ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബസ് സ്റ്റാൻഡിനു സമീപവും നഗരചത്വരങ്ങളിലും അതിരാവിലെ കാണാവുന്ന കാഴ്ചയാണ് ‘തൊഴിലാളിച്ചന്ത’. ദേശത്തിന്റെ പല ഭാഗത്തുനിന്നുള്ള തൊഴിലാളികൾ സ്വയം ‘വിൽപനസന്നദ്ധരായി’ എത്തുന്ന ഇടം. അവരിൽ കെട്ടിടനിർമാണത്തൊഴിലാളികളും ഇഷ്ടികത്തൊഴിലാളികളും മരപ്പണിക്കാരും പ്ലമറും ഇലക്ട്രിഷ്യനും വെൽഡറുമെല്ലാം ഉണ്ടാകും. ആവശ്യക്കാർക്ക് നേരിട്ടും ഇടനിലക്കാർ വഴിയും തൊഴിലാളികളെ കരാറാക്കാം. ഒരേസമയം ഒട്ടേറെ തൊഴിലാളികളെ ഒറ്റയിടത്തു ലഭ്യമാകുന്നതുകൊണ്ട് ‘ദിവസച്ചന്ത’കളിലൂടെ കിട്ടുന്ന ജോലിക്ക് വേതനം പൊതുവേ കുറവായിരിക്കും. മറ്റു തൊഴിൽ കിട്ടാത്തവരാണ് പലപ്പോഴും ഈ വിപണിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും തൊഴിലാളിച്ചന്തകളുടെ വലുപ്പം വർധിക്കുകയാണ്. ഒട്ടേറെ തൊഴിലാളികൾ ആവശ്യക്കാരെ കണ്ടെത്താതെ നിരാശരായി തിരിച്ചുപോകുന്നു. പലരും വളരെ കുറഞ്ഞ കൂലിയിൽ തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നു. അഭ്യസ്തവിദ്യരും ബിരുദധാരികളും പ്രവൃത്തിപരിചയമുള്ളവരും പോലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി വരുമാനത്തിനായി ദിവസച്ചന്തകളെ ആശ്രയിക്കുന്നുണ്ട്. കുറച്ചു ദിവസം മുൻപ് നേരിൽക്കണ്ട തൊഴിലാളികളിൽ പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബസ് സ്റ്റാൻഡിനു സമീപവും നഗരചത്വരങ്ങളിലും അതിരാവിലെ കാണാവുന്ന കാഴ്ചയാണ് ‘തൊഴിലാളിച്ചന്ത’. ദേശത്തിന്റെ പല ഭാഗത്തുനിന്നുള്ള തൊഴിലാളികൾ സ്വയം ‘വിൽപനസന്നദ്ധരായി’ എത്തുന്ന ഇടം. അവരിൽ കെട്ടിടനിർമാണത്തൊഴിലാളികളും ഇഷ്ടികത്തൊഴിലാളികളും മരപ്പണിക്കാരും പ്ലമറും ഇലക്ട്രിഷ്യനും വെൽഡറുമെല്ലാം ഉണ്ടാകും. ആവശ്യക്കാർക്ക് നേരിട്ടും ഇടനിലക്കാർ വഴിയും തൊഴിലാളികളെ കരാറാക്കാം. ഒരേസമയം ഒട്ടേറെ തൊഴിലാളികളെ ഒറ്റയിടത്തു ലഭ്യമാകുന്നതുകൊണ്ട് ‘ദിവസച്ചന്ത’കളിലൂടെ കിട്ടുന്ന ജോലിക്ക് വേതനം പൊതുവേ കുറവായിരിക്കും. മറ്റു തൊഴിൽ കിട്ടാത്തവരാണ് പലപ്പോഴും ഈ വിപണിയെ ആശ്രയിക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും തൊഴിലാളിച്ചന്തകളുടെ വലുപ്പം വർധിക്കുകയാണ്. ഒട്ടേറെ തൊഴിലാളികൾ ആവശ്യക്കാരെ കണ്ടെത്താതെ നിരാശരായി തിരിച്ചുപോകുന്നു. പലരും വളരെ കുറഞ്ഞ കൂലിയിൽ തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നു. അഭ്യസ്തവിദ്യരും ബിരുദധാരികളും പ്രവൃത്തിപരിചയമുള്ളവരും പോലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി വരുമാനത്തിനായി ദിവസച്ചന്തകളെ ആശ്രയിക്കുന്നുണ്ട്. കുറച്ചു ദിവസം മുൻപ് നേരിൽക്കണ്ട തൊഴിലാളികളിൽ പലരും എൻജിനീയറിങ് ബിരുദധാരികളും ഡിപ്ലോമക്കാരും ആയിരുന്നു. വർത്തമാനകാല ഇന്ത്യ അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധി തൊഴിലില്ലായ്മയാണ് എന്നതിന്റെ നേർച്ചിത്രമാണ് വലുപ്പമേറുന്ന ദിവസച്ചന്തകൾ. 

അതിഥി തൊഴിലാളികൾ, കോവിഡ് കാലത്തെ കാഴ്ച. (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

സെന്റർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിലിലെ തൊഴിലില്ലായ്മ നിരക്ക് 8.1% ആയിരുന്നു; മാർച്ചിൽ 7.4 ശതമാനവും. രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐഎൽഒ) ഏറ്റവും പുതിയ ഇന്ത്യ-തൊഴിൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് രാജ്യത്തെ തൊഴിൽരഹിതരിൽ 83 ശതമാനവും യുവാക്കളാണെന്നാണ്. 29.1% ബിരുദധാരികളും തൊഴിൽരഹിതരാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളിൽ 65.7 ശതമാനത്തിനും തൊഴിലില്ല. വിദ്യാഭ്യാസവും തൊഴിലവസരവും തമ്മിലുള്ള വലിയ അന്തരം കാരണമാണ് നാമമാത്രമായ കൂലി കിട്ടുന്ന ജോലികൾപോലും ചെയ്യാൻ തയാറായി എൻജിനീയറിങ് ബിരുദധാരികൾ അതിരാവിലെ ദിവസച്ചന്തയിൽ വിൽപനയ്ക്ക് കാത്തുനിൽക്കുന്നത്.

ഇന്ത്യയ്ക്കു വൻ സാമ്പത്തികവളർച്ചയുണ്ടായി എന്നു കൊട്ടിഘോഷിക്കുമ്പോഴും, തൊഴിൽവിപണിയിൽ തൊഴിലാളിയുടെ അന്തസ്സും വേതനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്ന ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ല എന്നതു നിരാശാജനകമാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത, വ്യവസായരംഗത്തു കുതിച്ചുചാട്ടമുണ്ടാക്കാത്ത വികസനനയമാണ് ഈ അവസ്ഥയ്ക്കു പ്രധാന കാരണം. വിദ്യാഭ്യാസത്തിന് അനുസരിച്ച ജോലി ലഭ്യമല്ലാത്തതുകൊണ്ട് ‘കിട്ടുന്ന ജോലി’ സ്വീകരിക്കേണ്ടി വരുന്നു. വിദ്യാഭ്യാസം കിട്ടിയ യുവാക്കളിൽ മൂന്നിലൊന്നും തൊഴിലിലോ തുടർവിദ്യാഭ്യാസത്തിലോ എർപ്പെടാതെ അധ്വാനശേഷി പാഴാക്കുകയാണെന്നും ഐഎൽഒ കണ്ടെത്തുന്നുണ്ട്. പൊതുമേഖലയിൽ ഒട്ടേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പുതിയ തസ്തികകൾ ഉണ്ടാകാത്തതും തൊഴിലില്ലായ്മയ്ക്കു മറ്റൊരു കാരണമാണ്.

ജോലി തേടിയെത്തിയ അതിഥി തൊഴിലാളികൾ, പെരുമ്പാവൂരിലെ കാഴ്ച. (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

തൊഴിലാളികൾക്കുള്ള കൂലിയാകട്ടെ 2019നു ശേഷം വർധിച്ചിട്ടില്ല. കൃഷിരംഗത്ത് 62% തൊഴിലാളികൾക്കും കെട്ടിടനിർമാണരംഗത്ത് 70% തൊഴിലാളികൾക്കും ദേശീയ മിനിമം കൂലി പോലും ലഭിക്കുന്നില്ല. രാജ്യത്തെ ഏകദേശം 90% തൊഴിലാളികളും അസംഘടിത മേഖലയിലാണ്. അതിൽ, 13.9 കോടിയാളുകൾ അന്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന, യാതൊരു തൊഴിൽരേഖയും ഇല്ലാത്ത കരാർത്തൊഴിലാളികളാണ്. വിദൂരഗ്രാമങ്ങളിൽനിന്നു മഹാനഗരങ്ങളിൽ കുടിയേറുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ജോലിസുരക്ഷയുടെയും സാമൂഹികസുരക്ഷാ പദ്ധതികളുടെയും തണൽ കിട്ടാറില്ല.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത സങ്കീർണമായ ഈ സാഹചര്യത്തിലേക്കാണ് ഓട്ടമേഷനിലെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും (എഐ) അനിതരസാധാരണമായ കുതിച്ചുചാട്ടം കൂടിയെത്തുന്നത്. വ്യവസായവിപ്ലവത്തിന്റെ കാലം മുതൽ ലോകം യന്ത്രവൽക്കരണത്തിന്റെ വിഭിന്ന മാനങ്ങളെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിലിന്റെ നിർവചനത്തെ അടിമുടി അപനിർമാണം ചെയ്യുന്ന വിധത്തിലാണ് ഇപ്പോൾ റോബട്ടുകളും എഐയും അതിവേഗം മനുഷ്യാധ്വാനത്തെ പിന്തള്ളുന്നത്. ഡ്രൈവർമാരെ മുതൽ സർഗാത്മക എഴുത്തുകാരെ വരെ സൃഷ്ടിക്കുന്ന തരത്തിൽ ടെക്നോളജി വളർന്നുകഴിഞ്ഞു. ഹോളിവുഡിൽ അഭിനയത്തിലേക്കും തിരക്കഥയെഴുത്തിലേക്കും വരെ എഐ നുഴഞ്ഞുകയറിയപ്പോഴാണ് കഴിഞ്ഞവർഷം എഡിറ്റേഴ്സ് ഗിൽഡിനും അഭിനേതാക്കൾക്കും തെരുവിൽ ഇറങ്ങേണ്ടിവന്നത്.

പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇന്നത്തെ 69% ജോലികളും ഓട്ടമേഷൻ തരംഗത്തിൽ അപ്രസക്തമാകുമെന്നാണ് ലോകബാങ്കിന്റെ വികസന റിപ്പോർട്ട് പ്രവചിക്കുന്നത്. ക്ലറിക്കൽ ജോലികളും മറ്റ് എൻട്രി ലവൽ ജോലികളും ഇപ്പോൾത്തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു. അതുകൊണ്ടാണല്ലോ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് സാമൂഹികസുരക്ഷയും സ്ഥിരവരുമാനവും ഇല്ലാത്ത ഗിഗ്-കരാർ തൊഴിലുകളിലേക്കു നീങ്ങേണ്ടിവന്നത്. തൊഴിൽരംഗം അതിസങ്കീർണമായ വെല്ലുവിളികൾ നേരിടുകയും ഭൂരിപക്ഷം തൊഴിലാളികളും ‘ജീവനവേതനം’ പോലും കിട്ടാതെ പട്ടിണിയിലാകുകയും ചെയ്യുമ്പോഴും തൊഴിലാളിസംഘടനകൾക്ക് കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ല എന്നതാണു ഓർമിക്കേണ്ട മറ്റൊരു കാര്യം. 

ADVERTISEMENT

സംഘടിതമായ പരമ്പരാഗത തൊഴിൽമേഖല ചുരുങ്ങുകയും പുതിയ തൊഴിലുകളിൽ ബഹുഭൂരിപക്ഷവും അനൗപചാരിക-താൽക്കാലിക-കരാർ മേഖലകളിലേക്കു വ്യാപിക്കുകയും ചെയ്തതോടെ തൊഴിലാളിസംഘാടനം അസാധ്യമാക്കുന്ന വിധത്തിൽ തൊഴിലാളികൾ അദൃശ്യരാകുകയും ചിതറിപ്പോകുകയും ചെയ്തു. എന്നിട്ടും, തൊഴിൽമേഖലയിൽ ടെക്നോളജി ഉണ്ടാക്കാൻ പോകുന്ന സംഹാരാത്മകമായ പരിണാമങ്ങളെ മുൻകൂട്ടി കാണാനും അതിനനുസരിച്ച് തൊഴിൽശക്തിയെ ഭാവിയിലേക്കു സന്നദ്ധമാക്കാനും ഉള്ള ദീർഘവീക്ഷണം തൊഴിലാളിസംഘടനകൾ കാണിക്കുന്നില്ല. സംഘടിതശക്തിയിലൂടെയും പൊതുനയങ്ങളിലൂടെയും ജീവിതസുരക്ഷ നേടിക്കഴിഞ്ഞ സംഘടിതതൊഴിലാളിവർഗം സമരങ്ങളെക്കാളേറെ സ്വന്തം സാമൂഹികപദവിയിലുള്ള പുരോഗതിക്കാണു പ്രാധാന്യം നൽകുന്നത്. 

‘നമ്മുടെ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടത് സിദ്ധാന്തങ്ങളാലാണെ’ന്ന പ്രശസ്ത തൊഴിലവകാശപ്രവർത്തക അരുണാ റോയിയുടെ നിരീക്ഷണം ഇക്കാലത്ത് ഏറെ പ്രസക്തമാണ്. ഇപ്പോൾത്തന്നെ അതിരൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന രാജ്യം, ഭാവിയിൽ ഓട്ടമേഷന്റെ വെല്ലുവിളി കൂടി എങ്ങനെ നേരിടും എന്നതാണു ചോദ്യം. വിദ്യാഭ്യാസത്തിലും നൈപുണ്യമേഖലയിലും പൊതു-സ്വകാര്യ നിക്ഷേപം വർധിപ്പിക്കുകയും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരിലും ഗ്രാമീണമേഖലയിലും ഈ അവസരങ്ങൾ തുല്യമായി വിതരണം ചെയ്യുകയുമാണ് പ്രതിസന്ധി നേരിടാനുള്ള ഒരു മാർഗം. വിപണിക്ക് അനുസൃതമായ നൈപുണ്യവും ടെക്നോളജി കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും തൊഴിലാളികളെ ആധുനികീകരിക്കുകയും വേണം. കൂടുതൽ തൊഴിൽ നൽകുന്ന നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ തയാറാകണം.

അതിഥി തൊഴിലാളികൾ, പെരുമ്പാവൂരിൽ നിന്നൊരു കാഴ്ച. (ഫയൽ ചിത്രം : മനോരമ)

രാജ്യത്തെ തൊഴിലില്ലായ്മയുടെ വ്യാപ്തിയും സങ്കീർണതയും സത്യസന്ധമായി വിലയിരുത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പൊതുനയമാണ് ഏറ്റവും അനിവാര്യം. അല്ലെങ്കിൽ അഭ്യസ്തവിദ്യരും പ്രഫഷനലുകളും അടക്കമുള്ള വലിയൊരു വിഭാഗം യുവാക്കൾ നഗരചത്വരങ്ങളിലെ ദിവസച്ചന്തകളിൽ സ്വന്തം തൊഴിൽശേഷി വിൽക്കാനായി വരിനിൽക്കുന്ന കാഴ്ചയും അതിവിദൂരമല്ലാത്ത ഭാവിയിൽ കാണേണ്ടിവരും. ക്ഷേമരാഷ്ട്ര റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ പരാജയമായിരിക്കും ആ കാഴ്ച.

English Summary:

Early Morning Labor Markets: The Heart of India's Unemployment Crisis