തിരഞ്ഞെടുപ്പ് കഴിഞ്ഞു;നാം എന്തുനേടും? – സക്കറിയ എഴുതുന്നു
ഇന്ത്യയുടെ 18–ാമതു തിരഞ്ഞെടുപ്പ് അവസാനിക്കുകയാണ്. ജൂൺ നാലിനു ഫലം പ്രഖ്യാപിക്കപ്പെടും. ഏതെങ്കിലുമൊരു പാർട്ടി അല്ലെങ്കിൽ മുന്നണി അടുത്ത അഞ്ചു വർഷത്തേക്ക് ഇന്ത്യയുടെയും 142 കോടി ജനങ്ങളുടെയും പരമാധികാരികളായിത്തീരും. ജനങ്ങളായ നമ്മുടെ കാര്യമോ? നാം എന്തു നേടി? നമ്മുടെ ജീവിതങ്ങളെ ഏതു വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഈ തിരഞ്ഞെടുപ്പു നയിക്കുക? തലമുറകൾ നീണ്ട ദാരിദ്ര്യത്തിൽനിന്നും അധഃസ്ഥിതത്വത്തിൽനിന്നും കോടിക്കണക്കിനു പൗരർക്കു മോചനമുണ്ടാകുമോ? ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽനിന്നും അഴിമതിയിൽനിന്നും വിടുതലുണ്ടാകുമോ?നമ്മുടെ കുഞ്ഞുങ്ങൾ മതത്തിന്റെയും ജാതിയുടെയും തീവ്രവാദങ്ങളിൽനിന്നു സുരക്ഷിതരായിരിക്കുമോ? അന്ധവിശ്വാസങ്ങളിൽനിന്നും ദുരാചാരങ്ങളിൽനിന്നും നാം മോചിതരാവുമോ?

എണ്ണിയാലൊടുങ്ങാത്തവയാണ് ഓരോ തിരഞ്ഞെടുപ്പും ഉയർത്തുന്ന ചോദ്യങ്ങൾ. ഓരോ തിരഞ്ഞെടുപ്പിലും നമ്മുടെ വർത്തമാനത്തെയും ഭാവിയെയും സംബന്ധിച്ച വിധിന്യായം അടങ്ങിയിരിക്കുന്നു. എന്നാൽ, ഒട്ടനവധി പൗരർ തിരഞ്ഞെടുപ്പിനെ അതർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്നു സംശയിക്കണം. അവർക്കു തിരഞ്ഞെടുപ്പെന്നതു ടിവി ചാനലുകളിലെ തർക്കങ്ങളിൽനിന്നു ലഭിക്കുന്ന ഉല്ലാസവും രാഷ്ട്രീയനേതാക്കൾ ഉണ്ടാക്കുന്ന വിവാദങ്ങളെപ്പറ്റിയുള്ള പരസ്പരചർച്ചകളുടെ ഹരവുമാണ്. അല്ലെങ്കിൽ, ഐപിഎൽ ക്രിക്കറ്റ് കളിയുടെ കാണികളെപ്പോലെ, കക്ഷിചേർന്നുള്ള ആവേശമാണ്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സമ്മതിദായകരെ ഉണർത്തി വോട്ടു ചെയ്യിക്കാൻവേണ്ടി ആകാശവാണി പ്രക്ഷേപണം ചെയ്ത ഒരു പരസ്യം ചിലരെങ്കിലും ഓർമിക്കുന്നുണ്ടാവും. തിരഞ്ഞെടുപ്പിനെ ഒരു ഉത്സവമായാണ് അതു വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് ഒരു ഉത്സവമാണോ? എന്താണ് ഉത്സവത്തിന്റെ അർഥം? ആനന്ദകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ആഘോഷമായ കൂട്ടുചേരലാണ് ഉത്സവം. തിരശീല വീഴുന്നതോടെ ഉത്സവം അവസാനിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിൽ തിരശീല വീണശേഷമാണ് എല്ലാ സംഭവവികാസങ്ങളും തുടങ്ങുന്നത്. ഒരുത്സവമെന്നു ഒരു വിധത്തിലും വിശേഷിപ്പിക്കാനാവാത്തവിധം ജീവന്മരണ സ്വഭാവമുള്ള ഒരു അധികാര നേട്ടത്തിലേക്കാണ് തിരഞ്ഞെടുപ്പു നയിക്കുന്നത്.
ഫലം പ്രഖ്യാപിക്കുകയും പുതിയ ഭരണകൂടം അധികാരമേറ്റെടുക്കുകയും ചെയ്യുന്നതോടെ ഇന്ത്യയെന്ന രാഷ്ട്രവും ഇന്ത്യക്കാരായ നമ്മളും ഒരു പുതിയ ശക്തിയുടെ പിടിയിലമരുന്നു. തീർച്ചയായും ആ പുതിയശക്തിയെ തിരഞ്ഞെടുത്തതു നമുക്കിടയിലെ ഒരു ഭൂരിപക്ഷമാണ്. ആ ഭൂരിപക്ഷം നേടുന്നതിനു പലതരം കൃത്രിമങ്ങൾ നടത്തുക സാധാരണമാണ്. പക്ഷേ, ജനാധിപത്യത്തിൽ ഭൂരിപക്ഷം ഭൂരിപക്ഷമാണ്. അടുത്ത അഞ്ചു വർഷം ഇന്ത്യയിലെ 142 കോടി ജനങ്ങൾക്ക് എന്തു സംഭവിക്കും എന്നു തീരുമാനിക്കുക നാം അധികാരം നൽകിയ കുറച്ചു തലച്ചോറുകളാണ്. നിർഭാഗ്യവശാൽ, ഇന്ത്യൻ രാഷ്ട്രീയ പാരമ്പര്യത്തിൽ, തങ്ങൾക്ക് ആ അധികാരം നൽകിയതു ജനങ്ങളാണെന്ന് അധികാരം കയ്യാളാൻ തുടങ്ങുന്ന നിമിഷത്തിൽത്തന്നെ ഭരണാധികാരികൾ മറക്കുന്നു.
അങ്ങനെ മറക്കാൻ ഇന്ത്യൻ ഭരണവർഗങ്ങൾ പരിശീലിച്ചിട്ടുണ്ട്. വാസ്തവത്തിൽ, തങ്ങൾക്ക് അധികാരം നൽകിയതു ജനങ്ങളാണെന്ന ചിന്തതന്നെ അറിഞ്ഞിട്ടില്ലാത്തവരാണ് ഇന്ത്യൻ ഭരണവർഗങ്ങളിൽ നല്ല പങ്കും. ഇന്ത്യയുടെമേൽ പിടിമുറുക്കാനുള്ള ഒരു ഉപകരണമായി ജനാധിപത്യത്തെ ഉപയോഗിക്കുകയാണ് സ്വാതന്ത്ര്യശേഷമുള്ള രാഷ്ട്രീയം ചെയ്തുപോരുന്നത്. ഓരോ തിരഞ്ഞെടുപ്പും പുതിയ നിസ്സഹായതകളിലേക്കാണ് ജനങ്ങളായ നമ്മെ നയിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിഷ്ഠുരമായ സ്വഭാവമെന്തെന്നാൽ, പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ വ്യത്യാസമില്ലാതെ, തിരഞ്ഞെടുത്ത് അധികാരം നൽകിയ ജനങ്ങൾ കീഴാളരും അധികാരത്തിൽ സ്ഥാപിക്കപ്പെട്ടവർ മേലാളരുമായി മാറുന്നു. അധികാരം ലഭിച്ചവർ ഉടൻതന്നെ തങ്ങളെ മറ്റൊരു ഉന്നതവർഗമാക്കി മാറ്റുന്നു.
അവരെ തുണയ്ക്കുന്ന ഉദ്യോഗസ്ഥവർഗമാവട്ടെ, പണ്ടേ തങ്ങളെ ജനങ്ങളെക്കാൾ ഉന്നതരായി കണ്ടുകഴിഞ്ഞവരാണ്. ജനങ്ങൾ അത് ഒരു വിധിയെന്നപോലെ അംഗീകരിക്കുന്നു. മഹാദ്ഭുതം സംഭവിച്ചില്ലെങ്കിൽ അധികാരം ലഭിച്ചുകഴിഞ്ഞ ഒരു ഭരണകൂടത്തെ അതിൽനിന്നു മാറ്റുക അസാധ്യമാണ്; അടുത്ത തിരഞ്ഞെടുപ്പു വരെ. അതു ഭരണകൂടങ്ങൾക്കു മറ്റാരെക്കാളും വ്യക്തമായി അറിയാം. ഇപ്രകാരം ഗുരുതര ഭവിഷ്യത്തുകളുള്ള ഒരു നടപടിയെയാണ് ആകാശവാണി ഉത്സവം എന്നു വിശേഷിപ്പിച്ചത്; ഒരു സർക്കാർ സംരംഭം അതിന്റെ കടമ നിർവഹിച്ചതാണ് എന്നു നമുക്കറിയാം.
ഒരു സമൂഹത്തിന്റെ ഭാവി നിർണയിക്കുന്ന കത്തിമുനയിലാണ് തിരഞ്ഞെടുപ്പു സംഭവിക്കുന്നത്. ഒരുപക്ഷേ, വിധിയിൽ ഇന്ത്യക്കാർക്കുള്ള വിശ്വാസമാവാം ശരി. ഭരണകൂടങ്ങൾക്കു നമ്മുടെമേൽ എന്തെല്ലാം വിധികളാണ് അടിച്ചേൽപിച്ചുകൂടാത്തത്? അവർക്കു നമ്മെ വിനാശകാരിയായ ഒരു യുദ്ധത്തിലേക്ക് എടുത്തെറിയാം. നമ്മുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ അശാസ്ത്രീയവും ആപത്കരവുമായ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് ഇരയാക്കാം. ശീലിച്ച ഭക്ഷണങ്ങൾ വിലക്കാം. നിഷ്കളങ്കരായ പൗരരെ വിഭാഗീയ ആശയങ്ങൾ ഉപയോഗിച്ച് ഉന്മൂലനം ചെയ്യാം. ജനാധിപത്യത്തെ സ്വേച്ഛാധിപത്യമായി പരിണമിപ്പിക്കാനുമാവും.
മറിച്ച്, നാമൊരു സുവർണയുഗത്തിലേക്കല്ല പോകുന്നതെന്ന് ആരറിഞ്ഞു? ഇന്ത്യയിലെ കോടാനുകോടി ജനങ്ങളോടു കൂറുള്ള ഒരു ഭരണകൂടം ഇവിടെ സാധ്യമല്ലെന്നുണ്ടോ? സാധുജനങ്ങളെ കൈപിടിച്ചുയർത്തുന്ന, സ്ത്രീകളെ മാനിക്കുന്ന, പൗരസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന, ജാതിമത വിദ്വേഷങ്ങൾ അവസാനിപ്പിച്ച, ആധുനികവും സംസ്കാരസമ്പന്നവുമായ ഒരു സമൂഹമായി നാം മാറില്ലെന്നുണ്ടോ? സാധാരണ ജനങ്ങളായ നമ്മളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം അതാണ്: പ്രത്യാശ. ഇക്കാലമത്രയും അതായിരുന്നല്ലോ ഈ രാഷ്ട്രത്തിന്റെ പിടിവള്ളി.