നിലത്തുവീണ ഭക്ഷണം പെട്ടെന്നുതന്നെ വാരിയെടുത്താൽ വീണ്ടും കഴിക്കാമോ? ചെറുപ്പം മുതൽ കേട്ടിട്ടുള്ള ചോദ്യമാണ്. എത്രനേരത്തിനുള്ളിൽ പെറുക്കിയെടുക്കണം? 3 സെക്കൻഡ്, 5 സെക്കൻഡ്, 10 സെക്കൻഡ്; അങ്ങനെ നീളുന്നു സംശയം. എത്രയും വേഗമെങ്കിൽ അത്രയും നല്ലത് എന്നാണു പറയാറുള്ളത്. ഐതിഹ്യമനുസരിച്ച് ഈ ചോദ്യത്തിന്റെ ഉറവിടം മംഗോളിയൻ ചക്രവർത്തി ചെങ്കിസ് ഖാനിൽനിന്നാണ്. തനിക്കുണ്ടാക്കിയ ഭക്ഷണം എപ്പോഴും ഭക്ഷ്യയോഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുവചനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലത്തുവീണ ഭക്ഷണം പെട്ടെന്നുതന്നെ വാരിയെടുത്താൽ വീണ്ടും കഴിക്കാമോ? ചെറുപ്പം മുതൽ കേട്ടിട്ടുള്ള ചോദ്യമാണ്. എത്രനേരത്തിനുള്ളിൽ പെറുക്കിയെടുക്കണം? 3 സെക്കൻഡ്, 5 സെക്കൻഡ്, 10 സെക്കൻഡ്; അങ്ങനെ നീളുന്നു സംശയം. എത്രയും വേഗമെങ്കിൽ അത്രയും നല്ലത് എന്നാണു പറയാറുള്ളത്. ഐതിഹ്യമനുസരിച്ച് ഈ ചോദ്യത്തിന്റെ ഉറവിടം മംഗോളിയൻ ചക്രവർത്തി ചെങ്കിസ് ഖാനിൽനിന്നാണ്. തനിക്കുണ്ടാക്കിയ ഭക്ഷണം എപ്പോഴും ഭക്ഷ്യയോഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുവചനം. നിലത്തുവീണാലും കഴിക്കാൻ കൊള്ളാതാകുന്നില്ല എന്നായിരുന്നത്രേ ഉറച്ച വിശ്വാസം.

യുദ്ധങ്ങളുടെ കാലം, സാമ്രാജ്യങ്ങൾ വീണു, ഭക്ഷണം വിലയേറിയതായി; ഭക്ഷ്യവസ്തുക്കളുടെ അഭാവം ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിലേക്കു ജനങ്ങളെ തള്ളിയിട്ടു. അതു പഴയകഥ. ഇന്നു ജനസംഖ്യയിൽ രണ്ടിലെ‍ാരാൾ പൊണ്ണത്തടിയുടെ പിടിയിലമരുമ്പോൾ താഴെവീണ ഭക്ഷണസാധനം പെറുക്കിത്തിന്നണമെന്നു തോന്നില്ല; സ്വാഭാവികം.

ഇല കുമ്പിളിൽ കഞ്ഞിയും പുഴുക്കും കഴിക്കുന്നവർ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ശാസ്ത്രജ്ഞർ ഇക്കാര്യം കാര്യമായി പഠിച്ചിട്ടില്ല. 10 വർഷം മുൻപ് ഇംഗ്ലണ്ടിലെ ആസ്റ്റൺ സർവകലാശാലയിൽ ഡോ. ആന്റണി ഹിൽട്ടണിന്റെ മേൽനോട്ടത്തിൽ നടന്ന പഠനത്തിൽ മെ‍ാരിച്ച റെ‍ാട്ടി, ഒട്ടലുള്ള മധുരപലഹാരം, ബിസ്കറ്റ്, പാസ്ത എന്നിവ പരവതാനിയിലും ലാമിനേറ്റ് ചെയ്ത തറയോടിലും വച്ചു. ഈ സ്ഥലങ്ങളിൽ ബാക്ടീരിയകളുടെ സാന്നിധ്യമുറപ്പാക്കി മൂന്നു മുതൽ 30 സെക്കൻഡ് വരെ അണുബാധ നിരീക്ഷിച്ചു. നിലത്തുവീണ ഭക്ഷണത്തിൽ ബാക്ടീരിയ കയറിക്കൂടുന്നതിനു പല ഘടകങ്ങളുള്ളതായി അദ്ദേഹം കണ്ടെത്തി.

നിലത്തിന്റെ സ്ഥിതിയാണു പരമപ്രധാനമെന്നു തെളിഞ്ഞു. മൂന്ന്, അഞ്ച് സെക്കൻഡിൽ കൂടുതൽ സമയമെടുത്താൽ ബാക്ടീരിയ കയറാൻ കൂടുതൽ സാധ്യതയുണ്ടെന്നു നിരീക്ഷിച്ചു. പരവതാനിയിൽ വീണ ഭക്ഷണത്തിലേക്കു ബാക്ടീരിയ കയറുന്നില്ലെന്നും കണ്ടു. 5 സെക്കൻഡ് വരെ സുരക്ഷിതമെന്ന നിയമത്തിനു സാധുതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. 

ലഡു (ചിത്രം: മനോരമ))
ADVERTISEMENT

2007ൽ യുഎസിലെ ക്ലെംസൺ സർവകലാശാലയിൽ ഡോ. പോൾ ഡൗസൺ നടത്തിയ പരീക്ഷണത്തിൽ, സാൽമൊണല്ല ടൈഫിമ്യൂറിയം എന്ന ബാക്ടീരിയകളുടെ സാന്നിധ്യമുള്ള പ്രതലത്തിലേക്കു ഭക്ഷണം ഇടുകയായിരുന്നു.  ബാക്ടീരിയ എത്രനേരം ഭക്ഷ്യവസ്തുവിൽ അള്ളിപ്പിടിച്ച് അതിജീവിക്കുന്നു എന്നതായിരുന്നു പഠനലക്ഷ്യം. സമയംനീളും തോറും കൂടുതൽ ബാക്ടീരിയകൾ കയറിക്കൂടുന്നുണ്ടെന്നും ഭക്ഷണം നിലത്തുവീണ് ഉടൻതന്നെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്ന അളവിൽ ബാക്ടീരിയ സ്ഥാനം പിടിക്കുന്നുണ്ടെന്നുമായിരുന്നു കണ്ടെത്തൽ. 

നിലത്തുവീണ ഭക്ഷ്യവസ്തുവിന്റെ സമ്പർക്കസമയം തിട്ടപ്പെടുത്തിയവർക്കെല്ലാം തെറ്റുപറ്റിയിട്ടുണ്ടെന്നാണ് യുഎസിലെ തന്നെ റട്ജേർസ് സർവകലാശാലയിലെ ഭക്ഷ്യശാസ്ത്രജ്ഞനായ ഡോ. ഡോണൾഡ് ഷാഫ്നർ 2016ൽ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ പരീക്ഷണത്തിൽ പരവതാനി, സ്റ്റെയിൻലെസ് സ്റ്റീൽ, മരം, സെറാമിക് ടൈൽ എന്നീ പ്രതലങ്ങളിലാണു ഭക്ഷണം വീഴ്ത്തിയത്.

മിഠായി (ചിത്രം: മനോരമ))
ADVERTISEMENT

തണ്ണിമത്തൻ, റെ‍ാട്ടി, വെണ്ണപുരട്ടിയ റൊ‍ട്ടി, ഒട്ടലുള്ള മിഠായി (Gummy Candy) എന്നിവയാണ് ഉപയോഗിച്ചത്. ഒന്ന്, അഞ്ച്, 30, 300 സെക്കൻഡുകൾ നേരം ഇവ അതതു പ്രതലത്തിൽ സൂക്ഷിച്ചു. 128 പരീക്ഷണ സാഹചര്യങ്ങൾ, 2560 പഠനങ്ങൾ, 20 തവണ പുനഃപരിശോധന എന്നിവയ്ക്കുശേഷം കണ്ടെത്തിയത് തണ്ണിമത്തനാണ് ഏറ്റവും ദോഷകരമായതെന്നായിരുന്നു. ഏറ്റവും കുറവു ദൂഷ്യം മിഠായിക്കായിരുന്നു. ബാക്ടീരിയയുടെ കടന്നുകയറ്റത്തിനു മുഖ്യപ്രേരകം ജലാംശമാണ്. ഉറുമ്പും പാറ്റയും നടന്നു ഭക്ഷ്യവസ്തുവിലെത്തുന്നു. കാലില്ലാത്ത ബാക്ടീരിയ നനവിലൂടെ നീങ്ങുന്നു. പരവതാനിയിൽ വച്ച ഭക്ഷണത്തിനു ദോഷം കുറവായിരുന്നു.

ഒരു സൂചിമുനയിൽ ദശലക്ഷം സൂക്ഷ്മാണുക്കൾക്കു തങ്ങിനിൽക്കാം. അടുക്കളവാതിലിന്റെ പിടിയിലും ഭക്ഷ്യസാധനം തെ‍ാട്ട കൈവിരലിലും പച്ചക്കറി മുറിക്കാൻ ഉപയോഗിച്ച തട്ടിലും അവയുണ്ട്. വഴിയോര പലഹാരങ്ങളിൽ സൂക്ഷ്മാണുക്കൾക്കു കയറിക്കൂടാൻ പ്രയാസവുമില്ല. പാതവക്കത്തു വിൽക്കാൻ വച്ച തീറ്റസാധനങ്ങളും അവ നിലത്തുവീണാലുള്ള അണുബാധയും തമ്മിൽ വലിയ വ്യത്യാസമെ‍ാന്നും കാണില്ല.

∙ കോപം ഹൃദയത്തിന് ഹാനികരം

തീവ്രമായ കോപാക്രോശത്തിന് അടിപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ ഹൃദയാഘാത സാധ്യത എട്ടര മടങ്ങായി ഉയരുന്നുവെന്നാണു സിഡ്നി സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ. വൈകാരിക സ്ഫോടനം ശാരീരിക മാറ്റങ്ങൾക്കു  കാരണമാകുന്നുവെന്നും ഹൃദ്രോഗം നിയന്ത്രിക്കുന്നതിൽ മരുന്നിനൊപ്പം സമ്മർദം കുറയ്ക്കേണ്ടതും അത്യാവശ്യമാണെന്നും അവർ നിർദേശിച്ചിരിക്കുന്നു.

പണ്ടു കോപമുണ്ടായ നിമിഷം ഓർമിക്കുന്നതുപോലും രക്തധമനികളുടെ സുഗമമായ പ്രവർത്തനത്തെ താറുമാറാക്കുമത്രേ. കൊളംബിയ സർവകലാശാലയിലെ ഡോ. ദായ്ച്ചി കോപം, ദുഃഖം, ആകാംക്ഷ എന്നീ മൂന്നു വികാരങ്ങളുടെ പ്രത്യാഘാതങ്ങളെ വിലയിരുത്തി. രക്തധമനികളിൽ അവയുണ്ടാക്കുന്ന മാറ്റങ്ങളെ പരിശോധിച്ചു. പ്രായപൂർത്തിയായ 200 പേർ പരീക്ഷണത്തിൽ പങ്കെടുത്ത് പല വികാരങ്ങളിലൂടെ കടന്നുപോയി.

കോപം, ഉദ്വേഗം, വിഷാദം എന്നീ വികാരങ്ങൾക്കു പുറമേ നിർവികാരതയിലൂടെയും പരീക്ഷണം നീണ്ടു. പൂജ്യം, മൂന്ന്, 40, 70, 100 മിനിറ്റ് ക്രമത്തിൽ രക്തധമനികളുടെ കോശം പരീക്ഷിച്ചു. കോപമുണ്ടാക്കിയ നിമിഷത്തെ ഓർത്തവർക്കു 40 മിനിറ്റിനകം രക്തധമനിയുടെ വികാസത്തിൽ തകരാറു കണ്ടു. ഉദ്വേഗവും വിഷാദവും അനുഭവിച്ചപ്പോൾ മാറ്റം കണ്ടില്ല. അതായത്, കോപമാണു കൂടുതൽ കുഴപ്പക്കാരൻ.

English Summary:

Is It Safe to Eat Food That Fell on the Ground? The 5-Second Rule Explained