‘രാത്രി മെസഞ്ചറിൽ വിളി; ആ കണ്ണുകൾ പെണ്ണുടുപ്പുകളുടെ നീളമളക്കും; സോഷ്യൽ മീഡിയ ആണുങ്ങൾ ആർമാദിക്കുന്നിടം’
സൈബറിടത്തിലെ ചില മലയാളി പുരുഷൻമാർക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിംസയുടെയും ലൈംഗിക അതിക്രമങ്ങളുടെയും മാത്രം ഭാഷയിൽ അവർ സ്ത്രീ പ്രൊഫൈലുകളിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? പഴയ മൂത്രപ്പുര സാഹിത്യത്തിന് അതെഴുതിയിടുന്ന നാലു ചുവരുകളുടെ മറവിയെങ്കിലുമുണ്ടായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലെ വിശാലലോകത്താകട്ടെ യാതൊരു ഒളിവും മറവുമില്ലാതെയാണല്ലോ അസഭ്യ വർത്തമാനങ്ങളും വ്യക്തി അധിക്ഷേപങ്ങളും ബലാൽസംഗ ഭീഷണികളുമെല്ലാം പ്രദർശിപ്പിക്കുന്നത്. കുട്ടികളും കൗമാരക്കാരുമുൾപ്പെടെയുള്ള വലിയൊരു സമൂഹം നിയന്ത്രണങ്ങളൊന്നുമില്ലാതെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ കാലത്ത് ഇത്തരം അപരിഷ്കൃത മനസ്സുകൾ സമൂഹശരീരത്തിനു മേൽ സൃഷ്ടിക്കുന്ന പരുക്കുകൾ വെളിച്ചത്തു വരിക ഒരുപക്ഷേ നാളുകൾക്കു ശേഷമാകാം. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ് ഫേക്ക് വിഡിയോകൾ വ്യക്തികളുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്വകാര്യയ്ക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. അഭിനേതാക്കളും പ്രശസ്തരായ വ്യക്തികളും മാത്രമല്ല, സാധാരണ സ്ത്രീകൾ വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം വിർച്വൽ ബലാൽസംഗങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്നു.
സൈബറിടത്തിലെ ചില മലയാളി പുരുഷൻമാർക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിംസയുടെയും ലൈംഗിക അതിക്രമങ്ങളുടെയും മാത്രം ഭാഷയിൽ അവർ സ്ത്രീ പ്രൊഫൈലുകളിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? പഴയ മൂത്രപ്പുര സാഹിത്യത്തിന് അതെഴുതിയിടുന്ന നാലു ചുവരുകളുടെ മറവിയെങ്കിലുമുണ്ടായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലെ വിശാലലോകത്താകട്ടെ യാതൊരു ഒളിവും മറവുമില്ലാതെയാണല്ലോ അസഭ്യ വർത്തമാനങ്ങളും വ്യക്തി അധിക്ഷേപങ്ങളും ബലാൽസംഗ ഭീഷണികളുമെല്ലാം പ്രദർശിപ്പിക്കുന്നത്. കുട്ടികളും കൗമാരക്കാരുമുൾപ്പെടെയുള്ള വലിയൊരു സമൂഹം നിയന്ത്രണങ്ങളൊന്നുമില്ലാതെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ കാലത്ത് ഇത്തരം അപരിഷ്കൃത മനസ്സുകൾ സമൂഹശരീരത്തിനു മേൽ സൃഷ്ടിക്കുന്ന പരുക്കുകൾ വെളിച്ചത്തു വരിക ഒരുപക്ഷേ നാളുകൾക്കു ശേഷമാകാം. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ് ഫേക്ക് വിഡിയോകൾ വ്യക്തികളുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്വകാര്യയ്ക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. അഭിനേതാക്കളും പ്രശസ്തരായ വ്യക്തികളും മാത്രമല്ല, സാധാരണ സ്ത്രീകൾ വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം വിർച്വൽ ബലാൽസംഗങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്നു.
സൈബറിടത്തിലെ ചില മലയാളി പുരുഷൻമാർക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിംസയുടെയും ലൈംഗിക അതിക്രമങ്ങളുടെയും മാത്രം ഭാഷയിൽ അവർ സ്ത്രീ പ്രൊഫൈലുകളിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? പഴയ മൂത്രപ്പുര സാഹിത്യത്തിന് അതെഴുതിയിടുന്ന നാലു ചുവരുകളുടെ മറവിയെങ്കിലുമുണ്ടായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലെ വിശാലലോകത്താകട്ടെ യാതൊരു ഒളിവും മറവുമില്ലാതെയാണല്ലോ അസഭ്യ വർത്തമാനങ്ങളും വ്യക്തി അധിക്ഷേപങ്ങളും ബലാൽസംഗ ഭീഷണികളുമെല്ലാം പ്രദർശിപ്പിക്കുന്നത്. കുട്ടികളും കൗമാരക്കാരുമുൾപ്പെടെയുള്ള വലിയൊരു സമൂഹം നിയന്ത്രണങ്ങളൊന്നുമില്ലാതെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ കാലത്ത് ഇത്തരം അപരിഷ്കൃത മനസ്സുകൾ സമൂഹശരീരത്തിനു മേൽ സൃഷ്ടിക്കുന്ന പരുക്കുകൾ വെളിച്ചത്തു വരിക ഒരുപക്ഷേ നാളുകൾക്കു ശേഷമാകാം. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ് ഫേക്ക് വിഡിയോകൾ വ്യക്തികളുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്വകാര്യയ്ക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. അഭിനേതാക്കളും പ്രശസ്തരായ വ്യക്തികളും മാത്രമല്ല, സാധാരണ സ്ത്രീകൾ വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം വിർച്വൽ ബലാൽസംഗങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്നു.
സൈബറിടത്തിലെ ചില മലയാളി പുരുഷൻമാർക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിംസയുടെയും ലൈംഗിക അതിക്രമങ്ങളുടെയും മാത്രം ഭാഷയിൽ അവർ സ്ത്രീ പ്രൊഫൈലുകളിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്?
പഴയ ‘മൂത്രപ്പുര സാഹിത്യ’ത്തിന് അതെഴുതിയിടുന്ന നാലു ചുവരുകളുടെ മറവിയെങ്കിലുമുണ്ടായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലെ വിശാലലോകത്താകട്ടെ യാതൊരു ഒളിവും മറവുമില്ലാതെയാണല്ലോ അസഭ്യ വർത്തമാനങ്ങളും വ്യക്തി അധിക്ഷേപങ്ങളും ബലാത്സംഗ ഭീഷണികളുമെല്ലാം പ്രദർശിപ്പിക്കുന്നത്. കുട്ടികളും കൗമാരക്കാരുമുൾപ്പെടെയുള്ള വലിയൊരു സമൂഹം നിയന്ത്രണങ്ങളൊന്നുമില്ലാതെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ കാലത്ത് ഇത്തരം അപരിഷ്കൃത മനസ്സുകൾ സമൂഹശരീരത്തിനു മേൽ സൃഷ്ടിക്കുന്ന പരുക്കുകൾ വെളിച്ചത്തു വരിക ഒരുപക്ഷേ നാളുകൾക്കു ശേഷമാകാം.
നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ് ഫേക്ക് വിഡിയോകൾ വ്യക്തികളുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്വകാര്യതയ്ക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. അഭിനേതാക്കളും പ്രശസ്തരായ വ്യക്തികളും മാത്രമല്ല, സാധാരണ സ്ത്രീകൾ വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം വിർച്വൽ ബലാത്സംഗങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്നു. സ്ത്രീ പ്രൊഫൈലുകളിലെ കമന്റ് ബോക്സുകളിൽ ദ്വയാർഥ പ്രയോഗങ്ങൾ നടത്തുക, അസ്വസ്ഥതയുളവാക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക, മെസഞ്ചറിൽ അനുവാദമില്ലാതെ ചാറ്റ് ചെയ്യാൻ ശ്രമിക്കുക, ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാലും തുടർന്നും ഇടപെട്ടുകൊണ്ടിരിക്കുക തുടങ്ങി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിർത്തികൾ തുടരെ ലംഘിക്കുന്ന തരത്തിലാണു ചില മലയാളി പുരുഷൻമാരുടെയെങ്കിലും സമൂഹമാധ്യമ ഇടപെടലുകൾ.
പുരുഷ പേരുകളുള്ള ഒറിജനൽ പ്രൊഫൈലുകളിൽനിന്നും വ്യാജ സ്ത്രീ പേരുകളിലും വിദേശ പേരുകളിലുമായി ഒളിഞ്ഞിരിക്കുന്ന വ്യാജ പ്രൊഫൈലുകളിൽ നിന്നുമാണ് ഏറ്റവുമധികം ശല്യമുണ്ടാകുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ വിവിധ മേഖലകളിൽ സജീവമായ സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നു. മികച്ച ഫോളോവേഴ്സ് ഉള്ള, പ്രശസ്തരായ സ്ത്രീകളാണെങ്കിൽ അസ്വസ്ഥത ജനിപ്പിക്കുന്ന ഇടപെടലുകളുടെയും അപഹസിക്കലുകളുടെയും രൂക്ഷത വർധിക്കും.
രാഷ്ട്രീയ നിലപാടുകളുൾപ്പെടെ തങ്ങളുടെ അഭിപ്രായങ്ങളോടു യോജിക്കാത്ത പോസ്റ്റുകൾ ഇടുന്ന സ്ത്രീകളെ ലൈംഗിക അധിക്ഷേപം (ഇതു പലപ്പോഴും ബലാത്സംഗ ഭീഷണി പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലേക്കും നീളാറുണ്ട്) നടത്തി നിശബ്ദരാക്കാമെന്നു ചിന്തിക്കുന്നവരാണ് ഇത്തരം കമന്റുകളും ചിത്രങ്ങളും ഇടുന്ന പുരുഷൻമാരിൽ ഭൂരിഭാഗവും. ആൺകോയ്മാ വാദം (പാട്രിയാർക്കി) വീടുകളിലോ സമൂഹത്തിലോ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. സ്ത്രീ സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്ന എല്ലാ മേഖലകളിലേക്കും കടന്നു കയറാനും ആൺ ആധിപത്യം പുനഃസ്ഥാപിക്കാനും ഇക്കൂട്ടർ എന്നും ശ്രമിച്ചുകൊണ്ടിരിക്കും. അധികാരം, ഭീഷണി, ലൈംഗിക അധിക്ഷേപം തുടങ്ങി ഏതു മാർഗവും അതിനായി സ്വീകരിക്കുകയും ചെയ്യും. താരതമ്യേന ജനാധിപത്യപരമായും സ്വതന്ത്രമായും പ്രവർത്തിക്കുന്ന സമൂഹമാധ്യമങ്ങൾ ഇത്തരം വെട്ടുക്കിളിക്കൂട്ടങ്ങളുടെയും ചെന്നായ്ക്കൂട്ടങ്ങളുടെയും വിഹാരരംഗമായും മാറുന്നു.
∙ ‘എന്നെ അപമാനിക്കുന്നവരെ പബ്ലിക് ആയി ശിക്ഷിക്കും’
ഫെയ്സ്ബുക്കിൽ ധാരാളം ഫോട്ടോകളിടുന്ന സ്ത്രീകൾ പ്രണയത്തിനോ ലൈംഗികതയ്ക്കോ താൽപര്യപ്പെടുന്നവരാണെന്ന ധാരണ ചുരുക്കം ചില പുരുഷൻമാർക്കെങ്കിലും ഉണ്ടെന്നു ചൂണ്ടിക്കാട്ടുന്നു എഴുത്തുകാരി സ്മിത ഗിരീഷ്. ‘2010 മുതൽ ഇന്നു വരെ കൃത്യമായി ഫെയ്സ്ബുക് ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. അതിനു മുൻപ് ഓർക്കുട്ടിലും സജീവമായിരുന്നു. ക്രിയേറ്റീവ് ആയ വ്യക്തി ആയതിനാലും എഴുതാനുള്ള താൽപര്യമുള്ളതിനാലുമാണിത്. മലയാളം ഫോണ്ട് വന്നതിനുശേഷം കവിതകൾ ഉൾപ്പെടെയുള്ള എന്റെ എഴുത്തുകളെല്ലാം ആദ്യം വരുന്നത് ഫെയ്സ്ബുക്കിലാണ്. കൂടാതെ, ആദ്യകാലം മുതൽ ധാരാളം ഫോട്ടോകളും ഞാൻ ഇടുമായിരുന്നു. സമൂഹം സ്ത്രീകൾക്കായി വച്ചിട്ടുണ്ടെന്നു കരുതപ്പെടുന്ന ചില അളവുകോലുകൾക്കെതിരായ എന്റെ നിരന്തര സമരമാണ് ഈ തുടരെ തുടരെയുള്ള ഫോട്ടോകളിടുന്ന രീതി. എല്ലാവരും പോകുന്ന ഒരു ദിശയിൽ കൂടിയല്ലല്ലോ ഞാൻ പോകുന്നത്. എന്നാൽ, എന്റെ ഓരോ ഇടപെടലുകളും അതു രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുപാടുപേരുണ്ട്. സൈബർ ഇടത്തിൽ ഫോട്ടോകളിടുന്ന, റീലുകളിടുന്ന, പാട്ടുപാടുന്ന, അഭിനയിക്കുന്ന, ക്രിയേറ്റീവ് ആയി ഇടപെടുന്ന സ്ത്രീകളൊക്കെ പ്രണയപരവശരായി കഴിയുന്നവരാണെന്നും അവരെ സ്വന്തമാക്കാൻ പറ്റുമെന്നും ചിന്തിക്കുന്നവരാണു വലിയൊരു ശതമാനമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
മറ്റൊരു പ്രശ്നമുള്ളത് ഫോട്ടോകളിടുമ്പോഴാണ്. ഒരു ദിവസം ഞാനൊരു ഫോട്ടോയിട്ടപ്പോൾ ഒരാൾ വന്ന് കാനായിയുടെ ശിൽപം പോലെ എന്നൊരു കമന്റിട്ടു. ഞാൻ അതു സ്ക്രീൻ ഷോട്ട് സഹിതം ഫെയ്സ്ബുക്കിൽ എഴുതി. കൂടാതെ ഔദ്യോഗികമായി പരാതിയും നൽകി. മറ്റൊരാൾ രാത്രി വളരെ വൈകി മെസഞ്ചറിൽ വിളിച്ച ഒരനുഭവമുണ്ടായി. അന്നു തന്നെ ഞാൻ ടൈം ലൈനിൽ പോയി ഇത്തരം വിളികൾ അനാവശ്യമാണ് എന്ന് എഴുതി. അയാൾ പിന്നീടും അതു ന്യായീകരിക്കാൻ വന്നു. കുടിച്ച ശേഷമാണ് അയാൾ വിളിച്ചതെന്നും എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നും അഭ്യർഥിച്ച് അയാളുടെ ഭാര്യ പിന്നീടു വിളിക്കുകയുണ്ടായി. എന്നെ രഹസ്യമായി അപമാനിക്കാൻ ശ്രമിക്കുന്നവരെയെല്ലാം അതേ നാണയത്തിൽ പബ്ലിക് ആയി ശിക്ഷിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.
പിന്നെ, സ്ഥിരമായി സമൂഹമാധ്യമങ്ങളിലെ എന്റെ നയം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ് ഇടുന്നതിനാലാകാം, ഇപ്പോൾ ശല്യപ്പെടുത്തലുകൾ കുറവാണ്. അതിനാൽ സൈബർ ഇടം എനിക്ക് കൂടുതൽ ശല്യങ്ങളില്ലാതെ ഉപയോഗിക്കാൻ ഇപ്പോൾ സാധിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലും സ്വകാര്യത എന്നൊന്ന് ഉണ്ടെന്ന് എന്നാണു നമ്മൾ മനസ്സിലാക്കുക. ഒരാൾ ഒരു പോസ്റ്റ് ഇടുന്നതിനു താഴെ എന്തൊക്കെ എഴുതാം എന്നുണ്ട്. ഇപ്പോൾ സിനിമാ നടികളുടെയൊക്കെ പോസ്റ്റിനു താഴെയും ചിത്രങ്ങൾക്കു താഴെയും എത്രമാത്രം വൃത്തികേടുകളാണ് ആളുകൾ എഴുതിയിടുന്നത്. അതൊക്കെ വായിച്ചുനോക്കിയാൽ ഈ സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നതെന്നോർത്ത് ഭീതി തോന്നും. എന്റെ സുഹൃത്തുക്കളായ വനിതാ മാധ്യമപ്രവർത്തകരുടെ പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ വരാറുള്ള അസഭ്യപദപ്രയോഗങ്ങൾ കാണുമ്പോൾ സങ്കടം തോന്നും. പ്രശസ്തരായ സ്ത്രീകളുടെ പ്രൊഫൈലിനു താഴെ ചിലർ അവരുടെ എല്ലാ കോംപ്ലക്സും അസൂയയും ചൊരിയുന്ന കമന്റുകൾ ഇടുന്നത് മലയാളിയുടെ വളരെ പരിതാപകരമായ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്. ആരെപ്പറ്റിയും എന്തും പറയാം എന്നു ചിലർ കരുതുന്നതിന് സമൂഹമെന്ന നിലയിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും’. സ്മിത പറഞ്ഞു.
∙ ‘ഭയപ്പെടുന്നത് ഫേക്ക് ഐഡികളെ’
സൈബറിടങ്ങളിൽ ഏറ്റവും ഭയപ്പെടുന്നത് വ്യാജ ഐഡികളിൽനിന്നുള്ള ‘മാസ്ക്യുലൈൻ ടോക്സിസിറ്റി’ നിറഞ്ഞ ആക്രമണങ്ങളെയാണെന്നു പറയുന്നു എഴുത്തുകാരി ഐശ്വര്യ കമല. ‘ഞാൻ ഒരിക്കൽ മുഖ്യമന്ത്രി സംബന്ധിച്ചൊരു പരിപാടിയുടെ ആങ്കറിങ് ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന നിലയിൽ ‘കമന്റ് തൊഴിലാളികൾ’ വന്നു മോശമായി പ്രതികരിക്കുകയുണ്ടായി. പിന്നെ ഒരുകൂട്ടരുടേത് അസഹ്യമായ ‘സ്റ്റോക്കർ വൈബ്’ (Stalker vibe) ആണ്. എല്ലാ പോസ്റ്റുകളിലും ഇവരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാൻ നിർബന്ധിക്കുന്ന കമന്റ്‌സിടുക, ഓൺലൈൻ ആയി കണ്ടാൽ നിർത്താതെ സന്ദേശങ്ങളയയ്ക്കുക, വിളിക്കുക എന്നിങ്ങനെ വിടാതെ പിന്തുടരുന്നവരുണ്ട്. ഇത് ഒരാളല്ല. ഒരാളെ നമ്മൾ ബ്ലോക്ക് ചെയ്താൽ തൊട്ടടുത്ത ദിവസം അടുത്തയാൾ വരും. അയാളെ ബ്ലോക്ക് ചെയ്താൽ അടുത്ത നിമിഷം അടുത്തയാൾ വരും. ഇത്തരം മനോവൈകൃതങ്ങൾ ഇവർക്കൊരു രസകരമായ പ്രവൃത്തിയായിരിക്കണം. യഥാർഥലോകത്ത് പുറകേ നടന്നു ശല്യപ്പെടുത്തുന്നതിന്റെ വിർച്വൽ രൂപം തന്നെ. കൃത്യമായ ഐഡന്റിറ്റിയോടെ സുരക്ഷിതമായൊരു ‘സൈബർ ഡെമോഗ്രാഫിക്ക് സർക്കിൾ’ നിലനിർത്തുക ഇന്ന് മലയാളി സ്ത്രീകൾക്ക് വളരെ ക്ലേശകരമാണ്. ഇത് ഒരു സർക്കിളിൽ ഒരു സ്ത്രീ രൂപപ്പെടുത്തിയെടുക്കുന്നത് വലിയ ബുദ്ധിമുട്ടു സഹിച്ചു തന്നെയാണ്.
പുരുഷൻമാരെപ്പോലെ വലിയൊരു വലയത്തിലേക്ക് അതു വികസിപ്പിക്കാൻ സ്ത്രീകൾക്കു സാധിക്കാത്തത് ഈ സ്റ്റോക്കിങ് കൊണ്ടും വളഞ്ഞിട്ടാക്രമണം കൊണ്ടുമാണ്. ഒരാൾക്ക് 5000 ഫ്രണ്ട്സും 10,000 ഫോളോവേഴ്സുമുണ്ടെങ്കിൽ ആ 15,000 മനുഷ്യരാണ് ഒരാളുടെ ഡെമോഗ്രാഫിക് സർക്കിൾ. അതിലെത്ര പേർ നേരിട്ട് അറിയാവുന്നവരാകും, എത്ര പേർ മ്യൂച്വൽ ഫ്രണ്ട്സ് വഴി വന്നവരാകും, എത്ര പേർ ആദ്യമായി വന്നവരാകും തുടങ്ങിയ പ്രശ്നങ്ങളുണ്ട്. അതിലെത്രപേർ നെഗറ്റീവ് ആയിരിക്കും എത്ര പേർ ജെനുവിൻ ആയിരിക്കും തുടങ്ങിയ കാര്യങ്ങളുമുണ്ട്. ഇവയെല്ലാം നേരിട്ടു തങ്ങളുടെ സോഷ്യൽ പ്രൊഫൈൽ നടത്തിക്കൊണ്ടുപോകുക സ്ത്രീക്ക് ഒട്ടുമേ എളുപ്പമല്ല.
അതുകൊണ്ടു തന്നെയാണു പലരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ ലോക്കിട്ട് വയ്ക്കുന്നതും. വിർച്വൽ സ്പേസിൽ നമ്മുടെ സ്ത്രീകൾ എത്രമാത്രം അരക്ഷിതരാണ് ഇന്ന് എത്രപേർക്ക് അറിയുമോ എന്തോ! നമ്മുടെ ഭാഷയിലെ ഭൂരിഭാഗം അസഭ്യപദങ്ങളും സ്ത്രീവിരുദ്ധ പദങ്ങളാണല്ലോ. ഫേക്ക് ഐഡികളിൽ നിന്നു വരുന്ന അസഭ്യവർഷങ്ങളത്രയും ഇതുപോലത്തെ പദപ്രയോഗങ്ങളുപയോഗിച്ചാണ്. അതു സ്ഥിരമായി കേൾക്കേണ്ടിയും കാണേണ്ടിയും വരുന്ന ഒരാളുടെ മനസ്സിനുണ്ടാകുന്ന പോറൽ എത്രമാത്രമായിരിക്കും’. ഐശ്വര്യ ചൂണ്ടിക്കാട്ടി.
∙ ‘ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളിൽ 99 ശതമാനവും ആണുങ്ങൾ’
2017ൽ ആദ്യമായി ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോൾ സ്വന്തം മുഖം വ്യക്തമായി കാണും വിധം പ്രൊഫൈൽ പിക് വച്ചപ്പോൾ ‘കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ സ്വന്തം മുഖവും ഫിഗറും സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാറില്ല, ഇതൊന്നുമത്ര സേഫ് അല്ല’ എന്ന് പറഞ്ഞുപദേശിച്ച ആൺസുഹൃത്തിനെ ഓർക്കുന്നുവെന്നു പറയുന്നു എഴുത്തുകാരി പുണ്യ സി.ആർ. ‘അന്ന് അതുകേട്ട് പതിനേഴുവയസ്സുകാരിയായ ഞാൻ ചെറുതായൊന്നു പരിഭ്രമിച്ചുവെങ്കിലും പ്രൊഫൈൽ ഫോട്ടോ മാറ്റി പകരം റോസാപ്പൂവിന്റെ പടം വയ്ക്കാനൊന്നും നിന്നില്ല. സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയ കാലം തൊട്ട് ഇന്നുവരേയ്ക്കും ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെ എണ്ണം ഏറെയാണ്. അതിൽ 99 ശതമാനവും ആണുങ്ങൾ- ആണുങ്ങളുടെ ഫേക്ക് അക്കൗണ്ടുകൾ. ചെറിയ flirting മുതൽ ഭീഷണി മെസേജുകൾ വരെ മെസഞ്ചറുകളിൽ വന്നിട്ടുണ്ട്.
പലതും ആദ്യമൊക്കെ വലിയ അരക്ഷിതാവസ്ഥകൾക്കും മാനസികപിരിമുറുക്കങ്ങൾക്കും ഇടയാക്കുമായിരുന്നു. പിന്നെപ്പിന്നെ നേരിടാനുള്ള വഴികൾ കണ്ടുപിടിച്ചു. ആണുങ്ങൾ ആർമാദിക്കുന്ന ഇടങ്ങളാണ് സമൂഹമാധ്യമങ്ങൾ. അവിടെ, സ്ത്രീകളുടെ പേരിൽ തുടങ്ങുന്ന ആൺ ഫേക്ക് ഐഡികൾ മുതൽ സ്ത്രീകളുടെ മുഖവും ശരീരഭാഗങ്ങളും ലൈംഗികവൽക്കരിച്ച് ആഘോഷമാക്കുന്ന അശ്ലീല അക്കൗണ്ടുകൾ വരെയുണ്ട്. പെണ്ണുടുപ്പുകളുടെ നീളം മുതൽ പെൺനടപ്പുകളുടെ താളം വരെ ആൺകണ്ണുകൾ അളന്നെടുക്കും. ‘ഇല വന്ന് മുള്ളിൽ വീണാലും മുള്ളു വന്ന് ഇലേൽ വീണാലും...’ എന്ന് നിരന്തരം ഓക്കാനിക്കും!’ പുണ്യ ചൂണ്ടിക്കാട്ടുന്നു.
∙ ‘വ്യക്തിഹത്യയ്ക്ക് ചിലപ്പോൾ ആൺ–പെൺ വ്യത്യാസമില്ല’
സമൂഹമാധ്യമങ്ങളില്‍ വളരെ ജെനുവിൻ ആയ ആൺ–പെൺ സൗഹൃദങ്ങളുണ്ടെങ്കിലും പാട്രിയാർക്കൽ സൊസൈറ്റിയുടെ എല്ലാ പ്രതിഫലനങ്ങളും സൈബറിടത്തും ദൃശ്യമാണെന്നു പറയുന്നു എഴുത്തുകാരി നിഷ നാരായണൻ. ‘സ്ത്രീകളുടെ ആത്മപ്രകാശനങ്ങളെ അവഹേളനങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും അസൂയയോടെയും അഭിമുഖീകരിക്കുന്ന ആ പ്രത്യേക പുരുഷമനോഭാവത്തിന് സൈബറിടത്തിലും വലിയ മാറ്റമൊന്നുമില്ല. മാത്രമല്ല, അതിന്ന് കൂടുതൽ വിഷലിപ്തമായിരിക്കുന്നു. വ്യക്തിഹത്യയും അപവാദപ്രചരണവും ആണ് അടുത്തഘട്ടം. ഈ പ്രക്രിയകൾക്കൊന്നും ചില സമയത്ത് ലിംഗ വ്യത്യാസമില്ല എന്നതാണ് സത്യം. കടുത്ത രീതിയിൽ പ്രതികരിക്കാം, പൂർണമായും അവഗണിക്കാം. ഈ രണ്ട് മാർഗങ്ങളാണുള്ളത്. സ്വയബോധവും സെൽഫ് റെസ്പെക്ടുമുള്ള ഏതൊരു സ്ത്രീയും ഇവിടെ ആനന്ദത്തോടെ തന്നെ ജീവിക്കും’. നിഷയുടെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം.
∙ ‘പിന്നിൽ വലിയൊരു ഗൂഢസംഘം’
സമൂഹമാധ്യമങ്ങളിൽ പരിധിവിട്ടു പെരുമാറുന്നവരെ ഫിൽട്ടർ ഔട്ട് ചെയ്യാനുള്ള ആവശ്യത്തിനുള്ള സൗകര്യങ്ങൾ സമൂഹമാധ്യമങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് എഴുത്തുകാരി കൃപ അമ്പാടിയുടെ അഭിപ്രായം. ‘പതിനഞ്ചു വർഷത്തോളമായി ദിവസവും രണ്ടു മൂന്നു മണിക്കൂറെങ്കിലും സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കാറുള്ള വ്യക്തിയാണു ഞാൻ. എന്റെ സെൽഫ് മാർക്കറ്റിങ്ങിന്റെയും സെൽഫ് പ്രമോഷന്റെയും കൂടി ഇടമായിട്ടാണു സമൂഹമാധ്യമങ്ങളെ ഞാൻ കാണുന്നത്. ഇതിലുള്ള വിവിധ തരക്കാരെ ഞാൻ ഡീൽ ചെയ്യാറാണു പതിവ്. ഇതൊരു വിർച്വൽ വേൾഡ് ആയിട്ടാണു ഞാൻ വച്ചിട്ടുള്ളത് എന്നതിനാൽ ഇത്തരക്കാരുടെ ഇടപെടലുകൾ എനിക്കൊരു ശല്യമായി തോന്നിയിട്ടില്ല. ഇതൊരു മാർക്കറ്റിങ് സ്പേസ് ആയി ഞാൻ വിലയിരുത്തുന്നതിനാലാണ് ആ മനോഭാവം. സമൂഹമാധ്യമങ്ങളിലെ ആൾമാറാട്ടക്കാരെ കണ്ടുപിടിക്കാൻ കഴിയാത്തത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്ത്രീ നാമമുപയോഗിച്ചു പുരുഷൻമാർ നടത്തുന്ന സമൂഹമാധ്യമ ഇടപെടലുകളിൽ വലിയൊരു ചതിയുണ്ടെന്നു ഞാൻ കരുതുന്നു. ഒരുപക്ഷേ, അത്തരം ഇടപെടലുകൾക്കു പിന്നിൽ വലിയൊരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടാകാം’. കൃപ പറയുന്നു.
ഒരു പരിഷ്കൃത സമൂഹമാകാൻ നമ്മളിനിയും ഏറെദൂരം സഞ്ചരിക്കാനുണ്ടെന്ന് തെളിയിക്കുന്നു സൈബറിടത്തിലെ ഇത്തരം ഓരോ ആൺ (ഒളിഞ്ഞു) നോട്ടങ്ങളും. പെണ്ണ് കെട്ടിച്ചുവിടേണ്ടവളായ ഒരു സമൂഹം, ലോക്സഭാ തിരഞ്ഞെടുപ്പിൽ അൻപതുശതമാനത്തിലേറെ വോട്ടർമാർ സ്ത്രീകളായിരിക്കുമ്പോഴും പത്തു ശതമാനത്തോളം മാത്രം സ്ഥാനാർഥികൾ വനിതകളായിരിക്കുന്ന ഒരു സമൂഹം, ആൺകുട്ടികൾക്കു വീട്ടിലും നാട്ടിലും സവിശേഷാവകാശങ്ങൾ ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു സമൂഹം ഇവിടെ സജീവമായി നിലനിൽക്കുന്ന കാലത്തോളം സ്ത്രീകളെ സമൂഹത്തിലും സമൂഹമാധ്യമത്തിലും ഏറ്റവും മോശമായ രീതിയിൽ സമീപിക്കാം എന്നു വിശ്വസിക്കുന്ന ആണുങ്ങൾക്കു തന്നെയാകും ഭൂരിപക്ഷം.