എന്തു കൊണ്ടാണ് കേരളത്തിന് പനിക്കാലം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത്? ഒരിക്കൽ കേരളത്തിൽ തുടച്ചു നീക്കിയ രോഗങ്ങൾ എങ്ങനെയാണ് തിരികെ എത്തുന്നത്? നാം ഏറെക്കാലം കൊട്ടി ഘോഷിച്ച ‘കേരള മോഡൽ’ ആരോഗ്യ മേഖലയ്ക്ക് നഷ്ടമാകുകയാണോ? ഓരോ പനിക്കാലവും ഈ ചോദ്യങ്ങൾ നമ്മെ ഓർപ്പിക്കുന്നു. കേരളത്തിലിപ്പോൾ പനിയും

എന്തു കൊണ്ടാണ് കേരളത്തിന് പനിക്കാലം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത്? ഒരിക്കൽ കേരളത്തിൽ തുടച്ചു നീക്കിയ രോഗങ്ങൾ എങ്ങനെയാണ് തിരികെ എത്തുന്നത്? നാം ഏറെക്കാലം കൊട്ടി ഘോഷിച്ച ‘കേരള മോഡൽ’ ആരോഗ്യ മേഖലയ്ക്ക് നഷ്ടമാകുകയാണോ? ഓരോ പനിക്കാലവും ഈ ചോദ്യങ്ങൾ നമ്മെ ഓർപ്പിക്കുന്നു. കേരളത്തിലിപ്പോൾ പനിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു കൊണ്ടാണ് കേരളത്തിന് പനിക്കാലം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത്? ഒരിക്കൽ കേരളത്തിൽ തുടച്ചു നീക്കിയ രോഗങ്ങൾ എങ്ങനെയാണ് തിരികെ എത്തുന്നത്? നാം ഏറെക്കാലം കൊട്ടി ഘോഷിച്ച ‘കേരള മോഡൽ’ ആരോഗ്യ മേഖലയ്ക്ക് നഷ്ടമാകുകയാണോ? ഓരോ പനിക്കാലവും ഈ ചോദ്യങ്ങൾ നമ്മെ ഓർപ്പിക്കുന്നു. കേരളത്തിലിപ്പോൾ പനിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു കൊണ്ടാണ് കേരളത്തിന് പനിക്കാലം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത്? ഒരിക്കൽ കേരളത്തിൽ തുടച്ചു നീക്കിയ രോഗങ്ങൾ എങ്ങനെയാണ് തിരികെ എത്തുന്നത്? നാം ഏറെക്കാലം കൊട്ടി ഘോഷിച്ച ‘കേരള മോഡൽ’ ആരോഗ്യ മേഖലയ്ക്ക് നഷ്ടമാകുകയാണോ? ഓരോ പനിക്കാലവും ഈ ചോദ്യങ്ങൾ നമ്മെ ഓർപ്പിക്കുന്നു. കേരളത്തിലിപ്പോൾ പനിയും പനിമരണങ്ങളും കൂടി വരുന്നു. ഇത് പ്രതീക്ഷിച്ചിരുന്നതായതിനാൽ ആവശ്യമായ മുൻകരുതൽ എടുത്തുകാണുമെന്നും അതുകൊണ്ട് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുമെന്നും നമുക്കാശിക്കാം. ആരോഗ്യ രംഗത്ത് ഇത്തരത്തിലുള്ള പ്രതിസന്ധി കുറച്ചുകാലമായി കേരളത്തിൽ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്.  

2017ൽ ഇതു പോലൊരു ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തിയ അവലോകനത്തിൽ കേരളത്തെക്കാളും നന്നായി തമിഴ്‌നാട് പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന്റെ കാരണം അവരുടെ പബ്ലിക് ഹെൽത്ത് കേഡർ ആണെന്ന് കണ്ടെത്തുകയുണ്ടായി. തുടർന്ന് കേരളത്തിലും അത്തരം കേഡർ സൃഷ്ടിക്കാൻ അദ്ദേഹം നിർദേശം നൽകി. പൊതുജനാരോഗ്യ കേഡർ എന്ന പബ്ലിക് ഹെൽത്ത് കേഡറിന്റെ രൂപീകരണം ആരോഗ്യവകുപ്പിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നതിനാൽ നീണ്ട ചർച്ചകൾക്കു ശേഷമാണ് സർക്കാരിന് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞത്. അതിനെതിരെ എതിർപ്പും പ്രകടമായിരുന്നു.

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ പനി വാർഡിൽ തിങ്ങിനിറഞ്ഞ രോഗികൾ. (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

2019 ൽ പബ്ലിക് ഹെൽത്ത് കേഡർ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി. എന്നാൽ അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനോടൊപ്പം രൂപീകരിച്ച ആശുപത്രി ഭരണ കേഡർ അടക്കം നടപ്പിലാക്കിയപ്പോഴും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട് ഇറക്കിയ ഈ ഉത്തരവ് തടഞ്ഞു വയ്ക്കാൻ ആർക്കൊക്കെയോ കഴിയുന്നു എന്നത് അത്ഭുതകരമാണ്. ഈ ഉത്തരവ് നടപ്പാക്കുന്നതിലെ പരാജയത്തിന് കേരളം വലിയ വിലയാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതെങ്ങനെ എന്നു നോക്കാം. ആരാണ് പബ്ലിക് ഹെൽത്ത് കേഡർ രൂപീകരണത്തെ എതിർക്കുന്നത്?

∙  കേരളത്തിനും ഉണ്ടായിരുന്നു, പബ്ലിക് ഹെൽത്ത് കേഡർ

യഥാർത്ഥത്തിൽ തിരുവിതാംകൂറിലും അതിനുശേഷം കേരളത്തിലും പബ്ലിക് ഹെൽത്ത് കേഡർ വളരെമുമ്പേ വിജയകരമായി പ്രവർത്തിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ കേരളത്തിൽ പകർച്ചവ്യാധികളുടെ മൂലകാരണങ്ങൾ കണ്ടെത്തി നിർമാർജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. റൊക്കഫല്ലെർ ഫൗണ്ടേഷന്റെ സഹായത്തോടെ 1933ൽ തിരുവിതാംകൂറിൽ പൊതുജനാരോഗ്യവിഭാഗം സ്ഥാപിക്കപ്പെട്ടു. അതിന്റെ തലപ്പത്തും അതിനുശേഷം കേരള ആരോഗ്യവകുപ്പിന്റെ ഉയർന്ന സ്ഥാനങ്ങളിലും നിയമിക്കപ്പെടുന്നർക്ക് പൊതുജനാരോഗ്യത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ നിർബന്ധമായിരുന്നു.

ഈ കേഡറിന്റെ നേതൃത്വത്തിലാണ് ഇന്ന് കേരളം അഭിമാനിക്കുന്ന ആരോഗ്യരംഗത്തെ നേട്ടങ്ങൾ കൈവരിച്ചത്. എന്നാൽ അറുപതുകളുടെ അവസാനം കാരണമൊന്നും പറയാതെ ഈ നിബന്ധന സ്റ്റേ ചെയ്യപ്പെടുകയും പിന്നീട് റദ്ദാക്കപ്പെടുകയും ചെയ്തു.

അതിലേക്കു തിരിച്ചു പോകാനായിരുന്നു മുഖ്യമന്ത്രി നിർദേശിച്ചത്. ആരോഗ്യരംഗത്തെ പുനരുദ്ധാരണതിന്റെ ഭാഗമായി ഡോക്ടർമാരുടെ സ്പെഷൽറ്റി കേഡർ തയാറാക്കാൻ നിയോഗിക്കപ്പെട്ട ഡോ.പ്രതാപൻ കമ്മിറ്റി നൽകിയ ശുപാർശകൾ നടപ്പിലാക്കിയപ്പോളും പബ്ലിക് ഹെൽത്ത് കേഡറിന് പകരം അഡ്മിനിസ്ട്രേറ്റീവ്  കേഡറിനുള്ളിലാണ് പബ്ലിക് ഹെൽത്ത് വിഭാഗത്തെയും ഉൾപ്പെടുത്തിയത്.

ADVERTISEMENT

∙ രോഗ പ്രതിരോധത്തേക്കാൾ പ്രധാനം ചികിത്സ!

കേരളത്തിൽ രോഗാതുരത കുറയ്ക്കാൻ കഴിഞ്ഞത് പൊതുജനാരോഗ്യ തത്വങ്ങൾ വിജയകരമായി ഉപയോഗിച്ചതുകൊണ്ടാണ്. റോക്കഫല്ലെർ ഫൌണ്ടേഷൻ അവരുടെ പ്രവർത്തനത്തിന് കേരളം തിരഞ്ഞെടുത്തത് അന്ന് ഇവിടെ മലേറിയയും മന്തും കൂടുതലായതുകൊണ്ടായിരുന്നു. കൊതുകുകളെ നശിപ്പിച്ചും ശുചീകരണത്തിന് ഊന്നൽ നൽകിയും ശുദ്ധജലം ഉറപ്പാക്കിയും വാക്‌സിനേഷൻ പ്രോത്സാഹിപ്പിച്ചുമാണ് അന്നത്തെ ആരോഗ്യപ്രവർത്തകർ കേരളത്തെ ഒരു മാതൃക സംസ്ഥാനമാക്കിയത്. ഇതിന് നേതൃത്വം നൽകിയത് ആരോഗ്യവകുപ്പിലെയും മുനിസിപ്പൽ വകുപ്പിലെയും പൊതുജനാരോഗ്യ വിദഗ്ധരാണ്. എന്നാൽ അവരുടെ വിജയം അവരുടെ പ്രവർത്തനത്തിന്റെ പ്രാധാന്യത്തിന് ഭീഷണിയായി.

കോവിഡ് വാക്സീൻ നൽകുന്ന ആരോഗ്യപ്രവർത്തക. (ഫയൽ ചിത്രം∙മനോരമ)

ലക്ഷക്കണക്കിനാളുടെ ആരോഗ്യം കാക്കുന്നവരാണ് ഇവർ. പക്ഷേ പ്രതിരോധത്തേക്കാൾ പിന്നീട് ചികിത്സയ്ക്ക് പ്രധാന്യം ലഭിച്ചു തുടങ്ങി. തീരുമാനങ്ങളും ചികിത്സയ്ക്ക് പ്രാധാന്യം നൽകി എടുത്തു തുടങ്ങി. പതിയെ പതിയെ കേരളം രോഗപ്രതിരോധത്തിന്റെ പാഠങ്ങൾ മറന്നു. ആരോഗ്യവകുപ്പ് രോഗം വരാതെ നോക്കുകയെന്ന തങ്ങളുടെ കർത്തവ്യത്തെക്കാൾ പ്രാധാന്യം ചികിത്സയ്ക്കു നൽകാൻ തുടങ്ങി. അതുതന്നെയായിരുന്നു ജനങ്ങളുടെയും അവരുടെ പ്രതിനിധികളുടെയും ആവശ്യവും. രോഗപ്രതിരോധപ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ നടപ്പാക്കേണ്ടത് ഫീൽഡിൽ പ്രവർത്തിക്കുന്ന ജീവനക്കാരാണ്. വളരെ കഴിവുള്ള ഈ വിഭാഗമായിരുന്നു കേരളത്തിലെ ആരോഗ്യപ്രവർത്തനങ്ങളുടെ നെടുന്തൂൺ.

∙ മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന് പൊതുജനാരോഗ്യം പുറത്ത്

ADVERTISEMENT

എന്നാൽ കേരളം എല്ലാ ആരോഗ്യ ലക്ഷ്യങ്ങളും കൈവരിച്ചു കഴിഞ്ഞു എന്ന അഹങ്കാരത്തിൽ നിരന്തരമായി നടത്തേണ്ട ഈ പ്രവർത്തനങ്ങൾ അവഗണിക്കപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾ പാളിത്തുടങ്ങി. ക്രമേണ അവരുടെ അറിവും കഴിവും കുറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥ തലത്തിലെ മേൽനോട്ടവും കുറഞ്ഞു. ഇന്ന് വേണ്ട രീതിയിൽ ഒരു പൊതുജനാരോഗ്യ വെല്ലുവിളി കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇത് കൊണ്ടാണ് വർധിച്ചു വരുന്ന ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ സാധാരണ രോഗങ്ങളെപ്പോലും നേരിടാൻ നമുക്ക് കഴിയാത്തത്.

നാമെല്ലാവരും മത്സരിച്ചു ചെയ്യുന്ന ‘ഒന്നാമതാണ് നമ്മൾ’ എന്ന വീമ്പിളക്കൽ അൽപനേരം നിർത്തിയിട്ട് കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നം അംഗീകരിച്ചു പ്രതിവിധി തേടുകയാണ് വേണ്ടത്

ഇതേ പ്രതിഭാസം ആരോഗ്യവിദ്യാഭ്യാസത്തെയും ബാധിച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിൽ പൊതുജനാരോഗ്യത്തിന് ആവശ്യമായ പ്രാധാന്യം നഷ്ടപ്പെട്ടു. ഇതു മെഡിക്കൽ വിദ്യാഭ്യാസത്തെയും ബാധിച്ചു. പൊതുജനാരോഗ്യം നിയന്ത്രിക്കേണ്ടത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മേധാവികളാണ്. പൊതുജനാരോഗ്യത്തെ കുറിച്ച് അറിവ് ഇവർക്ക് ആവശ്യവുമാണ്. പൊതുജനാരോഗ്യത്തിൽ താൽപര്യമോ അറിവോ ഇല്ലാത്ത ഈ തലമുറയായിരിക്കും നാളെ നമ്മുടെ ആരോഗ്യം കാക്കേണ്ടവർ.

∙ ചികിത്സാ പിഴവിന് ഉത്തരവാദി ആര്

ചികിത്സയിലുള്ള നമ്മുടെ മികവ് ചൂണ്ടിക്കാട്ടിയാണ് പലരും നമ്മുടെ പരാജയം മറക്കാൻ ശ്രമിക്കുന്നത്. എന്നാൽ തൊണ്ണൂറുകൾ മുതൽ നിരന്തരമായി കേരളത്തിൽ വ്യാപകമായ ഡെങ്കിയും എലിപ്പനിയും ചികിത്സിക്കുന്നതിൽ ഇന്നും വീഴ്ചകൾ സ്ഥിരമായി ഉണ്ടാകുന്നു. അതിന്റെ ഫലമായി ഒഴിവാക്കാമായിരുന്ന മരണങ്ങൾ തുടരുന്നു. ഇത് എന്ത് ചെയ്യണമെന്ന് അറിയാഞ്ഞിട്ടല്ല, കുറ്റകരമായ അശ്രദ്ധ മൂലമാണ്. ഇത്തരം പിഴവുകൾ നീരിക്ഷിക്കുകയും ആവർത്തിക്കാതെ നോക്കുകയും ചെയ്യാനുള്ള സംവിധാനങ്ങൾ എല്ലാ പരിഷ്‌കൃത ആരോഗ്യ രംഗത്തിന്റെയും ഭാഗമാകണം.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഡെങ്കിപ്പനി രോഗനിർണയ കൗണ്ടറിനു മുന്നിൽ പരിശോധനാഫലം കാത്തിരിക്കുന്നവർ. (ചിത്രം∙മനോരമ)

സർക്കാർ ആശുപത്രികൾ ക്ഷയിക്കുകയും ഭൂരിഭാഗം ചികിത്സയും സ്വകാര്യ മേഖല ലഭ്യമാക്കുകയും ചെയ്യുന്ന കേരളത്തിലെ ജനങ്ങളാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ചികിത്സാ ചെലവ് സഹിക്കുന്നത്. ഇത് നമ്മുടെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ഈ വിഷമവൃത്തം ഭേദിക്കണമെങ്കിൽ നാം പ്രതിരോധത്തിന് ഊന്നൽ നൽകിയേ മതിയാകൂ. ഇതിനിടെ പഴയരോഗങ്ങൾ തിരിച്ചെത്തിയെന്നു മാത്രമല്ല പുതിയ രോഗങ്ങളും വെല്ലുവിളി ഉയർത്തിത്തുടങ്ങി. കേരള മോഡൽ സാധ്യമാക്കിയ സംവിധാനങ്ങൾ നിഷ്ക്രിയമായപ്പോൾ പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും മനോരോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവില്ലാതെ കേരളം പകച്ചുനിൽക്കുകയാണ്. 

∙ ഇനിയെങ്കിലും പബ്ലിക് ഹെൽത്ത് കേഡർ നടപ്പാക്കുമോ

നാമെല്ലാവരും മത്സരിച്ചു ചെയ്യുന്ന ‘ഒന്നാമതാണ് നമ്മൾ’ എന്ന വീമ്പിളക്കൽ അൽപനേരം നിർത്തിയിട്ട് കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നം അംഗീകരിച്ചു പ്രതിവിധി തേടുകയാണ് വേണ്ടത്. ഇന്നും നമ്മുടെ സംസ്ഥാനത്തു പൊതുജനാരോഗ്യവിദഗ്ധർ വളരെയധികമുണ്ട്. എന്നാൽ അവർക്കു വളരാനും കേരളം ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്‌തരാകാനും കഴിയണമെങ്കിൽ അവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുകയും അവരുടെ കാഴ്ചപ്പാടിനസൃതമായി ആരോഗ്യപ്രവർത്തനങ്ങളെ പുനർക്രമീകരിക്കുകയും വേണം. ദശാബ്ദങ്ങളുടെ അവഗണന ഏതാനും ദിവസങ്ങൾ കൊണ്ട് മാറാൻ പോകുന്നില്ല.

മൺസൂൺ കാല മെഡിക്കൽ ക്യാംപിൽ നിന്നൊരു കാഴ്ച. (ഫയൽ ചിത്രം∙മനോരമ)

അതിനു നീണ്ട കാലയളവും സ്ഥിരമായ പ്രോത്സാഹനവും വേണ്ടിവരും. പക്ഷേ, കേരളമിന്ന് നേരിടുന്ന രൂക്ഷമായ ആരോഗ്യപ്രതിസന്ധി നേരിടാൻ കഴിവുള്ള ഒരു നേതൃനിര വളർത്തിയെടുത്തേ കഴിയൂ. രോഗപ്രതിരോധരംഗത്തു പബ്ലിക് ഹെൽത്ത് കേഡറിന് അതിന് കഴിഞ്ഞേക്കും. അതിനായി ഇന്ന് മരവിപ്പിച്ചു വെച്ചിരിക്കുന്ന ഉത്തരവ് നടപ്പാക്കുന്നത് ഒരു നല്ല ആരംഭമായിരിക്കും. ഒപ്പം നമ്മുടെ ആരോഗ്യമേഖല ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അംഗീകരിക്കാനുള്ള എളിമ കാണിക്കുകയും അതിന് പരിഹാരം തേടാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത കാണിക്കുകയും വേണം.

English Summary:

Kerala's Health Sector at Risk: Can Public Health Cadre Revive Its Former Glory?