ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലെ സന്ദർശനം പറഞ്ഞു കേട്ടതിലും നേരത്തേ മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സുപ്രധാനമായ 2 ഓർഡിനൻസുകൾക്ക് അംഗീകാരം നൽകി. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് ഈ 2 ഓർഡിനൻസുകൾ. ഇതോടെ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ 2011ലെ ജനസംഖ്യയ്ക്കനുസരിച്ച് പുനർ നിർണയിക്കും. ഒരു വർഷത്തിനകം ഈ നടപടികൾ പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്ത വർഷം അതായത് 2025 ഡിസംബറിൽ

ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലെ സന്ദർശനം പറഞ്ഞു കേട്ടതിലും നേരത്തേ മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സുപ്രധാനമായ 2 ഓർഡിനൻസുകൾക്ക് അംഗീകാരം നൽകി. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് ഈ 2 ഓർഡിനൻസുകൾ. ഇതോടെ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ 2011ലെ ജനസംഖ്യയ്ക്കനുസരിച്ച് പുനർ നിർണയിക്കും. ഒരു വർഷത്തിനകം ഈ നടപടികൾ പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്ത വർഷം അതായത് 2025 ഡിസംബറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലെ സന്ദർശനം പറഞ്ഞു കേട്ടതിലും നേരത്തേ മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സുപ്രധാനമായ 2 ഓർഡിനൻസുകൾക്ക് അംഗീകാരം നൽകി. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് ഈ 2 ഓർഡിനൻസുകൾ. ഇതോടെ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ 2011ലെ ജനസംഖ്യയ്ക്കനുസരിച്ച് പുനർ നിർണയിക്കും. ഒരു വർഷത്തിനകം ഈ നടപടികൾ പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്ത വർഷം അതായത് 2025 ഡിസംബറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലെ സന്ദർശനം പറഞ്ഞു കേട്ടതിലും നേരത്തേ മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സുപ്രധാനമായ 2 ഓർഡിനൻസുകൾക്ക് അംഗീകാരം നൽകി. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് ഈ 2 ഓർഡിനൻസുകൾ. ഇതോടെ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ 2011ലെ ജനസംഖ്യയ്ക്കനുസരിച്ച് പുനർ നിർണയിക്കും. ഒരു വർഷത്തിനകം ഈ നടപടികൾ പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്ത വർഷം അതായത് 2025 ഡിസംബറിൽ പുതിയ തദ്ദേശ ജനപ്രതിനിധികൾ അധികാരമേൽക്കുന്നത് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലാകും എന്നർഥം. 

എന്നാൽ ഓർഡിനൻസുകൾ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയെന്നാണ് ഏറ്റവും അവസാന വാർത്ത. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണത്രേ ഈ നീക്കം. അതിനാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ മാത്രമേ നടപടി എടുക്കാനാകൂ എന്നും ഗവർണർ വ്യക്തമാക്കുന്നു. കമ്മിഷന്റെ അനുമതിക്കായുള്ള ശ്രമവും സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അതിനിടെ, പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് വാർഡ് പുനർനിർണയം സംബന്ധിച്ചു സർക്കാർ തീരുമാനിച്ചതെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. അതേക്കുറിച്ച് സർക്കാരോ സിപിഎമ്മോ പ്രതികരിച്ചിട്ടുമില്ല. അവിടെയാണ് ഈ പുനർ നിർണയത്തിന്റെ അന്തർധാര മുഴുവൻ ഉൾച്ചേർന്നു കിടക്കുന്നതെന്ന് വേണമെങ്കിൽ സംശയിക്കാം. 

സിപിഎമ്മിന്റെ എറണാകുളം ലോക്സഭാ തിരഞ്ഞെടുപ്പ് കൺവന്‍ഷനെത്തിയവർ (Photo courtesy: Facebook/PinarayiVijayan)
ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ജൂൺ 4ന് ഉച്ചയ്ക്ക് മുൻപ് അറിയാം. 2019ലെ തിരഞ്ഞെടുപ്പിൽ കേവലം ഒറ്റ സീറ്റിൽ ഒതുങ്ങിപ്പോയ ഇടതുമുന്നണി ഇക്കുറി അതല്ല, പ്രതീക്ഷിക്കുന്നത്. നാലോ അഞ്ചോ, കാറ്റ് അനുകൂലമായാൽ ആറോ സീറ്റു വരെയാണ് മുന്നണിയുടെയും സിപിഎമ്മിന്റെയും പ്രതീക്ഷ. ഇനി ഈ പ്രതീക്ഷയെങ്ങാനും കെട്ടു പോയാൽ സർക്കാരും ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎമ്മും വല്ലാതെ വെട്ടിലായിപ്പോകും. ഭരണ വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്ന് പ്രതിപക്ഷം അവകാശപ്പെടുകയും ചെയ്യും. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിലേറ്റ തോൽവിയുടെ പേരിലും സർക്കാർ കുറച്ചൊക്കെ പഴി കേട്ടതാണല്ലോ. 

∙ പുനർനിർണയത്തിനു പിന്നിലെന്ത്?

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരിക്കൽക്കൂടി അധികാരത്തിൽ വരണമെങ്കിൽ 2025ൽ വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സിപിഎമ്മിനും ഇടതുമുന്നണിക്കും ഏറെ നിർണായകമാണ്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചതു പോലെ, തുടർഭരണമല്ല ലക്ഷ്യം, തുടർച്ചയായ ഭരണമാണ്. നിയമസഭാ– ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ താഴേത്തട്ടിൽ ജനങ്ങളെ സ്വാധീനിക്കാനുള്ള ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവും അവിടുത്തെ ജനപ്രതിനിധികളുമാണ് എന്ന് ഏറ്റവും നന്നായി അറിയാവുന്നത് സിപിഎമ്മിനാണ്. ഇതു മുൻകൂട്ടിക്കണ്ട് തദ്ദേശ സ്ഥാപന വാർഡുകളുടെ പുനർ നിർണയം നടത്താൻ സിപിഎമ്മും ഇടതുമുന്നണിയും നീക്കം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണത്തിന്റെ കാതൽ. 

സിപിഎമ്മിന്റെ തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് കൺവന്‍ഷനെത്തുന്ന പിണറായി വിജയൻ (Photo courtesy: Facebook/PinarayiVijayan)

നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം നടത്തിയപ്പോൾ കോൺഗ്രസിനുണ്ടായ ഏറ്റവും വലിയ പരാജയം പുനർനിർണയ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയും ജാഗ്രതയും കാട്ടിയില്ല എന്നതാണ്. അന്ന് പാർട്ടി ഒരു ഉപസമിതിയെ ഒക്കെ നിയോഗിച്ചെങ്കിലും കാര്യമായ ഇടപെടലുകളൊന്നും സമിതിയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഫലത്തിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ പുനർ നിർണയം ഇടതുമുന്നണിക്ക് അനുകൂലമായത്രെ. 2020ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അന്നത്തെ കോൺഗ്രസ് നേതാക്കൾ സമ്മതിച്ച കാര്യമാണിത്. 

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ച ശേഷമാണ് വാർഡ് വിഭജനം നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടുന്നു. കൗശലം കാണിക്കാനുള്ള വഴിയാണ് സർക്കാർ തുറന്നു വയ്ക്കുന്നതെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം.

ADVERTISEMENT

സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിലായി 22,769 വാർഡുകൾ ഉണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകൾ. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകൾ. 87 നഗരസഭകളിലായി 3113 വാർഡുകൾ, 6 കോർപറേഷനുകളിലായി 414 ഡിവിഷനുകൾ എന്നിങ്ങനെ. കോൺഗ്രസിന്റെ കയ്യിലുള്ള കണക്കുകൾ ശരിയാണെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ കേവലം 20 ശതമാനത്തിൽ മാത്രമാണ് കോൺഗ്രസിന് ഭരണം കയ്യിലുള്ളത്. മുസ്‌ലിം ലീഗിന്റെ കയ്യിലുള്ളതു കൂടി ചേർത്താൽ 35 ശതമാനത്തോളം വന്നേക്കാം. 941 ഗ്രാമപഞ്ചായത്തുകളിൽ 224, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 21, 14 ജില്ലാ പഞ്ചായത്തുകളിൽ 2, 87 നഗരസഭകളിൽ 23, 6 കോർപറേഷനുകളിൽ ഒന്ന് എന്നിങ്ങനെയാണ് കോൺഗ്രസിന്റെ കയ്യിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം. 

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായുള്ള പതാകകൾ തയാറാക്കുന്നു (Photo by Manan VATSYAYANA / AFP)

സംസ്ഥാനത്തെയാകെ തദ്ദേശ സ്ഥാപന വാർഡുകളിൽ ആയിരത്തിഅറുനൂറോളം എണ്ണത്തിൽ പ്രാതിനിധ്യമുണ്ടെന്ന് ബിജെപിയും അവകാശപ്പെടുന്നു. ബാക്കി വരുന്നതു മുഴുവൻ സിപിഎമ്മിന്റേതോ ഘടകകക്ഷികളുടേതോ ആണ്. ചുരുക്കം ചെറിയ കക്ഷികൾക്കുള്ളത് ഒഴിച്ചാൽ. തദ്ദേശ സ്ഥാപനങ്ങളിൽ സിപിഎമ്മിനും എൽഡിഎഫിനുമുള്ള ഈ കനത്ത മേൽക്കൈ തുടർന്നു കൊണ്ടുപോകേണ്ടത് പാർട്ടിയുടെയും മുന്നണിയുടെയും ആവശ്യമാണ്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നിലവിലുള്ള ആധിപത്യം നിലനിർത്താനായാൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വലിയ ഊർജമാകും എന്ന് നേതൃത്വത്തിന് അറിയാം. 

∙ അഗ്നിപരീക്ഷ മറികടക്കാൻ...

തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ഫണ്ടും ഉപയോഗിച്ചു നടത്തുന്ന വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കുന്നതിനൊപ്പം, പ്രാദേശിക തലത്തിലെ അധികാര കേന്ദ്രം എന്ന ബലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനാവും എന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. പാർട്ടിയുടെ സംഘടനാ ശേഷിയുടെ പ്രതിഫലനം കൂടിയാണല്ലോ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനവും വിജയവും. താഴേത്തട്ടിലുള്ള ഈ ശക്തി നിലനിർത്താനായില്ലെങ്കിൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് വലിയ അഗ്നി പരീക്ഷയാകും എന്നും സിപിഎം നേതൃത്വത്തിന് ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ.ഈ സാഹചര്യത്തിലാണ് കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്ന് തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പുനർ നിർണയിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നു സംശയിക്കുന്നവരുടെ എണ്ണം കുറവല്ല. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ (Photo by PTI)
ADVERTISEMENT

വാർഡ് വിഭജനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി ഏറ്റവും കുറഞ്ഞത് 1200 വാർഡുകൾ നിലവിൽ വരും. അതായത്, നിലവിലുള്ള തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കു പുറമേ 1200 പേർ കൂടി ഏറ്റവും കുറഞ്ഞത് വരും. പുതുതായി വരുന്നവർക്ക് മാത്രമായി ഓണറേറിയവും മറ്റും നൽകാനായി ഓരോ വർഷവും 60 കോടി രൂപ വീതം അധികം ചെലവാക്കേണ്ടി വരുമെന്നും കണക്കുകൂട്ടുന്നു. 

കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗ്രാമ– ബ്ലോക്ക് പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം ഏറ്റവും കുറഞ്ഞ് 14 ആകും. ഏറ്റവും കൂടിയത് 24ഉം ആകും. നഗരസഭകളിൽ ഏറ്റവും കുറവ് 26ഉം ഏറ്റവും കൂടിയത് 53ഉം ആകാം. കോർപറേഷനുകളിൽ ഏറ്റവും കുറവ് ഡിവിഷനുകളുടെ എണ്ണം 56 ആയി മാറാം. ഏറ്റവും കൂടിയത് 101 വരെയുമാകാം. ജില്ലാ പഞ്ചായത്തുകളിൽ ഏറ്റവും കുറവ് ഡിവിഷനുകൾ 17ഉം ഏറ്റവും കൂടിയത് 33ഉം വരെയാകാം. 

∙ പ്രതിപക്ഷവുമായി ആലോചിക്കേണ്ടേ?

ഓർഡിനൻസ് ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക്, വാർഡുകൾ പുനർ നിർണയിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനും സെക്രട്ടറി റാങ്കിലുള്ള 4 ഐഎഎസ് ഉദ്യോഗസ്ഥർ അംഗങ്ങളുമായി ഡീലിമിറ്റേഷൻ കമ്മിഷനെ സർക്കാർ നിയോഗിക്കും. പിന്നീട് കമ്മിഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് വാർഡ് വിഭജന നടപടികൾ ആരംഭിക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത്രത്തോളം നിർണായകമായ തീരുമാനം ഓർഡിനൻസ് വഴി സർക്കാർ കൊണ്ടുവരുമ്പോൾ അതിനു മുൻപ് പ്രതിപക്ഷ പാർട്ടികളുമായി ആലോചിക്കണമെന്ന കീഴ്‌വഴക്കം എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ല എന്നതാണ് ചോദ്യം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിക്കുന്നതും അതാണ്. 

വി.ഡി. സതീശൻ (ചിത്രം: മനോരമ)

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ച ശേഷമാണ് വാർഡ് വിഭജനം നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. കൗശലം കാണിക്കാനുള്ള വഴിയാണ് സർക്കാർ തുറന്നു വയ്ക്കുന്നതെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടുകതന്നെ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. സിപിഎമ്മിന്റെ ബുദ്ധികേന്ദ്രങ്ങളിലാണ് വാർഡ് വിഭജനം എന്ന ആശയം ഉടലെടുത്തതെന്നും ഇതിനു പിന്നിൽ ആ പാർട്ടിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണ് മുഴച്ചു നിൽക്കുന്നതെന്നുമാണ് യുഡിഎഫിലെ പ്രധാന കക്ഷിയായ ആർഎസ്പിയുടെ ആരോപണം. വാർഡ് വിഭജനം തീരുമാനിക്കുന്നതിനു മുൻപ് സർവകക്ഷിയോഗം വിളിക്കണമെന്നും ആർഎസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ സിപിഎം ഇതിനോടു പ്രതികരിച്ചിട്ടില്ല. ഈ മൗനത്തിനു പിന്നിലെ കൗശലം മനസ്സിലാകാൻ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.

English Summary:

CPM Aims for Ward Delimitation in Kerala to Regain Power in 2026