അണ്വായുധം, മിസൈൽ വിൽപന.. ആശങ്കയേറ്റി ഇറാന്റെ പുതുനേതൃത്വം: ലോകത്തിനു നേരെ വീണ്ടും ‘സംഘർഷമുന’?
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില്‍ 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില്‍ 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില്‍ 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു.
രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില്‍ 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.
പക്ഷേ ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ ലോകരാജ്യങ്ങളെല്ലാം ഇസ്രയേലിനോട് സംയമനം പാലിക്കാൻ അഭ്യർഥിച്ചു. ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഉൾപ്പെടെ ഇടപെട്ടതോടെ യുദ്ധഭീതി പതിയെ മാഞ്ഞു. ഇറാന്റെ ആക്രമണത്തെ യുഎസ്, ബ്രിട്ടൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇസ്രയേൽ പ്രതിരോധിച്ചത്. നാളുകള്‍ക്കിപ്പുറം ഇറാന്റെ തന്ത്രപ്രധാന നഗരമായ ഇസ്‌ഫഹാനിലേക്ക് ഇസ്രയേലും ആക്രമണം നടത്തി. ഇറാന്റെ എയർ ഡിഫൻസ് റഡാർ സംവിധാനത്തിനു നേരെയായിരുന്നു ആക്രമണം.
പ്രദേശത്ത് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടതായി അന്ന് റിപ്പോർട്ടുകളുണ്ടായി. എന്നാൽ ആക്രമിച്ചെന്ന് ഇസ്രയേലോ ആക്രമിക്കപ്പെട്ടതായി ഇറാനോ അന്ന് സ്ഥിരീകരിച്ചില്ല. അങ്ങനെയിരിക്കെയാണ് മേയ് 19ന് പ്രസിഡന്റ് റഈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീഴുന്നത്. ഇസ്രയേലിനു നേരെ സംശയമുന നീളുക സ്വാഭാവികം. എന്നാല്‍ റഈസിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഇസ്രയേൽ കൈകഴുകി– ‘ഞങ്ങളല്ല അതു ചെയ്തത്’. അങ്ങനെ പറഞ്ഞ് ഇസ്രയേലിന് എളുപ്പത്തിൽ കൈകഴുകാമെങ്കിലും മധ്യപൗരസ്ത്യ ദേശത്ത് ഈ മരണം സൃഷ്ടിക്കാനിരിക്കുന്ന അസ്വസ്ഥതകൾ ചെറുതൊന്നുമല്ല. കണ്ണിൽതട്ടാതെ, പുരികത്തിൽ കൊണ്ടു പോയ ഒരു ‘സംഘർഷമുന’ വീണ്ടും ലോകത്തിനു നേരെ തിരിയുന്നതാണ് അതിലെ ഏറ്റവും പ്രശ്നകരം.
∙ ഇറാനും ഇസ്രയേലും തമ്മിൽ...
എന്തു വില കൊടുത്തും ഹമാസിനെ തകര്‍ക്കുമെന്നാണ്, റഈസിയുടെ മരണദിവസംതന്നെ മറ്റൊരു സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. ഹമാസിനെ ഇല്ലാതാക്കി സമ്പൂർണമായ വിജയമാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. അതോടെ, മേഖലയിൽ പുതിയ യുദ്ധമുഖം തുറക്കുമോയെന്ന ആശങ്കയിലേക്കു ലോകം വീണു. റഈസിയുടെ മരണത്തിനു പിന്നിൽ എന്താണ്, അല്ലെങ്കില്‍ ആരാണ് എന്നുള്ള വിവരം ഇപ്പോഴും അജ്ഞാതമാണ്. അതു ലഭിക്കും വരെയും ഇറാന്റെ സംശയമുനകളിലൊന്നു നീളുക ഇസ്രയേലിനു നേരെയായിരിക്കും.
നിലവിൽ ഹമാസിനു നേരെ സമ്പൂർണമായ ആക്രമണം നെതന്യാഹു അഴിച്ചുവിട്ടാൽ ഇറാൻ ഹമാസിനൊപ്പം നിൽക്കുമെന്നത് ഉറപ്പ്. മേഖലയിലെ ഇറാന്റെ സഖ്യകക്ഷികളും ഒപ്പം ചേരുകയാണെങ്കിൽ അടുത്ത യുദ്ധമുഖ തുറക്കപ്പെടുമെന്നത് ഉറപ്പായ കാര്യമാണെന്നും നിരീക്ഷകർ പറയുന്നു. ഇസ്രയേലിനെ തകർക്കുമെന്നു പ്രതിജ്ഞയെടുത്തിരിക്കുന്ന ഹമാസ് ഉൾപ്പെടെയുള്ള സായുധ സംഘടനകളെ എന്നും പിന്തുണയ്ക്കുകയാണ് ഇറാൻ ചെയ്തിട്ടുള്ളത്. അതാകട്ടെ എന്നും ഇസ്രയേലിന്റെ കണ്ണിലെ കരടുമാണ്.
ഇതോടൊപ്പം ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈലുകളുടെ വികസനവുമെല്ലാം ഇസ്രയേലിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഇറാനാകട്ടെ പലസ്തീനിനൊപ്പമാണ് നിലകൊള്ളുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിനെ ഭൂപടത്തിൽനിന്നുതന്നെ തുടച്ചു നീക്കണമെന്നു പലപ്പോഴായി പറഞ്ഞവരിൽ ഇറാന്റെ മുതിർന്ന നേതാക്കളുമുണ്ട്. ഇസ്രയേൽ വിമർശനത്തിൽ റഈസിയും പിന്നിലായിരുന്നില്ല. കഴിഞ്ഞ 75 വർഷമായി ഇസ്രയേലിന്റെ സയണിസ്റ്റ് ഭരണകൂടം പലസ്തീന്‍ ജനതയെ ദ്രോഹിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ‘കൈയേറ്റക്കാരെ ഇറക്കിവിടുകയാണ് നമ്മള്‍ ഒന്നാമതായി ചെയ്യേണ്ട കാര്യം. അവർ നശിപ്പിച്ചതിനെല്ലാം വലിയ വില നൽകേണ്ടി വരുമെന്ന പാഠം പഠിപ്പിക്കുകയെന്നതാണ് രണ്ടാമത്തേത്. അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കണം എന്നതാണ് മൂന്നാമത്തെ കാര്യം’ എന്നാണ് അടുത്തിടെ ഇസ്രയേൽ– ഹമാസ് വിഷയത്തിൽ റഈമി വ്യക്തമാക്കിയത്.
ഇറാന്റെ പല മുതിർന്ന നേതാക്കളെയും ആണവ ശാസ്ത്രജ്ഞന്മാരെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത് ഇസ്രയേലാണെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പ്രസ്താവന. റഈസി അന്തരിച്ചെങ്കിലും ഇസ്രയേലിനോടുള്ള ഇറാന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. ഇസ്രയേലിന്റെ ഇടപെടൽ സംബന്ധിച്ച നിലവിലെ സംശയം കൂടുതൽ ശക്തമായിട്ടുണ്ടെന്നു മാത്രം. ഇറാൻ ഇത്തരത്തിൽ മുന്നോട്ടു പോകുമ്പോൾ, പേർഷ്യൻ ഉൾക്കടൽ പ്രദേശത്തെ അറബ് രാജ്യങ്ങളെല്ലാംതന്നെ ഈ നീക്കങ്ങളെ സംശയത്തോടെ വീക്ഷിക്കുകയാണെന്നത് മറ്റൊരു യാഥാർഥ്യം.
∙ ഹമാസ്, ഹിസ്ബുള്ള... നീളുന്ന പട്ടിക
റഈസിയുടെ മരണത്തിനു പിന്നാലെ, ഇറാനും നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് ഹമാസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. അത് സ്വാഭാവികമാണെന്ന് ഇരുകൂട്ടരും തമ്മിലുള്ള ‘ബന്ധ’ത്തെക്കുറിച്ച് അറിയാവുന്നവരും പറയും. വർഷങ്ങളായി ഹമാസിന് ധനസഹായവും മറ്റു രാഷ്ട്രീയ പിന്തുണയും നിർലോഭം നൽകി വരുന്നുണ്ട് ഇറാൻ. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇറാന്റെ തെരുവുകളിൽ ആനന്ദനൃത്തമാടുന്നവരെയും കാണാമായിരുന്നു.
എന്നാൽ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തില്‍ ഇറാൻ നേരിട്ട് ഇടപെടുന്നതിന്റെ പ്രത്യക്ഷ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. യുദ്ധത്തിനു പിന്നാലെയാണ് ഇറാൻ–ഹമാസ് ബന്ധം ശക്തമായതെന്നു മാത്രം. പലസ്തീനൊപ്പമാണ് തങ്ങളെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇതോടൊപ്പമാണ് ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള സായുധ സംഘവുമായുള്ള ഇറാന്റെ ബന്ധം. ആധുനിക സൈനിക സന്നാഹങ്ങൾ ഉൾപ്പെടെയുള്ള സംഘമാണ് ഹിസ്ബുള്ള. ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ചെറിയ തോതിലുള്ള ആക്രമണങ്ങളിൽ ഇവർ നേരിട്ട് പങ്കാളികളായതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ–ലെബനന്‍ അതിർത്തിയിലെ ഹിസ്ബുള്ളയുടെ ആക്രമണങ്ങളിലും സഹായത്തിന് ഇറാനുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരത്തിൽ ഒറ്റയ്ക്കും കൂട്ടമായും ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായ തോതിലുള്ള യുദ്ധമായി അത് മാറിയിരുന്നില്ല. അത്തരമൊരു യുദ്ധത്തിനുള്ള സാധ്യതകളാണോ ഇപ്പോൾ തുറന്നുവന്നിരിക്കുന്നതെന്ന സംശയവും മധ്യപൗരസ്ത്യ ദേശത്ത് ഉയർന്നിട്ടുണ്ട്. എന്നാൽ റഈസിയുടെ അപകടമരണത്തിൽ അട്ടിമറി സൂചനയില്ലെന്ന് ആയത്തുല്ല ഖമനയി പറഞ്ഞത് മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്.
∙ ഇടപെടുമോ ഇറാൻ?
സിറിയയിലും ഇറാഖിലുമുള്ള സായുധ സംഘങ്ങൾക്കും ഇറാൻ പിന്തുണ നല്‍കി വരുന്നുണ്ട്. അതിനിടെയാണ് 2024 ജനുവരിയിൽ സിറിയ അതിർത്തിയോടു ചേർന്നുള്ള ജോർദാനിലെ യുഎസ് സൈനിക ക്യാംപിനു നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഇതിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതോടെ യുഎസ് തിരിച്ചടിച്ചു. അതിനു ശേഷം കാര്യമായ നീക്കങ്ങൾ സിറിയയിലെയും ഇറാഖിലെയും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളിൽനിന്ന് ഉണ്ടായിട്ടില്ല. യെമനിലെ ഹൂതികളാണ് ഇറാന്റെ സഹായം കൈപ്പറ്റുന്ന മറ്റൊരു വിഭാഗം.
ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചതിനു പിന്നാലെ അവിടേക്കുള്ള കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികള്‍ പതിവാക്കിയിരുന്നു. യെമൻ തീരത്തുകൂടെ പോകുന്ന കപ്പലുകളിലേക്കാണ് മിസൈൽ– ഡ്രോൺ ആക്രമണങ്ങൾ പതിവാക്കിയത്. ഒരു കപ്പൽ പിടിച്ചെടുക്കുകയും മറ്റൊന്ന് ആക്രമിച്ചതിനു പിന്നാലെ ചെങ്കടലിൽ താഴുകയും ചെയ്തു. 2023 നവംബർ മുതൽ അൻപതിലേറെ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാണ് യുഎസ് റിപ്പോർട്ടിലും പറയുന്നത്.
ഇസ്രയേലിലേക്കു പോകുന്നതും ഇസ്രയേലിൽനിന്നു വരുന്നതുമായ കപ്പലുകളാണ് ആക്രമിക്കുന്നതെന്നാണ് ഹൂതികള്‍ ആദ്യ വ്യക്തമാക്കിയത്. എന്നാൽ ഇസ്രയേലുമായി ബന്ധമില്ലാത്ത ചരക്കുകപ്പലുകളെ ഉൾപ്പെടെ ആക്രമിച്ചതോടെ യുഎസ് ഇടപെടുകയായിരുന്നു. ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങളെ ഉൾപ്പെടെ യുഎസ് നിഷ്ഫലമാക്കുകയും ചെയ്തു. തുടർച്ചയായി ആക്രമണം നടത്തി ആയുധപ്പുര ഒഴിഞ്ഞ സാഹചര്യത്തിലാണിപ്പോൾ ഹൂതികൾ. അതിനാൽത്തന്നെ ഇറാന്റെ സഹായം അവർക്ക് ഏറെ നിർണായകവുമാണ്.
ഹൂതികളുടെ ആക്രമണം കാരണം സൂയസ് കനാൽ ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്ക വഴിയാണ് പല കപ്പലുകളും ഇപ്പോൾ യാത്ര ചെയ്യുന്നത്. ഏറെ സമയമെടുക്കുന്നതും ചെലവേറിയതുമാണിത്. രാജ്യാന്തരതലത്തിൽ വിലക്കയറ്റത്തിന് ഇടയാക്കിയ ഈ നീക്കത്തിലും അടിയന്തര ഇടപെടൽ ആവശ്യമാണ്. എന്നാൽ ഹമാസിനു നേരെ ഇസ്രയേൽ ആക്രമം ശക്തമാക്കുകയും അതിൽ ഇറാൻ ഇടപെടുകയും ചെയ്താൽ പ്രശ്നം കൂടുതൽ രൂക്ഷമാകും.
∙ ആയുധമാകുമോ യുറേനിയം?
പുതിയ നേതൃത്വത്തിന്റെ കീഴിൽ, ആണവായുധ ആവശ്യങ്ങൾക്കായി യുറേനിയം സംപുഷ്ടീകരണം ഇറാൻ തുടരുമോയെന്നതാണ് പാശ്ചാത്യ രാജ്യങ്ങൾക്കു മുന്നിലെ അടുത്ത ആശങ്ക. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയനു പകരം നിയോഗിക്കപ്പെട്ട അലി ബഘേരിയാണ് ഇത്തരമൊരു സംശയത്തിനു കാരണമായതും. എപ്പോഴെല്ലാം വിദേശരാജ്യങ്ങൾ ഇറാന്റെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ടോ അപ്പോഴെല്ലാം വിഷയം വഷളായിട്ടുണ്ടെന്ന നിലപാടുകാരനാണ് അലി. പാശ്ചാത്യർക്കു മുന്നിൽ ഇറാനെ ദുർബലമാക്കി എന്ന ആരോപണം മുൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിക്കു നേരെ ഉന്നയിക്കുക വരെ ചെയ്തിട്ടുണ്ട് അലി ഒരിക്കൽ.
യുഎസ്, യുകെ, ഫ്രാൻസ്, ചൈന, റഷ്യ, ജർമനി എന്നീ രാജ്യങ്ങളുമായുള്ള ആണവകരാറിന് ഇറാനെ നിർബന്ധിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. 2015ലാണ് ഇതു സംബന്ധിച്ച കരാർ ഇറാൻ ഒപ്പിടുന്നത്. അതിനെത്തുടർന്ന് യുറേനിയം സംപുഷ്ടീകരണം രാജ്യം കുറഞ്ഞ തോതിലേക്ക് എത്തിച്ചു. യുറേനിയം ശേഖരവം ഘട്ടംഘട്ടമായി കുറയ്ക്കാൻ തുടങ്ങി. രാജ്യാന്തര ആണവോർജ ഏജൻസിക്ക് ഇറാന്റെ ആണവകേന്ദ്രങ്ങളിൽ പരിശോധന നടത്താനുള്ള സമ്പൂർണ അനുമതിയും നൽകി. പകരം യുഎസും യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സംഘടനയും അടിച്ചേൽപ്പിച്ച ഉപരോധങ്ങള്‍ ഒഴിവാക്കി നൽകാനായിരുന്നു കരാർ. എന്നാൽ 2018ൽ കരാറിൽനിന്ന് യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് പിന്മാറി. അതോടെ യുറേനിയം സംപുഷ്ടീകരണം വീണ്ടും ഇറാൻ ശക്തമാക്കിയെന്നാണ് വിവരം.
എന്താണ് യുറേനിയം സംപുഷ്ടീകരണം?
ആണവ ഇന്ധനമായ യുറേനിയത്തിൽ, യുറേനിയം–235 എന്ന ഐസോടോപ്പിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതാണ് സംപുഷ്ടീകരണം. 3–5 ശതമാനം വരെ യുറേനിയം–235 അടങ്ങിയതാണ് ഊർജോൽപാദനത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും എളുപ്പമാണ്. യുറേനിയം–235ന്റെ സാന്നിധ്യം 90 ശതമാനവും കടക്കുമ്പോഴാണ് അത് ആണവായുധത്തിനായി ഉപയോഗിക്കുക. യുറേനിയം സംപുഷ്ടീകരണം 60 ശതമാനത്തിലേക്കു വരെ ഇറാൻ എത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാനിൽ പലയിടത്തും ഭൂഗർഭ അറകളിൽ ആണവ സംപുഷ്ടീകരണ സംവിധാനങ്ങൾ ഒരുക്കിയതായും യുഎസ് സംശയിക്കുന്നു. ആണവോർജ ഏജൻസിയുടെ മുതിർന്ന നിരീക്ഷകരെപ്പോലും രാജ്യത്തേക്കു പ്രവേശിക്കാതെ തടഞ്ഞതും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്.
മധ്യപൗരസ്ത്യദേശത്ത് അണ്വായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേലാണെന്നാണ് കരുതപ്പെടുന്നത് (ഇവർ ഇക്കാര്യം പലതവണ നിഷേധിക്കുമ്പോഴും സംശയം ബലപ്പെട്ടുതന്നെ നിൽക്കുന്നു). ഇതോടൊപ്പം ഇറാനും ആണവശക്തിയായാൽ അത് നെഞ്ചിടിപ്പേറ്റുക ഇസ്രയേലിന്റെ തന്നെയായിരിക്കും. പുതിയ സാഹചര്യത്തിൽ ഇറാന്റെ മുന്നോട്ടുള്ള ആണവനിലപാട് എന്തായിരിക്കുമെന്ന കാര്യത്തിലും ആശങ്ക ശക്തമാണ്. പ്രത്യേകിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ഡോണൾഡ് ട്രംപും ജോ ബൈഡനും ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ. ട്രംപാണ് ജയിച്ചു വരുന്നതെങ്കിൽ, അണ്വായുധം വികസിപ്പിച്ചുള്ള വെല്ലുവിളിയായിരിക്കും ഇറാൻ നടത്തുകയെന്ന സംശയം പലരും പ്രകടിപ്പിച്ചു കഴിഞ്ഞു.
∙ റഷ്യയുടെ ‘ആയുധക്കച്ചവടക്കാരൻ’
അവസാനമില്ലാത്ത വിധം യുക്രെയ്ൻ– റഷ്യ സംഘർഷം തുടരുമ്പോൾ അവിടെയും ‘പ്രശ്നക്കാരനായി’ ഇറാനെ കാണാം. 2015ൽ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിനു നൽകിയ ഉറപ്പു പ്രകാരം വിദേശരാജ്യങ്ങളിലേക്ക് ആയുധ കയറ്റുമതിക്ക് ഇറാന് വിലക്കുണ്ട്. എന്നാൽ യുക്രെയ്നിനെ ആക്രമിക്കുന്നതിനു വേണ്ട ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും റഷ്യയ്ക്ക് ഇറാൻ കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ നയതന്ത്ര പ്രതിനിധികൾതന്നെ ഇക്കാര്യം രാജ്യാന്തര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു സമ്മതിക്കുകയും ചെയ്തു. അവിടെയാണ് കൊല്ലപ്പെട്ട പ്രസിഡന്റ് റഈസിക്കു പകരക്കാരനായെത്തിയ മുഹമ്മദ് മുഖബറിന്റെ പേര് പ്രസക്തമാകുന്നത്.
2022 ഫെബ്രുവരിയിൽ യുക്രെയ്ൻ–റഷ്യ സംഘർഷം ആരംഭിച്ചതിനു ശേഷം റഷ്യയ്ക്ക് ആയുധങ്ങളൊന്നും നൽകിയിട്ടില്ലെന്ന് റഈസിതന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാനിൽനിന്നുള്ള ഡ്രോണുകളുടെയും മിസൈലുകളുടെയും ആക്രമണം യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ വരെ ഉണ്ടായതായി യുഎസ് പറയുന്നു. അതിനിടെയാണ് റഷ്യയ്ക്ക് ഇറാൻ 2000 ഡ്രോൺ വിറ്റെന്ന റിപ്പോർട്ട് യുഎസ് പുറത്തുവിടുന്നത്. 2022 ഒക്ടോബറിലായിരുന്നു ഇത്. കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും നല്‍കാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം.
ഫത്തേ, സോൾഫഗർ ബാലിസ്റ്റിക് മിസൈലുകളും പോർമുന വഹിക്കാവുന്ന ഷഹീദ്–136 ഡ്രോണുകളുമാണ് റഷ്യ ചോദിച്ചത്. 300–700 കിലോമീറ്റർ റേഞ്ചിൽ ആക്രമണം നടത്താൻ പ്രാപ്തമാണ് ഫത്തേ, സോൾഫഗർ മിസൈലുകൾ. റഡാറുകളുടെ കണ്ണിൽപ്പെടാതെ സഞ്ചരിച്ച് ഇടിച്ചിറക്കി പൊട്ടിത്തെറിക്കാൻ ശേഷിയുള്ളതാണ് ഷഹീദ് ഡ്രോണുകള്‍. ഇവ കൈമാറുന്നതു സംബന്ധിച്ച കരാർ 2022 ഒക്ടോബർ ആറിന് മോസ്കോയിൽ വച്ച് ഒപ്പിട്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. അന്ന് കരാർ ഒപ്പിടാൻ റഷ്യയിലെത്തിയതാകട്ടെ, ഇപ്പോള്‍ ഇറാന്റെ ഇടക്കാല പ്രസിഡന്റായിരിക്കുന്ന മുഹമ്മദ് മുഖബറും. അദ്ദേഹത്തോടൊപ്പം ഇറാൻ റെവല്യൂഷനറി ഗാർഡ്സിലെ അംഗങ്ങളും രാജ്യത്തിന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗങ്ങളും ഉണ്ടായിരുന്നു.
ഇത്തരത്തിൽ മധ്യപൗരസ്ത്യ ദേശത്ത് ഏറെ ചർച്ചയായി നിൽക്കുന്ന ആണവ കരാറിലും ആയുധ വിൽപനയിലും ഉൾപ്പെടെ നേരിട്ടു പങ്കാളികളായ നേതാക്കളാണ് ഇറാന്റെ തലപ്പത്തേക്ക് പുതുതായി എത്തിയിരിക്കുന്നത്. സംഘർഷത്തിൽപ്പെട്ട് മധ്യപൗരസ്ത്യദേശം കൂടുതൽ പുകയുമ്പോൾ, വരുംനാളുകളിലെ ഇറാന്റെ നീക്കത്തെ പാശ്ചാത്യർ ആശങ്കയോടെയാണു കാണുന്നതും ഇക്കാരണത്താലാണ്. റഈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിനു പിന്നിലെന്താണ് എന്നതിന്റെ ഉത്തരം കൂടി വരാനിരിക്കുകയാണ്. എരിതീയിലേക്ക് എണ്ണ പകരുന്നതായിരിക്കുമോ ആ ഉത്തരവും?