ഇന്ത്യയിലെ പതിനാറ് വിദ്യാർഥി സംഘടനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ രൂപം കൊണ്ട വിദ്യാർഥി സഖ്യം 2024 ജനുവരി 12ന് ഡൽഹിയിൽ ഒരു പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ആ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചവരിൽ ഒരാളായിരുന്നു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ മൂന്നാം വർഷ ഗവേഷക വിദ്യാർഥിയും വയനാട് സ്വദേശിയുമായ പി.എസ്.രാമദാസ്. ആ പ്രസംഗത്തിന് രാം ദാസിന് കൊടുക്കേണ്ടി വന്ന വില ചെറുതല്ല. ഏപ്രിൽ 18ന് അച്ചടക്ക നടപടികൾ ചൂണ്ടിക്കാട്ടി രണ്ടുവർഷത്തേക്ക് രാമദാസിനെ സസ്പെൻഡ് ചെയ്തു. ടിസ്സിന്റെ എല്ലാ ക്യാംപസുകളിൽ നിന്നും വിലക്കുകയും ഗവേഷണത്തിൽ നിന്നും ഡീബാർ ചെയ്യുകയും ചെയ്തതോടെ ഗവേഷണവും സ്കോളർഷിപ്പും മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം അംഗവുമായ ദലിത് ഗവേഷക വിദ്യാർഥി രാമദാസ്. പാർലമെന്റ് മാർച്ചിൽ സംസാരിച്ചതിനും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി ക്യാംപസിൽ പ്രദർശിപ്പിക്കാൻ ആഹ്വാനം ചെയ്തതിനുമാണ് നടപടി നേരിടേണ്ടി വന്നത്. ടിസ്സ്, കേന്ദ്ര സര്‍ക്കാർ, യുജിസി എന്നിവയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുകയാണ് രാമദാസ്. ജൂൺ 18നാണ് ആദ്യ ഹിയറിങ്. സമരവഴികളെപ്പറ്റി രാമദാസ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ പതിനാറ് വിദ്യാർഥി സംഘടനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ രൂപം കൊണ്ട വിദ്യാർഥി സഖ്യം 2024 ജനുവരി 12ന് ഡൽഹിയിൽ ഒരു പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ആ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചവരിൽ ഒരാളായിരുന്നു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ മൂന്നാം വർഷ ഗവേഷക വിദ്യാർഥിയും വയനാട് സ്വദേശിയുമായ പി.എസ്.രാമദാസ്. ആ പ്രസംഗത്തിന് രാം ദാസിന് കൊടുക്കേണ്ടി വന്ന വില ചെറുതല്ല. ഏപ്രിൽ 18ന് അച്ചടക്ക നടപടികൾ ചൂണ്ടിക്കാട്ടി രണ്ടുവർഷത്തേക്ക് രാമദാസിനെ സസ്പെൻഡ് ചെയ്തു.

ടിസ്സിന്റെ എല്ലാ ക്യാംപസുകളിൽ നിന്നും വിലക്കുകയും ഗവേഷണത്തിൽ നിന്നും ഡീബാർ ചെയ്യുകയും ചെയ്തതോടെ ഗവേഷണവും സ്കോളർഷിപ്പും മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം അംഗവുമായ  ദലിത് ഗവേഷക വിദ്യാർഥി രാമദാസ്. പാർലമെന്റ് മാർച്ചിൽ സംസാരിച്ചതിനും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി ക്യാംപസിൽ പ്രദർശിപ്പിക്കാൻ ആഹ്വാനം ചെയ്തതിനുമാണ് നടപടി നേരിടേണ്ടി വന്നത്. ടിസ്സ്, കേന്ദ്ര സര്‍ക്കാർ, യുജിസി എന്നിവയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുകയാണ് രാമദാസ്. ജൂൺ 18നാണ് ആദ്യ ഹിയറിങ്. സമരവഴികളെപ്പറ്റി രാമദാസ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

ADVERTISEMENT

∙ എന്താണ് ജന്തർ മന്ദറിൽ നടത്തിയ പരാമർശം? ഇപ്പോഴും ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ?

പുത്തൻ വിദ്യാഭ്യാസ നയത്തിലെ പ്രതിസന്ധികളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംസാരിച്ചത്. അതായത്, പാർലമെന്റിൽ ഒരു ചർച്ച പോലും നടത്താതെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി പാസാക്കിയ വിദ്യാഭ്യാസനയം. ഇവിടെയുള്ള വിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണത്. അതിന് മുഖ്യമായും മൂന്ന് കാരണങ്ങൾ ആ ബില്ലിലുണ്ട്;

1. കേന്ദ്രാധിപത്യം– വിദ്യാഭ്യാസമെന്നത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കീഴിൽ നിന്നിരുന്നതും, പിന്നീട് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്തുമായ വകുപ്പാണ്. അത് പ്രകാരം സംസ്ഥാന സർക്കാരിനും അതിൽ തുല്യ അധികാരമുണ്ട്. എന്നാൽ, പുതിയ നയം അനുസരിച്ച്, ഇത് പൂർണമായും കേന്ദ്രത്തിന്റെ അധികാരത്തിൽ ഉൾപ്പെടും. അതോടെ വിദ്യാഭ്യാസമെന്നത് കേന്ദ്രം തീരുമാനിക്കുന്നതിനനുസരിച്ചാകും.

2. വർഗീയവൽക്കരണം– ഇത് പ്രധാനമായും സിലബസുകളിലൂടെയാണ് സർക്കാർ സാധ്യമാക്കാൻ ശ്രമിക്കുന്നത്. അതിനുള്ള പഴുതുകളാണ് പുതിയ നയത്തിൽ നൽകിയിരിക്കുന്നത്. ഇതുവഴി വർഗീയ ധ്രുവീകരണത്തിന് വഴിതുറക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്താനും അല്ലാത്ത വസ്തുതകളെ നിഷ്പ്രയാസം ഒഴിവാക്കാനും അവർക്ക് കഴിയും.

3. വാണിജ്യവൽക്കരണം –  പുതിയ നയം വരുമ്പോൾ പതിനായിരക്കണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങളാണ് അടച്ചുപൂട്ടാൻ പോകുന്നത്. സ്കൂളുകളും, കോളജുകളും ഇതിൽ ഉൾപ്പെടും. ഇത് സാധാരണക്കാരന്റെ വിദ്യാഭ്യാസം പരിമിതപ്പെടുത്തും. ഫീസ് വർധിക്കും. പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമാവുകയും ചെയ്യും.

അന്നു നടന്ന പ്രസംഗത്തിൽ ഇതു വ്യക്തമാക്കുന്ന ധാരാളം ഉദാഹരണങ്ങളും അവതരിപ്പിച്ചിരുന്നു. പുതിയ നയത്തിൽ സംവരണം (റിസർവേഷൻ) എന്ന വാക്കു തന്നെ ഉപയോഗിച്ചിട്ടില്ല. വിദ്യാഭ്യാസം എല്ലാവരെയും ഉൾക്കൊള്ളണം എന്നുണ്ടെങ്കിൽ, റിസർവേഷൻ ഇല്ലാതെ അതെങ്ങനെ സാധ്യമാവും? അതോടൊപ്പം നൽകി വന്നിട്ടുള്ള സബ്സിഡികളും ഒഴിവാക്കിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാലകളിൽ നടത്തിയിട്ടുള്ള അഭിപ്രായവോട്ടെടുപ്പിൽ വിദ്യാർഥികൾ അറിയിച്ചിട്ടുള്ളത് ‘നോ ടു എൻഇപി’ എന്നാണ്. ഞങ്ങളുടെ ആവശ്യം എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ്. അത് രാജ്യത്തിന്റെ കാതലായ താൽപര്യം എന്ന നിലയിലാണ് ഞങ്ങൾ കാണുന്നത്.

∙ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി വിലക്കുന്ന അതേ പ്രത്യയശാസ്ത്രം ധാരാളം പ്രൊപ്പഗാൻഡ സിനിമകൾക്ക് പിന്തുണയും നൽകുന്നുണ്ട്. ഇതൊരു ശക്തമായ ആയുധമായി മാറുന്നുവെന്നു തോന്നുന്നുണ്ടോ?

ADVERTISEMENT

അവിടെ ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി കാണണം എന്ന് ഞാൻ ആഹ്വാനം ചെയ്തെന്ന വാദം വസ്തുതാ വിരുദ്ധമാണ്. അത് ചെയ്യുന്നത് തെറ്റാണ് എന്ന് എനിക്ക് തോന്നിയതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ അവരുടെ വാദം അടിസ്ഥാനരഹിതമാണ് എന്നതുകൊണ്ടാണ്. കാരണം, അന്ന് ഞാൻ ഒരു വലിയ അപകടം സംഭവിച്ച് കിടപ്പിലായിരുന്നു. ഇന്നും അതിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ്. അങ്ങനെയുള്ള ഞാൻ ക്യാംപസിൽ സംഘടിക്കുന്നതും ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് ആഹ്വാനം ചെയ്യുന്നതും എങ്ങനെയാണ്? ജനുവരി 26 എന്ന ഒരു തീയതി അവർ പറയുന്നുണ്ട്. ആ ദിവസം ക്യാംപസിൽ ഒരു പ്രദർശനവും നടന്നിട്ടില്ല.

‘രാം കെ നാം’ ഡോക്യുമെന്റെറി സംവിധായകൻ ആനന്ദ് പട്‌വർധൻ (ചിത്രം∙മനോരമ)

പക്ഷേ ഈ ഡോക്യുമെന്ററി എല്ലാവരും കാണണമെന്ന് അഭ്യർഥിച്ചുകൊണ്ട് ജനുവരി 22ന് ഞാൻ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത്തരമൊരു സൃഷ്ടി ഓർക്കപ്പെടേണ്ട കാലമാണിത് എന്ന ബോധ്യമുണ്ട് എന്നതുകൊണ്ടാണത്. ഈ പറയുന്ന ഡോക്യുമെന്ററി, ഇതേ സ്ഥാപനത്തിൽതന്നെ പലതവണ പ്രദർശിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രദർശനത്തിൽ തന്നെ ഞാൻ ഭാഗമായിട്ടുണ്ട്. ഒരു കാലത്ത് ക്ലാസ് വർക്കിന്റെ ഭാഗമായിരുന്നു ഈ ഡോക്യുമെന്ററി. 1992ൽ മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തത് ഇവിടുത്തെ ഭരണകൂടം തന്നെയാണ്. പക്ഷേ, പബ്ലിക് പ്ലാറ്റ്ഫോമുകളിൽ നിന്ന് അത് നിരോധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും എല്ലാവരും കണ്ടിരിക്കേണ്ടതുമാണ് എന്നാണ് ഞാൻ ചൂണ്ടിക്കാണിച്ചത്.

∙ അവധിക്കാലത്താണ് ഇത്തരം നടപടി ഉണ്ടാവുന്നത്. അതായത്, വിദ്യാർഥികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയതിന് ശേഷം. പ്രതികരിക്കാതിരിക്കാനുള്ള മനഃപൂർവ ശ്രമമാണോ അത്? വിദ്യാർഥികൾ സംഘടിക്കുന്നതിനെ ഇവർ ഭയക്കുന്നുണ്ടോ?

ഇന്ത്യൻ ഭരണകൂടത്തിന് വിദ്യാർഥി സമൂഹത്തോടുള്ള ഭയം വ്യക്തമാണ്. സംഘടിക്കുന്ന വിദ്യാർഥി സമൂഹം അവർക്കെപ്പോഴും പ്രശ്നമാണ്. ഇവിടെ സിഎഎ, എൻആർസി വിഷയമുണ്ടായപ്പോഴടക്കം ക്യാംപസുകൾക്ക് അകത്തും പുറത്തുമായി നടത്തിയിട്ടുള്ള പ്രതിരോധം എത്ര ശക്തമാണെന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ, വിദ്യാർഥികൾ മാത്രമാണ് ഇവിടെ പ്രതികരിക്കുന്നതെന്നോ സംഘടിക്കുന്നതെന്നോ പറയാനാവില്ല. പക്ഷേ, അവർക്ക് കൂടുതൽ എളുപ്പത്തിൽ പ്രശ്നങ്ങൾ വിളിച്ചുപറയാൻ ഇത്തരം ഒത്തുചേരലുകളിലൂടെ സാധ്യമാവുന്നുണ്ട്.

വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്. (Photo Credit: Facebook/Ramadas Prini Sivanandan)
ADVERTISEMENT

ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിലും ചെന്നൈയിൽ നടന്ന യുണൈറ്റഡ് സ്റ്റുഡന്റസ് റാലിയിലും ഈസ്റ്റ് ഇന്ത്യൻ റാലി എന്ന പേരിൽ കൊൽക്കത്തയിൽ നടന്ന സമ്മേളനത്തിലും കേന്ദ്രസർക്കാരിന്റെ ഭരണകൂട വിരുദ്ധ നയങ്ങളെ വിദ്യാർഥി സമൂഹം ഒന്നടങ്കം ചോദ്യം ചെയ്യുകയായിരുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം ആയിരുന്നു അതിലുന്നയിക്കപ്പെട്ട പ്രധാന വിഷയം. അത് തീർച്ചയായും ഭരണകൂടത്തെ ഭയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാർഥികളെ അവർ നിരന്തരം വേട്ടയാടുന്നത് . വിരുദ്ധാഭിപ്രായം ഇല്ലാതിരിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളാണ് ഒക്കെയും. ആക്രമിച്ച് കീഴ്‌പ്പെടുത്തുക, നിശ്ശബ്ദരാക്കുക എന്ന നയം.

∙ അടുത്ത കാലങ്ങളിലായി വിദ്യാർഥികൾക്ക് നേരെ നിരന്തരമായി ഇത്തരം അച്ചടക്ക നടപടികൾ ഉണ്ടാകുന്നുണ്ട്. ക്യാംപസുകളിലെ കാവിവൽക്കരണത്തിന്റെ അടയാളങ്ങളാണോ അതെല്ലാം?

പൊതുവേ, ഇന്ത്യൻ സർവകലാശാലകളിൽ മുഴുവൻ കൂടുതൽ ശക്തമായി, കൂടുതൽ വേഗത്തിൽ പൂർണ കാവിവൽക്കരണം സംഭവിക്കുന്നുണ്ട്. ചിലയിടത്ത് അത് അച്ചടക്കനടപടികളുടെ രൂപത്തിലാണ്. ചിലയിടത്ത് നിയമനങ്ങളായും സിലബസ് ആയും സംഘടിപ്പിക്കുന്ന പരിപാടികളുടെ രൂപത്തിലും പങ്കെടുക്കുന്ന അതിഥികളുടെ രൂപത്തിലും അതിനൊക്കെ ലഭിക്കുന്ന അനുമതികളുടെ രൂപത്തിലും ഇത് സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. 

എല്ലാ കാലത്തും മനുഷ്യർ സംഘടിക്കുക എന്നത് ഫാഷിസ്റ്റുകൾക്ക് ഭയമാണ്. ക്യാംപസുകളിൽ ഒന്നിക്കുന്നത് വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അപ്പോൾ അതിനെ ചെറുക്കേണ്ടത് ആരുടെ ആവശ്യമാണെന്നത് വ്യക്തമല്ലേ?

പി.എസ്.രാമദാസ്

ഭഗത് സിങ് മെമ്മോറിയൽ പ്രഭാഷണ പരമ്പരയിൽ ബസ്വാഡ വിൽസണെയും ഹർഷ് മാന്ദർനെയും പങ്കെടുപ്പിക്കാൻ അനുമതി ലഭിച്ചില്ല എന്നതും സ്ഥാപനത്തിലെ കാവിവൽക്കരണത്തിന്റെ സൂചനയായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പിഎസ്എഫ് അംഗം ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചിരുന്നു. അത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടോ?

എല്ലാ വർഷവും മുടങ്ങാതെ നടത്തി വരുന്ന പരിപാടിയാണ് ഭഗത് സിങ് മെമ്മോറിയൽ  പ്രഭാഷണ പരമ്പര. ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് ഞങ്ങൾക്ക് നേരെ നടത്തിയിട്ടുള്ള ആരോപണം, വിവാദ പ്രസ്താവന നടത്തിയ പ്രഭാഷകരെ പങ്കെടുപ്പിച്ചു എന്നതാണ്. ഇതിൽ രണ്ടു കാര്യങ്ങളുണ്ട്. ‘കൊണ്ടുവരരുത്’ എന്ന് ഞങ്ങളോട് പറഞ്ഞിട്ടുള്ള ഒരു വ്യക്തിയെയും ഞങ്ങൾ ക്യാംപസിലെ ഒരു പരിപാടിയിലും പങ്കെടുപ്പിച്ചിട്ടില്ല. ഏതെങ്കിലും പ്രഭാഷകർ വിവാദ പ്രസംഗികരാണെന്നോ ഇവരെ കൊണ്ടുവരരുതെന്നോ ക്യാംപസ് അധികൃതർ ഞങ്ങളോട് പറഞ്ഞിട്ടില്ല.

പി,എസ്,രാമദാസ് (Photo Credit: Facebook/Ramadas Prini Sivanandan)

2018ലാണ് ഈ പ്രഭാഷണ പരമ്പര ആരംഭിക്കുന്നത്. എന്നാൽ കോവിഡിന് ശേഷം രണ്ട് വർഷമായി അവിടെ പരിപാടി നടത്താനുള്ള അനുവാദമില്ല. എങ്കിലും ഞങ്ങളത് ഓൺലൈനായി സംഘടിപ്പിച്ചു. ഈ വർഷം അനുമതി നിഷേധിച്ചുകൊണ്ട് പറഞ്ഞത് ക്യാംപസിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നാണ്. പരിപാടിയുടെ തലേന്നാണ് ഇതറിയിച്ചത്. പ്രഭാഷകരെ പങ്കെടുപ്പിക്കാതെ പ്രഭാഷണം നടത്തിക്കോളൂ എന്നാണ് ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാനാണെങ്കിൽ ഇത്തരമൊരു പരിപാടി എന്തിനാണ്?

∙ താങ്കളുടെ ഗവേഷണവും സ്കോളർഷിപ്പും നിലയ്ക്കും എന്ന അവസ്ഥയാണല്ലോ ഇപ്പോൾ ഉള്ളത്. എങ്ങനെയാണ് നേരിടാൻ ഉദ്ദേശിക്കുന്നത്?

ഇപ്പോൾ ഗവേഷണവും സ്കോളർഷിപ്പും നിലയ്ക്കാനുള്ള സാധ്യതകളാണുള്ളത്. ഒന്നര മാസം മുൻപ് കാരണം കാണിക്കൽ നോട്ടിസ് അയച്ചപ്പോൾ പറഞ്ഞ അതേ കാരണങ്ങൾ തന്നെയാണ് എനിക്ക് പറയാനുള്ളത്. ചട്ടലംഘനം നടത്തിയിട്ടില്ല. നേരിടാൻ തന്നെയാണ് തീരുമാനം.

English Summary:

Academic Freedom Under Siege: Student Activist Ramdas' Fight Against Suspension and Central Government Policies