പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ ഉഴപ്പുകയാണ്. പ്രീ പ്രൈമറിയിൽ ഏറക്കുറെ പൂർണമായും താൽക്കാലിക, കരാർ അധ്യാപക നിയമനങ്ങളാണു നടക്കുന്നത്. ഹയർ സെക്കൻഡറി വരെയുള്ള മറ്റു തലങ്ങളിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല. ഹൈസ്കൂളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണു തടസ്സമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കുട്ടികളില്ലാത്ത സ്കൂളുകളിൽ പോലും കിഫ്ബിയിൽനിന്നു വൻതുക വിനിയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന രണ്ടു വർഷം തസ്തികനിർണയം വേണ്ടെന്നുവച്ചെങ്കിൽ കഴിഞ്ഞ രണ്ട് അധ്യയന വർഷവും വൈകി പൂർത്തിയാക്കിയ തസ്തികനിർണയം തുടർനടപടികളില്ലാതെ പാഴായി. ആധാർ കാർഡുള്ള കുട്ടികളെ മാത്രം തസ്തികനിർണയത്തിനു പരിഗണിച്ചാൽ മതിയെന്നാണു തീരുമാനം. ഒരുവശത്തു തസ്തിക നഷ്ടപ്പെടുകയും പുതിയ തസ്തികകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ ഉഴപ്പുകയാണ്. പ്രീ പ്രൈമറിയിൽ ഏറക്കുറെ പൂർണമായും താൽക്കാലിക, കരാർ അധ്യാപക നിയമനങ്ങളാണു നടക്കുന്നത്. ഹയർ സെക്കൻഡറി വരെയുള്ള മറ്റു തലങ്ങളിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല. ഹൈസ്കൂളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണു തടസ്സമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കുട്ടികളില്ലാത്ത സ്കൂളുകളിൽ പോലും കിഫ്ബിയിൽനിന്നു വൻതുക വിനിയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന രണ്ടു വർഷം തസ്തികനിർണയം വേണ്ടെന്നുവച്ചെങ്കിൽ കഴിഞ്ഞ രണ്ട് അധ്യയന വർഷവും വൈകി പൂർത്തിയാക്കിയ തസ്തികനിർണയം തുടർനടപടികളില്ലാതെ പാഴായി. ആധാർ കാർഡുള്ള കുട്ടികളെ മാത്രം തസ്തികനിർണയത്തിനു പരിഗണിച്ചാൽ മതിയെന്നാണു തീരുമാനം. 

ഒരുവശത്തു തസ്തിക നഷ്ടപ്പെടുകയും പുതിയ തസ്തികകൾ ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോഴാണ് മറുവശത്ത് ആയിരക്കണക്കിനു താൽക്കാലിക അധ്യാപക നിയമനങ്ങൾ വളഞ്ഞവഴിയിലൂടെ നടത്തുന്നത്. രാഷ്ട്രീയ താൽപര്യം പരിഗണിച്ചും അർഹരായവരെ തഴഞ്ഞുമാണ് നിയമനങ്ങളിൽ ഏറെയും. പരാതി ഉയർന്നിട്ടും സുതാര്യത ഉറപ്പാക്കാനോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമനം നടത്താനോ നടപടിയില്ല. കഴിഞ്ഞ അധ്യയനവർഷം ഇത്തരത്തിൽ പതിനൊന്നായിരത്തോളം അധ്യാപക നിയമനങ്ങളാണു നടന്നത്. 

ADVERTISEMENT

∙ എണ്ണിയെണ്ണിക്കുറയുന്നു

പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്നാണ് ആറാം ദിവസത്തെ കണക്കെടുപ്പിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് വ്യാഖ്യാനിച്ചു സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എസ്എസ് എൽസി– ഹയർ സെക്കൻഡറി വിജയശതമാനത്തിലെ കുതിപ്പുപോലെ അതും വകുപ്പിന് അഭിമാനപ്രശ്നമാണ്. എന്നാൽ, കഴിഞ്ഞ സംസ്ഥാന ബജറ്റിനു മുന്നോടിയായി നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് ഈ അവകാശവാദങ്ങൾ പൊളിക്കുന്നതായിരുന്നു. സംസ്ഥാന സിലബസ് സ്കൂളുകളിൽ മൂന്നു വർഷത്തിനിടെ 1,21,464 കുട്ടികൾ കുറഞ്ഞെന്നു വ്യക്തമായി. കഴിഞ്ഞ അധ്യയനവർഷം മാത്രം 85,748 കുട്ടികൾ കുറഞ്ഞു. കുട്ടികൾ കുറയുമ്പോൾ തസ്തികകളും കുറയും. ഈ അധ്യയനവർഷത്തെ തസ്തികനിർണയ കണക്ക് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 3764 തസ്തികകൾ കുറഞ്ഞതായാണു പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തുടർനടപടികൾ ഉണ്ടാകാത്തതിനാൽ തസ്തികനഷ്ടം കടലാസിലൊതുങ്ങി. ആർക്കും ജോലിഭീഷണിയുണ്ടായില്ല. പക്ഷേ, ഈ രീതി എത്രനാൾ തുടരാനാകും?

Image Credits: AndreaObzerova/Istockphoto.com

∙ വിദ്യാഭ്യാസ വ്യവസ്ഥയുടെ അഴിച്ചുപണിക്ക് സമൂഹവും സജ്ജമാകണം

പി.രാമൻ

ADVERTISEMENT

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതിനാണു കേരളത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥ എന്നും ഊന്നൽ നൽകിയിട്ടുള്ളത്. ഗുണമേന്മ പോലെ സാർവത്രികതയ്ക്കും പ്രാധാന്യം കൊടുക്കുന്നു എന്നതാണ് ഈ കേരളീയ മാതൃകയുടെ പ്രത്യേകത. ഗുണമേന്മയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് കാലാനുസൃതമായി പുതുക്കപ്പെടുന്നുണ്ട്. പക്ഷേ, ഈ പുതുമകൾ മുഴുവൻ എല്ലാവരിലേക്കുമെത്തിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. പരിശീലനപരിപാടികളുമായി നമ്മൾ മുന്നോട്ടു വരുമ്പോഴേക്കും ഗുണമേന്മയെക്കുറിച്ചു നിലവിലുള്ള കാഴ്ചപ്പാട് പഴഞ്ചനാവുകയും പുതിയ കാഴ്ചപ്പാടുകൾ ബലപ്പെടുകയും ചെയ്യുന്നു.

ഈ പരിമിതി മറികടക്കാൻ നിലവിലുള്ള പരിശീലനപരിപാടികളോ പാഠപുസ്തകമാറ്റങ്ങളോ മതിയാകില്ല. വ്യവസ്ഥയുടെ അടിപ്പടവുകൾ തന്നെ അഴിച്ചുപണിയേണ്ടി വരാം. പക്ഷേ, അതിനുള്ള സന്നദ്ധത ഒരു സമൂഹം എന്ന നിലയിൽ നമുക്കില്ല. അതുകൊണ്ടാണ് സർക്കാരുകൾ അടിസ്ഥാന മാറ്റങ്ങൾക്കായുള്ള നയപരമായ തീരുമാനങ്ങളെടുക്കാൻ മടിക്കുന്നത്. എൻട്രൻസ് പരീക്ഷകൾക്കുള്ള ചവിട്ടുപടിയായി സ്കൂൾ വിദ്യാഭ്യാസത്തെ കരുതുന്നതു കേരളീയസമൂഹത്തിന്റെ പൊതുമനോഭാവമാണ്. ഇംഗ്ലിഷ് മീഡിയത്തോടുള്ള ഭ്രമവും അതുപോലെതന്നെ. അത്തരം മനോഭാവങ്ങളെ കൂസാതെ മറികടക്കാൻ സർക്കാരുകൾക്കും എളുപ്പമല്ല.

പി. രാമൻ (Photo Arranged)

ഗുണമേന്മയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനിണങ്ങിയ ചില നിർദേശങ്ങൾ ഇവയാണ്: മാതൃഭാഷാമാധ്യമത്തിലൂടെയുള്ളതാവണം പ്രാഥമിക വിദ്യാഭ്യാസം. ഇംഗ്ലിഷിൽ മികച്ച പരിശീലനം നൽകണം. ഇഷ്ടമുള്ളതു ഗഹനമായി പഠിക്കാനും ഇഷ്ടമില്ലാത്തതു പഠിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഒൻപതാം ക്ലാസ് മുതലെങ്കിലും നൽകണം. കലാവിദ്യാഭ്യാസമുൾപ്പെടെ പത്തോ പന്ത്രണ്ടോ വിഷയങ്ങൾ പഠിക്കാൻ കഴിയുന്നവർ പത്താം ക്ലാസിൽ അവയെല്ലാം പഠിച്ച് അവയിലെല്ലാം ഉപരിപഠനത്തിനുള്ള യോഗ്യത നേടട്ടെ. അഞ്ചോ ആറോ വിഷയം പഠിക്കാൻ കഴിയുന്നവർ അവ മാത്രം പഠിച്ച് ഉപരിപഠന യോഗ്യത നേടട്ടെ.

(കവിയും അധ്യാപകനുമാണ് ലേഖകൻ)

ADVERTISEMENT

∙ എത്ര അടയിരുന്നിട്ടും വിരിയാത്ത റിപ്പോർട്ട് ! 

ഡോ.എം.എ.ഖാദർ കമ്മിറ്റി അന്തിമറിപ്പോർട്ട് സമർപ്പിച്ച് 20 മാസമായിട്ടും അതു പരസ്യപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല. ഹയർ സെക്കൻഡറി– ഹൈസ്കൂൾ ലയനം നടപ്പാക്കുമ്പോൾ ഡിഇഒ മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥരെയും അധ്യാപകരെയും പുനഃക്രമീകരിക്കേണ്ടി വരുമെന്നു മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഈ അധ്യയനവർഷം റിപ്പോർട്ട് നടപ്പാക്കുമെന്നാണു പറഞ്ഞിരുന്നത്. പക്ഷേ, അനിശ്ചിതത്വം നീളാനാണു സാധ്യത. 

ഇപ്പോഴും രഹസ്യരേഖയായി തുടരുന്ന, സർക്കാർ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ ഇതൊക്കെയാണ്:

∙ സ്കൂളുകളിൽ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാക്കണം. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങളും കലാ–കായിക പരിശീലനവും. 

∙ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണം. എൽപിഎസിൽ പരമാവധി 250 കുട്ടികളും യുപിഎസിൽ 300 കുട്ടികളും ഹൈസ്കൂളിൽ 500 കുട്ടികളും ഹയർ സെക്കൻഡറിയിൽ 450 കുട്ടികളും. 

∙ വിവിധ ക്ലാസുകളിലെ ഓരോ ഡിവിഷനിലും ഉൾപ്പെടുത്തേണ്ട കുട്ടികളുടെ എണ്ണം ഇങ്ങനെ. 

1,2: 25 കുട്ടികൾ (പരമാവധി 36), 3,4: 30 കുട്ടികൾ (പരമാവധി 36), 5,6,7: 35 (പരമാവധി 40, അധികം ഡിവിഷന് 20 കുട്ടികളെങ്കിലും വേണം), 8,9,10,11,12: 35 (പരമാവധി 45). 

∙ എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്ക്കൊണ്ടു നേടാവുന്ന ഉയർന്ന സ്കോർ ഒരു വിഷയത്തിൽ പരമാവധി 79% ആയി (ബി പ്ലസ്) പരിമിതപ്പെടുത്തണം. 

∙ അധ്യാപക നിയമനങ്ങൾക്കുള്ള പ്രത്യേക റിക്രൂട്മെന്റ് ബോർഡ് സ്വതന്ത്രമായോ പിഎസ്‌സിക്കു കീഴിലോ രൂപീകരിക്കണം. 

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു പഠിച്ച കോർ കമ്മിറ്റി അധ്യാപക നിയമനത്തിനുള്ള യോഗ്യതകളിലടക്കം പ്രധാനപ്പെട്ട ശുപാർശകൾ നൽകിയിട്ട‍ുണ്ട്. 

∙ കഠിനം ജോലിഭാരം

ഒരേസമയം പല ജോലി ചെയ്യേണ്ട ഗതികേടിലാണ് അധ്യാപകർ; ഇതിനിടയിൽ വേണം പഠിപ്പിക്കാൻ! സ്കൂൾ ബസ്, ലൈബ്രറി,  മേളകൾ, ദിനാചരണങ്ങൾ, യോഗങ്ങൾ, വിവരശേഖരണം, സ്കോളർഷിപ് പരിശീലനങ്ങൾ തുടങ്ങിയവയെല്ലാം അധ്യാപകരുടെ ചുമതലകളാണ്. മിക്ക സ്കൂളുകളിലും കായിക–ഇംഗ്ലിഷ് അധ്യാപകർ ഇല്ല. ഈ ജോലിയെല്ലാം മറ്റുള്ള അധ്യാപകരാണു കൈകാര്യം ചെയ്യുന്നത്. 

വിദ്യാർഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി : (ചിത്രം: മനോരമ)

∙ കണ്ണീരിൽ വേവുന്ന ഉച്ചഭക്ഷണം

ഉച്ചഭക്ഷണം, സ്കൂൾ ബസ് തുടങ്ങിയവയ്ക്കു സർക്കാർ കൃത്യമായി പണം നൽകാത്തതുമൂലം പ്രഥമാധ്യാപകർ വലിയ പ്രതിസന്ധിയാണു നേരിടുന്നത്. പ്രഥമാധ്യാപക സ്ഥാനക്കയറ്റം പലപ്പോഴും അധ്യാപകർ വേണ്ടെന്നു വയ്ക്കുന്നു. കടം നാലു ലക്ഷമായതോടെ എറണാകുളം ജില്ലയിൽ ഒരു ഹെഡ്മാസ്റ്റർ വൊളന്ററി റിട്ടയർമെന്റ് എടുത്തു.  ‘എന്റെ സ്കൂളിൽ ഉച്ചഭക്ഷണമുണ്ടാക്കാൻ ഒരു മാസം അഞ്ചു പ്രാവശ്യം ഗ്യാസ് വാങ്ങണം. 3500 രൂപയുടെ പച്ചക്കറി ഒരാഴ്ച വേണം. 22,000 രൂപയുടെ പലവ്യഞ്ജനം വേണം. 92,000 രൂപ ചെലവും 72,000 രൂപ വരവുമാണ്. കഴിഞ്ഞ തവണ എന്റെ പഴ്സിൽനിന്നു കാശു പോയി. തിരിച്ചുകിട്ടാൻ ഒരു വഴിയുമില്ല’ പറയുന്നതു കോഴിക്കോട് ജില്ലയിലെ പ്രഥമാധ്യാപകൻ. സ്കൂളിന്റെ വലുപ്പമനുസരിച്ച് ഇതു പതിനായിരങ്ങളും ലക്ഷങ്ങളും ആകാം. പത്തുലക്ഷം വരെ കയ്യിൽനിന്ന് എടുക്കേണ്ടി വന്നവരുണ്ട്. 2016ലെ അതേ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിനു പണം അനുവദിക്കുന്നത്. വിലക്കയറ്റം കണക്കിലെടുക്കുന്നേയില്ല. അരി മാത്രമാണു സപ്ലൈകോ വഴി ലഭിക്കുന്നത്. ബാക്കിയെല്ലാം പുറത്തുനിന്നു കണ്ടെത്തണം. 

(മൂന്നാം ഭാഗത്തില്‍ വായിക്കാം, ‘തുരുമ്പിച്ച സിലബസ്, കിതയ്ക്കുന്ന കുട്ടികൾ’)

English Summary:

Reforming Education in Kerala: Challenges and Solutions - Part 2