ആരെപ്പറ്റിക്കാനാണ്? - ബി.എസ്.വാരിയർ എഴുതുന്നു
പഴയ ചില കഥകൾ കേൾക്കുക. ഒന്ന് പ്രശസ്‌തസാഹിത്യകാരൻ എഴുതിയത്. രാജഭരണകാലം. സർവാധികാരങ്ങളും മഹാരാജാവിന്. പക്ഷേ അദ്ദേഹത്തിനു വിശേഷതാൽപര്യമില്ലാത്ത കാര്യങ്ങളിലെല്ലാം സർവാധികാരങ്ങളും പ്രയോഗിക്കുന്നത് ദിവാനാണ്. സുഹൃത്തിനോടൊപ്പം നമ്മുടെ സാഹിത്യകാരൻ പൊതുനിരത്തിലൂടെ നടക്കുകയാണ്. അപ്രതീക്ഷിതമായി പൊലീസ് അകമ്പടിയോടെ ദിവാന്റെ വാഹനം എതിരെ വരുന്നു. സുഹൃത്ത് പെട്ടെന്ന് വഴിയരികിലെ വലിയ മരത്തിന്റെ മറവിലേക്കു നീങ്ങി. ദിവാനും പരിവാരങ്ങളും പോയിക്കഴിഞ്ഞപ്പോൾ സുഹൃത്ത് മടങ്ങിയെത്തി.

‘എന്തിനാ താൻ ദിവാൻ വന്നപ്പോൾ മരത്തിന്റെ മറവിലേക്കു നീങ്ങിയത്? വലിയ കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ?’
‘ഹേയ്, അതൊന്നുമല്ല. ഞങ്ങൾ വലിയ അടുപ്പക്കാരല്ലേ? കണ്ടാൽ കൂടെക്കയറ്റും. പിന്നെ ആ ബോറു വർത്തമാനം കേട്ടോണ്ടിരിക്കണം. അതുകൊണ്ട് രക്ഷപെടാനായി മാറി’. എങ്ങനെയുണ്ട് പൊങ്ങച്ചം? പൊലീസുദ്യോഗസ്ഥരോട് കൃത്രിമമായി ചങ്ങാത്തം സ്ഥാപിച്ച് അന്യരുടെ മുന്നിൽ ഡംഭു കാട്ടുന്നവരുമുണ്ട്. ഇനി മറ്റൊന്ന്. വിശ്വപ്രസിദ്ധിയാർജിച്ച കേരളീയകലാരൂപമാണ് കഥകളിയെന്ന് ഏവർക്കുമറിയാം. പക്ഷേ അത് ആസ്വദിക്കാൻ കഴിയുന്നില്ലെന്നു പറയുന്നത് അന്തസ്സിനു നിരക്കാത്തതെന്നു കരുതി, പലരും കളിയരങ്ങുകളുടെ മുൻനിരയിലെത്തി തലകുലുക്കി രസിക്കുന്നതായി ഭാവിക്കാറുണ്ട്.
ക്ലാസിക്കൽ കലയായ കഥകളി ആസ്വദിക്കണമെങ്കിൽ പലതും അറിഞ്ഞിരിക്കണം. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ വേഷങ്ങളിലോരോന്നും ഏതു തരം കഥാപാത്രങ്ങൾക്കെന്നറിയണം. കേളി, വന്ദനശ്ലോകം, തോടയം, മേളപ്പദം, ചൊല്ലിയാട്ടം, ഇളകിയാട്ടം, മനോധർമ്മം, കലാശം മുതലായവയെപ്പറ്റി ബോധമുണ്ടാവണം. നൃത്തം, നൃത്യം, നാട്യം, ഗീതം, വാദ്യം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ അറിയണം. കൈമുദ്രകളും കഥകളിപ്പദങ്ങളുടെ അർഥവും മനസ്സിലാകുമെങ്കിൽ നന്ന്. ഇതൊന്നുമില്ലാതെ ഇന്നത്ത കളി ഗംഭീരമായി എന്നു തട്ടിവിടുന്നവരുണ്ട്.
പഴയ ഒരു സംഭവം. സ്വകാര്യസംഭാഷണത്തിൽ രാഷ്ട്രീയനഭസ്സിലെ താരം തലേന്നത്തെ കളിയെപ്പറ്റിപ്പറഞ്ഞു, ‘കലാമണ്ഡലം രാമൻ നായരുടെ ഭാവാഭിനയം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. നിങ്ങൾ കണ്ടോ?’ കേട്ടിരുന്ന കഥകളി ഭ്രാന്തൻ: ‘അതാരാ, ആ രാമൻ നായർ?’ ‘നിങ്ങൾക്കറിയില്ലേ ആ ഭരതനാട്യക്കാരിയുടെ ഭർത്താവ്?’ കഥകളിവിദഗ്ധനെന്നു വെറുതേ ഭാവിച്ച പ്രശസ്തൻ പരിഹാസപാത്രമായി. മോഹിനിയാട്ടം വളർത്തിയെടുക്കുന്നതിൽ അനന്യസംഭാവനകൾ നല്കിയ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെയും പ്രസിദ്ധ കഥകളിനടൻ കലാമണ്ഡലം കൃഷ്ണൻ നായരെയും കുറിച്ചാണ് നമ്മുടെ കഥാനായകൻ പറയാനാഗ്രഹിച്ചത്. ‘അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും’ എന്ന മട്ടിലായി പൊങ്ങച്ചം.
ഇനിയൊരു കുട്ടിക്കഥ. അഹങ്കാരിയായ ഒരു പനങ്കാക്കയുണ്ടായിരുന്നു. കാർമേഘം നിറഞ്ഞ ഒരുനാൾ അത് കൊട്ടാരത്തിലെ പൂന്തോട്ടത്തിനു മുകളിലൂടെ പറക്കാനിടയായി. ഏതാനും മയിലുകൾ മനോഹരമായി അവിടെ ആടിത്തകർക്കുന്നു. തനിക്കും അവരോടൊപ്പം ചേരണമെന്ന മോഹം കാക്കയെ പിടികൂടി. പക്ഷേ തനിക്കു നിറംനിറഞ്ഞ പീലികളില്ല. മയിലുകളിൽനിന്നു കൊഴിഞ്ഞുപോയ കുറെ പീലികൾ ദേഹത്തിൽ തിരുകിച്ചേർത്ത് പനങ്കാക്കക്കൂട്ടത്തിലെത്തി. താൻ രാജകീയ പ്രഭാവമുള്ളവനാണെന്ന് നടിച്ച് കൂട്ടുകാരെയെല്ലാം അസൂയപ്പെടുത്തി.
തുടർന്ന് കൊട്ടാരത്തിലെ മയിൽക്കൂട്ടങ്ങളിലേക്കു പറന്നിറങ്ങി. കളവു തിരിച്ചറിഞ്ഞ മയിലുകളെല്ലാം ചേർന്ന് പനങ്കാക്കയുടെ ദേഹത്തു വച്ചുപിടിപ്പിച്ചിരുന്ന പീലികളും, കൂട്ടത്തിൽ കാക്കയുടെ കുറെ തൂവലുകളും വലിച്ചുപറിച്ചെടുത്ത് തുരത്തിവിട്ടു. പൊങ്ങച്ചം കാട്ടിയ പനങ്കാക്ക നാണംകെട്ട് സ്വന്തം കൂട്ടരുടെ സ്ഥലത്തെത്തി. പണ്ടു കൂലിത്തണ്ടു കാട്ടിയ പഴയ സ്നേഹിതനെ അവരെല്ലാം ചേർന്നു കൊത്തിപ്പറിച്ച് പരിഹസിച്ചു പറത്തിവിട്ടു. കൂടെയുള്ളവർക്കു വാങ്ങാൻ കഴിയാത്തത്ര വിലയുള്ള സാധനങ്ങൾ വാങ്ങി പ്രദർശിപ്പിച്ച് മേനി നടിച്ച് പൊങ്ങച്ചം കാട്ടുന്നവരുണ്ട്.
വിലയേറിയ വസ്ത്രങ്ങൾ, സ്മാർട്ഫോൺ, കാർ, വീട് മുതലായവയിൽ അത്യാഡംബരം കാട്ടുന്ന പലരും കടംവീട്ടാനുള്ള മാസഗഡു അടയ്ക്കാൻ ഞെരുങ്ങുക പതിവാണ്. വീട്ടിൽ അവശ്യം വേണ്ട ഭക്ഷണസാധനങ്ങൾക്കു പോലും കടം വാങ്ങേണ്ട നിലയിലേക്ക് പതിക്കുന്നവർ. കുടുംബകലഹത്തിലേക്കെന്നല്ല, ദുരന്തത്തിലേക്കുപോലും നയിച്ചേക്കാവുന്ന അവിവേകം. ആവശ്യത്തിലേറെ വിലപിടിപ്പുള്ള സ്മാർട്ഫോൺ പ്രദർശിപ്പിക്കുന്നയാളെ അക്കാരണംകൊണ്ട് ആരും ആദരിക്കുന്നില്ലെന്നതാണു വാസ്തവം. ഇത്തരം പ്രദർശനപരതയ്ക്ക് അമേരിക്കൻ ധനശാസ്ത്രജ്ഞൻ തൊർസ്റ്റൈൻ വെബ്ലൻ പുതിയ പേരു നല്കി – കോൺസ്പിക്യുവസ് കൺസംപ്ഷൻ.
സമൂഹത്തിൽ വലിയ പദവി ഇതുവഴി നേടാമെന്നത് വികലധാരണയാണ്. നമ്മെക്കുറിച്ച് നമുക്കു തന്നെ തോന്നുന്നത് ആത്മാഭിമാനം. പക്ഷേ അന്യർ നമ്മെപ്പറ്റി ചിന്തിക്കണമെന്നു നാം ആഗ്രഹിക്കുന്നത് പൊങ്ങച്ചം. മാന്യതയുടെ ശത്രുവാണ് പൊങ്ങച്ചം. ക്ഷമിക്കാനാവാത്ത കുറ്റംതന്നെയല്ലേ പൊങ്ങച്ചം? പരിഹാസമെന്ന ശിക്ഷ സ്വയം ക്ഷണിച്ചുവരുത്തുന്ന കുറ്റം. വലിയ ഹോട്ടലിലെത്തിയ അഹങ്കാരിയായ സിനിമാനടി, തനിക്ക് ക്യൂ തെറ്റിച്ച് വിശേഷപരിഗണന നൽകാതിരുന്ന ജീവനക്കാരനോട്, ‘തനിക്കറിയാമോ ഞാനാരാണെന്ന്?’ ജീവനക്കാരൻ: ‘അവിടുന്ന് ആരാണ്?’. മഹാത്മാഗാന്ധിയെയോ മറ്റോ പോലെ ഏവരും തന്നെ തിരിച്ചറിയുമെന്നു ചിന്തിച്ച അവരുടെ പൊങ്ങച്ചബലൂണിൽ ആ ചെറിയ മനുഷ്യൻ സൂചികുത്തിയതോടെ അവരുടെ കാറ്റു മുഴുവൻ പോയി.
ദുരന്തങ്ങളുടെയെല്ലാം മാതാവ് വ്രണപ്പെട്ട പൊങ്ങച്ചമെന്ന് പ്രശസ്തദാർശനികൻ ഫ്രീഡ്രിച്് നീറ്റ്ഷേ. ദുർബലശിരസ്സിലെ പൊങ്ങച്ചം എല്ലാത്തരം അനർഥങ്ങളും ഉണ്ടാക്കുമെന്ന് നോവലിസ്റ്റ് ജെയ്ൻ ഓസ്റ്റെൻ. യവനമഹാകവി ഹോമർ ഒഡീസിയിലെഴുതി, ഈ ഭൂമിയിൽ പൊങ്ങച്ചം ഏറ്റവും കൂടിയ ജീവി മനുഷ്യനാണെന്ന്. കാൻസർമൂലം മരിക്കാൻ ഏതാനും ആഴ്ചകൾ മാത്രമാണു തനിക്കെന്ന് അറിഞ്ഞുകൊണ്ട് 48കാരൻ കംപ്യൂട്ടർ സയൻസ് പ്രഫസർ വിശ്രുതമായ അന്ത്യപ്രഭാഷണത്തിൽ പറഞ്ഞു: ‘പരുക്കേറ്റ സിംഹത്തിനും ഗർജിക്കണം. പക്ഷേ അത് അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യമാണ്. അത് പൊങ്ങച്ചമല്ല’.
പൊങ്ങച്ചക്കാർ ഒരു തരത്തിൽ ശല്യക്കാരുമാണ്. വിവരക്കേട് പൊങ്ങച്ചത്തിന്റെ മുഖമുദ്രയുമാണ്. ‘തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ’ എന്ന് കുമാരനാശാനെഴുതി (നളിനി – 76). പക്ഷേ പലരുടെയും ഭാവവും പ്രവർത്തനവും നോക്കിയാൽ അന്യർക്ക് അവരുടെ ഉള്ള് കാണാനാവും. ഉള്ളതു മാത്രം കാണിച്ച്, ഇല്ലാത്തതുണ്ടെന്നു നടിക്കാതെ കഴിയുന്നതാവും മാന്യതയിലേക്കുള്ള വഴി.