സംഘർഷഭരിതവും രക്തരൂഷിതവുമായ മൂന്നര പതിറ്റാണ്ടിനു ശേഷം കശ്മീരിൽ വീണ്ടും ജനാധിപത്യം തളിരിടുകയാണെന്ന് വോട്ടെടുപ്പിലെ അഭൂതപൂർവമായ ജനപങ്കാളിത്തം സൂചന നൽകുന്നു. താഴ്‌വരയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 2019ൽ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്തി. ഇവരിൽ 80 വയസ്സിനിടെ ആദ്യമായി വോട്ട് ചെയ്തവരും ഭീകരപ്രവർത്തനങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളും നിരോധിത തീവ്രവാദ സംഘടനകളുടെ പ്രവർത്തകരുമുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഴയ ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും സംസ്ഥാനത്തിനു പ്രത്യേക പദവി നൽകിയിരുന്ന 370–ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ലോകം ഉദ്വേഗപൂർവം കാത്തിരിക്കുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ ശക്തികളും കഴുകൻ കണ്ണുകളോടെ വീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ ജനം കൂട്ടമായി വോട്ടു ചെയ്യാൻ എത്തിയത് ജനാധിപത്യത്തിന്റെ വിജയമായി ശത്രുക്കൾക്കു പോലും അംഗീകരിക്കേണ്ടിവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘർഷഭരിതവും രക്തരൂഷിതവുമായ മൂന്നര പതിറ്റാണ്ടിനു ശേഷം കശ്മീരിൽ വീണ്ടും ജനാധിപത്യം തളിരിടുകയാണെന്ന് വോട്ടെടുപ്പിലെ അഭൂതപൂർവമായ ജനപങ്കാളിത്തം സൂചന നൽകുന്നു. താഴ്‌വരയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 2019ൽ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്തി. ഇവരിൽ 80 വയസ്സിനിടെ ആദ്യമായി വോട്ട് ചെയ്തവരും ഭീകരപ്രവർത്തനങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളും നിരോധിത തീവ്രവാദ സംഘടനകളുടെ പ്രവർത്തകരുമുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പഴയ ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും സംസ്ഥാനത്തിനു പ്രത്യേക പദവി നൽകിയിരുന്ന 370–ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ലോകം ഉദ്വേഗപൂർവം കാത്തിരിക്കുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ ശക്തികളും കഴുകൻ കണ്ണുകളോടെ വീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ ജനം കൂട്ടമായി വോട്ടു ചെയ്യാൻ എത്തിയത് ജനാധിപത്യത്തിന്റെ വിജയമായി ശത്രുക്കൾക്കു പോലും അംഗീകരിക്കേണ്ടിവരും.

ശ്രീനഗറിൽ ലോക്സഭാ വോട്ടെടുപ്പിന് പോളിങ് ബൂത്തിലെത്തിയവര്‍ (Photo by TAUSEEF MUSTAFA / AFP)
ADVERTISEMENT

ജമ്മുവും കശ്മീർ താഴ്‌വരയും ഉൾപ്പെട്ട ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിച്ചത്. ഇതിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മു മേഖലയിൽ ജമ്മു, ഉധംപൂർ എന്നീ മണ്ഡലങ്ങളും മുസ്‌ലിംകൾക്കു ഭൂരിപക്ഷമുള്ള കശ്മീർ താഴ്‌വരയിൽ ശ്രീനഗർ, ബാരാമുള്ള, അനന്തനാഗ്– രജൗരി എന്നീ മണ്ഡലങ്ങളും ബുദ്ധമതവിഭാഗത്തിനു ഭൂരിപക്ഷമുള്ള ലഡാക്കിൽ ലഡാക്ക് മണ്ഡലവുമാണുള്ളത്. ജമ്മു, ഉധംപൂർ, ലഡാക്ക് മണ്ഡലങ്ങളിൽ ഏറക്കുറെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലേതുപോലെ ജനങ്ങളിൽ ഭൂരിപക്ഷവും ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകാറുണ്ടെങ്കിലും കശ്മീർ താഴ്‌വരയിലെ മൂന്ന് മണ്ഡലങ്ങളിൽ 1987നു ശേഷം സ്ഥിതി അതായിരുന്നില്ല. 

ശ്രീനഗറിൽ 2019ൽ 14.43 ശതമാനവും ബാരാമുള്ളയിൽ 34.7 ശതമാനവും അനന്തനാഗിൽ 8.96 ശതമാനവുമായിരുന്നു പോളിങ്. എന്നാൽ, ഇത്തവണ ശ്രീനഗറിൽ 38 ശതമാനവും ബാരാമുള്ളയിൽ 58.17 ശതമാനവും അനന്തനാഗ്– രജൗരിയിൽ 54.3 ശതമാനവും വോട്ടർമാർ ബൂത്തുകളിലെത്തി ജനാധിപത്യാവകാശം വിനിയോഗിച്ചു. ഈ മൂന്ന് മണ്ഡലങ്ങളിലുമായി 2019ൽ ആകെ 7,69,690 പേർ വോട്ട് ചെയ്തപ്പോൾ ഇത്തവണ അത് 24,63,609 ആയി ഉയർന്നു. (അനന്ത്നാഗ്–രജൗരി മണ്ഡലത്തിലെ അവസാന കണക്കുകൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല). 

Show more

ഇതോടെ കശ്മീരിൽ വിഘടനവാദവും അക്രമപ്രവർത്തനങ്ങളും അവസാനിച്ചുവെന്ന് വിലയിരുത്തുന്നത് അബദ്ധമായിരിക്കും. എന്നാൽ, ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടുള്ള ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകാൻ കശ്മീരിലെ ജനങ്ങൾ തീരുമാനിച്ചതിനെ ഗുണപരമായ മാറ്റമായി കാണുകതന്നെ വേണം. ഈ സാഹചര്യം സംജാതമായതിനു പിന്നിൽ ഭരണകൂടത്തിന്റെ ഒട്ടേറെ നടപടികളും അതു സൃഷ്ടിച്ച പ്രത്യാഘാതങ്ങളുമുണ്ടെന്നും കാണാം.

∙ ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടി; ഇന്ത്യ എന്ന വൻശക്തി

ADVERTISEMENT

2019 ഓഗസ്റ്റ് 5ന് ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് ഭരണകൂടസംവിധാനം ആകെ പുനഃക്രമീകരിച്ചുകൊണ്ട് വിഘടനവാദത്തിനും വിധ്വംസക പ്രവർത്തനത്തിനും എതിരെ കേന്ദ്രസർക്കാർ സ്വീകരിച്ച കർശന നടപടികളാണ് ഇതിൽ പ്രധാനം. ജമ്മു കശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കണമെന്നും ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും വേർപെടുത്തി പ്രത്യേക രാജ്യമാക്കണമെന്നും സ്വയംനിർണയാവകാശം അനുവദിക്കണമെന്നും വാദിച്ചു പ്രവർത്തിച്ചിരുന്ന നിരവധി സംഘടനകൾ താഴ്‌വരയിലുണ്ടായിരുന്നു. 

ശ്രീനഗർ ലോക്സഭാ വോട്ടെടുപ്പിൽനിന്നൊരു കാഴ്ച (Photo by TAUSEEF MUSTAFA / AFP)

ഇവയുടെ നേതാക്കളിൽ പ്രമുഖരായ സയ്യദ് അലി ഷാ ഗീലാനി (2021ൽ മരിച്ചു), മിർവായിസ് ഉമർ ഫാറൂഖ്, യാസിൻ മാലിക്, ഷബീർ ഷാ, ഐഷ അന്ദ്രേബി തുടങ്ങിയവരെയെല്ലാം യുഎപിഎ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി സർക്കാർ ജയിലിലടച്ചു. ഇത്തരം സംഘടനകൾക്കു ധനസഹായം നൽകിയിരുന്നവരെയും അകത്താക്കി. സൈന്യത്തിനു നേരെ കല്ലേറു നടത്തിയതിനും വിവിധ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പിടിയിലായ ആയിരത്തിലേറെപ്പേർ ഇപ്പോഴും ജാമ്യം പോലും കിട്ടാതെ അഴിക്കുള്ളിലാണ്. 

ഇതിനു പുറമേ ഭീകരപ്രവർത്തനങ്ങൾക്കു സഹായം നൽകിയവരെന്നു സംശയിക്കുന്ന നൂറുകണക്കിനു പേരെ നിരീക്ഷണത്തിലാക്കി. ഭീകരപ്രവർത്തനത്തിൽ പങ്കാളികളായവരുടെ കുടുംബങ്ങളെയും വെറുതെവിട്ടില്ല. അവരിൽ പലർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ സർക്കാർ ജോലി നിഷേധിക്കുകയും മറ്റ് ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്തു. പഠനത്തിനും ജോലിക്കുമായി വിദേശത്തുപോകാൻ പാസ്പോർട്ടിന് അപേക്ഷിച്ചവർക്കും ഒട്ടേറെ തടസ്സങ്ങൾ നേരിടേണ്ടിവന്നു. 

നാലാം ഘട്ടത്തിൽ ശ്രീനഗർ വോട്ടെടുപ്പിനായുള്ള സാമഗ്രികളുമായി തിര‌ഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോകുന്നു (Photo by TAUSEEF MUSTAFA / AFP)

അതേസമയം, അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി പൊതുധാരയുടെ ഭാഗമാകാൻ ശ്രമിച്ചവർക്കു ഭരണകൂടം എല്ലാ പിന്തുണയും നൽകി. ജെഇഇ, നീറ്റ് തുടങ്ങിയ മത്സരപരീക്ഷകളെഴുതിയ നൂറുകണക്കിനു കശ്മീരി വിദ്യാർഥികൾ ഇക്കാലയളവിൽ രാജ്യത്തെ ഐഐടികളിലും എയിംസ് ഉൾപ്പെടെ ഒന്നാംനിര മെഡിക്കൽ കോളജുകളിലും പ്രവേശനം നേടി. ഇത്തരം മത്സരപരീക്ഷകൾക്കും യുപിഎസ്‌സി ജോലികൾക്കും പരിശീലനം നൽകുന്നതിനുള്ള കോച്ചിങ് സെന്ററുകൾ ശ്രീനഗറിലും ശാഖകൾ തുറന്നു. ഇത്തരം പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെക്കുറിച്ചുള്ള  ഫീച്ചറുകൾ മാധ്യമങ്ങളിൽ നിറഞ്ഞു. 

വോട്ടുചെയ്യാനെത്തിയവരുടെ എണ്ണത്തിലുണ്ടായ വർധന അടിസ്ഥാനമാക്കി, കേന്ദ്രസർക്കാർ കഴിഞ്ഞ 5 വർഷത്തിനിടെ കൈക്കൊണ്ട നടപടികളെല്ലാം കശ്മീർ ജനത അംഗീകരിച്ചുവെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. കശ്മീരിലെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. 

ADVERTISEMENT

ഇവ കൂടുതൽ ചെറുപ്പക്കാർക്ക് ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ കാണാൻ പ്രേരണയായി. വിവിധ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് സ്വകാര്യ മൂലധനം ആകർഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളും ഗുണപരമായ സൂചനകളാണ് നൽകുന്നത്. പ്രമുഖ കോർപറേറ്റ് വ്യവസായ സ്ഥാപനങ്ങളെല്ലാം ചെറുതും വലുതുമായ പദ്ധതികളുമായി മുന്നോട്ടുവന്നിട്ടുണ്ട്. സർക്കാരിന്റെ കരാറുകൾ നൽകുന്നതിൽ സുതാര്യത കൊണ്ടുവരാൻ കഴിഞ്ഞതും സാധാരണക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതായി കാണാം.

∙ പാക്കിസ്ഥാന്റെ പരാജയം ഗോതമ്പുപൊടി പ്രക്ഷോഭം

പരമാധികാര രാഷ്ട്രമെന്ന നിലയിൽ പാക്കിസ്ഥാൻ നേരിടുന്ന പ്രതിസന്ധികളാണ് കശ്മീർ ജനതയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇതു കൂടുതൽ പ്രകടമായി. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇന്ത്യ മാറിയപ്പോൾ, പാക്കിസ്ഥാൻ സാമ്പത്തികപ്രതിസന്ധിമൂലം നട്ടംതിരിയുകയാണ്. ആകെ ആഭ്യന്തര ഉൽപാദനം (ജിഡിപി) അഞ്ച് ലക്ഷം കോടി ഡോളറിലെത്തി അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. 

ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസിന്റെ നേതൃത്വത്തിൽ ശ്രീനഗറിൽ ഒരുക്കിയ ബോധവൽക്കരണ ക്യാംപിൽനിന്ന് (Photo by TAUSEEF MUSTAFA / AFP)

അതേസമയം, വായ്പകൾ പുനഃക്രമീകരിച്ചും കൂടുതൽ കടം നൽകിയും പൂർണ തകർച്ചയിൽ നിന്നു രക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ഐഎംഎഫ് സംഘം എത്തിയെന്ന വാർത്തയാണ് അതിർത്തിക്കപ്പുറത്തുനിന്ന് കേൾക്കുന്നത്. ഗോതമ്പുപൊടിയുടെ വിലകൂട്ടിയതിനെതിരെ പാക്ക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്കു തെരുവിലിറങ്ങേണ്ടിവന്നതും അവർക്കു നേരെ സൈന്യം നിറയൊഴിച്ചതും അവിടേക്കു നോക്കി സ്വപ്നം കണ്ടിരുന്നവരെ ഉച്ചയുറക്കത്തിൽനിന്ന് ഉണർത്തി. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടാൻ പാക്കിസ്ഥാനിൽനിന്ന് പഴയതുപോലെ സഹായം ലഭിക്കാത്തതും പ്രായോഗിക ബുദ്ധിയോടെ ചിന്തിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചുവെന്നു കരുതാൻ ന്യായങ്ങളേറെയുണ്ട്.

∙ രാഷ്ട്രീയനേട്ടം കൈവരിക്കാൻ കഴിയാതെ ബിജെപി

വോട്ടുചെയ്യാനെത്തിയവരുടെ എണ്ണത്തിലുണ്ടായ വർധന അടിസ്ഥാനമാക്കി, കേന്ദ്രസർക്കാർ കഴിഞ്ഞ 5 വർഷത്തിനിടെ കൈക്കൊണ്ട നടപടികളെല്ലാം കശ്മീർ ജനത അംഗീകരിച്ചുവെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. കശ്മീരിലെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ താഴ്‌വരയിലെ മൂന്നു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താനുള്ള ആത്മവിശ്വാസം പോലും അവർക്കുണ്ടായില്ല. 

നാഷനൽ കോൺഫറൻസ്, കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പു റാലിക്കിടെ (Photo by TAUSEEF MUSTAFA / AFP)

കോൺഗ്രസിനും നാഷനൽ കോൺഫറൻസിനും പിഡിപിക്കും വോട്ട് ചെയ്യരുതെന്നാണ് 2024 ഏപ്രിലിൽ ജമ്മുവിൽ നടത്തിയ റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തത്. ഇവർ ഒഴികെയുള്ള പാർട്ടികളിൽ ബിജെപിക്കു സ്വീകാര്യരായിട്ടുള്ളത് പഴയ തീവ്രവാദി നേതാവ് അൽതാഫ് ബുഹാരി നേതൃത്വം നൽകുന്ന അപ്നി പാർട്ടിയാണ്.

നാഷനൽ കോൺഫറൻസിലെയും പിഡിപിയിലെയും മറ്റ് ചെറുപാർട്ടികളിലെയും നാൽപതോളം മുതിർന്ന നേതാക്കൾ ചേർന്ന് 2020 മാർച്ചിലാണ് അപ്നി പാർട്ടി രൂപീകരിച്ചത്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇതിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ശ്രീനഗർ (മുഹമ്മദ് അഷ്റഫ് മിർ), അനന്ത്നാഗ്– രജൗരി (സഫർ ഇക്ബാൽ മൻഹസ്) എന്നീ മണ്ഡലങ്ങളിൽ പാർട്ടിക്കു സ്ഥാനാർഥികളുണ്ട്. പോളിങ് ശതമാനം 2019ലെ നിരക്കിലായിരുന്നുവെങ്കിൽ അനന്ത് നാഗ്– രജൗരിയിൽ കവിയും എഴുത്തുകാരനുമായ സഫർ ഇക്ബാലിനു നേരിയ സാധ്യത പറഞ്ഞുകേട്ടിരുന്നു. അനന്തനാഗ് മണ്ഡലത്തിൽ ഉൾപ്പെട്ട ചില ഗോത്രവിഭാഗങ്ങൾക്കു കേന്ദ്രസർക്കാർ സംവരണം ഏർപ്പെടുത്തിയത് ഇതു മുന്നിൽകണ്ടായിരുന്നു. ഈ മണ്ഡലത്തിലാണ് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മത്സരിക്കുന്നത്.

മെഹബൂബ മുഫ്തി ശ്രീനഗറില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ (Photo by TAUSEEF MUSTAFA / AFP)

മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല മത്സരിക്കുന്ന ബാരാമുള്ളയിൽ ബിജെപി പിന്തുണയ്ക്കുന്നത് പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെയാണ്. എല്ലാക്കാലത്തും കേന്ദ്രസർക്കാരുകളുമായി ചേർന്നുപോകുന്ന ലോണിനെ കശ്മീരിലെ മറ്റു പാർട്ടികൾ ഒരിക്കലും വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞതവണ ആകെ 4,57,931 പേർ മാത്രം വോട്ടു ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ 10,27,084 പേർ എത്തിയതോടെ ഫലം പ്രവചനാതീതമായി. ഇവരിൽ നിരോധിത സംഘടനകളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്നവരും പാക്കിസ്ഥാനുവേണ്ടി വാദിച്ചിരുന്നവരുമെല്ലാം ഉൾപ്പെടുന്നുവെന്നു വ്യക്തമായതോടെ ഷെയ്ഖ് എൻജിനീയർ റാഷിദ് എന്ന സ്വതന്ത്ര സ്ഥാനാർഥി ശ്രദ്ധാകേന്ദ്രമാകുന്നു. 

ശ്രീനഗറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവൽക്കരണ ക്യാംപിന്റെ ഭാഗമായി തിര‍ഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയ ഫോട്ടോ ബൂത്തിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന വിദ്യാർഥിനി (Photo by TAUSEEF MUSTAFA / AFP)

യുഎപിഎ ചുമത്തി സർക്കാർ തിഹാർ ജയിലിലടച്ച റാഷിദിനു വേണ്ടി അദ്ദേഹത്തിന്റെ രണ്ട് മക്കളാണ് പ്രചാരണം നടത്തിയത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനസമാഹരണം നടത്തിയ ഇവരുടെ പ്രചാരണ യോഗങ്ങൾക്ക് വൻ ജനക്കൂട്ടം എത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും കശ്മീരിൽ ജനാധിപത്യപ്രക്രിയ മുന്നോട്ടുപോകുമെന്ന് ആശിക്കാം. കേന്ദ്രം ആരു ഭരിച്ചാലും താമസിയാതെ ജമ്മു കശ്മീർ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നേക്കും. കശ്മീരി യുവാക്കളുടെ അഭിലാഷങ്ങൾ സഫലമാക്കാൻ ശേഷിയുള്ള പുതിയ നേതൃത്വം അധികാരത്തിലെത്തിയാൽ സമാധാനം അകലെയാവില്ല.

English Summary:

High Voter Turnout in Jammu and Kashmir Lok Sabha Elections: Implications for Political Parties