ലോകമെങ്ങും തരംഗം സൃഷ്ടിക്കുകയാണ് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). ഐടി രംഗത്തെ വമ്പൻമാരായ ഓപ്പൺ എഐയും ഗൂഗിളും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ കോൺഫറൻസുകളിൽ അവതരിപ്പിച്ച ഉൽപന്നങ്ങളിൽ ഭൂരിഭാഗവും എഐ അധിഷ്ഠിതമാണെന്നതു ടെക്‌രംഗത്തു പടർന്നുപിടിച്ചിരിക്കുന്ന എഐ ഭ്രമത്തിന്റെ തെളിവാണ്. നിർമിതബുദ്ധിയെപ്പറ്റി ആലോചിക്കുമ്പോൾ, ചാറ്റ്ജിപിടി പോലെയുള്ള ചാറ്റ്ബോട്ടുകളാകും ആദ്യം മനസ്സിൽ വരിക. വലിയ ഭാഷാ മോഡലുകളെ (ലാർജ് ലാംഗ്വിജ് മോഡലുകൾ അഥവാ എൽഎൽഎം) അടിസ്ഥാനമാക്കിയുള്ള ലേഖനനിർമാണവും മറ്റു ഭാഷാപരിഷ്കരണ ജോലികളുമാണ് ചാറ്റ്ജിപിടി പോലുള്ളവ ചെയ്യുക. ആവശ്യമുള്ള ശൈലി, വിശദാംശങ്ങൾ, ദൈർഘ്യം എന്നിവയിലേക്ക് എഴുത്തിനെ മാറ്റാൻ ഇവ ആളുകൾ ഉപയോഗിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങും തരംഗം സൃഷ്ടിക്കുകയാണ് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). ഐടി രംഗത്തെ വമ്പൻമാരായ ഓപ്പൺ എഐയും ഗൂഗിളും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ കോൺഫറൻസുകളിൽ അവതരിപ്പിച്ച ഉൽപന്നങ്ങളിൽ ഭൂരിഭാഗവും എഐ അധിഷ്ഠിതമാണെന്നതു ടെക്‌രംഗത്തു പടർന്നുപിടിച്ചിരിക്കുന്ന എഐ ഭ്രമത്തിന്റെ തെളിവാണ്.

നിർമിതബുദ്ധിയെപ്പറ്റി ആലോചിക്കുമ്പോൾ, ചാറ്റ്ജിപിടി പോലെയുള്ള ചാറ്റ്ബോട്ടുകളാകും ആദ്യം മനസ്സിൽ വരിക. വലിയ ഭാഷാ മോഡലുകളെ (ലാർജ് ലാംഗ്വിജ് മോഡലുകൾ അഥവാ എൽഎൽഎം) അടിസ്ഥാനമാക്കിയുള്ള ലേഖനനിർമാണവും മറ്റു ഭാഷാപരിഷ്കരണ ജോലികളുമാണ് ചാറ്റ്ജിപിടി പോലുള്ളവ ചെയ്യുക. ആവശ്യമുള്ള ശൈലി, വിശദാംശങ്ങൾ, ദൈർഘ്യം എന്നിവയിലേക്ക് എഴുത്തിനെ മാറ്റാൻ ഇവ ആളുകൾ ഉപയോഗിക്കുന്നു. എന്നാൽ, നാം ഈ കാണുന്നതു മാത്രമല്ല എഐ. പല മേഖലകളിൽ ഉപയോഗസാധ്യതയുള്ള ഈ സാങ്കേതികവിദ്യയുടെ ശ്രദ്ധേയമായ ഒരു റോൾ ചികിത്സാരംഗത്താണ്. 

(Representative image by metamorworks/istockphoto)
ADVERTISEMENT

നൂതനമായ മരുന്നു കണ്ടെത്തുന്നതിനു നിർമിതബുദ്ധി ഉപയോഗിക്കാം. ഇതു ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിലെ അതിവേഗം വളരുന്ന സാങ്കേതികവിദ്യയാണ്. കുറച്ചുനാൾ മുൻപുവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മരുന്നുഗവേഷണരംഗത്ത് അത്ര അറിയപ്പെടാത്ത ഒരു വിദ്യയായിരുന്നു. എന്നാൽ, അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു.

 മാറാരോഗങ്ങൾക്കുള്ള ചികിത്സയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള മരുന്നുഗവേഷണം ഒരുപാടു മുൻപോട്ടു പോകാനുണ്ട്. എന്നാലും ഈ മേഖലയിൽ ഇതിനകം കൈവരിച്ച പുരോഗതി ആശയ്ക്കു വകനൽകുന്നതാണ്.

ബയോടെക് സ്റ്റാർട്ടപ്പുകൾ, മരുന്നു കമ്പനികൾ എന്നിവയെല്ലാം ഗവേഷണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു. നിലവിൽ, മെഡിസിനൽ കെമിസ്ട്രി രീതികളിൽ പലതും ‘ട്രയൽ ആൻഡ് എറർ’ അല്ലെങ്കിൽ ‘ഹിറ്റ് ആൻഡ് മിസ്’ ശൈലികൾ പിന്തുടരുന്നവയാണ്. അതായത്, ഒരു കൂട്ടം തന്മാത്രകൾ ഒരു പ്രത്യേകരോഗത്തിനു പറ്റുമോ എന്നറിയാൻ വർഷങ്ങളുടെ ഗവേഷണം വേണം. ആവശ്യമുള്ള ഗുണങ്ങളുള്ളവ തിരിച്ചറിയുന്നതിനായി, സാധ്യതയുള്ള മരുന്നു സംയുക്തങ്ങളുടെ വലിയ കൂട്ടങ്ങൾ പരിശോധിക്കുന്നത് ഇതിൽപെടും. 

ADVERTISEMENT

ഈ രീതികൾ ചെലവേറിയതും വളരെപ്പതിയെ പുരോഗമിക്കുന്നതുമാണ്. പലപ്പോഴും കുറഞ്ഞ കൃത്യതയോടെ ഫലങ്ങൾ നൽകുന്നതുമാണ്. മരുന്നു കണ്ടുപിടിത്തം വളരെ ദൈർഘ്യമുള്ളതാക്കുന്ന ഈ പ്രയത്നം നിർമിതബുദ്ധി വളരെ എളുപ്പമുള്ളതാക്കും. യുഎസിലെ സാൻ ഡീഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കു മരുന്നു കണ്ടെത്താനായി നിർമിതബുദ്ധി ഉപയോഗിച്ച് ഒരു ആൽഗരിതം വികസിപ്പിച്ചെടുത്തു. ഇതിന്റെ വിശദാംശങ്ങൾ കഴിഞ്ഞയാഴ്ച നേച്ചർ കമ്യൂണിക്കേഷൻ എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.‘പോളിഗൺ’ എന്നാണ് ഈ ആൽഗരിതം പദ്ധതിയുടെ പേര്.

(Representative image by iLexx/istockphoto)

ഇപ്പോൾ ശാസ്ത്രലോകത്തിന് അറിയുന്ന 10 ലക്ഷത്തിലധികം തന്മാത്രകളുടെ ഒരു ഡേറ്റബേസ് ഗവേഷകരുണ്ടാക്കി. അവയെ പോളിഗൺ ഉപയോഗിച്ചു തരംതിരിച്ചു. ഈ തന്മാത്രകളുടെ രാസഗുണങ്ങളെക്കുറിച്ചും ശരീരത്തിലെ പ്രോട്ടീൻ തന്മാത്രകളുമായുള്ള പ്രവർത്തനങ്ങളെക്കുറിച്ചും പോളിഗൺ മനസ്സിലാക്കി. അപകടകാരികളായ പ്രോട്ടീനുകളെ തടയാൻ കഴിവുള്ള മരുന്നുകൾക്കായി പുതിയ രാസസൂത്രവാക്യങ്ങൾ സൃഷ്ടിക്കാൻ പോളിഗണിനു പറ്റും.

ADVERTISEMENT

കാൻസറുമായി ബന്ധപ്പെട്ട വിവിധ പ്രോട്ടീനുകളെ ലക്ഷ്യമിടുന്ന നൂറുകണക്കിനു മരുന്നു തന്മാത്രകൾ സൃഷ്ടിക്കാൻ ഗവേഷകർ പോളിഗൺ ഉപയോഗിച്ചു. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മാത്രം കഴിവുള്ള മുപ്പതോളം തന്മാത്രകൾ ഇതിനകം ഇവർ രൂപകൽപന ചെയ്തിട്ടുണ്ട്.  മാറാരോഗങ്ങൾക്കുള്ള ചികിത്സയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള മരുന്നുഗവേഷണം ഒരുപാടു മുൻപോട്ടു പോകാനുണ്ട്. എന്നാലും ഈ മേഖലയിൽ ഇതിനകം കൈവരിച്ച പുരോഗതി ആശയ്ക്കു വകനൽകുന്നതാണ്.

∙ പേറ്റന്റ് തരില്ല കേട്ടോ

മരുന്നു മാത്രമല്ല, ഭാവിയിൽ മെഷീനുകൾ, കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതും നിർമിതബുദ്ധിയാകും എന്നതു പരക്കെ അംഗീകരിക്കപ്പെട്ടതാണ്. പക്ഷേ, എഐ പ്രോഗ്രാമുകൾ വികസിപ്പിച്ചതായി അവകാശപ്പെടുന്ന കണ്ടെത്തലുകൾക്കുള്ള പേറ്റന്റ് അപേക്ഷകൾ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. മനുഷ്യ സഹായത്തോടെയാണ് നിർമിതബുദ്ധിയുടെ കണ്ടെത്തലുകളിൽ പലതും (ചിലത് എഐ തനിച്ചും ചെയ്യാം). ‌

ബ്രിട്ടനിലെ പരമോന്നത കോടതി 2023 ഡിസംബറിൽ വളരെ രസകരമായ ഒരു വിധി പറഞ്ഞു. ഒരു പുതിയ ഉൽപന്നം അല്ലെങ്കിൽ ആശയം സംബന്ധിച്ച പേറ്റന്റിൽ എഐയുടെ പേരു നൽകാൻ കഴിയില്ല എന്നതായിരുന്നു ആ വിധി. കണ്ടുപിടിത്തക്കാരൻ ഒരു മനുഷ്യനായിരിക്കണം. ഒരു വ്യക്തിക്കു മാത്രമേ ഒരു കണ്ടുപിടിത്തം ആസൂത്രണം ചെയ്യാൻ കഴിയൂ എന്നതായിരുന്നു കോടതി മുന്നോട്ടുവച്ച നിരീക്ഷണം. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയിലെ പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫിസും സമാനവിധി പ്രഖ്യാപിച്ചു. പാവം നിർമിതബുദ്ധി. കണ്ടുപിടിത്തത്തിൽ സഹായിക്കണം, പക്ഷേ,അംഗീകാരം മനുഷ്യനുമാത്രം.

English Summary:

Exploring AI's Role in Crafting the Future of Pharmaceutical Research