‘ആവേശം’ മോഡൽ പാർട്ടി; ജയിലിൽ കൊലപാതക വാർഷികം; ഗുണ്ടകൾപറയുന്നു, ‘ഇത് ചങ്ങലക്കെണിയാണ്’
ഗുണ്ടകൾ മനുഷ്യശരീരം വെട്ടുകയും കുത്തുകയും മാത്രമല്ല, ആ ക്രൂരത സമൂഹമാധ്യമങ്ങളിലിട്ട് ആഘോഷിക്കുകയുമാണ്. ലൈക്കും ഷെയറും കൂടുമ്പോൾ ഗുണ്ട ഹീറോയാകുന്നു. ഗുണ്ടകൾ ഹീറോയാകുന്ന കേരളത്തിൽ അവരെ റോൾ മോഡലാക്കുകയാണു യുവത്വം. തൃശൂർ കൊട്ടേക്കാട് പാടശേഖരത്തിൽ ‘ആവേശം’ മോഡൽ പാർട്ടി നടത്തി ഗുണ്ടാസംഘം റീൽസ് ഇറക്കിയതു കഴിഞ്ഞയാഴ്ച. ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഘോഷമാണു ഗുണ്ടാനേതാവും സംഘവും നടത്തിയത്. ഇറങ്ങിയതിന്റെ ആഘോഷം നടത്തിയതു പാടത്താണെങ്കിൽ ഇരട്ടക്കൊലപാതകത്തിന്റെ വാർഷികാഘോഷം ഈ സംഘം ജയിലിൽ നടത്തി. വിയ്യൂർ സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിൽ കഴിയുമ്പോൾ രണ്ടു വർഷം മുൻപാണു മദ്യവും ഭക്ഷണവും വിളമ്പി ഇവർ ബ്ലോക്കിൽ ആഘോഷരാവ് സംഘടിപ്പിച്ചത്. മദ്യം കടത്താൻ സഹായിച്ചതു ചില ജയിൽ ഉദ്യോഗസ്ഥരാണ്. അവർക്ക് അതിനുള്ള പ്രതിഫലവും കിട്ടി. ആഘോഷം അടുത്തദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ജയിലിൽ നിന്നിറങ്ങിയശേഷമുള്ള ആഘോഷം വിവാദമായതോടെയാണ്, അന്നു ജയിലിൽ നടന്നതു കൊലപാതകത്തിന്റെ വാർഷികാഘോഷമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.

ഗുണ്ടകൾ മനുഷ്യശരീരം വെട്ടുകയും കുത്തുകയും മാത്രമല്ല, ആ ക്രൂരത സമൂഹമാധ്യമങ്ങളിലിട്ട് ആഘോഷിക്കുകയുമാണ്. ലൈക്കും ഷെയറും കൂടുമ്പോൾ ഗുണ്ട ഹീറോയാകുന്നു. ഗുണ്ടകൾ ഹീറോയാകുന്ന കേരളത്തിൽ അവരെ റോൾ മോഡലാക്കുകയാണു യുവത്വം. തൃശൂർ കൊട്ടേക്കാട് പാടശേഖരത്തിൽ ‘ആവേശം’ മോഡൽ പാർട്ടി നടത്തി ഗുണ്ടാസംഘം റീൽസ് ഇറക്കിയതു കഴിഞ്ഞയാഴ്ച. ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഘോഷമാണു ഗുണ്ടാനേതാവും സംഘവും നടത്തിയത്. ഇറങ്ങിയതിന്റെ ആഘോഷം നടത്തിയതു പാടത്താണെങ്കിൽ ഇരട്ടക്കൊലപാതകത്തിന്റെ വാർഷികാഘോഷം ഈ സംഘം ജയിലിൽ നടത്തി.
വിയ്യൂർ സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിൽ കഴിയുമ്പോൾ രണ്ടു വർഷം മുൻപാണു മദ്യവും ഭക്ഷണവും വിളമ്പി ഇവർ ബ്ലോക്കിൽ ആഘോഷരാവ് സംഘടിപ്പിച്ചത്. മദ്യം കടത്താൻ സഹായിച്ചതു ചില ജയിൽ ഉദ്യോഗസ്ഥരാണ്. അവർക്ക് അതിനുള്ള പ്രതിഫലവും കിട്ടി. ആഘോഷം അടുത്തദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ജയിലിൽ നിന്നിറങ്ങിയശേഷമുള്ള ആഘോഷം വിവാദമായതോടെയാണ്, അന്നു ജയിലിൽ നടന്നതു കൊലപാതകത്തിന്റെ വാർഷികാഘോഷമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.
∙ ഉറക്കമാണ് കൊച്ചി, ജാഗ്രതൈ
തിരുവനന്തപുരം ജില്ലയാണ് ഇപ്പോൾ ഗുണ്ടകളുടെ വിളയാട്ടകേന്ദ്രം. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും കേന്ദ്രീകരിച്ചു നടക്കുന്ന വികസന പ്രവർത്തനങ്ങളും അതിനോടു ചേർന്നു തഴച്ചുവളരുന്ന റിയൽ എസ്റ്റേറ്റ് കച്ചവടവുമാണ് ഇതിനു കാരണം. ഒപ്പം കള്ളപ്പണ ഇടപാടുകളും ലഹരിക്കച്ചവടവും. 10 വർഷം മുൻപുവരെ കൊച്ചിയായിരുന്നു ഗുണ്ടായിസത്തിന്റെ തലസ്ഥാനം. ഭായ് നസീർ, മരട് അനീഷ്, ചമ്പക്കര സിനോജ് അങ്ങനെ ഗുണ്ടകൾ അഴിഞ്ഞാട്ടം നടത്തിയ കൊച്ചി. ചമ്പക്കര സിനോജിനെ തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതോടെയാണ് കൊച്ചിയിലെ അധോലോക സംഘം ഭയന്നുതുടങ്ങിയത്.
ഡിഎംകെ നേതാവ് കതിരവനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതികളുടെ സംഘത്തെ പിടികൂടാൻ തമിഴ്‌നാട് പൊലീസ് ഡിണ്ടിഗലിൽ നടത്തിയ വെടിവയ്‌പിലാണു സിനോജ് കൊല്ലപ്പെട്ടത്. ഇതോടെ കൊച്ചിയിലെ ക്രിമിനൽ സിൻഡിക്കറ്റ് തകർന്നു. ഭായ് നസീറാണ് സിനോജിനെ ഒറ്റിയതെന്നു കേരള പൊലീസ് കഥയിറക്കി. അതു സിനോജിന്റെ ചങ്ങാതിയായ മരട് അനീഷിന്റെ ചെവിയിലും എത്തി. ആ തന്ത്രം വിജയം കണ്ടു. മരട് അനീഷും സംഘവും തിരിച്ചടിച്ചു. ചിറ്റൂർ ഇംതിയാസ് ഖാൻ കൊല്ലപ്പെട്ടു. ക്രിമിനൽ പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കെടുത്തിരുന്നില്ല ഇംതിയാസ് ഖാൻ. ബിസിനസിലായിരുന്നു കൂടുതൽ ശ്രദ്ധ.
മാന്യമായ കുടുംബജീവിതം നയിച്ചിരുന്ന ഇംതിയാസിന്റെ കൊലപാതകം നാട്ടുകാരെയും ബന്ധുക്കളെയും പൊലീസിനെയും ഞെട്ടിച്ചു. ഭായ് നസീറുമായി പുറംലോകം അറിയുന്ന ഒരടുപ്പവും ഇംതിയാസിനുണ്ടായിരുന്നില്ല. എന്നിട്ടും നസീറിന്റെ സാമ്പത്തികശക്തി ഇംതിയാസാണെന്ന് അനീഷ് വിശ്വസിച്ചു. കേസിൽ അറസ്റ്റിലായെങ്കിലും വിചാരണക്കോടതി അനീഷിനെയും കൂട്ടുപ്രതികളെയും വിട്ടയച്ചു. ഭായ് നസീറിന്റെ സംഘം വിട്ട് സ്വയം ക്വട്ടേഷൻ ഏറ്റെടുത്തു തുടങ്ങിയ ‘മോർച്ചറി ഷമീർ’ കൂടി കൊല്ലപ്പെട്ടതോടെ, ഇനി കുടിപ്പക തെരുവിൽ തീർക്കേണ്ടെന്ന തീരുമാനമെടുത്തു കൊച്ചിയിലെ ക്രിമിനൽ സിൻഡിക്കറ്റ്.
കൊച്ചിയിലെ രണ്ടു ഗുണ്ടാത്തലവന്മാരുടെ തുറന്നുപറച്ചിൽ:
∙ ഒരു ഗുണ്ടയുടെ ജീവിതം എങ്ങനെയാണ് ? മരട് അനീഷ് പറയുന്നു
ഗുണ്ടാത്തലവന്മാരുടെ ആഘോഷ ജീവിതം സിനിമയിൽ മാത്രമേയുള്ളൂ. എന്റെയൊക്കെ ജീവിതം ദുരിതവും ദുരന്തവും നിറഞ്ഞതാണ്. റീലുകളും സിനിമകളും കണ്ട് ഗുണ്ടകളാവാൻ ശ്രമിച്ചാൽ, നഷ്ടപ്പെടുന്നതു വലിയ സൗഭാഗ്യങ്ങളായിരിക്കും. കൊല്ലാനും മരിക്കാനുമുള്ള യന്ത്രങ്ങളായി നിങ്ങൾ തെരുവിൽത്തന്നെ തീരും. മനസ്സമാധാനമാണ് ഏറ്റവും വിലപ്പെട്ട സമ്പത്തും സൗഭാഗ്യവും. 16–ാം വയസ്സിൽ വഴിമാറിപ്പോയതാണ് എന്റെ ജീവിതം.
പൊലീസ് സ്റ്റേഷൻ, കോടതി, ജയിൽ... ഇതെല്ലാം എന്നാണ് ഒഴിവായിക്കിട്ടുക എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഇനി പന്ത്രണ്ടു കേസുകൾ ബാക്കിയുണ്ട്. കേസുകളുടെ എണ്ണം ‘പൂജ്യ’മാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. അടുത്ത ബന്ധുക്കളുടെ മുൻപിൽ പോലും ‘കുപ്രസിദ്ധ ഗുണ്ടാത്തലവനാണ്’. അതു കേൾക്കുന്ന മകന്റെ വേദന ഞാൻ കാണാറുണ്ട്. ഞാൻ എന്റെ മകനോടു പറയാറുള്ളത് ‘ആരെപ്പോലെയായാലും, നീ നിന്റെ അച്ഛനെപ്പോലെ ആവരു’തെന്നാണ്.
∙ അതിക്രമങ്ങളിൽ കൂടുതലും പ്രതികളാകുന്നതും ചെറുപ്പക്കാർ തന്നെയല്ലേ?
ഇന്നു ക്വട്ടേഷൻ പണിക്കു വരുന്ന യുവാക്കൾക്കു ലഹരിമരുന്നു നൽകിയാൽ മതി. ഉപയോഗിച്ചു തുടങ്ങിയാൽ അതു കിട്ടാൻ ആരെയും കൊല്ലും. ലഹരിമരുന്നിന്റെ വരവു നിയന്ത്രിച്ചാൽ പൊലീസിനു തീർക്കാവുന്ന ക്രിമിനൽ പ്രവർത്തനങ്ങളേ കേരളത്തിലുള്ളൂ. ആദ്യം പരിശോധിക്കേണ്ടതു രാത്രി കേരളത്തിൽ അങ്ങോളമിങ്ങോളം പായുന്ന മാലിന്യവണ്ടികളാണ്. രാസലഹരി വിതരണം ചെയ്യുന്നത് ഈ വണ്ടികളിലാണ്. ക്വട്ടേഷൻ പണി ചെയ്താൽ കിട്ടുന്നത് ഒന്നോ രണ്ടോ ലക്ഷം രൂപയായിരിക്കും. എന്നാൽ, അതിന്റെ പരുക്കുകൾ ചികിത്സിക്കാനും കേസ് നടത്താനും 10 ലക്ഷം രൂപ മതിയാകില്ല. ഈ പത്തുലക്ഷം സമ്പാദിക്കാൻ വീണ്ടും ക്വട്ടേഷൻ എടുക്കേണ്ടിവരും. ഈ ചങ്ങലക്കെണിയിൽനിന്നു രക്ഷപ്പെടാൻ എളുപ്പമല്ല.
എന്നിട്ടും ചെറുപ്പക്കാർ ഈ വഴിയിൽ എത്തുന്നത് എന്തുകൊണ്ടാണ് ?
എന്നെപ്പോലെയുള്ളവരുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ ആഘോഷമാകുമ്പോൾ പലർക്കും ഹരം തോന്നാം. സിനിമകളിലെ അധോലോക നായകരെ ഇഷ്ടപ്പെട്ടും പലരും ഈ വഴിയിലേക്കു തിരിയാറുണ്ട്.അത്തരം ചിലർ ഫോണിൽ വിളിക്കാറുണ്ട്. ചേട്ടന്റെ സംഘത്തിൽ അംഗമാക്കാമോ എന്നു നേരിട്ടു ചോദിച്ചവരുണ്ട്. ആരാധന മൂത്ത് കെട്ടിപ്പിടിച്ചു കരഞ്ഞ ചെറുപ്പക്കാർ വരെയുണ്ട്.
∙ ഇനി ഒരിക്കലും ആയുധമെടുക്കില്ല എന്നു സമൂഹത്തോട് ഉറപ്പുപറയാൻ കഴിയുമോ?
ആരെയും ഉപദ്രവിക്കാൻ ഇനി ആയുധമെടുക്കില്ല; എടുക്കേണ്ടി വന്നാൽ അതു സ്വയരക്ഷയ്ക്കുവേണ്ടി മാത്രമായിരിക്കും.
(50 ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരട് അനീഷ്. കാപ്പ ചുമത്തി കരുതൽതടങ്കലിലായിരുന്ന മരട് അനീഷ് കഴിഞ്ഞ ദിവസമാണു ജയിൽമോചിതനായത്)
∙ ചെയ്തുകൂട്ടിയതെല്ലാം തെറ്റുകൾ – ഭായ് നസീറിന്റെ കുറ്റസമ്മതം
ആരാണ് ഭായ് നസീർ? കൊച്ചിക്കു സമീപമുള്ള നെട്ടൂരിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ഗുണ്ടകളെ പ്രതിരോധിക്കാനാണ് ഞാനാദ്യം ചെറുപ്പക്കാരെ കൂട്ടിയത്. നെട്ടൂരിലെ സഹോദരിമാരാണ് ആദ്യം ‘ഭായ്’ എന്നു വിളിച്ചത്. പിന്നീടു കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന പേരായി അതു മാറി. ചെയ്തുകൂട്ടിയ തെറ്റുകളിൽ ഇപ്പോൾ ദുഃഖം തോന്നുന്നു. ‘ഭായ് നസീർ’ ഒരിക്കലും നിങ്ങൾക്കു മാതൃകയാക്കാൻ പറ്റിയ ഒരാളല്ല. നിങ്ങൾ കേട്ടിട്ടുള്ള ഗുണ്ടാത്തലവൻ ‘ഭായ് നസീർ’ മരിച്ചു, ജീവിച്ചിരിക്കുന്നതു നെട്ടൂർ നസീർ എന്ന സാധാരണക്കാരനാണ്. പക്ഷേ, ചില പൊലീസുകാർക്കും ക്രിമിനലുകൾക്കും ‘ഭായ് നസീർ’ ആക്ഷൻ തുടരണമെന്നാണ് ആഗ്രഹം. അതാണു പ്രതിസന്ധി.
∙ സമൂഹമാധ്യമങ്ങളിലും മറ്റും നിങ്ങൾ തന്നെ ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നില്ലേ?
സിനിമയും റീൽസും കണ്ടു ഗുണ്ടയാവാൻ മോഹിച്ചുവരുന്ന കുട്ടികളുണ്ട്. ലഹരിമരുന്നും മദ്യവുമാണ് അവരെ ആകർഷിക്കുന്നത്. ഗുണ്ടായിസം തന്നെ ജീവിതത്തിനു ഹാനികരമാണ്, അപ്പോൾ ലഹരി കൂടി ആയാൽ എന്താവും സ്ഥിതി! സിനിമാക്കഥകളെ വെറും കഥകളായി കാണണം. അത് ഇന്നത്തെ ‘ആവേശ’മായാലും പണ്ടത്തെ ‘കിരീട’മായാലും. ഇപ്പോൾ വിവാഹച്ചടങ്ങുകളിൽ പോലും ഞാൻ പങ്കെടുക്കാറില്ല. ഒടുവിൽ രണ്ടു ചടങ്ങുകളിൽ ചെന്നപ്പോൾ രംഗങ്ങൾ ഷൂട്ട് ചെയ്തു വീരപരിവേഷം നൽകി ചിലർ റീൽസ് ഇറക്കി. ഞാൻ ആരുടെയും ആരാധന അർഹിക്കുന്നില്ല.
∙ ഇപ്പോഴത്തെ ഈ തിരിച്ചറിവ് എങ്ങനെയുണ്ടായി?
ജീവിതത്തിന്റെ നല്ലകാലം ജയിലിനുള്ളിലായിരുന്നു. കർണാടകയിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് രണ്ടാം ജന്മം നൽകിയത്. വ്യാജഏറ്റുമുട്ടലിൽ എന്നെ കൊലപ്പെടുത്താനുള്ള തീരുമാനത്തെ എതിർത്തത് അദ്ദേഹമാണ്. പുറത്തിറങ്ങിയ ശേഷം ആദ്യം ചെയ്തതു കൂടെയുള്ള യുവാക്കളെ പിരിഞ്ഞുപോവാൻ പ്രേരിപ്പിക്കുകയായിരുന്നു. പക്ഷേ, ഒരു കാര്യത്തിൽ ദുഃഖമുണ്ട്. ‘ഭായിയുടെ ഗുണ്ടാസംഘം’ പിരിച്ചുവിട്ടതിനു ശേഷമാണു നെട്ടൂരിലേക്കു ലഹരിമരുന്നു കച്ചവടക്കാർ എത്തിയത്. അവരെ ഒറ്റയ്ക്കു പ്രതിരോധിക്കാനുള്ള ശേഷി ഇപ്പോഴില്ല. പൊലീസ് മുന്നിട്ടിറങ്ങിയാൽ സഹായിക്കാൻ തയാറാണ്.
∙ ഇപ്പോഴും കേസുകളിൽ പ്രതിയല്ലേ?
ഗുരുതര സ്വഭാവമുള്ള വകുപ്പുകൾ ചുമത്തിയ 28 കേസുകളുണ്ടായിരുന്നു. എല്ലാം തീർന്നപ്പോഴാണ് നേരിട്ടു ബന്ധമില്ലാത്ത കേസിൽ പ്രതിയാക്കിയത്. 12 വർഷമായി കളമശേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിച്ചിട്ടും ഒരു പെറ്റി കേസുപോലും ചാർജ് ചെയ്യാൻ അവസരം നൽകിയിട്ടില്ല. ഒന്നേ പറയാനുള്ളൂ: ചെയ്തുപോയ തെറ്റുകളിൽ ദുഃഖമുണ്ട്. ഉപേക്ഷിച്ചു പോന്ന ആ ലോകത്തേക്കു തിരികെ പോവരുതെന്ന ആഗ്രഹമുണ്ട്. അതിനനുവദിക്കണം.
(ഒരുകാലത്ത് കൊച്ചിയെ ഭയപ്പെടുത്തിയിരുന്ന പേര്. മുപ്പതോളം കേസിൽ പ്രതിയായിരുന്നു ഭായ് നസീർ.)
നാളെ: തോക്ക് സംഘത്തിന്റെ ഓപ്പറേഷൻ കർണാടക