45കാരനായ പ്രവാസി ചോദിക്കുന്നു, ‘നാട്ടിൽ തിരിച്ചെത്തണം, കയ്യിലെ 2 കോടികൊണ്ടു ഭാവി സുരക്ഷിതമാക്കാനാകുമോ?’
ചോദ്യം: നാൽപത്തഞ്ചു വയസ്സുള്ള ഞാൻ ഗൾഫിലാണ് ജോലിചെയ്യുന്നത്. 42കാരിയായ ഭാര്യയും 14 വയസ്സുള്ള മോനും 10 വയസ്സുള്ള മോളും പ്രായമായ മാതാപിതാക്കളും ചേരുന്നതാണ് കുടുംബം. ഡിമൻഷ്യമൂലം കഷ്ടപ്പെടുന്ന പിതാവിനെ ശുശ്രൂഷിക്കേണ്ടതിനാൽ നഴ്സായ ഭാര്യ ജോലിക്കു പോകുന്നില്ല. കുടുംബമായി കഴിയാനും മാതാപിതാക്കളെ നോക്കാനുമായി ഞാനും ഗൾഫ് ജീവിതം അവസാനിപ്പിച്ചു മടങ്ങിവരാൻ ആഗ്രഹിക്കുന്നു. ഞാൻ മണ്ടത്തരമാണ് കാണിക്കുന്നതെന്നും രണ്ടു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി കളയരുതെന്നും എന്റെ കൂട്ടുകാ൪ പറയുന്നു. ഞാൻ ധ൪മസങ്കടത്തിലാണ്. ഭാര്യ എനിക്കു ഫുൾ സപ്പോർട്ടാണ്. എന്റെ ആസ്തിയും ബാധ്യതയും വിലയിരുത്തി സാമ്പത്തികഭദ്രതയുണ്ടോ എന്നു പറയാമോ?

∙ നിക്ഷേപങ്ങൾ ഇങ്ങനെ
2009 മുതൽ ഞാൻ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ മൂല്യം ഒന്നരക്കോടി രൂപയോളം ആണ്. കൂടാതെ ഷെയറിൽ ഒരു ഇരുപതു ലക്ഷവും ഫിക്സഡ് ഡെപ്പോസിറ്റ് ആയി പത്തു ലക്ഷം രൂപയുമുണ്ട്. 30 പവൻ സ്വർണം ആഭരണമായി കയ്യിലുണ്ട്. പത്തു ലക്ഷം രൂപയുടെ ചിട്ടി ഇനി 24 മാസംകൂടി അടയ്ക്കണം. സ്വന്തമായി വീടും ഒരേക്കർ തരിശായ പുരയിടവും ഉണ്ട്. 5 ലക്ഷം രൂപയുടെ ഫാമിലി ഹെൽത്ത് ഇൻഷുറൻസും (മാതാപിതാക്കൾ ഉൾപ്പെട്ടിട്ടില്ല) ഒരു കോടി രൂപയുടെ ടേം ഇൻഷുറൻസും ഉണ്ട്. മറ്റു കടങ്ങൾ ഒന്നുമില്ല. നാട്ടിൽ മറ്റു ജോലിക്കു പോകാൻ താൽപര്യം ഇല്ല. ഉള്ള ഭൂമിയിൽ കൃഷിചെയ്യാമെന്നു കരുതുന്നു.
∙ ലക്ഷ്യം
കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ ചികിത്സാച്ചെലവ്, വീട്ടുചെലവ്, ചിട്ടി, ഇൻഷുറൻസ് എന്നിവയ്ക്കായി മാസം ഒരു ലക്ഷം രൂപയുടെ ആവശ്യം വരും. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ വഴി മ്യൂച്വൽഫണ്ടിൽനിന്നും ആ തുക അടുത്ത 30 വർഷത്തേക്ക് എനിക്കു കിട്ടുമോ? വർഷത്തിൽ 2 ലക്ഷം രൂപ ചെലവുവരുന്ന ഒരു ഫാമിലി ടൂ൪, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായിവരുന്ന ചെലവ് എന്നിവ മ്യൂച്വൽഫണ്ടിൽനിന്നും കിട്ടുമോ? ദയവായി ഒരു മറുപടി പെട്ടെന്നു തരണം. ജൂൺ മാസത്തിൽ ജോലി രാജിവച്ചു നാട്ടിൽ എത്തണം എന്നു വിചാരിക്കുന്നു.
ഉത്തരം: എല്ലാ ഗൾഫ് മലയാളിയെയുംപോലെതന്നെ നാട്ടിലേക്കു തിരിച്ചുവരാനാണല്ലോ താങ്കൾ ആലോചിക്കുന്നത്. ഉടനെതന്നെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നതുകൊണ്ടും മറ്റു വരുമാനസ്രോതസ് കണ്ടെത്താൻ സാധ്യത കുറവായതുകൊണ്ടും ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു റിട്ടയർമെന്റ് പ്ലാൻ ആണെന്നു പറയാം. താങ്കൾ പല നിക്ഷേപ പദ്ധതികളിലായി രണ്ടു കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഈ തുക ഭാവിയിലേക്കു പര്യാപ്തമാണോ എന്നു പരിശോധിക്കുകയാണ് പ്രധാനം എന്നു മനസ്സിലായി. റിട്ടയർമെന്റ് ശരിയായരീതിയിൽ ആസൂത്രണം ചെയ്തില്ലെങ്കിൽ ചിലപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് വന്നേക്കാം.
വിരമിച്ചശേഷം ഏതാനും വർഷങ്ങൾ പിന്നിട്ടശേഷമേ ഈ സാമ്പത്തിക ബുദ്ധിമുട്ട് തിരിച്ചറിയാനാകൂ എന്നതാണ് യാഥാർഥ്യം. സമാഹരിച്ച തുകയും മറ്റും ഉള്ളതുകൊണ്ട് തുടക്കത്തിൽ സുഗമമായി കാര്യങ്ങൾ നടന്നുപോയെന്നു വരാം.
എന്നാൽ തുടർന്ന് മറ്റു വരുമാനമില്ലാത്തവരെപ്പോലെ ചെലവിനായി എടുക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള തുക കയ്യിലുള്ള റിട്ടയർമെന്റ് ഫണ്ടിലേക്കു കൂട്ടിച്ചേർക്കാൻ സാധിക്കാതെ വരും. പണപ്പെരുപ്പംമൂലം ചെലവുകൾ വർധിക്കുമെന്നതിനാൽ കയ്യിലെ ഫണ്ട് വർഷങ്ങൾ കഴിയുംതോറും കുറഞ്ഞുവരും. കുറെ വർഷങ്ങൾ കഴിയുമ്പോൾ അതു പൂർണമായി വിനിയോഗിച്ചു തീരുന്ന ഘട്ടവും വരാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാനായി മുൻകൂട്ടിത്തന്നെ തുക സമാഹരിച്ചുതുടങ്ങുകയാണ് ഏകമാർഗം.
ഇപ്പോൾ 45 വയസ്സുള്ള താങ്കളുടെ കാര്യം എടുക്കാം. അത്യാവശ്യ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ പര്യാപ്തമാണോ എന്നാണ് അറിയേണ്ടത്. ഇവിടെ സാമ്പത്തിക കാര്യങ്ങളെക്കാളുപരി കുടുംബകാര്യങ്ങൾകൂടി പരിഗണിക്കേണ്ടിവരുന്നുണ്ട്. എന്നാൽ വിശദാംശങ്ങൾ കുറവായതിനാൽ പറയുന്ന നിർദേശങ്ങൾ എത്രമാത്രം ഉചിതമായിരിക്കും എന്ന കാര്യത്തിൽ സംശയം ഉണ്ട്. എന്നിരുന്നാലും ഇപ്പോൾ സമാഹരിച്ചിരിക്കുന്ന തുക തുടർന്നുള്ള ജീവിതത്തിൽ എങ്ങനെ വിനിയോഗിക്കാനാവും എന്നു നോക്കാം. താങ്കളുടെ വരുമാനത്തെ പൂർണമായും ആശ്രയിച്ചാണ് ഭാര്യയും കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം മുന്നോട്ടുപോകുന്നത്.
അതുകൊണ്ടുതന്നെ താങ്കളുടെ വരുമാനത്തിനു വളരെ പ്രാധാന്യം ഉണ്ട് എന്ന കാര്യം അറിയാമല്ലോ. ഇപ്പോൾ താങ്കളുടെ ആകെ സമ്പാദ്യം ഓഹരിയധിഷ്ഠിത മ്യൂച്വൽഫണ്ടിൽ 1.50 കോടിയും ഓഹരികളിൽ 20 ലക്ഷം രൂപയും കൂടാതെ 10 ലക്ഷം വീതം സ്ഥിര നിക്ഷേപത്തിലും ചിട്ടിയിലും ആണല്ലോ ഉള്ളത്. ഇതിൽ ചിട്ടി കമ്മിഷൻ കുറച്ച് 9.50 ലക്ഷം രൂപ കിട്ടുമെന്നു പ്രതീക്ഷിക്കാം. 2009മുതൽ മ്യൂച്വൽ ഫണ്ടിലും ഓഹരികളിലുമായി നിക്ഷേപങ്ങൾ നടത്തി വന്നിരുന്നത് നല്ല കാര്യമാണ്. താങ്കൾ ഉടനെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു വരാനാണല്ലോ ഉദ്ദേശിക്കുന്നത്.
∙ മാസം വേണം ഒരു ലക്ഷം രൂപ
നാട്ടിൽ എത്തിയശേഷം പ്രതിമാസം ഒരു ലക്ഷം രൂപ ജീവിതച്ചെലവുകൾക്കു േവണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുകയ്ക്ക് 6% പണപ്പെരുപ്പം കണക്കാക്കിയാൽ 80 വയസ്സുവരെ ലഭിക്കുന്നതിന് ഇന്ന് 3.5 കോടി രൂപ േവണ്ടിവരും. ഇപ്പോൾ ആകെ സമാഹരിച്ചിരിക്കുന്ന തുക 1.90 കോടി രൂപയാണ്. ഇതിൽനിന്ന് ജീവിതലക്ഷ്യങ്ങൾക്ക് ആവശ്യമായ തുക കത്തിൽ പറയാത്തതുകൊണ്ട് ഇപ്പോൾ സമാഹരിച്ചിരിക്കുന്ന തുകയിൽ 40 ലക്ഷം രൂപ ഈ ലക്ഷ്യങ്ങൾക്കായി നീക്കിവയ്ക്കുന്നു. മ്യൂച്വൽഫണ്ടിൽ സമാഹരിച്ച 1.50 കോടി രൂപ റിട്ടയർമെന്റിനായി വിനിയോഗിക്കാം. എന്നാൽ ഈ തുക താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ പ്രതിമാസ ചെലവുകൾ കഴിയാൻ പര്യാപ്തമല്ല എന്ന് നേരത്തേ കണ്ടതാണ്.
റിട്ടയർമെന്റിനാവശ്യമായ തുക മുഴുവനായും ഇക്വിറ്റി ഫണ്ടിൽ നിലനിർത്തി റിട്ടയർമെന്റ് പീരിയഡ് മുന്നോട്ടുകൊണ്ടുപോവുക എന്നതും റിസ്കാണ്. ഇത്തരത്തിൽ മ്യൂച്വൽഫണ്ടിൽ നിലനിർത്തുകയും നിക്ഷേപത്തിനു ശരാശരി 12% വളർച്ച ലഭിക്കുകയും ചെയ്താൽ 65 വയസ്സുവരെ മുന്നോട്ടുപോകാനുള്ള തുക മാത്രമേ ഉണ്ടാകൂ. ഈ രീതിയിൽ നിക്ഷേപം നിലനിർത്തുന്നതിനോടു യോജിക്കുന്നില്ല എന്ന കാര്യംകൂടി ചേർക്കുന്നു.
∙ ചെലവു ചുരുക്കി അധിക വരുമാനം കണ്ടെത്തണം
ജീവിതച്ചെലവുകൾ 60,000 രൂപയിൽ നിർത്തുകയും നാട്ടിലെത്തിയശേഷം അടുത്ത ഒരു വർഷത്തിനുള്ളിൽ അതായത്, താങ്കളുടെ 46–ാം വയസ്സിൽ മാസം 75,000 രൂപയുടെ അധിക വരുമാനം 55 വയസ്സുവരെ കണ്ടെത്താനുള്ള വഴിയുണ്ടെങ്കിൽ താങ്കൾക്ക് 1.50 കോടി രൂപ ഉപയോഗിച്ച് 80 വയസ്സുവരെ ജീവിക്കാനാകും. അതേ സമയം ചെലവ് 50,000 രൂപയിൽ നിർത്തുകയും 40,000 രൂപയുടെ മാസവരുമാനം 55 വയസ്സുവരെ കണ്ടെത്താനായാലും ഈ തുക പര്യാപ്തമാണ്. പ്രതീക്ഷിക്കുന്ന വരുമാനത്തിൽ 3% വർധന കൂടി ഇവിടെ കണക്കാക്കിയിട്ടുണ്ട്.
ജോലിക്കു പോകാതെ കൃഷിചെയ്യാനാണ് താൽപര്യം എന്നു പറഞ്ഞിട്ടുണ്ടല്ലോ? ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്താൽ മേൽപറഞ്ഞ അധിക വരുമാനം നേടാൻ ബുദ്ധിമുട്ടുണ്ടാകില്ല. നഴ്സായ ഭാര്യയ്ക്ക് ഭാവിയിൽ ജോലിക്കുപോകാനായാൽ അതും ന്യായമായ വരുമാനവർധനയ്ക്ക് അവസരം ഒരുക്കും. കൈവശമുള്ള ഭൂമി, സ്വർണം എന്നീ ആസ്തികളുടെ മൂല്യം ഭാവിയിൽ വർധിക്കുന്നതാണ്. അവശ്യസന്ദർഭങ്ങളിൽ ഇവ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പലവിധ രീതിയിൽ നോക്കിയിട്ടും ഇപ്പോൾ സമാഹരിച്ചിരിക്കുന്ന തുക റിട്ടയർമെന്റിനു പര്യാപ്തമല്ല എന്നാണു കാണുന്നത്.
എന്നിരുന്നാലും ചെലവു ചുരുക്കുന്നതിനോടൊപ്പം ഒരു അധികവരുമാനംകൂടി കണ്ടെത്താനായാൽ ഒരു പരിധിവരെ ഈ തുക ഉപയോഗിച്ചു മുന്നോട്ടുപോകാനാകും. ജീവിതച്ചെലവുകൾ അൻപതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ നിർത്തുന്നതിനോടൊപ്പം എഴുപത്തയ്യായിരത്തോളം രൂപയുടെ പ്രതിമാസ വരുമാനംകൂടി കണ്ടെത്താനായാൽ ഉടൻ വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാം. താങ്കൾ സാമ്പത്തികംമാത്രം നോക്കിയല്ലല്ലോ ഇപ്പോൾ വിരമിക്കാനായി ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ മേൽപറഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കുക.
(മലയാള മനോരമ സമ്പാദ്യത്തിന്‍റെ മെയ് ലക്കം ഹാപ്പി ലൈഫ് പംക്തിയിൽ പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ലക്ഷ്യങ്ങളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക. ഇ–മെയിൽ : sampadyam@mm.co.in വാട്സാപ്പ്–9207749142)