിലവർധനയെക്കുറിച്ച് 'Rs.100 petrol by Shyam Rangeela' എന്ന തലക്കെട്ടിൽ ചെയ്ത വിഡിയോ ഹിറ്റായി. ഒരു പെട്രോൾ പമ്പിൽ നിന്ന് സൈക്കിൾ ഓടിച്ചുപോകുന്നതാണ് വിഡിയോയിലെ രസകരമായ ഭാഗം. ഇത് വൈറലായതിനു പിന്നാലെ പല കോണുകളിൽ നിന്നും എതിർപ്പുയർന്നു. ഒടുവിൽ പെട്രോൾ പമ്പ് കമ്പനിയുടെ സമ്മർദത്തിനു വഴങ്ങി പമ്പ് ഉടമയ്ക്ക് ശ്യാമിനെതിരെ കേസ് കൊടുക്കേണ്ടി വരെ വന്നു. വാരാണസിയിൽ താൻ മത്സരിക്കുന്നത് തടയാൻ കാര്യമായ ശ്രമം നടന്നുവെന്നാണ് ശ്യാമിന്റെ ആരോപണം. അദ്ദേഹം 'മനോരമ ഓൺലൈൻ പ്രീമിയ'ത്തോട് മനസ്സുതുറന്നപ്പോൾ.

ശ്യാം രംഗീല. (Photo: X/ShyamRangeela)

∙ മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നിൽ?

ഞാനൊരു പൊളിറ്റിക്കൽ കൊമേഡിയനാണ്. കാര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ചണ്ഡിഗഡ്, സൂറത്ത്, ഇൻഡോർ എന്നിവിടങ്ങളിൽ നടന്നതെന്തെന്ന് നമ്മൾ കണ്ടു. ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി ഒരു ചിരിയോടെ ബിജെപി നേതാക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്ന സെൽഫി ചിത്രവും പുറത്തുവന്നിരുന്നല്ലോ. വോട്ട് ചെയ്യാനുള്ള അവകാശം ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നു എന്ന പ്രതീതിയാണ് ഇവർ സൃഷ്ടിക്കുന്നത്.

ADVERTISEMENT

എന്നാൽ ഇത് യഥാർഥത്തിൽ വഞ്ചനയാണ്. ഇതെനിക്ക് ശരിയായ കാര്യമായി തോന്നിയില്ല. ഈ രീതിയിൽ ഇവർ 400 സീറ്റ് കടന്നാൽ, അത് രാജ്യത്തിനും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്കും തന്നെ ദോഷമാണ്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു സന്ദേശം നൽകാമെന്ന് കരുതിയത്. സൂറത്ത്, ഇൻഡോർ മാതൃക വാരാണസിയിൽ നടപ്പാക്കിയാൽ അതിനെ തടയുമെന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു. നോമിനേഷൻ നൽകിയാൽ അത് എന്തുവന്നാലും പിൻവലിക്കില്ലെന്നു തന്നെയായിരുന്നു തീരുമാനം.

എന്തുകൊണ്ട് വാരാണസി തന്നെ? മറ്റൊരു മണ്ഡലം നോക്കാതിരുന്നതിന്റെ കാരണം

ഞാൻ മോദിയെ അനുകരിക്കുന്നതിലൂടെയാണ് അറിയിപ്പെടുന്നത്. മോദിയുടെ മണ്ഡലമായ വാരാണസിയിൽ തന്നെ മത്സരിച്ചാൽ എന്റെ സന്ദേശം രാജ്യം മുഴുവൻ എത്തിക്കാമെന്ന് തോന്നി. വാരാണസി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ എന്റെ ശബ്ദം ഇപ്പോഴുള്ളതുപോലെ ഉറക്കെ കേൾക്കുമായിരുന്നില്ല. മാധ്യമങ്ങളടക്കം എല്ലാവരുടെയും ശ്രദ്ധ വാരാണസിയിലായിരുന്നല്ലോ.

∙ സൂറത്ത്, ഇൻഡോർ സംഭവങ്ങൾക്കു ശേഷമാണോ മത്സരിക്കാനുള്ള തോന്നലുണ്ടായത്?

പൂർണമായും അങ്ങനെ പറയാനാവില്ല. അതിനു മുൻപ് തന്നെ ഇത്തരമൊരു ആലോചനയുണ്ടായിരുന്നു. ചില സുഹൃത്തുക്കൾ തമാശയായി ഇക്കാര്യം പറയുമായിരുന്നു. ഈ തമാശയെ സൂറത്ത്, ഇൻഡോർ സംഭവങ്ങൾ യാഥാർഥ്യമാക്കി മാറ്റിയെന്നു വേണമെങ്കിൽ പറയാം.

നാമനിർദേശപത്രിക നൽകുന്നതിനു മുൻപ് അമ്മയുടെ അനുഗ്രഹം വാങ്ങുന്ന ശ്യാം രംഗീല. (Photo: X/ShyamRangeela)

∙ പ്രതിപക്ഷത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

ADVERTISEMENT

ഇൻഡോറിലും സൂറത്തിലും കോൺഗ്രസ് സ്ഥാനാർഥികളല്ലേ കുഴപ്പം കാണിച്ചത്? ബിജെപിയപ്പോലെ തന്നെ കോൺഗ്രസിന്റെ ഭാഗത്തും തെറ്റുണ്ട്. അവരുടെ ആളുകൾക്കും പൂർണമായ ആത്മാർഥതയില്ല. അവരും സമ്മർദങ്ങൾക്കു വഴങ്ങുന്നവരല്ലേ? ഇത്തവണ ഞാൻ ഏതെങ്കിലുമൊരു പ്രതിപക്ഷ പാർട്ടിയുടെ ഭാഗമായി മത്സരിച്ചാൽ എനിക്കിതൊന്നും പറയാനാകില്ല. കാരണം ഞാൻ ഒരു പക്ഷത്തിനൊപ്പമാകുമല്ലോ. ഇത്തവണ നിങ്ങൾ രണ്ടു കൂട്ടരും ചെയ്തത് ശരിയല്ല എന്നാണ് എനിക്കു പറയാൻ തോന്നിയത്.

∙ 2022ൽ താങ്കൾ ആം ആദ്മി പാർട്ടിയുടെ ഭാഗമായിരുന്നല്ലോ?

ശരിയാണ്. കേജ്‍രിവാളിന്റെ ചില ആശയങ്ങളോട് താൽപര്യം തോന്നിയാണ് ചേർന്നത്. എന്റെ നാടായ രാജസ്ഥാനിലും ആം ആദ്മി പാർട്ടി സജീവമാകുമെന്നാണ് കരുതിയത്. പക്ഷേ 2023 ഡിസംബറിൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ അവർ രാജസ്ഥാനിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചതേയില്ല. പാർട്ടി ഇവിടെ കാര്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ പിന്തുണയ്ക്കും? പഞ്ചാബിലും ഡൽഹിയിലും അവർ നടത്തിയ പ്രകടനം ഇവിടെയുണ്ടായില്ല. അതുകൊണ്ടാണ് ഡിസംബറിൽ ആപ് വിട്ടത്.

അരവിന്ദ് കേജ്‌രിവാളിനൊപ്പം ശ്യാം രംഗീല. (Photo: X/ShyamRangeela)

∙ ഏതാനു വർഷം മുൻപ് വരെ താങ്കളൊരു അടിയുറച്ച മോദി അനുഭാവിയായിരുന്നില്ലേ? എന്താണ് പിന്നീട് മാറാൻ കാരണം?

കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് ഒരുപാട് കാര്യങ്ങൾ മാറി. 2014ൽ ഞാൻ ബിജെപി അനുകൂലിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായി പങ്കെടുത്തിട്ടുണ്ട്. ബിജെപിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തി. അന്ന് സുഹൃത്തുക്കൾക്കിടയിലും മറ്റും മോദിയുടെ ശബ്ദം ഞാൻ ചെറുതായി അനുകരിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിനു അനുകൂലമായ തരത്തിലായിരുന്നുവെന്നു മാത്രം. അനുഭാവിയായിരുന്നെങ്കിലും, ഞാൻ പാർട്ടി അംഗമായിരുന്നില്ല. 2014ൽ തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ 12–ാം ക്ലാസ് പൂർത്തിയായി നിൽക്കുകയായിരുന്നു. മോദിയുടെ പടമുള്ള ടീ–ഷർട്ട് ധരിച്ച് ബിജെപിയുടെ കൊടിയും വച്ച് ബൈക്കിൽ കറങ്ങിയിട്ടുണ്ട്. ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ വരെ 'നമോ' എന്നെഴുതി. അന്ന് എത്രത്തോളം ആവേശമുള്ള ബിജെപി അനുഭാവിയായിരുന്നു ഞാനെന്ന് മനസ്സിലായില്ലേ?

2016 വരെ ഞാൻ പാർട്ടിയെ പിന്തുണച്ചിരുന്നു. 2017ലാണ് സ്റ്റാർ പ്ലസ് ചാനലിലെ ഗ്രേറ്റ് ഇന്ത്യൻ ലാഫ്റ്റർ ചാലഞ്ച് എന്ന സ്റ്റാൻഡപ് കോമഡി റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. അതിൽ മോദിയേയും മറ്റു ഞാൻ അനുകരിച്ചിരുന്നു. എന്നാൽ എന്റെ ഷോയുടെ ടെലികാസ്റ്റ് തടയപ്പെട്ടു. മോദിയെ അനുകരിച്ചെങ്കിലും അതിൽ രാഷ്ട്രീയ ഉള്ളടക്കമുണ്ടായിരുന്നില്ല. എന്നിട്ടും ആ പരിപാടി സംപ്രേഷണം ചെയ്യപ്പെട്ടില്ല. സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് ചാനൽ അതിനു തയാറാകാതിരുന്നതെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ഞാൻ ആ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായി. ഇത് എനിക്ക് വലിയ പ്രയാസമുണ്ടാക്കി. ഇതായിരുന്നു തുടക്കം. പിന്നീട് രാജ്യത്തെ മറ്റ് സാമൂഹിക പ്രശ്നങ്ങൾ കൂടി കണ്ടതോടെ ബിജെപി അനുഭാവം ഉപേക്ഷിച്ചു.

∙ കുടുംബം?

കുടുംബത്തിന്റെ നിലപാടുകളിലും മാറ്റം വന്നു. സ്ഥാനാർഥിയെ നോക്കിയാണിപ്പോൾ അച്ഛൻ വോട്ട് ചെയ്യുന്നത്. അച്ഛൻ പറയുന്നതനുസരിച്ചാണ് അമ്മയുടെ വോട്ട്. ചേട്ടൻ ബിജെപി അനുഭാവിയാണ്. പക്ഷേ, വാരാണസിയിൽ എനിക്കുണ്ടായ അവസ്ഥ ചേട്ടന്റെ സമീപനത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

∙ നാമനിർദേശപത്രികയുമായി ബന്ധപ്പെട്ട പ്രശ്നമെന്തായിരുന്നു?

ആരുടെയൊക്കെ പത്രിക വാങ്ങണം, ആരുടെയൊക്കെ വാങ്ങരുത്, ആരുടെയൊക്കെ തള്ളണം എന്ന് കൃത്യമായി അവർ തീരുമാനിച്ചുറപ്പിച്ചിരുന്നു. എല്ലാം നേരത്തേ പ്ലാൻ ചെയ്തതുപോലെയായിരുന്നു. 2 ദിവസം ക്യൂവിൽ കാത്തുനിന്ന്, മൂന്നാം ദിവസമാണ് എനിക്ക് അകത്തുകയറി പത്രിക നൽകാനായത്. അതും പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം 3 മണിയോടെ. എന്റെ അഭിഭാഷകരെയടക്കം ആരെയും അകത്തേക്കു കടത്തിവിട്ടില്ല. ഞാൻ ഒറ്റയ്ക്കായിരുന്നു. സത്യവാചകം ചൊല്ലിയില്ലെന്ന് പറഞ്ഞാണ് ഇപ്പോൾ പത്രിക തള്ളിയിരിക്കുന്നത്. ഇതിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ഉദ്യോഗസ്ഥരാരും പറഞ്ഞുതന്നുമില്ല. അഭിഭാഷകരെ പുറത്തുനിർത്തിയിരിക്കുകയായിരുന്നു.

ഞാൻ ആദ്യമായിട്ടല്ലേ തിരഞ്ഞെടുപ്പിൽ പത്രിക നൽകുന്നത്. ഇതൊക്കെ ഞാൻ എങ്ങനെ അറിയാനാണ്? സത്യവാചകത്തിന്റെ കാര്യം നിങ്ങൾ പറഞ്ഞില്ലല്ലോ എന്നു ചോദിച്ചപ്പോൾ അത് ഞങ്ങളുടെ പണിയല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. എല്ലാ ദിവസവും ഒട്ടേറെ ആളുകൾ പത്രിക നൽകാൻ എത്തിയിരുന്നു. എന്നാൽ പ്രവേശനം നൽകിയത് ഏതാനും ചിലർക്കു മാത്രം. മനഃപൂർവം കാലതാമസം ഉണ്ടാക്കാനായി ചിലർ ഡമ്മി പത്രികകൾ സമർപ്പിച്ചതാണോയെന്നു പോലും സംശയിക്കുന്നു. പലരും ക്യൂ നിന്ന് മടുത്ത് തിരികെ പോകുന്ന അവസ്ഥ വരെയുണ്ടായി. ഇത് വാരാണസിയിൽ മാത്രമല്ല, യുപിയിൽ പല മണ്ഡലങ്ങളിലും ഇതേ അവസ്ഥയുണ്ടെന്ന് പിന്നീട് പലരും പറഞ്ഞു. 

ശ്യാം രംഗീല. (Photo: X/ShyamRangeela)

∙ നിയമനടപടി സ്വീകരിക്കുമോ?

തീർച്ചയായും. ഇത് ഞങ്ങളുടെ ആത്മാഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. അഭിഭാഷകരുമായി സംസാരിക്കുന്നുണ്ട്.

∙ മോദിയെ അപേക്ഷിച്ച് താങ്കൾ എത്രയോ ചെറിയ ഒരു വ്യക്തിയാണ്. എന്നിട്ടും താങ്കളുടെ സ്ഥാനാർഥിത്വം ചിലരെ അസ്വസ്ഥപ്പെടുത്തുന്നത് എന്തുകൊണ്ടാകാം?

അതിന് ഒറ്റ കാരണമേയുള്ളൂ, മോദി 100 കോടി രൂപ മുടക്കി സമൂഹമാധ്യമങ്ങളിലുണ്ടാക്കുന്ന ഇമേജ് 200 രൂപ ചെലവിൽ ഞാനെടുക്കുന്ന ഒരു വിഡിയോ കൊണ്ട് തകരുമെന്നതാണ് പേടി. വീട്ടിൽ നിന്ന് പോയിവരാനുള്ള എന്റെ ചെലവ് മാത്രമാണ് 200 രൂപ. പെട്രോൾ വില വർധനയുമായി ബന്ധപ്പെട്ട് ഞാൻ ചെയ്ത വിഡിയോയുടെ ആകെയുള്ള ചെലവാണ് ഈ 200 രൂപ. ഞാനിവിടെ മത്സരിച്ചാൽ, അടുത്ത 20 ദിവസം ഞാനെന്തങ്കിലുമൊക്കെ ചെയ്യുമെന്ന് ഇവർക്ക് നന്നായി അറിയാം. ഇത് മോദിജിയുടെ ഇമേജിന് ക്ഷതമുണ്ടാക്കാം. ഇത്രയും ഏകാധിപത്യ പ്രവണത ഒരിക്കലുമുണ്ടായിട്ടില്ല.

∙ നിങ്ങളെ ബിജെപി അനുഭാവികൾ വല്ലാതെ ട്രോൾ ചെയ്യുന്നുണ്ടല്ലോ. തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് പലരുടെയും കയ്യിൽ നിന്ന് പണം വാങ്ങിയെന്നു വരെ ആരോപണമുയർത്തിയിട്ടുണ്ട്.

അവർ ചെയ്യുന്നതെന്താണെന്ന് അവർക്ക് തന്നെ അറിയില്ല. അവർ ചെയ്യുന്നത് തെറ്റാണ്. തമാശ പറയുകയാണ് എന്റെ ജോലി, അവരുടേത് ട്രോൾ മാത്രം. ഞാൻ അവർക്ക് മറുപടി നൽകുമ്പോൾ അവർക്ക് തിരിച്ചൊന്നും പറയാനില്ല. എല്ലാവർക്കും വൈകാതെ കാര്യങ്ങൾ മനസ്സിലാകും.

ശ്യാം രംഗീല. (Photo: X/ShyamRangeela)

∙ പെട്രോൾ വിലവർധനവിനെക്കുറിച്ച് താങ്കൾ ചെയ്ത വിഡിയോയ്ക്കു പിന്നാലെ ഒരു കേസ് വന്നിരുന്നു. അതിൽ പിന്നെ എന്തു സംഭവിച്ചു?

ആ കേസ് അവസാനിച്ചു. ഞാനൊരു പെട്രോൾ പമ്പിലാണ് അത് ഷൂട്ട് ചെയ്തത്. ആ പമ്പിന്റെ കമ്പനിയുടെ സമ്മർദത്തെത്തുടർന്ന് ഡീലർഷിപ്പ് എടുത്ത വ്യക്തി എനിക്കെതിരെ കേസ് കൊടുത്തു. ഡീലർക്ക് എന്നോട് ഒരു പ്രശ്നവുമില്ലായിരുന്നു. അയാൾക്ക് കേസ് കൊടുക്കാനും താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ സ്റ്റോക്ക് മുടങ്ങുമെന്നായതോടെയാണ് നിർബന്ധിതനായത്. ഡീലർഷിപ്പ് അവസാനിപ്പിക്കുമെന്നും കമ്പനിയുടെ ഭീഷണിയുണ്ടായിരുന്നു. ഡീലർക്ക് വേണ്ടി ഞാൻ കമ്പനിയോട് ക്ഷമ പറഞ്ഞു. അതോടെ പ്രശ്നം തീർന്നു. വിഡിയോ നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഞാൻ അംഗീകരിച്ചില്ല. ഈ വിഡിയോ ഇപ്പോഴും എന്റെ ചാനലിൽ കാണാം.

∙ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആലോചനയുണ്ടോ?

വേണ്ടി വന്നാൽ മത്സരിക്കും. സ്വതന്ത്രനായിട്ടായിരിക്കുമോ അതോ പാർട്ടി സ്ഥാനാർഥിയായിരിക്കുമോയെന്ന് അപ്പോൾ മാത്രമേ പറയാനാകൂ.