ബിജെപിയെ പിന്തുണച്ചാൽ യുകെയ്ക്ക് എന്താണ് ഗുണം? ‘മാന്ത്രിക വടി’ വീശുമോ ഋഷി വീണ്ടും?
മുന്നൂറു വർഷത്തിനിടയിലെ ബ്രിട്ടന്റെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജനായ പ്രധാനമന്ത്രി അധികാരമേറ്റത്. ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച, ഹിന്ദുമതവിശ്വാസിയായ ഋഷി സുനക്. ഈ നേതാവിനു കീഴിലാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവുകൾ (ടോറി) ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഋഷിയുടെ നേതൃത്വം ബ്രിട്ടിഷ് ജനത മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നോ എന്നും ഇനിയും അംഗീകരിക്കുമോ എന്നും ജൂലൈ നാലിന് അറിയാം. പാർട്ടി അംഗങ്ങളോ പൊതുജനമോ ഒന്നും വോട്ടുചെയ്യാതെ, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, കേവലം പാർട്ടി എംപിമാരുടെ പിന്തുണയിൽ മാത്രം പ്രധാനമന്ത്രിയായ ആളാണ് ഋഷി സുനക്. എംപിമാരുടെ ഈ തീരുമാനം ബ്രിട്ടിഷുകാർ ഉൾക്കൊണ്ടിരുന്നോ എന്നതും ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും.

∙ 2019ൽ പോരാട്ടം ‘പോപ്പുലർ’ നേതാക്കൾ തമ്മിൽ
2019ലെ പൊതു തിരഞ്ഞെടുപ്പിൽ, ജനപ്രിയ നേതാവായ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ 80 സീറ്റിന്റെ മഹാഭൂരിപക്ഷത്തിലാണ് ടോറികൾ അധികാരത്തിലെത്തിയത്. പോൾ ചെയ്ത വോട്ടുകളിൽ 48 ശതമാനവും ടോറികൾക്കായിരുന്നു. ലേബറിന് ലഭിച്ചത് 43.6 ശതമാനവും. തീവ്ര ഇടതുപക്ഷ നിലപാടുകാരനായ ജെറമി കോർബിനായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ നയിച്ചത്.
പാർട്ടിക്കാർക്കിടയിൽ കോർബിനും വളരെ ജനകീയനായിരുന്നു. എങ്കിലും രണ്ടു പൊതു തിരഞ്ഞെടുപ്പുകളിലെ പരാജയം കോർബിന്റെ രാഷ്ട്രീയജീവിതംതന്നെ അവസാനിപ്പിക്കാൻ കാരണമായി. 650 സീറ്റുള്ള പാർലമെന്റിൽ ടോറികൾക്ക് ലഭിച്ചത് 365 സീറ്റാണ്. ലേബറിന് 203 സീറ്റ് ലഭിച്ചു. സ്കോട്ടിഷ് നാഷനൽ പാർട്ടി - 48, ലിബറൽ ഡമോക്രാറ്റിക് പാർട്ടി -11, ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി -8, മറ്റുള്ളവർ -15 എന്നിങ്ങനെയായിരുന്നു കക്ഷിനില.
∙ ‘പാർട്ടി ഗേറ്റും’ ജോൺസന്റെ പതനവും
കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ മുന്നോട്ടുനയിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ കാലത്ത് സ്വന്തം വീട്ടിൽ പാർട്ടി നടത്തിയതിന്റെ പേരിൽ വിവാദത്തിലാകുകയും (പാർട്ടി ഗേറ്റ്) അധികാരത്തിൽനിന്നു പുറത്താകുകയും ചെയ്തു. പിന്നീട് പ്രധാനമന്ത്രിപദത്തിലെത്തിയ ലിസ് ട്രസ്സ് 47 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ അവർ കൈക്കൊണ്ട സാമ്പത്തിക തീരുമാനങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കും കനത്ത വിലക്കയറ്റത്തിലേക്കും നയിച്ചു. ഇതേത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി. ഇതിൽനിന്ന് കരകയറാൻ ടോറികൾ അഭയം പ്രാപിച്ചത് സാമ്പത്തിക വിദഗ്ധനും മുൻ ചാൻസലറുമായ ഋഷി സുനക്കിലായിരുന്നു.
∙ രാഷ്ട്രീയ ദുരന്തമായ ലിസ് ട്രസ് സർക്കാർ
ബോറിസ് രാജിവച്ചപ്പോൾ ആദ്യം പാർട്ടി അംഗങ്ങൾ വോട്ടുചെയ്തു ജയിപ്പിച്ചത് ലിസ് ട്രസ്സിനെയാണ്. അന്ന് പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതിരുന്ന ഋഷിയെ പ്രധാനമന്ത്രിയാക്കാൻ പാർട്ടി എംപിമാർ ഒന്നടങ്കം ആവശ്യപ്പെടുന്ന കാഴ്ചയാണ് ആഴ്ചകൾക്കുള്ളിൽ കണ്ടത്. അത്രവലിയ രാഷ്ട്രീയ ദുരന്തമായിരുന്നു ലിസ് ട്രസ്സിന്റെ ഏഴ് ആഴ്ചയിലെ ഭരണം. ചാൻസലർ ക്വാസി ക്വാർട്ടെങ് പലിശനിരക്ക് ഉയർത്താനെടുത്ത തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തച്ചുടച്ചു.
അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ ചാൻസലറും ഹോം സെക്രട്ടറിയും രാജിവച്ച് ഒഴിയേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ പ്രധാനമന്ത്രിപദം വിട്ടൊഴിഞ്ഞു ലിസ്സ് ട്രസ്. അങ്ങനെ ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞകാലം ഭരിച്ച പ്രധാനമന്ത്രിയായി ലിസ് ട്രസ്. കോവിഡ് കാലത്തെ അതിജീവിക്കാൻ ഫർലോ സ്കീമും, ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ടും നടപ്പിലാക്കിയ അന്നത്തെ ചാൻസലറുടെ കൈയിൽ സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ മാന്ത്രിക വടിയുണ്ടാകുമെന്ന് ബ്രിട്ടിഷുകാർ വിശ്വസിച്ചു. ഇതാണ് ലിസിനോട് തോറ്റ ഋഷിയെ പ്രധാനമന്ത്രിയാക്കാൻ പാർട്ടി എംപിമാരെ പ്രേരിപ്പിച്ചത്.
∙ വാഗ്ദാനങ്ങൾ പാലിച്ചു, വിശ്വാസ്യത നേടി ഋഷി
പണപ്പെരുപ്പം 12 ശതമാനത്തിനു മുകളിൽ നിൽക്കുമ്പോഴാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുന്നത്. ഒരു വർഷംകൊണ്ട് ഇത് പകുതിയാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. ഇപ്പോൾ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ദിവസം ഇത് 2.3 ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പ്രധാനമന്ത്രി. യുക്രെയ്ൻ യുദ്ധത്തിൽ സ്വീകരിച്ച ശക്തമായ നിലപാടും ഗാസ പ്രതിസന്ധിയിൽ നേരിട്ട് ഇടപെടാതെ, എടുത്ത തന്ത്രപരമായ സമീപനവും വിജയമായി. വിദേശകാര്യം കൈകാര്യം ചെയ്യാൻ മുൻ പ്രധാനമന്ത്രിയും തന്റെ പഴയ നേതാവുമായ ഡേവിഡ് കാമറണിനെതന്നെ രംഗത്തിറക്കിയുള്ള ഋഷിയുടെ നീക്കവും ഫലംകണ്ടു.
അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള സുനക് സർക്കാരിന്റെ വിവാദ തീരുമാനം ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും പ്രഖ്യാപിത നിലപാടിൽനിന്ന് പിന്നോട്ടുപോകാൻ അദ്ദേഹം തയാറായില്ല. ഇത് തീവ്ര വലതുപക്ഷക്കാർക്കിടയിൽ ഋഷിയെ സ്വീകാര്യനാക്കി. ഇവയെല്ലാമാണ് തിരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കിയുള്ള ഭാഗ്യപരീക്ഷണത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്.
മുഖ്യ പോരാട്ടം ടോറികളും ലേബറും തമ്മിൽ
ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിലാകും പ്രധാന മൽസരം. മറ്റൊരു ദേശീയ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകളും രാജ്യമെമ്പാടും മൽസരരംഗത്തുണ്ടാകും. സ്കോട്ട്ലൻഡിൽ പ്രാദേശിക ഭരണകക്ഷിയായ സ്കോട്ടീഷ് നാഷനൽ പാർട്ടി മൂന്നു ദേശീയ പാർട്ടികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തും. നോർതേൺ അയർലൻഡിലും പ്രാദേശിക കക്ഷികളെയാകും പ്രധാനമായി ദേശീയ പാർട്ടികൾക്ക് നേരിടേണ്ടി വരിക.
∙ ലേബറിന് കരുത്താകുമോ കൗൺസിലിലെ വിജയം?
അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലും വെയിൽസിലും വൻ വിജയം നേടിയ ലേബർ പാർട്ടി പൊതു തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസത്തിലാണ്. അതേ വോട്ടിംങ് പാറ്റേൺ തുടർന്നാൽ ലേബറിന് വ്യക്തമായ ഭൂരിപക്ഷം പാർലമെന്റിൽ ലഭിക്കും. എന്നാൽ പൊതു തിരഞ്ഞെടുപ്പിലും പ്രാദേശിക തിരഞ്ഞെടുപ്പിലും വോട്ടർമാരുടെ ചിന്താഗതി വ്യത്യസ്തമാണ് എന്നതാണ് നിർണായകമായ ഘടകം. നിലവിലെ സാഹചര്യത്തിൽ 14 വർഷത്തെ ഇടവേളയ്ക്കുശേഷം ഭരണത്തിൽ തിരിച്ചെത്താനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ലേബർ പാർട്ടിക്കുണ്ട്.
രാജ്യത്തെതന്നെ അറിയപ്പെടുന്ന ബാരിസ്റ്ററായ ലേബർ നേതാവ് സർ കെയ്ർ സ്റ്റാമർ 2022ലാണ് ജെറമി കോർബിന്റെ പിൻഗാമിയായി പാർട്ടി നേതൃത്വത്തിൽ എത്തുന്നത്. കോർബിനെപ്പോലെ ജനകീയനല്ല എന്നതാണ് സ്റ്റാമറിന്റെ ഏറ്റവും വലിയ കുറവ്. നേതാവിന്റെ സ്വീകാര്യതയേക്കാൾ 14 വർഷക്കാലത്തെ ഭരണവിരുദ്ധവികാരമാകും ലേബറിന് കൂടുതൽ തുണയാകുക. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങിയ വൻ നഗരങ്ങളിലെ കുടിയേറ്റ ജനതയുടെ ശക്തമായ സാന്നിധ്യവും ലേബറിന് ഗുണം ചെയ്യും.
ഇംഗ്ലണ്ടിലും വെയിൽസിലുമായി 107 കൗൺസിലുകളിലേക്ക് മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ 51കൗൺസിലുകളിലും ശക്തമായ രാഷ്ട്രീയ നേട്ടം കൈവരിച്ചത് ലേബർ പാർട്ടിയാണ്. 1158 കൗൺസിലർമാരെയാണ് പാർട്ടിക്ക് ലഭിച്ചത്. കൺസർവേറ്റീവിന് ഭരണം ലഭിച്ചത് കേവലം ആറു കൗൺസിലുകളിൽ മാത്രവും. കൗൺസിലർമാരുടെ എണ്ണം കേവലം 515 മാത്രവും. 12 കൗൺസിലുകളിൽ ഭരണം പിടിക്കുകയും 522 കൗൺസിലർമാരെ വിജയിപ്പിക്കുകയും ചെയ്ത ലിബറൽ ഡമോക്രാറ്റുകൾക്കാണ് ടോറികളേക്കാൾ മികച്ച വിജയം നേടാനായത്. 37 കൗൺസിലുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഇവിടങ്ങളിൽ പലയിടത്തും നേട്ടം കൊയ്യാനായത് ലേബറിനാണ്. ഈ അനുകൂല തരംഗം പൊതുതിരഞ്ഞെടുപ്പിലും തുടർന്നാൽ ലേബർ പാർട്ടിക്ക് ചരിത്രത്തിലെ വലിയ ജയങ്ങളിൽ ഒന്നാകും ഉണ്ടാകുക.
∙ കരുത്തു ചോർന്ന് സ്കോട്ടിഷ് നാഷനൽ പാർട്ടി
സ്കോട്ട്ലൻഡിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളർന്ന പ്രാദേശിക പാർട്ടിയായ സ്കോട്ടിഷ് നാഷനൽ പാർട്ടിക്ക് ഇപ്പോൾ പഴയ കരുത്തില്ല. പാർട്ടി നേതാക്കളും ഫസ്റ്റ് മിനിസ്റ്റർമാരുമായിരുന്ന നിക്കോള സ്റ്റർജനും ഹംസ യൂസഫും വിവാദങ്ങളിൽ പെട്ട് രാജിവച്ചൊഴിഞ്ഞതോട പാർട്ടിക്ക് ശക്തമായ നേതൃത്വം ഇല്ലാത്ത അവസ്ഥയാണുള്ളത്. മുൻ തിരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികളെ അപ്പാടെ തൂത്തെറിഞ്ഞ് സ്കോട്ട്ലൻഡിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ചിരുന്ന എസ്എൻപിക്ക് ഈ തിരഞ്ഞെടുപ്പിൽ അതു സാധ്യമാകുമോ എന്ന് കണ്ടറിയണം. സ്കോട്ട്ലൻഡിൽ ദേശീയ പാർട്ടികൾക്ക്, പ്രത്യേകിച്ച് ലേബർ പാർട്ടിക്ക് തിരിച്ചുവരവിനുള്ള സുവർണാവസരമാണ് ഈ തിരഞ്ഞെടുപ്പ്.
∙ പ്രാദേശിക പാർട്ടികൾക്കും ആധിപത്യം
നോർതേൺ അയർലൻഡിൽ പ്രാദേശിക പാർട്ടികൾ തമ്മിലാകും പ്രധാന മൽസരം. അലയൻസ് പാർട്ടി ഓഫ് നോർതേൺ അയർലൻഡ്, അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടി, സോഷ്യൽ ഡമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടി, ട്രഡിഷനൽ യൂണിയനിസ്റ്റ് വോയ്സ്, ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എന്നീ പ്രാദേശിക കക്ഷികൾ തമ്മിലാകും ഇവിടെ മുഖ്യമായും മൽസരം.
∙ നിർണായക ശക്തിയാകാൻ ഗ്രീൻ പാർട്ടി
ഇടതുപക്ഷ നിലപാടും പരിസ്ഥിതി സംരക്ഷണവും ഉയർത്തി രംഗത്തുള്ള ഗ്രീൻ പാർട്ടിയാകും പൊതു തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. ഒന്നോ രണ്ടോ സീറ്റുകളിൽ കൂടുതൽ നേടാൻ പാർട്ടിക്ക് കരുത്തില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ നിർണായക ശക്തിയാകാൻ ഗ്രീൻ പാർട്ടിക്ക് കഴിയും.
∙ ഏഷ്യൻ ബ്രിട്ടിഷ് വോട്ടുകൾ നിർണായകം
2021ലെ സെൻസസ് പ്രകാരം ബ്രിട്ടനിലെ ഇന്ത്യക്കാരുടെ എണ്ണം 1,864,318 ആണ്. ജനസംഖ്യയുടെ 3.1 ശതമാനം. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള മൊത്തം കുടിയേറ്റക്കാർ ജനസംഖ്യയുടെ 17 ശതമാനത്തോളമാണ്. ഇവരുടെ നിലപാട് തിരഞ്ഞെടുപ്പിൽ നിർണായകമാകും. പരമ്പരാഗതമായി കുടിയേറ്റ വോട്ടർമാർ ലേബർ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ്.
എന്നാൽ ഈ ധാരണയ്ക്കും രാഷ്ട്രീയ സ്വഭാവത്തിനും ഏറെ മാറ്റങ്ങൾ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഉണ്ടായി. കൺസർവേറ്റീവ് പാർട്ടിയുടെ ബിജെപി അനുകൂല നിലപാട് നല്ലൊരു ശതമാനം ഇന്ത്യക്കാരുടെ വോട്ടുകളെ ബ്രിട്ടനിൽ പല തിരഞ്ഞെടുപ്പിലും ടോറികൾക്ക് അനുകൂലമാക്കി. അതേസമയം ലണ്ടൻ മേയറായി മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട പാക് വംശജനായ സാദിഖ് ഖാന്റെ നേതൃസാന്നിധ്യം ലണ്ടൻ നഗരത്തിലെ ഏല്ലാ മണ്ഡലങ്ങളിലും ലേബറിന് കരുത്താകും.