പൂജ്യം മാർക്ക് കിട്ടിയാലും ‘ജയം’ ഉറപ്പ്: സർക്കാരും സമ്മതിച്ചു, ഈ ‘കേരള മോഡൽ’ പരാജയം
എസ്എസ്എൽസി മൂല്യനിർണയത്തിനു പോയ ഒരു അധ്യാപിക പറയുന്നു: ‘കറുപ്പ്, നീല, ചുവപ്പ് മഷിയുള്ള പേനകളുമായി വരണമെന്നാണ് സെന്ററിന്റെ ചുമതലയുള്ള ആൾ പറഞ്ഞത്. ഒന്നും എഴുതാത്ത പേപ്പറിൽ എന്തെങ്കിലുമൊക്കെ എഴുതിവച്ച് മാർക്ക് കൊടുക്കണം. കുട്ടികൾ എഴുതിയ മഷിക്കനുസരിച്ച് എഴുതാനാണ് നീല, കറുപ്പ് പേനകൾ. എന്നിട്ടു ചുവന്ന മഷികൊണ്ടു മാർക്കിടണം. ഒരു തൃപ്തിയും ഇല്ലാതെ, ആത്മനിന്ദയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും പുറത്തുപറഞ്ഞാൽ പലവിധ പ്രതികാര നടപടികൾ വരും’. എസ് എസ്എൽസി പരീക്ഷയിൽ നല്ലൊരു ശതമാനം കുട്ടികളുടെ പ്രകടനം പരിതാപകരമാണ്. മൂല്യനിർണയം അതിലും പരിതാപകരമായതുകൊണ്ട് എല്ലാം ഭംഗിയായി പോകുന്നു!

എസ്എസ്എൽസി മൂല്യനിർണയത്തിനു പോയ ഒരു അധ്യാപിക പറയുന്നു: ‘കറുപ്പ്, നീല, ചുവപ്പ് മഷിയുള്ള പേനകളുമായി വരണമെന്നാണ് സെന്ററിന്റെ ചുമതലയുള്ള ആൾ പറഞ്ഞത്. ഒന്നും എഴുതാത്ത പേപ്പറിൽ എന്തെങ്കിലുമൊക്കെ എഴുതിവച്ച് മാർക്ക് കൊടുക്കണം. കുട്ടികൾ എഴുതിയ മഷിക്കനുസരിച്ച് എഴുതാനാണ് നീല, കറുപ്പ് പേനകൾ. എന്നിട്ടു ചുവന്ന മഷികൊണ്ടു മാർക്കിടണം. ഒരു തൃപ്തിയും ഇല്ലാതെ, ആത്മനിന്ദയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും പുറത്തുപറഞ്ഞാൽ പലവിധ പ്രതികാര നടപടികൾ വരും’. എസ്എസ്എൽസി പരീക്ഷയിൽ നല്ലൊരു ശതമാനം കുട്ടികളുടെ പ്രകടനം പരിതാപകരമാണ്. മൂല്യനിർണയം അതിലും പരിതാപകരമായതുകൊണ്ട് എല്ലാം ഭംഗിയായി പോകുന്നു!
∙ അക്ഷരമറിയാത്ത കുട്ടികൾ
ഏതാനും വർഷം മുൻപു കോട്ടയം ജില്ലയിലെ 18 സ്കൂളുകളിൽ നടത്തിയ സർവേയിൽ തെളിഞ്ഞത് ആറാംക്ലാസിൽ പഠിക്കുന്ന 99 ശതമാനം കുട്ടികൾക്കും മലയാളം തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്നാണ് ! ശരിയായ കാഴ്ചപ്പാടില്ലാതെ ഡിപിഇപി പരിഷ്കരണം നടപ്പാക്കിയതു മൂലമുള്ള പ്രശ്നങ്ങൾ 25 വർഷങ്ങൾക്കുശേഷം ഇപ്പോൾ പലരും സമ്മതിച്ചുതുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ആശയാവതരണ രീതിക്കായി ശക്തിയുക്തം വാദിച്ച പലരും ഇപ്പോൾ തിരിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു: നന്നായി എഴുതാനും വായിക്കാനും പഠിക്കുന്നതും പഠിപ്പിക്കുന്നതും തന്നെയാണു നല്ലത്!
∙ തിളക്കം ഇങ്ങനെ നഷ്ടപ്പെടുത്താം!
മലയാളത്തിളക്കം, ഗണിതം മധുരം, ഹലോ ഇംഗ്ലിഷ്– ഇങ്ങനെ ഓരോ വിഷയത്തിനും പ്രോജക്ടുകൾ വിദ്യാലയങ്ങളിലുണ്ട്. അവയൊക്കെ കൊട്ടിഘോഷിച്ചു തുടങ്ങുന്നു എന്നല്ലാതെ കൃത്യമായി നടക്കുന്നുണ്ടോയെന്നു സംശയം. ഏതെങ്കിലും അധ്യാപകർ സ്വന്തം നിലയ്ക്കു സമയം ചെലവഴിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടാകാമെന്നു മാത്രം. മലയാളത്തിളക്കത്തിന്റെ കാര്യമെടുക്കൂ. എറണാകുളം കോലഞ്ചേരി സ്വദേശിയായ ടി.ടി.പൗലോസ് എന്ന അധ്യാപകന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ പദ്ധതിയാണത്. അദ്ദേഹം അതു വിജയകരമെന്നു തെളിയിച്ചു. അതോടെ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചു. അതോടെ പദ്ധതിയുടെ തിളക്കം കുറഞ്ഞു.
∙ നിലവാരം അളന്നപ്പോൾ നിരാശ
സ്കൂൾ വിദ്യാർഥികളുടെ നിലവാരം പരിശോധിക്കാൻ നടത്തുന്ന നാഷനൽ അച്ചീവ്മെന്റ് സർവേയ്ക്കു (നാസ്) മുന്നോടിയായി കേരളത്തിൽ കഴിഞ്ഞവർഷം സീസ് (State Educational Achievement Survey) പരീക്ഷ നടത്തി. ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും അത്ര പ്രതീക്ഷാജനകമല്ലെന്നാണ് സ്കൂളുകളിൽനിന്നു കിട്ടുന്ന സൂചന. 40% കുട്ടികൾക്ക് ഉത്തരമെഴുതാൻ പ്രയാസമുണ്ടായതായി ഇടുക്കി ജില്ലയിലെ ഒരു സ്കൂളിലെ അധ്യാപിക പറയുന്നു. പകുതി കുട്ടികൾ വളരെ പിന്നിലായി.
നോ, പ്ലീസ്!
ഒരു ഉത്തരക്കടലാസ് പരിശോധിച്ചാൽ ഈ മൂല്യനിർണയത്തിന്റെ അപകടം പിടികിട്ടും. ആറാം ക്ലാസിൽ പഠിക്കുന്ന, ഇംഗ്ലിഷ് പരീക്ഷയിൽ ‘മുഴുവൻ മാർക്ക്’ നേടിയ കുട്ടിയുടെ ഉത്തരക്കടലാസാണ് താഴെ കൊടുത്തിരിക്കുന്നത്. ഒരു ചോദ്യത്തിനു സംഭാഷണരൂപത്തിൽ ഉത്തരമെഴുതിയിട്ടുണ്ട്. ഈ ഒറ്റ ഉത്തരത്തിൽ മാത്രം പത്തോളം തെറ്റുകളുണ്ട്. ഉദാഹരണത്തിന് where എന്നതിനു പകരം were, know എന്നതിനു പകരം No, Please എന്നതിന് Pleas എന്നുമാണ് എഴുതിയിട്ടുള്ളത്. കുട്ടിയുടെ പിഴവിനെക്കാളും പ്രശ്നം, ഒരിടത്തുപോലും ഈ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നതാണ്.
സ്വന്തം തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും കുട്ടിക്ക് അവസരം ലഭിക്കുന്നില്ല. പിഴവുകൾ ‘തെറ്റ്’ എന്ന രീതിയിൽ ചൂണ്ടിക്കാണിക്കാൻ പാടില്ലെന്നാണ് അധ്യാപകർക്കുള്ള നിർദേശം. ഒന്നുകിൽ അനുഭവത്തിലൂടെ കുട്ടി തെറ്റ് സ്വയം തിരിച്ചറിയണം, അതല്ലെങ്കിൽ ശരിയായ മാതൃകകൾ പരിചയപ്പെടുത്തി ശരിയേതാണെന്നു പഠിപ്പിക്കണം. എന്നാൽ, 45–50 കുട്ടികളുള്ള ക്ലാസിൽ ഇതു പ്രായോഗികമേയല്ല. സ്പെല്ലിങ് എഴുതിപ്പഠിക്കുകയോ കേട്ടെഴുത്തു നടത്തുകയോ ഇപ്പോൾ ചെയ്യാറില്ല.
ഗൗരവം ചോർന്നു; സ്ഥിതി ദയനീയം : സി.വി.ബാലകൃഷ്ണൻ
പല പരിഷ്കാരങ്ങൾക്കൊടുവിൽ നമ്മുടെ വിദ്യാഭ്യാസരംഗമാകെ അലങ്കോലപ്പെട്ട നിലയിലാണ്. പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ മുൻപു നടപ്പാക്കിയിരുന്ന ബോധനരീതികൾ ഇന്നത്തെക്കാൾ എത്രയോ ഫലപ്രദമായിരുന്നു. അക്കാലത്ത് ആധുനിക സാങ്കേതികവിദ്യ തുണച്ചിരുന്നില്ല. അധ്യാപകർക്കും പഠിതാക്കൾക്കും തുല്യപങ്കാളിത്തമായിരുന്നു അതിൽ. ലാഘവത്തിന് ഒട്ടും ഇടനൽകാതെ അതീവ ഗൗരവത്തോടെ നിർവഹിക്കപ്പെടുന്ന ഒരു കർമമായാണ് വിദ്യാഭ്യാസത്തെ വിലയിരുത്തിയിരുന്നത്. ഇപ്പോൾ ഗൗരവം തീർത്തും ചോർന്നു.
‘മനുഷ്യർ അജ്ഞരായി ജനിക്കുന്നു, വിഡ്ഢികളായല്ല. അവർ വിഡ്ഢികളാക്കപ്പെടുന്നതു വിദ്യാഭ്യാസത്തിലൂടെയാണ്’ എന്ന ബർട്രൻഡ് റസലിന്റെ നിരീക്ഷണം നമ്മുടെ ഇന്നത്തെ സാഹചര്യത്തിനു നന്നായി ഇണങ്ങും. നമ്മുടെ കുട്ടികളിൽ വലിയൊരു വിഭാഗവും പരിതാപകരമാംവിധം വിഡ്ഢികളാക്കപ്പെടുകയാണ്. വൈകല്യങ്ങളേറെയും സംഭവിച്ചതു ഭാഷാപഠനത്തിലാണ്. മലയാളമായാലും ഇംഗ്ലിഷായാലും സ്ഥിതി ദയനീയം. അക്ഷര വിന്യാസം, അർഥബോധം, വാക്യഘടന, ആശയപ്രകാശനം എന്നിവയ്ക്കൊന്നും പരിഗണനയില്ല. വിജയശതമാനം പെരുപ്പിക്കുന്നതിനിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവാരത്തകർച്ച അങ്ങേയറ്റം ആശങ്കാജനകമാണ്.
കാലവും ലോകവും വളരെ മാറിയ നിലയ്ക്ക് പഴയ പാഠ്യപദ്ധതിയിലേക്കും ബോധനസമ്പ്രദായത്തിലേക്കും തിരിച്ചുപോക്ക് സാധ്യമല്ല. പക്ഷേ, ഇതിനോടകം സംഭവിച്ച പാളിച്ചകൾ തിരുത്തപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇപ്പോൾ വന്നുപിണഞ്ഞ ദുഃസ്ഥിതി കുറെക്കൂടി ഗാഢമാകും. വിദ്യാഭ്യാസത്തിന്റെ സാർഥകത എങ്ങനെ വീണ്ടെടുക്കാം? അതൊരു വലിയ ചോദ്യമാണ്.