പ്രേമചന്ദ്രനെ ഒറ്റപ്പെടുത്തി പാർട്ടി പിളർത്താൻ സിപിഎം...? മാണി കോൺഗ്രസ് പോയാൽ പകരം ആർഎസ്പി
അനുകൂല മദ്യനയം രൂപീകരിക്കുന്നതിനായി ബാർ ഉടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനൊരു പുതിയ വ്യാഖ്യാനം കണ്ടെത്തി. രണ്ടാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞത് ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങൾ ആകെ ‘ഡ്രൈ’ ആണ്. അതൊഴിവാക്കാനാണ് ഇത്തരം വാർത്തകൾ നൽകുന്നത്’’ എന്നാണ്. ബാർ കോഴ വിവാദം അവിടെ നിൽക്കട്ടെ. മാധ്യമങ്ങൾ ‘ഡ്രൈ’ ആണെന്നു കണ്ടാകണം, കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസം പൊട്ടി വീണു. ഇപ്പോഴെന്താണ് പ്രകോപനം എന്നു മാധ്യമങ്ങൾ തല പുകഞ്ഞാലോചിച്ചിട്ടും പിടി കിട്ടിയില്ല. ആർഎസ്പി നേതാവും നിലവിലെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു സുദേവന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കെ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സുദേവൻ ഇത്തരമൊരു പ്രസ്താവന ഇറക്കണമെങ്കിൽ അതിനു പിന്നിൽ

അനുകൂല മദ്യനയം രൂപീകരിക്കുന്നതിനായി ബാർ ഉടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനൊരു പുതിയ വ്യാഖ്യാനം കണ്ടെത്തി. രണ്ടാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞത് ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങൾ ആകെ ‘ഡ്രൈ’ ആണ്. അതൊഴിവാക്കാനാണ് ഇത്തരം വാർത്തകൾ നൽകുന്നത്’’ എന്നാണ്. ബാർ കോഴ വിവാദം അവിടെ നിൽക്കട്ടെ. മാധ്യമങ്ങൾ ‘ഡ്രൈ’ ആണെന്നു കണ്ടാകണം, കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസം പൊട്ടി വീണു.
ഇപ്പോഴെന്താണ് പ്രകോപനം എന്നു മാധ്യമങ്ങൾ തല പുകഞ്ഞാലോചിച്ചിട്ടും പിടി കിട്ടിയില്ല. ആർഎസ്പി നേതാവും നിലവിലെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു സുദേവന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കെ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സുദേവൻ ഇത്തരമൊരു പ്രസ്താവന ഇറക്കണമെങ്കിൽ അതിനു പിന്നിൽ ചില്ലറ ബുദ്ധിയല്ല എന്നു ചിന്തിക്കുന്നവർ സിപിഎമ്മിലും ആർഎസ്പിയിലും ഉണ്ട്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയേയും കേന്ദ്ര കമ്മിറ്റിയംഗം ഇപ്പോഴത്തെ മന്ത്രി കെ.എൻ. ബാലഗോപാലിനെയും വൻഭൂരിപക്ഷത്തിൽ തോൽപിച്ചു കൊല്ലത്ത് ഹാട്രിക് വിജയം കാത്തു നിൽക്കുന്ന പ്രേമചന്ദ്രനെ ഒറ്റപ്പെടുത്തി ആർഎസ്പിയിൽ വീണ്ടും ഒരു പിളർപ്പുണ്ടാക്കാൻ സിപിഎം ഉന്നം വയ്ക്കുന്നുണ്ടോ? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ആർഎസ്പിയിലെ ഒരു വിഭാഗത്തെയെങ്കിലും എൽഡിഎഫിലേക്ക് തിരിച്ചു കൊണ്ടുപോകാനാണോ സിപിഎം നീക്കം? യുഡിഎഫിലേക്കുള്ള കേരള കോൺഗ്രസ്– മാണി ഗ്രൂപ്പിന്റെ പുനഃപ്രവേശനത്തെക്കുറിച്ചു ചർച്ചകൾ സജീവമായപ്പോൾ അതിനെ മറികടക്കാൻ സിപിഎം ബദൽ മാർഗങ്ങൾ ആരായുന്നതിന്റെ ഭാഗമാണോ ഇത്? ഇത്തരം ചർച്ചകൾ രാഷ്ട്രീയ കേരളത്തിൽ സജീവമായിക്കഴിഞ്ഞു.
∙ ‘പ്രേമചന്ദ്രന്റെ കുതന്ത്രം’
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്പിക്ക് കൊല്ലം സീറ്റ് നിഷേധിച്ചത് സിപിഎമ്മിന്റെ പിടിവാശി കൊണ്ടല്ലെന്നും അത് പ്രേമചന്ദ്രൻ നടത്തിയ കുതന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നുമായിരുന്നു സുദേവന്റെ പ്രസ്താവനയുടെ കാതൽ. ആർഎസ്പിയുടെ ഇടതുമുന്നണിയിലെ ചരിത്രം ഏതാണ്ട് മുഴുവൻ സുദേവന്റെ പ്രസ്താവനയിൽ ഉണ്ടായിരുന്നു. സുദേവൻ പ്രസ്താവനയിൽ തുടർന്നു: ‘1980 മുതൽ എൽഡിഎഫിന്റെ ഭാഗമായിരുന്ന ആർഎസ്പി കൊല്ലം ലോക്സഭാ മണ്ഡലത്തിലും കൊല്ലം, ഇരവിപുരം, ചവറ, കുന്നത്തൂർ, ആര്യനാട്, അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് ഘടകകക്ഷിയായി മത്സരിച്ച പാർട്ടിയാണ്. ആർഎസ്പി യുടെ തകർച്ചയെ തുടർന്നാണ് കൊല്ലം ലോക്സഭാ സീറ്റ് 1999ൽ ഇടതുമുന്നണി സിപിഎമ്മിനു നൽകിയത്. പകരം ആർഎസ്പിയിലെ പ്രേമചന്ദ്രന് രാജ്യസഭാ സീറ്റ് നൽകി.
1999 മുതൽ 15 വർഷമായി സിപിഎം മത്സരിച്ചുവന്ന കൊല്ലം ലോക്സഭാ സീറ്റിൽ തെറ്റായ അവകാശവാദം ഉന്നയിക്കുന്ന നിലപാടാണ് 2014ൽ ആർഎസ്പി സ്വീകരിച്ചത്. ഈ സീറ്റ് വിട്ടു കിട്ടണമെന്ന അവകാശവാദം പ്രേമചന്ദ്രൻ ഉന്നയിച്ചത് മുന്നണി വിടാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള കുതന്ത്രമായിരുന്നു. ആർഎസ്പിയിലെ ഒരു വിഭാഗത്തെ സ്വാധീനിച്ച് പ്രേമചന്ദ്രൻ തനിക്ക് കൊല്ലത്ത് മത്സരിക്കാൻ പാർട്ടിയെ യുഡിഎഫിൽ എത്തിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ തോറ്റ പ്രേമചന്ദ്രൻ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് നിയമസഭയിലേക്ക് വരാൻ അവസരമില്ലെന്നു കണ്ടാണ് സ്വാർഥലാഭത്തിനു വേണ്ടി ആർഎസ്പിയെ യുഡിഎഫിൽ എത്തിച്ചത്...’ എന്നിങ്ങനെയായിരുന്നു സുദേവന്റെ പ്രസ്താവന.
∙ ‘തകർക്കാനായിരുന്നു ശ്രമം’
സുദേവന്റെ പ്രസ്താവനയ്ക്ക് അതേ ശക്തിയിൽ മറുപടി ആർഎസ്പി നേതൃത്വത്തിൽ നിന്നുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ദുരൂഹമാണെന്നാണ് ആർഎസ്പിയുടെ ആരോപണം. ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാലിന്റെ പ്രസ്താവന തുടരുന്നതിങ്ങനെ: ‘1999ൽ ആർഎസ്പിക്ക് തകർച്ച സംഭവിച്ചുവെന്ന സുദേവന്റെ കണ്ടെത്തൽ അപഹാസ്യമാണ്. 1999ലെ പാർട്ടിയിലെ ഭിന്നിപ്പിന് മുൻപുതന്നെ, ആർഎസ്പി മത്സരിച്ചിരുന്ന പല നിയമസഭാ സീറ്റുകളും സിപിഎം ഏകപക്ഷീയമായി പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് 1999ൽ ഭിന്നിപ്പിന്റെ പേരു പറഞ്ഞ് കൊല്ലം ലോക്സഭാ സീറ്റ് പിടിച്ചെടുത്തത്.
2001ൽ ഹരിപ്പാട് നിയമസഭാ സീറ്റും 2006ൽ കൊല്ലം നിയമസഭാ സീറ്റും പിടിച്ചെടുത്തു. സീറ്റുകൾ പിടിച്ചെടുത്ത് ആർഎസ്പിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലോക്സഭാ സീറ്റും നിയമസഭാ സീറ്റുകളും നിഷേധിച്ചത്. 2004ലും 2009ലും കൊല്ലം ലോക്സഭാ സീറ്റ് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്പി മുന്നണിക്കുളളിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. 2009ൽ ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇടതു മന്ത്രിസഭയിലെ ആർഎസ്പി അംഗത്തെ പിൻവലിക്കാൻ തീരുമാനിച്ചതും രാജിവച്ചതും ചരിത്രമാണ്.
2014ലെ തിരഞ്ഞെടുപ്പിൽ ആർഎസ്പിയുടെ ആവശ്യം പരിഗണിക്കാമെന്നാണ് സിപിഎം നേതൃത്വം അന്നു ചർച്ചകളിൽ പ്രതികരിച്ചത്. എന്നാൽ ഉഭയകക്ഷി തലത്തിലോ മുന്നണി തലത്തിലോ ചർച്ചയോ തീരുമാനമോ ഇല്ലാതെയാണ് 2014ലും ഏകപക്ഷീയമായി സിപിഎം കൊല്ലത്ത് എം.എ. ബേബിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് 2014ൽ കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്...’ ആർഎസ്പിയുടെ പ്രസ്താവന ഇങ്ങനെ തുടർന്നു.
∙ സിപിഎമ്മിനു പിഴച്ചതെവിടെ?
2014ൽ കൊല്ലം ലോക്സഭാ സീറ്റ് നിഷേധിച്ചതിനെതുടർന്ന് ആർഎസ്പി ഇടതുമുന്നണി വിട്ടപ്പോൾ സിപിഎം പലകുറി ആവർത്തിച്ച വിശദീകരണം ഈ വേളയിൽ വീണ്ടും ഉന്നയിച്ചതാണ് അതിശയം. അതിന് ആർഎസ്പി നേതൃത്വം പലതവണ മറുപടി നൽകിയതുമാണ്. ഇപ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രേമചന്ദ്രനെ ഉന്നം വച്ച് സിപിഎം നേതൃത്വം രംഗത്തു വരണമെങ്കിൽ അത് ജില്ലാ സെക്രട്ടറി എസ്. സുദേവൻ മാത്രം വിചാരിച്ച് ആകണമെന്നില്ല. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആകാനാണ് എല്ലാ സാധ്യതയും.
ഇടതുമുന്നണിയിൽ ഒരു കാലത്ത് പ്രബല കക്ഷിയായിരുന്ന ആർഎസ്പി യുഡിഎഫിലേക്ക് പോകുമെന്നു സിപിഎം സ്വപ്നേപി വിചാരിച്ചിരുന്നതല്ല. 1996ലും 1998ലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കൊല്ലത്ത് വേരുറപ്പിച്ച എൻ.കെ പ്രേമചന്ദ്രന് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ, അതായത് 1999ൽ സീറ്റ് നിഷേധിച്ചതിനു പ്രധാന കാരണം ആർഎസ്പിയിലെ പിളർപ്പ് തന്നെയാണെന്നാണ് സിപിഎം ഇപ്പോഴും വിശദീകരിക്കുന്നത്. എന്നാൽ മുന്നണിയിലെ പ്രധാന ഇടതുപക്ഷ പാർട്ടിയായിരുന്ന ആർഎസ്പിയിലെ പിളർപ്പിനെ സിപിഎം സമീപിച്ച രീതി തെറ്റായിപ്പോയി എന്ന് രാഷ്ട്രീയ നിരീക്ഷകർ അന്നേ വിധിയെഴുതിയിരുന്നു.
ആർഎസ്പി പിളർന്ന് ആർഎസ്പി–ബി നിലവിൽ വരികയും അവർ യുഡിഎഫിന്റെ ഭാഗമാകുകയും ചെയ്തു. അധികം വൈകാതെ ഔദ്യോഗിക ആർഎസ്പിയും ഇടതുമുന്നണി വിട്ടു യുഡിഎഫിലേക്കു പോയി. പിളർന്നെങ്കിലും എൽഡിഎഫിൽ തുടർന്ന പ്രേമചന്ദ്രൻ ഉൾപ്പെടുന്ന ഔദ്യോഗിക ആർഎസ്പിയെ മുന്നണിയിൽതന്നെ നിലനിർത്തുന്നതിൽ സിപിഎം നേതൃത്വത്തിനു പിഴവ് പറ്റി. പാർട്ടിയിലെ പിളർപ്പ് ചൂണ്ടിക്കാട്ടി ആർഎസ്പി ദുർബലമായെന്നു വിശേഷിപ്പിച്ചു കൊല്ലം നിയമസഭാ സീറ്റിനു പുറമേ പാർട്ടിയുടെ ഏക ലോക്സഭാ സീറ്റ് കൂടി പിടിച്ചെടുക്കാനായിരുന്നു സിപിഎം വ്യഗ്രത കാട്ടിയത്.
അങ്ങനെ പിടിച്ചെടുത്ത സീറ്റിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗത്തെ മത്സരിപ്പിക്കുകയും ചെയ്തു. അന്നു മുതൽ ഇന്നുവരെ പ്രേമചന്ദ്രനിൽ നിന്ന് ആ സീറ്റ് പിടിച്ചെടുക്കാൻ സിപിഎം നടത്തിയ എല്ലാ നീക്കങ്ങളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോഴും കൊല്ലത്ത് വലിയ അദ്ഭുതമൊന്നും സിപിഎം പ്രതീക്ഷിക്കുന്നുമില്ല. തിരഞ്ഞെടുപ്പിനു മുൻപ് പ്രേമചന്ദ്രനെതിരെ രൂക്ഷമായ ആക്രമണം സിപിഎം അഴിച്ചുവിടുന്നത് മനസ്സിലാക്കാം. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള ഇടവേളയിൽ പ്രകോപനങ്ങളൊന്നുമില്ലാതെ തന്നെ സിപിഎം നേതൃത്വം പ്രേമചന്ദ്രനെ ഉന്നം വച്ച് രംഗത്തു വരണമെങ്കിൽ അത് നീട്ടിയേറ് ആണെന്നു വ്യക്തം.
∙ കൂടുമോ ആർഎസ്പിയുടെ ഇടതു ചായ്‌വ്?
ആർഎസ്പി ഇടതുമുന്നണിയിൽ തന്നെ തുടരണമെന്ന നിലപാടുള്ള ചെറിയൊരു വിഭാഗം ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. ഇടതു സർക്കാരിന് തുടർ ഭരണം കിട്ടിയപ്പോൾ ആ വികാരം ഒന്നുകൂടി ശക്തമാകുകയും ചെയ്തു. നിയമസഭയിൽ പാർട്ടിക്ക് പ്രാതിനിധ്യമില്ലാതായതോടെ പാർട്ടിയുടെ കീഴ്ഘടകങ്ങളിലെ നേതാക്കൾക്ക് സർക്കാർ തലത്തിലുള്ള പ്രാദേശിക കമ്മിറ്റികളിൽ പ്രാതിനിധ്യം പൂർണമായി ഇല്ലാതാകുകയും ചെയ്തു. ഇതും ഇടത് ആഭിമുഖ്യമുള്ള വിഭാഗത്തിന്റെ വികാരം ജ്വലിപ്പിക്കാനിടയായി.
യുഡിഎഫിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ ആർഎസ്പി പ്രതിഷേധം രേഖപ്പെടുത്തേണ്ടി വന്ന സന്ദർഭങ്ങളും മുൻപുണ്ടായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്പി മത്സരിച്ച സീറ്റുകളിലെല്ലാം പരാജയപ്പെട്ട സാഹചര്യം പരിശോധിക്കുക, തീരെ വിജയസാധ്യത ഇല്ലാത്ത സീറ്റുകൾ നൽകുന്ന പതിവ് അവസാനിപ്പിക്കുക, കോൺഗ്രസിനു ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആർഎസ്പിക്ക് അർഹമായ പ്രാതിനിധ്യം നൽകുക, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു നൽകുന്ന സീറ്റുകളിൽ കോൺഗ്രസ്- യുഡിഎഫ് വിമതർ മത്സരിക്കില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ യുഡിഎഫ് യോഗം ബഹിഷ്കരിക്കാൻ നേരത്തേ തീരുമാനിച്ചിട്ടുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടാൻ കാരണങ്ങളിലൊന്ന് കോൺഗ്രസ് തമ്മിലടിയാണെന്നും കോൺഗ്രസിൽ ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഒരിക്കലും രക്ഷയില്ലാത്ത സ്ഥിതി വരുമെന്നും വരെ ആർഎസ്പിയിൽ അഭിപ്രായം ഉയർന്നിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു. കൊല്ലം ലോക്സഭാ സീറ്റിൽ എൻ.കെ പ്രേമചന്ദ്രൻ ഹാട്രിക് വിജയം നേടുമെന്നു പാർട്ടി ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുമ്പോഴാണ് അതേ പ്രേമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഎം നേതൃത്വം രംഗത്തെത്തിയത്.
എൽഡിഎഫിൽ നിലവിൽ ഉണ്ടെന്നു പറയുന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ആർഎസ്പി സാന്നിധ്യം അറിയിക്കുന്നതേയില്ല. ഈ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ആർഎസ്പിയുടെ ഒരു വിഭാഗത്തെയെങ്കിലും അടർത്തിയെടുക്കാനാവുമോയെന്നാണ് സിപിഎം ചിന്ത. കേരള കോൺഗ്രസ്– മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം ലേഖനമെഴുതിയതോടെ കോൺഗ്രസിന്റെ ഇക്കാര്യത്തിലുള്ള മനസ്സ് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.
ഇക്കാര്യത്തിൽ മാണി കോൺഗ്രസിന്റെ വ്യക്തമായ തീരുമാനത്തിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും കാക്കണം. അഥവാ, മാണി കോൺഗ്രസിന് പുനർ വിചിന്തനം ഉണ്ടായാൽ ആ ക്ഷീണം ഒഴിവാക്കാൻ ആർഎസ്പി കൂടെയുണ്ടായാൽ നന്ന് എന്നു സിപിഎം നേതൃത്വം ചിന്തിച്ചു തുടങ്ങി എന്നതിന്റെ സൂചനയായി പ്രേമചന്ദ്രനെതിരായ നീക്കത്തെ വിശേഷിപ്പിക്കാം. യുഡിഎഫിലെയും എൽഡിഎഫിലെയും ഘടകകക്ഷികളെ ചുറ്റിപ്പറ്റി ഇത്തരം ചർച്ചകളും ഊഹാപോഹങ്ങളും വ്യാപകമാകാനുള്ള സാധ്യതകളാണ് ഉരുത്തിരിഞ്ഞു വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അതിനു ആക്കം കൂട്ടുമെന്നുറപ്പ്.