ആശങ്ക. പണ്ടു മുതലേ മലയാളിയുടെ മടിയിലുള്ള ദ്വയാർഥ പ്രയോഗം. മൂത്രശങ്കയ്ക്കും സംശയത്തിനും വാഗ്മികൾ മാറിമാറി ആശങ്ക എടുത്തു പൂശും. നാലു പേർ കൂടുന്നിടത്ത്, മൂത്രമൊഴിക്കണമെന്ന് പറയാൻ നാണമുള്ളവർ ചോദിക്കും - ആശങ്ക മാറ്റാൻ എന്താ വഴി? അതോടെ കേൾക്കുന്നവർക്ക് കാര്യം പിടികിട്ടും. ശങ്കക്കാരന് ആശ്വാസവും. എന്നാൽ എത്ര ‘ഒഴിച്ചിട്ടും’ മാറാത്ത മൂത്രശങ്ക വേറെയാണ്. സ്വന്തം മൂത്രം മനുഷ്യന് കുടിക്കാമോ എന്ന ചോദ്യമാണത്. വർഷങ്ങൾ പഴക്കമുള്ളതും ഉത്തരം കിട്ടാത്തതുമായ ചോദ്യം. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി മൂത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരസ്യമാക്കിയതോടെ ആ ചർച്ച ഒരുകാലത്ത് വീണ്ടും സജീവമായിരുന്നു. സ്വന്തം മൂത്രം കഴിക്കാറുണ്ടെന്നു സാക്ഷ്യപ്പെടുത്തി ഇക്കാലത്ത് പലരും രംഗത്തു വന്നെങ്കിലും മൂത്രം നാണിച്ചു നിന്നു. മൂത്രപ്പുരയെ ഒരു കൈയകലത്ത് നിർമിക്കുന്നതു പോലെ മൂത്രത്തിന്റെ ഔഷധ ഗുണം സംബന്ധിച്ച ചർച്ചയും എന്നും പിന്നാമ്പുറത്തുതന്നെ നിന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. നാരായണൻ വട്ടോളി (Photo Credit:tnarayanan.vattoli/facebook)

ഈ ശങ്കകൾക്കു പരിഹാരമായി യൂറിൻ തെറപ്പിസ്റ്റുകൾ മേയ് 26ന് തൃശൂരിൽ ഒത്തു ചേരുന്നു. സ്വന്തം മൂത്രം കുടിക്കുന്നതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് ആളുകളെ ബോധവൽകരിക്കുക എന്നതാണ് യൂറിൻ തെറപ്പി സംസ്ഥാന സമ്മേളനത്തിന്റെ ലക്ഷ്യം. ‘വാട്ടർ ലൈഫ് കേരള’ എന്ന സംഘടനയാണ് മൂത്ര ചികിത്സകരുടെ യോഗം സംഘടിപ്പിക്കുന്നത്. മൂത്രം വിസർജ്യമല്ലെന്നും ഔഷധ ഗുണം ഉള്ളതാണെന്നും വാട്ടർ ലൈഫ് കേരള സംസ്ഥാന പ്രസിഡന്റ് ടി. നാരായണൻ വട്ടോളി പറയുന്നു. എന്നാൽ മനുഷ്യശരീരം പുറന്തള്ളുന്ന വിസർജ്യ വസ്തുവാണ് മൂത്രമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ മുന്നറിയിപ്പു നൽകുന്നു. 

ADVERTISEMENT

‘പ്രകൃതിയിൽ ഏറ്റവും ബുദ്ധിയുള്ളത് മനുഷ്യ ശരീരത്തിനാണ്. എന്തെങ്കിലും പ്രയോജനം ഉള്ളതാണ് മൂത്രമെങ്കിൽ ശരീരം പുറന്തള്ളുകയില്ല. വേനൽക്കാലത്ത് ശരീരത്തിന് വെള്ളം ആവശ്യമുണ്ട്. അതിനാൽ കുറച്ചു മൂത്രം പുറന്തള്ളും. മഴക്കാലത്ത് വെള്ളം വേണ്ടാത്തതിനാൽ പുറന്തള്ളും. ഈ ബുദ്ധി ശരീരത്തിന്റേതാണ്. മാത്രമല്ല ശരീരത്തിൽ കടന്നു കൂടുന്ന വിഷാംശങ്ങളെ വൃക്ക പുറന്തള്ളുന്നതും മൂത്രത്തിലുണ്ടെന്ന് ഓർക്കുക’. ഡോ. മോഹനൻ പറയുന്നു. ആയുർവേദവും മൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന് പ്രചരിപ്പിക്കുന്നില്ലെന്ന് പ്രമുഖ ആയുർവേദ ചികിത്സകൻ ഡോ. കെ.ടി. വിനോദ് കൃഷ്ണനും പറയുന്നു. കടുത്ത നിഷ്കർഷയോടെ മാത്രമാണ് ഗോമൂത്രം പോലും ആയുർവേദം ഉപയോഗിക്കുന്നത്, വിനോദ് വ്യക്തമാക്കുന്നു. 

മൂത്രചികിത്സ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്. ഈ ശങ്കകൾ സംസ്ഥാന സമ്മേളനം തീർക്കുമോ ? ടി. നാരായണൻ വട്ടോളി സംസാരിക്കുന്നു. 

ജെ. ഡബ്ല്യു. ആംസ്ട്രോങ് രചിച്ച വാട്ടർ ഓഫ് ലൈഫ് എന്ന പുസ്തകത്തിന്റെ പുറംചട്ട

? ശരീരം പുറന്തള്ളുന്ന മൂത്രത്തിന് എന്ത് ഔഷധ ഗുണമാണുള്ളത്

∙ ഏത് ജീവിയുടേതായാലും മൂത്രം ഒരേ രീതിയിലാണ് ഉണ്ടാകുന്നത്. മാലിന്യ ശുദ്ധീകരണം നടത്തുന്നത് മുഖ്യമായും കരളാണ്. ശ്വാസകോശം, പ്ലീഹ, ലിംഫ് നോഡുകൾ തുടങ്ങിയവ വഴിയും ശുദ്ധീകരണം നടക്കുന്നുണ്ട്. വൃക്കകളിൽ മുഖ്യമായും നടക്കുന്നത് പോഷക സമീകരണമാണ്. രക്തത്തിൽ കൂടുതലുള്ള പോഷകങ്ങളാണ് വൃക്കകളിൽ ശേഖരിക്കപ്പെടുന്നത്. ഇതിൽ 99 ശതമാനത്തിലേറെയും രക്തത്തിലേക്ക് തിരിച്ചു പോവുകയും ബാക്കി മൂത്രസഞ്ചിയിലെത്തുകയും ചെയ്യുന്നു. രക്തത്തിലെ 55 ശതമാനം വരുന്ന പ്ലാസ്മയാണ് വൃക്കയ്ക്കുള്ളിലേക്ക് വരുന്നത്. ഏറ്റവും പോഷക ഗുണമുള്ളതാണ് പ്ലാസ്മ. ദിവസവും വീണ്ടും വീണ്ടും ആവർത്തിച്ച് 180 ലീറ്ററിലധികം ഇത്തരത്തിൽ വൃക്കയിൽ  വരുന്നുണ്ട്. ഇതിൽ 1.5 ലീറ്റർ മാത്രമാണ് മൂത്രസഞ്ചിയിൽ വരുന്നത്. ബാക്കിയുള്ളത് വീണ്ടും രക്തത്തിൽ കലരുകയാണ്. ഇതിനാലാണ് മാലിന്യമല്ല വൃക്കയിൽ എത്തുന്നതെന്ന് പറയാനാവുന്നത്. 

ഡോ. ആൽബർട്ട് സെന്റ് ഗോർജി (Photo Credit : Wikiimages)
ADVERTISEMENT

രാവിലെയുള്ള മൂത്രം മണിക്കൂറുകളോളം നാം ഉറങ്ങിയ ശേഷമുള്ളതാണ്. തലച്ചോറിലെ പീനിയൽ ഗ്രന്ഥി പ്രവർത്തിക്കുന്നത് ഗാഢമായ ഉറക്കത്തിൽ മാത്രമാണ്. അത് ഇരുട്ടത്ത് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മെലടോണിൻ, സെറോടോണിൻ എന്നീ ഹോർമോണുകളെ പീനിയൽ ഗ്രന്ഥി ഈ  സമയത്ത് മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ഈ രണ്ട് ഹോർമോണുകള്‍ രാവിലത്തെ മൂത്രത്തിൽ മാത്രമേ ഉണ്ടാവുകയുള്ളു. അതിനാലാണ് രാവിലെയുള്ള മൂത്രം കൂടുതല്‍ ഗുണകരമാവുന്നത്. മൂത്രത്തിലാകെ 3079 ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഈ രണ്ട് ഘടകങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ഏതു സമയത്തും ഉണ്ടാവും. അതിനാൽ ഏത് സമയത്തെ മൂത്രവും കഴിക്കാനാവും

? എന്തിനാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്. ആരെങ്കിലും തങ്ങൾ മൂത്രം കഴിക്കുന്നുവെന്ന് പരസ്യമായി പറയുമോ

യൂറിൻ തെറപ്പി പ്രോത്സാഹിപ്പിക്കുന്നവരുടെ ആദ്യത്തെ സംസ്ഥാന സമ്മേളനമല്ല തൃശൂരിൽ നടക്കുന്നത്. രണ്ട് വർഷം മുൻപ് തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ യൂറിൻ തെറപ്പിയുടെ ദേശീയ സമ്മേളനം നടത്തിയിട്ടുണ്ട്. മുൻപ് കോഴിക്കോട് വച്ചും സംസ്ഥാന സമ്മേളനം നടത്തി. വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷൻ കേരള എന്ന സംഘടനയാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ പേരിൽ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉൾപ്പെടെ യൂറിൻ തെറപ്പിയെ കുറിച്ചുള്ള സംഘടനകളുണ്ട്. എന്നാൽ ഞങ്ങൾ അവയുടെ ഭാഗമായിട്ടല്ല കേരളത്തിൽ പ്രവർത്തിക്കുന്നത്.

വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷൻ കേരളയുടെ ഭാരവാഹികളുടെ പത്രസമ്മേളനം (Photo: Arranged)

വാട്ടർ ഓഫ് ലൈഫ്  എന്നത് യൂറിൻ തെറപ്പിയെ കുറിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്റെ പേരാണ്. ജെ. ഡബ്ല്യു. ആംസ്ട്രോങ് 1944ൽ രചിച്ചതാണ് ഈ പുസ്തകം. ഇതിന് ശേഷമാണ് യൂറിൻ തെറപ്പിയെ കുറിച്ച് വ്യാപകമായി ലോകത്ത് പ്രചരിക്കുന്നത്. സമ്മേളനത്തിൽ യൂറിൻ തെറപ്പി ബോധവൽകരണം ഉദ്ദേശിച്ചുള്ള ഗീതം അവതരിപ്പിക്കും. യൂറിൻ തെറപ്പിയുടെ 12ാം പതിപ്പ് പ്രകാശനം ചെയ്യും. തെറപ്പിയുടെ ഗുണങ്ങളെ കുറിച്ച് ബോധവാൻമാരായവരാണ് പരിപാടിയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. പലരും അവരുടെ അനുഭവങ്ങള്‍ തുറന്ന് പറയും. മലയാള സിനിമയിലെ ഒരു പ്രമുഖ നടനും സംവിധായകനും എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. തൃശൂരിൽ നടത്താനുള്ള പ്രധാന കാരണം എല്ലാവർക്കും എത്തിച്ചേരാനാകും എന്നതാണ്. തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ മേയ് 26ന് രാവിലെ 9.30 മുതൽ 5.30 വരെയാണ് സമ്മേളനം.

ശുചിമുറി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

? സത്യത്തിൽ യൂറിൻ തെറപ്പിക്ക് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ, ലോകത്ത് പ്രചാരമുണ്ടോ 

∙  തെറപ്പിയുടെ ചരിത്രം നോക്കുക. ഇന്ത്യയിലാണ് യൂറിൻ തെറപ്പി വാസ്തവത്തിൽ ആദ്യമായി ഉണ്ടാവുന്നത്. നാലായിരം വർഷങ്ങൾക്ക് മുൻപ് 'ഡാമരതന്ത്രം' എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമായ 'ശിവാംബൂ കല്‍പ്പ വിധി' എന്നയിടത്താണ് മൂത്രം ഉപയോഗിച്ചുള്ള ചികിത്സരീതികളെ കുറിച്ച് പറയുന്നത്. മൂത്രം എങ്ങനെയാണ് സേവിക്കേണ്ടതെന്നൊക്കെയാണ് ഈ പൗരാണിക ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ളത്. എന്നാൽ ജെ. ഡബ്ല്യു. ആംസ്ട്രോങ്ങിന്റെ പുസ്തകം വന്നതിന് ശേഷമാണ് യൂറിൻ തെറപ്പിക്ക് ലോകമെമ്പാടും സ്വീകാര്യത ലഭിച്ചത്.

യൂറിൻ തെറാപ്പി സമ്മേളനത്തിന്റെ പോസ്റ്റർ

ഇതിന് ശേഷം ഈ വിഷയത്തിൽ ഒട്ടേറെ പുസ്തകങ്ങൾ പുറത്തുവന്നു. യുഎസിൽ മാർത്ത എം. ക്രിസ്റ്റി എഴുതിയ ‘യുവർ ഓൺ പെർഫെക്ട് മെഡിസിൻ’ എന്ന പുസ്തകത്തിൽ യൂറിൻ തെറപ്പിയെ കുറിച്ചുള്ള ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണ ഫലങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. വൈറ്റമിൻ സിയുടെ കണ്ടുപിടുത്തത്തിന് നൊബേൽ സമ്മാനം ലഭിച്ച ഡോ. ആൽബർട്ട് സെൻ്റ് ഗോർജി എന്ന ശാസ്ത്രജ്ഞൻ മനുഷ്യമൂത്രത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട്. മൂത്രത്തിലെ റുട്ടീൻ (rutin) എന്ന ഘടകം കാൻസറിനെ ചെറുക്കുമെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. 

അതുപോലെ ആൻറിനിയോപ്ലാസ്റ്റൻ കാൻസറിനെ ചെറുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പേരിൽ മരുന്നും പുറത്തിറക്കിയിട്ടുണ്ട്. മൂത്രത്തിൽനിന്നും ഘടകങ്ങൾ വേർതിരിച്ച് മരുന്നുകൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് ഇതൊക്കെ പറഞ്ഞത്. മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന കണ്ടെത്തലാണ് ഏറെ ശ്രദ്ധേയമായി ഞങ്ങൾ ഉയർത്തിക്കാട്ടുന്നത്.

മൂത്രത്തിലെ പ്രധാന ഘടകമായ യൂറിയ മാലിന്യമാണെന്നാണ് പൊതുവെ കണക്കാക്കുന്നത്. എന്നാൽ മൂത്രത്തിലെ യൂറിൻ മുറിവുണക്കാനും, ത്വക് രോഗങ്ങൾക്കും വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വന്ധ്യതയ്ക്കുള്ള ഒട്ടേറെ മരുന്നുകൾ മൂത്രത്തിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയിട്ടുണ്ട്. വിവിധ തരം കാൻസറുകൾ, ഹൃദ്രോഗം, വന്ധ്യത, ഗർഭാശയരോഗം, വിവിധ തരം ചർമരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ മനുഷ്യമൂത്രത്തിൽ നിന്ന് ഇന്ന് ലോകമെമ്പാടും മരുന്നു കമ്പനികൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.

(Representative image by Wut_Moppie/istockphoto)

? എന്തുകൊണ്ടാണ് യൂറിൻ തെറപ്പിക്ക് ഇന്ത്യയിൽ പ്രചാരം ലഭിക്കാത്തത് ? ഇതൊരു തട്ടിപ്പാണെന്ന് സംശയിച്ചിട്ടാണോ  

∙ യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ മൂത്രത്തിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഒട്ടേറെ ഔഷധ ഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ പ്രധാനമന്ത്രി സേവിച്ചിട്ട് പോലും നമ്മുടെ രാജ്യത്ത് ഗവേഷണങ്ങൾ മുന്നോട്ടുപോയിട്ടില്ലെന്നതാണ് വാസ്തവം. മൂത്രമെന്നത് മാലിന്യമാണെന്നാണ് വർഷങ്ങളായി നാം പഠിച്ചു വച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച വിദ്യാഭ്യാസം ജനങ്ങൾക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ ഈ പ്രവർത്തി ഏറ്റെടുത്ത് ചെയ്യുന്നത്. അതല്ലാതെ ഇത് പണം തട്ടിക്കാനുള്ള പരിപാടിയൊന്നുമല്ല. ഇതിൽ പണം തട്ടിക്കാനും കഴിയുകയില്ല. കാരണം സ്വന്തം മൂത്രം കുടിക്കുക എന്ന സന്ദേശമാണ് ഞങ്ങൾ നൽകുന്നത്. ഡോക്ടർമാർക്ക് അടക്കം ഇതറിയാമെങ്കിലും അവർ പ്രചാരണത്തിന് മുതിരാറില്ല.

(Representative image by TippaPatt/istockphoto)

ഡോ. ഡേവിഡ് വിഷാർട്ടിൻ്റെ നേതൃത്വത്തിൽ ആൽബർട്ട യൂണിവേഴ്സിറ്റിയിലെ ഗവേഷകർ മൂത്രത്തിൽ 3079 തന്മാത്രകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസമേഖലയിലെ സിലബസിൽ വരെ മൂത്രത്തിലുള്ള നൂറോളം ഘടകങ്ങളെക്കുറിച്ചേ പറഞ്ഞിട്ടുള്ളു. 

മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും മൂത്രം കുടിച്ചിരുന്നു. ഗാന്ധിജിക്കൊപ്പം ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന ഗുജറാത്തുകാരനായ റാവോജിഭായി മണിഭായി പട്ടേലുമായുള്ള സൗഹൃദത്തെ തുടർന്നാണ് അദ്ദേഹം ഈ ശീലം ആരംഭിച്ചത്. ജെ. ഡബ്ല്യു. ആംസ്ട്രോങ്ങിന്റെ  വാട്ടർ ഓഫ് ലൈഫ് എന്ന പുസ്തകം വായിച്ച റാവോജിഭായി മണിഭായി അതിൽ ആകൃഷ്ടനായി 'മാനവ മൂത്ര' എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു. ഈ പുസ്തകം ഗുജറാത്തി, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി യുഎസ് സന്ദർശന വേളയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു (മനോരമ ആര്‍ക്കൈവ്സ്)

എന്നാൽ  മൊറാർജി ദേശായി മൂത്രം കുടിക്കുന്നുണ്ടെന്ന് ആദ്യമായി തുറന്ന് പറഞ്ഞത് യുഎസ് സന്ദർശന വേളയിലാണ്. അവിടെ വച്ച് പത്രപ്രവര്‍ത്തകൻ, എന്താണ് ആരോഗ്യ രഹസ്യം എന്ന് ചോദിച്ചപ്പോൾ ദിവസവും രാവിലെ സ്വന്തം മൂത്രം ഒരു ഗ്ലാസ് കുടിക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി മറുപടി നൽകി. പിറ്റേദിവസം പത്രത്തിൽ 'മൂത്രം കുടിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വാഗതം' എന്ന തലക്കെട്ടോടു കൂടിയ വാർത്തയാണ് യുഎസിൽ മാധ്യമങ്ങളിൽ വന്നത്. ഇത് പരിഹാസമായി നമ്മുടെ രാജ്യത്തടക്കം എത്തി.

? മൂത്രം കഴിച്ചതു കൊണ്ട് ആരുടെയെങ്കിലും രോഗം മാറിയതായി നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ തന്നെ അവർ തുറന്നു പറയാത്തത് എന്തു കൊണ്ടാണ് 

∙ അത്തരത്തിൽ ഒട്ടേറെ സംഭവങ്ങൾ പറയാനാവും. ഉദാഹരണത്തിന് കണ്ണൂർ ജില്ലയിലെ ഓട്ടോഡ്രൈവറുടെ രക്താർബുദം മാറിയതായി എനിക്ക് അറിയാം. പക്ഷേ യൂറിൻ തെറപ്പിയിൽ നേട്ടമുണ്ടാകുന്നവർ മറ്റുള്ളവരോട് പറയാൻ മടിക്കുന്നു. കണ്ണൂരിലെ ഓട്ടോ ഡ്രൈവർ തന്നെ പലവട്ടം ഞങ്ങൾ ക്ഷണിച്ചെങ്കിലും മറ്റുള്ളവരോട് പറയാൻ ഭയന്നിരുന്നു. ആരൊക്കെയോ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അടുത്തിടെ നടൻ കൊല്ലം തുളസി താൻ  മൂത്രം കുടിക്കുന്നുണ്ടെന്നു  വെളിപ്പെടുത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു.

എവിടെ പോയാലും യൂറിൻ തെറപ്പിയെ കുറിച്ച് കൊല്ലം തുളസി സംസാരിക്കാറുണ്ട്. തുറന്ന് പറയാൻ അദ്ദേഹം തയാറായി. കേരളത്തിൽ യൂറിൻ തെറപ്പിയുടെ മികച്ച പ്രചാരകൻ കൂടിയാണ് അദ്ദേഹം. കൊല്ലം തുളസിയാണ് തൃശൂരിലെ ഞങ്ങളുടെ പരിപാടിയുടെ ഉദ്ഘാടകൻ. തൃശൂരിൽ പരിപാടി നടത്താൻ തീരുമാനിച്ചപ്പോൾതന്നെ എതിരായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. 

(Representative image by Doro Guzenda/istockphoto)

മുൻപ് കോഴിക്കോട് ഞങ്ങൾ സമ്മേളനം നടത്തിയപ്പോൾ പരിപാടിയിൽനിന്ന് കോഴിക്കോട്ടെ മേയർ പിൻവാങ്ങിയിരുന്നു. ഇപ്പോൾ തൃശൂരിൽ ഞങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാമെന്ന് തൃശൂർ മേയർ എം.കെ.വർഗീസ് സമ്മതിച്ചിട്ടുണ്ട്. പക്ഷേ പലരും അത് ചെയ്യാറില്ല.

മലയാളത്തിലെ പ്രശസ്തനായ നടൻ മൂത്രം കുടിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പ്രകൃതി ചികിത്സകർ എല്ലാവരും ഇത് അംഗീകരിക്കുന്നില്ല. എന്നാൽ ഇപ്പോൾ മാറ്റമുണ്ട്.  ‘വൈദ്യശാസ്ത്രം’ എന്നൊരു മാസികയ്ക്ക് വേണ്ടി പ്രവർത്തിക്കുമ്പോഴാണ് യൂറിൻ തെറപ്പിയെ കുറിച്ച് ശ്രദ്ധിക്കുന്നത്. തുടർന്ന് അതിനെ കുറിച്ച് പഠിച്ചപ്പോഴാണ് യൂറിൻ തെറപ്പിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്.

പല രോഗങ്ങളും യൂറിൻ തെറപ്പിയിൽ മാറുന്നത് കണ്ടതോടെ വൈദ്യശാസ്ത്രത്തിൽ ഇതു സംബന്ധിച്ച ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. താമസിയാതെ യൂറിൻ തെറപ്പി പുസ്തകമായും പുറത്തിറക്കി.

English Summary:

Thrissur Hosts State Conference of Urine Therapy : Exploring the Health Benefits

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT